Wednesday, December 9, 2009

തടിയന്റെവിട നസീറെങ്കിലുമായെങ്കില്‍.....

നായര്‍ക്ക് നായരോടു തന്നെ ഒരു പുച്ഞം! ഇത്ര കാലോം നല്ല രീതിയില്‍
ജീവിച്ചിട്ട് ഒരു ചാനലുകാരോ പത്രക്കാരോ തിരിഞ്ഞ് നോക്കിയില്ല.
നാട്ടില്‍ മുഴുവന്‍ വിഷുപ്പടക്കം പൊട്ടിക്കുമ്പോലെ ബോംബും പൊട്ടിച്ച്
രസിച്ച് നടന്ന നസീറിപ്പോ ആരായി? വിട്ടേ പാവപ്പെട്ട ആ സസീനെ
നോം എപ്പഴോ വിട്ടെന്ന് ചോദിച്ചാല്‍ മതിയല്ലോ. ഇപ്പോ മാര്‍ക്കറ്റ്
നമ്മടെ നസീറിനും ഷഫാസിനുമൊക്കെയല്ലേ.... ചാനല്‍ എക്സ്ക്ലൂസീവ്
ഒരോ മിനിറ്റിലും അപ് ഡേറ്റുകള്‍, മുള്ളിയാല്‍ വാര്‍ത്ത, തൂറിയാല്‍ ഫ്ലാഷ്
ന്യൂസ്,പിന്നെ ആദ്യമായി മാവിലെറിഞ്ഞ കല്ല്, അതിന്റെ ക്ലോസപ്പ്,
എന്ന് വേണ്ട നാട്ടില്‍ പിന്നെ വേറെ ഒരു വാര്‍ത്തയ്ക്കും സ്ഥാനമില്ലാത്ത
തരത്തിലാണ് നമ്മുടെ ചാനലുകളുടെ പെരുമാറ്റം.

അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്നും പറഞ്ഞ് കാലിനിടയില്‍
വരെ ഒളിക്യാമറ വെച്ച് ഓട്ടോകാരന്‍ പത്ത് രൂപാ മീറ്റര്‍ ചാര്‍ജ്ജിലും
അധികം വാങ്ങിയാല്‍ വാര്‍ത്തയായി ഫ്ലാഷായി മാങ്ങാത്തൊലിയായി.
ഈ പറഞ്ഞ മോന്റെമോനെല്ലാം കൂടി നാട്ടില്‍ ഇക്കണ്ട തോന്ന്യാസങ്ങളൊക്കെ
നടന്ന് ചെയ്തിട്ടും ഒന്നും കിട്ടാണ്ട് ഇപ്പോ എക്സ്ക്ലൂസ്സീവായിട്ട് ഇറങ്ങിയിരിക്കുന്നു
നാണം കെട്ട വര്‍ഗ്ഗം. മുംബൈ ഭീകരാക്രമണത്തിന്റെ ലൈവ്
സമ്പ്രേഷണം ചെയ്ത് ഇനി എത്ര സൈനികര്‍ വരെ മരിക്കാന്‍
സാദ്ധ്യതയുണ്ടെന്നും സൈനികര്‍ എങ്ങിനെ ഭീകരരെ നേരിടണമെന്ന്
വരെ ലൈവായി ഇരുന്നും കിടന്നും എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ പടച്ച്
വിട്ട ചാനല്‍ ഏഭ്യന്മാരില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലല്ലോ!

അമീര്‍ കസബിനെ ഒരു ചരിത്ര പുരുഷനായി വരെ ചിത്രീകരിക്കും വിധം
ചാനലുകള്‍ അയാള്‍ക്ക് നല്‍കിയ പ്രാധാന്യത്തെയോര്‍ത്ത് ലജ്ജിക്കുകയല്ലാതെ
വേറെയെന്തു ചെയ്യാന്‍? കസബിന്റെ വീര ശൂരപരാക്രമണങ്ങള്‍ ഒരു
ഉളുപ്പിമില്ലാതെ കൊട്ടിഘോഷിച്ച ചാനല്‍ നായകള്‍ ഒരു കാര്യം ഓര്‍ക്കണം
നമ്മുടെ രാജ്യത്തെ ആക്രമിച്ച ഭീകരരുടെ കൂട്ടത്തിലുള്ള ഒരാളെ ഇത്ര
പ്രാധാന്യത്തോടെ ഒരു സെന്‍സേഷന്‍ ഉണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍
നിരന്തരം കാണിക്കുമ്പോള്‍, ആക്രമണത്തില്‍ മനസ്സില്‍ ഉണങ്ങാത്ത
മുറിവുകളുമായി കഴിയുന്ന ജനങ്ങളില്‍ എന്ത് തരം വികാരമാണ് ഉണ്ടാക്കുക
എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചാല്‍ നന്നു.കസബിനു വേണ്ടി
കോടികള്‍ മുടക്കി ജയില്‍ നിര്‍മ്മിച്ച വാര്‍ത്തകളെല്ലാം അങ്ങേയറ്റം
അവജ്ഞയോടെയാണ് ഒരോ ഭാരതീയനും നോക്കിക്കാണുന്നത്.

