Friday, March 19, 2010

ആ‍ര്‍ക്കാണ് ബച്ചനില്ലാത്തതിന്റെ ഏനക്കേട്?

ഭൂലോക സ്പന്ധനത്തിന്റെ അടിസ്ഥാനം കണക്കാണെന്ന് പറഞ്ഞ ചാക്കോ മാഷിനെപ്പോലെയാണ് ചില അഭിനവ ചാക്കോ മാഷന്മാര്‍! ബച്ചന്‍ അംബാസഡറായാലെന്താ ആയില്ലെങ്കിലെന്താ? ബച്ചനെ വേണ്ടാ എന്ന് പറഞ്ഞാല്‍ അതൊരു കൊടിയ പാപമാണെന്ന് പറയുന്നതിന്റെ യുക്തി എന്താണെന്നാണ് നായര്‍ക്ക് മനസ്സിലാവാത്തത്! ഒരു തമ്പ്രാന്‍ ബ്ലോഗര്‍ കിടന്ന് അലറിവിളിക്കുന്നത് കേട്ടപ്പോള്‍ നായരു കരുതി ബച്ചനില്ലെങ്കില്‍ കേരളത്തിന്റെ ടൂറിസം മേഖല പാമ്പേര്‍സ് കെട്ടാത്ത ഉണ്ണിയെപ്പോലെയാകുമെന്ന്.ഇങ്ങനെ കരുതുന്ന ഇത്തരം നാണം കെട്ട ബ്ലോഗര്‍മാരെക്കുറിച്ച് നായര്‍ക്ക് സഹതാപമേയുള്ളൂ.

ഒരു സ്വകാര്യ ചാനലിലെ സ്വകാര്യ സംഭാഷണ വേളയില്‍ കേരളത്തിനെ പ്രധിനിധീകരിക്കുന്ന പരിപാടികളില്‍ ഭാഗഭാക്കാവാന്‍ താല്പര്യമുണ്ടെന്നറിയിച്ച ബച്ചനെപ്പോലെയുള്ള ഒരു സെലിബ്രിറ്റിയെ ക്ഷണിക്കുക എന്ന ഒരു കുറ്റം മാത്രമേ കൊടിയേരി ബാലക്യഷ്ണന്‍ എന്ന ടൂറിസം മന്ത്രി ചെയ്തുള്ളൂ.ആ ക്ഷണം സ്വീകാര്യമാണെന്ന് ബച്ചന്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ബച്ചനെ അംബാസിഡറായി പ്രഖ്യാപിച്ചു പിന്നെ വേണ്ടെന്ന് വെച്ചു എന്ന രീതിയിലാണ് ചില മണ്ടന്‍ ബ്ലോഗര്‍മാര്‍ പോലും പ്രതികരിച്ചത്.അതിനു പറയുന്ന ഉദാഹരണങ്ങള്‍ വളരെ വിചിത്രവും.ഇന്ത്യയിലെ ഏത് സംസ്ഥാനത്തില്‍ ഭരണം നടത്തുന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രധിനിധികളാണെന്ന കാര്യം മറക്കരുത്. ചില പാര്‍ട്ടികളില്‍ പ്രാദേശിക നേത്യത്വമാണ് ഭരണത്തെ സ്വാധീനിക്കുന്നത് എങ്കില്‍ നാഷണല്‍ പാര്‍ട്ടികളിലെ കാര്യങ്ങള്‍ ചിലപ്പോഴൊക്കെ കേന്ദ്ര നേത്യത്വത്തിന്റെ അറിവോടെയോ അംഗീകാരത്തേടെയോ ആയിരിക്കുന്നത് സ്വാഭാവികവും നാട്ടു നടപ്പുമാണ്. നമ്മുടെ മദാമ്മ സോണിയാജി വരെ കേരളത്തിലെ പ്രതിപക്ഷത്തെ സ്വാധീനിക്കുന്നുണ്ടെങ്കില്‍ സീതാറാം യച്ചൂരി എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയംഗം കേരളത്തില്‍ പാര്‍ട്ടി ഭരിക്കുമ്പോള്‍ അവരെടുത്ത തീരുമാനത്തില്‍ അഭിപ്രായം പറയുക എന്നത് എന്തിനാണ് ബ്ലോഗര്‍ തമ്പ്രാ ഇത്ര അസഹിഷ്ണുത?

