Monday, October 12, 2009

അമ്മേടെ നായര് തന്നേ ! ന്താ സംസ്യം?

നായരച്ഛന്‍ ഒരു നമ്പൂതിരിയാണോന്ന് ശ്ശി സംശം തോന്നിത്തുടങ്ങീരിക്കണൂ, എന്താ ചെയ്യാ, നോം പറഞ്ഞല്ലോ ഒരു അനോണിയാണെന്നു. അപ്പോ പിന്നെ നമ്പൂരി ആയാലെന്താ നായരായാലെന്താ. നായര് കുറെ കാശുണ്ടാക്കി ഇരുമ്പ് ഗേറ്റ്പടി വെച്ചാല്‍ ആരായി? ദന്നേ ‘മേനോനായി‘ ഇല്ലെ? അപ്പോ നായരച്ഛന്‍ ആരായി ന്ന് അറിയാന് ‍വെറുതേ തല പൊഹയ്ക്കണോ?

നായരച്ഛന്‍ പറയാന്‍ വന്നത് അതൊന്നുമല്ല, പണ്ട് സീതാ ദേവിയെ കിട്നാപ്പ് ചെയ്യാന്‍ രാവണന്‍ ആ സാധനം ഉപയോഗിക്യണ്ടായി.എന്താത്? പുഷ്പകവിമാനം! ആ പുഷ്പക വിമാനത്തിനു അതോടെ ഒരു അന്തസ്സും ആഭിജാത്യവുമൊക്കെ ഉണ്ടായി.പക്ഷേ ആ പുഷ്പക വിമാനം വേറെ ആരെങ്കിലും ഉപയോഗിച്ചതായി വാല്‍മീകി വരെ രെക്കോര്‍ഡ് ചെയ്തിട്ടില്ല. എന്താ കാരണം, അത് കണ്ട അണ്ടനും അടകോടനുമൊന്നും ഫ്ലൈ ചെയ്യാന്‍ ആ രാവണന്‍ കൊടുത്തില്ല.വല്ല തട്ടിക്കൊണ്ട് പോകല്‍ കേസുകള്‍ക്ക് മാത്രേ ആ വിമാനം യൂസ് ചെയ്യൂന്ന പറേണെ.

നായരതിവിടെ പറയാന്‍ ഒരു കാര്യം ഉണ്ടെന്നു കൂട്ടിക്കോളൂ ട്ടോ.നമ്മടെ തേക്കടീല് കൊലയാളി ബോട്ട് മുങ്ങി 45 മനുഷ്യര്,( അല്ലാതെ ഈ ഏഭ്യന്മാര്‍ ചാനലുകാര്‍ പറയുമ്പോലെ മലയാളി ഇല്ലാത്തതിനാളുള്ള ആശ്വാസത്തോടെ പറയുകയല്ല,) മുങ്ങി മരിച്ചപ്പോ, അവരുടെ മ്യതദേഹം അവരവരുടെ നാട്ടിലെത്തിക്കാന്‍ ഒരു പുഷ്പക വിമാനം ആവശ്യപ്പെടുകയുണ്ടായീത്രെ നമ്മുടെ മലയാള സര്‍ക്കാര്. അപ്പോ ഹിന്ദി സര്‍ക്കാരു പറഞ്ഞൂത്രെ അതിപ്പോ പട്ടാളക്കാരുടെ മ്യതദേഹം മാത്രേ കേറ്റ്വൊള്ളോ എന്നും. പട്ടാളക്കാരൊക്കെ മരിക്കാനുള്ളവരാണെന്നുമുള്ള രീതീലാത്രേ നമ്മടെ ഹിന്ദി സര്‍ക്കാര് ഒരു കണ്ണീചോരയും ഇല്ലാണ്ട് പറഞ്ഞത്. കേട്ടപ്പോള്‍ നായരച്ചനും പട്ടാളക്കാര്‍ക്ക് കൊടുക്കുന്ന മര്യാദ ആലോയിച്ച് അഭിമാനം കൊണ്ടു.എന്നാല്‍ ഇരട്ടി തുകയ്ക്ക് നമ്മടെ മലയാളി സര്‍ക്കാര് സ്വകാര്യ വിമാനത്തിലു കാര്യങ്ങള്‍ നടത്തേണ്ടായി. സന്തോഷം.
കാക്ക തിന്നുന്നത് കോഴിക്ക് കണ്ടൂടാ എന്ന് പറഞ്ഞ പോലെ, ഇവരീ മത്സരത്തില്‍ അധിക തുകയായും മറ്റും ചിലവാക്കിയത് ഈ നായരച്ഛന്റേം കൂടി പണമല്ലെ? ഇതൊന്നും ഇവരാരുടെം ഇല്ലത്തിന്നെടുത്തല്ലല്ലോ? കാട്ടിലെ തടി തേവരുടെ മുടി, വലിയെടാ വലി!