അതേ സ്വഭാവത്തിലുള്ള വാര്‍ത്തകളാണ് ലഷ്കര്‍ ഇ തൊയ്ബാ ഭീകരരായ
നസീറിന്റേയും ഷഫാസിന്റേയും പേരില്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
ഇക്കാലമത്രയും ഭീകര പ്രവര്‍ത്തനങ്ങളുമായി നടന്ന ആ നായിന്റെ
മക്കളെ ഇത്രമേല്‍ പ്രൊമോട്ട് ചെയ്തുള്ള വാര്‍ത്തകള്‍ ഇനിയെങ്കിലും
ഒന്ന് അവസാനിപ്പിച്ച് കൂടെ? ചാനല്‍ വാര്‍ത്തകളില്‍ രാവിലെ മുതല്‍
ഇട തടവില്ലാതെ ഈ പന്നന്മാരുടെ പ്രവര്‍ത്തികള്‍ ഒരോന്നായി
അക്കമിട്ട് നിരത്തി ചര്‍ച്ച അവലോകനം അവന്റെ അമ്മേടെ എക്സ്ക്ലൂസീവും!
ഫൂ ചെറ്റകള്‍ ! ഇതിനെ ഏറ്റു പിടിക്കാന്‍ കുറെ നാറിയ രാഷ്ട്രീയ പിമ്പുകളും.

ഈ അമിത പ്രാധാന്യത്തോടെ നിങ്ങള്‍ അവതരിപ്പിക്കുന്ന ഈ വാര്‍ത്തകളിലെ
നായകന്മാര്‍ രാജ്യദ്രോഹികളാണ് എന്ന കാര്യം നിങ്ങള്‍ മറക്കരുത്.
ഇതെല്ലാം കാണുന്ന ഒരു ശരാശരി യുവാവിന്, ഇത്രയും പ്രാധാന്യം
കിട്ടുമെങ്കില്‍ ആ വഴിക്ക് നീങ്ങാന്‍ മനസ്സിന്റെ നശിച്ച ഒരു നിമിഷത്തിലെങ്കിലും
തോന്നിയാല്‍ ?? തോന്നിക്കൂടായ്കയില്ല എന്ന് നിങ്ങള്‍ക്ക് പറയാമോ
ചാനല്‍ പുങ്കവന്മാരെ?? തടിയന്റവിടനാണെങ്കിലും തടിയില്ലാതവിടനാണെങ്കിലും
തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും, അതിനിവിടെ കോടതിയും പോലീസും
രാജ്യ രക്ഷാ മന്ത്രിയുമൊക്കെയുണ്ട്.അവരിലുള്ള വിശ്വാസമൊന്നും ഇപ്പോഴും
നഷ്ടപ്പെട്ടിട്ടില്ല.നിങ്ങള്‍ കഥയും കവിതയും രചിച്ച് പടച്ച് വിടാന്‍ ഈ വാര്‍ത്ത
കേവലം ഒരു പോള്‍ മുത്തൂറ്റ് വധക്കേസല്ല എന്നൊരു ചിന്ത നന്നായിരിക്കും.

