Monday, December 28, 2009

അപ്പോ നമ്മടെ സസി ഇപ്പോ ആരായി?

ഈ സസീനെക്കൊണ്ട് തോറ്റു! ഇന്ത്യലേക്ക് വരാന്‍ വിസ വേണം പോലും! അതൊന്നും ആവശ്യമേയില്ലെന്ന് നമ്മടെ സസി പറഞ്ഞാല്‍ പിന്നെ മണ്ടത്തരമാണെന്ന് ആരെങ്കിലും പറയുമോ? അപ്പോ നമ്മടെ സസി ഇപ്പോ ആരായി?

അല്ലെങ്കിലും നായരന്നേ പറഞ്ഞതാ ഈ ഡെല്‍ഹീ നായരെ നമ്പാന്‍ പറ്റില്ലാന്ന്. ഒരു റ്റ്വിറ്റര്‍ ഉണ്ടെന്നും കരുതി എന്ത് തോന്ന്യാസവും ആവാമെന്നോ? അല്ല ഇപ്പോ സസി പറഞ്ഞ് വന്നത് ഇപ്പോ റീട്ടെയിലായി നടക്കുന്ന പടക്കം പൊട്ടിക്കല്‍ ഹോള്‍ സെയിലായി നടത്തണം എന്നാണോ ? ആണോ സസ്യേ?
അല്ലെങ്കിലും സസീടെ കൂറ് അങ്ങ് അമേരിക്കയിലല്യോ? അമേരിക്ക ഇല്ലെങ്കില്‍ എന്ത് ഇന്ത്യ! അതോണ്ട് അമേരിക്കക്കാര്‍ക്കൊക്കെ ഫ്രീയായി നമ്മുടെ നാട് നിരങ്ങാന്‍ അനുവാദം കൊടുക്കണമെന്നു! മന്ത്രി ക്യഷ്ണ പുള്ള ദ്ദേഹ്യം സഹിക്കോ? ഇല്ലാന്ന് മൂപ്പര് കയ്യോടെ പറഞ്ഞു.പിന്നെ ഇതുപോലുള്ള പൊളപ്പന്‍ മണ്ടത്തരങ്ങള്‍ വിളമ്പിയാല്‍ ക്യഷ്ണന്‍ മന്ത്രിയ്ക്ക് സഹിക്കോ? അതും ഒരു സഹ നായരായ സസി പറഞ്ഞാല്‍!

നോക്കണേ ഓരോ പുകിലുകള്‍ വന്നു ഭവിക്കുന്ന വഴിയേ... ഈ റ്റ്വിറ്റര്‍ കണ്ടെത്തിയത് പോലും നമ്മടെ സസിയ്ക്ക് വിവാദം ഉണ്ടാക്കാനാണെന്നല്ലേ ഇപ്പോള്‍ സംസാരം!ഇനിയിപ്പോ ഈ റ്റ്വിറ്ററ് പ്രചരണത്തിനായുള്ള അമ്പാസഡറോ പ്രീമിയര്‍ പത്മിനിയോ ആണോ നമ്മടെ ഈ സസി?
പറയാന്‍ പാട് പെടും! കാരണം നമ്മടെ സസിയ്ക്ക് അമേരിക്കയുമായുള്ള ബന്ധം വളരെ മുന്‍പ് തുടങ്ങീതല്ലേ. യു എന്നിലെ ചായ കൂട്ടിക്കൊടുപ്പുകാരനായി പണിയുന്ന കാലം മുതലേ കൂറ് കൊറേ കാണിച്ചതാ. സായിപ്പ് തിരിച്ച് നല്ല കൂറ് കാണിക്കുമെന്ന് കരുതി തുന്നിയ സിക്കട്രിക്കുപ്പായം കണ്ണീരില്‍ കുതിര്‍ന്നല്ലെ ഊരി വലിച്ചെറിഞ്ഞത്. ദോഷം പറയരുതല്ലോ സായിപ്പ് പറഞ്ഞിട്ട് നമ്മടെ കാംഗ്രസ് ടിക്കറ്റ് കൊടുത്ത് ജയിപ്പിച്ചെടുത്തു എന്ന് എല്ലാരും കണ്ടതല്ലേ? പോരാത്തതിനു മന്ത്രിപ്പണീം ! ഹോ നമ്മടെ സസീടെ ഒരു കാര്യം!അന്നേ ഡിഫിക്കാര് പിള്ളാരും കാംഗ്രസ്സിലെ വിലയില്ലാത്ത അണികളും പറഞ്ഞതാ ഈ ഡെല്‍ഹീ നായര് അമേരിക്കയുടെ ആളാണെന്ന്! ആര് കേള്‍ക്കാന്‍! കാംഗ്രസ്സുകാരെ കദറില്‍ പൊതിഞ്ഞ മാംസ പിണ്ഡം എന്നൊക്കെ വിളിച്ചത് നമുക്ക് മനഃപ്പൂര്‍വ്വം മറക്കാമെന്ന് വെച്ചാലും ഈ വിശുദ്ധ പശുക്കള്‍ എന്ന് വിളിച്ചത് ഗ്രൂപ്പ് കളി മടുത്ത കരുണാകര്‍ജീ വരെ സഹിക്കുമോ? അല്ലെങ്കിലും ഈ കാംഗ്രസ്സിനു ഇത് തന്നെ വേണം!

അപ്പോ നമ്മടെ സസി പറയുന്നത് വിസയും പാസ്പോര്‍ട്ടും ഒന്നും ഇല്ലെങ്കിലും ആക്രമിക്കാനുള്ളവര്‍ ഇവിടെ എത്തണമെന്ന് വെച്ചാല്‍ എത്തും പോലും! പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി അങ്ങ് വൈനാട്ടീന്ന് എത്തുന്ന പോലെ ഒരു ഏര്‍പ്പാട്. ന്റെ സസ്യേ എന്താ ഈ പറഞ്ഞതിന്റെ ഗുട്ടന്‍സ്? അമേരിക്കയിലുള്ളവരെക്കൊണ്ട് തന്നെ അമേരിക്കക്കാര്‍ പൊറുതി മുട്ടിയിരിക്കുമ്പോഴാണോ രാജ്യ സുരക്ഷയ്ക്ക് പുല്ലു വില കല്‍പ്പിച്ചിട്ടുള്ള ഈ റ്റ്വിട്ടിങ്? ഇത് ഈ നായരോ കൊട്ടാരക്കര പിള്ളയോ പറഞ്ഞാല്‍ ക്ഷമിക്കാം താനൊരു മന്ത്രിയല്ലേടോ? അതോ അമേരിക്കക്കാരനാണെന്ന് തോന്നിത്തുടങ്ങിയോ? കളിച്ച് കളിച്ച് ആമ കോണം നനക്കും എന്ന് പറഞ്ഞ പോലെ ഈ വക ഡൈലോഗുമായി വന്നാ നായരല്ല അമ്മേണ് പെറ്റ തള്ള വരെ സഹിക്കില്യാ ട്ട്വോ! വഷളന്‍!

സസ്യേ ഈ ഇന്ത്യാ മഹാ രാജ്യത്ത് എന്ത് തോന്ന്യാസവും നടത്താന്‍ ആളുകളെ വിളിക്കണ പോലെ ഈ വക വര്‍ത്താനം പറഞ്ഞാല്‍ സസ്യേ കരയോഗത്തീന്ന് മത്രല്ല ഈ നാട്ടിന്നു തന്നെ ഒഴിവാക്കേണ്ടി വരും. ഈ നാടിനെ സംരക്ഷിച്ച് നിര്‍ത്താന്‍ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്ന കാര്യം മറന്ന് പോകല്ലേടാ മോനെ ഡെല്‍ഹീ നായരേ.... വെറുതേ നായന്മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കാന്‍ ഇറങ്ങിക്കോളും റ്റ്വിറ്ററും കോപ്പുമായി!
അല്ലേ നമ്മടെ സസി ഇപ്പോ ആരായി??
എന്നാ നായരങ്ങട്....

Saturday, December 26, 2009

ബ്ലോഗ് അവാര്‍ഡ് എന്ന നാടകം അവസാനിപ്പിച്ചില്ലേ??

ഈ ബൂലോക അവാര്‍ഡിനെക്കുറിച്ച് ഇനിയൊരു പോസ്റ്റ് ഇടണ്ടാ എന്ന് നായര്‍ തീരുമാനിച്ചതാ, എന്നാലും എങ്ങിനേയാ ഇടാതിരിക്കുന്നത്? ഈ വക പൊറാട്ട് നാടകങ്ങളല്ലേ ഈ ബൂലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഒരു സുദാര്യമായ ബൂലോക അവാര്‍ഡ് ത്ഫൂ !!നായരു മുമ്പ് പറഞ്ഞത് എത്ര ശരിയായിരുന്നു എന്ന് ഇപ്പോ ബോധ്യമായില്ലെ? ഒരു അവാര്‍ ഡ്!

അവാര്‍ഡ് പ്രഖ്യാപിക്കുമ്പോഴേക്കും അത് തിരസ്കരിച്ച 'കാപ്പിലാന്‍' എന്ന ബ്ലോഗറെ നായര് ബഹുമാനിക്കുന്നു. ഏറ്റവും ചുരുങ്ങിയ പക്ഷം അവര്‍ഡ് തനിക്ക് കിട്ടും എന്ന ഒരു തിരിച്ചറിവ് ആ മാന്യ ദേഹത്തിന് ഉണ്ടായല്ലോ. സന്തോഷം ! ബൂലോകത്തെ മികച്ചൊരു സംഘാടകന്‍ എന്ന നിലയില്‍ കാപ്പിലാനെ നായര് ബഹുമാനിക്കുന്നു. എന്നാല്‍ ആളാവാന്‍ വേണ്ടി എന്ത് ചെറ്റത്തരവും ഒരു ഉളുപ്പുമില്ലാതെ ചെയ്യാന്‍ കാപ്പിലാനെ കഴിഞ്ഞെ ഈ ബൂലോകത്ത് മറ്റൊരാള്‍ക്ക് അവസരം കിട്ടൂ. നാണം കെട്ടും മാനം വിറ്റും ശ്രദ്ധ നേടാന്‍ കാട്ടിക്കൂട്ടുന്ന സാഹസങ്ങള്‍ ഇനിയും നിര്‍ത്തരുതോ? കുറേ ബ്ലോഗര്‍മാര്‍ വളരെ ആവേശത്തോടെ കാണുന്ന ഈ ബ്ലോഗ് അവാര്‍ഡ് വെറുമൊരു നാടകമാണെന്ന തിരിച്ചറിവ് അവരില്‍ അങ്ങേയറ്റം അവജ്ഞയും വേറുപ്പുമാണ് ഉണ്ടാക്കുന്നത് എന്ന കാര്യം എന്നാണ് കാപ്പിലാന്‍ തിരിച്ചറിയുന്നത്? എല്ലാവരേയും എല്ലാ കാലത്തും പറ്റിക്കാന്‍ പറ്റില്ല എന്ന് കാപ്പിലാനും ബൂലോകം ഓണ്‍ലൈനും ചിന്തിച്ചാല്‍ നല്ലത് !

ഇനി അവാര്‍ഡിന്റെ ഏറ്റവും പുതിയ നിലവാരമൊന്ന് നോക്കാം ! 'നര്‍മ്മ ബ്ലോഗര്‍ക്കുള്ള' ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ഒരു 'കുമാരന്‍' ! പാവം കുമാരന്‍ അയാളേ അപമാനിക്കുകയാണെന്ന് ആ പാവം തിരിച്ചറിയുന്നുണ്ടോ എന്തോ? കാരണം ആ ലിസ്റ്റില്‍ നിന്നും ബെര്‍ളി തോമസിനേനേയും, അരുണ്‍ കായംകുളത്തിനേയും , വാഴക്കോടനേയും പിന്നിലാക്കി കുമാരന്‍ ഒന്നാമതെത്താന്‍ കുമാരന്റെ സംഭവങ്ങള്‍ അത്രയ്ക്കും കേമമാണോ?ഇക്കാലമത്രയും ഈ പറഞ്ഞ കുമാരന്റെ ഒരു പോസ്റ്റ് പോലും നായര് കണ്ടിട്ടില്ല.നായര് കാണാത്തത് കൊണ്ട് അയാള്‍ അവാര്‍ഡിനു അര്‍ഹനല്ല എന്ന ചിന്ത നായര്‍ക്കില്ല! ദോഷം പറയരുതല്ലോ കുമാരന്റെ കമന്റ് കിട്ടാത്ത ഒരു ബ്ലോഗ് പോസ്റ്റ് വളരെ വിരളമായിരിക്കും, എവിടെ പൂച്ച പെറ്റാലും അറ്റ്ലസ് രാമചന്ദ്രന്‍ സ്പോണ്സര്‍ ചെയ്യുന്നപോലെ ! ! ഇനി കാനഡയിലുള്ള ഒരു പ്രശസ്ത ബ്ലോഗിണി "കുമാരനും" "സെനുവിനും" വോട്ട് ചെയ്യണേ എന്ന്, കരഞ്ഞ് വിളിച്ച് അയച്ച മെയില്‍ കണ്ടിട്ട് കരഞ്ഞ് കണ്ണു കലങ്ങി എല്ലാ ബ്ലോഗര്‍മാരും വോട്ട് ചെയ്തതാകുമോ?എന്തായാലും കുമാരന്‍ ജയിക്കട്ടെ ! നായര്ടെ ആശംസകള്‍ !
ഇനി പുതു മുഖ ബ്ലോഗറുടെ കാര്യം ! ഹ ഹ തമാശ എന്ന് പറഞ്ഞാല്‍ ഇതാണ്. ആകെ ചെയ്ത വോട്ടിന്റെ 60% വോട്ട് നേടി 'ജിക്കൂസ്" എന്ന ബ്ലോഗര്‍ മുന്നിലെത്തിയിരിക്കുന്നു. കിടിലന്‍ ! അവനാ ആങ്കുട്ടി! അവനും ആശംസകള്‍! ഓര്‍ക്കൂട്ടിലും മറ്റുമൊക്കെ വോട്ട് ചോദിക്കുന്നതിന്നും , ബ്ലോത്രത്തില്‍ ലിസ്റ്റ് ചെയ്യുന്ന ബ്ലോഗര്‍ മാരോട് അപേക്ഷിച്ച് കൊണ്ടും ഇത്രേം ഒപ്പിച്ചല്ലോ. മുടുക്കന്‍ !

ഇനി ബ്ലോഗ് നിരൂവകന്മാരുടെ നോമിമികള്‍ ആരെന്നറിയേണ്ടെ? ആചാര്യന്‍ ! പിന്ന വേറേ നോമിനി കാപ്പിലാന്‍ ! ഭാഗ്യം കാപ്പിലാന് വേറെ നിരൂവണ അനോണി ഇല്ലാഞ്ഞത്. ആചാര്യന്‍ ഒരു 50 വോട്ട് പിടിക്കുകയും കാപ്പിലാന്‍ ഒരു 50 വോട്ട് പിടിക്കുകയും ചെയ്താല്‍ മൊത്തം 100 വോട്ട് കാപ്പിലാനു കിട്ടിയതായി കണക്കാക്കി അവാര്‍ഡ് കാപ്പിലാനു കൊടുക്കുമോ ബൂലോകമേ ? രണ്ടും ഒന്നു തന്നേയല്ലെ? അതുതാനല്ലയോ ഇത് എന്ന് വര്‍ണ്ണ്യത്തില്‍ ശങ്ക ഒട്ടും ഇല്ലേ....

ഈ വോട്ടെടുപ്പ് പ്രമാണീച്ച് ഏറ്റവും നല്ല നര്‍മ്മ ബ്ലോഗായി നായര് "ബൂലോകം ഓണ്‍ലൈനിനെ" പ്രഖ്യാപിക്കുന്നു! ഇപ്പോള്‍ ഏറ്റവും നല്ല നര്‍മ്മം ബൂലോകത്ത് വേറെ ഏതെങ്കിലും ബ്ലോഗില്‍ സംഭവിക്കുന്നോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു ! സംശയമില്ല ഇതു തന്നെ ഏറ്റവും വലിയ നര്‍മ്മം ! പ്രിയമുള്ള ബ്ലോഗര്‍ മാരെ, ഇതൊരു കാപ്പിലാന്‍ തട്ടിപ്പാണ്.ഇതില്‍ വശംവദരാകാതെ ഈ വോട്ടിങ്ങില്‍ നിന്നും അഭിമാനത്തോടെ പിന്‍മാറുക. അതിനുള്ള തന്റേടം ഉണ്ടെങ്കില്‍ നിങ്ങള്‍ മുന്നോട്ട് വരിക. അനോണി ബ്ലോഗറെ ഒഴിവാക്കിയതിനാല്‍ ഈ അവാര്‍ഡ് നായര് നിഷേധിക്കേണ്ടി വന്നില്ല ! മുജ്ജന്മ സുക്യതം ! ബ്ലോഗ് ചെയ്യാന്‍ ഒരു അവാര്‍ഡും ആവശ്യമില്ല. ഇനി അവാര്‍ഡ് കിട്ടിയാലേ ബ്ലോഗൂ എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് നായര് അവാര്‍ഡ് നല്കുന്നതാണ്. ഇതും കാപ്പിലാന്‍ പണ്ട് തോന്യാശ്രമത്തില്‍ നടത്തിയ ഒരു ഇലക്ഷന്‍ പോലെ തന്നെ ! ഒരു അവാര്‍ഡ്! ഹല്ല പിന്നെ!
ഒരു അവാര്‍ഡും പുകിലും ! എന്നാ നായരങ്ങട് ....

Thursday, December 24, 2009

സാംസ്കാരിക സദാചാരം അനിവാര്യമോ?

ഈയടുത്തിടെ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന് കേട്ട ഒരു പദമാണല്ലോ
സദാചാരം.പലപ്പോഴും ഒരു വിശേഷണം ഇല്ലാതെ സദാചാരം എന്ന
വാക്ക് ഉപയോഗിച്ച് കാണുന്നത് വളരെ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ്.
സര്‍വ്വ സാധാരണ യായി കാണാറുള്ളത് “കപടം,കള്ളം’ എന്നൊക്കെയുള്ള
വിശേഷണങ്ങള്‍ക്ക് ശേഷമാണ് എന്നത് രസാവഹമായിട്ടാണ്
നായര്‍ക്കും തോന്നുന്നത്. ഈ ഒരു തോന്നലാണ് സദാചാരത്തിന്റെ
പിന്നാമ്പുറങ്ങളിലേക്ക് നായരെ കൊണ്ട് ചെന്നെത്തിക്കുന്നത്.