ഇപ്പോ ദാ നമ്മുടെ യുവ രാജാവു, കോളേജിലെ പെണ്‍കുട്ട്യോളെ കാണാനും ഇനി ഒരു വേള സമ്മന്തത്തിനാണോ ന്നു നോം സംശയിക്കണ്ടായേ ഈ പറഞ്ഞ പുഷ്പക വിമാനത്തില് 2 കോടി ചെലവാക്കിയല്ലേ പറന്നു വന്നത്. ആ വിശുദ്ധ പശൂന്റെ ഈ സ്വഭാവം മുങ്കൂട്ടി അറിഞ്ഞല്ലേ നമ്മടെ സസി അവരെ വിശുദ്ധ പശൂ എന്നൊക്കെ വിളിച്ചത്! അപ്പോ നമ്മടെ സസി ആരായി?

കുറച്ചീസം മുന്‍പ് എന്തൊരു ബഹളായിരുന്നു. സെക്കന്റ് ക്ലാസ് ട്രെയിനില്‍ യാത്രചെയ്യുന്നു. എക്കനോമി ക്ലാസ് പുഷ്പക വിമാനത്തില്‍ യാത്ര ചെയ്യുന്നു.പാവപ്പെട്ടോന്റെ വീട്ടില്‍ അന്തിയുറങ്ങുന്നു.ചായടിക്കാന്‍ പഠിക്കുന്നു, പൊറോട്ട വീശാന്‍ പഠിക്കുന്നു! ഹോ എന്തൊരു റോഡ് ഷോ!അന്നൊക്കെ നമ്മടെ സസി പറഞ്ഞു, വേണ്ട, കന്നുകാലി ക്ലാസ് ശരിയാവില്ല.വിശുദ്ധ പശുക്കളേ നിങ്ങള്‍ക്ക് എത്ര വല്യ ഡെല്‍ഹീ നായരാന്ന് പറഞ്ഞാലും നമ്പൂരി നമ്പൂര്യന്നെ ന്ന്! അല്ല പിന്നെ.അന്ന് ഇതു വല്ലതും കേട്ടൊ? അപ്പോ എല്ലാരും പാവം സസീടെ നെഞ്ചത്ത് കേറി. അല്ലെങ്കിലും വിശുദ്ധ പശുക്കള്‍ എന്ന് പറയുന്നവര്‍ ആരാ? ഇന്ത്യയില്‍ നമ്മുടെ ഒരു കരയോഗത്തിലും ഇത്രെം തറവാ‍ടിത്ത്വമുള്ള വേറെ നായന്മാരുണ്ടോ? അവസാനം ഇറ്റലീന്ന് തന്നെ വരേണ്ടി വന്നില്ലേ?സുക്യത ക്ഷയം! ഇനി ആ പരമ്പര നിലനിര്‍ത്താന്‍ ഒരു മലയാളി വേളിക്ക് തരം നോക്കി വന്നതാവോ നമ്മടെ യുവ രാജാവ്? അല്ലാണ്ട് നായരച്ഛനോ പാവപ്പെട്ട ആദിവാസികള്‍ക്കോ ഒരു ഗുണോം ഉണ്ടായില്ലാന്നാ നമ്മടെ ബാലന്‍ സഖാവു പറയണത്. അസൂയ!

