Tuesday, March 2, 2010

എം എഫ് ഹുസൈനെ വാഴ്തുന്നവര്‍ ആര്?

ബൂലോകത്തിലെ ഒരു പ്രശസ്ത ബ്ലോഗറുടെ അനോണി ബ്ലോഗായ ‘ചക്രവ്യൂഹം‘ എന്ന ബ്ലോഗിന്റെ ജീവാത്മാവും പരാത്മാവും എഞ്ചിന്‍ ഡ്രൈവറുമായ അഭിമന്യു വന്ന് നായരുടെ പോസ്റ്റില്‍ വന്ന് നായരും പുലി ബ്ലോഗറല്ലെ എന്നൊക്കെ പറഞ്ഞ് കമന്റ് ചെയ്തപ്പോള്‍ കോള്‍മയിര്‍ കൊണ്ടാണ് ആ പോസ്റ്റ് വായിക്കാന്‍ ഓടിയെത്തിയത്.പിന്നീടാണ് ആ കമന്റ് മിക്കവാറും എല്ലാ ബ്ലോഗിലും ഇട്ടിട്ടുണ്ടെന്ന് മനസ്സിലായത്.അതെന്തോ ആവട്ടെ, വിഷയം എം എഫ് ഹുസൈനാണ്! ബൂലോകത്തെ പലരും അനോണികളായും സനോണികളായും അവിടെ ഘനഗംഭീരമായ അഭിപ്രായങ്ങള്‍ ഇട്ടിരിക്കുന്നത് കണ്ടപ്പോള്‍ നായര്‍ക്ക് വീണ്ടും കോള്‍മയിര്‍ കൊണ്ടു.അവരെയോര്‍ത്ത് സഹതപ്പിച്ച് കൊണ്ട് നായര്‍ വിഷയത്തിലേക്ക് വരാം!

എം എഫ് ഹുസൈന്‍ എന്ന അശ്ലീല ചിത്രകാരനെ ഇത്രയും മഹനീയമായ ഒരു പദവിയിലേക്ക് ഉയര്‍ത്താന്‍ ഇവിടത്തെ ഹിന്ദു വര്‍ഗീയ സംഘടനകള്‍ തന്നെയാണ് പ്രധാന പങ്ക് വഹിച്ചിരിക്കുന്നത് എന്നത് വസ്തുതാ പരമാണ്.നമ്മുടെ രാജ്യത്ത് നടക്കുന്ന എല്ലാ രാജ്യദ്രോഹ പരമായ നീക്കങ്ങള്‍ക്കും പ്രതിക്ഷേധിക്കാന്‍ കുത്തക അവകാശം നേടിയത് പോലെയാണ് ഇവിടെയുള്ള ഹിന്ദു വര്‍ഗ്ഗീയ സംഘടനകളുടെ പെരുമാറ്റം.ഹുസൈന്റെ കാര്യത്തിലും സംഭവിച്ചത് ഇതൊക്കെ തന്നെയാണ്. എന്നാല്‍ ഹുസ്സൈന്‍ കൂടുതല്‍ പ്രതിഷേധം അര്‍ഹിക്കുന്നത് അല്ലെങ്കില്‍ ആക്രമിക്കപ്പെടുന്നത് അയാള്‍ ഒരു മുസ്ലിം ആണ് എന്നത് കൊണ്ട് തന്നെയാണ്.ഒരു മുസ്ലിമായ ചിത്രകാരന്‍ ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രം വരച്ചാല്‍ അതിന് ഗൌരവം വളരെ വളരെ കൂടുതലാണ്.അതാണ് ഇവിടേയും സംഭവിച്ചത്.

