Monday, November 16, 2009

ഹര്‍ത്താല്‍, ലീഗിന്റെ വിജയം! : ലജ്ജാകരം


കാസര്‍ഗോഡ് ജില്ലയില്‍ യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നു!
ജനങ്ങളെ വീണ്ടും വിഡ്ഡികളാക്കിക്കൊണ്ട് ഒരു ഹര്‍ത്താല്‍! അല്ലയോ MM ഹസ്സന്‍
സാഹിബേ ഈ ഹര്‍ത്താലിനെ താങ്കള്‍ എന്ത് പറഞ്ഞ് അനുകൂലിക്കും?
അയ്യോ മറന്നു! അങ്ങേരിപ്പോള്‍ മുരളിയെ കാംഗ്രസ്സില്‍ എടുക്കണോ വേണ്ടയോ
എന്ന ചാനല്‍ ചര്‍ച്ചകളിലാണ്!മുല്ലപ്പള്ളി കേന്ദ്രമന്ത്രി ആയത് കൊണ്ട് അങ്ങിനെ
പറയാമോ എന്ന ഒറ്റ സംശയം മാത്രമേ ഇപ്പോള്‍ അങ്ങേര്‍ക്കുള്ളൂ.
എന്തായാലും യു ഡി എഫ്ഫിനെ ക്കൊണ്ട് ഒരു ഹര്‍ത്താല്‍ പ്രഖ്യാപിപ്പിക്കാന്‍
മുസ്ലിം ലീഗിന് കഴിഞ്ഞു എന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.

എന്താണീ ഹര്‍ത്താലിന് ആധാരം? മനഃപ്പൂര്‍വ്വം പ്രകോപനം സ്യഷ്ടിക്കാന്‍ മറ്റു പാര്‍ട്ടിക്കാരുടെ
കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍ ,ഫ്ലെക്സുകള്‍ തുടങ്ങിയവ ലീഗുകാര്‍ നശിപ്പിക്കുന്നതിനു
അന്നാട്ടിലെ ജനങ്ങള്‍ സാക്ഷിയാണ്. അതിനെ എതിര്‍തവരെ ലീഗുകാര്‍ സംഘം ചേര്‍ന്ന്
ആക്രമിക്കുകയാണുണ്ടായതെന്ന് ദ്യസ്സാക്ഷികള്‍ പറയുന്നു.അതും പോരാഞ്ഞ് വാഹനങ്ങള്‍,
വ്യാപര സ്ഥാപനങ്ങള്‍,മറ്റു കെട്ടിടങ്ങള്‍ എല്ലാം മുന്‍ നിശ്ചയിച്ച പ്രകാരമെന്നോണം
ആക്രമിക്കപ്പെടുകയായിരുന്നു. ഈ അക്രമം നിയന്ത്രിക്കാന്‍ പോലീസ് ചെറിയ തോതില്‍
ലാത്തി വീശിയിട്ടും പാര്‍ട്ടിക്കാര്‍ പിരിഞ്ഞ് പോയില്ല എന്നു മാത്രമല്ല കൂടുതല്‍ ശക്തിയോടെ
പോലീസിനെ അക്രമിക്കുകയാണുണ്ടായത്. മാരകമായ കല്ലേറ് നടത്തിയത് ലീഗ്
പ്രവര്‍ത്തകരാണ് എന്നത് പകല്‍ പോലെ സത്യമാണ്.പല പോലീസുകാര്‍ക്കും പരിക്ക്പറ്റി.
പോലീസ് ഗ്രനേഡ് എറിഞ്ഞെങ്കിലും അക്രമികള്‍ കൂടുതല്‍ അക്രമോത്സുകരാവുന്നതാണ്
പിന്നീട് കണ്ടത്. ഈ നിലയിലാണ് പോലീസ് വെടിവെക്കാന്‍ തീരുമാനിക്കുന്നത്.
നിര്‍ഭാഗ്യകരമായ ആ വെടി വെപ്പിലൊരു മനുഷ്യന്‍ മരിച്ചു വീണു.

