Wednesday, January 6, 2010

സി പി എമ്മിന്റെ നായര്‍ പ്രേമം !

പറഞ്ഞ് വരുമ്പോ ഇപ്പോ സി പി എം നായരുടെ ഒരു ബന്ധുവായിട്ട് വരും അമ്മേടെ വകേല്! ഒരു സംവരണ പ്രേമം കൊണ്ട് ഇറങ്ങിയിരിക്കുന്നു ഒരു ഹംസയും ഒരു പാലൊളി പൂനിലാവും!ഒരു സമുദായത്തെ മുഴുവന്‍ സവര്‍ണ്ണരെന്ന് മുദ്ര കുത്തി, അടിയാളരുടെ പേരും പറഞ്ഞ് ഈ സമുദായത്തെ മുഴുവന്‍ കൊള്ളയടിക്കാനും പിന്നോക്കാവസ്ഥയിലേക്ക് തള്ളിയിടാനും നേത്യത്വം നല്‍കിയ സി.പി എമ്മിന്റെ അരുമ പുങ്കവന്മാരാണ് ഇപ്പോള്‍ നായര്‍ സ്നേഹം ഒലിപ്പിച്ചോണ്ട് വരുന്നത്.

സഖാക്കളേ ഓര്‍മ്മയുണ്ടോ ആ പഴയ കാലം? അന്ന് നിങ്ങള്‍ കണ്ണൂരില്‍ ചേര്‍ന്ന രഹസ്യ യോഗങ്ങള്‍ വരെ വെള്ളക്കാരെ പടിയടച്ച് പിണ്ഡം വെക്കാനായിരുന്നില്ല. എങ്ങിനെ ഇവിടത്തെ നായരടക്കമുള്ള സമൂഹത്തെ ജന്മിയെന്ന് മുദ്രകുത്തി പടിയിറക്കാനായിരുന്നു. അടിയാളന്റെ പേരു പറഞ്ഞ് കേരളത്തിലെ ഉന്നത കുലജാതരായ നായര്‍ സമുദായം അടക്കമുള്ളവരെ പുറത്താക്കാന്‍ കഴിഞ്ഞ ആ രാഷ്ട്രീയ പാര്‍ട്ടിയുടെ ഇന്നത്തെ ആസ്തി എത്രായാണെന്ന് വല്ല തിട്ടവുമുണ്ടോ സഖാവേ? എല്ലാം ജനങ്ങളുടേതാണെന്ന് പറയുന്ന പാര്‍ട്ടി ഇപ്പോള്‍ ജനങ്ങള്‍ എന്ന പദത്തിന് പുതിയ മാനദണ്ഡങ്ങള്‍ നല്‍കിയിരിക്കുന്നു.അല്ലെങ്കിലും പരിപ്പുവടയും ദിനേശ് ബീഡിയും കൊണ്ട് ഇവിടെ ഒരു ചുക്കും നടക്കില്ലല്ലോ. എല്ലാം ജനങ്ങളുടേയാണെന്നാണു വെപ്പ്. ഏത് ജനത്തിനാണ് സഖാവെ പാര്‍ട്ടിയുടെ സ്വത്ത് അവകാശം എഴുതിക്കൊടുത്തിട്ടുള്ളത്? തെറ്റ് തിരുത്തിയ കൂട്ടത്തില്‍ ഇനിയും ഒരു പാട് തെറ്റുകള്‍ കുമിഞ്ഞ് കൂടി കിടപ്പുണ്ട് സഖാവേ. സമയമുണ്ടെങ്കില്‍ ഓര്‍ത്ത് നോക്കണം.

