ഭാരത് മാതാ കീ ജെയ് എന്ന് നായര്‍ വിളിക്കുന്നത് ഭാരതത്തോട്മാത്രമല്ല സ്ത്രീകളോടുമുള്ള ബഹുമാനം മനസ്സില്‍ വെച്ച് കൊണ്ട്തന്യാണ്.എത്രയായാലും ഒരു സ്ത്രീയല്ലേ സൂഫിയാ മദനിയുംഎന്ന് നായര്‍ ചിന്തിച്ചിരിക്കുമ്പോഴാണ് നമ്മുടെ ഡൈലോഗ് വീരന്മാര് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയെ വെല്ലുന്ന ഡൈലോഗുമായി പുറത്ത് വരുന്നത്. ഹോ നായര്‍ക്കങ്ങ് കുളിരു കോരി, എന്തിനെന്നോ ഒരു സല്‍ഗുണസമ്പന്നനായ പന്നന്‍ ഒരു സ്ത്രീയെ പുലഭ്യം പറഞ്ഞത് കേട്ടിട്ട്.ഒരു തികഞ്ഞമത വിശ്വാസിയായ ഒരു സ്ത്രീയെ യാതൊരു വിധ തെളിവുകളും ഇല്ലാതെ ഭര്‍ത്താവ് ജെയിലില്‍ ആയിരുന്നപ്പോള്‍ ഒരുപാട് കാമുകന്മാരെ ഉണ്ടാക്കി എന്ന് ഒരു ഉളുപ്പിമില്ലാതെ പറഞ്ഞ ആ പുങ്കവന്റെ സദാചാര കഥകളൊക്കെ ഒരു ഇലക്ഷന് സമയത്ത് സ്വന്തം ഭാര്യയായ യാമിനി തങ്കച്ചി വിളിച്ച് പറഞ്ഞതൊക്കെമന്ത്രിയായതിന്റെ പേരില്‍ ജനങ്ങള്‍ മറന്നു എന്ന് കരുതുന്ന ഗണേശന് നായരോട്ഈ നായര്‍ക്ക് സഹതാപമേയുള്ളൂ. ഈ പിള്ള നായര്‍ ഇപ്പറഞ്ഞ മദനിയുടെ പാര്‍ട്ടിയായ പി ഡി പി ക്കാരുടെ വോട്ടുകളൊക്കെ ഒരു ഉളുപ്പുമില്ലാതെ വാങ്ങി ജയിച്ചിട്ടാണ് ഈ കണ്ണന്തിരിവു കാണിക്കുന്നത്! ഒരു മാന്യന്! ഒരു സ്ത്രീ, അവള് ഏത് ജാതിയില്‍ പെട്ടതോ മതത്തില്‍ പെട്ടതോ ഏത് കുലത്തില്‍ പെട്ടതോ ആവട്ടെ, അവര്‍ക്കെതിരെ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതില്‍ സത്യം ഉണ്ടോ എന്ന് ഉറപ്പ് വരുത്തുന്നത് ഏത് നായര്‍ക്കും നല്ലതാണ്.
കാര്യങ്ങള്‍ ഇപ്പോള്‍ ലഷ്കര്‍ ഇ തൊയ്ബയുടെ നേതാവു സൂഫിയ മദനിയാണ് എന്ന രീതിയിലാണ് ഇവിടുത്തെ നെറികെട്ട മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്കിക്കൊണ്ടിരിക്കുന്നത്.ബാംഗളൂര്‍ സ്ഫോടനം അസൂത്രണം നടത്തിയത് സൂഫിയയുടെ വീട്ടില്‍ വെച്ചാണെന്ന് വരെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.തടിഅയന്റവിട നസീറിനെ വിട്ട് മാദ്ധ്യമങ്ങള്‍ സൂഫിയക്കെതിരെ തിരിഞ്ഞിരിക്കുന്നു. എന്നിട്ട് പുകമറ സ്യഷ്ടിക്കുമാറ് കുറെ രാഷ്ട്രീയ പുണ്യാളന്മാര് ഒരു ഉളുപ്പുമില്ലാതെ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നു. അതെല്ലാം ഒരക്ഷരം വിടാതെ ഫ്ലാഷ് ന്യൂസും ലൈവും കാണിക്കാന്‍ കുറേ മറ്റേ പണി ചെയ്ത് ശീലിച്ച മാദ്ധ്യമ പ്രവര്‍ത്തകരും. ജനങ്ങള്‍ വിഡ്ഡികളാണെന്ന മുന്‍ വിധിയോടെ നിങ്ങള്‍ പടച്ച് വിടുന്ന വാര്‍ത്തകള്‍ തൊണ്ട തൊടാതെ വിഴുങ്ങും എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറും അന്ത വിശ്വാസമാണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും എന്നാണ് നായര്‍ക്ക് ഉപദേശിക്കാനുള്ളത്.