ആരാണീ വെടിവെപ്പിന് ഉത്തരവാദി? ക്രമസമാധാനം നശിച്ചെന്ന് നാഴികയ്ക്ക് നാല്‍പ്പത്
വട്ടം ആണയിടുന്ന ഉമ്മനും ചെന്നിത്തലയും ലീഗിന്റെ ഈ അതിക്രമത്തെ
ന്യായീകരിക്കുമോ? അതല്ല മുഴുവന്‍ വാഹനങ്ങളും കടകളും കെട്ടിടങ്ങളും നശിപ്പിക്കുന്നത്
വരെ പോലീസുകാര്‍ ഈ അക്രമികള്‍ക്ക് ഒത്താശ ചെയ്യാത്തതിന്റെ പേരിലാണോ
ഈ ഹര്‍ത്താല്‍? പോലീസുകാര്‍ക്കും പറ്റിയല്ലോ പരിക്ക്,അവര്‍ക്കുകൂടി
വേണ്ടിയാണോ ഹര്‍ത്താല്‍? മുസ്ലീം ലീഗ് യു ഡി എഫിന്റെ ഭാഗമാണെന്ന് കരുതി ഈ
അക്രമത്തെ ന്യായീകരിച്ച് ഒരു ഹര്‍ത്താലിന് ഉത്തരവിട്ട കാംഗ്രസ്സിന് ഇത് ഭൂഷണമാണോ?
കാംഗ്രസ്സേ ഇവിടെ രാഷ്ട്രീയ പരാജയമാണ് നിങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത്! മുസ്ലീം ലീഗിന്
രാഷ്ട്രീയമായ വിജയവും! നാണമില്ലാതെ അതിന് കാംഗ്രസ് വഴിയൊരുക്കി എന്നു സാരം!
ഇതിനു മുന്‍പ് കോഴിക്കോട് വിമാനത്താവളത്തിന്റെ മുകളില്‍ ലീഗ് പതാക നാട്ടിയപ്പോഴും
കാംഗ്രസ്സ് ന്യായീകരിച്ചില്ലെ? പിന്നെയാണോ ഇത്? കൂട്ടു കക്ഷിയെ സംരക്ഷിക്കാന്‍ വെണ്ടി
ഏറ്റവും ചുരുങ്ങിയ പക്ഷം ഈ ഹര്‍ത്താല്‍ പ്രഖ്യാപനമെങ്കിലും ഒഴിവാക്കാമായിരുന്നു
കാംഗ്രസ്സേ!അതായിരുന്നു അന്തസ്സ്!രാഷ്ട്രീയ മര്യാദ!