മാന്യതയ്ക്ക് നിരക്കുന്ന,മറ്റുള്ളവര്‍ക്ക് മാത്യകയാകുന്ന,സത്പ്രവര്‍ത്തികള്‍,
സമൂഹത്തില്‍ സാമാന്യ ചിന്തയ്ക്ക് നിരക്കുന്നതും,സമൂഹത്തിന്റെ കാഴ്ചപ്പാടു
കള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കാതിരിക്കുന്നതുമെല്ലാം തന്നെ സദാചാര
ത്തിന്റെ കീഴില്‍ വരുമെന്നാണ് വെപ്പ്.ഒരു സമൂഹത്തില്‍ ഇന്നതേ ചെയ്യാവൂ,
ഇതാണ് ശരി, ഇതാണ് തെറ്റ് എന്ന് തീരുമാനിക്കപ്പെട്ടതിന്റെ അടിസ്ഥാനമാണ്
സദാചാരത്തോടൊപ്പം നമ്മള്‍ ചേര്‍ത്ത് വായിക്കേണ്ടത്. ആരാണ് നമ്മുടെ
സമൂഹത്തില്‍ തെറ്റും ശരിയും അല്ലെങ്കില്‍ സദാചാരവും അനാചാരവുമൊക്കെ
വ്യാഖ്യാനം ചെയ്തത്? ഒരു പ്രത്യേക വിഭാഗത്തിന്റെ സദാചാരം മറ്റുള്ളവരുടെ
അനാചാരമാകുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടെന്ന് നിസ്സംശയം പറയാം.
അങ്ങിനെ വരുമ്പോള്‍ ആരാണ് സദാചാര മൂല്യങ്ങള്‍ എന്നൊന്ന് ഉണ്ട്
എന്ന് വാദിക്കുന്നത്? പലപ്പോഴും രഹസ്യമായി ചെയ്യുന്ന അരുതായ്കകള്‍
പരസ്യമാവുമ്പോള്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ കണ്ടെത്തുമ്പോഴാണ് ഇവിടെ
ഏറ്റവും അധികം സദാചാര വാദികള്‍ ഉണ്ടാകുന്നു എന്നത് ശ്രദ്ധേയമാണ്.
അപ്പോള്‍ സദാചാരത്തിന്റെ കാവല്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കുന്നത് തന്നെ
വ്യര്‍ത്ഥവും ചിന്തയ്ക്ക് നിരക്കാത്തതുമാണ്.

കേരളം സാംസ്കാരികമായി ഏറ്റവും ഉന്നത ശ്രേണിയിലാണെന്നാണ് ഓരോ
മലയാളിയും പരസ്യമായി അഹങ്കരിക്കുന്നത്. എന്നാല്‍ ഏറ്റവും അധികം
കപട സദാചാര വാദികള്‍ കേരളത്തിലാണെന്ന് അടിവരയിടും വിധം കാര്യങ്ങള്‍
പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. പെണ്‍ വാണിഭങ്ങളുടെ വാര്‍ത്തകള്‍ ഒരു
ആഘോഷമാക്കിയത് ഇവിടത്തെ മാദ്ധ്യമങ്ങളാണെന്ന് കണ്ടെത്താന്‍ വലിയ
പ്രയാസം കാണില്ല.മറ്റു സമൂഹങ്ങളില്‍ എന്തെല്ലാം നടക്കുന്നുണ്ടോ അതെല്ലാം
കേരളത്തിലെ സമൂഹത്തിലും നടക്കുന്നു.അല്ലാതെ ലോകത്ത് മറ്റെവിടേയും
സംഭവിക്കാത്ത ഒരു കാര്യവും കേരളത്തില്‍ മാത്രമായി നടക്കുന്നുണ്ടോ?
ഇല്ലെന്നാണ് നായര്‍ക്ക് തോന്നുന്നത്. കേരളത്തില്‍ നടത്തിയ പല സര്‍വ്വേ
ഫലങ്ങളും പല ഞെട്ടിക്കുന്ന സത്യങ്ങളും വിളിച്ച് പറഞ്ഞതാണ്. അതില്‍ ഏറെ
ചര്‍ച്ച ചെയ്യപ്പെട്ട സ്ത്രീകളുടെ മദ്യപാനവും പുകവലിയും ഏറി വരുന്നു എന്നുള്ള
വാര്‍ത്തകള്‍, വിവാഹേതര ബന്ധങ്ങള്‍,കോളെജ് ഹോസ്റ്റലുകളിലെയും മറുനാട്ടിലെ
മലയാളി പെണ്‍ കുട്ടികളുടേയും വഴിവിട്ട ലൈംഗിക കഥകള്‍,അപഥ സഞ്ചാരങ്ങള്‍,
എസ്കോര്‍ട്ട് പോകാന്‍ തയ്യാറായി വരുന്ന മലയാളി പെണ്‍കുട്ടികള്‍, സ്വന്തം
പിതാവിനാല്‍ ദിവസങ്ങളോളം പീഡിപ്പിക്കപ്പെടുന്ന പെണ്‍മക്കള്‍,അതില്‍ നിന്നും
ഗര്‍ഭം പേറുന്നവര്‍ എന്ന് തുടങ്ങി അവിഹിത അമ്മമാരുടേയും ഗര്‍ഭചിദ്രങ്ങളുടേയും
കഥകള്‍ ഏതൊരു സദാചാര വാദികളെയും ഞെട്ടിക്കുന്നതാണ്. ഇതെല്ലാം ഈ
സമൂഹത്തില്‍ ഈ അടുത്ത കാലത്ത് ഉണ്ടായതല്ല. കാലാകാലങ്ങളയി നടന്ന്
കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ഈ വിഷയങ്ങള്‍ ഇവിടത്തെ
മാദ്ധ്യമങ്ങള്‍ സാമ്പത്തിക ലാഭങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ്
ഇത്തരം വാര്‍ത്തകള്‍ക്ക് ‘മാര്‍ക്കറ്റ് വാല്യൂ‘ ഉണ്ടായത്. ഒരു രഹസ്യ കേസ്
പരസ്യമാകുമ്പോള്‍ അതിന് കിട്ടുന്ന മാദ്ധ്യമ ശ്രദ്ധ വാര്‍ത്താ ചാനലുകളുടെ
റേറ്റിങ്ങ് കൂടാന്‍ സഹായകമാവും എന്ന നിരീക്ഷണമാകണം ഇവിടെ സദാചാരവും
കപട സദാചാരവുമൊക്കെ ഇത്രമേല്‍ ചര്‍ച്ചയാകുന്നത്.

ഉണ്ണിത്താന്‍ എന്ന നേതാവിന്റെ ഒരു വഴിവിട്ട ബന്ധം,അല്ലെങ്കില്‍ ഒരു വിവാഹേതര
ബന്ധം പുറത്ത് വന്നപ്പോള്‍ ഇവിടെ രണ്ട് തരം അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നു.
വിവാഹേതര ബന്ധങ്ങള്‍ ആവാമെന്നും,അതും നിയമം മൂലം നടപ്പിലാക്കണ
മെന്നൊക്കെ പലരും ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചയില്‍ കിട്ടാത്ത മുന്തിരി പുളിക്കും
എന്നൊക്കെ പലരും എഴുതിക്കണ്ടപ്പോള്‍ സത്യം പറഞ്ഞാ നായര്‍ക്കും
അല്‍പ്പമൊക്കെ പുളിപ്പ് വന്നു.കേരളത്തില്‍ അങ്ങോളമിങ്ങോളം ‘സമ്മന്തം‘
എന്ന ഓമനപ്പേരില്‍ വ്യഭിചരിച്ച് നടന്ന നായരുടെ മുന്തലമുറക്കാര്‍ ചെയ്ത
ഒരു സാംസ്കാര ശൂന്യതയുടെ കൈപ്പുനീര്‍ ഇപ്പോഴും പേറുന്ന ഒരു സമൂഹമെന്ന
നിലയില്‍ അത്തരം സമ്മന്തങ്ങള്‍ എന്ത് സാംസ്കാരിക ഉന്നമനമാണ് ഈ
സമൂഹത്തില്‍ ഉണ്ടക്കിയതെന്ന് ആലോചിക്കേണ്ടതാണ്. ഒരു സവര്‍ണ്ണ
മേധാവിത്വത്തിന്റെ ധാര്‍ഷ്ട്യം പിന്നീട് ഒരാചാരമാക്കി മാറ്റിത്തീര്‍ക്കുക
യായിരുന്നു സമ്മന്തം എന്ന കര്‍മ്മത്തിലൂടെ സംഭവിച്ചത്.അടിയാളരെ വേഴ്ച്
വേഴ്ച് രതിസുഖം മതിയാകാതെവന്നപ്പോള്‍ ആ കണ്ണുകള്‍ സ്വന്തം
സമൂഹത്തിലേക്ക് തിരിക്കാന്‍ മടിക്കാത്ത ആ സമൂഹം എന്ത് സാമൂഹിക
പരിവര്‍ത്തനം നേടി എന്ന് പിന്നീട് കണ്ടു എന്ന് മാത്രമല്ല ഒരു സാമൂഹിക
പരിഷ്കരണവും സമ്മന്തം കൊണ്ട് നേടാനാവില്ല എന്ന തിരിച്ചറിവ് ഏറെ
വൈകിയാണെങ്കിലും ഉണ്ടായി എന്നത് നല്ല കാര്യമായി നായര്‍ക്കിപ്പോള്‍
തോന്നുന്നു. ആ നെറികേട് എന്നേ അവസാനിപ്പിച്ചിട്ടും ഇന്നും ആ ആരോപണം
ഇടയ്ക്കെങ്കിലും നായരുടെ സമൂഹം കേള്‍ക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം
നിര്‍ത്തിയത് അബദ്ധമായിപ്പോയി എന്ന മട്ടിലാണ് ഇപ്പോള്‍ നാട്ടില്‍ ഒരു
സമ്മന്ത വേഴ്ചയിലേക്ക് തന്നെ സമൂഹം തിരിച്ച് പോകണം എന്ന
ആഹ്വാനവുമായി ചാനലുകള്‍ മുന്നോട്ട് വരുന്നതെന്ന് നായര്‍
സംശയിക്കുന്നു.സത്യത്തില്‍ ചാനലുകാരും മറ്റും ഉപദേശിക്കുന്നതും പറയാന്‍
ശ്രമിക്കുന്നതും ഈ അര്‍ത്ഥത്തിലാണോ എന്നും അറിയാന്‍ നായര്‍ക്കും
ആഗ്രഹമുണ്ട്.

ഒരാളുടെ തെറ്റ് മറ്റൊരാളുടെ ശരിയാകാം. എന്നാല്‍ പൊതുവായി തെറ്റാണെന്ന്
തോന്നുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതൊരു ഭരണ നേത്യത്വം നിയമം
മൂലംനിരോധിച്ചിട്ടുണ്ടെങ്കില്‍ നിയമത്തിന് അത് നടപ്പിലാക്കാന്‍ കഴിയും എന്ന്
തന്നെ നായര്‍ വിശ്വസിക്കുന്നു.സ്ത്രീധനം പോലുള്ള ചില കാര്യങ്ങളിലെങ്കിലും
നിയമം നോക്ക്കുത്തിയാണെന്ന് സമ്മതിക്കുമ്പോഴും!എന്നാല്‍ ചില തെറ്റുകളെ
ചാനല്‍ വിചാരണകളാക്കി വാര്‍ത്തകളാക്കുമ്പോള്‍ ഇവിടെ വളര്‍ന്ന് വരുന്ന
തലമുറ ഇതാണ് ഈ സമൂഹത്തിന്റെ സംസ്കാരമെന്ന് തെറ്റിദ്ധരിച്ച് പോകും
എന്നുള്ള ഒരു ചിന്ത ഉരുത്തിരിയുമെന്ന് നായര്‍ ഭയപ്പെടുന്നു.സദാചാരം അത്
ഓരോ വ്യക്തിക്കും സ്വയം തോന്നേണ്ട ഒന്നാണ്.ഒരു സമൂഹ ജീവിയായ
മനുഷ്യന്‍ ആ സമൂഹത്തോട് പാലിക്കേണ്ട മര്യാദ മറ്റുള്ളവരുടെ ശരി തെറ്റു
കള്‍ക്ക് വശംവദനായിട്ടല്ല തീരുമാനിക്കേണ്ടത്. അത് തെളിഞ്ഞ ഒരു മനസ്സില്‍
നിന്നും ഉണ്ടാകണം.നമുക്ക് ശേഷം ഇവിടെ മറ്റൊരു തലമുറ വളര്‍ന്ന് വരുന്നു
എന്ന് മനസ്സിലാക്കി നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. സ്വയം നന്നായാലേ
മറ്റുള്ളവരെ നന്നാക്കാനും ഉപദേശിക്കാനും സദാചാര ബോധം വളര്‍ത്താനും
കഴിയൂ, അല്ലാതെ രണ്ട് മന്തുള്ള തന്റെ കാലുകള്‍ മണ്ണില്‍ പൂത്തി ഒരു
കാലില്‍ മന്തുള്ളവനെ മന്തുകാലാ എന്ന് വിളിക്കുന്നതിനു തുല്യമാണ്.

ഒരു സമൂഹം സദാചാരം സൂക്ഷിക്കേണ്ടത് ആ സമൂഹത്തിനു വേണ്ടി മാത്രമല്ല.
വളര്‍ന്ന് വരുന്ന പുതിയ തലമുറ സാംസ്കാരിക മൂല്യങ്ങള്‍ക്ക് അധിഷ്ടിതമായി
ഒരു നല്ല സംസ്കാരം രൂപപ്പെടുത്തിയെടുക്കുമ്പോള്‍ അതിനെ സ്വാധീനിക്കാന്‍ ഏറെ
സാധ്യതയുള്ളതാണ് അവരുടെ മുന്നേ നടന്നവര്‍ ബാക്കി വെച്ച സംസ്കാരിക
മൂല്യങ്ങളും ചിന്തകളും പ്രവര്‍ത്തികളും എന്ന് ചിന്തിച്ചാല്‍ ഇവിടെ സാംസ്കാരിക
അച്ചടക്കം പാലിക്കപ്പെടും എന്ന് നായര്‍ ഉറച്ച് വിശ്വസിക്കുന്നു. ഒരു സമൂഹത്തിലെ
ഏറ്റവും വലിയ തെറ്റ് സ്ത്രീ പീഡനം മാത്രമാണെന്ന സന്ദേശം മാത്രമാണ് വളര്‍ന്ന്
വരുന്ന തലമുറയ്ക്ക് മുന്നില്‍ നിങ്ങള്‍ അവതരിപ്പിക്കുന്നത് എങ്കില്‍ അടുത്ത തലമുറ
ലൈംഗിക അരാജകത്വത്തില്‍ നിന്നും മോചനം നേടില്ല എന്ന് ഉറപ്പ്.നമുക്ക് ശേഷം
പ്രളയമല്ല, ഇനിയും സമൂഹങ്ങള്‍ വളര്‍ന്ന് വരുന്നുണ്ട് എന്ന ചിന്ത സാംസ്കാരിക
മായും സദാചാര മൂല്യങ്ങളോടെയും വര്‍ത്തിക്കാന്‍ നമ്മെ സഹായിക്കും എന്ന്
പ്രത്യാശിച്ച് കൊണ്ട് തല്‍ക്കാലം നിര്‍ത്തട്ടെ!നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന
സംസ്കാരം അധഃപതനത്തിലേക്ക് നീങ്ങിയാല്‍ നമ്മെ പിന്തുടരുന്നവരുടെ
കാര്യം പറയേണ്ടതുണ്ടോ??

എന്നാ നായരങ്ങട്.....


Tuesday, December 22, 2009

ഉളുപ്പില്ലാത്തവനേ....ഞുണ്ണിത്താനേ....

അല്ലെങ്കിലും ഈ സി പി എം കാര്‍ക്കും പിഡിപ്പിക്കാര്‍ക്കും ഒരു കണ്ണീ-
ച്ചോരയുമില്ല.രാത്രിയില്‍ മഞ്ചേരിയിലെ ഒരു സധാ വാടക വീട്ടില്‍
പാവപ്പെട്ട ഒരു സാധാ യുവതിക്ക് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ നേര്‍
രേഖ എത്തിച്ച് കൊടുത്ത്കൊണ്ടിരിമ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ
വന്ന് ആകെ ഏനക്കേടാക്കിയത് കൊണ്ടല്ലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍
‘സംഗതി‘ നടന്നിട്ടില്ല എന്ന് വന്നത്.ഒരു പ്ലാനിങ്ങൊക്കെ നടത്തുമ്പോള്‍
ഇത്തിരി മര്യാദയെങ്കിലും കാണിക്കണ്ടേ? മെഡിക്കല്‍ റിപ്പോര്‍ട്ടില്‍
ഞുണ്ണിത്താന്റെ കന്യാചര്‍മ്മത്തിന് ഒരു കേട്പാടും വന്നിട്ടില്ല എന്ന
റിപ്പോര്‍ട്ട് നിങ്ങളെ നാണം കെടുത്തിയില്ലെ? എന്നിട്ടും മനുഷ്യന്മാര്‍ക്ക്
ചേതമില്ലാത്ത ഉപകാരങ്ങള്‍ ചെയ്യുന്ന ആ പാവം ഞുണ്ണിത്താനെ
നിങ്ങളിങ്ങനെ തടഞ്ഞുവെച്ച് ഇല്ലാവചനം പറഞ്ഞുണ്ടാക്കിയാല്‍
നിങ്ങള്‍ക്ക് പാപം കിട്ടും ! അല്ല പിന്നെ!