എന്താണ് ബച്ചനില്‍ താങ്കള്‍ കാണുന്ന അതീവ സാംസ്കാരിക ടൂറിസ ഗുണങ്ങള്‍? നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചത് മോഡിയുടെ കളി കണ്ടിട്ടാണ് അല്ലാതെ സാമാനം കണ്ടിട്ടല്ല എന്ന് പറയുന്ന രീതിയിലുള്ള പരട്ട് വാദങ്ങള്‍ നിങ്ങള്‍ ആരെയാണ് വിശ്വസിക്കാന്‍ ശ്രമിക്കുന്നത്? മോഡി നടത്തിയ കലാപങ്ങളുടെ കഥകള്‍ ഒരോന്നോരോന്നായി ഇപ്പോള്‍ നിയമത്തിന്റെ കണ്ണില്‍ പെട്ടുകൊണ്ടിരിക്കുന്നു. കലാപത്തില്‍ കൊന്നൊടുക്കിയത് മുസ്ലിമുകളെ ആയാലും ഹിന്ദുക്കളെ ആയാലും അവിടെ മരിച്ച് വീണത് മനുഷ്യരാണ്.അരപ്പട്ടിണിക്കാരായ പാവം ദരിദ്ര നാരായണന്മാരാണ്. ഇതിന് ഒരു അവസരം ഒരുക്കിക്കൊടുത്ത ഒരു നേതാവു എന്ന നിലയിലാണ് മോഡിയെ നായര്‍ എതിര്‍ക്കുന്നത്.മോഡിയില്‍ ഒരു മനുഷ്യസ്നേഹി ഇല്ല എന്ന സത്യം പകല്‍ പോലെ വ്യക്തമാണ്.അയാള്‍ മതഭ്രാന്തിനാല്‍ അന്ധനാണ്. അയാളെ ന്യായീകരിച്ചത് ബച്ചനാണെങ്കിലും അബ്ദുള്ളക്കുട്ടിയാണെങ്കിലും അയാളെ അംഗീകരിക്കാതിരിക്കുക എന്നത് ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്.ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളില്‍ അല്‍പ്പമെങ്കിലും ഇടപെടുന്ന ഒരു പാര്‍ട്ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് നായര്‍ വിശ്വസിക്കുന്നു.തമ്മില്‍ ഭേതം തൊമ്മന്‍ എന്ന ഒരു ലൈനില്‍!

ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചുറ്റു പാടില്‍ ടൂറിസത്തിന്റെ അംബാസിഡറാക്കാന്‍ ഏറ്റവും യോഗ്യന്‍ നമ്മുടെ പ്രിയങ്കരനായ നായര്‍ രാജ്മോഹന്‍ ഉണ്ണിത്താനാണ്. അതാകുമ്പോള്‍ ഇവിടെ ഉഭയകഷി സമ്മത പ്രകാരം സെക്സ് ടൂറിസത്തിനും സ്കോപ്പുണ്ട് എന്ന ഒരു സന്ദേശം ലോകമൊട്ടുക്ക് വളരെ എളുപ്പം നല്‍കുകയുമാകാം.എന്ത് കൊണ്ടും മദനിയേക്കാള്‍ യോജിക്കുന്നത് ഉണ്ണിത്താന്‍ തന്നെ എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. മദനിയെ അംബാസഡറാക്കിയാല്‍ വരുന്ന ടൂറിസ്റ്റുകളെ ഭയപ്പെടുത്തുകയല്ലാതെ മറ്റൊരു ഗുണവുമുണ്ടാകില്ല എന്നത് ആര്‍ക്കാണറിയാത്തത്? ഡേവിഡ് കോള്‍മാന്‍ ഹേഡ്ലിയെപ്പോലുള്ളവര്‍ വന്ന് രാജ്യത്തുടനീളം ബോംബ് പൊട്ടിച്ച് നടന്ന് അന്താരാഷ്ട്ര പ്രശസ്തി നേടി മുന്നിലുള്ളപ്പോള്‍ കേരളമെന്ന ഇട്ടാവട്ടത്തിലുള്ള മദനിയെപ്പോലുള്ളവര്‍ അംബാസഡര്‍ പോയിട്ട് ഒരു ഓട്ടോറിക്ഷ പോലുമാവാന്‍ വളര്‍ന്നിട്ടില്ല തമ്പ്രാ.

