Tuesday, January 26, 2010

രാജ്യം ശത്രുക്കളെ നിലനിര്‍ത്തുകയാണോ??

കനത്ത സുരക്ഷയില്‍ രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനം കൂടി ആഘോഷിച്ചു.അറുപത് വര്‍ഷത്തെ റിപ്പബ്ലിക്ക് ഇന്ത്യ ഇന്നെവിടെ എത്തി എന്ന് ഒരു തിരനോട്ടം നടത്തുമ്പോള്‍ നമ്മുടെ ഭരണ കര്‍ത്താക്കള്‍ നമ്മുടെ രാജ്യത്തെ എവിടെ കൊണ്ട് ചെന്നെത്തിച്ചു എന്നത് നമുക്ക് വ്യക്തമായി കാണാം. കനത്ത സുരക്ഷാ കവചങ്ങളില്ലാതെ ഒരു ആഘോഷവും നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനത്ത് നടത്താന്‍ കഴിയുന്നില്ല എന്ന് വരുമ്പോള്‍, ആഘോഷങ്ങള്‍ കേവലം ചടങ്ങുകളായി മാത്രം ആചരിക്കാനായി എന്തിനാണ് നാം വ്യഥാ സമയം പാഴാക്കുന്നത്?എന്തിനാണ് ഈ ദുര്‍വ്യയം തുടരുന്നത്?

ആരാണ് നമ്മുടെ രാജ്യത്തിന്റെ ശത്രുക്കള്‍? എങ്ങിനെയാണ് നമ്മുടെ രാജ്യത്തിനെതിരെ അവര്‍ നാള്‍ക്കുനാള്‍ ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്നത്? ഇന്ത്യ എന്ന മഹാ രാജ്യത്തിന് അതിന്റെ ശത്രുക്കളെ നേരിടാനുള്ള ചങ്കൂറ്റം ഇല്ല എന്നാണോ റിപ്പബ്ലിക്കിന്റെ അറുപത്തൊന്നാം വര്‍ഷത്തിലും നാം ലോകത്തോട് പ്രഖ്യാപിക്കുന്നത്? ഇന്നും ശത്രുക്കളെ ഭയന്ന് ആക്രമണങ്ങള്‍ ഭയന്ന് ഭീരുക്കളെപ്പോലെ കഴിയാന്‍ ഒരു ഉളുപ്പുമില്ലാതെ നമ്മുടെ നേതാക്കള്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നു. കടലില്‍ കൂടിയും വായുവില്‍ കൂടിയും പിന്നെ കാലിന്നിടയില്‍ കൂടിയും ആക്രമണമുണ്ടാകുമത്രെ! അത് കൊണ്ട് രാജ്യത്തെ പൌരന്മാര്‍ ജാഗ്രത പാലിക്കണം! രാജ്യ തന്ത്രജ്ഞന്മാരുടെ പിടിപ്പുകേടെന്നല്ലാതെ ഇതിനെ എന്തു വിളിക്കണം? ശത്രുക്കളോട് ക്ഷമിച്ച് ക്ഷമിച്ച് അച്ചിവീട്ടിലേക്ക് വിരുന്നു പാര്‍ക്കാന്‍ വരുന്ന പോലെ മുംബയിലേക്ക് വിരുന്ന് വന്ന് ആഘോഷം നടത്തിയിട്ടും സുരക്ഷാ പാളിച്ചകള്‍ ഇന്നും അതേ അവസ്ഥയില്‍ തന്നെയാണെന്നാണ് നാം മനസ്സിലാക്കേണ്ടത്.

മുംബൈ ആക്രമണത്തില്‍ നിന്നും ഒരു പാട് സംശയങ്ങള്‍ ദൂരികരിക്കപ്പെടാതെ കിടക്കുന്നു. ഹേമന്ത് കാര്‍ക്കറെ എന്ന മനുഷ്യ സ്നേഹിയെ വധിക്കാനായി ആസൂത്രണങ്ങള്‍ ഈ ആക്രമണത്തിനിടയിലുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുകള്‍ വളരെ നിസ്സംഗതയോടെ മാത്രമേ നമുക്കു കാണാന്‍ കഴിയൂ. ഒരു രാജ്യത്തിലേക്ക് സര്‍വ്വ ആയുധങ്ങളുമായി ഗ്രീന്‍ ചാനലില്‍ കൂടി നടന്ന് കയറി ആക്രമണം നടത്താന്‍ ശത്രുക്കള്‍ക്ക് വളരെ എളുപ്പം കഴിഞ്ഞെങ്കില്‍, വര്‍ഷാ വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ ബജറ്റില്‍ വകയിരുത്തുന്ന തുക കേവലം തോക്കും മിസ്സൈലും മാത്രം വാങ്ങാന്‍ വേണ്ടി മാത്രമാണോ ചിലവാക്കപ്പെടുന്നത്? ഈ അറുപത്തൊന്നാമത്തെ റിപ്പബ്ലിക് വര്‍ഷത്തിലും നമ്മുടെ നേതാക്കള്‍ രാജ്യ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടുന്നെങ്കില്‍ നായരുടെ ആശങ്ക ഇക്കാലമത്രയും രാജ്യ സുരക്ഷയ്ക്കായി നീക്കിവെച്ച ഭീമമായ തുകയെപ്പറ്റിയാണ്!

സ്വാതന്ത്ര്യാനന്തര ഭാരതം രാജ്യ രക്ഷയ്ക്കായ് ചിലവഴിച്ച തുകയുണ്ടെങ്കില്‍ നമ്മുടെ രാജ്യത്തിനു ചുറ്റും ചൈനാ വന്‍ മതില്‍ പോലെ ഒരു വന്‍ സുരക്ഷാ മതില്‍ തന്നെ നിര്‍മ്മിക്കായിരുന്നു എന്ന് നായര്‍ക്ക് തോന്നുന്നു. എന്നാല്‍ പോലും ഇത്രയധികം ജവാന്മാര്‍ നമ്മുടെ അതിര്‍ത്തികളില്‍ മരിച്ച് വീഴില്ലായിരുന്നു. നമ്മുടെ രാജ്യത്തേക്ക് വിരുന്നു വരുന്ന പോലെ നടന്നു കേറാന്‍ പറ്റില്ലായിരുന്നു, ഇത്രയും അരക്ഷിതാവസ്ഥ ഉണ്ടാകില്ലായിരുന്നു. ഇവിടെയൊക്കെ നമ്മള്‍ മറന്ന് പോകുന്ന ഒരു കാര്യം രാവും പകലുമില്ലാതെ അതിര്‍ത്തികളില്‍ നമ്മുടെ നാടിനെ സംരക്ഷിച്ച് പരിപാലിക്കുന്ന ധീര ജവാന്മാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം പോലും നല്‍കുന്നില്ല എന്നതാണ്. വീര മ്യത്യു വരിച്ച ജവാന്റെ ശരീരം അഴുകാതെ തന്റെ ജന്മ നാട്ടില്‍ എത്തിക്കാനുതകുന്ന ശവപ്പെട്ടികളില്‍ വരെ അഴിമതി നടത്തുന്ന നമ്മുടെ രാഷ്ട്രീയ നേത്യത്വത്തെ ഏതളവു വരെ വിശ്വസിക്കും എന്ന കാര്യവും നായരെ വിഷമ വ്യത്തത്തിലാക്കുന്നു.

സ്വാതന്ത്ര്യ ലബ്ധിയോടെത്തന്നെ നമ്മുടെ ശത്രുക്കളെ ബ്രിട്ടീഷുകാര്‍ കനിഞ്ഞ് നല്‍കി. എന്നാല്‍ റിപ്പബ്ലിക്കിന്റെ അറുപത്തൊന്നാം വര്‍ഷത്തിലും നമ്മുടെ പ്രമുഖ ശത്രുക്കളില്‍ അവര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്.ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു അനുരഞ്ജനത്തിലെത്താനോ അല്ലെങ്കില്‍ ശത്രുവിനെ ശത്രുവായി കാണാനോ നമ്മുടെ ഭരണ കര്‍ത്താക്കള്‍ ശ്രമിക്കുന്നില്ല എന്നതില്‍നായര്‍ക്കെന്തോ പന്തികേട് മണക്കുന്നു. നമ്മുടെ രാജ്യം ആക്രമിക്കാന്‍ വന്ന ഒരു നായിന്റെ മോനെ കോടികള്‍ ചിലവാക്കി അവന്‍ കൊന്നു തള്ളിയ ജനങ്ങളുടെ ആശ്രിതര്‍ നല്‍കുന്ന നികുതിപ്പണത്തില്‍ മ്യഷ്ടാനം ഉണ്ടുറങ്ങി സംരക്ഷണയില്‍ കഴിയുന്നു. അവന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന കൂട്ടത്തില്‍ അവന് കൂട്ടിക്കൊടുക്കാനും തയ്യാറായി നില്‍ക്കുന്ന എന്റെ രാജ്യത്തിലെ നിയമപരിപാലകരോട് നായര്‍ക്ക് പരമ പുച്ഛമാണെന്ന് അറിയിക്കട്ടെ.

എന്താണ് നമ്മുടെ ശത്രുക്കള്‍ക്ക് വേണ്ടത്? അവരെ എന്തുകൊണ്ടാണ് നിയന്ത്രിക്കാന്‍ കഴിയാത്തത്? അതോ ഒരു ശത്രു വര്‍ഗ്ഗത്തെ കയ്യാലപ്പുറത്ത് നിര്‍ത്തി രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ നമ്മുടെ ഭരണ കര്‍ത്താക്കള്‍ ശ്രമിക്കുന്നുണ്ടോ? ആലോചിക്കേണ്ട വിഷയമാണ്. ഇപ്പോള്‍ വിഘടനവാദവും ആഭ്യന്തര കലാപങ്ങളും കൊണ്ട് രാജ്യം പൊറുതിമുട്ടിക്കൊണ്ടിരിക്കുന്നു.നാള്‍ക്ക് നാള്‍ ആഭ്യന്തര ഭീഷണികള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. ഒന്നും പരിഹാരമില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. എന്നാണ് നമ്മുടെ രാജ്യത്ത് സമാധാനം പുലരുക? ശത്രുക്കളുടെ ഭീഷണിയുടെ മുള്‍മുനയില്‍ നിന്നും എന്നാണ് ഈ രാജ്യത്തിനൊരു രക്ഷയുണ്ടാവുക. നമ്മള്‍ രാജ്യ രക്ഷ്യ്ക്കായി മാറ്റി വെക്കുന്ന തുകയുടെയത്ര മാത്രം ഒരു രാജ്യത്തെ മൊത്തം ബജറ്റ് വരുന്ന രാജ്യങ്ങളില്‍ പോലും സുരക്ഷയും സമാധാനവും നിലകൊള്ളുന്നു. ഇനി നോട്ടു കെട്ടുകള്‍ ചുരുട്ടി പീരങ്കിയിലെ ഉണ്ടയാക്കിയാണോ നമ്മുടെ പട്ടാളക്കാര്‍ ശത്രുക്കളെ നേരിടുന്നത് എന്ന് നായര്‍ക്ക് സംശയമില്ലാതില്ല. ഇത്രയധികം തുക നമ്മുടെ രാജ്യ രക്ഷയ്ക്കായി ചിലവഴിച്ചിട്ടും രാജ്യ രക്ഷയുടെ കാര്യത്തില്‍ ഒരു നല്ല ചുവടുവെപ്പ് നടത്താന്‍ നമ്മുടെ രാജ്യത്തിനു കഴിയുന്നില്ലല്ലോ എന്ന സങ്കടം നിങ്ങളുമായി പങ്ക് വെക്കുന്നു.