ഒരു രാഷ്ട്രീയക്കാരന് എത്രത്തോളം ഒരു ചെറ്റയാകാമോ അതാണ്
കേരളത്തിലെ ജനങ്ങള്‍ ഇന്നലെ ഞുണ്ണിത്താന്റെ ചാനല്‍ ചര്‍ച്ചകളില്‍
നിന്നും കണ്ടത്. ദോഷം പറയരുതല്ലോ ചാനലുകാര്‍ അങ്ങേയറ്റം
കിണഞ്ഞ് ശ്രമിച്ചാണ് ഞുണ്ണിത്താന്റെ ഫാര്യേടെ ഒരു എക്സ്ക്ലൂസീവ്
എടുത്ത് ചര്‍ദ്ദിച്ചത്. ഹോ ലോകത്ത് ഇത്രേം നല്ല മനുഷ്യന്‍ കുഞ്ഞാലിക്കുട്ടി
സാഹിബിന് ശേഷം ജനിച്ചിട്ടില്ലാത്രേ.കൂടെപ്പോയ യുവതിയ്ക്ക് നെറ്റിയിലും
കവിളിലും ഉമ്മ നല്‍കി എനിക്ക് കഴിയാത്തതൊക്കെ നീ നല്‍കണേ എന്ന്
ഉപദേശിച്ചുമാണത്രേ സ്വന്തം ഭര്‍ത്താവിന്റെ മടിയിലിരുത്തി ആ യുവതിയെ
മഞ്ചേരി വാടക വീട്ടിലേക്ക് അനുഗ്രഹിച്ചയച്ചത്. ആ കുട്ടിയാണെങ്കില്‍
മുമ്പ് അല്‍പ്പം പേര് ദോഷം കേള്‍പ്പിച്ചതാണെങ്കിലും ഇപ്പോ ചീത്തപ്പേരിനൊട്ടും
കുറവില്ലാത്തത് കൊണ്ട് സ്വന്തം സഹോദരിയായി മാത്രമേ ഞുണ്ണിത്താന്‍
ആ യുവതിയെ കാണൂ എന്ന് സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ സ്വന്തം ഭര്‍ത്താവിനാല്‍
ഒരു ഭാര്യക്ക് ഏല്‍ക്കാവുന്ന ഒരു മഹാ പീഡനമാണ് അതെന്ന് അവര്‍
തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ എന്തോ.ആ സഹോദരിയ്ക്ക് മനസ്സമാധാനം
ഉണ്ടാവട്ടെ എന്ന് നായര്‍ പ്രാര്‍ത്ഥിക്കുന്നു.

2005 ല്‍ തന്നെ ആ യുവതിയേയും സില്‍മാനടന്‍ ഞുണ്ണിത്താനേയും കുറിച്ച്
പല ഇല്ലാകഥകളും ‘കേരളശബ്ദം‘ പോലുള്ള മഞ്ഞ വാരികയില്‍ പ്രസിദ്ധീ-
കരിച്ചിരുന്നു.അന്നൊന്നും ആരും മൈന്റ് ചെയ്തില്ല. ഇപ്പോള്‍ എന്തായി?
സീ പി എമ്മിനേയും മുരളിയേയുമൊക്കെ എതിര്‍ക്കാനുള്ള ഒരു പടയാളിയെയല്ലേ
നഷ്ടമായത്? ആര്‍ക്കാ നഷ്ടം? ആ പാവപ്പെട്ട യുവതി സേവാദളിന്റെ അഖിലേന്ത്യാ
സിക്രട്ടറി സ്ഥാനത്ത് പണിയെടുത്ത് പണിയെടുത്ത് സേവാദളിന്റെ കേരളത്തിന്റെ
ജനറല്‍ സിക്രട്ടറിയായി വരെ വളര്‍ന്നതാ.ആ യുവതിയ്ക്ക് മഞ്ചേരിക്ക് പോകണം
എന്ന് തോന്നിയാല്‍ പോകാതിരിക്കാന്‍ പറ്റുമോ? ഞുണ്ണിത്താനാണെങ്കില്‍ ബാംഗ്ലൂര്‍ക്ക്
പോകുമ്പോള്‍ ആര്‍ക്കെങ്കിലുമൊക്കെ ചേതന്മില്ലാത്ത ഉപകാരം ചെയ്തില്ലെങ്കില്‍
ഭാര്യ വഴക്ക് പറയും.അത് കോണ്ട് ബാംഗളൂര്‍ക്ക് പോകാന്‍ വളരെ എളുപ്പമുള്ളതെന്ന്
ഗതാഗത വകുപ്പ് മന്ത്രി വരെ സാക്ഷ്യപ്പെടുത്തിയ മഞ്ചേരി വഴി പോകുമ്പോള്‍
ചേതമില്ലാത്ത ഉപകാരമല്ലേ എന്നു കരുതി സന്മനസ്സുള്ള ഞുണ്ണിത്താന്‍
ഒരു സഹോദരിക്ക് ലിഫ്റ്റ് കൊടുത്തത് സ്വാഭാവികം! അതിലെന്താ തെറ്റ്?
കൊല്ലത്തെ കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും ബാംഗ്ലൂര്‍ക്ക് ആളെ
വിളിക്കാന്‍ വാ തുറന്നതും ആ യുവതിയുടെ അമ്മയും അച്ഛനും നേരാങ്ങിള-
യുമൊക്കെ ചേര്‍ന്ന് കുലീനയായ ആ പെണ്മണിയ്ക്ക് ഒരു ലിഫ്റ്റ് കൊടുക്കാന്‍
ഞുണ്ണിസാറിന്റെ കാലില്‍ വീണ് അപേക്ഷിച്ചാല്‍ എങ്ങിനേയാ വേണ്ടാന്ന് പറയാ?
നല്ല കാച്ചിയ എണ്ണയും തേച്ച് മുല്ലപ്പൂവൊക്കെ ചൂടി അവളൊരു ചിരിയങ്ങട്
ചിരിച്ചപ്പോ ഞുണ്ണിത്താനും ഒരു മനുഷ്യനല്ലേടോ? എത്രേന്ന് വെച്ചാ കണ്ട്രോള്
ചെയ്യാ!സില്‍മേല് അഭിനയിച്ചേ പിന്നെ ആര് എന്ത് ചോദിച്ചാലും വേണ്ട എന്ന്
മാത്രം പറയില്ല. സില്‍മേല് അങ്ങിനേയാ വേണ്ടാന്ന് പറഞ്ഞാ ഒന്നും കിട്ടില്ല.
അങ്ങിനെ പറയാത്ത പല നടികളെയും പുഷ് ചെയ്ത് നമ്മുടെ സിനിമാക്കാര്
തമിഴിലേക്ക് വരെ എത്തിച്ചിട്ടുണ്ട്.അവിടുന്ന് തമിഴന്മാരു പുഷ് ചെയ്താല്‍
തെലുങ്കിലും എത്തും!

ദോഷം പറയരുതല്ലോ പാവപ്പെട്ട ഇടത് കയ്യിന് സ്വാധീനമില്ലാത്ത ആ കേ കോ
ജോസപ്പ് പ്ലെയിനിലു കയ്യിട്ടുണ്ടാക്കിയ അത്ര കവറേജ് എന്തായാലും നമ്മുടെ
‘പ്രമുഖ’ ചാനലുകള്‍ കൊടുത്തില്ല. ഞുണ്ണിത്താന് അത് തന്നെ വേണം.
കുഞ്ഞാലിക്കുട്ടി സായിബിന്റെ കൂടെ നടന്ന് സകല എണ്ണത്തിന്റേയും സ്വഭാവം
നാശായിന്നാ നായര്‍ക്ക് തോന്നണത്.ട്രെയിനില്‍ വെച്ച് ഊമ്മന്‍ ചാണ്ടി എന്തോ
ഒപ്പിച്ചത് ദൈവ ക്യപയാല്‍ മഞ്ഞ് പോലെയായത് ആരുടെയൊക്കെയോ പുണ്യം.
മുരളീടെ സ്വഭാവം പണ്ടേ പോക്കാന്നല്ലേ ഞുണ്ണിത്താന്‍ നാട് മുഴുവന്‍ പറഞ്ഞ്
നടന്നത്. കൊല്ലം ഡിസിസി ആപ്പീസില്‍ സ്ത്രീകള്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുത്തശേഷം
കഴുകാന്‍ ബക്കറ്റില്‍ വെള്ളമില്ലാതെ അവിടുത്തെ ഓഫീസ് ബോയിയെ തെറി-
വിളിച്ചത് ഇപ്പോഴും പാടി നടക്കുന്നുണ്ട് ചാനല്‍കുമാരന്മാര്‍ നാട്ടില്‍ !
രാമനിലയത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല എന്നല്ലെ ഞുണ്ണിത്താന്‍ സാറ്
പറഞ്ഞത്. ഇപ്പോ സാറിനെ കുറിച്ച് പറയുന്നതൊക്കെ പച്ചക്കള്ളം!സാറ്
ചാനലിലിരുന്ന് കേരളത്തെ നോക്കി കൊഞ്ഞനം കുത്തുന്നത് ലൈവായി കാണിച്ച
ചാനല്‍ ഏമാന്മാര്‍ക്ക് ഒരു നല്ല നമസ്കാരം.

റെജീനയുടെ വെളിപ്പെടുത്തലുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ കുഞ്ഞാലി സാഹിബ്
പെട്ട പാട്.നാണം കെട്ടായാലും മാനം നേടീല്ലെ? ഇപ്പോ കുഞ്ഞാലിക്കുട്ടി ആരാ?
ലീഗിന്റെ സിക്രട്ടറിയല്ലേ?അതും അഖിലേന്ത്യാ നേതാക്കളെ വരെ സസ്പെന്റ്
ചെയ്യാന്‍ കഴിയുന്ന സംസ്ഥാന ലീഗ് സെക്രട്ടറി!റെജീന ഇല്ലാ വചനം പറഞ്ഞപ്പോള്‍,
പ്രവാചകന്മാരെ ദൈവം പല പരീക്ഷണങ്ങള്‍ക്കും വിധേയരാക്കുന്നത് പോലെയാണ്
തന്നെ ദൈവം പരീക്ഷിച്ചത് എന്ന് ഒരു ഉളുപ്പുമില്ലാതെ പറഞ്ഞ ആ സാഹിബ് ഇന്ന്
ലീഗിന്റെ സെക്രട്ടറി!ഞുണ്ണിത്താനെ തനിക്ക് നാണമില്ല എന്ന് വ്യക്തമാക്കിയ
സ്ഥിതിയ്ക്ക് ഒരു മുഖ്യമന്ത്രി പദത്തിനു തന്നെ അര്‍ഹനാണ് താന്‍ ! തന്റെയൊന്നും
ഒരു രോമത്തില്‍ പോലും ആരും തൊടില്ല കാരണം അത്രയ്ക്കും അറയ്ക്കും.
കുഞ്ഞാലി സാഹിബ് വ്യഭിചരിച്ച് നടന്നത് സമുദായത്തിന്റെ അഡ്രസ്സിലേക്ക്
ലയിപ്പിച്ച പോലെ അസ്ഥാനത്തൊരു സൂഫിയ മദനി പ്രയോഗം നടത്തിയതും,
ഫര്യേടെ എക്സ്ക്ലൂസീവ് അഫിമുഖം കൊടുത്തതും,ചാനലില്‍ തലേന്ന് കുടിച്ച
കള്ളിന്റെ കെട്ടിറങ്ങി കുളിച്ച് കുട്ടപ്പനായി വന്ന് വെല്ലുവിളികള്‍ നടത്തിയതും
താങ്കള്‍ എവിടുന്നൊക്കെയോ പിന്തുണ പ്രതീക്ഷിച്ചിട്ടു തന്നെ എന്ന് നായര്‍
മനസ്സിലാക്കുന്നു. പാര്‍ട്ടിയില്‍ നിന്നും ഒരു നടപടി തന്റെ നാവിന്റെ ശക്തി
കൊണ്ട് കിട്ടില്ലെന്ന് കണക്ക് കൂട്ടിയ തനിക്ക് സസ്പെന്‍ഷന്‍ രിക്കും
ഞെട്ടലുണ്ടാക്കി എന്ന് തന്റെ മുഖത്തെ പരിഭ്രമം വിളിച്ച് പറയുന്നുണ്ടായിരുന്നു.
എന്തായാലും ഒരു ഉളുപ്പുമില്ലാതെ ചാനലില്‍ വന്ന് ചാരിത്ര്യ പ്രസംഗം നടത്തിയ
തന്നെ ഈ വര്‍ഷത്തെ ന്യൂസ് മേക്കര്‍ അവാര്‍ഡ് നല്‍കി ആദരിക്കണമെന്ന് എല്ലാ
ചാനല്‍ മേലാളന്മാരോടും താഴ്മയായി അപേക്ഷിക്കുന്നു.

കേരള രാഷ്ട്രീയത്തില്‍ പെണ്ണുങ്ങള്‍ എന്നും ഒരു ദൌര്‍ബല്യമാണ്. തരം
കിട്ടിയാല്‍ എല്ലാ സദാചാര മൂല്യങ്ങളും കാറ്റില്‍ പറത്തി മദ്യത്തിലേക്കും
മദിരാക്ഷിയിലേക്കും മയങ്ങി വീഴുന്ന ഒരു കൂട്ടം നേതാക്കളാണ്
സദാചാരത്തിന്റെ കാവല്‍ക്കാരായി മുന്നില്‍ നില്‍ക്കുന്നതും
എന്ന തിരിച്ചറിവ്, ഒരു സമൂഹം അര്‍ഹിക്കുന്ന ഭരണ കര്‍ത്താക്കളേ
അവര്‍ക്ക് ലഭിക്കൂ എന്നത് സാധൂകരിക്കും വിധമാണ്. ആരാണ് ശരി ആരാണ്
തെറ്റ് എന്ന് തിരിച്ചറിയാത്ത വിധം സമൂഹത്തില്‍ ജാതികളാലും,
മതങ്ങളാലും,കപട സദാചാരങ്ങളാലും മലീമസമാക്കപ്പെട്ടിരിക്കുന്നു.
ദരിദ്ര നാരായണന്മാര്‍ വീണ്ടും ദരിദ്രരായി മാറിക്കൊണ്ടിരിക്കുന്നു.
പ്രതീക്ഷയോടെയും ആശയോടെയും ഉറ്റുനോക്കുന്ന ജനസേവകര്‍ അസന്മാര്‍ഗ്ഗിക
പ്രവര്‍ത്തനങ്ങള്‍ക്ക് പിടിയിലാകുന്നു.ഇവിടെ രാഷ്ട്രീയം എന്നാല്‍ മദ്യവും
പണവും മദിരാക്ഷിയും സ്വജന പക്ഷപാതവുമൊക്കെയായി ചുരുങ്ങി-
ക്കൊണ്ടിരിക്കുന്നു.എല്ലാവരും സുഖലോലുപതയുടെ പിന്നാലെ പോകുന്നു.
ദരിദ്രരായ ജന സമൂഹം നെഞ്ചിലേറ്റി വളര്‍ത്തിയത് ഇത്തരം
ഞുണ്ണിത്താന്മാരെയായിരുന്നു എന്ന തിരിച്ചറിവ് ഒരു പുനര്‍ വിചിന്തനത്തിനു
വഴിയൊരുക്കിയെങ്കില്‍ എന്ന് നായര്‍ ആശിക്കുന്നു.ഇത്തരം നേതാക്കന്മാരെ
ഇനിയും നമ്മള്‍ ചുമക്കണോ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചാല്‍ ഈ വര്‍ഗ്ഗം
നാട് നീളെ വ്യഭിചരിച്ച് നടന്നിട്ടും ഒരു ഉളുപ്പുമില്ലാതെ നമ്മെ നോക്കി
ചാനലുകളില്‍ ഇരുന്ന് കൊഞ്ഞനം കുത്തില്ല എന്നെങ്കിലും ഉറപ്പ് വരുത്താമായിരുന്നു.
പക്ഷേ ഇവര്‍ക്ക് കൂട്ടിക്കൊടുപ്പ് നടത്തുന്ന പോലെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന
ചാനലുകാര്‍ അവരുടെ ഈ നെറികെട്ട മാദ്ധ്യമ സംസ്കാരം എന്ന്
അവസാനിപ്പിക്കുന്നുവോ അന്നെങ്കിലും ഈ ധര്‍മ്മച്യുതിയില്‍ നിന്നും
നമ്മുടെ നാട് രക്ഷപ്പെടും എന്ന് പ്രത്യാശിക്കാം !

കേരളത്തിലെ ജന സമൂഹത്തെ മുഴുവന്‍ വിഡ്ഡികളാണെന്ന് കരുതി ഒരു
ഉളുപ്പുമില്ലാതെ ഇങ്ങനെ നുണകള്‍ മെനഞ്ഞ് ചര്‍ദ്ദിക്കാന്‍ അപാര കഴിവുള്ള
ഞുണ്ണിത്താന് തന്നെ ഈ പുരസ്കാരം കിട്ടണം. അല്ലെങ്കില്‍ സാംസ്കാരിക
കേരളം ലജ്ജിക്കണം !അല്ല പിന്നെ!
ഈ വോട്ടെടുപ്പില്‍നായരുടെ വോട്ട് ഞുണ്ണിത്താനു തന്നെ !
എന്നാ നായരങ്ങട്.....



Tuesday, December 15, 2009

മദനിയുടെ കുടുംബം വേട്ടയാടപ്പെടുമ്പോള്‍......?


ഭാരത് മാതാ കീ ജെയ് എന്ന് നായര്‍ വിളിക്കുന്നത് ഭാരതത്തോട്മാത്രമല്ല സ്ത്രീകളോടുമുള്ള ബഹുമാനം മനസ്സില്‍ വെച്ച് കൊണ്ട്തന്യാണ്.എത്രയായാലും ഒരു സ്ത്രീയല്ലേ സൂഫിയാ മദനിയുംഎന്ന് നായര്‍ ചിന്തിച്ചിരിക്കുമ്പോഴാണ് നമ്മുടെ ഡൈലോഗ് വീരന്മാര്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയെ വെല്ലുന്ന ഡൈലോഗുമായി പുറത്ത് വരുന്നത്. ഹോ നായര്‍ക്കങ്ങ് കുളിരു കോരി, എന്തിനെന്നോ ഒരു സല്‍ഗുണസമ്പന്നനായ പന്നന്‍ ഒരു സ്ത്രീയെ പുലഭ്യം പറഞ്ഞത് കേട്ടിട്ട്.ഒരു തികഞ്ഞമത വിശ്വാസിയായ ഒരു സ്ത്രീയെ യാതൊരു വിധ തെളിവുകളും ഇല്ലാതെ ഭര്‍ത്താവ് ജെയിലില്‍ ആയിരുന്നപ്പോള്‍ ഒരുപാട് കാമുകന്മാരെ ഉണ്ടാക്കി എന്ന് ഒരു ഉളുപ്പിമില്ലാതെ പറഞ്ഞ ആ പുങ്കവന്റെ സദാചാര കഥകളൊക്കെ ഒരു ഇലക്ഷന്‍ സമയത്ത് സ്വന്തം ഭാര്യയായ യാമിനി തങ്കച്ചി വിളിച്ച് പറഞ്ഞതൊക്കെമന്ത്രിയായതിന്റെ പേരില്‍ ജനങ്ങള്‍ മറന്നു എന്ന് കരുതുന്ന ഗണേശന്‍ നായരോട്ഈ നായര്‍ക്ക് സഹതാപമേയുള്ളൂ. ഈ പിള്ള നായര് ഇപ്പറഞ്ഞ മദനിയുടെ പാര്‍ട്ടിയായ പി ഡി പി ക്കാരുടെ വോട്ടുകളൊക്കെ ഒരു ഉളുപ്പുമില്ലാതെ വാങ്ങി ജയിച്ചിട്ടാണ് ഈ കണ്ണന്തിരിവു കാണിക്കുന്നത്! ഒരു മാന്യന്‍! ഒരു സ്ത്രീ, അവള്‍ ഏത് ജാതിയില്‍ പെട്ടതോ മതത്തില്‍ പെട്ടതോ ഏത് കുലത്തില്‍ പെട്ടതോ ആവട്ടെ, അവര്‍ക്കെതിരെ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതില്‍ സത്യം ഉണ്ടോ എന്ന് ഉറപ്പ് വരുത്തുന്നത് ഏത് നായര്‍ക്കും നല്ലതാണ്.

