Tuesday, October 6, 2009

അപ്പൊ സസി ഇപ്പൊ ആരായി?

നമ്മടെ മാപ്രാണം കരയോഗത്തില് മാസ വരി സംഖ്യ അടച്ച രസീത് മുറിച്ച് വാങ്ങി നിക്കുമ്പോഴാണ് ഒരു എസ് എമ്മെസ് വരണത്, എവടെ നായരുടെ അതിലേക്ക്, തന്നെ മുബൈലില്. ആരാന്നാ വിജാരം? മ്മടെ സസ്യെ! അപ്പൊ സസി ഇപ്പൊ ആരായി?

ഉടനെ ഞാന്‍ കരയോഗം വഴി അന്വേഷിച്ചു, ഈ സസി ആരാന്ന് അറിയണല്ലോ? അപ്പഴല്ലെ ഡെല്ലി കരയോഗത്തിന്ന് കമ്പി വന്നത്, സസി ഡെല്‍ഹി നായരാത്രെ, അപ്പോ സസി ഇപ്പൊ അരായി??

അസ്സല് ഡെല്ലീ നായര്.


നായരച്ചനു സന്തോഷായി ഒന്നൂല്ലേലും നല്ലോരു നായരല്ലേ ഈ സസി എന്ന് അഭിമാനം കൊണ്ടങ്ങിനെ നിക്കുമ്പോഴാണ് ഓര്‍ത്തത് സസി തിരോന്തോരം കരയോഗത്തിലെ മേംബറാണല്ലോ എന്ന്!

ഉടനെ വിളിച്ചു തിരൊന്തോരത്തേക്ക്, രാജ കൊട്ടാരത്തിലേക്ക് തന്നെ, ഇനി സസിയെങ്ങാന്‍ തിരോന്തോരം കൊട്ടാരത്തില്‍ "സസി മഹാരാജാവല്ലാന്നു" ആര് കണ്ടു? തന്നെ തന്നെ!!

കോള്‍ തെറ്റി മ്യൂസിയത്തിലടിച്ചു.അല്ലെങ്കിലും തിരൊന്തൊരം സെക്രട്ടേറിയറ്റിലേക്ക് വിളിച്ചാ ഉടനെ പോകും മ്യൂസിയത്തിലേക്ക്!!

അല്ലെങ്കില്‍ വേണ്ട എസ് എം എസ് ഒന്നു വായിക്കട്ടെ!

അല്ലേ!! സസി ഇപ്പോ ദുബായിലു ഏതോ ഉ എ ഇ ബ്ലോഗറുടെ ചോദ്യത്തിന് മറുപടി പറയാന്ന് !

ശിവ ശിവാ, അപ്പോ സസി ഇപ്പോ ആരായി??

ആ പള്ളി ബ്ലൊഗര്‍ പറഞ്ഞ ഒറ്റ കാരണത്താലാത്രെ ഈ എസ്സെം എസ്!!

എന്റെ മന്നത്ത് പണിക്കരേട്ടാ, നമ്മുടെ ഡെല്‍ഹീ നായരെ ഒരു എസ്സ് എം എസ് അയച്ചിട്ട് നമ്മുക്ക് അടുത്ത മന്നത്ത് നായര്‍ ആക്കരുതൊ? ലോകത്തിനെന്നല്ല, ബൂലോക ജനങ്ങള്‍ക്കൊക്കെ മാത്രു പുരുഷനായ ഈ ഡെല്‍ഹീ നായരുടെ കാലടി വീണ നമ്മുടെ കൊച്ചു കേരളം ധന്യമാവട്ടെ! അല്ല പിന്നെ!

ഇനി ദുബായീല് ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി വിശുദ്ധ തൊഴുത്തിലോ അല്ലെങ്കില്‍ കന്നുകാലി ലേബര്‍ ക്യാമ്പിലോ മറ്റോ സസി അന്തി ഉറങ്ങോ ആവോ?

അപ്പോ നമ്മടെ സസി ആരായി??


“അല്ല നായരച്ഛാ, നിങ്ങള്‍ ഇടയ്ക്കിടയ്ക്ക് അപ്പോ സസി ആരായി സസി ആരായി എന്ന് ചോദിക്കണതെന്തിനാ??

“അയ്യോ നായരച്ചന്‍ വിവാദത്തിനില്ലേ, എന്നാ വേണ്ട അപ്പോ നമ്മടെ ഓട്ടക്കാരി ഉസ ഇപ്പൊ ആരായി??

19 comments:

hshshshs said...

നായരേട്ടൻ തൂത്തു വാരണ്ണ്ടല്ലോ..!!
ഇജ്ജ് ഇന്റെ ബർത്താനം മ്മക്ക് ബായിക്കാൻ നല്ല രസം ക്കെ തോന്ന്ണ്ണ്ട ട്ടാ.. നായരേട്ടൻ തകർക്കട്ടെ..!!
അല്ല അപ്പോ ഈ നായരേട്ടൻ ആരായി?? ഹ ഹ ഹ

Sachin said...

അല്ല അപ്പോ ഈ നായരേട്ടൻ ആരായി?? ഹ ഹ ഹ

Arun said...

അല്ലേ!! അപ്പോ സസി ഇപ്പോ ആരായി?? നായരച്ചന്‍ ആരായി?? :):)

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

നമ്മടെ ഓട്ടക്കാരി ഉസ ഇപ്പൊ ആരായി??

കലക്കി മച്ചൂ

ഭായി said...

