Tuesday, February 2, 2010

കൊച്ചിന്‍ ഹനീഫയെ ചാനലുകാര്‍ അന്തരിപ്പിച്ചു!


അല്ലെങ്കിലും ഈ ചാനലുകാരൊന്നും ഒരിക്കലും നന്നാവാന്‍ പോണില്ല. എത്ര അബദ്ധം പറ്റിയാലും പിന്നേയും പിന്നേയും ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെ വാര്‍ത്തകള്‍ ഒണ്ടാക്കി ചര്‍ദ്ദിച്ച് കോണ്ടേയിരിക്കും. എന്നാലും പറ്റിപ്പോയ തെറ്റിനെ ഏറ്റ് പറഞ്ഞ് ഖേദിക്കാനോ അല്ലെങ്കില്‍ വാര്‍ത്ത തെറ്റായിരുന്നു എന്ന് പറയാനോ ഈ പന്ന കഴുവേറി മക്കള്‍ തയ്യാറാവുന്നില്ല എന്നത് മഹാ കഷ്ടം തന്നെ! ഇവരൊക്കെ പറയുന്നതൊക്കെ തൊണ്ട തൊടാതെപാവം പ്രേക്ഷകര്‍ വിഴുങ്ങിക്കോണം എന്നാണ് ഈ ചാനല്‍ പുങ്കുവന്മാരുടേ അഹംഗാരം. ഇവരെയൊക്കെ മുക്കാലിയില്‍ കെട്ടി അടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കൊച്ചിന്‍ ഹനീഫ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുകയാണു എന്നത് സത്യം തന്നെ. എന്നാല്‍ ഏതോ വിരുതന്‍ ഒപ്പിച്ച ഒരു നുണ ചാനലില്‍ കൂടി വിളമ്പുന്നതിനു മുന്‍പ് ആ വാര്‍ത്തയുടെ നിജ സ്ഥിതി പോലും അന്വേഷിക്കാത്ത ഈ ചാനലുകള്‍ എന്താണു പിന്നെ നേരോടെ വിളമ്പുന്നത്? ഇത് പോലെ തന്നെയല്ലെ എല്ലാ വാര്‍ത്തകളും ഇവര്‍ നമുക്കിടയിലേക്ക് അനുദിനം നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരു വാര്‍ത്ത ആദ്യം കാണിച്ച് എക്സ്ക്ലൂസീവ് ഫ്ലാഷ് ന്യൂസിനു വേണ്ടി ഇത്രയും തരം താണ പ്രവര്‍ത്തികളില്‍ നിന്നും ഇനിയെങ്കിലും ചാനലുകാര്‍ പിന്‍മാറണമെന്ന് നായര്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

കൈരളിയുടെ പീപ്പിള്‍ വാര്‍ത്ത പാവം അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെ ഫോണില്‍ വിളിച്ച് കൊച്ചിന്‍ ഹനീഫയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കിച്ചു. പാവം ഇന്നച്ചന്‍ ഇപ്പോള്‍ ചാനലുകാരെ വിളിച്ച് നിര്‍ത്താതെ തെറിപറയുന്നുണ്ടാകും. ഏഷ്യാനെറ്റാകട്ടെ ഫ്ലാഷ് ന്യൂസ് കൊടുത്ത് ആര്‍മ്മാദിച്ചപ്പോള്‍ ആ വാര്‍ത്ത സത്യമല്ല എന്ന് മനസ്സിലാക്കി വേറെ ഒരു ഫ്ലാഷ് ന്യൂസ് ഒപ്പിച്ച് തടിയൂരി. ജീവന്‍ ടി വി യാണ് കൊച്ചിന്‍ ഹനീഫയുടെ നില അതീവ ഗുരുതരം എന്ന് പറഞ്ഞ് ഫ്ലാഷ് ന്യൂസ് കൊടുത്തത്.എന്തായാലും ഇത് വല്ലാത്തൊരു ചെയ്തായിപ്പോയി!