രാജ്യത്ത് കലാപങ്ങളില്‍ മരിച്ച സ്ത്രീകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അമ്മമാരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? പിച്ചിച്ചീന്തിയ സഹോദരിമാരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഓരോ കലാപത്തിന്റെ കണക്കെടുപ്പുകളിലും ഇത്ര മുസ്ലീംങ്ങള്‍ അല്ലെങ്കില്‍ ഇത്ര ഹിന്ദുക്കള്‍ മരിച്ചു അല്ലെങ്കില്‍ ആക്രമിക്കപ്പെട്ടു അല്ലെങ്കില്‍ ബലാത്സംഘം ചെയ്യപ്പെട്ടു എന്നു പറയുകയല്ലാതെ ഇത്ര മനുഷ്യര്‍ മരിച്ചുവെന്നോ ഇത്ര ഇന്ത്യക്കാര്‍ ആക്രമിക്കപ്പെട്ടെന്നോ നാം വാര്‍ത്തകളില്‍ നിന്നു പോലും കേള്‍ക്കുന്നില്ല. ഇവിടെ മനുഷ്യരില്ല,ഹിന്ദുവും മുസ്ലിമും ക്യസ്ത്യനും ബുദ്ധനുമൊക്കെ മാത്രം.തമിഴനും തെലുങ്കനും,മറാത്തിയും അങ്ങിനെ പോകുന്നു തരം തിരിവുകള്‍.ഒരു സ്ത്രീ ബലാത്സംഘം ചെയ്യപ്പെടുമ്പോള്‍ അല്ലെങ്കില്‍ ആക്രമിക്കപ്പെടുമ്പോള്‍ അത് തന്റെ ശത്രു പക്ഷ മതത്തില്‍ പെട്ടവളല്ലെ എന്ന് ആശ്വാസം കൊള്ളുന്നവരാണ് ഇന്നത്തെ സമൂഹം. ഒരു അപകടം നടന്നാല്‍ പോലും അതില്‍ ഇത്ര ഹിന്ദു ഇത്ര മുസ്ലിം എന്ന് കണക്ക് തിരിച്ച്, ഹിന്ദുക്കള്‍ അധികമാണെങ്കില്‍,ഭാഗ്യം അത്രയും ഹിന്ദുക്കള്‍ മരിച്ചത് നന്നായി എന്നും അതല്ല മുസ്ലിംങ്ങളാണ് കൂടുതല്‍മരിച്ചതെങ്കില്‍ നന്നായിപ്പോയെന്നും കരുതുന്ന ഹിന്ദുവും മുസല്‍മാനുമൊക്കെയാണ് ഇന്ന് നമ്മുടെ നാട്ടില്‍ ജീവിച്ചിരിക്കുന്നത്.അത്രയ്ക്കും മനുഷ്യര്‍ സങ്കുചിതരായിപ്പോയി എന്ന് വളരെ വേദനയോടെയാണ് നിങ്ങളില്‍ പലരില്‍ പോലെയും നായരും മനസ്സിലാക്കുന്നത്.

