Wednesday, October 28, 2009

അസ്ഥാനത്തെ ചില ഉറുമ്പ് കടികള്‍!

നോം അല്‍പ്പം സുഖവാസത്തിലായിരുന്നോണ്ട് ഇവിടെ നടന്ന പേക്കൂത്തുകളൊന്നും കാണാന്‍ പറ്റീല്യ. അങ്ങിനെ പഴേ ഓലകള് മറിച്ച കൂട്ടത്തിലാണ് അസ്ഥാനത്ത് ഒരു ഉറുമ്പ് കേറി കടിച്ച് ചൊറിഞ്ഞ ഒരുസംഗതി ശ്രദ്ധയില്‍ പെട്ടത്. കുളിച്ചില്ലേലും കൌപീനം കിടക്കട്ടെ പുരപ്പുറത്ത് എന്ന് നിരീക്കണ ചില ഏഭ്യന്‍മാരെ പോലും നാണം കെടുത്തുന്ന പോലെ ഒരു കവിതയ്ക്ക് കമന്റ് ഇട്ടിരിക്യണൂ ഒരു ആഭാസന്‍.ഇയാളടെ കുട്ടിക്കാലത്ത് ആശാന്‍ എഴുതിയ കവിതകളൊക്കെ ആശാന്‍ നേരിട്ട് വന്ന് അര്‍ത്ഥോം, വ്രുത്തോം,അലങ്കാരോം, സമോസോം,ഒക്കെ നേരിട്ട് മനസ്സിലാക്കി കൊടുക്ക്വായിരുന്നത്രെ. പാവം കുമാരനാശാന്‍ മരിച്ചതില്‍ പിന്നെ ആ വിദ്ദ്വാന്‍ ആശാന്റെ കവിത പഠിച്ചിട്ടില്ല്യാന്നാ കേട്ടത്. സുക്യത ക്ഷയം! അല്ലാണ്ടെന്താ പറയാ?

ഇന്നത്തെ കാലത്ത് ഒരു പോസ്റ്റ് ഇട്ട് കുരു സമ്പാദിക്കാന്‍ എളുപ്പല്യാന്ന് നോമും ശ്ശി മനസ്സിലാക്കി ട്ട്വൊ. ലതീഷ് നായരുടെ ബ്ലോഗില്‍ കമന്റിയിട്ട് അത് ഡെലീറ്റ് ചെയ്തു എന്നും കവിതാ ശാഖയെ മൊത്തം ഉദ്ധരിക്കാനുതകുന്ന ഒരു കമന്റ് ഉറുമ്പ് വിദ്ദ്വാന്‍ അവിടെ ഇട്ടു എന്നും, മറുമൊഴീല് പോയാല്‍ അത് കിട്ടില്യാന്ന് അറിയാത്ത മണ്ടന്‍ ലതീഷിനെ വെല്ലുവിളിച്ച് അതൊക്കെ സ്വൊരുക്കൂട്ടി ഞാന്‍ പോസ്റ്റാക്കിയേ എന്ന് ഒരു ഉളുപ്പുമില്ലാതെ വിളിച്ച് പറഞ്ഞ ഉറുമ്പിനെ ഷണ്ടന്‍ ഭാര്യ ഗര്‍ഭിണിയാണേ എന്ന് വിളിച്ച് പറയണ പോലെ ഒരു ഫീലിങ്ങ്സാ നായരച്ഛന് തോന്നീത്. കാര്യം നോം ഇവിടെ പുതീതാണെങ്കിലും നമ്മടെ കരയോഗത്തിലും ആണത്വം പണയം വെക്കാത്തവര്‍ ഉണ്ടെന്ന് അറിയിക്കണമല്ലോ.

ബ്ലൊഗിനെ സംബന്ധിച്ച് ഒരു കവിത എഴുതുകയോ കഥ എഴുതുകയോ ഒരു വളിപ്പ് എഴുതുകയോ എന്നത് ഒരു ബ്ലോഗറുടെ സ്വാതന്ത്ര്യമാണ്. അത് കൊണ്ടാണ് ബ്ലോഗ് എന്ന മാധ്യമം മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാകുന്നത്. ഉറുമ്പ് കടിയാണെങ്കിലും, ചൊറിച്ചിലാണെങ്കിലും അത് എന്ത് എഴുതണം എന്ന് തീരുമാനിക്കാനുള്ള തീരുമാനം തികച്ചും ആ ബ്ലോഗര്‍ നായര്‍ക്കു തന്ന്യാ. അതല്ല ഒരു ബ്ലോഗര്‍, നായന്മാരെ കുറിച്ച് ഒന്നും എഴുതാന്‍ പാടില്ല എന്ന് ഈ നായര്‍ വാശി പിടിച്ചാല്‍ സാക്ഷാല്‍ വെള്ളാപ്പള്ളി മൊതലാളി ഇലക്ഷനില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കണം എന്നു പറഞ്ഞത് പോലെയാണ്. അയാള്‍ ജയിച്ചിരിക്കും! മൂന്ന് തരം.എന്താ അങ്ങിനെ അല്ല്യാന്നുണ്ടോ?