കൊച്ചിന്‍ ഹനീഫയെ ഇഷ്ടപ്പെടുന്ന ഒരുപാട് ആരാധകര്‍ക്കുണ്ടായ മനോവിഷമം ഈ ചാനലുകാര്‍ മനസ്സിലാക്കുന്നുണ്ടോ? അത് പോലെ ബന്ധുക്കളുടെ അവസ്ഥ. ഇത്തരം വാര്‍ത്തകള്‍ പുഴുങ്ങുമ്പോള്‍ അല്‍പ്പമെങ്കിലും വേവുണ്ടോ എന്ന് നോക്കിയാല്‍ അത് കാണുന്ന പാവം ജനങ്ങളോടെങ്കിലും നിങ്ങള്‍ക്കല്‍പ്പം നീതി പുലര്‍ത്താം. അല്ലെങ്കിലും നീതിയും ന്യായവുമൊന്നും നിങ്ങള്‍ക്ക് പറഞ്ഞിട്ടില്ലല്ലോ. ആദ്യം വിളമ്പണം. ഒന്നാമനാണെന്ന് വീമ്പിളക്കണം അതും പരസ്യം പോലെ ഉളുപ്പില്ലതെ വിളിച്ച് പറയണം! ഇതൊക്കെ പരസ്യവരുമാനത്തിനാണെന്ന് നായര്‍ മനസ്സിലാക്കുന്നു. എന്നാലും മറ്റുള്ളവരുടെ ശവം തിന്ന് ഇങ്ങനെ മാനം കെട്ട് പണമുണ്ടാക്കുന്നതിലും നല്ലത് വല്ല ചത്തവരുടേയും .....ന്‍ പോകുന്നതാണ്.

എത്ര പറഞ്ഞിട്ടെന്താ കാര്യം? ചങ്കരന്‍ ഇപ്പോഴും തെങ്ങിമ്മെ തന്നെ.ഇവരൊക്കെ എന്ന് തിരുത്തും ആവോ?
എന്നാ നായരങ്ങട്......

ഇപ്പോള്‍കണ്ടത്! ചാനലുകാര്‍ തെറ്റായ വിവരം അറിഞ്ഞത് കൊണ്ടാണത്രെ അന്തരിച്ചു എന്ന വാര്‍ത്ത കൊടുത്തതെന്ന് പോലും. അതില്‍ ഇപ്പോള്‍ ഖേദം വന്നത് പോലും! അപ്പോ നായരൊന്ന് ചോദിക്കട്ടെ, ഈ വക വാര്‍ത്തകള്‍ ആരെങ്കിലുമൊക്കെ വിളിച്ച് പറഞ്ഞാല്‍ ഉടനെ ഫ്ലാഷ്ന്യൂസാക്കുമോ? വാര്‍ത്ത സത്യമാണോ അല്ലയോ എന്ന് അന്വേഷിക്കാനുള്ള വകുപ്പൊന്നും ഇല്ലെ? ആ ആര്‍ക്കറിയാം!

എന്നാ വീണ്ടും നായരങ്ങട്....

36 comments:

അമ്മേടെ നായര് said...

എന്നാലും മറ്റുള്ളവരുടെ ശവം തിന്ന് ഇങ്ങനെ മാനം കെട്ട് പണമുണ്ടാക്കുന്നതിലും നല്ലത് വല്ല ചത്തവരുടേയും .....ന്‍ പോകുന്നതാണ്.

എന്നാ നായരങ്ങട്....

Pyari said...

!!!!!!!!!

ഭായി said...

ഭാഗ്യം, അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളെയും വെറുതെവിട്ടല്ലോ!!
കഷ്ടം!!!!

Rakesh R (വേദവ്യാസൻ) said...

അതെ അദ്ദേഹത്തിന്റെ വീട്ടുകാരെ വെറുതെ വിട്ടത് ഭാഗ്യമായി :(

Rakesh R (വേദവ്യാസൻ) said...

പത്രവാര്‍ത്തകളുടെ സ്ക്രീന്‍ ഷോട്ട് ഇവിടെ കാണാം

http://pothencode.blogspot.com/2010/02/blog-post.html

Anonymous said...

ഏഷ്യാനെറ്റ് നേരത്തേ തയ്യാറക്കി വച്ച പ്രൊഗ്രാമും കാണിച്ചു.അതില്‍ അവസാനത്തെ വാക്ക് ഏകദേശം ഇങ്ങനെയായിരുന്നു. “ 2009 ലെ നഷ്ടങ്ങളായ മുരളി, ലോഹിതദാസ് എന്നിവരോടൊപ്പം ഹനീഫയും ”.