നമുക്ക് പ്രതിരോധാ‍വശ്യങ്ങള്‍ക്കായി ഇഷ്ടം പോലെപണമുണ്ട്, സൈനിക ബലമുണ്ട്, ചങ്കുറപ്പുള്ള പട്ടാളക്കാരുണ്ട്. എന്നിട്ടും നമ്മള്‍ ഈ റിപ്പബ്ലിക് ഇന്ത്യയുടെ അറുപത്തൊന്നാം വര്‍ഷത്തിലും ഭയ ചകിതരായി കടുത്ത സുരക്ഷയില്‍ ഒരു രാജ്യത്തിന്റെ സന്തോഷം കൊണ്ടാടുന്നു എന്നു വരുകില്‍ നമ്മുടെ നയങ്ങളിലോ നമ്മുടെ നേത്യത്വത്തിലോ എന്തോ പിഴവുകള്‍ സംഭവിച്ചിരിക്കുന്നു, ഒരിക്കലല്ല കഴിഞ്ഞ അറുപത് വര്‍ഷങ്ങളായി. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരണം.സാമ്പത്തിക ശക്തിയായി വളരുന്ന രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ പല ശക്തികളും ശ്രമിക്കും. അതിനെ ശക്തിയുക്തം നേരിട്ടില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ഈ അഴകൊഴമ്പന്‍ സമീപനം മാറ്റി ക്രിസ്റ്റല്‍ ക്ലിയറായി ഒരു തീരുമാനം എടുക്കുക. ജനങ്ങള്‍ ഒറ്റക്കെട്ടായി രാജ്യത്തിനൊപ്പമുണ്ടാവും, ശത്രു സ്വന്തം രാജ്യത്ത് നിന്നാണെങ്കില്‍ പോലും.
എന്നാ നായരങ്ങട്...

Wednesday, January 20, 2010

‘ബൂലോക കാരുണ്യത്തോട്‘ ഒരു വാക്ക്!

മനസ്സില്‍ കരുണയുണ്ടാകുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരു പുണ്യമാണ്. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്കും ഇപ്പോള്‍ അവനവിലേക്കും ചുരുങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍ക്കിടയിലേക്ക് തീര്‍ത്തും മനുഷ്യത്വ പരമായ ഒരു ചിന്ത ഉണര്‍ത്തിയ ബൂലോക കാരുണ്യത്തിന്റെ ഭാരവാഹികളെ നായര്‍ അഭിനന്ദിക്കട്ടെ. ഈ ഒരു സംരംഭം വിജയിക്കട്ടെയെന്നും നായര്‍ പ്രാര്‍ത്ഥിക്കുന്നു.

നമ്മുടെ സമൂഹത്തില്‍ കരുണയും സഹായവും അര്‍ഹിക്കുന്ന ഒട്ടനവധി ആളുകളുണ്ട്. സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നാലേ അവരുടെ കണ്ണീര്‍ കാണുവാന്‍ കഴിയുകയുള്ളൂ. നമ്മുടെ നാട്ടില്‍ പാവപ്പെട്ട ജനങ്ങളെ ഉദ്ധരിക്കാനായി പല പദ്ധതികളും സര്‍ക്കാര്‍ തലത്തിലും സര്‍ക്കാരിതര തലത്തിലും ഉണ്ട്. എന്നിട്ടും സഹായം അര്‍ഹിക്കുന്നവരിലെ വളരെ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ പേരിനു പോലും അതൊക്കെ ലഭിക്കുന്നുള്ളൂ. കുറേയൊക്കെ അറിവില്ലായ്മ കൊണ്ട് അര്‍ഹിക്കുന്ന സഹായം നേടിയെടുക്കാതെ പോകുമ്പോള്‍ മറ്റു സന്ദര്‍ഭങ്ങളില്‍ അത് ഇടനിലക്കാരും മറ്റും തട്ടിയെടുക്കുന്നു. നിര്‍ദ്ധനരായ ജനങ്ങള്‍ക്ക് വേണ്ടി പൊതു ഖജനാവില്‍ നിന്നും ചിലവഴിച്ച പണത്തിന്റെ കണക്കുകള്‍ കേട്ടാല്‍ നമ്മള്‍ അതിശയിച്ച് പോകും. എന്നിട്ടും എന്താണ് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്?

നിയമത്തിന്റെ കണ്ണില്‍ അല്ലെങ്കില്‍ നമ്മുടെ സര്‍ക്കരിന്റെ കണ്ണില്‍ പാവപ്പെട്ട ജനങ്ങളുടെ നിര്‍വ്വചനം എന്താണെന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ദാരിദ്ര്യ രേഖയ്ക്ക് മുകളിലായി എന്ന് പറയുന്നത് കേവലം സാങ്കേതികമായ ഒന്നാണെന്നാണ് നായരുടെ അഭിപ്രായം. വീടും, വൈദ്യുതിയും കിണറുമൊക്കെയുള്ള ഒരു വീട് തീര്‍ച്ചയായും ദാരിദ്ര്യ രേഖയ്ക്ക് മുകളിലാണ്. ഈ വീട്ടിലെ നാഥന്‍ പെട്ടെന്നൊരു വീഴ്ച്ച സംഭവിച്ച് അല്ലെങ്കില്‍ ഒരു അപകടം സംഭവിച്ച് കിടപ്പിലായാല്‍ ആ കുടുംബത്തിന്റെ വരുമാനം നിലച്ച് പോകുന്നു.പിന്നീട് ആ കുടുംബം പട്ടിണിയിലേക്ക് നീങ്ങുന്നു. ഇവര്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങളനുസരിച്ച് ഒരു സഹായത്തിനും അര്‍ഹരല്ല എന്നുള്ളതാണ് നമ്മെ ചിന്തിപ്പിക്കുന്ന വിഷയം! അത് പോലെ തന്നെ രോഗം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍!പലരും മാനാഭിമാനം ഭയന്ന് പട്ടിണിയും ദാരിദ്ര്യവും പുറത്ത് പറയാറില്ല. വേറെ ചിലര്‍ അത് ഒരു ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. കേരളത്തിലെ 90 ശതമാനം ആത്മഹത്യകളും സാമ്പത്തിക പ്രശ്നം മൂലാമാണെന്ന് നമ്മള്‍ നിത്യേനയെന്നോണം കാണുന്നു. ചില കുടുംബങ്ങളില്‍ കുടുംബത്തിന്റെ നാഥന്‍ മാത്രം ആത്മഹത്യ ചെയ്യുമ്പോള്‍ നീരാലംബരാകുന്ന മറ്റു കുടുംബാങ്ങളുടെ കാര്യവും പട്ടിണിയും ദാരിദ്ര്യവും തന്നെ.അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളും പ്രാരാബ്ധങ്ങളുമൊക്കെയുള്ള സമൂഹത്തിലേക്കാണ് ബൂലോക കാരുണ്യം ഇറങ്ങിച്ചെല്ലുന്നത്.

എന്താണ് നമ്മുടെ സമൂഹത്തില്‍ ബൂലോക കാരുണ്യം പോലുള്ള ഒരു കൂട്ടായ്മയുടെ പ്രസക്തി എന്ന് നാം ചിന്തിക്കേണ്ട വിഷയമാണ്. കേവലമായ ഒരു സാമ്പത്തിക സഹായം എന്നതില്‍ കവിഞ്ഞ് ബൂലോക കാരുണ്യത്തിന് പലതും ചെയ്യാന്‍ കഴിയുമെന്ന് ഈ വയസ്സന്‍ നായര്‍ വിശ്വസിക്കുന്നു. ഒരു രോഗിക്ക് ചികിത്സയ്ക്ക് ആവശ്യമായി വരുന്നത് രണ്ട് ലക്ഷം രൂപയാണെങ്കില്‍ അതിലേക്ക് ഒരു ഇരുപതിനായിരം രൂപ ബൂലോക കാരുണ്യം നല്‍കിയാല്‍ അവിടം കൊണ്ട് ഒരു ചുമതല തീര്‍ന്നു എന്ന് കരുതിയാല്‍ അത് തികച്ചും അപക്വമാണ് എന്നാണ് നായരുടെ പക്ഷം. കാരണം ആ പണം ചികിത്സയ്ക്ക് ഉപകരിക്കില്ല എന്ന് മാത്രമല്ല മറ്റു ആവശ്യങ്ങള്‍ക്കായി ചിലവായിപ്പോകും എന്നാണ് കരുതേണ്ടത്. പലപ്പോഴും പണം ആവശ്യമുള്ളവര്‍ അത് പുറത്ത് പറഞ്ഞ് ഒരു പിരിവെടുക്കാന്‍ സന്നദ്ധരാകണമെന്നില്ല. ഏറ്റവും അര്‍ഹരായവരെ കണ്ടെത്തുക എന്നതാണ് ബൂലോക കാരുണ്യത്തിന്റെ ആദ്യ ചുവട്. ആ വ്യക്തിയ്ക്ക് അല്ലെങ്കില്‍ ആ കുടുമ്പത്തിന് സര്‍ക്കാരില്‍നിന്നോ, എം പി, എം എല്ലേ എന്നിവരുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വല്ല സഹായവും ലഭിക്കാന്‍ അര്‍ഹതയുണ്ടൊ എന്ന് അന്വേഷിക്കണം. മറ്റൊരു സഹായങ്ങളും ലഭിക്കാന്‍ സാധ്യത കുറവാണെങ്കില്‍ മാത്രം ബൂലോക കാരുണ്യം ആ വിഷയം ഏറ്റെടുത്ത് അത് സഹായ തല്‍പ്പരരില്‍ എത്തിച്ച് അവര്‍ക്ക് ആവശ്യമായത് എന്താണോ അത് സ്വരൂപിക്കാന്‍ തയ്യാറാകണം. എന്നാലേ ആ കുടുംബത്തിനും ബൂലോക കാരുണ്യത്തിനും പ്രസക്തിയുള്ളൂ എന്നാണ് നായര്‍ക്ക് തോന്നുന്നത്. അല്ലാതെ എന്തെങ്കിലും ഒരു സഹായം നല്‍കി പിന്തിരിയുക എന്നതിനോട് നായര്‍ക്ക് പൊരുത്തക്കേടുണ്ട് എന്നറിയിക്കട്ടെ.

പിന്നെ നിയമ വശങ്ങള്‍ പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അന്‍പതിനായിരത്തിനു മുകളിലുള്ള എല്ലാ ഇടപാടുകളും സര്‍ക്കാറിന്റേയും അന്വേഷണ ഏജന്‍സിയുടേയും നിരീക്ഷണത്തിലാണെന്നിരിക്കെ ഈ വിഷയത്തിലും സുതാര്യത വേണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്. കൈകാര്യം ചെയ്യുന്നത് പണമായതിനാല്‍ പലരും കാടടച്ച് വെടി വെക്കാനുണ്ടാകും. അത് ഒരു പക്ഷേ നിങ്ങളുടെ ഉദ്ധേശ ശുദ്ധിയെ വരെ ചോദ്യം ചെയ്തേക്കാം. അതിനവസരം ഒരിക്കലും നിങ്ങളായി കൊടുക്കരുത്, അതല്ല അടിസ്ഥാന രഹിതമായി ആരോപണം ഉന്നയിക്കുന്നവരോട് ‘പോടാ പുല്ലേ‘ എന്ന് പറയാനുള്ള തന്റേടവും ഇതിന്റെ നേത്യത്വത്തിന് ഉണ്ടാവണം. അത് പോലെ പലസംഘടനകളും നിര്‍ദ്ധനരായ കുട്ടികള്‍ക്ക് വിദ്യഭ്യാസ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്.പലപ്പോഴും അതൊന്നും അതിന്റെ യഥാര്‍ത്ത അവകാശികളില്‍ എത്തുന്നില്ല എന്നത് സങ്കടകരമാണ്. അത്തരം പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം എന്ന് നിര്‍ദ്ദേശിക്കുന്നു. അത് പോലെ സര്‍ക്കാരില്‍ നിന്നും പല പല സഹായങ്ങളും അതിന്റെ ആവശ്യക്കാരില്‍ അജ്ഞത മൂലം എത്തുന്നില്ല എന്നത് വാസ്ഥവമാണ്, അതിനും ഒരു കൈ സഹായം ഇതിന്റെ സംഘാടകര്‍ക്ക് ചെയ്യാവുന്നതാണ്. അത് പോലെ എന്തേങ്കിലും നിയമപരമായ ഉപദേശ സഹായങ്ങളും നല്‍കാന്‍ വിദ്യാ സമ്പന്നരും പല മേഘലകളില്‍ ഇടപെടുന്നവരും ഈ കൂട്ടായ്മയിലുള്ളത് കൊണ്ട് അത്തരം സഹായങ്ങളും നല്‍കാവുന്നതാണെന്ന് നായര്‍ പ്രതീക്ഷിക്കുന്നു.