മതമാണ് ഇന്നത്തെ യഥാര്‍ത്ത പ്രശ്നം.പറയുമ്പോള്‍ എല്ലാ മതങ്ങളും മനുഷ്യ നന്മയ്ക്കും മനസ്സിന്റെ ശുദ്ധിയുമാണ് കാംഷിക്കുന്നതെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്നു.രാജ്യത്ത് അരങ്ങേറുന്ന കലാപങ്ങളുടെ മൂല കാരണങ്ങളും മതങ്ങളാണ് താനും!അപ്പോള്‍ മതങ്ങളാണോ ഇവിടെ തെറ്റ് ചെയ്യുന്നത്? അതോ മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ച് വിടുന്ന മത അനുയായികളോ? മതം മനുഷ്യ നന്മയ്ക്കാണെങ്കില്‍ എന്തുകൊണ്ട് ഇവിടെ മത സംഘട്ടനങ്ങള്‍ ഉണ്ടാകുന്നു? കലാപങ്ങള്‍ ഉണ്ടാകുന്നു? ഈ മതങ്ങള്‍ പറയുന്ന ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവത്തെ ക്രിമി കീടമായ മനുഷ്യന് തോല്‍പ്പിക്കാന്‍ കഴിയുമോ? ദൈവത്തിന്റെ നില നില്‍പ്പ് ദൈവം സ്യഷ്ടിച്ച മനുഷ്യരിലാണോ നിക്ഷിപ്തമായിരിക്കുന്നത്? ഒരു മൂന്നാം കിട ചിത്രകാരന്‍ സരസ്വതീ ദേവിയെ നഗ്നയായി വരച്ചത് കൊണ്ട് സരസ്വതീ ദേവിയിലുള്ള അചഞ്ചലമായ വിശ്വാസത്തിന് എങ്ങിനെയാണ് കോട്ടം തട്ടുന്നത്? എന്തിനാണ് അത്തരം ചിത്രങ്ങള്‍ക്ക് ഇത്ര അമിത പ്രാധാന്യം നല്‍കുന്നത്?അത് കൊണ്ട് നിങ്ങള്‍ ആ നിക്യഷ്ട കലാകാരന് എന്ത് മാത്രം പ്രശസ്തിയാണ് നേടിക്കൊടുത്തത്? അയാള്‍ വരയ്ക്കുന്ന മൂന്നാം കിട ചിത്രത്തേക്കാള്‍ മനോഹരമായി ചിത്രം വരയ്ക്കുന്ന കുട്ടികള്‍ വരെയുണ്ട്. അവരില്‍ നിന്നും ഹുസ്സൈനു പ്രാധാന്യം കല്‍പ്പിച്ച് നല്‍കിയെങ്കില്‍ അതിന് ആരാണ് ഉത്തരവാദി എന്നും നാം പരിശോധിക്കണം. ഒരിക്കല്‍ മുസ്ലിംങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ‘കുറാന്‍‘ കത്തിച്ചെന്നും പറഞ്ഞ് കലാപമുണ്ടായില്ലെ? ഒരു കുറാന്റെ പ്രതി കത്തിച്ചത് കൊണ്ട് ഇവിടത്തെ മുസ്ലീംങ്ങള്‍ക്ക് നാശം സംഭവിക്കുമെന്ന് കരുതി കലാപം നടത്തിയവര്‍ ‘കുറാന്റെ’ അദ്ധ്യാപനം എന്താണെന്ന് അറിഞ്ഞവരാണോ? അത് പോലെ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചെന്നും പറഞ്ഞ് കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ ആരും മറന്ന് കാണില്ല.മുഹമ്മദ് നബിയുടെ അദ്ധ്യാപനങ്ങള്‍ ഒന്ന് പോലും ശിരസ്സാവഹിക്കാത്ത പലരും ആ പ്രതിഷേധത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു. എന്നാല്‍ നായര്‍ക്ക് പറയാനുള്ളത് ആ മഹാന്റെ അദ്ധ്യാപനം അനുസരിച്ച് ജീവിക്കുകയാണ് മുഹമ്മദ് നബിയെ സ്നേഹിക്കുന്ന മുസ്ലിംങ്ങള്‍ ചെയ്യേണ്ടത്. ഇവിടെ ആള്‍ക്കൂട്ടമാണ് സത്യമെന്ന് വരുത്തിത്തീര്‍ക്കുന്നു.സ്വന്തം അമ്മ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ പട്ടിണി കിടക്കുമ്പോള്‍ തോക്കും ബോംബുമായി ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ഇറങ്ങുന്ന മുസ്ലിം യുവാക്കള്‍ മതത്തിനു വേണ്ടിയല്ല നേരെ മറിച്ച് ശത്രുവിനെ നശിപ്പിക്കുക എന്ന് മാത്രമാണ് ചിന്തിക്കുന്നത്.ശത്രുക്കളും അതേ കണക്ക് കൂട്ടലില്‍ ആയുധം കയ്യിലേന്തുന്നു.അവിടേയും മതത്തിന്റെ പേരു പറയുന്നു. മതങ്ങള്‍ മനുഷ്യ നമയ്ക്കാണെന്ന് പലവട്ടം പറഞ്ഞ് കൊണ്ട് തന്നെ. ഇവിടെയാണ് മതത്തിന്റെയും മതം നടപ്പാക്കുന്നവരുടേയും ഉദ്ദേശ ശുദ്ധി നാം മനസ്സിലാക്കേണ്ടത്.

