Saturday, February 6, 2010

തീവ്രവാദങ്ങള്‍ പലവിധം!

സംഘടിച്ച് ശക്തരാകുവിന്‍ എന്ന് ഉദ്ഘോഷിച്ച നമ്മുടെ നേതാക്കള്‍ ഇന്നത്തെ സംഘടകളുടേ അവസ്ഥകളും മുദ്രാവാക്യങ്ങളും പ്രവര്‍ത്തനങ്ങളും കണ്ടാല്‍ ലജ്ജിച്ച് നാട് വിട്ടേനെ. നാലാളു കൂടിയാല്‍ ഇന്ന് ഒരു സംഘടനയായി. മറ്റ് സംഘടനകളില്‍ നിന്നും വ്യത്യസ്ഥമായി ഒരു മുദ്രാവാക്യം കണ്ടെത്താന്‍ കഴിഞ്ഞാല്‍ സംഘടന ഹിറ്റായി. ഇനി അധവാ മുദ്രാവാക്യം ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ നേരെ അക്രമത്തിലേക്ക് തിരിയുക. ഒന്നോ രണ്ടോ ആളെ പട്ടാപകലോ പുലര്‍ച്ചയോ വെട്ടിക്കൊല്ലുക.ബോംബ് ഭീഷണികള്‍ മുഴക്കുക തുടങ്ങീ ചെറിയ സത്പ്രവര്‍ത്തികള്‍ ചെയ്താല്‍ തീര്‍ച്ചയായും നാട്ടിലെ വാര്‍ത്താ ചാനലുകള്‍ ഒരു ഫീച്ചറും എക്ക്ലൂസീവ് കഥകളും ദിവസങ്ങളോളം വിളമ്പി ശ്രദ്ധ നേടാന്‍ വളരെയധികം സഹായിക്കും.പിന്നെ എന്ത് തോന്ന്യാസം ചെയ്താലും ആ സംഘടനയുടെ വീര ക്യത്യം എന്ന നിലയില്‍ ചാനലുകാര്‍ ഫ്ലാഷ് ന്യൂസ് മുതല്‍ ന്യൂസ് ഹവര്‍ ചര്‍ച്ചകള്‍ വരെ ചെയ്ത് ആത്മ നിര്‍വ്യതിയടയും.

ജനാധിപത്യ രാജ്യത്ത് എന്ത് തെമ്മാടിത്തരവും ആവാമെന്ന് ഇതിനോടകം പല സംഘടനകളും തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. എല്ലാം പരിപാവനമായ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഓരൊ പൌരനും അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.ചോദ്യം ചെയ്യപ്പെടാന്‍ ഇവിടെ ഒരു ശക്തിക്കും ആവാത്ത വിധം വളര്‍ന്നു പന്തലിക്കുന്ന ഇത്തരം സംഘടനകളുമായി സമരസപ്പെട്ട് പോകുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ഷനില്‍ നാലു വോട്ടിനു വേണ്ടി എല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. ഈ മൌന സമ്മതം പല സംഘടനകളും ഒരു അനുഗ്രഹമായി എടുത്ത് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു.ഇങ്ങനെ മുക്കിനു മുക്കിനു സംഘടകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഗ്രഹാശിസ്സുകളോടെ തഴച്ച് വളര്‍ന്ന് പിന്നീട് സമൂഹത്തിനു തന്നെ ഭീഷണിയാകുന്ന ഒരു പ്രവണതയാണ് ഇന്ന് കണ്ട് വരുന്നത്.പ്രാദേശിക വിഘടന വാദങ്ങളും മണ്ണിന്റെ വാദങ്ങളുമെല്ലാം ഇത്തരം സംഘടനകള്‍ ഉന്നയിക്കുമ്പോള്‍ അതിനെ ഒരു അളവു വരെ സംരക്ഷിക്കേണ്ടി വരുന്നതും ഇവിടത്തെ മുഖ്യധാരാ രാ‍ഷ്ട്രീയ പാര്‍ട്ടികളാണെന്നത് അത്യന്തം ഖേദകരമാണ്.