@@@സെക്രട്ടേറിയറ്റിലേക്ക് വിളിച്ചാ ഉടനെ പോകും മ്യൂസിയത്തിലേക്ക്!!@@@

അത് നമുക്ക് നന്നേ അങ് ബോധിച്ചു...
കലക്കി..

കനല്‍ said...

അല്ലേ!! സസി ഇപ്പോ ദുബായിലു ഏതോ ഉ എ ഇ ബ്ലോഗറുടെ ചോദ്യത്തിന് മറുപടി പറയാന്ന് !

വെറും “ഈച്ച ബ്ലോഗറൊന്നും അല്ല നായരേ”
പുലി ബ്ലോഗറാ....

സസിയണ്ണന്‍ ഒരു പാട് നേരം കാത്തിരുന്നു. ഈ അണ്ണനെ കൊണ്ട് ഒരു ശോദ്യം ചോദിപ്പിച്ചേച്ച് മറുപടി പറയാന്‍.
അടുത്ത ഉ എ ഇ മീറ്റിനെ അണ്ണനെ കൂടി പങ്കെടുപ്പിക്കുമോന്ന് സസിയണ്ണന്‍ കെഞ്ചി ചോദിച്ചാരുന്നു ഈ അണ്ണനോട്.
“അണ്ണന്‍ സ്പോന്‍സറ് ചെയ്യുന്ന പരിപാടിയില്‍ വേറൊരു അണ്ണന്‍ കേറി ഞെളിയാന്‍, ഈ അണ്ണന്‍ സമ്മതിക്കുമോ? ടിറ്ററിനെ പറ്റിയൊക്കെ പറയാന്‍
പുലിയണ്ണനറിയാം, കേട്ടോണ്ടിരിക്കാന്‍ ആളിനെ കിട്ടിയാമതി.

Areekkodan | അരീക്കോടന്‍ said...

ഇന്നലെ ശ്രീ ശശി ചിറയിലിന്റെ (കൈതമുള്‍) ജ്വാലകള്‍ ശലഭങള്‍ പ്രകാശനം ചെയ്യവേ ഡോ:അഴീക്കോട് പറഞു::കൈതമുള്‍ എന്നതിലും നല്ലത് ശശി ചിറയില്‍ എന്ന പേരാ...ശശി തരൂര്‍ എന്നാണെങ്കിലേ മോശമാവൂ....അപ്പോ സസി ആരാ..?

വാഴക്കോടന്‍ ‍// vazhakodan said...

:കൈതമുള്‍ എന്നതിലും നല്ലത് ശശി ചിറയില്‍ എന്ന പേരാ...ശശി തരൂര്‍ എന്നാണെങ്കിലേ മോശമാവൂ....അപ്പോ സസി ആരാ..?

ഹ ഹ ഹ

:)

ശ്രദ്ധേയന്‍ said...

സസ്സ്യേ... പോരട്ടെ... പോരട്ടെ...

പാവത്താൻ said...

ഹഹഹ.. സസിയേ, മുള്ളിനെ മുള്ളു കൊണ്ടു തന്നെ എടുക്കണം.അപ്പോ സസി ആരായി?

ശാരദനിലാവ്‌ said...

സസീ പോരട്ടെ ഇങ്ങട്ട് ..

Sureshkumar Punjhayil said...

Nayaru kalakkunnallo...!

Ashamsakal...!!!

nalini said...

നായരേ...ഒരു പുതുമ ഉണ്ടല്ലോ !!
എഴുതുക വീണ്ടും !!

പകല്‍കിനാവന്‍ | daYdreaMer said...

നായരെ ഇങ്ങള് ആള് ബുലിയാണല്ലാ കോയാ... :)

ദിലീപ് വിശ്വനാഥ് said...

അപ്പൊ ഞാന്‍ ഇപ്പൊ ആരായി?

നായരച്ഛന്‍ said...

ഇവിടെ വന്ന് നായരച്ഛനോട് അഭിപ്രായം അറിയിച്ച എല്ലാ നല്ല അനിയന്മാരോടും,അനുജത്തിമാരോടും നന്ദി അറിയിക്കുന്നു.
‘ജ്യോനവന്‍ എന്ന ബ്ലോഗര്‍ മരണപ്പെട്ടു എന്ന് അറിയുന്നു. ഈ നായരച്ഛനും ആ ദുഃഖത്തില്‍ പങ്ക് ചേരുന്നു.

വിജിത... said...

സ്വാഗതം... നായര്‍ സാബ്

ഭൂതകുളത്താന്‍ ..... said...

"സെക്രട്ടേറിയറ്റിലേക്ക് വിളിച്ചാ ഉടനെ പോകും മ്യൂസിയത്തിലേക്ക്".....അത് കലക്കി ...ട്ടോ ....സസി ഇനി ബ്ലോഗ്ഗിലെന്നല്ല ....നടന്നു പോകുന്ന വഴിയില്‍ കുറുകെ നില്ക്കുന്ന പശുവിനോടുപോലും "പോ ...കന്നാലി " എന്ന് പറയില്ല ഉറപ്പാ ....കുറഞ്ഞത് ഒരു നാലര വര്‍ഷത്തേക്ക്‌ .... നല്ല പോസ്റ്റ് നായരെ .....

കാങ്ങാടന്‍ said...

സസി ഇപ്പൊ ആരായി?

നായരഛന്‍ എങ്ങനെ നമ്പൂരിയായി?

ഇഷ്ടപ്പെട്ടു. Keep it up..