ഇന്ന് മതങ്ങളെല്ലാം കോര്‍പ്പറേറ്റ് ബിസിനസ് പോലെ തഴച്ച് വളര്‍ന്നിരിക്കുന്നു.പള്ളികളും ചര്‍ച്ചുകളും ക്ഷേത്രങ്ങളും മത്സര ബുദ്ധിയോടെ പണിതുയര്‍ത്തുന്നു.മതങ്ങളിലേക്ക് വിശ്വാസികള്‍ അടുത്ത് കൊണ്ടേയിരിക്കുന്നു. ശബരിമലയിലേക്കായാലും ഹജ്ജ് കര്‍മ്മത്തിനായാലും വിശ്വാസികള്‍ കൂട്ടത്തോടെ എത്തുന്നു.സംഭാവനകളും വഴിപാടുകളും കാണിക്കകളും കൂമ്പാരമായിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ മതങ്ങളിലേക്കുള്ള മനുഷ്യരുടെ മടക്കം കൊണ്ട് ആത്മസംസ്കരണമാണ് നടക്കുന്നതെങ്കില്‍ ഇവിടെ ഒരു കലാപവും ഒരു മത ഭ്രാന്തന്മാരുടെ തോന്യാസവും, ഭീകരാക്രമണവും ഒന്നും ഉണ്ടാകില്ല.അപ്പോള്‍ മതങ്ങളിലേക്കുള്ള ഈ മടക്കം കൊണ്ട് എന്താണ് മനുഷ്യരില്‍ സംഭവിക്കുന്നത്? മതങ്ങളിലേക്കുള്ള മടക്കം കൊണ്ട് മനുഷ്യര്‍ക്ക് ആത്മ സംസ്കരണം നടക്കുന്നില്ലെങ്കില്പിന്നെ എന്താണ് മനുഷ്യരില്‍ സംഭവിക്കുന്നത്? നായരുടെ അഭിപ്രായത്തില്‍’കാര്യസാധ്യം’എന്നാണ് നായര്‍ക്ക് തോന്നുന്നത്.പ്രാര്‍ത്ഥിക്കലും കാണിക്കയിടലുമെല്ലാം കേവലം കാര്യ സാധ്യത്തിനു വേണ്ടി മാത്രമാണെന്ന് പറയേണ്ടി വരും. പരീക്ഷകളില്‍ വിജയിക്കാന്‍,വിവാഹം നടക്കാന്‍,ധനം ഉണ്ടാകാന്‍,ശത്രുവിനെ നിഗ്രഹിക്കാന്‍ തുടങ്ങി സകല ആവശ്യങ്ങളുടേയും കാര്യസാധ്യം ഒന്ന് മാത്രം!ഈ കാര്യ സാധ്യത്തെ വാണിജ്യവല്‍ക്കരിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുകയാണ് ഇവിടത്തെ അമ്പളങ്ങളും പള്ളികളും ചര്‍ച്ചുകളും ജാറങ്ങളും എന്ന് നാം മനസ്സിലാക്കണം.
അതവിടെ നില്‍ക്കട്ടെ ആ വിഷയത്തിലേക്ക് നായര്‍ പിന്നീട് വരാം!

സരസ്വതീദേവിയെ അപമാനിച്ച് പോസ്റ്റിട്ട ചിത്രകാരന്‍, ബൂലോകത്ത് ഇപ്പോഴും ആരാധ്യനാണ് എന്നത് തന്നെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് വളരെ വേഗം ജനങ്ങളുടെ ശ്രദ്ധ നേടിയെടുക്കാന്‍ കഴിയും എന്നതിനു ഒരു ബൂലോക തെളിവാണ്.അത് ബൂലോകത്തായാലും ഭൂലോകത്തായാലും അമ്മയെ തല്ലിയാലും രണ്ടാണല്ലോ പക്ഷം. ഇപ്പോള്‍ മൂന്ന് പക്ഷം ഉണ്ടെന്ന് കേള്‍ക്കുന്നു. അത്തരത്തില്‍ ശ്രദ്ധ നേടിയവരായ സല്‍മാന്‍ റുഷ്ദി,തസ്ലീമ തുടങ്ങിയ പട്ടികയില്‍ ഇനിയും ധാരാളം പേര്‍.ഇവരൊക്കെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി സ്വന്തം അമ്മയെ വരെ കൂട്ടിക്കൊടുക്കാന്‍ ഉളുപ്പില്ലാത്തവരാണ്.ഇത്തരക്കാരെ ഉപയോഗിച്ച് ശത്രുവിനെ നേരിടാമെന്ന് കരുതിയ കുരുട്ടു ബുദ്ധികളുടെ ബാക്കിപത്രമാണ് ഇത്തരം നിക്യഷ്ട ജീവികള്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം.ഇത്തരം പ്രവര്‍ത്തനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞിരുന്നെങ്കില്‍ ഈ വക ഒരു പൊല്ലാപ്പും ഉണ്ടാകുമായിരുന്നില്ല.ചെറിയൊരു വ്രണം ചൊറിഞ്ഞ് ചൊറിഞ്ഞ് വലിയൊരു വ്രണമാക്കി എന്നതാണ് നായര്‍ക്കീ വിഷയത്തെ പറ്റി പറയാനുള്ളത്. മാധുരീ ദീക്ഷിത്തിനെ ആരാധിക്കുന്ന ഹുസൈന്‍ മാധുരിയുടെ ഒരു നഗ്ന ചിത്രം വരച്ചില്ലല്ലോ!
ഇവനൊക്കെ ആദ്യം പോയി വരക്കാന്‍ പഠിക്കട്ടെ! ഹല്ല പിന്നെ!

എന്നാ നായരങ്ങട്..