നരേന്ദ്രമോഡിയെ മാടപ്രാവിന്റെ ഹ്യദയമുള്ള ഒരു മാലാഖയായി വാഴിക്കാന്‍ പലരും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.ബച്ചനെപ്പോലെ പെട്ടെന്ന് ശ്രദ്ധിക്കാവുന്ന വ്യക്തിത്വങ്ങള്‍ അത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ അത് വളരെ വേഗം ശ്രദ്ധിക്കപ്പെടും എന്നത് വാസ്ഥവമാണ്.അത് കൊണ്ട് കൂടിയാണല്ലോ ഇത്തരം ആളുകളെ അംബാസിഡറാകാന്‍ പരിഗണിക്കുന്നതും.ബച്ചനെ സ്വീകാര്യനാക്കുന്നതും അദ്ധേഹത്തെ അസ്വീകാര്യനാക്കുന്നതും അയാളുടെ വാക്കും പ്രവര്‍ത്തിയുമൊക്കെ വിലയിരുത്തിക്കൊണ്ട് മാത്രമാണ്.അല്ലാതെ അയാള്‍ അഭിനയിച്ച സിനിമകളേയോ ആരാധകരെയോ വിലയിരുത്തിയല്ല. സിനിമയിലൂടെ നേടിയ പ്രശസ്തി വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോള്‍ അതിലെ സമൂഹിക വ്യക്തി വീക്ഷണങ്ങളും പരിഗണിക്കുന്നതില്‍ തെറ്റില്ല എന്ന് തന്നെയാണ് നായര്‍ വിശ്വസിക്കുന്നത്. ഒരു അംബാസഡറിലല്ല കാര്യം അയാളുടെ വാക്കും പ്രവര്‍ത്തിയും വിലയിരുത്തുമ്പോള്‍ അതില്‍ നന്മയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കുമാണ് സ്ഥാനം നല്‍കേണ്ടത്, അല്ലെങ്കില്‍ നളിനി ജമീലയും,മദനിയും,കുമ്മനവുമൊക്കെ വൈവിദ്യമാര്‍ന്ന ബ്രാന്‍ഡ് അംബാസഡറുകളായി പരിണമിക്കുന്ന കാലം അതി വിദൂരമല്ല!

കാര്യം എന്തൊക്കെ പറഞ്ഞാലും ഇനി സുകുമാര്‍ അഴീക്കോടിനെ പിടിച്ച് ബ്രാന്‍ഡ് അംബാസഡറാക്കുമോന്നാ നായര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.അഴീക്കോടാകുമ്പോള്‍ വിഗ് വെയ്ക്കാതെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടൂകയും ചെയ്യും.ഇതില്‍ കൂടുതല്‍ എന്ത് വേണം? ഇനി അംബാസഡറാകുന്നതില്‍ നിന്നും തന്നെ മോഹിപ്പിച്ച് അവസാനം ഒഴിവാക്കി എന്നും പറഞ്ഞ് തിലകനെപ്പോലെ ആ ബച്ചെനെങ്ങാന്‍ ധര്‍ണ്ണയിരിക്കാന്‍ വരുമോന്നാ നായരുടെ പേടി.ഇന്നസെന്റിന്റെ സാംസ്കാരിക പ്രവര്‍ത്തനം കണ്ട് കണ്ണ് തള്ളിയ മലയാളിക്ക് ഇനിയും എന്തൊക്കെ കാണേണ്ടി വരുമോ ആവോ?
എന്നാ നായരങ്ങട്.......

24 comments:

അമ്മേടെ നായര് said...

ഒരു തമ്പ്രാന്‍ ബ്ലോഗര്‍ കിടന്ന് അലറിവിളിക്കുന്നത് കേട്ടപ്പോള്‍ നായരു കരുതി ബച്ചനില്ലെങ്കില്‍ കേരളത്തിന്റെ ടൂറിസം മേഖല പാമ്പേര്‍സ് കെട്ടാത്ത ഉണ്ണിയെപ്പോലെയാകുമെന്ന്.ഇങ്ങനെ കരുതുന്ന ഇത്തരം നാണം കെട്ട ബ്ലോഗര്‍മാരെക്കുറിച്ച് നായര്‍ക്ക് സഹതാപമേയുള്ളൂ.
എന്നാ നായരങ്ങട്....

Anonymous said...

അപ്പോള്‍ നായരിതൊന്നും അറിഞ്ഞില്ലേ? തമ്പ്രാന്‍ ആ പോസ്റ്റ് ഡെലീറ്റ് ചെയ്തന്നേ ഇപ്പോ എതാണ്ടൊരു പോസ്റ്റ് വേറെ കിടക്കുന്നു.തമ്പ്രാന്റെ ഒരു അഹംകാരം!
നായരേ പോസ്റ്റ് കലക്കി..

Anonymous said...