നോം ബ്ലൊഗില്‍ ഉറുമ്പിനേക്കാള്‍ വയസ്സിന് മൂപ്പുള്ളത് കൊണ്ട് പറയാന്ന് കരുത്യാ മതി, ഉറുമ്പ് കടിച്ചത് അസ്ഥാനത്തണ്. ഒരാവശ്യവുമില്ലാതെ ചൊറിഞ്ഞതാണ് എന്ന് പറയാതെ തരല്യ.

നമ്മടെ സസ്യോട്, ദന്നേ മ്മടെ സസി തരൂര് തന്നേ, ആ ഡെല്‍ഹീ നായരോട് കൈപ്പള്ളി ഏതാണ്ടൊക്കെ ചോദിച്ചു എന്നും പറഞ്ഞ് ഈ ഉറുമ്പ് കൈപ്പള്ളീടെ അസ്ഥാനത്ത് കടിച്ച കാര്യം നോം മറന്നിട്ടില്യാട്ട്വൊ. അത് നമുക്കും ശ്ശി ബോധിക്യേണ്ടായി,കാര്യം അതിലു അല്‍പ്പം കാര്യം ഇണ്ടാര്‍ന്നു. ആ പോസ്റ്റിലൂടെ കൈപ്പള്ളീടെ അസ്ഥാനത്ത് കടിച്ചപ്പോള്‍ ഉറുമ്പിന്റെ ബ്ലോഗില്‍ ധാന്യം കുമിഞ്ഞ് കൂടി എന്ന് നോം അറിയേണ്ടായി. ധാന്യം കുമിഞ്ഞ് കൂടാനുള്ള ടെക്നിക്ക് ഇതെന്യാന്ന് പാവം ഈ ഉറുമ്പ് തെറ്റിദ്ധരിച്ചു. എന്നാ പോയി ലതീഷിന്റെ അസ്ഥാനത്തൊരു കടി! അത്രേ ഉള്ളൂ അല്ലേ? ഇതൊന്നും അത്ര ശരിയല്ലാ ട്ട്വൊ!

മലയാളം ക്ലാസിലു പദ്യം കാണാതെ പഠിച്ച് വെച്ച പോലെ മാത്രമേ കവിത എഴുതാവൂ എന്ന് വാശി പിടിക്കുന്നത് ഉറുമ്പിനെ പോലുള്ളവര്‍ക്ക് നല്ലതല്ലാന്ന് തന്യാ നോം നിരീക്കണത്. ഒരു കവിയേയും, പണ്ടാരമടങ്ങാന്‍ ഗവികളെയും ആദ്യം ഉറുമ്പ് തിരിച്ചറിയണം. ലതീഷ് മോഹനെ അംഗീകരിക്കണം എന്നല്ല. ഇവിടെ വരിയുടച്ചും തരിയുടച്ചുമൊക്കെ കവിതകള്‍ എഴുതപ്പെടുന്നുണ്ട്. കവിത ഇങ്ങനേ മാത്രേ എഴുതാവൂ എന്ന് ഒരാളും എവിടെം എഴുതി വെച്ചിട്ടില്ല. കണ്ടിച്ച് കളഞ്ഞ നഖത്തെ ചന്ദ്രനായി ഉപമിക്കാന്‍ പാടില്ല എന്ന് ഉറുമ്പ് വാശി പിടിച്ചാല്‍ അതിനര്‍ത്ഥം ഒരു നഖത്തെ നഖമായി മാത്രമേ കാണാവൂ എന്ന് വാശി പിടിക്കുന്നവന്റെ അല്‍പ്പത്വം അല്ലെങ്കില്‍ മണ്ടത്തരമായേ നായരച്ഛന് കാണാന്‍ കഴിയൂ.