ആരംഭ ശൂരതയില്‍ ഒതുങ്ങിപ്പോകുക എന്നത് ബൂലോക കാരുണ്യത്തിനും സംഭവിച്ചു എന്ന് ഈ തിരിച്ച് വരവിലൂടെ നായര്‍ മനസ്സിലാക്കുന്നു. ഈ ഒരു പിന്നോട്ടടി ഇനി ഉണ്ടാവരുത് എന്ന് നായര്‍ ഉപദേശിക്കുന്നു. കാരണം നിങ്ങള്‍ക്ക് ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഒരു പാട് കണ്ണീരൊപ്പാന്‍ കഴിയും അതിലുപരി ഒരു കുടുംബത്തിന്റെ അത്താണിയാകാന്‍ കഴിയും. അത് കൊണ്ട് ഇതിലെ അംഗങ്ങള്‍ പോരാളികളാണ്, അവര്‍ തളരാന്‍ പാടില്ല.നിങ്ങല്‍ തളര്‍ന്നാല്‍ നിങ്ങളേക്കാള്‍ തളര്‍ന്നവരുടെയടുത്ത് നിങ്ങള്‍ക്കെത്താനാവില്ല. അത് കൊണ്ട് ഈ ഊര്‍ജ്ജസ്വലത കൈമോശം വരാതെ ഈ സഹായ ഹസ്തത്തിന്റെ കൈത്തിരി കേടാതെ സൂക്ഷിക്കുക. എല്ലാവിധ ആശംസകളും നേരുന്നു. സധൈര്യം മുന്നോട്ട് പോകുക, നിങ്ങള്‍ക്കതിനു കഴിയും.

ഇതൊക്കെ പറയാന്‍ ഒരു അനോണിയായ നായര്‍ക്കെന്ത് കാര്യം എന്ന് ചിന്തിക്കുന്നവരുമുണ്ടാകും, നാളെ ഞാനും ഒരു സനോണിയാവില്ലെന്നാരു കണ്ടു? നല്ല കാര്യങ്ങളെ കാണാതെ പോയാല്‍ നായര് പിന്നെ ആരായി?

എന്നാ നായരങ്ങട്....

Sunday, January 17, 2010

വിട്ടു പിടി തോമസ് മാഷേ...മതിയാക്ക്!

പിച്ചക്കാരന്‍ എത്ര ലക്ഷപ്രഭുവായാലും പിച്ചത്തരം അയാളെ വിട്ട് പോകില്ല എന്ന് പറഞ്ഞ പോലെയാണ് ചില കേന്ദ്ര മന്ത്രിമാരുടെ സ്വഭാവം! ചില സമയം ഇവര്‍ ഒരു കേന്ദ്രമന്ത്രിയാണെന്ന കാര്യം തന്നെ അങ്ങ് മറക്കും,വിനയം കൊണ്ടല്ലന്നേ,ശുദ്ധ വിവരക്കേട് കൊണ്ട് തന്നെ!ഹല്ല പിന്നെ!

പറഞ്ഞ് വന്നത് നമ്മുടേ കേന്ദ്ര സഹമന്ത്രി കുംബളങ്ങിയിലെ തോമസ് മാഷിനെ കുറിച്ച് തന്നെ! മാഷ് പറഞ്ഞത് കേരളത്തിലെ ഗവര്‍മേണ്ട് കേന്ദ്രം കൊടുത്ത ഗോതമ്പും അരിയുമെല്ലാം വിറ്റ് പുട്ടടിച്ചു എന്ന്! നായ നടുക്കടലില്‍ചെന്നാലും കന്നിമാസം മറക്കില്ല എന്ന് പറഞ്ഞ പോലെയാണ് മാഷിന്റെ ഈ പ്രസ്ഥാവന എന്ന് നായര്‍ക്ക് ഒരു സശയം.ഒരു മന്ത്രിയായാല്‍ പറയുന്ന വിഡ്ഡിത്തരങ്ങള്‍ ഏറ്റ് പിടിക്കാന്‍ ഇവിടെ വിഡ്ഡിപ്പെട്ടികളിലെ കോമാളികള്‍ ധാരാളമുള്ളപ്പോള്‍ പറയുന്നത് വിഡ്ഡിത്തരമാണെങ്കിലും പ്രചുരപ്രചാരം കിട്ടുക എന്നത് സ്വാഭാവികമാണല്ലോ. ഒരു മന്ത്രിക്ക് ഉദ്യോഗസ്ഥരെ വിളിച്ച് കണക്ക് കാണിക്കാന്‍ പറഞ്ഞാല്‍ തുറന്ന് കാണിക്കാവുന്ന ഒരു സംവിധാനമുള്ളപ്പോഴാണു കാടടച്ച് ഒരു വെടി മാഷ് കാച്ചിയത്. സംഗതി അതു തന്നെ. രാഷ്ട്രീയ കോമാളിത്തം!പഞ്ചായത്ത് ഇലക്ഷനൊക്കെയല്ലേ വരുന്നത് പാര്‍ട്ടിയുടെ പെട്ടീലു വോട്ട് വീഴാന്‍ ഇപ്പോഴേ കളികള്‍ തുടങ്ങണം. ഇപ്പോള്‍ എന്ത് പറഞ്ഞാലും വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കാന്‍ മുഖ്യധാരാമാദ്ധ്യമങ്ങളെല്ലാം ഇപ്പോള്‍ വലത് വശം ചേര്‍ന്നാണല്ലോ പോക്ക്. ആ വീരനേയും വലത്തോട്ട് കെട്ടിയെടുത്തപ്പോള്‍ ഇപ്പോള്‍ മാദ്ധ്യമത്തിന്റെ പരിപൂര്‍ണ്ണ മേധാവിത്വം വലതിനല്ലേ എന്ന് ആര്‍ക്കാ അറിയാത്തെ. പിന്നെ പിണറായി സഖാവ് പറയുമ്പോലെ നിഷ്പക്ഷമായ വാര്‍ത്ത പ്രചരിപ്പിക്കുന്ന ‘ദേശാഭിമാനിയുള്ളത് കൊണ്ട് ജനങ്ങള്‍ വാര്‍ത്തകളൊക്കെ വളരെ നിഷ്പക്ഷമായി കിറു ക്യത്യമായി അറിയുന്നുണ്ട്. 68, പട്ടിയെ തിന്ന വാര്‍ത്തയൊക്കെ വായിക്കണമെങ്കില്‍ ദോഷം പറയരുതല്ലോ അതിനു നിഷ്പക്ഷ ദേശാഭിമാനി തന്നെ വേണം!


അപ്പോ നായര്‍ പറഞ്ഞ് വന്നത് മാഷിന്റെ കാര്യം തന്നെ.മാഷേ ഈ മണിമാളികയില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കൊക്കെ ആ കുമ്പളങ്ങിയിലെ പാവപ്പെട്ട ജനങ്ങളുടെ ഇടയിലേക്കെങ്കിലും ഇറങ്ങിച്ചെല്ലണം. നാട്ടിലെ റേഷന്‍ കടകളുടെ അവസ്ഥ മനസ്സിലാക്കണം. റേഷന്‍ വാങ്ങുന്നവരെ കുറിച്ച് അല്‍പ്പമെങ്കിലും ധാരണ വേണം! നാട്ടില്‍ അരിയും ഗോതമ്പും നാട്ടുകാര്‍ വാങ്ങാത്തതിന്റെ കാരണം അറിയണം. ഇപ്പോഴും കുമ്പളങ്ങിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്തേഷ്യ നല്‍കാന്‍ റേഷന്‍ കടയിലെ അരി തന്നെയാണോ കൊണ്ട് പോകുന്നത് എന്നറിയാന്‍ കേന്ദ്രം അവന്റെ അമ്മേടെ അക്കൌണ്ടില്‍ നിന്നും എടുത്ത് പുളുത്തിത്തരുന്ന അരിയുടെ ഗുണനിലവാരമൊന്ന് അറിയണം! ഇത് തിന്നുന്ന ജനങ്ങളെ വല്ലപ്പോഴും ഫൈ കോര്‍സും സിക്സ് കോര്‍സും ഡിന്നര്‍ കഴിക്കുന്നതിനിടയില്‍ തോമസ് മാഷ് ഓര്‍ക്കണം. നിങ്ങള്‍ കേന്ദ്രത്തില്‍ നിന്നും ചക്കാത്തിന് എന്നും പറഞ്ഞ് പുളുത്തിത്തരുന്ന അരിയുടേയും ഗോതമ്പിന്റേയും അവസ്ഥ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കാനുള്ള ഒരു മനസ്സ് തോമസ് മാഷും മാഷിന്റെ മുകളിലുള്ളവരും മനസ്സിലാക്കണം.


കേരളത്തില്‍ ഇപ്പോഴും ഗോതമ്പ് റേഷന്‍ കടയില്‍ നിന്നും വാങ്ങി മില്ലില്‍ കൊണ്ട് പോയി പൊടിച്ച് ആട്ടയാക്കി ഉപയോഗിക്കുന്ന എത്ര കുടുംബങ്ങളുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രമല്ല അരിയുടെ അത്ര ഉപഭോഗം ഗോതമ്പിനില്ല എന്നതും വാസ്ഥവമാണ്. പിന്നെ അന്നപൂര്‍ണ്ണയുടെ ആട്ട ഉപയോഗിച്ചില്ലെങ്കില്‍ ബുദ്ധി വളരില്ല എന്നല്ലേ ചാനല്‍ പരസ്യങ്ങള്‍പറയുന്നത്. അപ്പോള്‍ പിന്നെ ആരോഗ്യത്തില്‍ ഇത്രയും ശ്രദ്ധാലുക്കളായ കേരളീയര്‍ മറിച്ച് ചിന്തിക്കാന്‍ ഒരു വകുപ്പും നായര്‍ നോക്കീട്ട് കാണുന്നുമില്ല. അപ്പോ തോമസ് മാഷ് പറയുന്നപോലെ ഇതൊക്കെ ആട്ടയാക്കി വിക്കുന്നവര്‍ക്ക് കൊടുക്കാതെ കെട്ടിക്കിടന്ന് നശിച്ച് പോകുമ്പോള്‍ അറബിക്കടലില്‍ കൊണ്ട് നിമഞ്ജനം ചെയ്താലേ മറ്റൊരു ആരോപണവുമായി മാഷിനെ പോലുള്ള ഷണ്ഡന്മാര്‍ക്ക് വരാന്‍ കഴിയുകയുള്ളൂ. പരസ്പരം ചെളിവാരി എറിഞ്ഞ് അത് ചാനലുകാര്‍ ഏറ്റ് പിടിച്ചാല്‍ പിന്നെ രക്ഷപ്പെട്ടു. പിന്നെ ജനങ്ങള്‍ ചാനല്‍ പറയുന്നത് കേട്ട് വിശ്വസിച്ചോളും. അവരാണല്ലോ ഇപ്പോള്‍ സമൂഹത്തെ ഉദ്ധരിപ്പിക്കുന്ന കൊച്ചാണന്മാര്‍!


ഈ രാഷ്ട്രീയ നപുംസകങ്ങളുടെ ഇടയില്പെട്ട് നഷ്ടമാകുന്ന ഒന്നുണ്ട്, വികസനം! അല്ലെങ്കിലും കാക്ക തിന്നുന്നത് കോഴിക്ക് കണ്ടൂടാ എന്ന് പറഞ്ഞ പോലെയാണു ഇവിടത്തെ അവസ്ഥകള്‍. ഇടതന്‍ ചെയ്താല്‍ വലതനു പിടിക്കില്ല വലതന്‍ ചെയ്താലിടതനും.നാട്ടില്‍ നാഴി അരിയ്ക്ക് മുട്ടു വന്നാലും നാലു വിവാദങ്ങള്‍ക്ക് ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. ഇവിടെ വെറും ആരോപണപ്രത്യാരോപണങ്ങള്‍ നടത്തുന്ന രാഷ്ട്രീയ മേലാളന്മാര്‍ എന്താണ് ജനങ്ങളോട് സമര്‍ത്ഥികാന്‍ തുനിയുന്നത്? അവരാണ് കൂടുതല്‍ പാവങ്ങളെ സേവിക്കുന്നത് എന്നോ? ഇത് സമര്‍ത്ഥിക്കാനാണോ ഈ വക നാടകങ്ങള്‍ കളിക്കുന്നത്. അല്ലെങ്കിലും ഇവിടെ എല്ലാംനാടകങ്ങളാണ്. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള ആവശ്യവുമായി ബസ് മുതലാളിമാര്‍ സമരം ചെയ്തപ്പോള്‍ ഒരു മുന്‍ മന്ത്രി പറഞ്ഞത് ഇതൊക്കെ നാടകമാണെന്നാണ്! അനുഭവം ഗുരു! സംഗതി ഒരു നിമിഷം താന്‍ ഒരു മുന്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു എന്ന കാര്യം മറന്ന് കൊണ്ടാണ് അദ്ദേഹം ആ പ്രസ്ഥാവന ഒരു ഉളുപ്പുമില്ലാതെ പറഞ്ഞത്. കഷ്ടം! എന്നല്ലാതെ നായര്‍ എന്ത് പറയാന്‍!