നാട്ടില്‍ ഇന്ന് സമ്പന്ന വര്‍ഗ്ഗം എന്നൊന്നുണ്ടെങ്കില്‍ അതില്‍ ഏറിയ പങ്കും ഏരിയാ നേതാകന്മാര്‍ വരെ ഉള്‍പ്പെടും. പട്ടിണി കിടക്കുമ്പോഴും ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ എറ്റ് വങ്ങുമ്പോഴും മുഷ്ടി ചുരുട്ടി ഇന്‍ ഖിലാബ് സിന്ദാബാദ് വിളിച്ച പട്ടിണി പാവങ്ങളെ ഒന്ന് തിരിഞ്ഞ് നോക്ക് സഖാക്കളേ എന്നിട്ട് നായരുടെ പിന്നോക്കത്തിലേക്ക് തിരിഞ്ഞാല്‍ മതി. പട്ടിണി എന്താന്നറിയുന്ന സഖാക്കളുണ്ടായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍, ഇപ്പോല്‍ അങ്ങിനെ ഒന്നില്ല. പട്ടിണി മുഴുവന്‍ അനുഭാവികള്‍ക്കും പാര്‍ട്ടിയെ സ്നേഹിക്കുന്ന പാവം കൂലിപ്പണിക്കാര്‍ക്കും. പട്ടിണി ജാഥ ഒരിക്കല്‍ കൂടി നടത്താന്‍ സമയമായി സഖാക്കളേ. എന്നിട്ടിപ്പോള്‍ നായരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സംവരണവുമായി വന്നിരിക്കുന്നു. അല്ലയോ മന്ത്രി പാലൊളി സാഹിബേ, മുസ്ലിം സമുദായത്തില്‍ പെടുന്ന പിന്നോക്കക്കാരായ ജനങ്ങള്‍ക്ക് വേണ്ടി എന്തു എന്ത് പുണ്യ പ്രവര്‍ത്തി ചെയ്തു സഖാവേ? ഓ നായര് മറന്നു, ഹജ്ജ് വിമാനത്തിന് പച്ചത്തുണിപൊക്കിക്കാട്ടി ആണ്ട് തോറും ഉല്‍ഘാടനം ചെയ്യാറുണ്ടല്ലെ? മതി. പട്ടിണി പാവങ്ങളാണല്ലോ അധികവും ആ കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോണത്.അവര്‍ക്ക് യാത്ര അയപ്പ് നല്‍കേണ്ടത് അത്യാവശ്യം തന്നെ. അല്ലെങ്കില്‍ ആ സമുദായത്തില്‍ നിന്നുള്ള വോട്ട് കുറയും.മുസ്ലിം ലീഗ് സ്വ സമുദായത്തിലെ ഒരാള്‍ക്കും ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് ലീഗിനെ മൊഴി ചൊല്ലി സി പി എമ്മിലേക്ക് വന്ന ഹംസ സാഹിബേ നിങ്ങടെ സമുദായത്തില്‍ പട്ടിണിയും പിന്നോക്കാവസ്ഥയുമൊക്കെമാറിയോ? മാറിയില്ല അല്ലേ? പഞ്ചായത്ത് ഇലക്ഷന്‍ വരുമ്പോള്‍ എല്ലാവരും ഒത്തൊരുമിച്ച് ഒരു പിടിയങ്ങട് പിടിച്ചാല്‍ പൊരുന്നയില്‍ പൊരുന്നിരിക്കുന്ന നായന്മാര്‍ സി പി എമ്മിലേക്കുള്ള സമദൂര അളവില്‍ കുറവും വരുമെന്ന് പര്‍ട്ടിക്ക് വല്ല വെളിപാടും ഉണ്ടായോ? ഇങ്ങനെ തരം കിട്ടുമ്പോഴൊക്കെ വാക്കും പ്രവര്‍ത്തിയും മാറ്റുന്ന സഖാക്കളേ.. ഇതിനു നാട്ടില്‍ പറയുന്ന പേര് വേറെയാണ്. അത് നായരായിട്ട് പറയുന്നില്ല. നായരൊന്ന് പറഞ്ഞോട്ടെ നാട്ടില്‍ പട്ടിണി കിടക്കുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി ഒരു “പട്ടിണി ഹൌസ്” കെട്ടിയുണ്ടാക്കാന്‍ കഴിയുമോ നായര്‍ സ്നേഹി സഖാക്കളേ? അവിടെ ഒരു നേരത്തെ ഭക്ഷണം പട്ടിണി കിടക്കുന്നവര്‍ക്ക് കൊടുക്കാന്‍ ഏര്‍പ്പാടുണ്ടാക്കുമോ? എന്നാലെങ്കിലും ഒരു നേരമെങ്കിലും പട്ടിണിയില്ലാതെ കഴിയാന്‍ ഇവിടത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് കഴിയും എന്ന് നായര്‍ വിശ്വസിക്കുന്നു.