ലവന്മാര്‍ കഴിഞ്ഞ വര്‍ഷം തന്നെ ചരമക്കുറിപ്പെഴുതി കാത്തിരിക്കുകയായിരുന്നോ?

അരുണ്‍ കരിമുട്ടം said...

ഇവനെയൊക്കെ തന്തക്ക് വിളിക്കണം നായരേ, എന്നാലെ നന്നാവു, കഷ്ടം!

ശ്രദ്ധേയന്‍ | shradheyan said...

സത്യമായും കമന്റെഴുതാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല നായരെ.. @$#$&~$%$%$##@@%**%%$$#@@&*&

കാട്ടിപ്പരുത്തി said...

ഇതിപ്പോ ചാനലുപിടിച്ച പുലിവാലായല്ലോ

മനോഹര്‍ മാണിക്കത്ത് said...

കാണാനിരിക്കുന്ന
പൂരങ്ങള്‍ വരാനിക്കുന്നേയുള്ളൂ...
കലികാലം .... കലികാലം

അമ്മേടെ നായര് said...

ഇപ്പോള്‍ ആ വാര്‍ത്ത സത്യമായിരിക്കുന്നു.
കൊച്ചിന്‍ ഹനീഫ എന്ന കലാകാരന് നായരുടെ ആദരാഞ്ജലികള്‍!

ബഷീർ said...

ഏഷ്യാനെറ്റ്കാർ (റേഡിയോ ) ഖേദം പറയുന്നത് കേട്ടു. ചാനലുകൾക്ക് വാർത്ത കൊടുത്തിട്ടും കൊച്ചിൻ ഹനീഫ മരിക്കാതിരുന്നത് ശരിയോ തെറ്റോ ?നിങ്ങളുടെ അഭിപ്രായങ്ങൾ എസ്.എം.എസായി അയക്കാൻ പറയുമോ എന്തോ !!

ഒരു യാത്രികന്‍ said...

തള്ളേ...കലിച്ചിട്ട്‌...പെരുത്ത്‌ കയറുന്ന്.......എഴുതിവാങ്ങീരടെ എവന്‍മാരുടെ സ്ഥാവരോം ജംഗ്ഗമോം.... സസ്നേഹം

ഖാന്‍പോത്തന്‍കോട്‌ said...

കൊച്ചിന്‍ ഹനീഫ രണ്ടാമതും മരിച്ചുവെന്ന് ഇവറ്റകള്‍ പറയാതിരുന്നാല്‍ മതിയായിരുന്നു. കഷ്ടം..!!ആദരാഞ്ജലികള്‍..!

നന്ദന said...
This comment has been removed by the author.
നന്ദന said...

കൊച്ചിന്‍ ഹനീഫക്ക് ആദരാഞ്ജലികള്‍

ശ്രദ്ധേയന്‍ | shradheyan said...

അല്ല ഖാന്‍, ഇങ്ങനെയാവും 'പരേതന്റെ മരണം സ്ഥിരീകരിച്ചു' -
-------------
ആദരാഞ്ജലികള്‍

Anonymous said...

കൊച്ചിന്‍ ഹനീഫ വീണ്ടും അന്തരിച്ചു. പരേതന്‍ ഇതിനു മുന്‍പ് അന്തരിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഞങ്ങളുടെ ഭാഗ്യത്തിനു വീണ്ടും അന്തരിച്ച് തരുകയായിരുന്നു. ഇല്ലെങ്കില്‍ ഞങ്ങള്‍ നാണം കെട്ടേനെ!ടിയാന് ഇനി മരിക്കേണ്ടി വരില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കള്ളനായിന്റെ മക്കളെ ഓടിക്കണം. മലയാളികളെ നാണം കെടുത്താന്‍ ഓരോ ചാനല്‍ കൂതറകള്‍!

ബഷീർ said...

ഫ്ലാസ് ന്യൂസ് കൊടുത്തതിനു ശേഷം വളരെ വൈകിയാണെങ്കിലും അന്തരിച്ച ശ്രീ കൊച്ചിൻ ഹനീഫയ്ക്ക്... എന്നാവാനും വഴിയുണ്ട്

Anonymous said...