മുസ്ലീം ലീഗ് ഇവിടെ ഒരു പ്രകോപനവും കൂടാതെ അക്രമത്തിലേക്ക് പോയത് എന്തിനാണെന്ന്
ചിന്തിച്ചാല്‍ വളരെ എളുപ്പം നമുക്ക് കാര്യങ്ങള്‍ മനസ്സിലാക്കാം!
ലോകം മുഴുവന്‍ വ്യഭിചെരിച്ച് നടന്ന്, ഒടുവില്‍ (?) ഒരു റെജീന മാത്രം അത് വിളിച്ച് പറയാന്‍
തയ്യാറായപ്പോള്‍ തനും പ്രവാചകനും പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നവരാണെന്ന് ഒരു
മനഃസ്സാക്ഷിക്കുത്തുമില്ലാതെ വിളിച്ച് പറഞ്ഞ കുഞ്ഞാലിക്കുട്ടി നയിക്കുന്ന ലീഗിന്റെ വളര്‍ച്ച
ഇന്ന് മുരടിച്ചിരിക്കുന്നു. മൈക്കും വേണ്ടൊരു മൈരും വേണ്ട, കോയിക്കോട്ടങ്ങാടി മൊഴങ്ങട്ടെ
എന്നും മൌന ജാഥ സിന്ധാബാദ് എന്നും, പച്ചച്ചെങ്കൊടി പാറട്ടെ എന്നും ആവേശത്തോടെ
വിളിക്കുകയും കോണി കണ്ടാല്‍ അതു പടച്ചോന്റെ അടുത്തേക്ക് നേരിട്ട് കേറാനുള്ളതാണ്
എന്നൊക്കെ വിശ്വസിച്ചിരുന്ന അണികള്‍ ഇപ്പോള്‍ വിദ്യഭ്യാസം നേടി അറിവ്
സമ്പാദിച്ചിരിക്കുന്നു. അധികാരത്തിന് വേണ്ടി അപ്പപ്പോള്‍ കണ്ടോനെ ‘അപ്പാ‘ എന്നു
വിളിക്കുന്ന നേതാക്കന്മാരുടെ തനി നിറം പല അണികളും മനസ്സിലാക്കിയിരിക്കുന്നു.
ഏറെക്കുറെ എല്ലാ കാലത്തും അധികാരം കയ്യാളിയിരുന്ന മുസ്ലീം ലീഗ്, മുസ്ലീം സമുദായത്തിന്
വേണ്ടി ഒരു ചുക്കും ചെയ്തില്ല എന്നുള്ളത് മലപ്പുറം ജില്ലയുടെ പിന്നോക്കവസ്ഥ കണ്ടാല്‍
മനസ്സിലാക്കാവുന്നതേയുള്ളൂ. മുസ്ലീം സമുദായത്തിന്റെ പേരുപറഞ്ഞ് ലീഗ് നേതാക്കളും
ബന്ധുക്കളും ചോര കുടിച്ച് വീര്‍ത്തു എന്നല്ലാതെ ആ സമുദായത്തിന് ഒന്നും നല്‍കാന്‍
ആ പര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്.

എന്നാല്‍ ഇന്ന് ലീഗ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മറ്റു പലതാണ്. വളര്‍ന്ന് വരുന്ന മുസ്ലീം ജന
വിഭാഗം ഇന്ന് ലീഗിന്റെ കൂടെ ഇല്ല എന്നത് തന്നെ ഒന്നാമത്തെ കാര്യം.ജമാ‍അത്തെ ഇസ്ലാമിയും
എന്‍ ഡി എഫ് പോലുള്ള തീവ്ര ചിന്തകളുള്ള പല വിഭാഗങ്ങളും ഇന്ന് ലീഗിനെതിരാണ്. പ്രബലരായ
ഒരു സുന്നി വിഭാഗത്തെ വളരെ മുന്‍പേ എതിര്‍ ചേരിയില്‍ നിര്‍ത്തിയിരിക്കയാണ്. വളര്‍ന്ന് വരുന്ന
മുസ്ലിം യുവ ജനങ്ങളെ കൂടെ നിര്‍ത്താനുതകുന്ന ഒരു മുദ്രാവാക്യവും ഇന്ന് ലീഗിനില്ല. അഥവാ
ഉണ്ടെങ്കില്‍ തന്നെ അധികാരത്തിന് വേണ്ടി അതില്‍ വെള്ളം ചേര്‍ക്കാന്‍ ലീഗിന് ഒരു മടിയുമില്ല.
എന്‍ ഡി എഫും, സോളിഡാരിറ്റിയും പോലുള്ള സംഘടനകള്‍ യുവജനങ്ങളെ വളരെ എളുപ്പത്തില്‍
ആകര്‍ഷിക്കുമ്പോള്‍ ആ ഒരു നേത്യപാടവം കൊണ്ട് ലീഗിന് യുവജനങ്ങളെ ആകര്‍ഷിക്കാന്‍
കഴിയുന്നില്ല എന്നതും വസ്തുതയാണ്. ഇതിനൊരളവു വരെ ലീഗിന്റെ ആഭ്യന്തര പ്രശ്നങ്ങളും അധികാര
വടം വലികളുമാണ് എന്നതും സുവ്യക്തമാണ്. മുനീറിനെ പോലുള്ള കഴിവുള്ള ക്ലീന്‍ ഇമേജുള്ള
നേതാക്കളെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരാന്‍ കുഞ്ഞാലിക്കുട്ടിമാര്‍ ശ്രമിക്കുന്നില്ല,മാത്രമല്ല
അവര്‍ക്കെതിരെ അഴിമതിക്കഥകള്‍ ചോര്‍ത്തിക്കൊടുത്ത് രാഷ്ട്രീയമായി ഒതുക്കുന്ന ഒരു നിലപാടും
ലീഗ് നേത്യത്വത്തിനുണ്ട് എന്നത് മുനീര്‍ വിഷയത്തില്‍ നാം കണ്ടതാണ്.ഏറ്റവും ഒടുവിലെ
മാത്യഭൂമിയിലെ ലേഖന പരമ്പരകള്‍ അതിനുള്ള ഉദാഹരണമാണ്.