മറാത്താ വാദത്തെ അനുകൂലിച്ച് കൊണ്ട് മഹാരഷ്ട്രയിലെ ടാക്സി ഡ്രൈവര്‍മാര്‍ മറാത്തി നിര്‍ബന്ധ ഭാഷയായി പ്രഖ്യാപിച്ച് പിന്നീട് അതില്‍ നിന്നും പിന്നോട്ട് പോവുകയും ചെയ്ത കോംഗ്രസ്സും ഉള്ളിന്റെ ഉള്ളില്‍ മറാത്താ വാദത്തെ അനുകൂലിക്കുന്നു എന്നത് വ്യക്തമാണ്.ഇവിടേയും ഒരു മ്യദുഹിന്ദുത്വ സമീപനം പോലെ കോംഗ്രസിന്റെ ഒരു മ്യദുമറാത്താ സമീപനം.ഒരു സംസ്ഥാനത്ത് അന്യ സംസ്ഥാനക്കാര്‍ താമസിക്കാന്‍ പാടില്ലെന്ന് ഭീഷണിമുഴക്കുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുമ്പോള്‍ “തീവ്രവാദങ്ങള്‍“ ഇവിടെ നമ്മള്‍ നിര്‍വചിക്കപ്പെടേണ്ടതുണ്ട്.ഭീഷണിപ്പെടുത്തലും, ബഹിഷ്കരണങ്ങളും അക്രമണങ്ങളും തങ്ങളെ എതിര്‍ക്കുന്നവര്‍ നേരിടേണ്ടി വരുന്നു.ഇന്ത്യ എന്റെ രാജ്യമാണ് എന്നതിനു പകരം മഹാരാഷ്ട്ര എന്റെ രാജ്യമാണ് എന്ന് പറയുന്നതിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുമ്പോള്‍ നിയമങ്ങള്‍ കേവലം നോക്കുകുത്തികളാവുന്ന ദയനീയമായ കാഴ്ചകളാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.പ്രാദേശിക വാദങ്ങളും മണ്ണിന്റെ വാദങ്ങളും ഏതറ്റം വരെ പോകും എന്നത് നായര്‍ക്ക് ആശങ്കയുണ്ടാക്കുന്നു.

നാലാള്‍ സംഘടിച്ച് ഒരു ആത്മഹത്യാ ഭീഷണി മുഴക്കിയാല്‍ നാട്ടിലെ സര്‍ക്കാറുകളെ വരുതിയില്‍ കൊണ്ട് വരാമെന്ന് പല സംഘടനകളും തെളിയിച്ചിട്ടുണ്ട്.മരണം വെരെ നിരാഹാരം അനുഷ്ടിക്കാന്‍ തയാറായാല്‍ ഒരു സംസ്ഥാനം തന്നെ രൂപീകരിച്ച് നല്‍കിയേക്കാം എന്ന മ്യദു സമീപനമാണ് ഭരണാധികാരികള്‍ക്ക്.ആത്മഹത്യാ സ്കോടുകള്‍ തീര്‍ത്ത് സമരം ചെയ്യുന്ന സമരമുറകള്‍ ഇന്ന് ഒരു ഫാഷനായിരിക്കുന്നു.അതിലൂടെയും അക്രമണത്തിലൂടേയും കാര്യങ്ങള്‍ നേടിയെടുക്കാം എന്ന് വന്നിരിക്കുന്നു.സംഘടനയുടെ കീഴിലായത് കൊണ്ട് ആത്മഹത്യാശ്രമത്തിനു കേസില്ല ഒരു നിയമ നടപടികളും ഇല്ല.ഇത്തരം സംഘടനകള്‍ ഇന്ന് എല്ലാ സമൂഹത്തിലും ഒരു സമൂഹിക വിപത്ത് പോലെ വളര്‍ന്ന് പന്തലിച്ചിരിക്കുന്നു.ഏറ്റവും ഒടുവില്‍ ഇതാ ജയറാം എന്ന നടന്റെ വീട് ആക്രമിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ജയറാം തമിഴ് സ്ത്രീകളെ ആക്ഷേപിച്ചു പോലും.അക്രമം ചെയ്തത് തമിഴരാണെന്നത് കൊണ്ട് അല്‍പ്പം ബുദ്ധികുറവിന്റെ കാരണമാണെന്ന് നായര്‍ കരുതുന്നു. കാരണം സ്നേഹിച്ചാല്‍ സിനിമാ നടികള്‍ക്കും അവരുടെ അടിവസ്ത്രങ്ങള്‍ക്കും വരെ അമ്പലം പണിത് പൂജകള്‍ മുടങ്ങാതെ നടത്തുന്ന ഒരു പ്രാക്യത സമ്പ്രദായം അവിടെ നിലനില്‍ക്കുന്നു.ഇതൊക്കെ കണ്ട് കഷ്ടം എന്നല്ലാതെ നായര്‍ എന്ത് പറയാന്‍!