ലഷ്കര്‍ ഇ തൊയിബയ്ക്ക് കേരളം പോലുള്ള സംസ്ഥാനത്ത് എങ്ങിനെ വേരോട്ടമുണ്ടായിഎന്ന് നിങ്ങള്‍ അന്വേഷിക്കണം. നസീറിനേയും ഷഫാസിനേയും പോലുള്ള നായിന്റെ മക്കള്‍സൂഫിയാ മദനിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആക്രമണങ്ങള്‍ നടത്തിയത് എന്ന രീതിയില്‍ ഇവിടത്തെ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ക്യത്യമായ അജണ്ടകള്‍ ഉള്ളത് കൊണ്ടാണെന്ന് നായര്‍ക്ക് സംശയമില്ലാതില്ല. ഏഷ്യാനെറ്റ് ശ്യംഘല സ്വന്തമാക്കിയ അമേരിക്കന്‍ മള്‍ഡറോക്കമ്പനിയുടെ മാദ്ധ്യമ അധിനിവേശം ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. മുംബൈ ആക്രമണത്തില്‍പങ്കുണ്ടെന്ന് തെളിഞ്ഞ ഡേവിഡ് ഹെഡ്മാനെ മാപ്പ് സാക്ഷിയാക്കുന്നതിനു പിന്നില്‍ അയാള്‍ ഒരു അമെരിക്കന്‍ ചാരനായിരുന്നതിനാലാണെന്ന സംശയം സത്യമാണെന്ന് വരുകില്‍, ലഷ്കര്‍ ഇതൊയിബയുമായി ബന്ധപ്പെട്ട നസീറിനെ ഒരു വീട്ടമ്മയായ സൂഫിയായില്‍ കൊണ്ട് പോയിഅന്വേഷണം മുട്ടിച്ച് നിര്‍ത്തുമ്പോള്‍ ഇവിടെ യധാര്ത്ഥ പ്രതികളെ രക്ഷിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.
ലഷ്കര്‍ ഇ തൊയ്ബ പോലുള്ള തീവ്രവാദ സംഘടനകള്‍ ഒരു മതത്തിന്റേയോ ജാതിയുടേയോ പേരില്‍ നില നില്ക്കുന്ന ഒന്നല്ല. നായരുടെ അഭിപ്രായത്തില്‍ ഇതെല്ലാം അന്താരാഷ്ട്ര കൊട്ടേഷന്‍ സംഘങ്ങളാണ്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്കുന്നതോ ഐ എസ് ഐ പോലുള്ള ചാര സംഘടനകളും. ഇവിടേക്കൊന്നും ഒരു അന്വേഷണ ഏജന്‍സിക്കും കടന്ന് ചെല്ലാനാകാത്ത വിധം രഹസ്യസ്വഭാവമുള്ള ഈ സംഘടനയുടെ ഒരു കണ്ണിയെ കിട്ടിയിട്ട്, പിന്നീടുള്ള അന്വേഷണം ത്രിശ്ശൂര് പൂരം വെടിക്കെട്ടപകടം പോലെയുള്ള കേസുകളും അതിന് ആവശ്യത്തിലധികം പബ്ലിസിറ്റി നടത്തുന്ന മാദ്ധ്യമ പ്രചരണങ്ങളുമാണ് പിന്നീട് നാം കാണുന്നത് .പണം കിട്ടിയാല്‍ എന്തും എഴുതുമെന്ന് തെളിയിച്ച മാദ്ധ്യമങ്ങള്‍ ഒരു ഉളുപ്പിമില്ലാതെ പിന്നേയും വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ മാദ്ധ്യമ സദാചാരത്തേയും അവന്റെ അമ്മേടെ ജാരനേയുമൊക്കെ കുറിച്ച് ഒരു ഉളുപ്പുമില്ലാതെ എഴുതിക്കൊണ്ടിരിക്കുന്നു.പണം കൊണ്ട് തമസ്കരിക്കപ്പെട്ട ഒരായിരം വാര്‍ത്തകള്‍ നായര്‍ തന്നെ വേണമെങ്കില്‍ നിരത്താം!