ഇവിടെ മുന്നണികള്‍ സാമുദായിക കൂട്ടുകെട്ടുകളോടെ കാലമിത്ര മാറി മാറി ഭരിച്ചിട്ടും സമുദായ നേതാക്കന്മാര്‍ക്കും പാര്‍ട്ടികള്‍ക്കുമല്ലാതെ കേരളത്തില്‍ ഏത് സമുദായമാണ് മുന്നോക്കം നിന്നിട്ടുള്ളത്? വെള്ളാപ്പള്ളിയും പണിക്കരും ഗോകുലം ഗോപാലനും ലീഗ് തങ്ങന്മാരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കേരളത്തില്‍ സമ്പന്നരായി എന്നുള്ളതൊഴിച്ചാല്‍ ഒരു സമുദായത്തിനും ഏറ്റവും ചുരുങ്ങിയത് ഒരു ഇരുപത്തഞ്ച് കൊല്ലം മുമ്പുള്ളതില്‍ നിന്നും വ്യത്യസ്ഥമായ ഒരു ഉന്നമനവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ ഈ സമുദായത്തിന്റേയും പിന്നോക്കത്തിന്റേയുമൊക്കെ കണ്ണീര്‍ കഥകള്‍ പറഞ്ഞ് നടന്നവര്‍ സമ്പന്നതയുടെ മടിത്തട്ടിലുമാണ്. ഇവിടെയാണ് സംവരണത്തിന്റെ പൊള്ളത്തരം വെളിച്ചത്ത് വരിക. സംവരണമുണ്ടായിട്ടും സംവരണ സമുദായത്തിലെ എത്ര പേര്‍ ജോലി നേടി എന്നും സംവരണമില്ലാതെ എത്ര സവര്‍ണ്ണര്‍ ജോലി നേടി എന്നുമുള്ള കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കട്ടെ. അപ്പോഴറിയാം ഊരിലെ പഞ്ഞം!

സംവരണം എന്ന സര്‍ക്കസ് തുടങ്ങീട്ട് നാളുകള്‍ കുറേ ആയില്ലെ? ആ സംവരണം കൊണ്ട് ആ സമുദായത്തില്‍ എന്ത് പ്രയോജനം ഉണ്ടായി എന്നെങ്കിലും ഈ അവസരത്തില്‍ ഒരു നിരീക്ഷണ വിഷയമാക്കേണ്ടതാണ്. സമുദായ സംവരണം ജന്മാവകാശമാണെന്നും കുത്തകാവകാശമെന്നും പറയുന്ന നേതാക്കന്മാര്‍ സംവരണം മൂലം ആ സമുദായത്തിന് എത്ര നേട്ടമുണ്ടായി എന്ന് പറയാനെങ്കിലും ഏറ്റവും ചുരുങ്ങിയ പക്ഷം മനസ്സ് കാണിക്കണം. സമുദായത്തിന്റെ പേര് പറഞ്ഞ് അനര്‍ഹരായവര്‍ നേടിയെടുത്ത അവകാശങ്ങളുടെ കണക്കുകള്‍ നിരത്തി വെക്കാന്‍ ഈ സമുദായ നേതാക്കള്‍ തയ്യാറുണ്ടോ?അങ്ങിനെ നേടിയവര്‍ അതേറ്റ് പറയാന്‍ തയ്യാറാവുമോ? സ്കൂളും കോളേജും എന്ന് വേണ്ട സമുദായത്തിന്റെ പേരും പറഞ്ഞ് റേഷന്‍ മണ്ണെണ്ണ വരെ വാങ്ങിയവര്‍ ആ സമുദായങ്ങളോട് അല്‍പ്പമെങ്കിലും കൂറ് കാട്ടിയിരുന്നെങ്കില്‍ ഇവിടുത്തെ പിന്നോക്കാവസ്ഥയ്ക്ക് അല്‍പ്പമെങ്കിലും മാറ്റമുണ്ടായേനെ.