NAIR AND NANDANA IS SAME PERSON !!!???

മുഫാദ്‌/\mufad said...

മലയാള സിനിമയ്ക്ക് ഒരു പ്രതിഭയെ കൂടി നഷ്ടമാകുന്നു.
ആദരാഞ്ജലികള്‍.

വാഴക്കോടന്‍ ‍// vazhakodan said...

വാര്‍ത്തയുടെ ഉറവിടം പുറത്ത് പറയേണ്ടതില്ല എന്ന കാരണത്താലാകാം ഇവര്‍ കൂടുതല്‍ കൂടുതല്‍ വാര്‍ത്തകള്‍ സ്വയം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. വാര്‍ത്തയുടെ ഉറവിടവും, അത് കിട്ടിയ വഴിയും വെളിപ്പെടുത്തേണ്ടി വരും എന്ന് വന്നാല്‍ ഇത്തരം ‘വാര്‍ത്ത സ്യഷ്ടിക്കല്‍‘ എന്ന പരിപാടി കുറെയൊക്കെ ഇല്ലാതാവും എന്നാണ് ഞാന്‍ കരുതുന്നത്. കൊച്ചിന്‍ ഹനീഫയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

:(
ആദരാഞ്ജലികള്‍!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഹനീഫ വീണ്ടും എണീറ്റ്‌ വന്നു അഭിനയിക്കാന്‍ തുടങ്ങിയാല്‍ നമുക്ക് ചീത്തപ്പെരല്ലേ എന്ന് കരുതി ചാനലുകാര്‍ ക്വട്ടേഷന്‍ ടീമിനെ.....

അല്ല എന്റെ വെറുമൊരു സംശയമാണേ.. കലി കാലമല്ലേ?

എന്നാ നായരേ ഞാനങ്ങട്...

ഒഴാക്കന്‍. said...

എന്തോ വളരെ വല്ലാത്ത വിഷമം!!! അപ്പോള്‍ ആണ് ചാനലുകാരുടെ തന്തയില്ലായ്മ!!!!

ഹനീഫിക്കയ്ക്ക് എന്‍റെ ആദരാജ്ഞലികള്‍

Anonymous said...

ചാനലുകാരെ നാട്ടുകാര്‍ കൈവെച്ചു എന്നു പറയുന്ന ഫ്ലാഷ്ന്യൂസുകള്‍ക്ക് പഞ്ഞമില്ലാത്ത ഒരു കാലം ഉടന്‍ ഉണ്ടാവുമെന്ന് നമുക്ക് സമാധാനിക്കാം. നായരേ നല്ല പ്രതികരണം! ആ കലാകാരന് ആദരാഞ്ഞലികള്‍!!

Anonymous said...

ക്ഷമിക്കണം, ആദരാഞ്ജലികള്‍!!(അച്ചര പിശാശാ)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വാര്‍ത്ത സത്യമായപ്പോള്‍ സന്തോഷിച്ചിരിക്കുക ഈ മാധ്യമ പിമ്പുകളായിരുന്നിരിക്കണം. അല്ലെങ്കില്‍ എന്തെല്ലാം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നേനെ??

കവി അയ്യപ്പനേയും ഇതു പോലെ മരിപ്പിച്ചിട്ടുണ്ട് ഈ മ...... മാധ്യമങ്ങള്‍..

Anonymous said...

ചാനലുകാരെ കണ്ടിടത്ത് വെച്ച് കാര്‍ക്കിച്ചു തുപ്പുന്ന ഒരു നല്ല നാളെ വരും! വരാതിരിക്കില്ല! നായരേ കലക്കി, ന്നാ അനോണിയങ്ങട്....

Anonymous said...