ആര്‍ എസ്സ് എസ്സിന്റേയും സംഘ പരിവാരത്തിന്റേയും ആക്രമണങ്ങളെ പ്രധിരോധിക്കാനും, ലൌ
ജിഹാദ് പോലുള്ള മുദ്രാവാക്യങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും ലീഗിന്റെ മതേതര നിലപാട്
എന്ന ചട്ടക്കൂട്ടില്‍ നിന്നും അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനും ലീഗിന് കഴിയുന്നില്ല എന്നതും,
എന്‍ ഡി എഫ് പോലുള്ള സംഘടനകള്‍ക്ക് അത് കഴിയുന്നു എന്നുള്ളതും ലീഗിനെ അങ്കലാപ്പിലാക്കുന്നു.
ഇങ്ങനെ കൈച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത ഒരു അവസ്ഥയിലാണ് ലീഗ് നേത്യത്വം.
ലീഗിന്റെ അണികളില്‍ നിന്നും വലിയൊരു പങ്ക് ഒലിച്ച് പോകുന്നത് തടയാനോ അവരെ
പാര്‍ട്ടിയിലേക്ക് അടുപ്പിച്ച് നിര്‍ത്താനോ ഇപ്പോഴത്തെ നേത്യത്വത്തിന് കഴിയുന്നില്ല എന്നുള്ളത്
ലീഗിനെ പല കുറുക്കു വഴികളിലും കൊണ്ടെത്തിക്കുന്നു.അണികളെ വിശ്വസിപ്പിക്കാനായെങ്കിലും
പ്രതികരിക്കുന്ന ഒരു യുവ ജന സമൂഹം ലീഗിനൊപ്പം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ലീഗ്
കണ്ടെത്തിയ ഏറ്റവും നിക്യഷ്ടമായ മാര്‍ഗ്ഗമാണ് കാസര്‍ഗോഡ് കണ്ടത്.

ഇത്തരത്തില്‍ അക്രമണങ്ങള്‍ അഴിച്ച് വിട്ട് എന്തിനും പോന്ന ഒരു ഗുണ്ടാ സംഘം ഞങ്ങള്‍ക്കുമുണ്ട്
എന്ന് കാണിക്കാനും, എന്ത് അക്രമണം ഉണ്ടാക്കിയാലും സംരക്ഷിക്കാനും ഹര്‍ത്താല്‍ നടത്താനും
നേതാക്കള്‍ ഉണ്ടാകും എന്ന ഒരു സന്ദേശമാണ് ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ ലീഗ് നല്‍കാന്‍
ശ്രമിക്കുന്നത്. ആരും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു സ്വീകരണ പരിപാടി ഒരു റിയാലിറ്റി
ഷോ പോലെ അഘോഷമാക്കാന്‍ തീര്‍ച്ചയായും ഇത് മുന്‍ കൂട്ടി ആസൂത്രിതമായി തീരുമാനം എടുത്ത്
നടപ്പിലാക്കിയതാണ് എന്നത് വ്യക്തമാണ്. പാണക്കാട് തങ്ങളുടെ മരണ ശേഷം ലീഗിന്റെ ഒരു
പ്രസന്‍സ് അറിയിക്കാന്‍ വേണ്ടി തികച്ചും അസൂത്രിതമായി നടപ്പില്‍ വരുത്തിയ ഒരു കലാപരിപാടിയാണ്
ഇതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയുള്ളവരും കേരളത്തിലുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും,
ലീഗിന് ഓശാന പാടുന്ന കാംഗ്രസ്സും മനസ്സിലാക്കുന്നത് നല്ലതാണ്. രാഷ്ട്രീയം ആര്‍ക്കും ആവാം, അത്
പക്ഷേ ജനങ്ങളുടെ സ്വൈരജീവിതത്തെ ആക്രമിച്ച് കൊണ്ടാവരുത് എന്നാണ് അമ്മേടെ നായരുടെ
പക്ഷം!അല്ലാതപക്ഷം അത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ് എന്ന് യു ഡി എഫ്
മാത്രമല്ല മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ചിന്തിക്കുന്നത് നന്നായിരിക്കും!