24 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

അല്ല പിന്നെ!ആദ്യത്തെ തേങ്ങ എന്റെ വക.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഹുസൈന്റെ വാക്കുകളിലൂടെ
“കലയിലൂടെ ആരെയും ആക്ഷേപിക്കാനോ വിശ്വാസങ്ങളെ വ്രണപ്പെടുത്താനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്റെ ആത്മാവിന്റെ അഭിരുചികളെ കലയിലൂടെ ആവിഷ്കരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. കലയുടേത് എന്നും സാര്‍വലൌകീകമായ ഭാഷയാണ്. എല്ലാ സങ്കുചിതത്വങ്ങള്‍ക്കുമപ്പുറം അതിനെ സ്നേഹിക്കുന്നവരാണ് എന്റെ ശക്തി. ഖത്തറില്‍ എനിക്ക് എല്ലാ സ്വാതന്ത്യ്രവുമുണ്ട്. അഭിപ്രായം പറയാനും വരക്കാനും ചിന്തിക്കാനും ഇവിടെ എനിക്ക് നിയന്ത്രണങ്ങളോ വിലക്കുകളോയില്ല“

ഒഴാക്കന്‍. said...

naayare entha prashnam ippo?.. njaan idapedano?

Anonymous said...

"ഒരു മുസ്ലിമായ ചിത്രകാരന്‍ ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രം വരച്ചാല്‍ അതിന് ഗൌരവം വളരെ വളരെ കൂടുതലാണ്." എന്നെഴുതുന്ന താങ്കള്‍ക്ക്... "അത്രയ്ക്കും മനുഷ്യര്‍ സങ്കുചിതരായിപ്പോയി എന്ന് വളരെ വേദനയോടെയാണ് നിങ്ങളില്‍ പലരില്‍ പോലെയും നായരും മനസ്സിലാക്കുന്നത്." എന്നെഴുതാനുള്ള അവകാശമുണ്ടോ???????
കാരണം, താങ്കളുടെ വാക്കുകളില്‍ ഉള്ള മതബോധം എന്താണ്???? ഈ സങ്കുചിതത്വം ആദ്യം സ്വയം മാറ്റിയെടുക്കാന്‍ ശ്രമിയ്ക്കുക...

Anonymous said...

"ഖത്തറില്‍ എനിക്ക് എല്ലാ സ്വാതന്ത്യ്രവുമുണ്ട്. അഭിപ്രായം പറയാനും വരക്കാനും ചിന്തിക്കാനും ഇവിടെ എനിക്ക് നിയന്ത്രണങ്ങളോ വിലക്കുകളോയില്ല"

ഹഹഹ... പ്രവചകന്മാരെക്കുറിച്ച് ചിന്തിക്കാന്‍ ഇട വന്നാല്‍ അഭിപ്രായം പറയാനും വരക്കാനും തോന്നുന്നത് വരെ ഭയങ്കര സ്വാതന്ത്ര്യമായിരുക്കും ഹിന്ദു ദേവീ ദേവന്മാരെ നഗ്ഗ്നരായി വരയ്ക്കാന്‍... പിന്നെ ലവന്‍ അമേരിക്കക്കു പോകാന്‍ തീരുമാനിക്കുന്ന അന്ന് ഖത്തറിന്റെ കാര്യം പോക്കാകും.

കൊട്ടോട്ടിക്കാരന്‍... said...

!!!

Anonymous said...

മനസ്സിലാക്കുന്നേയില്ല!!!
നല്ല പ്രതികരണം നായരേ..കലക്കി

റ്റോംസ് കോനുമഠം said...

ഒരു മുസ്ലീം ആയതു കൊണ്ട് മാത്രമല്ല ഹുസൈന്‍ വിമര്‍ശിക്കപ്പെടുന്നത് അത് വരച്ചത് ഹിന്ദു ദൈവങ്ങ്ങ്ങളെ ആണ് എന്നുള്ളത് കൊണ്ട് മാത്രമാണ് . മതവികാരം വ്രനപ്പെടതിരിക്കുമോ ..?

പള്ളിക്കുളം.. said...

ആരാധ്യപുരുഷ/സ്ത്രീമാരെ മോശമായി ചിത്രീകരിക്കുന്നത് ഒരു ചിത്രകാരനും ഒരു ചിത്രകാരനും ചേർന്ന പണിയല്ല. അങ്ങനെ വരക്കണമെന്നു തോന്നുമ്പോൾ മനസ്സിലാകാത്ത അത്യുത്തരാധുനിക നഗ്നത വരച്ചുകൊള്ളട്ടെ.. നഗ്നതക്ക് മാത്രം ഇന്നും ഒരു ആധുനികതയുമില്ല. കണ്ടാലുടനെ മനസ്സിലാകുന്നുണ്ട്.. ഖത്തറിലുള്ള ആളുകൾ സൂക്ഷിക്കുക! നിങ്ങളുടെ നഗ്ന ചിത്രം എന്നുവേണമെങ്കിലും പുറത്തുവരാം...