ഇതാണ് കേരളത്തിലെ അവസ്ഥ. എല്ലാം നാടകങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ വഹ നാടകം കേരള സര്‍ക്കാര്‍ വഹ നാടകം. ഈ നാടകങ്ങളൊക്കെ പ്രതികരണ ശേഷി നഷ്ടപ്പെട്ട കാണികളെപ്പോലെ ഇന്നും ജനങ്ങള്‍ കണ്ട് അന്തം വിട്ട് കയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം എഫ് സി ഐ ഗോഡൌണില്‍ നിന്നും കെട്ടിക്കിടന്ന് നശിച്ച അനേകം ടണ്‍ പുഴുത്ത് നാറിയ അരി അറബിക്കടലില്‍ തള്ളിയ വാര്‍ത്തയൊക്കെ നമ്മള്‍ കണ്ടതാണ്. ഇവിടെ ഇപ്പോഴും അരിയുടെ പേരില്‍ പൊറാട്ട് നാടകങ്ങള്‍. റേഷന്‍ കടയില്‍ മൂന്ന് രൂപയ്ക്ക് ബി പി എല്‍ കാര്‍ക്ക് നല്‍കുന്ന അതേ അരി പതിനാലു രൂപയ്ക്ക് എ പി എല്‍ കാര്‍ക്കും നല്‍കുമ്പോള്‍, എത്ര പേര്‍ അത് വാങ്ങാന്‍ തയ്യാറായി വരുന്നുണ്ടെന്ന് ആ അരിയുടെ ഗുണ നിലവാരം പരിശോധിച്ച് തോമാസ് മാഷ് അഭിപ്രായം പറയണം. അതാ പറഞ്ഞത് വല്ലപ്പോഴും തോമസ് മാഷ് കുമ്പളങ്ങിയിലെ റേഷന്‍ കടയിലൊക്കെ ഒന്ന് അന്വേഷിക്കണം അരി വിറ്റ് പോകാത്തതിന്റെ രഹസ്യം!


ഇവിടത്തെ പൊതു വിതരണ സംവിധാനം തകിടം മറിച്ച കേന്ദ്ര സര്‍ക്കാറും,അരിവിഹിതം വെട്ടിക്കുറച്ചതും ഗുണനിലവാരമില്ലാത്ത അരി വിതരണം ചെയ്യുന്നതുമൊക്കെ ഈ തോമസ് മാഷും കൂടി അറിയുന്ന കാര്യങ്ങളാണെന്ന് നായര്‍ക്കറിയുന്ന പോലെ മാഷക്ക് അറിയില്ല എന്നുണ്ടോ? മാഷേ ഈ വക സര്‍ക്കസൊക്കെ നിര്‍ത്താനുള്ള സമയമായി. എ പി എല്‍ വിഭാഗവും ഇവിടെ റേഷന്‍ കടകളില്‍നിന്നും അരി വാങ്ങിക്കും ഇവിടെ ഗുണനിലവാരമുള്ള അരി വിതരണം ചെയ്യണം ! മാഷേ അതിന്റെ കാര്യമൊക്കെ ശ്രദ്ധിക്കാന്‍ എവിടേയാ സമയം അല്ലെ? ബി പി എല്‍ കാര്‍ക്ക് എന്ത് ചാണകം ഉരുട്ടിക്കൊടുത്താലും തോമസ് മാഷിനെന്നല്ല ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇലക്ഷനല്ലാത്ത സമയത്ത് ഒരു വിലയും ഇല്ലല്ലോ.ബി പി എല്‍ ആണെങ്കിലും എ പി എല്‍ ആണെങ്കിലും അവര്‍ക്ക് ഭക്ഷ്യ സുരക്ഷ നല്‍കാന്‍ ഇവിടത്തെ സര്‍ക്കാരുകള്‍ പ്രതിജ്ഞാ ബദ്ധരാണെന്ന് മാഷ് ഓര്‍ക്കണം, അല്ലാതെ ഇത് നിങ്ങളൊക്കെ വെച്ച് നീട്ടുന്ന ഔദാര്യമല്ല,മറിച്ച് അവകാശമാണ്.


വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഈ കേരളത്തില്‍ വിവാദങ്ങളുടെ പേരില്‍ ഇവിടത്തെ ജനങ്ങള്‍ക്ക് നഷ്ടമാവുന്ന വികസനങ്ങള്‍ ഇനിയെങ്കിലും നിങ്ങള്‍ കാണാതെ പോകരുത്. വികസനത്തിന്റെ കാഴ്ച്ചപ്പാടിലെങ്കിലും ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്. എച്ച് എം ടി ഭൂമി വിവാദം പോലെ എന്തിനും ഏതിനും വിവാദങ്ങളുണ്ടാക്കി ഇനിയും മുന്നോട്ട് പോയാല്‍ കേരളം മുന്നോട്ടല്ല ഗതി എന്നും പിന്നോട്ട് തന്നെ! ഹല്ല പിന്നെ!


എന്നാ നായരങ്ങട്....


Thursday, January 14, 2010

വാര്‍ത്തകള്‍ എക്സ്ക്ലൂസീവാകുമ്പോള്‍...

പറയേണ്ട എന്ന് ഒരുപാട് കരുതീട്ടും പറയാതിരിക്കാൻ പറ്റണില്ല. ആസനത്തിലെ ചൊറിച്ചിലു മാറട്ടെ. അപ്പ പറഞ്ഞു വന്നത് ഒന്നാം സമ്മാനത്തിനായ് ഒരുപാട് കോപ്പി അച്ചടിച്ച് സ്വന്തം പറമ്പിൽ കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യണ പത്രത്തെപറ്റി തന്നെയാ.
മനോരമ പത്രത്തിനും ചാനലിനും എന്നും എക്സ്ക്ലൂസീവുകളുടെ കാലമാണ്. ഒരു എക്സ്ക്ലൂസീവ് കഥ കിട്ടിയില്ലെങ്കില്‍ അവര്‍ ഉണ്ടാക്കും. അതാണ് മാത്തുകുട്ടിച്ചായന്റെ ഒരു ലൈന്‍. ഈ അടുത്ത ദിവസവും ഒരു എക്സ്ക്ലൂസീവ് വാര്‍ത്ത കണ്ടു. അമ്പതാമത് സ്കൂള്‍ കലോത്സവത്തില്‍ ഗ്രേഡ് കിട്ടാന്‍ വലിയ തുകകള്‍ കോഴ ആവശ്യപ്പെട്ടു എന്നും. തുക കൊടുത്താല്‍ ഗ്രേഡ് കിട്ടുമെന്നൊമൊക്കെയുള്ള ചൂടന്‍ വാര്‍ത്തകള്‍.


നാട്ടില്‍ ഒരു സംഭവം നടക്കുമ്പോള്‍ വ്യത്യസ്തമായ വാര്‍ത്ത കണ്ട് പിടിക്കണം എന്ന മാത്തുകുട്ടിഅച്ചായന്റെ ഉപദേശം പിന്നീട് കര്‍ശനമായപ്പോള്‍ പലരും വാര്‍ത്തകള്‍ സ്യഷ്ടിക്കാന്‍ തുടങ്ങി. ഇതും അക്കൂട്ടത്തില്‍ പെടുന്ന ഒന്ന് തന്നെ. ഒരു വാര്‍ത്ത പടച്ച് വിടാന്‍ ഇപ്പോള്‍ പ്രത്യേകിച്ച് തെളിവുകളൊന്നും വേണ്ട. രണ്ട് ഫോണിന്റെ പടം കൊടുത്ത് പിന്നില്‍ രണ്ട് അഭിനേതാക്കളുടെ ശബ്ദം മാത്രം മതി വാര്‍ത്ത റെഡി. ഇത്തരം സംവിധാനം കയ്യിലുണ്ടെങ്കില്‍ എന്ത് വാര്‍ത്തയും ഇവന്മാര്‍ക്ക് പടച്ച് വിടാം.ആരേയും തെറ്റിദ്ധരിപ്പിക്കാം. വാര്‍ത്താ ശ്രദ്ധ നേടാം. എന്നാല്‍ വളരെ നാളത്തെ കഠിന ശ്രമങ്ങളും പ്രാക്ടീസും കൊണ്ട് ഒരു കലാമത്സരത്തില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളെ നോക്കി കൊഞ്ഞനം കുത്തുന്ന ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുമ്പോള്‍ ഒരു നിമിഷമെങ്കിലും നിങ്ങള്‍ മെനയുന്ന ആ കഥയ്ക്ക് ഉണ്ടാക്കാവുന്ന പ്രത്യാഘാതത്തെപറ്റി ചിന്തിക്കുന്നത് നല്ലതാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നത്? എന്തെങ്കിലും ആധികാരികമായ തെളിവു നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെങ്കില്‍ നായര്‍ ഇന്ന് മുതല്‍ നിങ്ങളുടെ ചാനലിന്റെ പ്രചാരകനാകാം!

ഒരിക്കല്‍ ഇതുപോലെ പി എസ് സി പരീക്ഷയ്ക്ക് ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുന്ന മാഫിയ ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതിന്റെ സത്യം സത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനു പകരം പി എസ് സിയില്‍ അഴിമതി നടക്കുന്നു, പണമുണ്ടെങ്കില്‍ എന്തും നടക്കും എന്ന രീതിയില്‍ വാര്‍ത്ത പരത്താനാണ് ഇവിടത്തെ മാദ്ധ്യമങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ ഉദ്ദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വസൂലാക്കുകയും ജയിച്ചാല്‍ അത് തങ്ങള്‍ ജയിപ്പിച്ചതാണെന്ന് പറഞ്ഞ് പണം തട്ടുകയും തോറ്റാല്‍ പണം തിരിച്ച് കൊടുക്കുകയും ചെയ്യുന്ന ഒരേര്‍പ്പാടാണെന്ന് പിന്നീട് പുറത്ത് വന്നു. ഇവിടേയും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണെന്ന് പറയുന്നതിനു പകരം അതില്‍ വാര്‍ത്തയ്ക്കുള്ള കഥ കണ്ടെത്തി മത്സരാര്‍ത്ഥികളുടെ മനോവീര്യം തകര്‍ക്കുന്ന നിലയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഒരിക്കല്‍ ഐ എസ് ആര്‍ ഓ ചാരക്കേസെന്നും പറഞ്ഞ്, കരുണാകരനെ കരി തേയ്ക്കാനായി പടച്ച് വിട്ട കഥകളൊന്നും ആരും മറന്ന് കാണാന്‍ വഴിയില്ല. മറിയം റഷീദയുടേയും ഫൌസിയായുടേയുമൊക്കെ അടിപ്പാവാടയില്‍ നമ്മള്‍ ആദരിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ ബീജങ്ങള്‍ എത്ര തുള്ളി പറ്റി എന്നൊക്കെ എണ്ണി കഥ മെനഞ്ഞ പത്രം, പിന്നീട് ന്യൂസ് മേക്കറെന്നും കോപ്പെന്നുമൊക്കെ പറഞ്ഞ് അവാര്‍ഡുകള്‍ നല്‍കി ആ ശാസ്ത്രജ്ഞന്മാരെ ആദരിക്കുന്നതും നാം കണ്ടതാണ്. അതും മാത്തുക്കുട്ടിച്ചായന്റെ ഒരു തമാശ. ആ തമാശയില്‍ ആരോപണ വിധേയരാകുന്ന മനുഷ്യരുടെ കുടുംബത്തെ പറ്റിയോ മാനസിക സംഘര്‍ഷത്തെ പറ്റിയോ ഒരു വിലയും കല്‍പ്പിക്കാത്ത പത്ര-ചാനല്‍ കൂട്ടിക്കൊടുപ്പുകാര്‍ ഇന്നും നിര്‍ഭയം ആ പ്രവര്‍ത്തി തുടരുന്നു. ഇപ്പോഴും ഒന്നാം സ്ഥാനത്ത് അവരാണെന്ന് വീമ്പ് പറയുന്നു. നമ്മള്‍ ഇന്നും അത് കേട്ട് കൊണ്ടിരിക്കുന്നു. നമ്മളാരാ കഴുവേറീ മക്കൾ!