കാര്യങ്ങള്‍ ഇപ്പോള്‍ ലഷ്കര്‍ ഇ തൊയ്ബയുടെ നേതാവു സൂഫിയ മദനിയാണ് എന്ന രീതിയിലാണ് ഇവിടുത്തെ നെറികെട്ട മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിക്കൊണ്ടിരിക്കുന്നത്.ബാംഗളൂര്‍ സ്ഫോടനം അസൂത്രണം നടത്തിയത് സൂഫിയയുടെ വീട്ടില്‍ വെച്ചാണെന്ന് വരെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.തടിഅയന്റവിട നസീറിനെ വിട്ട് മാദ്ധ്യമങ്ങള്‍ സൂഫിയക്കെതിരെ തിരിഞ്ഞിരിക്കുന്നു. എന്നിട്ട് പുകമറ സ്യഷ്ടിക്കുമാറ് കുറെ രാഷ്ട്രീയ പുണ്യാളന്മാര്‍ ഒരു ഉളുപ്പുമില്ലാതെ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നു. അതെല്ലാം ഒരക്ഷരം വിടാതെ ഫ്ലാഷ് ന്യൂസും ലൈവും കാണിക്കാന്‍ കുറേ മറ്റേ പണി ചെയ്ത് ശീലിച്ച മാദ്ധ്യമ പ്രവര്‍ത്തകരും. ജനങ്ങള്‍ വിഡ്ഡികളാണെന്ന മുന്‍ വിധിയോടെ നിങ്ങള്‍ പടച്ച് വിടുന്ന വാര്‍ത്തകള്‍ തൊണ്ട തൊടാതെ വിഴുങ്ങും എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറും അന്ത വിശ്വാസമാണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും എന്നാണ് നായര്‍ക്ക് ഉപദേശിക്കാനുള്ളത്.

ലഷ്കര്‍ ഇ തൊയിബയ്ക്ക് കേരളം പോലുള്ള സംസ്ഥാനത്ത് എങ്ങിനെ വേരോട്ടമുണ്ടായിഎന്ന് നിങ്ങള്‍ അന്വേഷിക്കണം. നസീറിനേയും ഷഫാസിനേയും പോലുള്ള നായിന്റെ മക്കള്‍സൂഫിയാ മദനിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആക്രമണങ്ങള്‍ നടത്തിയത് എന്ന രീതിയില്‍ ഇവിടത്തെ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ക്യത്യമായ അജണ്ടകള്‍ ഉള്ളത് കൊണ്ടാണെന്ന് നായര്‍ക്ക് സംശയമില്ലാതില്ല. ഏഷ്യാനെറ്റ് ശ്യംഘല സ്വന്തമാക്കിയ അമേരിക്കന്‍ മള്‍ഡറോക്കമ്പനിയുടെ മാദ്ധ്യമ അധിനിവേശം ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. മുംബൈ ആക്രമണത്തില്‍പങ്കുണ്ടെന്ന് തെളിഞ്ഞ ഡേവിഡ് ഹെഡ്മാനെ മാപ്പ് സാക്ഷിയാക്കുന്നതിനു പിന്നില്‍ അയാള്‍ ഒരു അമെരിക്കന്‍ ചാരനായിരുന്നതിനാലാണെന്ന സംശയം സത്യമാണെന്ന് വരുകില്‍, ലഷ്കര്‍ ഇതൊയിബയുമായി ബന്ധപ്പെട്ട നസീറിനെ ഒരു വീട്ടമ്മയായ സൂഫിയായില്‍ കൊണ്ട് പോയിഅന്വേഷണം മുട്ടിച്ച് നിര്‍ത്തുമ്പോള്‍ ഇവിടെ യധാര്‍ത്ഥ പ്രതികളെ രക്ഷിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.

ലഷ്കര്‍ ഇ തൊയ്ബ പോലുള്ള തീവ്രവാദ സംഘടനകള്‍ ഒരു മതത്തിന്റേയോ ജാതിയുടേയോ പേരില്‍ നില നില്‍ക്കുന്ന ഒന്നല്ല. നായരുടെ അഭിപ്രായത്തില്‍ ഇതെല്ലാം അന്താരാഷ്ട്ര കൊട്ടേഷന്‍ സംഘങ്ങളാണ്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്‍കുന്നതോ ഐ എസ് ഐ പോലുള്ള ചാര സംഘടനകളും. ഇവിടേക്കൊന്നും ഒരു അന്വേഷണ ഏജന്‍സിക്കും കടന്ന് ചെല്ലാനാകാത്ത വിധം രഹസ്യസ്വഭാവമുള്ള ഈ സംഘടനയുടെ ഒരു കണ്ണിയെ കിട്ടിയിട്ട്, പിന്നീടുള്ള അന്വേഷണം ത്രിശ്ശൂര്‍ പൂരം വെടിക്കെട്ടപകടം പോലെയുള്ള കേസുകളും അതിന് ആവശ്യത്തിലധികം പബ്ലിസിറ്റി നടത്തുന്ന മാദ്ധ്യമ പ്രചരണങ്ങളുമാണ് പിന്നീട് നാം കാണുന്നത് .പണം കിട്ടിയാല്‍ എന്തും എഴുതുമെന്ന് തെളിയിച്ച മാദ്ധ്യമങ്ങള്‍ ഒരു ഉളുപ്പിമില്ലാതെ പിന്നേയും വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ മാദ്ധ്യമ സദാചാരത്തേയും അവന്റെ അമ്മേടെ ജാരനേയുമൊക്കെ കുറിച്ച് ഒരു ഉളുപ്പുമില്ലാതെ എഴുതിക്കൊണ്ടിരിക്കുന്നു.പണം കൊണ്ട് തമസ്കരിക്കപ്പെട്ട ഒരായിരം വാര്‍ത്തകള്‍ നായര്‍ തന്നെ വേണമെങ്കില്‍ നിരത്താം!

ആയുധ ഇടപാട് നടത്തിയ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്റെ വാര്‍ത്ത എന്തായി? പുരുലിയയില്‍ മാവോയിസ്റ്റുകള്‍ക്ക് ആയുധം ഒരു മഴ പോലെ വര്‍ഷിച്ച കേസ് എന്തായി? ഹജ്ജ് ക്വോട്ട വിറ്റ്പണംസ്വന്തം പോക്കറ്റിലിട്ട അഹമ്മദിന്റെ വാര്‍ത്ത എന്തായി? ഒന്നും ആവില്ല! എല്ലാം ആവിയായി! അതെല്ലാം ഈ നെറികെട്ട വര്‍ഗ്ഗം തൊണ്ട തൊടാതെ വിഴുങ്ങി.എന്നിട്ട് ഇപ്പോഴും ഒരു അന്താരാഷ്ട്ര ഭീകരന്റെ കേസ് കേരളത്തിന്റെ ഇട്ടാ വട്ടത്തില്‍ ഇട്ട് പെരുക്കുന്നു.പിന്നെ ആരോപണ പ്രത്യാരോപണങ്ങള്‍! അതിലേക്ക് കടന്ന് നായര്‍ സ്വയം ചെറുതാകുന്നില്ല. ഇവിടെ മദനിയുടെ കുടുംബം വേട്ടയാടപ്പെടുകയോ ബലിയാടാക്കപ്പെടുകയോ ചെയ്യപ്പെടുന്നു എന്നാണ് നായര്‍ക്ക് മനസ്സിലാകുന്നത്. മദനിയുടെ അറസ്റ്റിനു പിന്നില്‍ ഇവിടത്തെ ഹിന്ദു വര്‍ഗ്ഗീയ സംഘടനകളുടെ ഒത്താശയുണ്ടായിരുന്നു എന്ന് കാലം തെളിയിച്ചതാണ്.ഇവിടെ ഒരു പക്ഷേ ചരിത്രം ആവര്‍ത്തിക്കപ്പെടുയാകാം. കര്‍ണ്ണാടകത്തില്‍ വെച്ച് ചോദ്യം ചെയ്യപ്പെട്ട ഭീകരന്‍ പറഞ്ഞതോ അല്ലയോ എന്ന് നിശ്ചയമില്ലാത്ത ഒരു കേസില്‍ മദനിയുടെ ഭാര്യയെ വലിച്ചിഴച്ച് ഒരു പ്രതികാരം തീര്‍ക്കാന്‍ അവിടത്തെ ഹിന്ദു വര്‍ഗ്ഗീയ സംഘടനകള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, അവരോട് നായര്‍ക്ക് സഹതാപമേയുള്ളൂ, കാരണം ഈ ഒരു പ്രതികാര ബുദ്ധി കൊണ്ട് യധാര്‍ത്ഥ പ്രതികള്‍ നിങ്ങളെ നോക്കി പരിഹസിക്കുന്നുണ്ടാകും.

തീവ്രവാദം അത് ഏത് മോന്റെ മോന്‍ ചെയ്താലും ശിക്ഷിക്കപ്പെടണം.തീവ്രവാദത്തിന് മതമില്ല ജാതിയില്ല വെറും സാമ്പത്തിക ലക്ഷ്യങ്ങള്‍ മാത്രം! ഇത്തരം അന്വേഷണങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ അല്‍പ്പമെങ്കിലും മാന്യതയും അച്ചടക്കവും നമ്മുടെ മാദ്ധ്യമങ്ങള്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് നായര്‍ വീണ്ടും ആശിക്കുന്നു. നടക്കത്ത ഒരു മനോഹര സ്വപ്നം പോലെ!
എന്നാ നായരങ്ങട്....!

Saturday, December 12, 2009

വിഭാഗീയത വളര്‍ത്താന്‍ ഒരു ബൂലോക അവാര്‍ഡ്!

നൊബേല്‍ പുരസ്കാരത്തിന്റെ സമ്മാനത്തുക വരെ സാമ്പത്തിക
മാന്ദ്യത്തില്‍ പെട്ട് കുറവു വരുത്തിയപ്പോള്‍ ബൂലോകത്ത് നിന്നും
ഇതാ കേള്‍ക്കുന്നു ഒരു അവാര്‍ഡ് വാര്‍ത്ത.അനോണി ബ്ലോഗര്‍ക്കും
അവാര്‍ഡുണ്ട് എന്ന സന്തോഷമാണ് നായര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്.
കഷ്ടകാലം നേരത്ത് നൂല്‍ക്കൊടി പാമ്പാകുന്നത് പോലെ അതെങ്ങാനും
നായര്‍ക്ക് കിട്ട്യാലോ?ഓര്‍ക്കുമ്പോ ഒരു കുളിരൊക്കെ ഉണ്ടായേനെ,
പക്ഷേ തിരഞ്ഞെടുക്കലിന്റെ രീതിയും മറ്റും കണ്ടിട്ട് എന്തോ
നായര്‍ക്ക് അത്രയ്ക്കങ്ങോട്ട് സുഖം വരുന്നില്ല.

ഒരു ബ്ലോഗ് എന്നത് ഒരു വ്യക്തിയുടെ സ്വതന്ത്രമായ ആവിഷ്കാരമാണ്.
അതില്‍ എന്തെഴുതണം എങ്ങിനെ എഴുതണം എന്ന് എഴുതണം എന്നതൊക്കെ
ഒരോ വ്യക്തിയുടേയും താല്പര്യമാണ്. ഒരു ബ്ലോഗ് തുടങ്ങാന്‍ കേവലം
ഒരു ഇ-മെയില്‍ ഐഡി മതി എന്നു വരുകില്‍ മറ്റു അച്ചടി മാദ്ധ്യമങ്ങളോ
സാംസ്കാരിക രംഗങ്ങളിലോ അനുവര്‍ത്തിച്ച് പോരുന്ന അവാര്‍ഡ്
പരിപാടികള്‍ ബ്ലോഗില്‍ പ്രായോഗികമാണോ എന്ന് വിലയിരുത്ത-
പ്പെടേണ്ടതുണ്ട്.

ബ്ലോഗുകളില്‍ നിന്നും നല്ല സ്യഷ്ടികള്‍ ഉണ്ടാകുന്നുണ്ട്.ചിലപ്പോഴൊക്കെ അച്ചടി
മാദ്ധ്യമത്തേക്കാള്‍ പ്രസക്തമായ രചനകളും ബ്ലോഗുകളില്‍ ഉണ്ടാകുന്നുണ്ട്.
ചിലത് മാത്യഭൂമി പോലുള്ള ആഴ്ചപ്പതിപ്പുകളില്‍ പുനഃപ്രസിദ്ധീകരിക്കുകയും
ചെയ്യുന്നത് കണ്ട് വരുന്നു.ഇത് ആ രചന നിര്‍വ്വഹിച്ച വ്യക്തിക്ക് വളരെയധികം
ആത്മവിശ്വാസവും കൂടുതല്‍ നല്ല സ്യഷ്ടികള്‍ക്കുള്ള പ്രചോദനവും ആവുന്നു.
ഇതെല്ലാം ബ്ലോഗിനെ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സഹായിക്കുന്നുണ്ട് എന്ന്
കാണാവുന്നതാണ്.ഇവിടെയെല്ലാം ഒരു പ്രത്യേകമായ ഒരു ബ്ലോഗ് പോസ്റ്റാണ്
തിരഞ്ഞെടുക്കപ്പെടുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ബൂലോകം ഓണ്‍ലൈന്‍ ഒരു അവാര്‍ഡ് പരിപാടി സംഘടിപ്പിച്ചതില്‍ നായര്‍ക്ക്
ഒരു എതിര്‍പ്പും ഇല്ലാത്തത് നായരുടെ ഇല്ലത്തീന്ന് ഒരു അണ പൈ ഇതിനു വേണ്ടി
ചിലവാക്കപ്പെടുന്നില്ല എന്ന സന്തോഷം ഒന്ന് കൊണ്ട് മാത്രമാണ്. ഒരു നല്ല ബ്ലോഗ്
പോസ്റ്റ് തിരഞ്ഞെടുക്കുന്ന ലാഘവത്തില്‍ ഒരു നല്ല ബ്ലോഗറെ എങ്ങിനെ
തിരഞ്ഞെടുക്കും? എന്താണ് അതിന്റെ മാനദണ്ടം?
സത്സ്വഭാവിയാവണോ? മദ്യപാനിയാകണോ? എന്നും ബ്ലോഗ് പോസ്റ്റ് ചെയ്യണോ?
അതോ ഒരു ജെ സി ബി ബ്ലോഗറാവണോ? (ജെ സി ബി ബ്ലോഗര്‍ = കുഴിയെടുക്കല്‍
കുന്നിടിക്കല്‍,കല്ലു മാന്തല്‍, നിരപ്പാക്കല്‍ തുടങ്ങീ ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്ന
ബ്ലോഗര്‍) അതു പോലെ നല്ല കവിതാ ബ്ലോഗിനെ എങ്ങിനെ കണ്ടെത്തും? ആ
ബ്ലോഗില്‍ പോസ്റ്റുന്ന എല്ലാ കവിതയും ഉദാത്തവും മഹത്തരവുമാണെന്ന്
സമ്മതിച്ചാണോ നല്ല കവിതാ ബ്ലോഗ് നിശ്ചയിക്കുന്നത്? നായരുടെ അല്‍ഭുതം
ഇതൊക്കെ തിരഞ്ഞെടുക്കുന്ന ജൂറിയെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ്! അവര്‍ക്കും
അവാര്‍ഡ് കൊടുക്കുമല്ലോ!

ഇനി വോട്ടിങ്ങിലൂടെ അവാര്‍ഡ് നിശ്ചയിക്കും എന്ന് കേള്‍ക്കുന്നു.ഒരു പ്രത്യേക
ബ്ലോഗര്‍ക്ക് വളരെ കൂടുതല്‍ ആളുകളെ അല്ലെങ്കില്‍ വോട്ടുകള്‍ സംഘടിപ്പിക്കാന്‍
കഴിയുമെങ്കില്‍ അയാള്‍ക്കായിക്കൂടെ അയാള്‍ ഉദ്ദേശിക്കുന്ന അവാര്‍ഡ് ലഭിക്കുക?
ഇവിടെ ഉപകാര സ്മരണയ്ക്കു കമന്റിടുന്നവരാണ് അധികവും. ഏത് ചവറ്
പോസ്റ്റിലും ചിരിച്ചോണ്ടിരിക്കുന്ന സ്ഥിരം കമന്റ് ദാദാക്കളുടെ പോസ്റ്റില്‍ കമന്റ്
സ്വീകരിച്ച എല്ലാവരും കൂട്ടത്തോടെ വന്ന് കമന്റ് ഇടുന്ന രീതി എല്ലാവര്‍ക്കും
സുപരിചിതമാണല്ലോ. അതായത് നായര് “കലക്കി, കൊള്ളാം“ എന്ന കമന്റ് ഒരു
ഇരുന്നൂറ് പോസ്റ്റില്‍ ദാനമായി നല്‍കിയാല്‍ ഒരു നൂറ് കമന്റെങ്കിലും തിരിച്ച്
കിട്ടില്ലേ?അപ്പോള്‍ നായരെഴുതുന്നത് ചവറായാലും നൂറ് കമന്റ് കിടക്കുന്നത്
കണ്ട് അത് വളരെ നല്ല പോസ്റ്റാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്നത് പോലെയല്ലേ
ഈ അവാര്‍ഡ് എന്ന് നായര്‍ക്കൊരു സംശയം!