Vinod Nair said...

LET HUSSAIN DRAW NUDE PAINTING OF THE PEOPLE WHO GAVE HIM ASALYUM, I DONT THINK ANYTHING WILL HAPPEN TO HINDUISM IF SOME ONE WRITES BAD OR DRAW A NUDE PICTIRE OF HINDU GODS.
THE SAME RULE APPLIES TO ISLAM AND CHRISTANITY. HOWEVER IF YOU EXHIBIT THEM IN PUBLIC AND SHOW CASE THEM AS GREAT ART , THEN PEOPLE MAY GET OFFENDED. THE QUESTION HERE IS WHY DONT HUSSAIN SHOW THAT HE GOT THE GUTS AND DRAW A SERIES OF NUDE PICTURES ABOUT CHARACTRES MENTIONED IN QARAN. AFTER DOING THIS IF HE IS ALLOWED TO STAY IN QATAR FORGET QATAR IN ANY OF THE MIDDLE EAST COUNTRIES(ALIVE) FOR MORE THAN 2 DAYS I WILL AGREE THAT INDIA IS INTOLERENT TOWARDS ART AND ARTIST

Anonymous said...

vinod,
I feel pity to you, you are comparing india with pakistan,saudi etc!!

go to north india,or even in our own neighbouring temples, the nude "rathi" pictures can be seen.

Burn kamasharsthra and talk at length man.
the moment people like you are start supporting hinduism, (or any religion)that religion and culture will start declining.

Anonymous said...

read Kamasuthra in liue of Kamashasthra, above

വഴിപോക്കന്‍ said...

"ഖത്തറില്‍ എനിക്ക് എല്ലാ സ്വാതന്ത്യ്രവുമുണ്ട്. അഭിപ്രായം പറയാനും വരക്കാനും ....."

അവിടെ ചെന്ന് ഖത്തര്‍ ശയ്ക്കിന്റെയും ഭാര്യയുടെയും നഗ്ന ചിത്രം തന്നെയാവട്ടെ ആദ്യം
കാണാലോ സ്വാതന്ദ്ര്യം

Anonymous said...

"ഇത്തരം പ്രവര്‍ത്തനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞിരുന്നെങ്കില്‍ ഈ വക ഒരു പൊല്ലാപ്പും ഉണ്ടാകുമായിരുന്നില്ല.ചെറിയൊരു വ്രണം ചൊറിഞ്ഞ് ചൊറിഞ്ഞ് വലിയൊരു വ്രണമാക്കി എന്നതാണ് നായര്‍ക്കീ വിഷയത്തെ പറ്റി പറയാനുള്ളത്."

നായരേ കലക്കി.
ബ്ലോഗ് എന്ന പ്രതിമാദ്ധ്യമത്തില്‍ ജീവിക്കുന്ന ഏതൊരു സാധാരണക്കാരന്‍റെയും വിഷമങ്ങളാണ്‌ മേല്‍ സൂചിപ്പിച്ചത്.എനിക്കും നായര്‌ പറഞ്ഞ അഭിപ്രായം തന്നെയാണ് പറയുവാനുള്ളത്.

"ചൊറിഞ്ഞ് ചൊറിഞ്ഞ് വലിയൊരു വ്രണമാക്കരുത്"

ന്നാ ഞാനങ്ങട്ട്.

Anonymous said...

ദൈവത്തെ ക്രിമി കീടമായ മനുഷ്യന് തോല്‍പ്പിക്കാന്‍ കഴിയുമോ? ദൈവത്തിന്റെ നില നില്‍പ്പ് ദൈവം സ്യഷ്ടിച്ച മനുഷ്യരിലാണോ നിക്ഷിപ്തമായിരിക്കുന്നത്? ഒരു മൂന്നാം കിട ചിത്രകാരന്‍ സരസ്വതീ ദേവിയെ നഗ്നയായി വരച്ചത് കൊണ്ട് സരസ്വതീ ദേവിയിലുള്ള അചഞ്ചലമായ വിശ്വാസത്തിന് എങ്ങിനെയാണ് കോട്ടം തട്ടുന്നത്? എന്തിനാണ് അത്തരം ചിത്രങ്ങള്‍ക്ക് ഇത്ര അമിത പ്രാധാന്യം നല്‍കുന്നത്?