നായരച്ഛന് ഈയിടെയായി വേളീടെ പെരുമാറ്റത്തില് എന്തോ ഒരു പന്തികേട് മണക്കേണ്ടായി. അതോണ്ട് വേളിക്ക് സൊല്‍പ്പം പെരുമാറ്റ ചട്ടം നടപ്പാക്കിയാലോന്ന് നിരീക്ക്യ! പെരുമാറ്റ ചട്ടത്തിന്റെ കരട് രൂപം ഇച്ചേലുക്കായാലോ ന്ന് ഒരാലോചന!
അയലത്തെ മദാമ്മമാരുടെ കൂടെയുള്ള ലോഹ്യമൊക്കെ അവസാനിപ്പിക്യാ.എല്ലാം ബഹുരാഷ്ട്ര കുത്ത് കേസുകളാ!എന്നാ ഗുണം കിട്ടുന്ന മദാമയെ ഒഴിക്കാനും പാടില്ല.
അവിഹിത സമ്മന്തം നടത്തുന്നവരുമായി കൂട്ടൊന്നും വേണ്ട, പക്ഷേ വല്ല നെല്ലോ തവിടോ വാങ്ങിക്കാം, കണക്ക് വെച്ചാ മതി.
വേളീടെ ബന്ധക്കാരാരും വിരുന്നു വന്ന് താമസിക്കാന്‍ പാടില്ല.ഉണ്ടുറങ്ങാനായിട്ട് വരണ്ടാന്ന് സാരം!
വിലപിടിപ്പുള്ള പട്ട് കോണം,വെള്ളിക്കിണ്ടി, വള്ളിക്കോളാമ്പി എന്നിവ വേണ്ടാന്ന് വെക്കുക.
അന്തസ്സും ആഭിജാത്യവുമൊക്കെ ഉണ്ടെന്ന രീതിയില്‍ പെരുമാറുക! അത്രന്നേ!എന്നിട്ട് നമ്മള്‍ക്കൊന്ന് നോക്കാലോ? വേളിക്ക് ഈ പരിഷ്കാരം കൊണ്ട് എന്ത് മാറ്റം ഉണ്ടാവും ന്ന്! അല്ല പിന്നെ!

നമ്മടെ തിരോന്തോരം ടൌണ്‍ ഏതാണ്ട് മാഡ്രിഡ് പട്ടണം പോലെ ആക്കും എന്ന് നമ്മടെ സസി പറഞ്ഞപ്പോ സത്യമായും നായരും ഏതാണ്ടൊക്കെ പ്രതീക്ഷിച്ചു.എന്നിട്ടിപ്പോ ഒരു പൈപ്പു പൊട്ടീട്ട് വെള്ളം കളി നടത്തീട്ടും സസീനെ ആ വഴിക്കേ കാണുന്നില്ലാന്നല്ലേ കേട്ടത്. അല്ലെങ്കിലും പൈപ്പ് മാറ്റലല്ലല്ലോ നമ്മടെ സസീടെ പണി. ഇനി ട്വിറ്ററില്‍ കൂടി പൈപ്പ് മാറ്റാന്‍ പറഞ്ഞിട്ടുണ്ടോ ആവോ.അല്ലെങ്കിലും നമ്മുടെ ഡെല്‍ഹീ നായരെന്ന ചീത്തപ്പേര് മാറാനാ സസി തിരോന്തോരത്ത് അമ്മയെ സ്ഥിരമായി താമസിപ്പിച്ചിരിക്കുന്നത്.ഇനി അസൂയക്കര് ഡെല്‍ഹീ നായരെന്നും പറഞ്ഞ് സസീനെ പീഡിപ്പിക്കില്ലല്ലോ, അപ്പോ നമ്മടെ സസി ഇപ്പോ ആരായി? ദന്നെ “അമ്മേടെ നായരായി” ഏത് ???

7 comments:

നായരച്ഛന്‍ said...

നിര്‍ത്തി, ഇനി സസീനെ കുറിച്ച് നായരച്ഛന്‍ ഒരു വാക്ക് പോലും മിണ്ടില്ല. ഒരു വട്ടം കൂടി ക്ഷമിക്കൂ ട്ട്വൊ!

Arun said...

ഹ ഹ ഹ കലക്കി നായരേ കലക്കി!
നായരാളൊരു പുലിയായി മാറുകയാണല്ലോ!
അപ്പോ നായരാരായി? :)

Chau Han said...

അല്ലാ ഒരു സംസ്യം.

ഈ നായരച്ഛന്റെ സമോസ, സോറി സമാസം എങ്ങനെയാ?

അതായത്, നായരുടെ അച്ഛന്‍ അല്ലെങ്കില്‍ നായരായ അച്ഛന്‍ അതോ നായയെ അരച്ചവന്‍ ഓര്‍ സംതിങ്ങ് ലൈക്ക് ദാറ്റ്?

പേരുകള് പോണ പോക്കേ! അപ്പോ ഈ നായരാരായി?

Anonymous said...

Nalla prathikaranam naayare, rasaayirikkanoo :)

thudaroo

Sachin said...

നായര് കുറെ കാശുണ്ടാക്കി ഇരുമ്പ് ഗേറ്റ്പടി വെച്ചാല്‍ ആരായി? ദന്നേ ‘മേനോനായി‘ ഇല്ലെ?

ithoru puthiya arivaanallo naayare :)

sherriff kottarakara said...

നായരു നൊമ്മുടെ സസീടെ സ്ഥിരം ആളാണെന്നു തോന്നുണല്ലോ!

nandana said...

nice