കഴിഞ്ഞ തേക്കടി ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ മ്യതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൈക്കൂലി ചോദിച്ചു എന്ന് പറഞ്ഞ് ഈ മനോരമ ഒരു എക്സ്ക്ലൂസീവ് ഇട്ടിരുന്നു. ഇവര്‍ ഉണ്ടാക്കുന്ന കഥകള്‍ അത് ആരെക്കുറിച്ചായാലും ഒരു ഉളുപ്പുമില്ലാതെ വിളമ്പാന്‍ കാണിക്കുന്ന ഒരു ഉളുപ്പില്ലായ്മയ്ക്ക് എന്ത് പേര്‍ നല്‍കുമെന്ന് നായര്‍ക്കും നല്ല നിശ്ചയില്ല. അത് വെറും കെട്ടുകഥയായിരുന്നു എന്ന് തെളിഞ്ഞിട്ടും ആ വാര്‍ത്ത തെറ്റായിരുന്നു എന്ന് പറയാനോ ഖേദം പ്രകടിപ്പിക്കാനോ ആ ചാനല്‍ തയ്യാറായില്ല എന്നതും വസ്തുതയാണ്. അല്ലെങ്കിലും ഖേദം പ്രകടിപ്പിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്കതിനേ സമയം കാണൂ. ഹല്ല പിന്നെ!

ഇത്രയും പറഞ്ഞ സ്ഥിതിക്ക് നായർക്കും കിട്ടി ഒരു എക്സ്ക്ലൂസീവ്! കഴിഞ്ഞ ദിവസം നായര് വേറെ ഒരു പണീം ഇല്ലാത്ത സമയത്ത് ഇത്തവണത്തെ ന്യൂസ് മേക്കർ അവാർഡ് കിട്ടിയ റസൂൽ പൂക്കുട്ടിക്ക് ഒരു മിസ്സ് കാൾ കൊടുത്തു. ദേ പൂക്കുട്ടി അടുത്ത വെടിക്കുള്ള തിരി കൊളുത്തി തന്നു. അവാർഡ് കിട്ടുന്നതിന് തൊട്ടു മുമ്പ് മനോരമക്കാര് വിളിച്ചെന്നും ഈ അവാർഡ് പൂക്കുട്ടിക്ക് തന്നെ കൊടുക്കാമെന്നും പകരം ഈ അടുത്ത് നടക്കാൻ പോകുന്ന ഒരു സ്റ്റേജ് പ്രൊഗ്രാമിന് പരമകാരുണികനും കരുണാനിഥിയും സംഗീതചക്രവർത്തിയുമായ എ ആർ റഹ്മാനെ ‘ഫ്രീ ആയി‘ എത്തിച്ചു കൊടുക്കണമെന്നും! പൂക്കുട്ടിനായര് ആരാ മോൻ! അതു ഞാനേറ്റൂന്ന് മറുപടി കൊടുത്തു. അടുത്ത നിമിഷം മുതൽ ചാനലിൽ സ്ക്രോൾ ബാർ ഓടി തുടങ്ങി. “ ന്യൂസ് മേക്കർ 2009 - റസൂൽ പൂക്കുറ്റി “ . നായിന്റെ മക്കൾ എന്നു നായരങ്ങ് വിളിച്ചിട്ടും കലിപ്പ് തീരുന്നില്ലല്ലൊ മക്കളേ.


ടി വി യുടെ റിമോട്ടില്‍ വേറെയും ബട്ടനുകള്‍ ഉള്ളത് കൊണ്ട് വേറെ ചാനലിലേക്ക് മാറാമെന്ന് വെച്ചാല്‍ അവിടേയും ആടിനെ പട്ടിയാക്കുന്ന ഏര്‍പ്പാടാണ്. സത്യസന്ധമായ വാര്‍ത്തകള്‍ കേട്ട കാലം മറന്നു. ഒരു വാര്‍ത്ത പല രീതികളിലാണ് ഇന്ന് പ്രെക്ഷകരുടെ മുന്നില്‍ എത്തുന്നത്. വാര്‍ത്തയ്ക്കും ജാതിയും മതവും പക്ഷവുമൊക്കെ ആയിരിക്കുന്നു. വാര്‍ത്തകള്‍ ഇവിടെ വളരുകയല്ല, വളയ്ക്കുകയാണ്. പത്ര ധര്‍മ്മവും സമൂഹത്തോടുള്ള പ്രതിബദ്ധതയുമൊക്കെ ഇന്ന് വെറും കെട്ടുകഥകള്‍ മാത്രം. വാര്‍ത്തകള്‍ വില്‍പ്പനച്ചരക്കാണ്. വാര്‍ത്തകള്‍ വാങ്ങുന്നു വില്‍ക്കുന്നു. കൂടുതല്‍ ലാഭത്തിനു വില്‍ക്കുന്നു.കൂട്ടിച്ചേര്‍ക്കലുകളും പക്ഷം പിടിക്കലുകളും സാമ്പത്തിക ലാഭത്തിന്റെ തോതിനനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കുന്നു. സത്യങ്ങള്‍ മാത്രം എവിടേയും കുഴിച്ച് മൂടിക്കൊണ്ടിരിക്കുന്നു. എത്ര നാള്‍? ഇതിനൊരു കടിഞ്ഞാണിടാന്‍ ആര്‍ക്കാവും ? ഇനിയും അധികം വൈകിക്കൂടാ. അല്ലെങ്കില്‍ ഇനിയും വാര്‍ത്താ വിസര്‍ജ്ജനങ്ങള്‍ നമ്മുക്ക് മുകളില്‍ മഴയായി വര്‍ഷിച്ച് കൊണ്ടേയിരിക്കും!

എന്നാ നായരങ്ങട്...

Sunday, January 10, 2010

ഗാനഗന്ധര്‍വ്വന്‍ സപ്തതിയില്‍ എത്തുമ്പോള്‍

യേശുദാസെന്ന ഗാന ഗന്ധര്‍വന് ഇന്ന് സപ്തതി തികയുന്നു.പതിവ് പോലെ കൊല്ലൂര്‍ മൂകാമ്പികാ ക്ഷേത്രത്തില്‍ ദര്‍ശനപുണ്യം തേടി ഗന്ധര്‍വന്‍ പോയി. രണ്ട് മൂന്ന് തലമുറകളെ തന്റെ മാസ്മരിക ശബ്ദ പ്രഭാവം കൊണ്ട് ആകര്‍ഷിച്ച ആ വ്യക്തിയെ നായരും ഒന്ന് അഭിനന്ദിക്കുന്നു. എന്നാല്‍ നായര്‍ക്ക് പറയാനുള്ളത് അല്‍പ്പം പിന്നാമ്പുറ കഥകളാണ്. യേശുദാസിന്റെ അധികം ആരും കാണാത്ത ഒരു മുഖം നായര്‍ വിവരിക്കാം. അദ്ധേഹത്തിന്റെ കഴിവുകളെ അംഗീകരിക്കുന്നതോടൊപ്പം അദ്ധേഹത്തിന്റെ കഴിവു കേടുകളും അറിഞ്ഞിരിക്കാന്‍ വേണ്ടി പറയുന്നെന്ന് മാത്രം.

ഒരു സിനിമാ പിന്നണി ഗായകാനാകന്‍ വേണ്ടി യേശുദാസ് തന്റെ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളും,അവഗണനകളും,പട്ടിണിയുമെല്ലാം അദ്ധേഹം പല അഭിമുഖങ്ങളിലും പറഞ്ഞതാണ്. ഏതൊരാളും തുടക്കത്തില്‍ വളരെയധികം കഷ്ടപ്പെട്ട് തന്നെയാണ് മുന്‍നിരയിലേക്ക് വളര്‍ന്ന് വരുന്നത്. സ്വാഭാവികമായും കഴിവുള്ളവര്‍ മുന്‍പന്തിയില്‍ എത്തും അല്ലെങ്കില്‍ എത്തണം എന്നുള്ളത് പ്രക്യതി നിയമമാണ്. യേശുദാസിന്റെ കാര്യത്തിലും അത്രയേ സംഭവിച്ചിട്ടുള്ളൂ എന്ന് തന്നെയാണ് നായരും നിരീക്കണത്. എതിരാളികളില്ലാതെ മലയാള പിന്നണി ഗാന രംഗത്ത് നില നില്‍ക്കാന്‍ അദ്ധേഹം കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ഒരു പക്ഷേ അദ്ധേഹത്തോടുള്ള ആദരവു മൂലം ആരും പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം!

മലയാള പിന്നണി ഗാന ശാഖയില്‍ മറ്റൊരു ഗായകനും തലപൊക്കാതിരിക്കാന്‍ പല വ്യത്തികെട്ട കളികളും ഗാനഗന്ധര്‍വന്‍ കളിച്ചിട്ടുണ്ട് എന്നത് മലയാളത്തില്‍ മറ്റു ഗായകര്‍ വളര്‍ന്ന് വരാത്തതില്‍ നിന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് വേണുഗോപാല്‍ എന്ന ഗായകന്‍ പേര് പരാമര്‍ശിക്കാതെ അക്കാര്യം പറയുകയുണ്ടായി. വേണുഗോപാല്‍ പാടാന്‍ വെച്ച പാട്ടുകള്‍ അങ്ങിനെ മറ്റ് ശബ്ദത്തില്‍ നാം കേട്ടു. ഇത് തന്നെയാണ് ജയചന്ദ്രനും, ഉണ്ണിമേനോനും വരെ സംഭവിച്ചത്. യേശുദാസ് ഉള്‍പ്പെടുന്ന ഒരു സിനിമാ സംഗീത മാഫിയയായിരുന്നു ആരൊക്കെ പാടണം ആരൊക്കെ സംഗീത സംവിധാനം നിര്‍വ്വഹിക്കണം എന്നൊക്കെ തീരുമാനിച്ച് പോന്നത്. ഈ മാഫിയയില്‍ പെടാതെ പ്രിയദര്‍ശന്റേയും മോഹന്‍ ലാലിന്റേയും അടിയുറച്ച ഒരു പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് എം ജി ശ്രീകുമാര്‍ എന്ന പാട്ട്രിയാത്ത ഗായകന്‍(അന്ന്) ഈ ഫീല്‍ഡില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത്. സാന്ദര്‍ഭികമായി പറയട്ടെ എം.ജി. ശ്രീകുമാറൊക്കെ ആദ്യകാലങ്ങളില്‍ പാടിയ പാട്ട് കേട്ടാല്‍ മൂക്കത്തും പിന്നെ മറ്റുപലയിടത്തും വിരല്‍ വെച്ച് പോകും. അയാള്‍ പിന്നീട് പാടിത്തെളിഞ്ഞു. എം.ജി ശ്രീകുമാറിനെ പ്രമോട്ട് ചെയ്തത് ഒട്ടും സഹിക്കാതിരുന്ന ഗന്ധര്‍വന്‍ പ്രിയദര്‍ശന്റെ സിനിമകളില്‍ പാടില്ല എന്ന് തീരുമാനമെടുക്കുകയും എം.ജി ശ്രീകുമാര്‍ പാടിത്തെളിയുകയും ചെയ്തപ്പോള്‍ നിവ്യത്തിയില്ലാതെ പ്രിയദര്‍ശന്റെ “മേഘം” എന്ന ചിത്രത്തില്‍ വളരേയധികം വര്‍ഷങ്ങള്‍ക്ക് ശേഷം പാടി. എങ്കിലും ചില പ്രൊഡൂസര്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മുന്‍പ് ഒരു സിനിമയിലും യേസുദാസ് പാടി. അതാണ് ഗന്ധര്‍വന്‍!ഒരാളെ ഒതുക്കാന്‍ തീരുമാനിച്ചാല്‍ അത് നടത്തിയിരിക്കും.