സ്വകാര്യ ചാനലിലെ സ്വകാര്യ സംഭാഷണങ്ങൾ കണ്ട് മോഡിയുടേ വികസന അംബാസിഡറെ കേരളത്തിലേക്ക് ക്ഷണിക്കാനാണോ ഇവനയൊക്കെ ടൂറിസം മന്ത്രി ആക്കിയത്, ബച്ചനെ കേരളത്തിലേക്ക് ക്ഷണിച്ചപ്പോൾ കോടിയേറി കണ്ട അതീവ സാംസ്കാരിക ടൂറിസ ഗുണങ്ങളൾ എന്തൊക്കെ ആയിരുന്നു സകാവേ?,പോളിറ്റ്ബ്യൂറോ മെമ്പറായ കോടിയേരി കണ്ട ഗുണങ്ങൾ തന്നെയാണു ഇവിടെയുള്ള സാധാ ജനങ്ങളും കണ്ടത്.അതോ ഈ പോളിറ്റ്ബ്യൂറോ തമ്പ്രാക്കന്മാർക്കും അമ്ലേഷ്യം പിടിച്ചോ?ഇതൊക്കെ എത്ര ചെറിയ കുറ്റം അല്ലേ സഖാവേ?എഴുതി എഴുതി വരുമ്പോ ഉള്ളിൽ കിടക്കുന്ന ആ ലോക്കൽ സഖാവ് പുറത്തോട്ട് ഇറങ്ങി വരുന്നത് കണ്ടോ...പിന്നെ ഭരണം കൈയ്യിൽ കിട്ടിയപ്പോ ന്യൂനപക്ഷങ്ങളുടേയും കർഷകരുടേയും ആദിവാസികളുടേയും പ്രശ്നങ്ങൾ താങ്കളുടെ ഈ തൊമ്മൻ ഇടപെട്ടോ?ഈ പറയുന്ന തൊമ്മൻ പതിറ്റാണ്ടുകൾ ആയി ഭരിക്കുന്ന ബംഗാളിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതിയെന്താണു?പിന്നെ ബുദ്ധദേവ് ആയാലും മോഡി ആയാലും കോന്നോടുക്കിയത് മനുഷ്യരെയാണു അതോ മോഡികൊന്നൊടുക്കുമ്പോൾ മാത്രമേ പിടഞ്ഞ് വീഴുന്നവർ മനുഷ്യർ ആകുകയുള്ളൂ എന്നുണ്ടോ സഖാവേ...എനിക്കും ചോദിക്കാൻ ഇത്രയേ ഉള്ളൂ മ്പ്രാ ആരോടാ ഇത്ര അസഹിഷ്ണുത?

agp said...

തടിയന്ടവിടെ നസീര്‍ ,അബ്ദുല്‍ നാസര്‍ മദനി തുടങ്ങിയ ആരെയെങ്കിലും കേരളത്തിന്റെ അംബാസിഡര്‍ ആകിയാലോ
ഇന്ത്യ യിലും വിദേശത്തും നല്ല പ്രശസ്തി ഉള്ളവരാണല്ലോ ഇവര്‍

Anonymous said...

ബിഗ്‌ബിക്കെതിരെ സിപി‌എം വാളുയര്‍ത്തണോ?

http://malayalam.webdunia.com/newsworld/news/currentaffairs/1003/18/1100318073_1.htm

അമ്മേടെ നായര് said...

അനോണീ നായര്‍ക്ക് ലോക്കല്‍ സഖാവുമായോ കേന്ദ്ര കമ്മറ്റി സഖാവുമായോ ഒരു ബന്ധോം ഇല്ല.പുറത്ത് വരുന്നത് നോക്കിയിരുന്നാല്‍ ചിലപ്പോള്‍ അയ്യേ എന്ന് പറയേണ്ടി വരും.നായര്‍ക്ക് പലതും വരും പല വിധത്തില്‍ പല സൈസില്‍...ചുമ്മാ കേറി സഖാവാക്കല്ലേ മോഡി പുങ്കവാ....

എന്നാ നായരങ്ങട്...

Anonymous said...