കുറച്ച് കാലമായി ബൂലോകത്ത് ഒരു ഗ്രൂപ്പിസം വളര്‍ന്ന് വരുന്നുണ്ട്. കൂട്ടമായുള്ള
ആക്രമണങ്ങള്‍ അതിന് തെളിവാണ്.അത് പോലെ ഒരു ഗ്രൂപ്പ് വിചാരിച്ചാല്‍
അട്ടിമറിക്കപ്പെടാവുന്ന ഈ അവാര്‍ഡ് പ്രഹസനം തുടരണോ എന്ന് ഒരു വട്ടം കൂടി
ആലോചിക്കേണ്ടതാണ്. അതല്ല നല്ല ഒരു പിടി സ്യഷ്ടികള്‍ തിരഞ്ഞെടുക്കുന്ന
രീതിയിലേക്ക് ഇത് മാറ്റിയാല്‍ നന്നാകുമായിരുന്നു എന്നാണ് നായരുടെ ഒരെളിയ
അഭിപ്രായം!അവാര്‍ഡ് കിട്ടിയാല്‍ ഈ നായര്‍ക്കും പുളിക്കില്ല എന്നാല്‍ നായര്‍ക്ക്
ചവറെന്ന് കരുതുന്ന ഒരു ബ്ലോഗ് അവാര്‍ഡ് നേടി എന്ന് കാണുമ്പോള്‍ അര്‍ഹതപ്പെട്ട
ആളിനുണ്ടാകുന്ന ഒരു മനോ വിഷമം അവാര്‍ഡ് കമ്മറ്റി കാണാതെ പോകരുത്.
വോട്ടിങ്ങും കോപ്പുമൊക്കെ ഇവിടെ അപ്രായോഗികമാണെന്ന് തിരിച്ചറിയാന്‍
ബൂലോകം ഓണ്‍ലൈനിന് ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതട്ടെ. നിങ്ങള്‍
ബ്ലോഗര്‍മാരെ അംഗീകരിക്കാന്‍ വേണ്ടിയാണ് അവാര്‍ഡ് സംഘടിപ്പിക്കുന്നത്
എങ്കില്‍ അല്ലെങ്കില്‍ ഏകപക്ഷീയമായ അവാര്‍ഡുകളല്ല കൊടുക്കാന്‍
ഉദ്ദേശിക്കുന്നതെങ്കില്‍, ഒരു നല്ല ജൂറിയെ നിശ്ചയിച്ച് അര്‍ഹിക്കുന്നവരെ
തിരഞ്ഞെടുത്ത് പ്രഖ്യാപിക്കുക. അല്ലാതെ വോട്ടെടുപ്പും റിസല്‍റ്റും ബൂലോകത്ത്
മറ്റൊരു വിവാദത്തിനും വിഭാഗിയതയ്ക്കും മാത്രമേ ഉപകരിക്കൂ എന്നാണ്
നായര്‍ക്ക് പറയാനുള്ളത്!

നായരുടെ ഈ അഭിപ്രായം വേണെല്‍ പരിഗണിക്കാം തള്ളിക്കളയാം.രണ്ടായാലും
നായര്‍ക്ക് ഒരു ചുക്കുമില്ല. പക്ഷേ ഒരു കാര്യം നായര്‍ അന്തസ്സോടെ പറയട്ടെ
ഈ അവാര്‍ഡിലേക്ക് അമ്മേടെ നായരെ നോമിനേറ്റ് ചെയ്ത് അപമാനിക്കരുത്...പ്ലീസ്,
അപേക്ഷയാണ്! അല്ല പിന്നെ!
എന്നാ നായരങ്ങട്...

Wednesday, December 9, 2009

തടിയന്റെവിട നസീറെങ്കിലുമായെങ്കില്‍.....

നായര്‍ക്ക് നായരോടു തന്നെ ഒരു പുച്ഞം! ഇത്ര കാലോം നല്ല രീതിയില്‍
ജീവിച്ചിട്ട് ഒരു ചാനലുകാരോ പത്രക്കാരോ തിരിഞ്ഞ് നോക്കിയില്ല.
നാട്ടില്‍ മുഴുവന്‍ വിഷുപ്പടക്കം പൊട്ടിക്കുമ്പോലെ ബോംബും പൊട്ടിച്ച്
രസിച്ച് നടന്ന നസീറിപ്പോ ആരായി? വിട്ടേ പാവപ്പെട്ട ആ സസീനെ
നോം എപ്പഴോ വിട്ടെന്ന് ചോദിച്ചാല്‍ മതിയല്ലോ. ഇപ്പോ മാര്‍ക്കറ്റ്
നമ്മടെ നസീറിനും ഷഫാസിനുമൊക്കെയല്ലേ.... ചാനല്‍ എക്സ്ക്ലൂസീവ്
ഒരോ മിനിറ്റിലും അപ് ഡേറ്റുകള്‍, മുള്ളിയാല്‍ വാര്‍ത്ത, തൂറിയാല്‍ ഫ്ലാഷ്
ന്യൂസ്,പിന്നെ ആദ്യമായി മാവിലെറിഞ്ഞ കല്ല്, അതിന്റെ ക്ലോസപ്പ്,
എന്ന് വേണ്ട നാട്ടില്‍ പിന്നെ വേറെ ഒരു വാര്‍ത്തയ്ക്കും സ്ഥാനമില്ലാത്ത
തരത്തിലാണ് നമ്മുടെ ചാനലുകളുടെ പെരുമാറ്റം.

അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്നും പറഞ്ഞ് കാലിനിടയില്‍
വരെ ഒളിക്യാമറ വെച്ച് ഓട്ടോകാരന്‍ പത്ത് രൂപാ മീറ്റര്‍ ചാര്‍ജ്ജിലും
അധികം വാങ്ങിയാല്‍ വാര്‍ത്തയായി ഫ്ലാഷായി മാങ്ങാത്തൊലിയായി.
ഈ പറഞ്ഞ മോന്റെമോനെല്ലാം കൂടി നാട്ടില്‍ ഇക്കണ്ട തോന്ന്യാസങ്ങളൊക്കെ
നടന്ന് ചെയ്തിട്ടും ഒന്നും കിട്ടാണ്ട് ഇപ്പോ എക്സ്ക്ലൂസ്സീവായിട്ട് ഇറങ്ങിയിരിക്കുന്നു
നാണം കെട്ട വര്‍ഗ്ഗം. മുംബൈ ഭീകരാക്രമണത്തിന്റെ ലൈവ്
സമ്പ്രേഷണം ചെയ്ത് ഇനി എത്ര സൈനികര്‍ വരെ മരിക്കാന്‍
സാദ്ധ്യതയുണ്ടെന്നും സൈനികര്‍ എങ്ങിനെ ഭീകരരെ നേരിടണമെന്ന്
വരെ ലൈവായി ഇരുന്നും കിടന്നും എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ പടച്ച്
വിട്ട ചാനല്‍ ഏഭ്യന്മാരില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലല്ലോ!

അമീര്‍ കസബിനെ ഒരു ചരിത്ര പുരുഷനായി വരെ ചിത്രീകരിക്കും വിധം
ചാനലുകള്‍ അയാള്‍ക്ക് നല്‍കിയ പ്രാധാന്യത്തെയോര്‍ത്ത് ലജ്ജിക്കുകയല്ലാതെ
വേറെയെന്തു ചെയ്യാന്‍? കസബിന്റെ വീര ശൂരപരാക്രമണങ്ങള്‍ ഒരു
ഉളുപ്പിമില്ലാതെ കൊട്ടിഘോഷിച്ച ചാനല്‍ നായകള്‍ ഒരു കാര്യം ഓര്‍ക്കണം
നമ്മുടെ രാജ്യത്തെ ആക്രമിച്ച ഭീകരരുടെ കൂട്ടത്തിലുള്ള ഒരാളെ ഇത്ര
പ്രാധാന്യത്തോടെ ഒരു സെന്‍സേഷന്‍ ഉണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍
നിരന്തരം കാണിക്കുമ്പോള്‍, ആക്രമണത്തില്‍ മനസ്സില്‍ ഉണങ്ങാത്ത
മുറിവുകളുമായി കഴിയുന്ന ജനങ്ങളില്‍ എന്ത് തരം വികാരമാണ് ഉണ്ടാക്കുക
എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചാല്‍ നന്നു.കസബിനു വേണ്ടി
കോടികള്‍ മുടക്കി ജയില്‍ നിര്‍മ്മിച്ച വാര്‍ത്തകളെല്ലാം അങ്ങേയറ്റം
അവജ്ഞയോടെയാണ് ഒരോ ഭാരതീയനും നോക്കിക്കാണുന്നത്.

അതേ സ്വഭാവത്തിലുള്ള വാര്‍ത്തകളാണ് ലഷ്കര്‍ ഇ തൊയ്ബാ ഭീകരരായ
നസീറിന്റേയും ഷഫാസിന്റേയും പേരില്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
ഇക്കാലമത്രയും ഭീകര പ്രവര്‍ത്തനങ്ങളുമായി നടന്ന ആ നായിന്റെ
മക്കളെ ഇത്രമേല്‍ പ്രൊമോട്ട് ചെയ്തുള്ള വാര്‍ത്തകള്‍ ഇനിയെങ്കിലും
ഒന്ന് അവസാനിപ്പിച്ച് കൂടെ? ചാനല്‍ വാര്‍ത്തകളില്‍ രാവിലെ മുതല്‍
ഇട തടവില്ലാതെ ഈ പന്നന്മാരുടെ പ്രവര്‍ത്തികള്‍ ഒരോന്നായി
അക്കമിട്ട് നിരത്തി ചര്‍ച്ച അവലോകനം അവന്റെ അമ്മേടെ എക്സ്ക്ലൂസീവും!
ഫൂ ചെറ്റകള്‍ ! ഇതിനെ ഏറ്റു പിടിക്കാന്‍ കുറെ നാറിയ രാഷ്ട്രീയ പിമ്പുകളും.

ഈ അമിത പ്രാധാന്യത്തോടെ നിങ്ങള്‍ അവതരിപ്പിക്കുന്ന ഈ വാര്‍ത്തകളിലെ
നായകന്മാര്‍ രാജ്യദ്രോഹികളാണ് എന്ന കാര്യം നിങ്ങള്‍ മറക്കരുത്.
ഇതെല്ലാം കാണുന്ന ഒരു ശരാശരി യുവാവിന്, ഇത്രയും പ്രാധാന്യം
കിട്ടുമെങ്കില്‍ ആ വഴിക്ക് നീങ്ങാന്‍ മനസ്സിന്റെ നശിച്ച ഒരു നിമിഷത്തിലെങ്കിലും
തോന്നിയാല്‍ ?? തോന്നിക്കൂടായ്കയില്ല എന്ന് നിങ്ങള്‍ക്ക് പറയാമോ
ചാനല്‍ പുങ്കവന്മാരെ?? തടിയന്റവിടനാണെങ്കിലും തടിയില്ലാതവിടനാണെങ്കിലും
തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും, അതിനിവിടെ കോടതിയും പോലീസും
രാജ്യ രക്ഷാ മന്ത്രിയുമൊക്കെയുണ്ട്.അവരിലുള്ള വിശ്വാസമൊന്നും ഇപ്പോഴും
നഷ്ടപ്പെട്ടിട്ടില്ല.നിങ്ങള്‍ കഥയും കവിതയും രചിച്ച് പടച്ച് വിടാന്‍ ഈ വാര്‍ത്ത
കേവലം ഒരു പോള്‍ മുത്തൂറ്റ് വധക്കേസല്ല എന്നൊരു ചിന്ത നന്നായിരിക്കും.

രാജ്യദ്രോഹികളെ കൈകാര്യം ചെയ്യുമ്പോള്‍ അത് നിസാരവല്‍ക്കരിച്ച്
വിവരമില്ലാതെ പുലമ്പുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ അഭിപ്രായങ്ങളുടെ
അകമ്പടിയോടെ വിളമ്പുമ്പോള്‍ , ഇതൊന്നും അത്ര ഗൌരവമുള്ള
കാര്യമല്ല എന്ന പ്രതീതിയാണ് ഉണ്ടാകുന്നത്. ഈ ആരോപണ
പ്രത്യാരോപണങ്ങള്‍ കൊണ്ട് എന്ത് ഗുണമാണ് ദോഷത്തെക്കാളേറെ
ഉണ്ടാകുന്നതെന്ന് ചിന്തിക്കുമല്ലോ. അതല്ല നാട് മുഴുവന്‍ ബോംബ്
വെച്ച് നടന്ന ഭീകരരെ ഇത്രയും പ്രൌഡ ഗംഭീരമായി അവതരിപ്പിക്കുമ്പോള്‍
ആ വഴി നടന്നാല്‍ പ്രശസ്തിയുടെ കൊടുമുടി കയറാമെന്നും,ഇനിയിപ്പോ
ശിക്ഷ ലഭിച്ചാലും ലോക പ്രശസ്തനായല്ലോ എന്ന ആശ്വാസം ആ
തെറ്റുകളെ ന്യായീകരിക്കാനായി ഒരാള്‍ കണ്ടെത്തിയാല്‍ അതിന്റെ
ഉത്തരവാദി നിങ്ങള്‍ ചാനലുകളും മാദ്ധ്യമങ്ങളുമല്ലേ??

റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വയലിന്‍ വായിച്ച നീറൊ
ചക്രവര്‍ത്തിമാരായി സ്വയം അവരോധിക്കപ്പെടാതെ, രാജ്യ രക്ഷയെ
ഓര്‍ത്തെങ്കിലും ഇത്തരം രാജ്യ ദ്രോഹികള്‍ക്ക് അമിത പ്രാധാന്യം
നല്‍കാതിരിക്കാന്‍ ന്യൂസ് ചാനലുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന്
വെറുതെ അമ്മേടെ നായരും ആശിച്ച് പോകുകയാണ് !
അമ്മയെ ചൂണ്ടിക്കാണിച്ച് കൂട്ടിക്കൊടുക്കാന്‍ പറഞ്ഞാല്‍ അതും ഒരു
ഉളുപ്പുമില്ലാതെ ചെയ്ത് ഒരു ഫ്ലാഷ് ന്യൂസിനു വക തേടുന്നവന്റെ
ഉളുപ്പില്ലായ്മ ഇനിയെങ്കിലും ഈ ചാനല്‍ പ്രഭുക്കളില്‍ നിന്നും
ഉണ്ടാവാതിരിക്കട്ടെ! യെവടെ!!!???

എന്നാ നായരങ്ങട്......അല്ല പിന്നെ!

Monday, November 16, 2009

ഹര്‍ത്താല്‍, ലീഗിന്റെ വിജയം! : ലജ്ജാകരം


കാസര്‍ഗോഡ് ജില്ലയില്‍ യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നു!
ജനങ്ങളെ വീണ്ടും വിഡ്ഡികളാക്കിക്കൊണ്ട് ഒരു ഹര്‍ത്താല്‍! അല്ലയോ MM ഹസ്സന്‍
സാഹിബേ ഈ ഹര്‍ത്താലിനെ താങ്കള്‍ എന്ത് പറഞ്ഞ് അനുകൂലിക്കും?
അയ്യോ മറന്നു! അങ്ങേരിപ്പോള്‍ മുരളിയെ കാംഗ്രസ്സില്‍ എടുക്കണോ വേണ്ടയോ
എന്ന ചാനല്‍ ചര്‍ച്ചകളിലാണ്!മുല്ലപ്പള്ളി കേന്ദ്രമന്ത്രി ആയത് കൊണ്ട് അങ്ങിനെ
പറയാമോ എന്ന ഒറ്റ സംശയം മാത്രമേ ഇപ്പോള്‍ അങ്ങേര്‍ക്കുള്ളൂ.
എന്തായാലും യു ഡി എഫ്ഫിനെ ക്കൊണ്ട് ഒരു ഹര്‍ത്താല്‍ പ്രഖ്യാപിപ്പിക്കാന്‍
മുസ്ലിം ലീഗിന് കഴിഞ്ഞു എന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.

എന്താണീ ഹര്‍ത്താലിന് ആധാരം? മനഃപ്പൂര്‍വ്വം പ്രകോപനം സ്യഷ്ടിക്കാന്‍ മറ്റു പാര്‍ട്ടിക്കാരുടെ
കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍ ,ഫ്ലെക്സുകള്‍ തുടങ്ങിയവ ലീഗുകാര്‍ നശിപ്പിക്കുന്നതിനു
അന്നാട്ടിലെ ജനങ്ങള്‍ സാക്ഷിയാണ്. അതിനെ എതിര്‍തവരെ ലീഗുകാര്‍ സംഘം ചേര്‍ന്ന്
ആക്രമിക്കുകയാണുണ്ടായതെന്ന് ദ്യസ്സാക്ഷികള്‍ പറയുന്നു.അതും പോരാഞ്ഞ് വാഹനങ്ങള്‍,
വ്യാപര സ്ഥാപനങ്ങള്‍,മറ്റു കെട്ടിടങ്ങള്‍ എല്ലാം മുന്‍ നിശ്ചയിച്ച പ്രകാരമെന്നോണം
ആക്രമിക്കപ്പെടുകയായിരുന്നു. ഈ അക്രമം നിയന്ത്രിക്കാന്‍ പോലീസ് ചെറിയ തോതില്‍
ലാത്തി വീശിയിട്ടും പാര്‍ട്ടിക്കാര്‍ പിരിഞ്ഞ് പോയില്ല എന്നു മാത്രമല്ല കൂടുതല്‍ ശക്തിയോടെ
പോലീസിനെ അക്രമിക്കുകയാണുണ്ടായത്. മാരകമായ കല്ലേറ് നടത്തിയത് ലീഗ്
പ്രവര്‍ത്തകരാണ് എന്നത് പകല്‍ പോലെ സത്യമാണ്.പല പോലീസുകാര്‍ക്കും പരിക്ക്പറ്റി.
പോലീസ് ഗ്രനേഡ് എറിഞ്ഞെങ്കിലും അക്രമികള്‍ കൂടുതല്‍ അക്രമോത്സുകരാവുന്നതാണ്
പിന്നീട് കണ്ടത്. ഈ നിലയിലാണ് പോലീസ് വെടിവെക്കാന്‍ തീരുമാനിക്കുന്നത്.
നിര്‍ഭാഗ്യകരമായ ആ വെടി വെപ്പിലൊരു മനുഷ്യന്‍ മരിച്ചു വീണു.