ഭൂ പരിഷ്കരണ നിയമം കൊണ്ട് മഹത്തായ വിപ്ലവം സ്യഷ്ടിച്ചു എന്നവകാശപ്പെടുന്ന പാര്‍ട്ടി ഭൂമാഫിയയുടേയും, റിയല്‍ എസ്റ്റേറ്റുകളുടേയും ബിനാമികളാകുന്ന കാഴ്ച കണ്ണുള്ള കേരളീയരൊക്കെ കണ്ടതാണ്. ആ പാര്‍ട്ടിക്കാരാണ് നായര്‍ സ്നേഹം തുളുമ്പി ഒലിച്ച് നിര്‍ഗ്ഗളിച്ച് വന്നിരിക്കുന്നത്. കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ട് കൊല്ലിച്ചതും നീയേ ചാപ്പാ....

അല്ല ചോദിക്കാന്‍ മറന്നു, പാര്‍ട്ടി സിക്രട്ടറിയുടെ അഴിമതി കേസ് എന്തായി? വല്ല രക്ഷയുമുണ്ടോ? ഇപ്പോള്‍ ജാമ്യത്തിലാണല്ലേ? പണം സിക്രട്ടറി കൈകൊണ്ട് വാങ്ങിയില്ല എന്ന് നായരും കരുതണ്, പക്ഷേ പാര്‍ട്ടി ആശുപത്രിയ്ക്ക് ഉപകരണങ്ങളായി മറിച്ചു എന്നും ഒരു ശ്രുതിയുണ്ടേ. എന്തായാലും കോടതീലു ഒരു സാക്ഷി പോലും ആക്കാന്‍ കൊള്ളാത്ത നിര്‍ഗുണനാണ് അന്തപ്പന്‍ എന്ന് കോടതി വരെ നിരീക്ഷിച്ചു. ആ അന്തപ്പന്‍ വന്ന് സാക്ഷി പറഞ്ഞ് സെക്രട്ടറി രക്ഷപ്പെട്ടത് തന്നെ! ചിലപ്പോള്‍ സാക്ഷി പറഞ്ഞേക്കാം കാരണം കരാറൊക്കെ ഉണ്ടാക്കിയത് തന്നെ കാര്‍ത്തികേയന്‍ സാറല്ലെ. അല്ലെങ്കിലും ഇതൊന്നും തെളിയാനൊന്നും പോകുന്നില്ലന്നേ. ബാബരി പള്ളിയുടെ പേരും പറഞ്ഞ് അധികാരം നേടിയ ബി ജേ പി അത് പൊളിച്ചപ്പോള്‍ വേറെ മുദ്രാവാക്യം ഇല്ലാതെ തകര്‍ന്നടിഞ്ഞ പോലെ കേരളത്തില്‍ ഓരോ ഇലക്ഷന്‍ വരുമ്പോഴും ലാവലിന്‍ ലാവലിന്‍ എന്ന് പറഞ്ഞ് പ്രചരണം നടത്തി വോട്ട് വാങ്ങുന്നത് പോലെ ഇപ്പോള്‍ കേസായപ്പോള്‍ കാംഗ്രസ്സും കുടുങ്ങും എന്ന നിലയായീന്നാ കേള്‍ക്കണേ.ഇനി സി ബി ഐ കനിയണം! അതൊക്കെ സോണിയാജിയോട് ഇനി പ്രത്യേകം പറയണോ? അല്ലെങ്കിലും മുരളിയുടെ കാര്യം മാത്രം പറയാനാണ് ഡെല്‍ഹീ പോകുന്നത് എന്നാണോ നിങ്ങള്‍ കരുതിയത് കഷ്ടം!
ന്നാ നായരങ്ങട്.....

11 comments:

അമ്മേടെ നായര് said...

ഭൂ പരിഷ്കരണ നിയമം കൊണ്ട് മഹത്തായ വിപ്ലവം സ്യഷ്ടിച്ചു എന്നവകാശപ്പെടുന്ന പാര്‍ട്ടി ഭൂമാഫിയയുടേയും, റിയല്‍ എസ്റ്റേറ്റുകളുടേയും ബിനാമികളാകുന്ന കാഴ്ച കണ്ണുള്ള കേരളീയരൊക്കെ കണ്ടതാണ്. ആ പാര്‍ട്ടിക്കാരാണ് നായര്‍ സ്നേഹം തുളുമ്പി ഒലിച്ച് നിര്‍ഗ്ഗളിച്ച് വന്നിരിക്കുന്നത്. കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ട് കൊല്ലിച്ചതും നീയേ ചാപ്പാ....