നോം അടുത്തിടെ കണ്ട ഒരു സിനിമയിലെ രംഗമാണ് നായരച്ഛന് ഓര്‍മ്മ വരുന്നത്. ശ്രീനിവാസന്റെ കഥാ പാത്രം പരസ്യചിത്രീകരണത്തിന്റെ സെറ്റില്‍ നിന്ന് “സ്റ്റാര്‍ട്ട്,ആക്ഷന്‍,കട്ട്” എന്ന് പറയുന്നുണ്ട്. ഒന്നുകൂടെ വ്യക്തമാക്കിയാല്‍ സ്റ്റാര്‍ട്ട്,ആക്ഷന്‍,കട്ട് എന്ന് മാത്രം പറഞ്ഞത് കൊണ്ടായില്ല. അത് പറയാന്‍ ഏത് അണ്ടനും അടകോടനും കഴിയില്ല എന്ന് ആ ചിത്രം നമ്മേ പഠിപ്പിക്കുന്നു. അറിയാവുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുക.അല്ലെങ്കില്‍ സ്വയം മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ പാത്രമാവും. ഉറുമ്പിനെ പോലുള്ളവര്‍ ഹിറ്റ് കുരുവിന് വേണ്ടി ഇളിഭ്യനാകുന്നത് നായരച്ഛന്‍ കാണാന്‍ ആഗ്രഹിക്കുന്നില്ല. ലതീഷ് മോഹന്റെ കവിത വായിച്ചിട്ട് കോരിത്തരിച്ച ഒരു നായര് എന്ന നിലയില്‍ അതിനെ ന്യായീകരിക്കേണ്ടി വന്നത് ആ കവിത ഇഷ്ടമായത് കൊണ്ട് മാത്രമാണ്. മറ്റുള്ള ചില ഗവികളെ അവഹേളിക്കുക എന്നതാണ് ഉറുമ്പിന്റെ ലക്ഷ്യമെങ്കില്‍ ആയിക്കോളൂ, പക്ഷേ മലര്‍ന്ന് കിടന്ന് തുപ്പുന്നത് നന്നല്യ എന്നേ നായരച്ഛന് ഉപദേശിക്കാനുള്ളൂ. ന്ത്യെ?

കടിച്ച പാമ്പ് തന്നെ വന്ന് വിഷം ഇറക്കണം എന്ന് ഇന്നത്തെ കാലത്തെ ബ്ലോഗര്‍മാരും ചിന്തിക്കുന്നുണ്ടെങ്കില്‍,ഇനിയും ഈ മലയാള ബൂലോകം നന്നാവാന്‍ പോകുന്നില്ല. ഉറുമ്പിന് ലതീഷ് നായര് നേരിട്ട് വന്ന് കവിതേടെ അര്‍ത്ഥം കൂടി അനത്തിക്കൊടുത്താലേ ത്രിപ്പതിയാകൂ എന്നാണെങ്കില്‍ നായരച്ഛന് വെറെ ഒന്നും പറയാനില്ല. ഉറുമ്പിന് മനസ്സിലാകാത്ത കവിത കവിതയേ അല്ല എന്ന് വിളിച്ച് പറയാന്‍ കാണിച്ച ആ തൊലിക്കട്ടിയെ നായരച്ഛന്‍ അഭിനന്ദിക്കുന്നു. കീപ് ഇറ്റ് അപ് മൈ ബോയ് കീപ് ഇറ്റ് അപ്!

ഉറുമ്പ് കടികള്‍ ഒരു സുഖാ .. അസ്ഥാനത്തല്ലെങ്കില്‍! എന്നാ നായര് അങ്ങോട്ട്ട് ... :)

15 comments:

അമ്മേടെ നായര് said...

ഉറുമ്പ് കടികള്‍ ഒരു സുഖാ .. അസ്ഥാനത്തല്ലെങ്കില്‍! എന്നാ നായര് അങ്ങോട്ട്ട് ... :)

chithrakaran:ചിത്രകാരന്‍ said...

ഈ നായരച്ച്ചന്റെ ഭാഷ ഒട്ടും സത്യസന്ധമാല്ലല്ലോ നായരച്ച്ച്ചാ !
ഒരു ജാരന്‍ നമ്പൂതിരിയുടെ വികല പാരടി ഭാഷയുടെ ലക്ഷനമാനുല്ലത് .
സൂദ്രദാസനായ നായര്‍
ഉടമയുടെ നമ്പൂതിരിഭാഷ സംസാരിക്കാമോ ?
നായരുടെ അമ്മയെ പെഴപ്പിച്ച നമ്പൂതിരിയുടെ കൂമ്ബിനിടിക്കാനാനെന്കില്‍ കാനാല്‍ ചെലുന്ടാകുമായിരുന്നു. (സൊറി നോ കീമാന്‍ ) ആസംസകള്‍ :)

Sachin said...