ഗന്ധര്‍വ ശാപം ഏറ്റവരില്‍ ഏറ്റവുംകൂടുതല്‍ നഷ്ടം സംഭവിച്ചത് ശ്രോദ്ധാക്കള്‍ക്ക് തന്നെയാണ്. വേണുഗോപാലിന്റേയും ഉണ്ണിമേനോന്റേയും കുറേ നല്ല പാട്ടുകള്‍ നമുക്ക് നഷ്ടമായി. അവര്‍ വല്ലപ്പോഴും വിരുന്ന് വരുന്ന ഗായകരായി ഒരു മൂലയില്‍ ഒതുക്കപ്പെട്ടു. ഉണ്ണിമേനോന്റെ ശബ്ദ സൌകുമാര്യം തിരിച്ചറിഞ്ഞ ഏ.ആര്‍ റഹ്മാനാണ് പിന്നീട് ഉണ്ണിമേനോനെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഗായകനാക്കിയത്. അപ്പോഴും പാടുന്ന പാട്ടുകളൊക്കെ ഹിറ്റാക്കി വേണുഗോപാല്‍ എന്ന കഴിവുള്ള ഗായകന്‍ ഈ മാഫിയയിലൊന്നും ഉള്‍പ്പെട്ടില്ല എന്ന കാരണത്താല്‍ ഒതുക്കപ്പെടുകയാണുണ്ടായത്.

തനിക്ക് ശേഷം തന്റെ മകനെ വളര്‍ത്താനും ഗന്ധര്‍വന്‍ ശ്രമിക്കാതിരുന്നില്ല. തന്റെ മകനു ഒരു പാട്ട് കൊടുത്താല്‍ പ്രതിഫലം നോക്കാതെ പാടാനും ഗന്ധര്‍വന്‍ തയ്യാറായി. പക്ഷേ ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. ഇപ്പോള്‍ പഴയ ആ മാഫിയാ പരിപ്പ് വേവാത്തത് കൊണ്ട് കഴിവുണ്ടെങ്കില്‍ പാടട്ടെ എന്ന നിലയായി ഗന്ധര്‍വന്. അല്ലെങ്കിലും ഈ റിയാലിറ്റി ഷോ വന്നപ്പോഴല്ലേ നാട്ടില്‍ കൊള്ളാവുന്ന പാട്ടുകാരും ഉണ്ടെന്ന് ജനം അറിഞ്ഞത്. അല്ലെങ്കില്‍ എന്താകുമായിരുന്നു? ശ്രീനിവാസന്റെ മകന്‍ പോലും ഒരു വ്യത്തികെട്ട ശബ്ദത്ത് ഉടമയായിട്ടും “വ്യത്യസ്ഥമായ ശബ്ദം” എന്ന ലേബലില്‍ മാര്‍കറ്റ് ചെയ്യപ്പെടുകയായിരുന്നു. പൊക്കി വിടാന്‍ ആളുണ്ടെങ്കില്‍ ഏത് പട്ടിക്കും ചന്ദ്രനില്‍ പോകാമെന്ന് സാരം. ഇത് പോലെതന്നെ ഇപ്പോള്‍ കേന്ദ്ര ഗവര്‍മണ്ട് റോയല്‍റ്റി നിയമം കൊണ്ട് വരാന്‍ ആലോചിക്കുന്നതിനു മുന്‍പ് തന്നെ ഗാനഗന്ധര്‍വന്റെ മകന്‍ നല്ലൊരു ഗായകനായ മധു ബാലക്യഷ്ണനെ വിളിച്ച് അച്ഛന്റെ പാട്ട് പാടിയാല്‍ തട്ടിക്കളയുമെന്നും, പണം കൊടുക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട കഥ ആരും മറന്നിട്ടുണ്ടാവാന്‍ സാധ്യതയില്ല. ഒരളവു വരെ ഇവരുടെയൊക്കെ കൊള്ളരുതായ്കകള്‍നമ്മള്‍ സഹിക്കുകയാണ്. കലാകാരനല്ലേ ദൈവത്തിന്റെ അടുത്ത ആളല്ലെ എന്നൊക്കെ ഭക്തിപൂര്‍വ്വം പരിഗണിക്കുമ്പോള്‍ അവര്‍ തലയിലിരുന്ന് കാഷ്ടിക്കുകയാണ്.

കേരളമെന്ന കൊച്ചു സംസ്ഥാനത്ത് കേരളം തന്നെ വിറ്റ് തിന്നാനുതകുന്ന രീതിയിലുള്ള മാഫിയകള്‍ അരങ്ങ് വാഴുമ്പോള്‍ സിനിമാ സംഗീത ലോകത്ത് മാത്രം സ്ഥിതി വ്യത്യസ്ഥമാവുന്നതില്‍ അര്‍ത്ഥമില്ലല്ലോ. കാര്യം രണ്ട് മൂന്ന് പതിറ്റാണ്ട് ഒരേ ശബ്ദത്തില്‍ മാത്രം പാട്ട് കേട്ടാസ്വദിക്കാന്‍ വിധിക്കപ്പെട്ട മലയാളി വ്യത്യസ്ഥമായ ഒരു ശബ്ദം കേട്ടപ്പോള്‍ എത്രമാത്രം അതിനെ സ്വീകരിച്ചു എന്നുള്ളത് “ലജ്ജാവതിയേ..നിന്റെ കള്ളക്കടക്കണ്ണില്‍” എന്ന ഒരു ഗാനത്തോടെ നാം മനസ്സിലാക്കിയതാണ്.എന്തായാലും ഗന്ധര്‍വനെന്നും ആസ്ഥാനഗായകനെന്നും അതിലുപരി മതേതരത്വത്തിന്റെ പ്രതി രൂപമെന്നൊക്കെ ആശയോടെയും ആവേശത്തോടെയും വിളിക്കുന്ന ആ ഗന്ധര്‍വന്റെ ഉള്ളില്‍ സംഗീതം കൂടാതെ അല്‍പ്പം കള്ളത്തരവും ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ നായര്‍ക്കും ഒരു ചെറിയ വിഷമം. കഴിവുള്ള എല്ലാവര്‍ക്കും അവസരം കിട്ടുമായിരുന്നെങ്കില്‍ കൂടുതല്‍ നല്ല ഗാനങ്ങളും,നല്ല ഗായകരും മലയാളത്തില്‍ ഉണ്ടായേനെ. ഇനിയിപ്പോ പറഞ്ഞിട്ടെന്ത് കാര്യം! ആ മഹാനു ഭാവുലുവിനു സപ്തതി ആഘോഷ വേളയില്‍ നായരും ആശംസയര്‍പ്പിക്കുന്നു.അല്ലെങ്കിലും മലയാളികള്‍ക്കൊന്നും ചില നല്ല കാര്യങ്ങള്‍ അനുഭവിക്കാനുള്ള യോഗമില്ല!അത്ര തന്നെ!
എന്നാ നായരങ്ങട്.....

Wednesday, January 6, 2010

സി പി എമ്മിന്റെ നായര്‍ പ്രേമം !

പറഞ്ഞ് വരുമ്പോ ഇപ്പോ സി പി എം നായരുടെ ഒരു ബന്ധുവായിട്ട് വരും അമ്മേടെ വകേല്! ഒരു സംവരണ പ്രേമം കൊണ്ട് ഇറങ്ങിയിരിക്കുന്നു ഒരു ഹംസയും ഒരു പാലൊളി പൂനിലാവും!ഒരു സമുദായത്തെ മുഴുവന്‍ സവര്‍ണ്ണരെന്ന് മുദ്ര കുത്തി, അടിയാളരുടെ പേരും പറഞ്ഞ് ഈ സമുദായത്തെ മുഴുവന്‍ കൊള്ളയടിക്കാനും പിന്നോക്കാവസ്ഥയിലേക്ക് തള്ളിയിടാനും നേത്യത്വം നല്‍കിയ സി.പി എമ്മിന്റെ അരുമ പുങ്കവന്മാരാണ് ഇപ്പോള്‍ നായര്‍ സ്നേഹം ഒലിപ്പിച്ചോണ്ട് വരുന്നത്.

സഖാക്കളേ ഓര്‍മ്മയുണ്ടോ ആ പഴയ കാലം? അന്ന് നിങ്ങള്‍ കണ്ണൂരില്‍ ചേര്‍ന്ന രഹസ്യ യോഗങ്ങള്‍ വരെ വെള്ളക്കാരെ പടിയടച്ച് പിണ്ഡം വെക്കാനായിരുന്നില്ല. എങ്ങിനെ ഇവിടത്തെ നായരടക്കമുള്ള സമൂഹത്തെ ജന്മിയെന്ന് മുദ്രകുത്തി പടിയിറക്കാനായിരുന്നു. അടിയാളന്റെ പേരു പറഞ്ഞ് കേരളത്തിലെ ഉന്നത കുലജാതരായ നായര്‍ സമുദായം അടക്കമുള്ളവരെ പുറത്താക്കാന്‍ കഴിഞ്ഞ ആ രാഷ്ട്രീയ പാര്‍ട്ടിയുടെ ഇന്നത്തെ ആസ്തി എത്രായാണെന്ന് വല്ല തിട്ടവുമുണ്ടോ സഖാവേ? എല്ലാം ജനങ്ങളുടേതാണെന്ന് പറയുന്ന പാര്‍ട്ടി ഇപ്പോള്‍ ജനങ്ങള്‍ എന്ന പദത്തിന് പുതിയ മാനദണ്ഡങ്ങള്‍ നല്‍കിയിരിക്കുന്നു.അല്ലെങ്കിലും പരിപ്പുവടയും ദിനേശ് ബീഡിയും കൊണ്ട് ഇവിടെ ഒരു ചുക്കും നടക്കില്ലല്ലോ. എല്ലാം ജനങ്ങളുടേയാണെന്നാണു വെപ്പ്. ഏത് ജനത്തിനാണ് സഖാവെ പാര്‍ട്ടിയുടെ സ്വത്ത് അവകാശം എഴുതിക്കൊടുത്തിട്ടുള്ളത്? തെറ്റ് തിരുത്തിയ കൂട്ടത്തില്‍ ഇനിയും ഒരു പാട് തെറ്റുകള്‍ കുമിഞ്ഞ് കൂടി കിടപ്പുണ്ട് സഖാവേ. സമയമുണ്ടെങ്കില്‍ ഓര്‍ത്ത് നോക്കണം.

നാട്ടില്‍ ഇന്ന് സമ്പന്ന വര്‍ഗ്ഗം എന്നൊന്നുണ്ടെങ്കില്‍ അതില്‍ ഏറിയ പങ്കും ഏരിയാ നേതാകന്മാര്‍ വരെ ഉള്‍പ്പെടും. പട്ടിണി കിടക്കുമ്പോഴും ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ എറ്റ് വങ്ങുമ്പോഴും മുഷ്ടി ചുരുട്ടി ഇന്‍ ഖിലാബ് സിന്ദാബാദ് വിളിച്ച പട്ടിണി പാവങ്ങളെ ഒന്ന് തിരിഞ്ഞ് നോക്ക് സഖാക്കളേ എന്നിട്ട് നായരുടെ പിന്നോക്കത്തിലേക്ക് തിരിഞ്ഞാല്‍ മതി. പട്ടിണി എന്താന്നറിയുന്ന സഖാക്കളുണ്ടായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍, ഇപ്പോല്‍ അങ്ങിനെ ഒന്നില്ല. പട്ടിണി മുഴുവന്‍ അനുഭാവികള്‍ക്കും പാര്‍ട്ടിയെ സ്നേഹിക്കുന്ന പാവം കൂലിപ്പണിക്കാര്‍ക്കും. പട്ടിണി ജാഥ ഒരിക്കല്‍ കൂടി നടത്താന്‍ സമയമായി സഖാക്കളേ. എന്നിട്ടിപ്പോള്‍ നായരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സംവരണവുമായി വന്നിരിക്കുന്നു. അല്ലയോ മന്ത്രി പാലൊളി സാഹിബേ, മുസ്ലിം സമുദായത്തില്‍ പെടുന്ന പിന്നോക്കക്കാരായ ജനങ്ങള്‍ക്ക് വേണ്ടി എന്തു എന്ത് പുണ്യ പ്രവര്‍ത്തി ചെയ്തു സഖാവേ? ഓ നായര് മറന്നു, ഹജ്ജ് വിമാനത്തിന് പച്ചത്തുണിപൊക്കിക്കാട്ടി ആണ്ട് തോറും ഉല്‍ഘാടനം ചെയ്യാറുണ്ടല്ലെ? മതി. പട്ടിണി പാവങ്ങളാണല്ലോ അധികവും ആ കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോണത്.അവര്‍ക്ക് യാത്ര അയപ്പ് നല്‍കേണ്ടത് അത്യാവശ്യം തന്നെ. അല്ലെങ്കില്‍ ആ സമുദായത്തില്‍ നിന്നുള്ള വോട്ട് കുറയും.മുസ്ലിം ലീഗ് സ്വ സമുദായത്തിലെ ഒരാള്‍ക്കും ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് ലീഗിനെ മൊഴി ചൊല്ലി സി പി എമ്മിലേക്ക് വന്ന ഹംസ സാഹിബേ നിങ്ങടെ സമുദായത്തില്‍ പട്ടിണിയും പിന്നോക്കാവസ്ഥയുമൊക്കെമാറിയോ? മാറിയില്ല അല്ലേ? പഞ്ചായത്ത് ഇലക്ഷന്‍ വരുമ്പോള്‍ എല്ലാവരും ഒത്തൊരുമിച്ച് ഒരു പിടിയങ്ങട് പിടിച്ചാല്‍ പൊരുന്നയില്‍ പൊരുന്നിരിക്കുന്ന നായന്മാര്‍ സി പി എമ്മിലേക്കുള്ള സമദൂര അളവില്‍ കുറവും വരുമെന്ന് പര്‍ട്ടിക്ക് വല്ല വെളിപാടും ഉണ്ടായോ? ഇങ്ങനെ തരം കിട്ടുമ്പോഴൊക്കെ വാക്കും പ്രവര്‍ത്തിയും മാറ്റുന്ന സഖാക്കളേ.. ഇതിനു നാട്ടില്‍ പറയുന്ന പേര് വേറെയാണ്. അത് നായരായിട്ട് പറയുന്നില്ല. നായരൊന്ന് പറഞ്ഞോട്ടെ നാട്ടില്‍ പട്ടിണി കിടക്കുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി ഒരു “പട്ടിണി ഹൌസ്” കെട്ടിയുണ്ടാക്കാന്‍ കഴിയുമോ നായര്‍ സ്നേഹി സഖാക്കളേ? അവിടെ ഒരു നേരത്തെ ഭക്ഷണം പട്ടിണി കിടക്കുന്നവര്‍ക്ക് കൊടുക്കാന്‍ ഏര്‍പ്പാടുണ്ടാക്കുമോ? എന്നാലെങ്കിലും ഒരു നേരമെങ്കിലും പട്ടിണിയില്ലാതെ കഴിയാന്‍ ഇവിടത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് കഴിയും എന്ന് നായര്‍ വിശ്വസിക്കുന്നു.

ഇവിടെ മുന്നണികള്‍ സാമുദായിക കൂട്ടുകെട്ടുകളോടെ കാലമിത്ര മാറി മാറി ഭരിച്ചിട്ടും സമുദായ നേതാക്കന്മാര്‍ക്കും പാര്‍ട്ടികള്‍ക്കുമല്ലാതെ കേരളത്തില്‍ ഏത് സമുദായമാണ് മുന്നോക്കം നിന്നിട്ടുള്ളത്? വെള്ളാപ്പള്ളിയും പണിക്കരും ഗോകുലം ഗോപാലനും ലീഗ് തങ്ങന്മാരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കേരളത്തില്‍ സമ്പന്നരായി എന്നുള്ളതൊഴിച്ചാല്‍ ഒരു സമുദായത്തിനും ഏറ്റവും ചുരുങ്ങിയത് ഒരു ഇരുപത്തഞ്ച് കൊല്ലം മുമ്പുള്ളതില്‍ നിന്നും വ്യത്യസ്ഥമായ ഒരു ഉന്നമനവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ ഈ സമുദായത്തിന്റേയും പിന്നോക്കത്തിന്റേയുമൊക്കെ കണ്ണീര്‍ കഥകള്‍ പറഞ്ഞ് നടന്നവര്‍ സമ്പന്നതയുടെ മടിത്തട്ടിലുമാണ്. ഇവിടെയാണ് സംവരണത്തിന്റെ പൊള്ളത്തരം വെളിച്ചത്ത് വരിക. സംവരണമുണ്ടായിട്ടും സംവരണ സമുദായത്തിലെ എത്ര പേര്‍ ജോലി നേടി എന്നും സംവരണമില്ലാതെ എത്ര സവര്‍ണ്ണര്‍ ജോലി നേടി എന്നുമുള്ള കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കട്ടെ. അപ്പോഴറിയാം ഊരിലെ പഞ്ഞം!

സംവരണം എന്ന സര്‍ക്കസ് തുടങ്ങീട്ട് നാളുകള്‍ കുറേ ആയില്ലെ? ആ സംവരണം കൊണ്ട് ആ സമുദായത്തില്‍ എന്ത് പ്രയോജനം ഉണ്ടായി എന്നെങ്കിലും ഈ അവസരത്തില്‍ ഒരു നിരീക്ഷണ വിഷയമാക്കേണ്ടതാണ്. സമുദായ സംവരണം ജന്മാവകാശമാണെന്നും കുത്തകാവകാശമെന്നും പറയുന്ന നേതാക്കന്മാര്‍ സംവരണം മൂലം ആ സമുദായത്തിന് എത്ര നേട്ടമുണ്ടായി എന്ന് പറയാനെങ്കിലും ഏറ്റവും ചുരുങ്ങിയ പക്ഷം മനസ്സ് കാണിക്കണം. സമുദായത്തിന്റെ പേര് പറഞ്ഞ് അനര്‍ഹരായവര്‍ നേടിയെടുത്ത അവകാശങ്ങളുടെ കണക്കുകള്‍ നിരത്തി വെക്കാന്‍ ഈ സമുദായ നേതാക്കള്‍ തയ്യാറുണ്ടോ?അങ്ങിനെ നേടിയവര്‍ അതേറ്റ് പറയാന്‍ തയ്യാറാവുമോ? സ്കൂളും കോളേജും എന്ന് വേണ്ട സമുദായത്തിന്റെ പേരും പറഞ്ഞ് റേഷന്‍ മണ്ണെണ്ണ വരെ വാങ്ങിയവര്‍ ആ സമുദായങ്ങളോട് അല്‍പ്പമെങ്കിലും കൂറ് കാട്ടിയിരുന്നെങ്കില്‍ ഇവിടുത്തെ പിന്നോക്കാവസ്ഥയ്ക്ക് അല്‍പ്പമെങ്കിലും മാറ്റമുണ്ടായേനെ.

ഭൂ പരിഷ്കരണ നിയമം കൊണ്ട് മഹത്തായ വിപ്ലവം സ്യഷ്ടിച്ചു എന്നവകാശപ്പെടുന്ന പാര്‍ട്ടി ഭൂമാഫിയയുടേയും, റിയല്‍ എസ്റ്റേറ്റുകളുടേയും ബിനാമികളാകുന്ന കാഴ്ച കണ്ണുള്ള കേരളീയരൊക്കെ കണ്ടതാണ്. ആ പാര്‍ട്ടിക്കാരാണ് നായര്‍ സ്നേഹം തുളുമ്പി ഒലിച്ച് നിര്‍ഗ്ഗളിച്ച് വന്നിരിക്കുന്നത്. കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ട് കൊല്ലിച്ചതും നീയേ ചാപ്പാ....

അല്ല ചോദിക്കാന്‍ മറന്നു, പാര്‍ട്ടി സിക്രട്ടറിയുടെ അഴിമതി കേസ് എന്തായി? വല്ല രക്ഷയുമുണ്ടോ? ഇപ്പോള്‍ ജാമ്യത്തിലാണല്ലേ? പണം സിക്രട്ടറി കൈകൊണ്ട് വാങ്ങിയില്ല എന്ന് നായരും കരുതണ്, പക്ഷേ പാര്‍ട്ടി ആശുപത്രിയ്ക്ക് ഉപകരണങ്ങളായി മറിച്ചു എന്നും ഒരു ശ്രുതിയുണ്ടേ. എന്തായാലും കോടതീലു ഒരു സാക്ഷി പോലും ആക്കാന്‍ കൊള്ളാത്ത നിര്‍ഗുണനാണ് അന്തപ്പന്‍ എന്ന് കോടതി വരെ നിരീക്ഷിച്ചു. ആ അന്തപ്പന്‍ വന്ന് സാക്ഷി പറഞ്ഞ് സെക്രട്ടറി രക്ഷപ്പെട്ടത് തന്നെ! ചിലപ്പോള്‍ സാക്ഷി പറഞ്ഞേക്കാം കാരണം കരാറൊക്കെ ഉണ്ടാക്കിയത് തന്നെ കാര്‍ത്തികേയന്‍ സാറല്ലെ. അല്ലെങ്കിലും ഇതൊന്നും തെളിയാനൊന്നും പോകുന്നില്ലന്നേ. ബാബരി പള്ളിയുടെ പേരും പറഞ്ഞ് അധികാരം നേടിയ ബി ജേ പി അത് പൊളിച്ചപ്പോള്‍ വേറെ മുദ്രാവാക്യം ഇല്ലാതെ തകര്‍ന്നടിഞ്ഞ പോലെ കേരളത്തില്‍ ഓരോ ഇലക്ഷന്‍ വരുമ്പോഴും ലാവലിന്‍ ലാവലിന്‍ എന്ന് പറഞ്ഞ് പ്രചരണം നടത്തി വോട്ട് വാങ്ങുന്നത് പോലെ ഇപ്പോള്‍ കേസായപ്പോള്‍ കാംഗ്രസ്സും കുടുങ്ങും എന്ന നിലയായീന്നാ കേള്‍ക്കണേ.ഇനി സി ബി ഐ കനിയണം! അതൊക്കെ സോണിയാജിയോട് ഇനി പ്രത്യേകം പറയണോ? അല്ലെങ്കിലും മുരളിയുടെ കാര്യം മാത്രം പറയാനാണ് ഡെല്‍ഹീ പോകുന്നത് എന്നാണോ നിങ്ങള്‍ കരുതിയത് കഷ്ടം!
ന്നാ നായരങ്ങട്.....

Saturday, January 2, 2010

നായര്‍ സംവരണം മാടമ്പികള്‍ക്ക് വേണ്ടി!

ഈ സംവരണം എന്ന് പറഞ്ഞാല് ചില പ്രത്യേക ജനങ്ങള്‍ക്ക് മാത്രമുള്ള ഒരു സമ്പ്രദായമാണെന്നല്ലേ നമ്മടെ സായിബ് പറയണത്. സായിബും സായിബിന്റെ ആള്‍ക്കാരും സംവരണം കൊണ്ട് കുറേ ഉണ്ടാക്കി എന്ന് പറയാനും പറ്റില്ല. കാരണം സംവരണത്തിന്റെ പേരും പറഞ്ഞ് ഉണ്ടാക്കിയത് മുഴുവന്‍ സമുദായ നേതാക്കള്‍!അവുന്നത്ര സംവരാണാനുകൂല്യം നേടിയിട്ടും,സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നാലും പിന്നേയും കണ്ണ് സംവരണക്കൂട്ടില്‍ തന്നെ.ഇങ്ങനെ മധുരമുള്ളൊരു ഹല്‍വ ഐസ്ക്രീമൊഴിച്ച് ഈ ദുനിയാവില് വേറെ ഇല്ലാന്നാണ് സായിബ് പറയുന്നത്.

ഇനി കാര്യത്തിലേക്ക് കടക്കാം.സാധാരണ മന്നം ജയന്തി ആഘോഷിക്കുന്ന സമയമായാല്‍ കാംഗ്രസ്സുകാരെ വിളിച്ചൊന്ന് സമദൂരത്തിന്റെ അളവ് പറഞ്ഞ് കൊടുക്കുന്ന ഒരു സ്ഥിരം പരിപാടിയുണ്ട് നായന്മാരുടെ ഹെഡാപ്പീസില്‍.ഇപ്രാവശ്യവും പതിവ് പോലെ അതൊക്കെ തന്നേയാണ് ഉദ്ദേശിച്ചിരുന്നുള്ളു താനും. എന്നാല്‍ കിടക്കട്ടെ ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുന്‍പേ ഒരേറ് എന്ന നിലയില്‍ മൂത്ത നായര്‍ ഒരു കാച്ചങ്ങട് കാച്ചി, ന്താത്? സംവരണം വേണം ന്ന്. ഇമ്മിണി സുഖള്ള പരിപാട്യാന്ന് നായന്മാര്‍ക്കും വൈകിയാണെങ്കിലും മനസ്സിലായിന്ന് സാരം. പെരുന്നയില്‍ പൊരുന്നിരുന്ന് ബഡ്ജറ്റ് ഉണ്ടാക്കുമ്പോള്‍ ഇങ്ങനേം ചില സുഖങ്ങള്‍ നടക്കുന്നുണ്ടെന്ന് പാവം വൈകിയാണെങ്കിലും നായര്‍ക്ക് വേളിപാടുണ്ടായി. കാര്യം ഇത് നടക്കാത്ത മനോഹരമായ ഒരു സ്വപ്നമാണെങ്കിലും കേന്ദ്രത്തില് ഡെല്‍ഹീ നായരൊക്കെ ഉള്ള സ്ഥിതിയ്ക്ക് ഒരു പിടിയങ്ങട് പിടിച്ചാല്‍ നടക്കും എന്ന് നായര്‍ക്കൊരു തോന്നല്‍. അങ്ങിനെ തോന്നിയതിന്റെ ഒരു വെളിച്ചത്തിലാണ് കാംഗ്രസ്സിന്റെ രമേശന്‍ നായരേയും ചാണ്ടി നായര്‍ക്കും പതിവു പോലെ ഓല അയച്ചത്.

നായരില്ലാതെ എന്താഘോഷം എന്ന മുരളീരവം മുഴക്കിക്കൊണ്ട് രമേശും ചാണ്ടിയും പെരുന്നയില്‍ ഹാജര്‍! മാധവന്‍ നായര്‍ ദര്‍ബ്ബാര്‍ രാഗത്തില്‍ ആ സംവരണ ഗാനം ആലപിച്ചു. ഒപ്പം ആലപ്പുഴ രാഗത്തിലും സ്താനാര്‍ത്ഥി രാഗത്തിലും മന്ത്രി രാഗത്തിലും വെവ്വേറെ ലളിത ഗാനങ്ങളും. എല്ലാം കേട്ട് കണ്ണ് തള്ളിയ രമേശന്‍ നായരും ചാണ്ടി നായരും ക മാ ന്നൊരക്ഷരം പത്രക്കാരോട് വരെ മിണ്ടാതെ സ്ഥലം വിട്ടു.അല്ലെങ്കില്‍ തന്നെ എന്ത് മിണ്ടാന്‍? ചോദിക്കുമ്പോ ചോദിക്കുമ്പോ കുപ്പീന്ന് വന്ന ഭൂതത്തെപ്പോലെ എല്ലാം കൊടുത്ത് കൊണ്ടിരുന്നതാ. എന്നാല്‍ ബി പി എല്‍ കാര്‍ഡുകാരോട് റേഷന്‍ പീടികക്കാര്‍ കാണിക്കുന്ന ഒരു മനോഭാവമായി മാറിയോ എന്നാണ് പെരുന്ന നായന്മാര്‍ക്കിപ്പോ സംശയം!എങ്ങനെ സംശയിക്കാണ്ടിരിക്കും പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ വെള്ളാപള്ളീ എന്നല്ലേ പുതിയ ചൊല്ല്!

ഈ സമുദായ നേതാക്കന്മാരെല്ലാം സമുദായത്തെ ഉദ്ധരിച്ച് ഉദ്ദരിച്ച് ഉദ്ധാരണം വരെ നഷ്ടപ്പെട്ട ഒരു സമൂഹത്തെ ഉണ്ടാക്കി എന്നല്ലാതെ ഇന്നത്തെ സമുദായ നേതാക്കള്‍ എന്ത് ഗുണമണ് സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്തത്? ഒരു സവര്‍ണ്ണനായി ജനിച്ചത് കൊണ്ട് പഠിക്കാന്‍ ഫീസ് വേണം,ജോലി സംവരണം ഇല്ലതന്നെ. വിരലിലെണ്ണാവുന്ന നായന്മാര്‍ സമ്പന്നതയുടെ മടിത്തട്ടില്‍ ജീവിക്കുന്നുണ്ട് എന്ന് കരുതി, ഒരു നേരം അടുപ്പ് പുകയാന്‍ വഴിയില്ലാത്ത നാലുകെട്ടുകള്‍ നേതാക്കന്മാര്‍ കാണാതെ പോകരുത്. സമുദായത്തിന്റെ പേരില്‍ നേടിയെടുത്ത സ്കൂളിലും കോളേജിലും എത്ര പാവപ്പെട്ട നായന്മാരുടെ മക്കള്‍ക്ക് സൌജന്യ വിദ്യഭ്യാസം നല്‍കുന്നുണ്ട്? ഡിഗ്രിയെടുത്ത് വരുന്ന ഒരു സവര്‍ണ്ണന്‍ ജോലിക്ക് ശ്രമിക്കുമ്പോള്‍ പത്താം ക്ലാസ് കഷ്ടിച്ച് പാസായ ഒരാള്‍ സംവരണത്തിന്റെ പേരില്‍ ജോലി നേടുന്നത് ഈ സംവരണം തുടങ്ങിയ കാലം മുതല്‍ ഈ സമുദായം അനുഭവിക്കുന്നതാണ്. അതിലൊരു മാറ്റം വേണം എന്ന് നായര്‍ ആവശ്യപ്പെട്ടപ്പോള്‍ ഏകപക്ഷീയമായി എതിര്‍ക്കുന്ന സായിബും തന്റെ സമുദായത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. സംവരാണാനുകൂല്യം നേടുന്ന ആ സമുദായം കേരളത്തില്‍ പണം കൊണ്ട് നടത്തുന്ന ആറാട്ടുകള്‍, ബംഗ്ലാവ് നിര്‍മ്മാണം,ഗള്‍ഫ് പണം കൊണ്ട് കാണിച്ച് കൂട്ടുന്ന തോന്യാസങ്ങള്‍, ഇതൊന്നും പോരാഞ്ഞ് സംവരണം കുത്തകയാണെന്ന് ധ്വനിപ്പിക്കുന്ന ആ സായിബ് എന്താണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്. സമുദായത്തെ പൊട്ടന്‍ കളിപ്പിച്ച് അധികാരം കിട്ടാന്‍ സ്ഥാനത്തും അസ്ഥാനത്തും സമുദായത്തോട് വിളിച്ച് പറയാനുള്ള ഒരു കാര്യമായി തുടര്‍ന്നും അങ്ങോട്ട് കൊണ്ട് നടന്നാല്‍ മതി.അതില്‍ കൂടുതല്‍ അഭിപ്രാമൊന്നും പറയാന്‍ സായിബിന് അര്‍ഹതയില്ല എന്ന് വല്ലപ്പോഴെങ്കിലും സ്വന്തം സമുദായത്തിലേക്ക് നോക്കി തീരുമാനമെടുത്താല്‍ ആ സമുദായം എന്നേ രക്ഷപ്പെട്ടേനെ!

ജാതിയുടേയും സമുദായത്തിന്റേയും പേരില്‍ ഇപ്പോഴും ജനങ്ങള്‍ വേര്‍തിരിക്കപ്പെടുന്നു. അര്‍ഹരും അനര്‍ഹരും സര്‍ക്കാറിന്റെ അനുകൂല്യങ്ങള്‍ പറ്റുന്നു. അര്‍ഹരായവര്‍ നേടുന്നതിനേക്കാള്‍ കൂടുതല്‍ അനര്‍ഹരായ സമുദായത്തിലെ പണക്കാരായ ആളുകള്‍ നേടുന്നു എന്നുള്ളത് ഒരു സത്യമാണ്. സമുദായം നോക്കുകയാണെങ്കില്‍ വെള്ളാപ്പള്ളി നടേശനും ഗോകുലം ഗോപാലനും സര്‍ക്കാര്‍ എന്ത് സംവരണമാണു നല്‍കേണ്ടത്?ആ സമുദായത്തിലെ പട്ടിണിപ്പാവങ്ങള്‍ക്ക് സംവരണങ്ങളുടെ എന്തേങ്കിലും ആനുകൂല്യം ലഭിക്കുന്നുണ്ടൊ? ഇവിടെ സമുദായ സംവരണമല്ല വേണ്ടത് മറിച്ച് സാമ്പത്തിക സംവരണം നടപ്പാക്കണം. എല്ലാ സമുദായത്തിലും ദരിദ്ര നാരായണന്മാര്‍ ഉണ്ട്. ഓരോ ദിവസം കഴിയും തോറും ഭരണങ്ങളുടെ മേന്മ കൊണ്ട് അവര്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്നു. സംവരണം കൊണ്ട് ജന സേവനമാണ് ഇവിടത്തെ സര്‍ക്കാരുകള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തുക. സമുദായങ്ങളില്‍ സംവരണത്തിന്റെ ചോരകുടിച്ച് തടിച്ച് വീര്‍ത്ത പ്രമാണികള്‍ കൂടുതല്‍ ചീര്‍ക്കാന്‍ മാത്രമേ ഈ സമുദായ സംവരണം ഉപകരിക്കൂ. സംവരണത്തിന്റെ പേരില്‍ വിണ്ടും സ്കൂളുകളും കോളെജുകളും സാമ്പത്തിക സഹായങ്ങളും ഒരുളുപ്പുമിലാതെ വീണ്ടും അനര്‍ഹര്‍ നേടുന്നത് ഒഴിവാക്കാന്‍ ഒരു സമുദായവും പരിഗണിക്കാതെ സാമ്പത്തികമായി പരാദീനത അനുഭവിക്കുന്ന പാവം ജനങ്ങളില്‍ എത്തിക്കുകയാണു വേണ്ടത്. അല്ലാതെ ജനിച്ചത് ഒരു സവര്‍ണ്ണനായിട്ടോ അവര്‍ണ്ണനായിട്ടോ എന്ന് പരിഗണിക്കാതെ എല്ലാം മനുഷ്യരാണു എന്ന് കരുതിയിട്ടെങ്കിലും സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്.

സമുദായത്തില്‍ എത്ര പേര്‍ അവശത അനുഭവിച്ചാലും സ്വന്തം കാര്യം മാത്രം നോക്കി ശീലിച്ച മത,സമുദായ നേതാക്കള്‍ ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം അര്‍ഹരായ സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് ഒരിക്കലും നീതി കിട്ടുകയില്ല. ഈ സമുദായ വേര്‍തിരിവിനു വളം വെച്ച് കൊടുത്ത് അധികാരം കയ്യാളുന്ന രാഷ്ട്രീയ മേലാളന്മാരില്‍ നിന്നും പുതിയതായി ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ലെങ്കിലും നന്മയുള്ള ആരെങ്കിലും സര്‍ക്കാറില്‍ കാണാതിരിക്കില്ല എന്ന് തന്നെയാണ് നായരുടെ വിശ്വാസം. ഇലക്ഷന്‍ വരുമ്പോള്‍ മാത്രം സമുദായ നേതാക്കളുടെ പാദ സേവ നടത്തി വാഗ്ദാനങ്ങള്‍ നല്‍കി അനുകൂല്യങ്ങള്‍ പറ്റുന്ന നേതാക്കളുടെ കപട മുഖം ഇനിയും സമുദായത്തിലെ പാവപ്പെട്ട ജനങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനി ഒരു സംവരണത്തിനും അവരെ രക്ഷിക്കാനാവില്ല എന്നാണു നായര്‍ക്ക് പറയാനുള്ളത്. അല്ലാതെ സംവരണം വേണം എന്ന് നായരുടെ നേതാക്കന്മാര്‍ പറയുന്നുണ്ടെങ്കില്‍ അത് സമുദായത്തിലെ മാടമ്പികള്‍ക്ക് വേണ്ടി മാത്രമാണ്.
എന്നാ നായരങ്ങട്....