ഇന്നലെ കെട്ടിടം വീണപ്പോഴാണ് ഒരു ഹേയ്തി മോഡല്‍ ലൈവ് കൊടുക്കാല്ലോന്ന് ചാനല്‍സിനു ഐഡിയ കിട്ടീത്. ഓരോ റിപ്പോട്ടറോക്കെ എന്തു പറേണോന്നറിയാതെ നരി പോലെ അങ്ങടുമിങ്ങടും പായുന്നതു കണ്ടു, ഒരു നോക്ക്. അതോണ്ടെന്താ, ഇന്നലെ ഒരു ചാനലും കണ്ടീല്ല. പകരം മൂന്നാല് ഇംഗ്ലീഷു സിനിമാ കണ്ടു. ഇതിനെടേലെവടന്നാ എവന്മാര്‍ക്ക് ചാനലു റേറ്റിങ് കിട്ടുന്നത്. ആര്‍ക്കാ ഈ രണ്ടാം കത്തിക്കുത്ത് കൊല കാണാനിഷ്ടം

Anonymous said...

ഈ നായര് ‘നന്ദന‘യാകാന്‍ ചാന്‍സ് വളരെ കുറവാ.കൊടകരയിലെ നായര് ഇപ്പോ ഈ നായരുമായിട്ടാണ് വിലസുന്നത് എന്നാണ് ചില പിന്നാമ്പുറ സംസാരം! എന്തായാലും നായര്‍ക്ക് ഒരു കൊടകര നായരുടെ ഛായയുണ്ട് എന്ന് തന്നെയാണ് വിശ്വാസം. വിശ്വാസം! അതാണല്ലോ എല്ലാം!:)

Anonymous said...

എനിക്കും തോന്നി ഒരു കൊടകര വഴി :)

Anonymous said...

if NAIR IS NOT NANDANA , WHY HE (NANDANA ) COME TO TELL THE TRUTH..

LOOK AT THIS 2 COMMENTS FROM SAME PERSON

NO. O1

കൊച്ചിന്‍ ഹനീഫ എന്ന കലാകാരന് നായരുടെ ആദരാഞ്ജലികള്‍

Post a comment.

Unsubscribe to comments on this post.

Posted by നന്ദന to ,നായര് പിടിച്ച പുലിവാല് ! at February 2, 2010 11:39 AM


NO. 02


കൊച്ചിന്‍ ഹനീഫക്ക് ആദരാഞ്ജലികള്‍

Post a comment.

Unsubscribe to comments on this post.

Posted by നന്ദന to ,നായര് പിടിച്ച പുലിവാല് ! at February 2, 2010 11:40 AM

Jinto Devasia Pulimoottil said...

ഈ ചാനല്‍ കൂതറകളെ തെറിയല്ലാതെ പിന്നെ എന്തു വിളിക്കാനാ നായരേ? തന്തക്കു പിറക്കാത്ത നായിന്‍റെ മക്കള്‍! ഈ റിപ്പോര്‍ട്ടര്‍മാരുടെ അമ്മ പെങ്ങന്‍മാരെ ഇങ്ങനെ മരിപ്പിച്ചു കാണിക്കാന്‍ എന്താ നായരേ ഒരു വഴി.

അമ്മേടെ നായര് said...

അമ്മേടെ നായര്‍ക്ക് മുകളില്‍ സംശയിച്ച നന്ദന എന്ന ബ്ലോഗറോട് ഒരു ബന്ധവുമില്ല. നായര്‍ ആരാണെന്ന് വഴിയേ അറിയും. അത് വരെ വെറുതെ നായരുടെ വാലന്വേഷിച്ച് വരണ്ട! നായര്‍ തല്‍ക്കാലം അനോണി തന്നെ!
എന്താ സംശയം തീര്‍ന്നോ?
നായര്‍ പറഞ്ഞ കാര്യങ്ങള്‍ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിന് നന്ദി.
എന്നാ നായരങ്ങട്.....

Anonymous said...

എന്റെ വളരെ അടുത്ത് സുഹ്യത്തായ ‘കുറുമാന്‍’ എപ്പോഴും പറയാറൂള്ള ഒന്നാണ് ‘അമ്മേടെ നായര്‍’ എന്ന്. അപ്പോള്‍ ഒരു ബ്ലോഗ് തുടങ്ങുന്നത് ആ പേരില്‍ ആയിക്കൂടെന്നില്ലെന്നാര് കണ്ടു?
എന്റെ ഊഹം കുറുവാണെന്നാണ്. വിശ്വാസം! അതാണല്ലോ എല്ലാം! :)