രാജ്യദ്രോഹികളെ കൈകാര്യം ചെയ്യുമ്പോള്‍ അത് നിസാരവല്‍ക്കരിച്ച്
വിവരമില്ലാതെ പുലമ്പുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ അഭിപ്രായങ്ങളുടെ
അകമ്പടിയോടെ വിളമ്പുമ്പോള്‍ , ഇതൊന്നും അത്ര ഗൌരവമുള്ള
കാര്യമല്ല എന്ന പ്രതീതിയാണ് ഉണ്ടാകുന്നത്. ഈ ആരോപണ
പ്രത്യാരോപണങ്ങള്‍ കൊണ്ട് എന്ത് ഗുണമാണ് ദോഷത്തെക്കാളേറെ
ഉണ്ടാകുന്നതെന്ന് ചിന്തിക്കുമല്ലോ. അതല്ല നാട് മുഴുവന്‍ ബോംബ്
വെച്ച് നടന്ന ഭീകരരെ ഇത്രയും പ്രൌഡ ഗംഭീരമായി അവതരിപ്പിക്കുമ്പോള്‍
ആ വഴി നടന്നാല്‍ പ്രശസ്തിയുടെ കൊടുമുടി കയറാമെന്നും,ഇനിയിപ്പോ
ശിക്ഷ ലഭിച്ചാലും ലോക പ്രശസ്തനായല്ലോ എന്ന ആശ്വാസം ആ
തെറ്റുകളെ ന്യായീകരിക്കാനായി ഒരാള്‍ കണ്ടെത്തിയാല്‍ അതിന്റെ
ഉത്തരവാദി നിങ്ങള്‍ ചാനലുകളും മാദ്ധ്യമങ്ങളുമല്ലേ??

റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വയലിന്‍ വായിച്ച നീറൊ
ചക്രവര്‍ത്തിമാരായി സ്വയം അവരോധിക്കപ്പെടാതെ, രാജ്യ രക്ഷയെ
ഓര്‍ത്തെങ്കിലും ഇത്തരം രാജ്യ ദ്രോഹികള്‍ക്ക് അമിത പ്രാധാന്യം
നല്‍കാതിരിക്കാന്‍ ന്യൂസ് ചാനലുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന്
വെറുതെ അമ്മേടെ നായരും ആശിച്ച് പോകുകയാണ് !
അമ്മയെ ചൂണ്ടിക്കാണിച്ച് കൂട്ടിക്കൊടുക്കാന്‍ പറഞ്ഞാല്‍ അതും ഒരു
ഉളുപ്പുമില്ലാതെ ചെയ്ത് ഒരു ഫ്ലാഷ് ന്യൂസിനു വക തേടുന്നവന്റെ
ഉളുപ്പില്ലായ്മ ഇനിയെങ്കിലും ഈ ചാനല്‍ പ്രഭുക്കളില്‍ നിന്നും
ഉണ്ടാവാതിരിക്കട്ടെ! യെവടെ!!!???

എന്നാ നായരങ്ങട്......അല്ല പിന്നെ!

24 comments:

അമ്മേടെ നായര് said...

രാജ്യ രക്ഷയെ ഓര്‍ത്തെങ്കിലും ഇത്തരം രാജ്യ ദ്രോഹികള്‍ക്ക് അമിത പ്രാധാന്യം നല്‍കാതിരിക്കാന്‍ ന്യൂസ് ചാനലുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന്
വെറുതെ....വെറുതെ അമ്മേടെ നായരും ആശിച്ച് പോകുകയാണ് !

Anonymous said...

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം ! നായരേ കലിപ്പിലാണല്ലൊ ! പോരാ പോരാ..ഒരു നാലു തെറി കൂടി വിളിക്കായിരുന്നു ഈ ചാനല്‍ എക്സ്ക്ലൂസീവ് പുങ്കവന്മാരെ! അല്ല പിന്നെ

ശ്രദ്ധേയന്‍ | shradheyan said...

കൌതുകം! :)

അഗ്രജന്‍ said...

നായിന്റെ മോൻ എന്ന് വിളിക്കേണ്ടവരെ ഇവന്മാർ “അദ്ദേഹം” എന്നൊക്കെ സംബോധ ചെയ്യുന്നത് കേട്ടാൽ റേഡിയോ വരെ തല്ലിപ്പൊളിച്ച് കലിപ്പ് തീർക്കാൻ തോന്നും!

നല്ല പോസ്റ്റ് നായരേ...

Anonymous said...

നായരേ.. തകര്‍ത്തു തരിപ്പണമാക്കി..

പകല്‍കിനാവന്‍ | daYdreaMer said...

നിങ്ങള് നായരല്ല കോയാ.. മേനോനാ :) :)

Raveesh said...

‘അദ്ദേഹം’ എന്ന വിളികേട്ട് വാർത്ത വായിക്കുന്നോന്റെ മോന്തക്കൊന്ന് പെടക്കണമെന്ന് എനിക്കും തോന്നിയതാ. എന്തായാലും ഇതിഷ്ടപ്പെട്ടു !!

kichu / കിച്ചു said...