മോഡി പുങ്കുവാ എന്ന് പറഞ്ഞ്തിലൂടെ സഖാവൊരു സഖാവാണെന്ന് തെളിയിച്ചില്ലേ സഖാവേ..തനിക്ക് അനിഷ്ടമുള്ളത് പറയുന്നവൻ മോഡിയുടെ ആളും തീവ്രവാദിയും മാവോവിസ്റ്റും വർഗ്ഗീയവാദിയും ആകും അല്ലേ സഖാവേ..അനോണികൾ എല്ലാം മോഡിയുടെ ആളാണെങ്കിൽ താങ്കളേയും ആ കാറ്റഗറിയിൽ പെടുത്തണ്ടേ സഖാവേ

അടുത്ത പോസ്റ്റിൽ നരേന്ദ്ര മോഡിയുടേ വലിയ നേതാവായ സുഷമാ സ്വരാജിനെ കെട്ടിപ്പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്ത മിസിസ് കാരാട്ടിനെ മോഴി ചൊല്ലാണമെന്ന് പറഞ്ഞുള്ള ഒരു പോസ്റ്റ് കൂടി പ്രതീക്ഷിക്കുന്നു

Anonymous said...

അല്ല,എന്താ പ്രശ്നം സഹാവേ.
ഇവിടെ കക്ഷികള്‍ ആരൊക്കെ ?
ബച്ചന്‍,കേരള സര്‍ക്കാര്‍
ഒപ്പിട്ടാ ?
ഇല്ല.
അല്ല അമ്ബാസൈടര്‍ ആക്കി ഒപ്പിട്ടു കൊടുത്തോന്നു ?
ഇല്ല
ബച്ചന് എന്തെങ്കിലും പ്രശ്നം ?
ഇല്ല.
കോടിയേരിക്ക് എന്തെങ്കിലും പ്രശ്നം ?
ഇല്ല.
ചോയിച്ചെന്നിരിക്കും,ഇനിയിയും
ചോയ്ക്കും, പിന്നെ ഒഴിവാക്കിയെന്നിരിക്കും.
എന്തെങ്കിലും കരാര്‍ ലംഘനം എവിടെയെങ്കിലും നടന്നാ ?
ഇല്ല.
പിന്നെ നിങ്ങള്ക്ക് എന്താ പ്രശനം മണ്ടന്മാരെ.

Anonymous said...

നായരേ ഉമ്മഞ്ചാണ്ടി പറഞ്ഞത് കേട്ടില്ലെ? മോശമായിപ്പോയത്രേ ബച്ചനെ അപമാനിച്ച് പോലും. ഇടയിലൊന്ന് തിരുകാന്‍ നോക്കുവാ ചെറ്റ. കാള പെറ്റു എന്നുകേല്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന തമ്പ്രാനും കുറേ മോഡിയുടെ പുങ്കവന്മാരും :)

നായരേ തമ്മില്‍ ഭേതമെന്ന പ്രയോഗം നന്നായില്ല.ഇന്ന് അവരേ ഉള്ളൂ വല്ല നല്ല കാര്യത്തിനും !

Anonymous said...

തമ്മില്‍ ഭേതമല്ല ഭേതമേയല്ല അനോണീ, ഞങ്ങടെ ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിയുമൊക്കെ അധികാരത്തില്‍ വരട്ടെ അപ്പോള്‍ ഒന്നിനു പകരം 2 സ്മര്‍ട്ട് സിറ്റി,ഒരു അംബാസഡരിനു പകരം രണ്ട് അംബാസഡര്‍ എന്തിനധികം ഐസ് ക്രീമിന്റെ അംബാസഡറായി റെജീനയെ എപ്പൊഴേ ആക്കി ക്കഴിഞ്ഞു :) ഹല്ല പിന്നെ...

Anonymous said...

അതേ അവരേ ഉള്ളൂ നല്ല കാര്യത്തിനു എത് തമ്പ്രാക്കന്മാരുടെ നല്ല കാര്യത്തിനു,മല്യമാരുടേയും മാർട്ടിന്മാരുടേയും ഫാരീസ് മാരുടെയുമോ അനോണീ?10 നിലയുള്ള കൈരളീ ടവറും ഫൈവ് സ്റ്റാർ ഹോട്ടലും കൊച്ചമ്മമാർക്ക് ടൂപീസിൽ കുളിക്കാൻ അമ്യൂസ്മെന്റ് പാർക്കും കെട്ടിയാൽ നല്ലകാര്യമായി അല്ലേ അനോണി സഖാവേ?

Anonymous said...