കലക്കി നായരേ....വളാരെ പ്രസക്തമായ ചോദ്യങ്ങള്‍!!

Anonymous said...

ദൈവത്തെ ക്രിമി കീടമായ മനുഷ്യന് തോല്‍പ്പിക്കാന്‍ കഴിയുമോ? ദൈവത്തിന്റെ നില നില്‍പ്പ് ദൈവം സ്യഷ്ടിച്ച മനുഷ്യരിലാണോ നിക്ഷിപ്തമായിരിക്കുന്നത്? ഒരു മൂന്നാം കിട ചിത്രകാരന്‍ സരസ്വതീ ദേവിയെ നഗ്നയായി വരച്ചത് കൊണ്ട് സരസ്വതീ ദേവിയിലുള്ള അചഞ്ചലമായ വിശ്വാസത്തിന് എങ്ങിനെയാണ് കോട്ടം തട്ടുന്നത്? എന്തിനാണ് അത്തരം ചിത്രങ്ങള്‍ക്ക് ഇത്ര അമിത പ്രാധാന്യം നല്‍കുന്നത്?

കലക്കി നായരേ....വളാരെ പ്രസക്തമായ ചോദ്യങ്ങള്‍!!

Anonymous said...

isalam never allow anyone to hurt the feelings of other religions.Try to Read Quran.You will know what is in Qaran.It is the medicine for all the problems of the mankind.I dont believe that Husseyn he is a muslim.In name only he is that.

വിചാരം said...

എന്തെങ്കിലും വിഷയത്തിനായ് അലയുന്ന തെരുവ് നായക്കളെ പോലുള്ള പത്രക്കാരും, ദൃശ്യമാധ്യമക്കാരും ഉയര്‍ത്തുന്ന പുകിലുകളാണിതൊക്കെ .. എല്ലാം ഒന്നില്ലെങ്കില്‍ മറ്റൊരു രാഷ്ട്രീയം.

അഭിമന്യു said...

ഒരു അപകടം നടന്നാല്‍ പോലും അതില്‍ ഇത്ര ഹിന്ദു ഇത്ര മുസ്ലിം എന്ന് കണക്ക് തിരിച്ച്, ഹിന്ദുക്കള്‍ അധികമാണെങ്കില്‍,ഭാഗ്യം അത്രയും ഹിന്ദുക്കള്‍ മരിച്ചത് നന്നായി എന്നും അതല്ല മുസ്ലിംങ്ങളാണ് കൂടുതല്മങരിച്ചതെങ്കില്‍ നന്നായിപ്പോയെന്നും കരുതുന്ന ഹിന്ദുവും മുസല്മാുനുമൊക്കെയാണ് ഇന്ന് നമ്മുടെ നാട്ടില്‍ ജീവിച്ചിരിക്കുന്നത്.

ഈ ഒരു സാമാന്യവത്കരണമാണു ഏറ്റവും അപകടം. മതമൌലികവാദകച്ചവടക്കാർ ഇന്നും നമ്മുടെ സമൂഹത്തിൽ ന്യൂനപക്ഷം തന്നെയാണു. അതോ ഇങ്ങനെയൊക്കെ ചേരിതിരിഞ്ഞേ ഇവിടെ ജീവിതം മുന്നോട്ടു പോകാവൂ എന്ന രാഷ്ട്രീയകോമരങ്ങളുടെ അപ്രഖ്യാപിത അജണ്ടകളിൽ അമ്മേടെ നായരും ‘അതിലേറെ മോഹിതനായോ?’.

നിലവിട്ടു കരയുന്ന സഹോദരികളുടെ കണ്ണീരൊപ്പാൻ മതമേതെന്നു ചിന്തിക്കാതെ ഓടിയെത്തുന്ന കാഴ്ചകൾ തന്നെയാണു ഭൂരിപക്ഷവും. യാതൊരു സംശയവും വേണ്ട. ഇവിടെ കേരളത്തിലിങ്ങനെയാ..ഇന്ത്യയിലെങ്ങനാന്നറിയില്ല. കലാപങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതു ആരുടെ ആവശ്യമാണു എന്ന തിരിച്ചറിവു ഈ സമൂഹത്തിനുണ്ടാക്കുന്നതിനു പകരം…. !!! “ശത്രുപക്ഷമതം!!!“ .. കഷ്ടം… കലാപങ്ങളേൽപ്പിക്കുന്ന മുറിവുകൾ ഉണങ്ങാൻ സമ്മതിക്കാതെ ആ മുറിവുകൾ മാന്തി പഴുപ്പിച്ച് ആഹ്ലാദനൃത്തം ചവിട്ടുന്ന സാംസ്കാരികനായകന്മാർ ചമയുന്നവരുടെ സ്ഥിരം പല്ലവികൾ.. ഇവരുണ്ടാക്കുന്ന വിഭാഗീയതക്കാരു സമാധാനം പറയുമോ ആവോ…

ന്നാ അഭിമന്യു അങ്ങട്??