ശൊ ! “അദ്ദേഹം“ എന്നൊക്കെ ബഹുമാനിച്ചു വിളിക്കുന്നതല്ലേ.. നിങ്ങളിങ്ങനെ കുറ്റം പറയല്ലെ.. എല്ലാവരെയും ബഹുമാനിക്കാനല്ലേ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്!!

ചീത്ത വിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ല നായരേ...
അവര്‍ക്കു പഠിച്ചതേ പാടാനറിയൂ.. നാലാളെ കൂട്ടണ്ടെ !



നല്ല പോസ്റ്റ്

Unknown said...

അവർക്കെന്തോന്ന് രാജ്യരക്ഷ. മറ്റുള്ള ചാനലിൽ കാണിക്കുന്നതിനേക്കാൾ വേഗത്തിൽ വാർത്ത ഇടണം അതിലൂടെ Trp rating കൂട്ടണം. Trp കൂടുന്നതിനനുസരിച്ച് പരസ്യങ്ങളുടെ ചാർജ് കൂട്ടണം.

സത്യത്തിൽ ചില വാർത്തകൾ കാണുമ്പോൾ സാമൂഹ്യ പ്രതിബദ്ധത എന്ന വാക്ക് ഇവരുടെ നിഘണ്ടുവിലെ ഇല്ലെന്നു തോന്നും

ദേവസേന said...

എല്ലാം സത്യങ്ങള്‍.
പ്രസക്തമായ വസ്തുതകള്‍.

Musthafa said...

മാദ്ധ്യമങ്ങളെ മാത്രമെന്തിന്‍ പരയുന്നു! ആഘൊഷിക്കുകയല്ലെ നമ്മുടെ രാഷ്റ്റ്രീയക്കാര്‍, ഇതും ഒരു വിവാദമാക്കി. ഇവന്മാര്‍ക്ക് എന്ത് രാജ്യ സ്നെഹം!

എറക്കാടൻ / Erakkadan said...

ഈ ലേഖനം വേണ്ട സമയത്ത് തന്നെ പൊട്ടിച്ചു…കലക്കി

OpenThoughts said...

മനോരമ പോലുള്ള സത്യത്തിന്നും നീതിക്കും വേണ്ടി പോരാടുന്ന മാധ്യമങ്ങളെ കരി വാരി തേക്കുവാനുള്ള കുത്സിത ശ്രമം ..?
രാജ്യ നന്മയ്ക്ക് വേണ്ടിയല്ലേ അവര്‍ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത്. പ്രണയങ്ങള്‍ക്ക് പിന്നിലെ അടിയൊഴുക്കുകള്‍ മാലോകരെ അറിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലേ. പൈങ്കിളി വാരികകള്‍ വായിച്ചു പ്രണയക്കുരുക്കില്‍ പെട്ടവരുടെ കണക്കുകളും അവര്‍ കൊടുക്കും ...സംസ്കാരമുള്ള ഒരു സമൂഹം വെറുക്കുന്ന പെണ്ണുങ്ങളുടെ നഗ്ന ശരീരങ്ങള്‍ ആ മാധ്യമങ്ങളില്‍ കാണാരുണ്ടോ? രാജ്യത്തിന്റെ നല്ല ഭാവിക്ക് വേണ്ടി, സമൂഹത്തിന്റെ ഉന്നത മൂല്യങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന അത്തരം മാധ്യമങ്ങളെ നാം പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് ..

saneeth said...

get malayalam news on your twitter .

follow http://twitter.com/mallunews

വാഴക്കോടന്‍ ‍// vazhakodan said...

രാജ്യദ്രോഹികള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന വാര്‍ത്തകള്‍ ഇട തടവില്ലാതെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ എനിക്കും തോന്നിയതാ ഒരു പോസ്റ്റ്
ഇടാന്‍ !
എന്തായാലും നായരേ കലക്കി !
വളരെ നല്ല പോസ്റ്റ് !

Anonymous said...

നായരേ,

ദേണ്ടെ പ്രതിപക്ഷ നേതാവ് പറയുന്നു.. "ശ്രീ നസീര്‍"!!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നായരേ..
ഈ പന്ന കഴുവേറിമക്കള്‍ക്ക്
ആസനത്തിലും കുടപിടിക്കുന്ന
ആണും പെണ്ണും കെട്ട മാധ്യമപ്രവര്‍ത്തനവും
കാമറകണ്ടാല്‍ ബോധം മറഞ്ഞ്
പരസ്പരം കുറ്റം പറയുന്ന
രാഷ്ട്രീയ പിമ്പുകളും
ഉള്ള ഈ നാട് നന്നാവും
എന്ന പ്രതീക്ഷ വല്ലാണ്ട് കൈവിട്ടുപോണൂ.

ഒരു പോസ്റ്റിലെങ്കിലും നമുക്കു രോഷം തീര്‍ക്കം.
ഞാനും കൂടുന്നു നായരേ നിങ്ങടെ കൂടെ.

കറുത്തേടം said...

You told the truth...

സന്തോഷ്‌ പല്ലശ്ശന said...

നമ്മുടെ രാജ്യത്തെ ആക്രമിച്ച ഭീകരരുടെ കൂട്ടത്തിലുള്ള ഒരാളെ ഇത്ര
പ്രാധാന്യത്തോടെ ഒരു സെന്‍സേഷന്‍ ഉണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍
നിരന്തരം കാണിക്കുമ്പോള്‍, ആക്രമണത്തില്‍ മനസ്സില്‍ ഉണങ്ങാത്ത
മുറിവുകളുമായി കഴിയുന്ന ജനങ്ങളില്‍ എന്ത് തരം വികാരമാണ് ഉണ്ടാക്കുക
എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചാല്‍ നന്നു.


കലക്കി... മേന്നേ.....

ഇവിടെ പോര്‍ച്ചുഗലില്‍ വച്ച്‌ ഒരുത്തനെ അറസ്റ്റു ചെയ്തിരുന്നു അവനേയും ഒരു സിനിമാ നടിയേയും എന്താ അവന്‍റെ പേര്‌... അബു സലിം എന്നൊ മറ്റൊ ആയിരുന്നു. ഒരു രണ്ടുമൂന്നു മാസം ഇവിടെ ടൈസോഫ്‌ ഇന്‍ഡ്യേല്‍ എവന്‍റേ പോട്ടം ഷാറൂക്ക്‌ ഖാന്‍റേ ചേലില്‌ അടിച്ചു വന്നു.... കലികാലം... !!!

സച്ചിന്‍ // SachiN said...

തകര്‍ത്തു നായരേ കിടിലന്‍ !
നായരൊരു പുലി തന്നെ!
ഈ പ്രതികരണം ഒരോ ആളുകളും മനസ്സില്‍ കൊണ്ട് നടക്കുന്നത് തന്നെ! നായര് ഒരൊന്നൊന്നര നായര് തന്നെ!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

നീട്ടി വരച്ചൊരു ഒപ്പ്......

ഭൂതത്താന്‍ said...

ഒരു ഒന്നൊന്നര പോസ്റ്റ് നായരെ ....കലക്കന്‍ ഈ നായിന്റെ മക്കളെ തമ്പ്രാക്കന്‍ മാരായി വാഴിക്കുവാ ...കുറച്ചു നാള്‍ മുന്‍പു ഗുണ്ടാ സാറന്‍ മാര്‍ ആയിരുന്നു എക്സ്ലുസ്സിവ് ..ചെറ്റകള്‍

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Renjith Kumar CR said...

കൊള്ളാം നായരേ , നായരുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു

nenchidippukal said...

നമസ്കാരം നായരെ, പറഞ്ഞത് അപ്പടി സത്യം, ഒരു ജനതക്ക് അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്നു പറയാറുണ്ട്, അര്‍ഹിക്കുന്ന മധ്യമങ്ങളെയും കിട്ടും എന്നു ചേര്‍ത്തു വായിക്കണം

ബോംബെ നഗരത്തെ നടുക്കിയ ഏതാണ്ട് രണ്ടു ദിവസം നീണ്ടു നിന്ന ആക്രമണം പാകിസ്തനില്‍ നിന്ന് ഓടിവന്ന വെറും പത്തു പേര്‍ ചേര്‍ന്നു നടത്തിയ കലാ പരിപാടി ആണെന്ന് ഔദ്യൊഗിക മായും അനൌദ്യൊഗിക മായും വിശ്വസിക്കുന്ന 110 കോടി മരക്കഴുതാകളും അവരെ ഭരിക്കുന്ന മെലാളാന്മാരും കുറേ പത്രമാധ്യമങ്ങളും , അതല്ലേ നമ്മുടെ മഹത്തായ ഭാരതം!, ഈ നാട്ടിലെ പ്രതീക്ഷകല്‍ക്കൊക്കെ ഒരു പരിധി ഇല്ലേ നായരെ....


മേരാ ഭാരത്‌ മഹാന്‍ !