കുറച്ചു മുസ്ലിം വോട്ടു കിട്ടാന്‍ വേണ്ടിയിട്ടുള്ള തന്ത്രമല്ലേ ഇതൊക്കെ.കുറച്ചു മുസ്ലിം സഖാക്കള്‍ക്ക്, (ഹിന്ദു സഖാവ് ക്രിസ്ത്യന്‍ സഖാവ് എന്നൊക്കെയല്ലേ ഇപ്പോള്‍) അവരാണല്ലോ സംഘ പരിവാറിനെ എതിര്‍ക്കുമ്പോള്‍ മാത്രം മതേതരവാദികള്‍ ആകുന്ന സഖാകള്‍,അവര്‍ക്ക് ബച്ചന്‍ വിഷയത്തില്‍ ആവേശം വരുക സ്വാഭാവികം. മുസ്ലിം തീവ്രവാദികളെ പറ്റി പറയുമ്പോള്‍ ഇവര്‍ ഇരകള്‍ വേട്ടക്കാര്‍ എന്നൊക്കെ പറഞ്ഞു വരും. ചിത്രലേഖയെ തൊഴിലെടുക്കാന്‍ സമ്മതിക്കാത്ത കമ്യുണിസ്റ്റ് മാടംബികള്‍ തന്നെയല്ലേ
സക്കറിയയെ വെട്ടയാടിയതും തസ്ലീമയെ കല്‍കത്തയില്‍ നിന്നും കുറച്ചു മുസ്ലിം വോട്ടിനു വേണ്ടി ആട്ടിയോടിച്ചതും ഇവര്‍ തന്നെ യാണ്
ചിത്രക്കാരന്‍ ഹുസൈനെ പറ്റി മുതല കണ്ണീര്‍ ഒഴുക്കിയതും.സഖാക്കളെ ഇതൊന്നും ആരും മറക്കില്ല.

noordheen said...

അനോണീ സഖാക്കള്‍ക്ക് മാത്രമേ അനോണി കുഴപ്പങ്ങളൊക്കെ കാണുന്നുള്ളൂ അല്ലെ? കോങ്രസ്സുകാരെപ്പോലെ ആണും പെണ്ണും കെട്ട രാഷ്ട്രീയ ഹിജഡകളേക്കാള്‍ എന്ത് കൊണ്ടും നല്ലത് ഇടത് പക്ഷം തന്നെ. മ്യദു ഹിന്ദുത്വം കളിക്കുന്ന രമേഷ് ചെന്നിത്തലയെപ്പോലുള്ള ചെറ്റകള്‍ ഉള്ളിടത്തോളം കാങ്രസ്സും ബൊ ജേപ്പിയും സംഘപരിവാരവുമെല്ലാം ഒറ്റ പരിവാര്‍ തന്നെ!

ഇനിയും എഴുത് നായരേ സഘാവായാലും സഖാത്തിയായാലും ഒള്ളത് തുറന്ന് എഴുതൂ അത് മതി :)

Anonymous said...

നൂറുദ്ദീന്‍ എന്നാ മുസ്ലിം സഖാവിനു പൊള്ളിയോ, ചെന്നിത്തലയുടെ മൃദു ഹിന്ദുത്വം ആണെങ്കില്‍ പിണറായിയുടെ മൃദു അല്ല കടുത്ത മുസ്ലിം പ്രീണനം
തന്നെ യാണ് സഖാവെ. മുസ്ലിം സഖാക്കള്‍ക്ക് താല്‍ക്കാലികമായി കമ്യുണിസ്റ്റ് സഹായം
ആവശ്യമാണ്‌ ഹിന്ദു ഫാസിസത്തിനെതിരെ പോരാടാന്‍ പക്ഷെ ഒറ്റയ്ക്ക് നില്ക്കാരാവുമ്പോള്‍
ഈ മുസ്ലിം സഖാക്കള്‍ ഒറിജിനല്‍ മുസ്ലിമ്മാവും അപ്പോള്‍ അവരുടെ ഏറ്റവും കടുത്ത ശത്രു
അവിശ്വാസിയായ കമ്യുണിസ്റ്റ്കാര്‍ ആയിരിക്കും. ഇതൊന്നും പിണറായിക്ക് അറിയാത്തതല്ല
തത്കാലം കുറച്ചു വോട്ടു വേണം. മൃദു ഹിന്ദുത്വം കമ്യുണിസ്റ്റ് പാര്‍ടിയും ഇടയ്ക്കു നടത്താറുണ്ട്‌ സഖാവേ.

നായര്‍ തുറന്നെഴുതട്ടെ, മുസ്ലിം ഫാസിസത്തിനെതിരെയും എഴുതുമല്ലോ ? നായര് ‍സഖാവല്ല എന്ന് തുറന്നു പറഞ്ഞു കഴിഞ്ഞു. മോഡി പുങ്കവന്‍ മാരോട് മാത്രമേ കോപമുള്ളൂ.

noordheen said...