11 comments:

അമ്മേടെ നായര് said...

നായരുടെ വകെലെ ഒരു അനന്തിരവനാണ്
ഈ പോസ്റ്റ് നായര്‍ക്ക് വേണ്ടി എഴുതിയിരിക്കുന്നത്
മുസ്ലീം ലീഗിന്റെ കാര്യത്തില്‍ ഇവിടെ എഴുതിയ
കാര്യങ്ങളില്‍ നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ!
ന്നാ നായരങ്ങട്....

noordheen said...

കപട മതേതരവാദികളായ ലീഗ്
ജനമനസ്സുകളില്‍ നിന്നും അധികം
വൈകാതെ ഒറ്റപ്പെടും!
കോണ്‍ഗ്രസ്സ്കാര്‍ വോട്ട് ചെയ്തില്ലെങ്കില്‍
മുസ്ലീം ലീഗ് ജയിക്കാന്‍ വേറെ
പണിയെടുക്കണം!
നല്ല നിരീക്ഷണം നായരേ!

ജനശക്തി ന്യൂസ്‌ said...

മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട്ട് നടത്തിയത് ആസൂത്രിതമായ അക്രമം





http://janasabdam1.blogspot.com/2009/11/blog-post_15.html

കാസര്‍കോട്: സംസ്ഥാന നേതാക്കളുടെ സ്വീകരണത്തിന്റെ മറവില്‍ ഞായറാഴ്ച വൈകിട്ട് മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട്ട് നടത്തിയത് ആസൂത്രിതമായ അക്രമം. പൊതുയോഗത്തിനെത്തിയ പ്രവര്‍ത്തകര്‍ നഗരത്തെ മണിക്കൂറുകളോളം കലാപഭൂമിയാക്കിമാറ്റി. അക്രമികളെ നിയന്ത്രിക്കുന്നതിന് പകരം പ്രകോപനപരമായ പ്രസംഗത്തിലൂടെയും പൊലീസിനെ വെല്ലുവിളിച്ചും കാസര്‍കോട്ടെ നേതാക്കള്‍ അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കി. ജനങ്ങളില്‍ വര്‍ഗീയമായ ചേരിതിരിവുണ്ടാക്കി അക്രമം വ്യാപിപ്പിക്കാനുള്ള നീക്കമാണ് ലീഗ് നടത്തിയത്. ഇത് മറ്റ് ചില സംഘടനകള്‍ ഏറ്റെടുക്കുകയും ചെയ്തു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം, എംജി റോഡ് എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങിയ അക്രമം നഗരത്തിലാകെ വ്യാപിപ്പിച്ചു. പൊലീസിനെ ആക്രമിച്ച് വലിയ സംഘര്‍ഷമുണ്ടാക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണ് കാസര്‍കോട്ട് നടപ്പാക്കിയത്. ബൈക്കുകളിലെത്തിയ സംഘം പകല്‍ മുന്നോടെ വഴിയാത്രക്കാരെ ശല്യംചെയ്താണ് നഗരത്തിലൂടെ നീങ്ങിയത്. എംജി റോഡില്‍ അമേയ് കോളനി റോഡില്‍ നിന്നാണ് അക്രമം തുടങ്ങിയത്. ബോര്‍ഡുകള്‍ നശിപ്പിച്ച് നീങ്ങിയ സംഘം ഇവിടെ ക്രിക്കറ്റ്കളിക്കുകയായിരുന്ന കുട്ടികളെ കല്ലെറിഞ്ഞു. തിരിച്ചും കല്ലേറുണ്ടായി. സമീപത്തെ ആരാധനലായത്തിന് കല്ലേറുണ്ടായി. തുടര്‍ന്ന് ഇരുവിഭാഗം സംഘടിച്ച്് കല്ലേറ് നടത്തി. അക്രമികളെ പിരിച്ചുവിടാന്‍ ഇവിടെയത്തിയ പൊലീസ് സംഘത്തെ ലീഗുകാര്‍ ആക്രമിച്ചു. ബദിയടുക്ക എസ്ഐ സിബിമാത്യു അടക്കം അഞ്ച് പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. അക്രമം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ പത്രലേഖകരെയും ഭീഷണിപ്പെടുത്തി. അമേയ്കോളനിയില്‍ നാല് വീടും തകര്‍ത്തു. വീടിന്റെ ചില്ല്കൊണ്ട് ഇവിടുത്തെ നാലുപേര്‍ക്കും പരിക്കേറ്റു. പൊലീസിനെ ഏറിഞ്ഞ് ഓടിക്കുക എന്ന പദ്ധതിയാണ് തുടക്കത്തിലെ അക്രമികള്‍ കൈക്കൊണ്ടത്. രണ്ട് പൊലീസ് ജീപ്പ് മറിച്ചിട്ട് കത്തിക്കാന്‍ ശ്രമിച്ചു. വൈകിട്ട് ആറോടെ അക്രമം പുതിയബസ്സ്റ്റാന്‍ഡ് പരിസരത്തേക്ക് വ്യാപിപ്പിച്ചു. സ്വീകരണപൊതുയോഗത്തില്‍ പങ്കെടുക്കുകയായിരുന്നവരുടെ നേതൃത്വത്തിലാണ് പുതിയബസ്സ്റ്റാന്‍ഡ് പരിസരത്ത് അക്രമം നടത്തിയത്. സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങുമെന്നായപ്പോള്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി അക്രമികളെ നേരിട്ടു. പ്ളാസ്റ്റിക് പെല്ലറ്റും ഗ്രനേഡും പ്രയോഗിച്ചെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. സ്ഥലത്തെത്തിയ ജില്ലാപൊലീസ് സൂപ്രണ്ടിന്റെ കാര്‍ വളഞ്ഞുവെച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് വെടിവെപ്പുണ്ടായത്. തുടര്‍ന്നും നഗരത്തിന്റെ പലഭാഗങ്ങളിലും സംഘടിച്ചുനിന്ന ലീഗുകാര്‍ പൊലീസിനെയൂം വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി യാത്രക്കാരെയും ആക്രമിച്ചു. ബദിയടുക്ക, മുണ്ട്യത്തടുക്ക എന്നിവിടങ്ങളില്‍ നിന്നും വരികയായിരുന്ന സ്വകാര്യബസുകളൂം എട്ട് കെഎസ്ആര്‍ടിസി ബസുകളും തകര്‍ത്തു. യാത്രക്കാര്‍ക്കും പരിക്കേറ്റു. കഴിഞ്ഞ ചെറിയ പെരുന്നാള്‍ തലേരാത്രി കാസര്‍കോട് നഗരത്തില്‍ ലീഗുകാര്‍ പൊലീസിനെ ആക്രമിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് പൊലീസിനെതിരെ പ്രകോപനപരവും അസഭ്യം നിറഞ്ഞതുമായി മുദ്രാവാക്യം വിളികളോടെ ലീഗുകാര്‍ പ്രകടനം നടത്തുകയായിരുന്നു. പൊലീസ് പരമാവധി സംയമനം പാലിച്ചിട്ടും ലീഗുകാര്‍ നിരന്തരം കല്ലേറ് നടത്തി. രാത്രി എട്ടോട്ടെ അക്രമികളില്‍ ഒരു വിഭാഗം നേതാക്കള്‍ താമസിക്കുന്ന ഗസ്റ്റ്ഹൌസില്‍ കേന്ദ്രീകരിച്ചു. മറ്റൊരുസംഘത്തിന് നായന്മാര്‍മൂലയിലെ നേതാവിന്റെ ബംഗ്ളാവില്‍ ബിരിയാണി സല്‍ക്കാരവും നടന്നു

http://janasabdam1.blogspot.com/2009/11/blog-post_15.html

Anonymous said...