ജയറാം ഒരു മലയാളിയായത് കൊണ്ടാണ് നായര്‍ക്ക് ഒരു ജയറാം പ്രേമമെന്ന് ആരും സംശയിക്കേണ്ട. ഒരു വീട് അക്രമിക്കാനും പെട്രോള്‍ ബോമ്പെറിഞ്ഞ് കത്തിക്കാന്‍ ശ്രമിച്ചതും രണ്ട് സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ അതിക്രമം നടത്തിയതിന്റേയും ഈ പന്ന നായിന്റെ മക്കളുടെ മുദ്രാവാക്യവും തമ്മില്‍ എന്താണ് ഒരു പൊരുത്തം എന്ന് നായര്‍ ആലോചിച്ച് പോവുകയാണു. തമിഴ് സ്ത്രീകളെ ആക്ഷേപിച്ചു എന്ന് പറയുന്ന ഈ നാറികള്‍ പെട്രോള്‍ ബോംബെറിഞ്ഞ് കത്തിക്കാന്‍ ശ്രമിച്ചതും ഇവര്‍ അതിക്ഷേപിച്ചു എന്നു പറയുന്ന ആ വേലക്കാരിയെയല്ലെ? ഇതാണ് പുതിയ തീവ്രവാദങ്ങളുടെ തന്തയില്ലായ്മകള്‍!എന്ത് തോന്യാസവും ചെയ്യാം.പേരിനൊരു അറസ്റ്റ് നടന്നാലും നേതാക്കള്‍ ഇടപെട്ട് എത്രയും വേഗം പുറത്ത് വരാം. വീണ്ടും അടുത്ത വിഷയമുണ്ടാക്കി ആക്രമണം തുടരാം. സംഘടനയ്ക്ക് അനുദിനം അണികളും പിന്‍ ബലവും കൂടും.ഏത് കേസില്‍ പെട്ടാലും അതില്‍ നിന്നും ഊരിക്കൊണ്ടു വരാന്‍ നേതാക്കളുള്ളപ്പോള്‍ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേച്ചില്‍ പുറങ്ങള്‍ തേടുകയാണ്.

ഇന്നത്തെ ചുറ്റുപാടില്‍ തീവ്രവാദവും ഭീകരവാദവും വിഘടന വാദവുമെല്ലാം കൂടുതല്‍ നിര്‍വചനങ്ങള്‍ ആവശ്യപ്പെടുന്നു.തീവ്രവാദത്തിന്റെ അളവു കോല്‍ എന്തെന്ന് നാം ഒരു പുനര്‍ വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ഒരു പൌരന്റെ സ്വൌര ജീവിതം തകര്‍ക്കുന്ന ഏത് പ്രവര്‍ത്തനവും ഭീകര പ്രവര്‍ത്തനമായി കണക്കാക്കണം.ഇവിടെ സംഘടനകളുണ്ടാക്കി സാമാന്യ ബുദ്ധിക്ക് നിരയ്ക്കാത്ത മുദ്രാവാക്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അതേ സംഘടനകള്‍ വളരുന്ന മണ്ണില്‍ വ്യക്തികളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ജനാധിപത്യത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട് എന്ന ഒരു മുന്‍ വിധിയിലാണ് കാര്യങ്ങളുടെ പോക്ക് എന്ന് വരുകില്‍ ഇവിടെ വ്യക്തികള്‍ പ്രതികരിക്കുന്ന ഒരു കാലം അതി വിദൂരമല്ല.അത്തരം പ്രവര്‍ത്തനങ്ങളെ മാത്രം ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നതിനു മുമ്പ് അതിനു ഹേതുവാകുന്ന ഇത്തരം സംഘടനകളെ നിരോധിക്കാനോ,അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭീകരപ്രവര്‍ത്തങ്ങളായി കണക്കാക്കി ഫലപ്രദമായി തടയാനോ ഭരണാധികാരികള്‍ തയാറാകണം.അല്ലെങ്കില്‍ നമ്മുടെ രാജ്യത്ത് കൂടുതല്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കും, അപ്പോഴും നമ്മള്‍ ഭീകര പ്രവര്‍ത്തനങ്ങളുടെ നിര്‍വചനം അന്വേഷിക്കുകയായിരിക്കും...

എന്നാ നായരങ്ങട്....

12 comments:

അമ്മേടെ നായര് said...

ഒരു പൌരന്റെ സ്വൌര ജീവിതം തകര്‍ക്കുന്ന ഏത് പ്രവര്‍ത്തനവും ഭീകര പ്രവര്‍ത്തനമായി കണക്കാക്കണം.ഇവിടെ സംഘടനകളുണ്ടാക്കി സാമാന്യ ബുദ്ധിക്ക് നിരയ്ക്കാത്ത മുദ്രാവാക്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അതേ സംഘടനകള്‍ വളരുന്ന മണ്ണില്‍ വ്യക്തികളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.

എന്നാ നായരങ്ങട്....

Anonymous said...