അനോണീ മുസ്ലിം ഫാസിസം കൊണ്ട് എന്താണ് ഉദ്ധേശിച്ചത്? വെറുതെ ചൊറിഞ്ഞ് പുണ്ണാക്കല്ലേ.പൂനെ സ്ഫോടനത്തിന്റെ പിന്നില്‍ ഹിന്ദു തീവ്രവാദികളാണെന്ന് കണ്ടപ്പോള്‍ അന്വേഷണം തന്നെ ഗോവിന്ദ! ഫാസിസം എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കല്ലേ. മോഡിയും സംഘപരിവാരവും ചെയ്യുന്നത് ഫാസിസമല്ലാതെ പിന്നെ എന്ത് കോപ്പാണ് അനോണീ? വല്ലവന്റേയും പോസ്റ്റില്‍ അടി കൂടാതെ അനോണി ഈ വിഷയത്തില്‍ ഒരു പോസ്റ്റ് ഇട് ഞാന്‍ അവിടെ വരാം ബാക്കി പറയാന്‍.ചുമ്മാ ഫാസിസവും കോപ്പുമായി ഇറങ്ങിക്കൊള്ളും ഓരോരുതന്മാര് !

Anonymous said...

നൂറു ഞാന്‍ ശരിക്കും ഉദ്ദേശിച്ചു തന്നാ മുസ്ലിം ഫാസിസം എന്ന് പറഞ്ഞത് ,രണ്ടു കൂട്ടരും
ചെയുന്നത് ഫാസിസം തന്നെ യാണ് സുഹൃത്തെ മാറാട് കൊന്നു കൂട്ടിയതും ഗുജറാത്തില്‍ കൊന്നു കൂട്ടിയതും
രണ്ടു കൂട്ടരും ബോംബു പൊട്ടിച്ചു കളിക്കുന്നതും ഫാസിസം ആണ് സുഹൃത്തെ. മുസ്ലിം ഫാസിസം എന്ന് കേട്ടപ്പോ രക്തം തിളക്കുന്നു അല്ലെ. തസ്ലീമയെ തല്ലി ഓടിച്ച്ചതും ഹുസൈനെ ഓടിച്ച്ചതും ഫാസിസം അല്ലെ, എന്താ ഇത് രണ്ടും തമ്മില്‍ വ്യതാസം.
ആരുടെ ബ്ലോഗു ആയാലെന്ത് നായര്‍ പറയട്ടെ നിറുത്താം.

അമ്മേടെ നായര് said...

പലപ്പോഴും പല ബ്ലോഗിലും സഹിഷ്ണുതയോടെ ഒരു ചര്‍ച്ചയും നടക്കാറില്ല. കാര്യങ്ങള്‍ പരസ്പരം സഹിഷ്ണുതയോടെ പറഞ്ഞാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. വെറുതേ അരോപണങ്ങള്‍ ഉന്നയിച്ച് സമയം കളയാതെ കാര്യ ഗൌരവമായ ചര്‍ച്ചകള്‍ നടക്കുമെങ്കില്‍ നായര്‍ക്ക് സന്തോഷമേയുള്ളൂ. ചര്‍ച്ച നടക്കട്ടേ, സഹിഷ്ണുതയോടെ!...

എന്നാ നായരങ്ങട്....

Anonymous said...

സഖാക്കളുടെ സാംസ്കാരിക പാരമ്പര്യങ്ങൾ വെളിവാക്കുന്ന ചെറ്റപ്രയോഗങ്ങൾ,നമ്മുടെ നേതാക്കൾ പരിശുദ്ധന്മാരായ മാലാഖമാർ മറ്റുള്ളവർ ചെറ്റകൾ നമ്മുടെ നേതാക്കളെ പറഞ്ഞാൻ ഏത് സക്കറിയ ആയാലും അവന്റെ കൂമ്പിട്ച്ച് വാട്ടും.നൂറുദ്ദീനേ കോള്ളാം ഇതും അസഹിഷ്ണുതയുടേയും കമ്യൂണിസ്റ്റ്കാരന്റെ സ്റ്റാലിനിസത്തിന്റേയും നല്ലൊരുദാഹരണം,ഇതിനേയും പുകഴ്ത്തിപ്പാടാൻ കെ ഇ എൻ മാർ ഉണ്ടാകും..ചർച്ച തുടരട്ടേ

ബാലൻ said...