ആരാണീ വെടിവെപ്പിന് ഉത്തരവാദി? ക്രമസമാധാനം നശിച്ചെന്ന് നാഴികയ്ക്ക് നാല്‍പ്പത്
വട്ടം ആണയിടുന്ന ഉമ്മനും ചെന്നിത്തലയും ലീഗിന്റെ ഈ അതിക്രമത്തെ
ന്യായീകരിക്കുമോ? അതല്ല മുഴുവന്‍ വാഹനങ്ങളും കടകളും കെട്ടിടങ്ങളും നശിപ്പിക്കുന്നത്
വരെ പോലീസുകാര്‍ ഈ അക്രമികള്‍ക്ക് ഒത്താശ ചെയ്യാത്തതിന്റെ പേരിലാണോ
ഈ ഹര്‍ത്താല്‍? പോലീസുകാര്‍ക്കും പറ്റിയല്ലോ പരിക്ക്,അവര്‍ക്കുകൂടി
വേണ്ടിയാണോ ഹര്‍ത്താല്‍? മുസ്ലീം ലീഗ് യു ഡി എഫിന്റെ ഭാഗമാണെന്ന് കരുതി ഈ
അക്രമത്തെ ന്യായീകരിച്ച് ഒരു ഹര്‍ത്താലിന് ഉത്തരവിട്ട കാംഗ്രസ്സിന് ഇത് ഭൂഷണമാണോ?
കാംഗ്രസ്സേ ഇവിടെ രാഷ്ട്രീയ പരാജയമാണ് നിങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത്! മുസ്ലീം ലീഗിന്
രാഷ്ട്രീയമായ വിജയവും! നാണമില്ലാതെ അതിന് കാംഗ്രസ് വഴിയൊരുക്കി എന്നു സാരം!
ഇതിനു മുന്‍പ് കോഴിക്കോട് വിമാനത്താവളത്തിന്റെ മുകളില്‍ ലീഗ് പതാക നാട്ടിയപ്പോഴും
കാംഗ്രസ്സ് ന്യായീകരിച്ചില്ലെ? പിന്നെയാണോ ഇത്? കൂട്ടു കക്ഷിയെ സംരക്ഷിക്കാന്‍ വെണ്ടി
ഏറ്റവും ചുരുങ്ങിയ പക്ഷം ഈ ഹര്‍ത്താല്‍ പ്രഖ്യാപനമെങ്കിലും ഒഴിവാക്കാമായിരുന്നു
കാംഗ്രസ്സേ!അതായിരുന്നു അന്തസ്സ്!രാഷ്ട്രീയ മര്യാദ!

മുസ്ലീം ലീഗ് ഇവിടെ ഒരു പ്രകോപനവും കൂടാതെ അക്രമത്തിലേക്ക് പോയത് എന്തിനാണെന്ന്
ചിന്തിച്ചാല്‍ വളരെ എളുപ്പം നമുക്ക് കാര്യങ്ങള്‍ മനസ്സിലാക്കാം!
ലോകം മുഴുവന്‍ വ്യഭിചെരിച്ച് നടന്ന്, ഒടുവില്‍ (?) ഒരു റെജീന മാത്രം അത് വിളിച്ച് പറയാന്‍
തയ്യാറായപ്പോള്‍ തനും പ്രവാചകനും പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നവരാണെന്ന് ഒരു
മനഃസ്സാക്ഷിക്കുത്തുമില്ലാതെ വിളിച്ച് പറഞ്ഞ കുഞ്ഞാലിക്കുട്ടി നയിക്കുന്ന ലീഗിന്റെ വളര്‍ച്ച
ഇന്ന് മുരടിച്ചിരിക്കുന്നു. മൈക്കും വേണ്ടൊരു മൈരും വേണ്ട, കോയിക്കോട്ടങ്ങാടി മൊഴങ്ങട്ടെ
എന്നും മൌന ജാഥ സിന്ധാബാദ് എന്നും, പച്ചച്ചെങ്കൊടി പാറട്ടെ എന്നും ആവേശത്തോടെ
വിളിക്കുകയും കോണി കണ്ടാല്‍ അതു പടച്ചോന്റെ അടുത്തേക്ക് നേരിട്ട് കേറാനുള്ളതാണ്
എന്നൊക്കെ വിശ്വസിച്ചിരുന്ന അണികള്‍ ഇപ്പോള്‍ വിദ്യഭ്യാസം നേടി അറിവ്
സമ്പാദിച്ചിരിക്കുന്നു. അധികാരത്തിന് വേണ്ടി അപ്പപ്പോള്‍ കണ്ടോനെ ‘അപ്പാ‘ എന്നു
വിളിക്കുന്ന നേതാക്കന്മാരുടെ തനി നിറം പല അണികളും മനസ്സിലാക്കിയിരിക്കുന്നു.
ഏറെക്കുറെ എല്ലാ കാലത്തും അധികാരം കയ്യാളിയിരുന്ന മുസ്ലീം ലീഗ്, മുസ്ലീം സമുദായത്തിന്
വേണ്ടി ഒരു ചുക്കും ചെയ്തില്ല എന്നുള്ളത് മലപ്പുറം ജില്ലയുടെ പിന്നോക്കവസ്ഥ കണ്ടാല്‍
മനസ്സിലാക്കാവുന്നതേയുള്ളൂ. മുസ്ലീം സമുദായത്തിന്റെ പേരുപറഞ്ഞ് ലീഗ് നേതാക്കളും
ബന്ധുക്കളും ചോര കുടിച്ച് വീര്‍ത്തു എന്നല്ലാതെ ആ സമുദായത്തിന് ഒന്നും നല്‍കാന്‍
ആ പര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്.

എന്നാല്‍ ഇന്ന് ലീഗ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മറ്റു പലതാണ്. വളര്‍ന്ന് വരുന്ന മുസ്ലീം ജന
വിഭാഗം ഇന്ന് ലീഗിന്റെ കൂടെ ഇല്ല എന്നത് തന്നെ ഒന്നാമത്തെ കാര്യം.ജമാ‍അത്തെ ഇസ്ലാമിയും
എന്‍ ഡി എഫ് പോലുള്ള തീവ്ര ചിന്തകളുള്ള പല വിഭാഗങ്ങളും ഇന്ന് ലീഗിനെതിരാണ്. പ്രബലരായ
ഒരു സുന്നി വിഭാഗത്തെ വളരെ മുന്‍പേ എതിര്‍ ചേരിയില്‍ നിര്‍ത്തിയിരിക്കയാണ്. വളര്‍ന്ന് വരുന്ന
മുസ്ലിം യുവ ജനങ്ങളെ കൂടെ നിര്‍ത്താനുതകുന്ന ഒരു മുദ്രാവാക്യവും ഇന്ന് ലീഗിനില്ല. അഥവാ
ഉണ്ടെങ്കില്‍ തന്നെ അധികാരത്തിന് വേണ്ടി അതില്‍ വെള്ളം ചേര്‍ക്കാന്‍ ലീഗിന് ഒരു മടിയുമില്ല.
എന്‍ ഡി എഫും, സോളിഡാരിറ്റിയും പോലുള്ള സംഘടനകള്‍ യുവജനങ്ങളെ വളരെ എളുപ്പത്തില്‍
ആകര്‍ഷിക്കുമ്പോള്‍ ആ ഒരു നേത്യപാടവം കൊണ്ട് ലീഗിന് യുവജനങ്ങളെ ആകര്‍ഷിക്കാന്‍
കഴിയുന്നില്ല എന്നതും വസ്തുതയാണ്. ഇതിനൊരളവു വരെ ലീഗിന്റെ ആഭ്യന്തര പ്രശ്നങ്ങളും അധികാര
വടം വലികളുമാണ് എന്നതും സുവ്യക്തമാണ്. മുനീറിനെ പോലുള്ള കഴിവുള്ള ക്ലീന്‍ ഇമേജുള്ള
നേതാക്കളെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരാന്‍ കുഞ്ഞാലിക്കുട്ടിമാര്‍ ശ്രമിക്കുന്നില്ല,മാത്രമല്ല
അവര്‍ക്കെതിരെ അഴിമതിക്കഥകള്‍ ചോര്‍ത്തിക്കൊടുത്ത് രാഷ്ട്രീയമായി ഒതുക്കുന്ന ഒരു നിലപാടും
ലീഗ് നേത്യത്വത്തിനുണ്ട് എന്നത് മുനീര്‍ വിഷയത്തില്‍ നാം കണ്ടതാണ്.ഏറ്റവും ഒടുവിലെ
മാത്യഭൂമിയിലെ ലേഖന പരമ്പരകള്‍ അതിനുള്ള ഉദാഹരണമാണ്.

ആര്‍ എസ്സ് എസ്സിന്റേയും സംഘ പരിവാരത്തിന്റേയും ആക്രമണങ്ങളെ പ്രധിരോധിക്കാനും, ലൌ
ജിഹാദ് പോലുള്ള മുദ്രാവാക്യങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും ലീഗിന്റെ മതേതര നിലപാട്
എന്ന ചട്ടക്കൂട്ടില്‍ നിന്നും അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനും ലീഗിന് കഴിയുന്നില്ല എന്നതും,
എന്‍ ഡി എഫ് പോലുള്ള സംഘടനകള്‍ക്ക് അത് കഴിയുന്നു എന്നുള്ളതും ലീഗിനെ അങ്കലാപ്പിലാക്കുന്നു.
ഇങ്ങനെ കൈച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത ഒരു അവസ്ഥയിലാണ് ലീഗ് നേത്യത്വം.
ലീഗിന്റെ അണികളില്‍ നിന്നും വലിയൊരു പങ്ക് ഒലിച്ച് പോകുന്നത് തടയാനോ അവരെ
പാര്‍ട്ടിയിലേക്ക് അടുപ്പിച്ച് നിര്‍ത്താനോ ഇപ്പോഴത്തെ നേത്യത്വത്തിന് കഴിയുന്നില്ല എന്നുള്ളത്
ലീഗിനെ പല കുറുക്കു വഴികളിലും കൊണ്ടെത്തിക്കുന്നു.അണികളെ വിശ്വസിപ്പിക്കാനായെങ്കിലും
പ്രതികരിക്കുന്ന ഒരു യുവ ജന സമൂഹം ലീഗിനൊപ്പം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ലീഗ്
കണ്ടെത്തിയ ഏറ്റവും നിക്യഷ്ടമായ മാര്‍ഗ്ഗമാണ് കാസര്‍ഗോഡ് കണ്ടത്.

ഇത്തരത്തില്‍ അക്രമണങ്ങള്‍ അഴിച്ച് വിട്ട് എന്തിനും പോന്ന ഒരു ഗുണ്ടാ സംഘം ഞങ്ങള്‍ക്കുമുണ്ട്
എന്ന് കാണിക്കാനും, എന്ത് അക്രമണം ഉണ്ടാക്കിയാലും സംരക്ഷിക്കാനും ഹര്‍ത്താല്‍ നടത്താനും
നേതാക്കള്‍ ഉണ്ടാകും എന്ന ഒരു സന്ദേശമാണ് ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ ലീഗ് നല്‍കാന്‍
ശ്രമിക്കുന്നത്. ആരും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു സ്വീകരണ പരിപാടി ഒരു റിയാലിറ്റി
ഷോ പോലെ അഘോഷമാക്കാന്‍ തീര്‍ച്ചയായും ഇത് മുന്‍ കൂട്ടി ആസൂത്രിതമായി തീരുമാനം എടുത്ത്
നടപ്പിലാക്കിയതാണ് എന്നത് വ്യക്തമാണ്. പാണക്കാട് തങ്ങളുടെ മരണ ശേഷം ലീഗിന്റെ ഒരു
പ്രസന്‍സ് അറിയിക്കാന്‍ വേണ്ടി തികച്ചും അസൂത്രിതമായി നടപ്പില്‍ വരുത്തിയ ഒരു കലാപരിപാടിയാണ്
ഇതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയുള്ളവരും കേരളത്തിലുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും,
ലീഗിന് ഓശാന പാടുന്ന കാംഗ്രസ്സും മനസ്സിലാക്കുന്നത് നല്ലതാണ്. രാഷ്ട്രീയം ആര്‍ക്കും ആവാം, അത്
പക്ഷേ ജനങ്ങളുടെ സ്വൈരജീവിതത്തെ ആക്രമിച്ച് കൊണ്ടാവരുത് എന്നാണ് അമ്മേടെ നായരുടെ
പക്ഷം!അല്ലാതപക്ഷം അത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ് എന്ന് യു ഡി എഫ്
മാത്രമല്ല മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ചിന്തിക്കുന്നത് നന്നായിരിക്കും!

Wednesday, October 28, 2009

അസ്ഥാനത്തെ ചില ഉറുമ്പ് കടികള്‍!

നോം അല്‍പ്പം സുഖവാസത്തിലായിരുന്നോണ്ട് ഇവിടെ നടന്ന പേക്കൂത്തുകളൊന്നും കാണാന്‍ പറ്റീല്യ. അങ്ങിനെ പഴേ ഓലകള് മറിച്ച കൂട്ടത്തിലാണ് അസ്ഥാനത്ത് ഒരു ഉറുമ്പ് കേറി കടിച്ച് ചൊറിഞ്ഞ ഒരുസംഗതി ശ്രദ്ധയില്‍ പെട്ടത്. കുളിച്ചില്ലേലും കൌപീനം കിടക്കട്ടെ പുരപ്പുറത്ത് എന്ന് നിരീക്കണ ചില ഏഭ്യന്‍മാരെ പോലും നാണം കെടുത്തുന്ന പോലെ ഒരു കവിതയ്ക്ക് കമന്റ് ഇട്ടിരിക്യണൂ ഒരു ആഭാസന്‍.ഇയാളടെ കുട്ടിക്കാലത്ത് ആശാന്‍ എഴുതിയ കവിതകളൊക്കെ ആശാന്‍ നേരിട്ട് വന്ന് അര്‍ത്ഥോം, വ്രുത്തോം,അലങ്കാരോം, സമോസോം,ഒക്കെ നേരിട്ട് മനസ്സിലാക്കി കൊടുക്ക്വായിരുന്നത്രെ. പാവം കുമാരനാശാന്‍ മരിച്ചതില്‍ പിന്നെ ആ വിദ്ദ്വാന്‍ ആശാന്റെ കവിത പഠിച്ചിട്ടില്ല്യാന്നാ കേട്ടത്. സുക്യത ക്ഷയം! അല്ലാണ്ടെന്താ പറയാ?

ഇന്നത്തെ കാലത്ത് ഒരു പോസ്റ്റ് ഇട്ട് കുരു സമ്പാദിക്കാന്‍ എളുപ്പല്യാന്ന് നോമും ശ്ശി മനസ്സിലാക്കി ട്ട്വൊ. ലതീഷ് നായരുടെ ബ്ലോഗില്‍ കമന്റിയിട്ട് അത് ഡെലീറ്റ് ചെയ്തു എന്നും കവിതാ ശാഖയെ മൊത്തം ഉദ്ധരിക്കാനുതകുന്ന ഒരു കമന്റ് ഉറുമ്പ് വിദ്ദ്വാന്‍ അവിടെ ഇട്ടു എന്നും, മറുമൊഴീല് പോയാല്‍ അത് കിട്ടില്യാന്ന് അറിയാത്ത മണ്ടന്‍ ലതീഷിനെ വെല്ലുവിളിച്ച് അതൊക്കെ സ്വൊരുക്കൂട്ടി ഞാന്‍ പോസ്റ്റാക്കിയേ എന്ന് ഒരു ഉളുപ്പുമില്ലാതെ വിളിച്ച് പറഞ്ഞ ഉറുമ്പിനെ ഷണ്ടന്‍ ഭാര്യ ഗര്‍ഭിണിയാണേ എന്ന് വിളിച്ച് പറയണ പോലെ ഒരു ഫീലിങ്ങ്സാ നായരച്ഛന് തോന്നീത്. കാര്യം നോം ഇവിടെ പുതീതാണെങ്കിലും നമ്മടെ കരയോഗത്തിലും ആണത്വം പണയം വെക്കാത്തവര്‍ ഉണ്ടെന്ന് അറിയിക്കണമല്ലോ.

ബ്ലൊഗിനെ സംബന്ധിച്ച് ഒരു കവിത എഴുതുകയോ കഥ എഴുതുകയോ ഒരു വളിപ്പ് എഴുതുകയോ എന്നത് ഒരു ബ്ലോഗറുടെ സ്വാതന്ത്ര്യമാണ്. അത് കൊണ്ടാണ് ബ്ലോഗ് എന്ന മാധ്യമം മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാകുന്നത്. ഉറുമ്പ് കടിയാണെങ്കിലും, ചൊറിച്ചിലാണെങ്കിലും അത് എന്ത് എഴുതണം എന്ന് തീരുമാനിക്കാനുള്ള തീരുമാനം തികച്ചും ആ ബ്ലോഗര്‍ നായര്‍ക്കു തന്ന്യാ. അതല്ല ഒരു ബ്ലോഗര്‍, നായന്മാരെ കുറിച്ച് ഒന്നും എഴുതാന്‍ പാടില്ല എന്ന് ഈ നായര്‍ വാശി പിടിച്ചാല്‍ സാക്ഷാല്‍ വെള്ളാപ്പള്ളി മൊതലാളി ഇലക്ഷനില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കണം എന്നു പറഞ്ഞത് പോലെയാണ്. അയാള്‍ ജയിച്ചിരിക്കും! മൂന്ന് തരം.എന്താ അങ്ങിനെ അല്ല്യാന്നുണ്ടോ?

നോം ബ്ലൊഗില്‍ ഉറുമ്പിനേക്കാള്‍ വയസ്സിന് മൂപ്പുള്ളത് കൊണ്ട് പറയാന്ന് കരുത്യാ മതി, ഉറുമ്പ് കടിച്ചത് അസ്ഥാനത്തണ്. ഒരാവശ്യവുമില്ലാതെ ചൊറിഞ്ഞതാണ് എന്ന് പറയാതെ തരല്യ.

നമ്മടെ സസ്യോട്, ദന്നേ മ്മടെ സസി തരൂര് തന്നേ, ആ ഡെല്‍ഹീ നായരോട് കൈപ്പള്ളി ഏതാണ്ടൊക്കെ ചോദിച്ചു എന്നും പറഞ്ഞ് ഈ ഉറുമ്പ് കൈപ്പള്ളീടെ അസ്ഥാനത്ത് കടിച്ച കാര്യം നോം മറന്നിട്ടില്യാട്ട്വൊ. അത് നമുക്കും ശ്ശി ബോധിക്യേണ്ടായി,കാര്യം അതിലു അല്‍പ്പം കാര്യം ഇണ്ടാര്‍ന്നു. ആ പോസ്റ്റിലൂടെ കൈപ്പള്ളീടെ അസ്ഥാനത്ത് കടിച്ചപ്പോള്‍ ഉറുമ്പിന്റെ ബ്ലോഗില്‍ ധാന്യം കുമിഞ്ഞ് കൂടി എന്ന് നോം അറിയേണ്ടായി. ധാന്യം കുമിഞ്ഞ് കൂടാനുള്ള ടെക്നിക്ക് ഇതെന്യാന്ന് പാവം ഈ ഉറുമ്പ് തെറ്റിദ്ധരിച്ചു. എന്നാ പോയി ലതീഷിന്റെ അസ്ഥാനത്തൊരു കടി! അത്രേ ഉള്ളൂ അല്ലേ? ഇതൊന്നും അത്ര ശരിയല്ലാ ട്ട്വൊ!