കലക്കി നായരെ, ഉറുമ്പിനും ഉണ്ടാവില്ലേ കൃമി കടി? കടിക്കട്ടെ നായരെ...അല്ല പിന്നെ!
ചിത്രകാരന്‍ സരസ്വതിക്കുള്ള ബ്രേസിയര്‍ തയ്ച്ചു കഴിഞ്ഞോ? നായരുടെ സാമാനം അളക്കുന്നല്ലോ :)

Toron said...

നായ രടെ രോഗം പുടികിട്ടി. ആ പീറക്കവിതയെ ഒന്നു താങ്ങിക്കൊടുത്താല്‍ പെട്ടെന്നു ബ്ലോഗില്‍ പേരെടുക്കമല്ലോ അല്ലേ? അതോ കഴുതയെഴുത്ത് വായിച്ചാലേ മനസ്സിലാവുള്ളൂന്നുണ്ടോ? കുമാരനാശാനും ലതീഷ്മോഹനും നല്ല ചേര്‍ച്ച. തന്‍റെയൊന്നും പരമ്പരയില്‍ ആരും മലയാളം പഠിച്ചിട്ടില്ലെന്നു മനസ്സിലായി.

നാണമില്ലേടോ തനിക്കൊന്നും?

noordheen said...

Toron മലയാളം പഠിച്ചിട്ടില്ലെന്നു മനസ്സിലായി :)
തനിക്കൊന്നും നാണമില്ല ല്ലേടോ?
മനസ്സിലാകാത്ത കവിത കവിതയേ അല്ല എന്ന് വിളിച്ച് പറയാന്‍ കാണിച്ച ആ തൊലിക്കട്ടിയെ അഭിനന്ദിക്കുന്നു. കീപ് ഇറ്റ് അപ് മൈ ബോയ് കീപ് ഇറ്റ് അപ്!
അസ്ഥാനത്തല്ലെങ്കി,ഉറുമ്പ് കടി ഒരു സുഖാ :)

നായരുടെ സാമാനം അളക്കുന്ന ഒരു Toron!

Toron said...

എന്നാൽപ്പിന്നെ താനൊന്നു വിശദീകരിച്ചേ നോക്കട്ടെ

കാവലാന്‍ said...

നായരടച്ചോ, എന്തായീ കാണണേ! ഘ്നത്തില് എന്തൂട്ടോ കേറി കൊളത്തീതായിറ്റ് തെളീണൂട്ടോ.... ച്ചാല്‍ ക്ഷിപ്ര പ്രസിദ്ധി
അട്ത്തുകൂടീക്ക്ണൂന്ന് സാരം.

കഷ്ടകാലേ കൗപീന മധ്യേ
ഘ്നേമെ ശുനക ദംഷ്ട്രനം... ന്നാണല്ലോ പ്രമാണം.

john said...

ചിത്രകാരന്റെ സംശയം ശരിയാണല്ലൊ.
നായരാണെന്നും പറഞ്ഞ് ഈ മട്ടിലെന്താ ഉവ്വാ ഒരു സംസാ‍രം.
നമ്പൂരിക്കൊണ്ടായതാ.....?

അമ്മേടെ നായര് said...

ഉവ്വോ നോം ഇപ്പോ സമ്മന്തം കഴിച്ചത് ഒരു അന്തര്‍ജനത്തിനേയാ. അപ്പോ സംസര്‍ഗ്ഗ ഗുണം കാണാണ്ടിരിക്യോ, ഏത്??

അഭിപ്രായം പറഞ്ഞോര്‍ക്കൊക്കെ നായരച്ഛന്റെ വഹ നന്ദിയും സ്നേഹോം ഉണ്ട് ട്ട്വൊ!
ഇനീം വരണേ..

നമത് വാഴ്വും കാലവും said...

:)

Gopalunnikrishna said...

ആക്രോശിക്കാൻ മാത്രം ആത്മവിശ്വാസം ഇല്ലേ?
__________________________________


http://jeeyu.blogspot.com/

ഭായി said...

:-)

പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...

ധ്വനിപ്പിച്ചില്ല-ഒരു ആസ്വാദനം