പോളിറ്റ്ബ്യൂറേ ഇടപെടൂ.. ഗുജറാ‍ത്തിലേക്ക് പാലുല്പാദനം വർദ്ദിപ്പിക്കാനുള്ള വഴികളെക്കുറിച്ചറിയാൻ കർഷകരെ ഗുജറാത്തിലേക്ക് അയച്ച സി.ദിവാകരനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കൂ,ഗുജറാത്ത് ബ്രാൻഡ് പാൽ നമുക്ക് വേണ്ട..അമിതാ ബച്ചനേയും അമുൽ ഉല്‍പ്പന്നങ്ങളും ബഹിഷ്കരിക്കൂ..അമിതാ ബച്ചൻ അറബിക്കടലിൽ..

ഗാന്ധിയുടെ ഗുജറാ‍ത്തിനെ പോളിറ്റ്ബ്യൂറോ മോഡിക്ക് തീറേഴുതിക്കൊടുത്ത സ്ഥിതിക്ക് മണൽക്ഷാമം പരിഹരിക്കാനായി ഗുജറത്തിൽ നിന്ന് കോണ്ട് വന്ന മണർ അറബിക്കടലിൽ കലക്കിക്കളായാൻ ഇടപെടൂ മിസ്റ്റർ ആൻഡ് മിസിസ് കാരാട്ട്,മോഡിയുടെ ഗുജറാത്തിൽ ജൊലിചെയ്യുന്ന പതിനായിരക്കണക്കിനു മലയാളി തൊഴിലാളികളുടെ കുടുംബങ്ങളെ കേരളത്തിൽ നിന്ന് ആട്ടിയോടിക്കൂ പോളിറ്റ്ബ്യൂറേ..മോഡിയുടെ ഗുജറാത്തിന്റെ ഒരു ഓസും നമുക്ക് വേണ്ട...പോളിറ്റ്ബ്യൂറോ സിന്ദാബാദ്

Anonymous said...

നരാധമ മോഡി യുടെ കാൽ തൊട്ടു വണങ്ങുന്ന ആണും പെണ്ണും കെട്ടവനായ ബച്ചനെയും അബുദുല്ലകുട്ടിയെയും കേരളത്തിന്റെ മണ്ണിൽ കാലുകുത്താൻ അനുവധിക്കുന്നതാണ് അപമാനകരം

shiva said...

Mr. modi is an excellent leader. he is not like our VS achumaa or kodiyeri!
extremist muslims are trying to take india to another division. hindus had no other option but to show the strength. now no problem in gujrat.

the left beggers will make everyone beggers in kerala.!

Anonymous said...

എന്റെ ശിവനേ.. എന്തൊരു ചെറ്റത്തരമാണ് താങ്കള്‍ പറഞ്ഞതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഗുജറത്തില്‍ ജനങ്ങളെ കൊന്നൊടുക്കാന്‍ കൂട്ട് നിന്ന മോഡി എന്ത് നേതാവാടോ? അവിടെ ഹിന്ദുക്കളേയും മുസ്ലീംകളേയും വിഭജിച്ച് ഭരിക്കുന്ന ആ നരാധമനെ എങ്ങിനെയാടോ വി എസിനോടും കൊടിയേരിയോടും താര തമ്യം ചെയ്യുന്നത്? താങ്കള്‍ ഒരു കടുത്ത ആര്‍ എസ് എസ്സുകാരനാണെന്ന് മനസ്സിലാക്കുന്നു. കഷ്ടം. മോഡിയുടെ ഉച്ഛിഷ്ടവും അമേദ്യവും നാലു നേരം മ്യഷ്ടാനം കഴിക്ക് എന്നാല്‍ താനും നന്നാവും. ഒരു മോഡി സ്നേഹി! ഫൂ

Anonymous said...

Narendra Modi is the best leader ever seen by Independent India. You can just come here and feel the difference, how meticulously he had planned the work and executed the development.

Can you get anything done from the govt authorities in Kerala without any bribes or any political influence? Whereas in Gujarat, common man can access government machineries without any hassle.

I wish Modi Should be the Prime Minister of India. I know that, the so- called pollitical and secular nexus will not allow Modi to come in Power at centre.

Had Modi been the CM of Kerala, he would have given a new face to the ailing Kerala. And Keralite would not have worked in other states to feed their families back in Kerala, since Narendra modi is a Visio oriented leader even seen by the democratic India.

Jai Hind.

Anonymous said...

Dear Anoni,
Why are you shy to say this in an anonimous ID? Don't you have enough confidence on what you say. Anoni, Modi is the dirty man in the history of India who raped India's dignity in the world. Modi is a Devil who want the blood of muslims.Protecting Hindus only is not a leaders quality mind it!