മുക്കുവന്‍ said...

നായരെ... നന്നായി... ദേ മുക്കുവനും ഒന്നെഴുതി.. കുറച്ച് കാലം മുന്‍പ്

http://mukkuvan.blogspot.com/2007/12/blog-post.html

ജാതന്‍ said...

അതെന്തായാലും നന്നായി, അവസാനം പറഞ്ഞത്, ഇല്ലേല്‍ സഖാക്കളു വന്നു നയരുടെ വാലുപിടിച്ച് ഉലച്ചേനെ...നല്ല നായരു തനി തങ്കം..

ബിജു കുമാര്‍ said...

നന്നായിരിയ്ക്കുന്നു. നായര്‍ക്ക് പിന്നാക്കജാതി ആവണത്രേ. എന്താ ആവാലോ. പക്കേങ്കില് നായര്‍ക്ക് തെങുകേറാന്‍ പറ്റ്വോ... തെങ്ങു ചെത്താന്‍ പറ്റ്വോ.. അന്യരുടെ ക്ഷൌരം ചെയ്യാന്‍ പറ്റ്വോ. ഇപ്പോ തന്നെ എല്ലയിടത്തും ആവശ്യത്തിലധികമുണ്ട് നായര്. ഇനി പാവങ്ങളുടെ ചട്ടിയിലും കൂടെ കൈയിട്ടേ അടങ്ങൂന്നാണോ...

ഭൂതത്താന്‍ said...

പാവങ്ങളുടെ ചട്ടി എന്നാണ് പേരെങ്കിലും അവര്‍ ആ ചട്ടിടെ മൂട് മാത്രമേ കണ്ടിട്ടുള്ളു അതിന്റെ അകം കണ്ടവര്‍ ആ പാവങ്ങളുടെ ഇടയിലെ സമ്പന്നരാണ് ...പിന്നെ പെരുന്നയിലെ പണിക്കര്‍ക്കും നായര്‍ക്കും പെട്ടെന്ന് സമുദായ പ്രേമം കേറി തലയ്ക്കു പിടിച്ചതിന്റെ പിന്നില്‍ വേറെന്തെങ്കിലും ലക്‌ഷ്യം കാണും ..ഇവര്‍ക്ക് സ്വന്തം സമുദായത്തെ ഉദ്ദരിക്കാന്‍ അവരില്‍ നിന്ന് പിരിച്ചെടുക്കുന്ന കാശ് മാത്രം മതി (സത്യസന്ധമായി അങ്ങനെ ആഗ്രഹം ഉണ്ടെങ്കില്‍ ) അങ്ങനെ കിട്ടുന്ന കാശില്‍ ഉദ്ദരിക്കുന്നത് നായരിലെ തന്നെ സമ്പന്നരെയാണ്..പിന്നെ തെങ്ങ് കേറാന്‍ നായരെ എന്നല്ല ഇപ്പോള്‍ ആരെയും കിട്ടാനില്ല ...അതുകൊണ്ടല്ലേ വ്യവസ്സായവകുപ്പ് പുതിയ യന്ത്രങ്ങള്‍ തിരക്കി ഇറങ്ങിയത്‌ ..പിന്നെ കമ്മുനിസ്റ്റ്‌ കാരനും കൊണ്ഗ്രസ്സുകാരനും മാറി മാറി പണിക്കരെ സുഖിപ്പിക്കും ...അവര്‍ക്കും മറ്റെല്ലാവര്‍ക്കും അറിയുന്ന ഒരു സത്യം ഉണ്ട് പണിക്കര്‍ പറഞ്ഞാല്‍ അത് പോലെ അനുസരിക്കുന്ന നായന്മാര്‍ ഇവിടെ ഇല്ലെന്നുള്ള സത്യം

Sachin said...

സംവരണമുണ്ടായിട്ടും സംവരണ സമുദായത്തിലെ എത്ര പേര്‍ ജോലി നേടി എന്നും സംവരണമില്ലാതെ എത്ര സവര്‍ണ്ണര്‍ ജോലി നേടി എന്നുമുള്ള കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കട്ടെ. അപ്പോഴറിയാം ഊരിലെ പഞ്ഞം!

അത്താണ്! കൊട് നായരേ കൈ. പിച്ചച്ചട്ടീല്‍ കയ്യിടാന്‍ നിക്കുന്ന നായന്‍മാര്‍ ഇത്തരത്തില്‍ ഒരു കണക്കെടുപ്പിനു തയ്യാറാകുമോ? എവിടെ?

noordheen said...

കയ്യടി നേടാന്‍ വേണ്ടി സഖാക്കളെകുറിച്ച് കഥകള്‍ ഉണ്ടാക്കുക . അതാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ് ! നടക്കട്ടെ നായരെ നടക്കട്ടെ. അണ്ടിയോടടുക്കുമ്പോള്‍ മങ്ങയുടെ പുളി അറിയുന്ന പോലെ കാര്യത്തോടടുക്കുമ്പോള്‍ സമുദായ സ്നേഹം നായര്‍ ക്കും ഉള്ളത് നന്നായി ! വിട്ടു പിടി നായരേ.

അമ്മേടെ നായര് said...

നായര് പറഞ്ഞത് കേട്ട് കയ്യടിക്കാന്‍ നൂര്‍ദ്ദീനും തോന്നിയതെങ്കില്‍ അത് നായരുടെ കുഴപ്പമല്ല. തെറ്റ് തിരുത്തല്‍ തുടങ്ങിയത് നായന്മാരല്ല എന്ന് ഓര്‍ക്കുമല്ലോ.പിന്നെ നായര്‍ക്ക് സമുദായ സ്നേഹം സി പി എമ്മിന്റെ അത്രേം വരില്ല. കാരണം നായര്‍ സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കെ സംവരാണാനുകൂല്യം കൊടുക്കാവൂ എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. വായിക്കുമല്ലോ. അല്ലാതെ സംവരണം വേണം എന്ന് പറയുന്നത് നായന്മാരിലെ മാടമ്പികള്‍ക്ക് വേണ്ടി മാത്രമാണ്.സഖാക്കളെ കുറ്റം പറയുകയല്ല ഈ കപട സ്നേഹത്തെക്കുറിച്ച് പറഞ്ഞു എന്നേയുള്ളൂ..
എന്നാ നായരങ്ങട്...

Anonymous said...

കൊള്ളാം നായരേ. എനിക്കങ്ങ് പിടിച്ചു! എന്നാ ഉണ്ണിയങ്ങട്....

sherriff kottarakara said...

നായരേ! കലക്കീ ...ട്ടാ

Joker said...

സിപീ എം ന് മാത്രമാണോ നായരെ, നായര്‍ പ്രേമം. കുഞ്ഞാലി കുട്ടി സാഹിബും സംവരണത്തെ കുറിച്ച് പറഞ്ഞത് കേട്ടോ. നമ്മുടെ ഹസ്സന്‍ സായിബും പറഞ്ഞിട്ടുണ്ട്. ഹസ്സന്‍ സായിവിന് സംവരണം വേട്ട തറവാട്ട്റ്റില്‍ സ്വത്തുണ്ടാകും. സിപി എം പണ്ടേ തന്നെ ഈ സംവരണത്തിന് എതിരാണല്ലോ. ഗള്‍ല്‍ഫില്‍ നിന്ന് മാപ്ലമാര്‍ പ്രത്യേകിച്ചും പൈസ ഉണ്ടാക്കിയപ്പോള്‍ ഥുടങ്ങിയ എടങ്ങേറാണ് ഇത് മ്, സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന്. ക്രീമിലെയര്‍ എന്നൊക്കെ പറഞ്ഞ് അത് പണ്ടേ തൊടങ്ങ്ഗിയതാ. ഇപ്പോള്‍ നായര്‍ പ്രേമം തലക്കു പിടിച്ചത്. മുത്തു നബിയുടെ പാര്‍ട്ടിയിലെ ആള്‍ക്കാര്‍ക്കാര്‍ക്കും അവരുടെ തന്നെ ‘കൌമിനു’ മാണ്.