ഭയങ്കര ബുദ്ധിയാട്ടൊ.. തെന്റെ കാണ്ടു പിടിത്തം.. ആ കുറ്റ മാറ്റണ്ട. വെയിലു കൊണ്ട് കാഞ്ഞു പോകാതെ നോക്കണേ.

Anonymous said...

മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട്ട് നടത്തിയത് ആസൂത്രിതമായ അക്രമം.അക്രമം വ്യാപിപ്പിക്കാനുള്ള നീക്കമാണ് ലീഗ് നടത്തിയത്. കപട മതേതരവാദികളായ ലീഗ്
ജനമനസ്സുകളില്‍ നിന്നും അധികം
വൈകാതെ ഒറ്റപ്പെടും!

നല്ല അഭിപ്രായം നായരേ!

സച്ചിന്‍ // SachiN said...

ശരിയാണ് നായരെ! ലീഗിന്റെ കാര്യത്തില്‍
പറഞ്ഞത് അക്ഷരം പ്രതി ശരി തന്നെ!
ലീഗിന്റെ ചെറ്റത്തരത്തിനു കോണ്‍ഗ്രസ്
കൂട്ടുനിന്നത് വളറ്റെ ലജ്ജാകരം തന്നെ!
നായരെ കൊള്ളാം കെട്ടാ!

അമ്മേടെ നായര് said...

ഇത്രേടം വന്ന് അഭിപ്രായം പറഞ്ഞ എല്ലാവര്‍ ക്കും നന്ദി!

ഒളിപ്പോരന്‍ said...

http://olipporu.blogspot.com/2009/11/blog-post.html

കൂട്ടിവായിക്കുമല്ലോ

മുക്കുവന്‍ said...

ഇടതുപക്ഷം ഒരൊറ്റ ഹര്‍ത്താലും ഇതുവരെ നടത്തീട്ടൂല്യ... ഇനിയൊട്ട് നടത്താനും പോണില്ല...:)

ഒക്കെ ഒരു കണ.!

ഷൈജൻ കാക്കര said...

ഹസ്സനെ പോലെ ഒരു രണ്ടാനിര നേതാവ്‌ മാത്രം വിചാരിച്ചാൽ ഹർത്താൽ കുറ്റിയറ്റു പോകുകയില്ല. കൂടുതൽ നേതാക്കളും ജനങ്ങളും ഹർത്താലിനെതിരെ അണിനിരന്നാലെ ഈ കാടത്തം അവസാനിക്കു!

ഹർത്താൽ വിരുദ്ധനായി ശശി തരൂരും ഇപ്പോൾ കൂടെയുണ്ട്‌.

ഹർത്താലും ബന്ദും കേരള ജീവിതത്തിന്റെ ഭാഗം ആയി എന്നു ന്യായികരിക്കുന്ന ദിവാകരൻ മന്ത്രിയെ പോലുള്ളവരുടെ ചിന്താധാരയും മാറണം.

aneezone said...

"ജമാ‍അത്തെ ഇസ്ലാമിയും
എന്‍ ഡി എഫ് പോലുള്ള തീവ്ര ചിന്തകളുള്ള പല വിഭാഗങ്ങളും ഇന്ന് ലീഗിനെതിരാണ്."

നായരെ. സംഗതി ഒക്കെ കൊള്ളാം.
പക്ഷെ ഒരു ബസ്സിന്‌ കല്ലെറിഞ കേസു പോലും ഒരു പ്രവര്‍തകനും സ്വന്തമാക്കാന്‍ കഴിയാത ജമാഅതെ ഇസ്ലാമിയെ തീവ്ര വിഭാഗം എന്ന് പറഞത് ശരിയായില്ല.
ഒരു ചെറിയ തിരുതാണെ... (out of subject)