ചിത്രഭാനു said...

ഇതൊന്നും 'മതവികാരം വ്രണപ്പെട'ലല്ല

മറിച്ച്

മതവ്രണം വികാരപ്പെടലാണ്...

ഇത് കറുപ്പല്ലാതെ വേറെ എന്താണ്!!

തണല്‍ said...

ഹുസൈന്റെത് അതിര് കടന്ന സ്വാതന്ത്ര്യമായി എന്ന് പറയുന്നതോടൊപ്പം തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തെ രണ്ടു തരം കണ്ണട കൊണ്ട് കാണാന്‍ ശ്രമിച്ചു എന്നതാണ് പ്രശ്നം..തസ്ലീമയുടെ അഥവാ റുഷ്ദിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി കണ്ണീരൊഴുക്കുന്നവര്‍ തന്നെ ഹുസൈനെ കടന്നാക്രമിക്കുന്നു.ഈ ഇരട്ട ത്താപ്പാണ് പ്രശ്നം. ഹുസൈന്‍ മുഴുവന്‍ ദേവിമാരുടെ ചിത്രം വരച്ച്ചാലോ റുഷ്ദിയും തസ്ലീമയും മുസ്ലിംകളെ എത്ര അവഹെളിച്ച്ചാലോ ഇവിടെ രണ്ടു മതത്തിനും ഒന്നും സംഭവിക്കില്ല. എല്ലാവരെയും വിമര്‍ശിക്കാന്‍ നമുക്ക് അവകാശമുണ്ട്. അതു അക്രമ ശൈലി ആയാലോ ഇരട്ടത്താപ്പു വിമര്‍ശനമായാലോ പ്രശ്നമാണ്.ഹുസൈനെ വെറുതെ വിടുക.തസ്ലീമ റുഷ്ദിയെയും. തസ്ലീമയെ ബംഗാളികള്‍ പുറത്താക്കിയപ്പോള്‍ ബുദ്ധിയുള്ള നാം ഇന്ത്യക്കാര്‍ അവര്‍ക്കഭയം കൊടുത്തു. ഹുസൈനെ ബുദ്ധിയുള്ള നാം ഇന്ത്യക്കാര്‍ പുറത്താക്കിയപ്പോള്‍ ഖത്തര്‍ അയാള്‍ക്ക് അഭയം കൊടുത്തു.പൌരത്വവും കൊടുത്തു.അത്ര തന്നെ ! തസ്ലീമക്കും ഇന്ത്യന്‍ പൌരത്വം കൊടുക്കാന്‍ ആലോചിക്കാവുന്നതാണ്.

Anonymous said...

മുസ്ലീംങ്ങളെ കുറ്റം പറഞ്ഞ് പുസ്തകം ഇറക്കുന്നവരേയും പറയുന്നവരേയും ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ സംരക്ഷിക്കും എന്നാല്‍ ഹിന്ദു മതത്തിനു നേരെ തിരിഞ്ഞാലോ അതും ഒരു മുസ്ലിം! സഹിക്കാനൊക്കുമോ? ഇരട്ടത്താപ്പെന്നല്ല ചെറ്റത്തരം എന്നാണ് ഇതിനെ പറയേണ്ടത്! അല്ല പിന്നെ! എന്നാ നായരേ ഞാനങ്ങട് ......

ഭായി said...

അവക്ഞ അര്‍ഹിക്കുന്നവന് ഒരിക്കലും പ്രശസ്തി കൊടുക്കരുത്.
സഹോദര മതങളെ കലയിലൂടെ അവഹേളിക്കുന്നവന്‍ ഒരിക്കലും ഒരു കലാകാരനല്ല. അവനാണ് യതാര്‍ഥ കൊലാകാരന്‍!

പറയേണ്ട കാര്യങള്‍ തെളിച്ച് പറഞ നായര്‍ക്ക് ന്റ വഹ ഒരു മൊന്ത സംഭാരം.

ART said...

tracking