ബുദ്ധിയില്ലാത്ത തമിഴന്മാര്‍ ഇതല്ല ഇതിലപ്പുറവും കാട്ടും.പാവം ജയറാം.ഈ വക എല്ലാ നായിന്റെ മക്കളേയും പിടിച്ച് ജയിലിലടക്കണം.ഒരു താക്കറേയും അതിനു ചുവട് പിടിച്ച് കുറെ കൂതറ തമിഴന്മാരും. ജീവിക്കാന്‍ സമ്മതിക്കാത്ത എല്ലാ നായിന്റെ മക്കളേയും തുറുങ്കിലടക്കണം നായരേ..
ഇതൊക്കെ ചെയ്യാന്‍ ആര് വരാന്‍!:)
നല്ല ലേഖനം നായരെ..

സച്ചിന്‍ // SachiN said...

ഭീകരവാദം നിര്‍വചിക്കപ്പെടേണ്ടതുണ്ട്. മുസ്ലിം നാമധേയമുള്ളവന്‍ എന്തു കാണിച്ചാലും അത് മുസ്ലിം തീവ്രവാദമാകുമ്പോള്‍ മറ്റുള്ളവരുടെ തീവ്രവാദങ്ങളും ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്.മുന്‍ വിധികളോടെ നമ്മുടെ നാട്ടിലെ തീവ്രവാദ കേസുകള്‍ കൈകാര്യം ചെയ്യുന്ന നമ്മുടെ ഉദ്ദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലെ ഇരട്ടത്താപ്പ് നാം മനസ്സിലാക്കേണ്ടതാണ്. തീവ്രവാദത്തിന്റെ നിര്‍വചനം പുനരാലോചിക്കേണ്ടത് തന്നെ.നായരുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു.

ഒഴാക്കന്‍. said...

എന്നാ നായര്‍ അങ്ങട്ട് നടന്നോള് നോം പിന്നാലെ വരാം ഇശി പണി ഇണ്ടേ അതാ

സമീര്‍ കലന്തന്‍ said...

ഊം,,നന്നായി.

noordheen said...

എന്താ നായരേ ഇപ്പോ ഭീകരവാദത്തിന്റെ നിര്‍വചനം മാറ്റണമെന്ന്? അതൊക്കെ ഇവിടെ മുസ്ലീംകള്‍ കുത്തകയാക്കി വെച്ചിരിക്കുകയല്ലെ? മറ്റുള്ളവര്‍ ചെയ്യുന്നതെല്ലാം രാജ്യ സ്നേഹം പ്രകടിപ്പിക്കാനും, മുസ്ലിംകള്‍ ചെയ്താല്‍ അത് രാജ്യ ദ്രോഹവും.വെറുതെ നായരിനി പുതിയ നിര്‍വചനം അന്വേഷിച്ചിട്ട് കാര്യമൊന്നും ഇല്ല. ഇതൊന്നും തിരുത്താന്‍ പോകുന്നില്ലാന്നെ....

എന്തായാലും നായര് പറഞ്ഞത് കാര്യം തന്നെ. മ്നുഷ്യനെ ജീവിക്കാന്‍ സമ്മതിക്കാത്ത എല്ലാ പ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനമായി കണക്കാക്കണം എന്ന ചിന്തയ്ക്കൊരു സല്യൂട്ട്!

കണ്ണനുണ്ണി said...

നല്ല എരിവുള്ള പ്രതിഷേധം...
ക്ഷ ..ബോധിച്ചുട്ടോ

അപ്പൊകലിപ്തോ said...

സാരേ ജഹാന്‍സെ അച്ചാ...
മറാട്ടിസ്താന്‍ ഹമാര ഹമാര....

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അതാണ് കാ‍ര്യം.. ഒരു പുനരവലോകന ചിന്ത നല്ലത് തന്നെ

Anonymous said...

തീവ്ര വാദമാണെന്ന് കരുതുന്ന കാര്യങ്ങളെപ്പറ്റി ,അനുകൂലിച്ചും പ്രതികൂലിച്ചും കുറെ വാദങ്ങളും ,ചര്‍ച്ചകളും .അതും പൊക്കിപിടിച്ച് നടക്കാന്‍ കുറെ അവന്മാരും ..
ഇതുതന്നെയാണ് തീവ്രവാതികള്‍ ആഗ്രഹിക്കുന്നത് .അവരുടെ പേര് കുറെ ആളുകള്‍ അറിയുക.
ഇത്തരം കാര്യങ്ങള്‍ പാടെ അവഗണിക്കുക .ഒഴിവാക്കുക .അതാണ്‌ ചെയേണ്ടത് .

Parthasarathy said...

paranjirikkunna kaaryangal palathum sathyam.... enkilum vakkukal kurachu koodi mechapeduthan apekshikkunnu

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല