Monday, December 28, 2009

അപ്പോ നമ്മടെ സസി ഇപ്പോ ആരായി?

ഈ സസീനെക്കൊണ്ട് തോറ്റു! ഇന്ത്യലേക്ക് വരാന്‍ വിസ വേണം പോലും! അതൊന്നും ആവശ്യമേയില്ലെന്ന് നമ്മടെ സസി പറഞ്ഞാല്‍ പിന്നെ മണ്ടത്തരമാണെന്ന് ആരെങ്കിലും പറയുമോ? അപ്പോ നമ്മടെ സസി ഇപ്പോ ആരായി?

അല്ലെങ്കിലും നായരന്നേ പറഞ്ഞതാ ഈ ഡെല്‍ഹീ നായരെ നമ്പാന്‍ പറ്റില്ലാന്ന്. ഒരു റ്റ്വിറ്റര്‍ ഉണ്ടെന്നും കരുതി എന്ത് തോന്ന്യാസവും ആവാമെന്നോ? അല്ല ഇപ്പോ സസി പറഞ്ഞ് വന്നത് ഇപ്പോ റീട്ടെയിലായി നടക്കുന്ന പടക്കം പൊട്ടിക്കല്‍ ഹോള്‍ സെയിലായി നടത്തണം എന്നാണോ ? ആണോ സസ്യേ?
അല്ലെങ്കിലും സസീടെ കൂറ് അങ്ങ് അമേരിക്കയിലല്യോ? അമേരിക്ക ഇല്ലെങ്കില്‍ എന്ത് ഇന്ത്യ! അതോണ്ട് അമേരിക്കക്കാര്‍ക്കൊക്കെ ഫ്രീയായി നമ്മുടെ നാട് നിരങ്ങാന്‍ അനുവാദം കൊടുക്കണമെന്നു! മന്ത്രി ക്യഷ്ണ പുള്ള ദ്ദേഹ്യം സഹിക്കോ? ഇല്ലാന്ന് മൂപ്പര് കയ്യോടെ പറഞ്ഞു.പിന്നെ ഇതുപോലുള്ള പൊളപ്പന്‍ മണ്ടത്തരങ്ങള്‍ വിളമ്പിയാല്‍ ക്യഷ്ണന്‍ മന്ത്രിയ്ക്ക് സഹിക്കോ? അതും ഒരു സഹ നായരായ സസി പറഞ്ഞാല്‍!

നോക്കണേ ഓരോ പുകിലുകള്‍ വന്നു ഭവിക്കുന്ന വഴിയേ... ഈ റ്റ്വിറ്റര്‍ കണ്ടെത്തിയത് പോലും നമ്മടെ സസിയ്ക്ക് വിവാദം ഉണ്ടാക്കാനാണെന്നല്ലേ ഇപ്പോള്‍ സംസാരം!ഇനിയിപ്പോ ഈ റ്റ്വിറ്ററ് പ്രചരണത്തിനായുള്ള അമ്പാസഡറോ പ്രീമിയര്‍ പത്മിനിയോ ആണോ നമ്മടെ ഈ സസി?
പറയാന്‍ പാട് പെടും! കാരണം നമ്മടെ സസിയ്ക്ക് അമേരിക്കയുമായുള്ള ബന്ധം വളരെ മുന്‍പ് തുടങ്ങീതല്ലേ. യു എന്നിലെ ചായ കൂട്ടിക്കൊടുപ്പുകാരനായി പണിയുന്ന കാലം മുതലേ കൂറ് കൊറേ കാണിച്ചതാ. സായിപ്പ് തിരിച്ച് നല്ല കൂറ് കാണിക്കുമെന്ന് കരുതി തുന്നിയ സിക്കട്രിക്കുപ്പായം കണ്ണീരില്‍ കുതിര്‍ന്നല്ലെ ഊരി വലിച്ചെറിഞ്ഞത്. ദോഷം പറയരുതല്ലോ സായിപ്പ് പറഞ്ഞിട്ട് നമ്മടെ കാംഗ്രസ് ടിക്കറ്റ് കൊടുത്ത് ജയിപ്പിച്ചെടുത്തു എന്ന് എല്ലാരും കണ്ടതല്ലേ? പോരാത്തതിനു മന്ത്രിപ്പണീം ! ഹോ നമ്മടെ സസീടെ ഒരു കാര്യം!അന്നേ ഡിഫിക്കാര് പിള്ളാരും കാംഗ്രസ്സിലെ വിലയില്ലാത്ത അണികളും പറഞ്ഞതാ ഈ ഡെല്‍ഹീ നായര് അമേരിക്കയുടെ ആളാണെന്ന്! ആര് കേള്‍ക്കാന്‍! കാംഗ്രസ്സുകാരെ കദറില്‍ പൊതിഞ്ഞ മാംസ പിണ്ഡം എന്നൊക്കെ വിളിച്ചത് നമുക്ക് മനഃപ്പൂര്‍വ്വം മറക്കാമെന്ന് വെച്ചാലും ഈ വിശുദ്ധ പശുക്കള്‍ എന്ന് വിളിച്ചത് ഗ്രൂപ്പ് കളി മടുത്ത കരുണാകര്‍ജീ വരെ സഹിക്കുമോ? അല്ലെങ്കിലും ഈ കാംഗ്രസ്സിനു ഇത് തന്നെ വേണം!

അപ്പോ നമ്മടെ സസി പറയുന്നത് വിസയും പാസ്പോര്‍ട്ടും ഒന്നും ഇല്ലെങ്കിലും ആക്രമിക്കാനുള്ളവര്‍ ഇവിടെ എത്തണമെന്ന് വെച്ചാല്‍ എത്തും പോലും! പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി അങ്ങ് വൈനാട്ടീന്ന് എത്തുന്ന പോലെ ഒരു ഏര്‍പ്പാട്. ന്റെ സസ്യേ എന്താ ഈ പറഞ്ഞതിന്റെ ഗുട്ടന്‍സ്? അമേരിക്കയിലുള്ളവരെക്കൊണ്ട് തന്നെ അമേരിക്കക്കാര്‍ പൊറുതി മുട്ടിയിരിക്കുമ്പോഴാണോ രാജ്യ സുരക്ഷയ്ക്ക് പുല്ലു വില കല്‍പ്പിച്ചിട്ടുള്ള ഈ റ്റ്വിട്ടിങ്? ഇത് ഈ നായരോ കൊട്ടാരക്കര പിള്ളയോ പറഞ്ഞാല്‍ ക്ഷമിക്കാം താനൊരു മന്ത്രിയല്ലേടോ? അതോ അമേരിക്കക്കാരനാണെന്ന് തോന്നിത്തുടങ്ങിയോ? കളിച്ച് കളിച്ച് ആമ കോണം നനക്കും എന്ന് പറഞ്ഞ പോലെ ഈ വക ഡൈലോഗുമായി വന്നാ നായരല്ല അമ്മേണ് പെറ്റ തള്ള വരെ സഹിക്കില്യാ ട്ട്വോ! വഷളന്‍!

സസ്യേ ഈ ഇന്ത്യാ മഹാ രാജ്യത്ത് എന്ത് തോന്ന്യാസവും നടത്താന്‍ ആളുകളെ വിളിക്കണ പോലെ ഈ വക വര്‍ത്താനം പറഞ്ഞാല്‍ സസ്യേ കരയോഗത്തീന്ന് മത്രല്ല ഈ നാട്ടിന്നു തന്നെ ഒഴിവാക്കേണ്ടി വരും. ഈ നാടിനെ സംരക്ഷിച്ച് നിര്‍ത്താന്‍ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്ന കാര്യം മറന്ന് പോകല്ലേടാ മോനെ ഡെല്‍ഹീ നായരേ.... വെറുതേ നായന്മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കാന്‍ ഇറങ്ങിക്കോളും റ്റ്വിറ്ററും കോപ്പുമായി!
അല്ലേ നമ്മടെ സസി ഇപ്പോ ആരായി??
എന്നാ നായരങ്ങട്....

10 comments:

അമ്മേടെ നായര് said...

സസ്യേ ഈ ഇന്ത്യാ മഹാ രാജ്യത്ത് എന്ത് തോന്ന്യാസവും നടത്താന്‍ ആളുകളെ വിളിക്കണ പോലെ ഈ വക വര്‍ത്താനം പറഞ്ഞാല്‍ സസ്യേ കരയോഗത്തീന്ന് മത്രല്ല ഈ നാട്ടിന്നു തന്നെ ഒഴിവാക്കേണ്ടി വരും! ഒരു സസി ത്ഫൂ!

Anonymous said...

ഹ ഹ ഹ നായരേ അത് കലക്കി!
അപ്പോ നമ്മടെ സസി ഇപ്പോ ആരായി? :)

കറുത്തേടം said...

അപ്പോ നമ്മടെ സസി ഇപ്പോ ആരായി? :)

You Said it

ലംബന്‍ said...

വന്നു വന്നു സസി പിടിക്കുനത് മുഴുവന്‍ പുലിവാല്‍ ആണല്ലോ, നായരച്ചാ.

Baiju Elikkattoor said...

iganonnum parayathe, nammude kerala farmerjikku bodhakshayam undaakum!

:)

Sachin said...

ഹ ഹ ഹ കലക്കി നായരെ! നായരെങ്കിലും പറഞ്ഞല്ലോ ! അല്ലേ സസി ഇപ്പോ ആരായി??

ഭൂതത്താന്‍ said...

ഈ ശശിയെക്കാള്‍ എത്രയോ മുന്‍പില്‍ നില്‍ക്കുന്നവനാ എന്റെ കൂട്ട് കാരന്‍ ശശി ...മണല്‍ വാരലാണ് പണി ..പഠിപ്പും ലോക വിവരോം അത്രയ്ക്ക് ഇല്ലേലും ...അവന്‍ ചെയ്യുന്ന പണി വൃത്തിയായി ചെയ്യാന്‍ അറിയാം ....

നായരെ കലക്കി ...എന്നാല്‍ ഈ ഭൂതം അങ്ങട് .....

Arun said...

അധികാരത്തിലെത്തിയപ്പോ സസിയണ്ണന്‍ കേന്ദ്ര മന്ത്രിയാണെന്ന കാര്യം മറന്നു ! ഒരു അമേരിക്കപ്പനി പിടിച്ചതാ ! കലക്കി നായരേ...

kaalidaasan said...

നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ.

Areekkodan | അരീക്കോടന്‍ said...

ശരിയാ..നമ്മടെ സസി ഇപ്പോ ആരായി?