മലയാളം ക്ലാസിലു പദ്യം കാണാതെ പഠിച്ച് വെച്ച പോലെ മാത്രമേ കവിത എഴുതാവൂ എന്ന് വാശി പിടിക്കുന്നത് ഉറുമ്പിനെ പോലുള്ളവര്‍ക്ക് നല്ലതല്ലാന്ന് തന്യാ നോം നിരീക്കണത്. ഒരു കവിയേയും, പണ്ടാരമടങ്ങാന്‍ ഗവികളെയും ആദ്യം ഉറുമ്പ് തിരിച്ചറിയണം. ലതീഷ് മോഹനെ അംഗീകരിക്കണം എന്നല്ല. ഇവിടെ വരിയുടച്ചും തരിയുടച്ചുമൊക്കെ കവിതകള്‍ എഴുതപ്പെടുന്നുണ്ട്. കവിത ഇങ്ങനേ മാത്രേ എഴുതാവൂ എന്ന് ഒരാളും എവിടെം എഴുതി വെച്ചിട്ടില്ല. കണ്ടിച്ച് കളഞ്ഞ നഖത്തെ ചന്ദ്രനായി ഉപമിക്കാന്‍ പാടില്ല എന്ന് ഉറുമ്പ് വാശി പിടിച്ചാല്‍ അതിനര്‍ത്ഥം ഒരു നഖത്തെ നഖമായി മാത്രമേ കാണാവൂ എന്ന് വാശി പിടിക്കുന്നവന്റെ അല്‍പ്പത്വം അല്ലെങ്കില്‍ മണ്ടത്തരമായേ നായരച്ഛന് കാണാന്‍ കഴിയൂ.

നോം അടുത്തിടെ കണ്ട ഒരു സിനിമയിലെ രംഗമാണ് നായരച്ഛന് ഓര്‍മ്മ വരുന്നത്. ശ്രീനിവാസന്റെ കഥാ പാത്രം പരസ്യചിത്രീകരണത്തിന്റെ സെറ്റില്‍ നിന്ന് “സ്റ്റാര്‍ട്ട്,ആക്ഷന്‍,കട്ട്” എന്ന് പറയുന്നുണ്ട്. ഒന്നുകൂടെ വ്യക്തമാക്കിയാല്‍ സ്റ്റാര്‍ട്ട്,ആക്ഷന്‍,കട്ട് എന്ന് മാത്രം പറഞ്ഞത് കൊണ്ടായില്ല. അത് പറയാന്‍ ഏത് അണ്ടനും അടകോടനും കഴിയില്ല എന്ന് ആ ചിത്രം നമ്മേ പഠിപ്പിക്കുന്നു. അറിയാവുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുക.അല്ലെങ്കില്‍ സ്വയം മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ പാത്രമാവും. ഉറുമ്പിനെ പോലുള്ളവര്‍ ഹിറ്റ് കുരുവിന് വേണ്ടി ഇളിഭ്യനാകുന്നത് നായരച്ഛന്‍ കാണാന്‍ ആഗ്രഹിക്കുന്നില്ല. ലതീഷ് മോഹന്റെ കവിത വായിച്ചിട്ട് കോരിത്തരിച്ച ഒരു നായര് എന്ന നിലയില്‍ അതിനെ ന്യായീകരിക്കേണ്ടി വന്നത് ആ കവിത ഇഷ്ടമായത് കൊണ്ട് മാത്രമാണ്. മറ്റുള്ള ചില ഗവികളെ അവഹേളിക്കുക എന്നതാണ് ഉറുമ്പിന്റെ ലക്ഷ്യമെങ്കില്‍ ആയിക്കോളൂ, പക്ഷേ മലര്‍ന്ന് കിടന്ന് തുപ്പുന്നത് നന്നല്യ എന്നേ നായരച്ഛന് ഉപദേശിക്കാനുള്ളൂ. ന്ത്യെ?

കടിച്ച പാമ്പ് തന്നെ വന്ന് വിഷം ഇറക്കണം എന്ന് ഇന്നത്തെ കാലത്തെ ബ്ലോഗര്‍മാരും ചിന്തിക്കുന്നുണ്ടെങ്കില്‍,ഇനിയും ഈ മലയാള ബൂലോകം നന്നാവാന്‍ പോകുന്നില്ല. ഉറുമ്പിന് ലതീഷ് നായര് നേരിട്ട് വന്ന് കവിതേടെ അര്‍ത്ഥം കൂടി അനത്തിക്കൊടുത്താലേ ത്രിപ്പതിയാകൂ എന്നാണെങ്കില്‍ നായരച്ഛന് വെറെ ഒന്നും പറയാനില്ല. ഉറുമ്പിന് മനസ്സിലാകാത്ത കവിത കവിതയേ അല്ല എന്ന് വിളിച്ച് പറയാന്‍ കാണിച്ച ആ തൊലിക്കട്ടിയെ നായരച്ഛന്‍ അഭിനന്ദിക്കുന്നു. കീപ് ഇറ്റ് അപ് മൈ ബോയ് കീപ് ഇറ്റ് അപ്!

ഉറുമ്പ് കടികള്‍ ഒരു സുഖാ .. അസ്ഥാനത്തല്ലെങ്കില്‍! എന്നാ നായര് അങ്ങോട്ട്ട് ... :)

Thursday, October 15, 2009

നായരച്ഛനാണോടോ കളി ?

അബ്കാരി മുതലാളി വെള്ളാപ്പള്ളി നടേശനുമായി ഐക്യമുണ്ടാക്കാന്‍ പോയതിനേക്കാള്‍ വലിയ അപരാധമൊന്നുമല്ല ജി.സുകുമാരന്‍ നായരെ ഈ നായരച്ഛനടക്കമുള്ളവര്‍ സഹിക്കുന്നത്. പണ്ടൊക്കെ പെരുന്നയില്‍ നിന്നും ഒരറിയിപ്പുണ്ടായാല്‍ ലേശം പോലും വ്യത്യാസമില്ലാതെ അനുസരിക്കുമായിരുന്നു
അഖിലലോക നായന്മാര്‍. ഇപ്പോള്‍ അതാണോ സ്ഥിതി? ആന മെലിഞ്ഞെന്ന് കരുതി തൊഴുത്തില്‍ കെട്ടാന്‍ പറ്റുമോ? ഇലക്ഷന്‍ വരുമ്പേഴേക്കും പെരുന്നയില്‍ വന്ന് പൊരുന്ന് കിടന്നിരുന്ന പലരും ഇപ്പോള്‍ പാലം കടന്നപ്പോള്‍ കൂരായണപ്പണിക്കരേ എന്ന് വിളിച്ചാല്‍ ഉളുപ്പുള്ള ഏതെങ്കിലും നായര്‍ക്ക് സഹിക്കുമോ? ഇല്ലേയില്ല!
സ്വന്തം ഉടുമുണ്ട് സൂക്ഷിക്കാന്‍ കഴിവില്ലാത്ത ഞുണ്ണിത്താന്‍ നട്ടാല്‍ കിളിര്‍ക്കാത്ത നുണ വിളമ്പി, ഉറങ്ങിക്കിടന്ന സുകുമാരന്‍ നായരേ നിങ്ങള്‍ക്ക് ഊണ് വേണ്ടല്ലോ? ഉറങ്ങിക്കോളൂ എന്ന് പറഞ്ഞ പോലെയുള്ള ചെയ്ത്തല്ലേ ചെയ്തത് ?

ഉടുമുണ്ട് ഉരിയപ്പെട്ടവന്റെ ഉള്ളിലിരിപ്പ് എന്തായാലും ആ കളിക്ക് നായരച്ഛനെ കിട്ടില്ല! ഞങ്ങള്‍ സമദൂരത്തില്‍ അല്‍പ്പം വെള്ളം ചേര്‍ത്തു എന്നു കരുതി, ഇനി ആ വെള്ളം കണ്ടാണ് നിങ്ങള്‍ക്ക് ദാഹിച്ചതെങ്കില്‍ നിങ്ങളോര്‍ക്കുക ആരാണീ തിരഞ്ഞെടുപ്പിന് ഉത്തരവാദി? ഇടത്തോറം ചരിയാനും ഞങ്ങള്‍ക്ക് ഒരു പ്രയാസവുമില്ലെന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.സ്വന്തമായി ഒരു പാര്‍ട്ടി വരെ ഉണ്ടാക്കിയവരാണ് ഞങ്ങള്‍ നായന്മാര്‍. പിന്നെ ആദരിണീയനായ മന്നത്ത് പദ്മനാഭന്‍ നായര്‍, എല്ലാ രാഷ്ടീയ പാര്‍ട്ടിയിലും നായന്മാര്‍ ഉള്ളതിനാല്‍ സമുദായത്തിനു ഒരു പ്രത്യേക പാര്‍ട്ടി വേണ്ട എന്ന് പറഞ്ഞത് കൊണ്ട് പിരിച്ചു വിട്ടു എന്ന് മാത്രം. അല്ലെങ്കില്‍ കാണാമായിരുന്നു.

നടേശന്‍ മുതലാളി ആരെയെങ്കിലും തോല്‍പ്പിക്കാന്‍ പറഞ്ഞാല്‍ കട്ടായം അയാള്‍ ജയിച്ചിരിക്കും.ആ സത്യം മനസ്സിലാക്കിയല്ലെ ഇത്തവണ നടേശന്‍ മുതലാളി സമുദായങ്ങള്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന കാര്യത്തില്‍ ഇടപെടരുതെന്ന് അരുളി ചെയ്തത്. അല്ലാതെ പീതാംബരന്മാര്‍ കുറവായിട്ടാണോ? നടേശന്‍ മുതലാളി എന്നു
വെച്ചാല്‍ ആരാ? ഗോകുലം ഗോപാലന്റെ മുറ്റത്ത് സമരമിരിക്കും എന്ന് പറഞ്ഞത് അത്ര ഗതികെട്ടിട്ടാണോ? അല്ലേയല്ല. പിന്നെ ഒരു തമാശയ്ക്ക് പറഞ്ഞെന്ന് മാത്രം. എന്തായാലും ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ കാങ്ഗ്രസ്സിന് നായന്മാരെ തീരെ കണ്ണില്‍ പിടിക്കുന്നില്ല. ഇത്രേം അഹങ്കാരം കാങ്ഗ്രസ്സുകാര്‍ക്ക്
ഉണ്ടായ കാര്യം സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വരെ അറിഞ്ഞു. എന്നിട്ടും ഇറ്റലിക്കാരി മദാമ്മ മനസ്സിലാക്കിയില്ലെങ്കില്‍, ഞങ്ങള്‍ നായന്മാര്‍ വിജാരിച്ചാലും ചിലതൊക്കെ നടക്കും എന്ന് ഞങ്ങള്‍ കാണിച്ച് കൊടുക്കാന്‍ മടിക്കില്ല എന്ന് ഉണര്‍ത്തട്ടെ.

കത്തോലിക്കക്കാര്‍ക്ക് പിന്നെ എന്തും ആവാം.അവര്‍ വരച്ച വരയില്‍ ചാണ്ടിത്തല നില്‍ക്കുന്നത് മാണി സാറ് പിണങ്ങിപ്പോകാതിരിക്കാനല്ലേ? ഇപ്പോള്‍ പി.സി.ജോര്‍ജ്ജ് കൂടി ആ കൂടാരത്തിലേക്ക് വന്നപ്പോള്‍ മാണി സാര്‍ ആരായി? അഭയ കേസ് ഒതുക്കാന്‍ വേണ്ടി കളിച്ച കളിയൊക്കെ ഇപ്പോള്‍ നാട്ടില്‍ പാട്ടാ. എന്നാലും കാങ്രസ്സിനു കൂറ് അവിടെയാ.ഇതിനിടയിലിട്ട് നായന്മാരെ ഇട്ട് ചവിട്ടി അരക്കാനാണ് കാങ്രസ്സ് ഉദ്ദേശിക്കുന്നതെങ്കില്‍ അതല്‍പ്പം കടന്ന കയ്യാണെന്ന് മാത്രം പറയട്ടെ.ഇനിയും വസന്തം വരും, മാവുകള്‍ പൂക്കും,അന്നേരം കണ്ണ് പറ്റാണ്ടിരിക്കാനായി വെക്കുന്ന നോക്ക്കുത്തിയായി പോലും ആ വഴിയൊന്നും ഒരു കാങ്രസ്സുകാരെം കണ്ടേക്കരുത്.പറഞ്ഞേക്കം!

മൂന്ന് സീറ്റില്‍ ഒരെന്നത്തില്‍ പോലും നായര്‍ സമുദായത്തിലെ ഒരാള്‍ക്ക് സീറ്റ് കൊടുക്കാഞ്ഞത് കൊള്ളാവുന്ന ഒരു തറവാടി നായര്‍, സമുദയത്തില്‍ ഇല്ലാഞ്ഞിട്ടാണെന്ന് നാട്ടുകാര്‍ തെറ്റിദ്ധരിക്കില്ലെ? ഈ തിരഞ്ഞെടുപ്പോട് കൂടി സമുദായം സങ്കീര്‍ണ്ണമാം വിധം അവഗണിക്കപ്പെടുകയല്ലേ? അതൊരു ചില്ലറ കാര്യമാണോ?
എന്നാല്‍ ഒരു നായരെ സമുദായത്തിന്റെ ലേബലില്‍ ഇലക്ഷനു നിര്‍ത്തി വിജയിപ്പിച്ചെടുക്കാമെന്ന് വെച്ചാല്‍ ചില്ലറ കാര്യമാണോ? അപ്പോള്‍ നല്ലത് ഈ സമ്മര്‍ദ്ദ തന്ത്രം തന്നെ. ഇവിടെ അല്ലേലും കരയുന്ന കുട്ടികള്‍ക്കല്ലേ മില്‍ക് ഉള്ളൂ.അത് കൊണ്ട് ഏത് ഇലക്ഷന്‍ വന്നാലും സ്ഥാനാര്‍ത്ഥി വന്നാലും നായര്‍ക്ക് തന്ത്രം സമ്മര്‍ദ്ദം തന്നെ! അല്ല പിന്നെ!

Monday, October 12, 2009

അമ്മേടെ നായര് തന്നേ ! ന്താ സംസ്യം?

നായരച്ഛന്‍ ഒരു നമ്പൂതിരിയാണോന്ന് ശ്ശി സംശം തോന്നിത്തുടങ്ങീരിക്കണൂ, എന്താ ചെയ്യാ, നോം പറഞ്ഞല്ലോ ഒരു അനോണിയാണെന്നു. അപ്പോ പിന്നെ നമ്പൂരി ആയാലെന്താ നായരായാലെന്താ. നായര് കുറെ കാശുണ്ടാക്കി ഇരുമ്പ് ഗേറ്റ്പടി വെച്ചാല്‍ ആരായി? ദന്നേ ‘മേനോനായി‘ ഇല്ലെ? അപ്പോ നായരച്ഛന്‍ ആരായി ന്ന് അറിയാന് ‍വെറുതേ തല പൊഹയ്ക്കണോ?

നായരച്ഛന്‍ പറയാന്‍ വന്നത് അതൊന്നുമല്ല, പണ്ട് സീതാ ദേവിയെ കിട്നാപ്പ് ചെയ്യാന്‍ രാവണന്‍ ആ സാധനം ഉപയോഗിക്യണ്ടായി.എന്താത്? പുഷ്പകവിമാനം! ആ പുഷ്പക വിമാനത്തിനു അതോടെ ഒരു അന്തസ്സും ആഭിജാത്യവുമൊക്കെ ഉണ്ടായി.പക്ഷേ ആ പുഷ്പക വിമാനം വേറെ ആരെങ്കിലും ഉപയോഗിച്ചതായി വാല്‍മീകി വരെ രെക്കോര്‍ഡ് ചെയ്തിട്ടില്ല. എന്താ കാരണം, അത് കണ്ട അണ്ടനും അടകോടനുമൊന്നും ഫ്ലൈ ചെയ്യാന്‍ ആ രാവണന്‍ കൊടുത്തില്ല.വല്ല തട്ടിക്കൊണ്ട് പോകല്‍ കേസുകള്‍ക്ക് മാത്രേ ആ വിമാനം യൂസ് ചെയ്യൂന്ന പറേണെ.

നായരതിവിടെ പറയാന്‍ ഒരു കാര്യം ഉണ്ടെന്നു കൂട്ടിക്കോളൂ ട്ടോ.നമ്മടെ തേക്കടീല് കൊലയാളി ബോട്ട് മുങ്ങി 45 മനുഷ്യര്,( അല്ലാതെ ഈ ഏഭ്യന്മാര്‍ ചാനലുകാര്‍ പറയുമ്പോലെ മലയാളി ഇല്ലാത്തതിനാളുള്ള ആശ്വാസത്തോടെ പറയുകയല്ല,) മുങ്ങി മരിച്ചപ്പോ, അവരുടെ മ്യതദേഹം അവരവരുടെ നാട്ടിലെത്തിക്കാന്‍ ഒരു പുഷ്പക വിമാനം ആവശ്യപ്പെടുകയുണ്ടായീത്രെ നമ്മുടെ മലയാള സര്‍ക്കാര്. അപ്പോ ഹിന്ദി സര്‍ക്കാരു പറഞ്ഞൂത്രെ അതിപ്പോ പട്ടാളക്കാരുടെ മ്യതദേഹം മാത്രേ കേറ്റ്വൊള്ളോ എന്നും. പട്ടാളക്കാരൊക്കെ മരിക്കാനുള്ളവരാണെന്നുമുള്ള രീതീലാത്രേ നമ്മടെ ഹിന്ദി സര്‍ക്കാര് ഒരു കണ്ണീചോരയും ഇല്ലാണ്ട് പറഞ്ഞത്. കേട്ടപ്പോള്‍ നായരച്ചനും പട്ടാളക്കാര്‍ക്ക് കൊടുക്കുന്ന മര്യാദ ആലോയിച്ച് അഭിമാനം കൊണ്ടു.എന്നാല്‍ ഇരട്ടി തുകയ്ക്ക് നമ്മടെ മലയാളി സര്‍ക്കാര് സ്വകാര്യ വിമാനത്തിലു കാര്യങ്ങള്‍ നടത്തേണ്ടായി. സന്തോഷം.
കാക്ക തിന്നുന്നത് കോഴിക്ക് കണ്ടൂടാ എന്ന് പറഞ്ഞ പോലെ, ഇവരീ മത്സരത്തില്‍ അധിക തുകയായും മറ്റും ചിലവാക്കിയത് ഈ നായരച്ഛന്റേം കൂടി പണമല്ലെ? ഇതൊന്നും ഇവരാരുടെം ഇല്ലത്തിന്നെടുത്തല്ലല്ലോ? കാട്ടിലെ തടി തേവരുടെ മുടി, വലിയെടാ വലി!

ഇപ്പോ ദാ നമ്മുടെ യുവ രാജാവു, കോളേജിലെ പെണ്‍കുട്ട്യോളെ കാണാനും ഇനി ഒരു വേള സമ്മന്തത്തിനാണോ ന്നു നോം സംശയിക്കണ്ടായേ ഈ പറഞ്ഞ പുഷ്പക വിമാനത്തില് 2 കോടി ചെലവാക്കിയല്ലേ പറന്നു വന്നത്. ആ വിശുദ്ധ പശൂന്റെ ഈ സ്വഭാവം മുങ്കൂട്ടി അറിഞ്ഞല്ലേ നമ്മടെ സസി അവരെ വിശുദ്ധ പശൂ എന്നൊക്കെ വിളിച്ചത്! അപ്പോ നമ്മടെ സസി ആരായി?

കുറച്ചീസം മുന്‍പ് എന്തൊരു ബഹളായിരുന്നു. സെക്കന്റ് ക്ലാസ് ട്രെയിനില്‍ യാത്രചെയ്യുന്നു. എക്കനോമി ക്ലാസ് പുഷ്പക വിമാനത്തില്‍ യാത്ര ചെയ്യുന്നു.പാവപ്പെട്ടോന്റെ വീട്ടില്‍ അന്തിയുറങ്ങുന്നു.ചായടിക്കാന്‍ പഠിക്കുന്നു, പൊറോട്ട വീശാന്‍ പഠിക്കുന്നു! ഹോ എന്തൊരു റോഡ് ഷോ!അന്നൊക്കെ നമ്മടെ സസി പറഞ്ഞു, വേണ്ട, കന്നുകാലി ക്ലാസ് ശരിയാവില്ല.വിശുദ്ധ പശുക്കളേ നിങ്ങള്‍ക്ക് എത്ര വല്യ ഡെല്‍ഹീ നായരാന്ന് പറഞ്ഞാലും നമ്പൂരി നമ്പൂര്യന്നെ ന്ന്! അല്ല പിന്നെ.അന്ന് ഇതു വല്ലതും കേട്ടൊ? അപ്പോ എല്ലാരും പാവം സസീടെ നെഞ്ചത്ത് കേറി. അല്ലെങ്കിലും വിശുദ്ധ പശുക്കള്‍ എന്ന് പറയുന്നവര്‍ ആരാ? ഇന്ത്യയില്‍ നമ്മുടെ ഒരു കരയോഗത്തിലും ഇത്രെം തറവാ‍ടിത്ത്വമുള്ള വേറെ നായന്മാരുണ്ടോ? അവസാനം ഇറ്റലീന്ന് തന്നെ വരേണ്ടി വന്നില്ലേ?സുക്യത ക്ഷയം! ഇനി ആ പരമ്പര നിലനിര്‍ത്താന്‍ ഒരു മലയാളി വേളിക്ക് തരം നോക്കി വന്നതാവോ നമ്മടെ യുവ രാജാവ്? അല്ലാണ്ട് നായരച്ഛനോ പാവപ്പെട്ട ആദിവാസികള്‍ക്കോ ഒരു ഗുണോം ഉണ്ടായില്ലാന്നാ നമ്മടെ ബാലന്‍ സഖാവു പറയണത്. അസൂയ!

നായരച്ഛന് ഈയിടെയായി വേളീടെ പെരുമാറ്റത്തില് എന്തോ ഒരു പന്തികേട് മണക്കേണ്ടായി. അതോണ്ട് വേളിക്ക് സൊല്‍പ്പം പെരുമാറ്റ ചട്ടം നടപ്പാക്കിയാലോന്ന് നിരീക്ക്യ! പെരുമാറ്റ ചട്ടത്തിന്റെ കരട് രൂപം ഇച്ചേലുക്കായാലോ ന്ന് ഒരാലോചന!
അയലത്തെ മദാമ്മമാരുടെ കൂടെയുള്ള ലോഹ്യമൊക്കെ അവസാനിപ്പിക്യാ.എല്ലാം ബഹുരാഷ്ട്ര കുത്ത് കേസുകളാ!എന്നാ ഗുണം കിട്ടുന്ന മദാമയെ ഒഴിക്കാനും പാടില്ല.
അവിഹിത സമ്മന്തം നടത്തുന്നവരുമായി കൂട്ടൊന്നും വേണ്ട, പക്ഷേ വല്ല നെല്ലോ തവിടോ വാങ്ങിക്കാം, കണക്ക് വെച്ചാ മതി.
വേളീടെ ബന്ധക്കാരാരും വിരുന്നു വന്ന് താമസിക്കാന്‍ പാടില്ല.ഉണ്ടുറങ്ങാനായിട്ട് വരണ്ടാന്ന് സാരം!
വിലപിടിപ്പുള്ള പട്ട് കോണം,വെള്ളിക്കിണ്ടി, വള്ളിക്കോളാമ്പി എന്നിവ വേണ്ടാന്ന് വെക്കുക.
അന്തസ്സും ആഭിജാത്യവുമൊക്കെ ഉണ്ടെന്ന രീതിയില്‍ പെരുമാറുക! അത്രന്നേ!എന്നിട്ട് നമ്മള്‍ക്കൊന്ന് നോക്കാലോ? വേളിക്ക് ഈ പരിഷ്കാരം കൊണ്ട് എന്ത് മാറ്റം ഉണ്ടാവും ന്ന്! അല്ല പിന്നെ!

നമ്മടെ തിരോന്തോരം ടൌണ്‍ ഏതാണ്ട് മാഡ്രിഡ് പട്ടണം പോലെ ആക്കും എന്ന് നമ്മടെ സസി പറഞ്ഞപ്പോ സത്യമായും നായരും ഏതാണ്ടൊക്കെ പ്രതീക്ഷിച്ചു.എന്നിട്ടിപ്പോ ഒരു പൈപ്പു പൊട്ടീട്ട് വെള്ളം കളി നടത്തീട്ടും സസീനെ ആ വഴിക്കേ കാണുന്നില്ലാന്നല്ലേ കേട്ടത്. അല്ലെങ്കിലും പൈപ്പ് മാറ്റലല്ലല്ലോ നമ്മടെ സസീടെ പണി. ഇനി ട്വിറ്ററില്‍ കൂടി പൈപ്പ് മാറ്റാന്‍ പറഞ്ഞിട്ടുണ്ടോ ആവോ.അല്ലെങ്കിലും നമ്മുടെ ഡെല്‍ഹീ നായരെന്ന ചീത്തപ്പേര് മാറാനാ സസി തിരോന്തോരത്ത് അമ്മയെ സ്ഥിരമായി താമസിപ്പിച്ചിരിക്കുന്നത്.ഇനി അസൂയക്കര് ഡെല്‍ഹീ നായരെന്നും പറഞ്ഞ് സസീനെ പീഡിപ്പിക്കില്ലല്ലോ, അപ്പോ നമ്മടെ സസി ഇപ്പോ ആരായി? ദന്നെ “അമ്മേടെ നായരായി” ഏത് ???

Thursday, October 8, 2009

സെറീനാ നീയാണ് താരം!

വളഞ്ഞും ഞെളിഞ്ഞും കുനിഞ്ഞുമൊക്കെ ബോളിന്റെ മൂട്ടിലേക്ക് അടിക്കുന്ന ഒരു കളിയുണ്ടല്ലോ,ടെന്നീസ്! ദന്നേ,വേളി കൂടെയില്ലാത്ത നേരത്തേ നോമാ കളി കാണൂ ട്ട്വൊ!
അല്ലെങ്കിലും നായരച്ഛന്‍ ടെന്നീസ്‌ കളി കാണുന്നത് കളിയോടുള്ള ആവേശം കൊണ്ടോ ഇഷ്ടം കൊണ്ടോ അല്ല. ബോളുകളുടെ കളി അല്ലെങ്കിലും ആര്‍ക്കാ ഇഷ്ടമാല്ലാത്തെ? എന്നാലും ടെന്നീസ്‌ കളിക്കുന്ന പെണ്‍കുട്ട്യോളെ കുഞ്ഞുടുപ്പില്‍ കാണുമ്പോള്‍ സത്യമായും നമുക്കാകെ കുളിര് കോരും. മ്മടെ മനയ്ക്കലെ ലക്ഷ്മിക്കുട്ടീടെ മൂട്ടിലിക്ക് നോക്കണ ഒരു സുഖാ. എയ് നോം വഷളനൊന്നും അല്ലാട്ട്വൊ. മനക്കലെ ലക്ഷ്മിക്കുട്ടി ന്ന് പറേണത് അവിടത്തെ ആനയാ!ശ്ശി ശങ്കണ്ടായി ല്ലേ!

ഒരു ടെന്നീസ് കളിക്കാരിയെ വേളിയായിട്ട് കിട്ട്യാ, തുണീടെ കാശ് ലാഭിക്കാം ട്ട്വൊ!ഇത്തിരിയല്ലേ വേണ്ടൂ.
ഇനി പുറത്ത്‌ കാണിക്കാന്‍ വളരെ കുറച്ച് സ്ഥലം മാത്രം ബാക്കി വെച്ച് കളിക്കളത്തില്‍ ഇറങ്ങുന്ന താരങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നായരച്ഛന് ഒരു സമ്മന്തം കൂടി ആയാലോ എന്ന് നിരീക്ക്യാ!ആ ഒരു കാര്യം ഓര്‍ക്കുമ്പൊ തന്നേ ഒരു കുളിരാ .ഒരു ഒന്നൊന്നര മുടിഞ്ഞ കുളിര്. നോമത് പൂടാഞ്ചമായും അനുഭവിച്ച് പോരുന്നു.

നമ്മടെ സ്വന്തം സാനിയ മിര്‍സ മോള് ടണ്‍ കണക്കിന് കുളിര് കോരിയിടാന്‍ തന്ന നിമിഷങ്ങള്‍ നായരച്ഛന്‍ അയവിറക്കി കോള്‍മയിര്‍ കൊള്ളാറുണ്ട്‌. എന്നെങ്കിലും സാനിയക്ക് സെറീനയുടെ ബുദ്ധി തോന്നിക്കണേ എന്നാണു നായരച്ഛന്റെ ഇപ്പോഴത്തെ പ്രാര്‍ത്ഥന.ഒരു പുഷ്പാഞ്ജലി കൂടി കഴിച്ചാലും അധികാവില്യാന്ന്‍ തന്ന്യാ നായരച്ഛന്‍ നിരീക്കണത്.

ലോക ഒന്നാം നമ്പര്‍ ടെന്നീസ് കേമത്തി സെറീനാ വില്യംസ് എന്നു കേള്‍ക്കാത്തവര്‍ കുറവാണ്. അമേരിക്കയിലെ സമ്പന്നരുടെ പട്ടികയില്‍ ഇടമുള്ള മഹിളാ രത്നം. അവര്‍ പിറന്ന പടി നിന്നു പോട്ടം പിടിച്ച് ഒരു മാഗസീനിന്റെ മുഖചിത്രമാക്കിയിരിക്കുന്നു. ബൂലോക പോട്ടം പിടുത്തക്കാരെ ലജ്ജിക്കുവിന്‍,ലജ്ജിക്കുവിന്‍. നിങ്ങള്‍ ഇതു വരെ ഒരു മുഖചിത്രം പോയിട്ട് ഒരു ‘തുണ്ട്ചിത്രമെങ്കിലും പിടിച്ചോ? പൂജയ്ക്കെടുക്കാത്ത പൂവിന്റെ വരെ പോട്ടം പിടിക്കും, എന്നിട്ട് ഒരു നാലു വരി ശ്ലോകോം!പോരാത്തതിന് ബ്ലൊഗിന് നാടിന്റെ പേരും,അതിന്റെ വക്കത്ത് വേളീടെം,സമ്മന്തത്തിന്റേം കണക്കും! സെറീനയ്ക്കുള്ള സാമൂഹിക പ്രതിബദ്ധത നിങ്ങള്‍ക്കില്ലാതെ പോയല്ലോ കഷ്ടം!സുകൃത ക്ഷയം!

കാര്യം സെറീന കാണിച്ചത് ഒരു അഹമ്മദിയാണെങ്കിലും നായര്ക്ക് നല്ല ചേലുക്കൊന്നു കേമായിട്ട് കാണാറായി എന്നല്ലാതെ എന്ത് പറയാന്‍. ഇ എസ് പി എന്നിന്റെ ഒരു മാഗസിന്റെ മുഖ ചിത്രത്തിന് സെറീന പിറന്ന പടി നിന്ന് പടം പിടിക്കാന്‍ നിന്ന് കൊടുത്തതാണ് ഇപ്പോഴത്തെ വിവാദം. അല്ലെങ്കിലും ആവശ്യമുള്ളതിനും ഇല്ലാത്തതിനും ഉണ്ടാവും വിവാദം, വഷളന്മാര്‍! പാവം തുണിയില്ലാതെ പടം പിടിച്ച് നാട്ടുകാരെ കാണിച്ചാല്‍ ആര്‍ക്കാ ചേതം? എന്താണിത്ര വിവാദം? അല്ലെങ്കിലും സെറീന കളിക്കളത്തില്‍ തകര്‍ത്താടുമ്പോള്‍ ഒന്നും അത്ര വ്യക്തമായി കാണാറുണ്ടായിരുന്നോ? ഇല്ല. ആകെ കുറച്ചു ഭാഗം കാണാത്തതു ഇപ്പോ എല്ലാവരേയും കാണീക്കാന്‍ വൃത്തിയായി ഒരു പടമെടുത്ത് ഒരു മുഖചിത്രമായി കൊടുത്തതില്‍ നായരച്ഛന്‍ ഒരു തെറ്റും കാണുന്നില്ല. അല്ലെങ്കിലും നല്ല കാര്യം ചെയ്യാന്‍ സന്മനസ്സുള്ള പെണ്‍ പിള്ളാരെ മനസ്സു തെറ്റിക്കാന്‍ എത്ര ആള്‍ക്കാരാ. അവരു മനസ്സറിഞ്ഞ് കാണിച്ച് തരുമ്പോള്‍ കണ്ണ് പൊത്താന്‍ എന്തായാലും നായരച്ഛനെ കിട്ടില്ല. നോം ഒരു വങ്കനല്ലാന്നു ശ്ശി ബോധ്യംഉണ്ടേ !

നമ്മുടെ സിനിമാ സീരിയല്‍ നടികള്‍ രഹസ്യമായി കാണിക്കുന്നത് ധീര വനിതയും യുവതികളുടെ വഴികാട്ടിയുമായ സെറീന വില്യംസ് പരസ്യമായി കാണിച്ചു. അതില്‍ സെറീനയെ അഭിനന്ദിക്കാതെ തരല്യാ. അടുത്ത കാലത്ത് ഒരു സീരിയല്‍ നടി പിറന്ന പടി കിടക്കുന്നത് നായരച്ഛനു ഓല കിട്ടിയിരുന്നു. കണ്ടാ പെറ്റ തള്ള സഹിക്കില്ല കെട്ടാ. വാണിഭമായ വാണിഭത്തിലെല്ലാം സിനിമാ സീരിയല്‍ നടിമാര്‍. ഹോ കേരളം നിലയ്ക്കു പോയാല്‍ എവിടെ ചെന്നെത്തും എന്റെ ശിവനേ. സെറീനയ്ക്കു തോന്നിയ ബുദ്ധി സാനിയാ മിര്‍സയ്ക്ക് തോന്നിയില്ലല്ലോ എന്നാണ് നായരച്ഛന്റെ ദുഃഖം. അല്ലെങ്കിലും കറുത്തിരുണ്ടിരിക്കുന്ന സെറീനയുടെ ശരീരം കണ്ടിട്ട് നായരച്ഛനൊന്നും തോന്നിയില്ല. ചിലപ്പോള്‍ വയസായത് കൊണ്ടാകാം. തോന്നിയോ ഇല്ലയോ എന്നതല്ല വിഷയം അവരൊക്കെ ഇത് ചെയ്യാമോ? പണത്തിന്റെ കുറവാണൊ? അല്ല, പ്രശസ്തിയുടെ കുറവാണോ? അല്ല. അതാണു പറഞ്ഞത് വളര്‍ത്ത് ദോഷം. നമ്മളു മലയാളികളെ പോലെ തറവാട്ടില്‍ പിറക്കാന്‍ ഇവറ്റകള്‍ക്കൊന്നും യോഗമില്ല. അല്ല പിന്നെ!

നായരച്ഛന്‍ ഇതല്ല ഇതിലും വലിയ കാഴ്ചകള്‍ നാട്ടിലു നിത്യം കാണുന്നതാ. പക്ഷേ ഇതൊക്കെ അനുകരിക്കാന്‍ ഇവിടെയുള്ള മലയാളി കുടുംബങ്ങള്‍ കാണിക്കുന്ന വ്യഗ്രതയാണു നായരച്ഛന് മനസ്സിലാകാത്തതു. വസ്ത്രധാരണമോ പോട്ടെ, ജീവിത രീതികളും അമേരിക്കക്കാരെ പോലെയാകണം എന്ന് വാശി പിടിക്കുന്നത് നന്നല്ല എന്നാണ് നായരച്ഛനു പറയാനുള്ളത്. അല്ലെങ്കിലും അമേരിക്കയില്‍ നിന്നും ഇന്ത്യ ഒരു പാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നു നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്നത് എന്തു കണ്ടിട്ടാണെന്നു മനസ്സിലാകുന്നില്ല. പണമുണ്ടാക്കാന്‍ തുണി വേണ്ട എന്ന മുദ്രാവാക്യം ഇപ്പോള്‍ പണമുണ്ടായാലും തുണി വേണ്ട എന്നായോ എന്നാണ് നായരച്ഛനിപ്പോള്‍ സംശയം.

കാലം പോയ പോക്കേ!

പിന്‍ കുറിപ്പ് : സസി തരൂര്‍ രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും വിശുദ്ധ പശുക്കളെന്നും കാണ്‍ഗ്രസ്സുകാരെ കദറില്‍ പൊതിഞ്ഞ മാംസ പിണ്ടങ്ങളെന്നും പറഞ്ഞപ്പോള്‍ ഇളകാത്ത ഊത്ത് കാണ്‍ഗ്രസ്സ് കാരാണ് ഇപ്പോള്‍ ഏതോ അസിസ്റ്റന്റ് കമ്മീഷണര്‍ രാഹുല്‍ജീയെ അപമാനിച്ചെന്നും പറഞ്ഞ് മാര്‍ച്ച് ,ധര്‍ണ്ണ, പ്രതിഷേധം, ലാത്തിയടി! അപ്പോ നായരച്ഛന്‍ ചോദിക്കട്ടെ, അപ്പോ നമ്മടെ സസി ഇപ്പോ ആരായി??