ആയുധ ഇടപാട് നടത്തിയ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്റെ വാര്‍ത്ത എന്തായി? പുരുലിയയില്‍ മാവോയിസ്റ്റുകള്‍ക്ക് ആയുധം ഒരു മഴ പോലെ വര്‍ഷിച്ച കേസ് എന്തായി? ഹജ്ജ് ക്വോട്ട വിറ്റ്പണംസ്വന്തം പോക്കറ്റിലിട്ട അഹമ്മദിന്റെ വാര്‍ത്ത എന്തായി? ഒന്നും ആവില്ല! എല്ലാം ആവിയായി! അതെല്ലാം ഈ നെറികെട്ട വര്‍ഗ്ഗം തൊണ്ട തൊടാതെ വിഴുങ്ങി.എന്നിട്ട് ഇപ്പോഴും ഒരു അന്താരാഷ്ട്ര ഭീകരന്റെ കേസ് കേരളത്തിന്റെ ഇട്ടാ വട്ടത്തില്‍ ഇട്ട് പെരുക്കുന്നു.പിന്നെ ആരോപണ പ്രത്യാരോപണങ്ങള്‍! അതിലേക്ക് കടന്ന് നായര്‍ സ്വയം ചെറുതാകുന്നില്ല. ഇവിടെ മദനിയുടെ കുടുംബം വേട്ടയാടപ്പെടുകയോ ബലിയാടാക്കപ്പെടുകയോ ചെയ്യപ്പെടുന്നു എന്നാണ് നായര്‍ക്ക് മനസ്സിലാകുന്നത്. മദനിയുടെ അറസ്റ്റിനു പിന്നില്‍ ഇവിടത്തെ ഹിന്ദു വര്‍ഗ്ഗീയ സംഘടനകളുടെ ഒത്താശയുണ്ടായിരുന്നു എന്ന് കാലം തെളിയിച്ചതാണ്.ഇവിടെ ഒരു പക്ഷേ ചരിത്രം ആവര്‍ത്തിക്കപ്പെടുയാകാം. കര്‍ണ്ണാടകത്തില്‍ വെച്ച് ചോദ്യം ചെയ്യപ്പെട്ട ഭീകരന് പറഞ്ഞതോ അല്ലയോ എന്ന് നിശ്ചയമില്ലാത്ത ഒരു കേസില്‍ മദനിയുടെ ഭാര്യയെ വലിച്ചിഴച്ച് ഒരു പ്രതികാരം തീര്‍ക്കാന്‍ അവിടത്തെ ഹിന്ദു വര്‍ഗ്ഗീയ സംഘടനകള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, അവരോട് നായര്‍ക്ക് സഹതാപമേയുള്ളൂ, കാരണം ഈ ഒരു പ്രതികാര ബുദ്ധി കൊണ്ട് യധാര്ത്ഥ പ്രതികള്‍ നിങ്ങളെ നോക്കി പരിഹസിക്കുന്നുണ്ടാകും.
തീവ്രവാദം അത് ഏത് മോന്റെ മോന് ചെയ്താലും ശിക്ഷിക്കപ്പെടണം.തീവ്രവാദത്തിന് മതമില്ല ജാതിയില്ല വെറും സാമ്പത്തിക ലക്ഷ്യങ്ങള്‍ മാത്രം! ഇത്തരം അന്വേഷണങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ അല്‍പ്പമെങ്കിലും മാന്യതയും അച്ചടക്കവും നമ്മുടെ മാദ്ധ്യമങ്ങള്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് നായര്‍ വീണ്ടും ആശിക്കുന്നു. നടക്കത്ത ഒരു മനോഹര സ്വപ്നം പോലെ!
എന്നാ നായരങ്ങട്....!
41 comments:
തീവ്രവാദം അത് ഏത് മോന്റെ മോന് ചെയ്താലും ശിക്ഷിക്കപ്പെടണം.തീവ്രവാദത്തിന് മതമില്ല ജാതിയില്ല വെറും സാമ്പത്തിക ലക്ഷ്യങ്ങള്‍ മാത്രം! ഇത്തരം അന്വേഷണങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ അല്‍പ്പമെങ്കിലും മാന്യതയും അച്ചടക്കവും നമ്മുടെ മാദ്ധ്യമങ്ങള്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് നായര്‍ വീണ്ടും ആശിക്കുന്നു
കൂട്ടിക്കൊടുപ്പുകാരന് അമ്മേടെ നായരച്ചന് എന്നാ അങ്ങട്...
വ്യത്യസ്തമായ ഈ നിരീക്ഷണത്തിനു പ്രസക്തിയുണ്ട്-
ഇങ്ങിനെ ഒരു കമെന്റ് പോലും മറ്റു രീതികളിലൂടെ നോക്കിക്കാണുമോ എന്നു പേടിച്ചു പേടിച്ച് നമ്മെ പ്രോഗ്രാം ചെയ്തെടുത്ത ഉത്പന്നങ്ങള്‍ക്കിടയില്‍ നായര്‍ പുലിവാലുമായി ഇറങ്ങിയത് നല്ല പിടുത്തവുമായി തന്നെ-
ഈ വീക്ഷണം ഗംഭീരം
ഒരു മുസ്ലിം സ്ത്രീയെ അവര്‍ കുറ്റം ചെയ്തെന്നു നീതിപീഠം തെളിയിക്കുന്നത് വരെ, അവരെ സകല ഭീകരരുടെയും കാമുകിയാക്കുന്ന ആ നിലപാട് .. നാം മനസ്സിലാക്കുക ആ മനസ്സും നിലപാടുമാണ് കൂടുതല്‍ ഗുരുതരം, അല്ല അവരാണ് തീവ്രവാദികളെയും ഭീകരരെയും സൃഷ്ടിക്കുന്നത്.
http://my-open-thoughts.blogspot.com/2009/12/blog-post.html
"തീവ്രവാദം അത് ഏത് മോന്റെ മോന് ചെയ്താലും ശിക്ഷിക്കപ്പെടണം.തീവ്രവാദത്തിന് മതമില്ല ജാതിയില്ല വെറും സാമ്പത്തിക ലക്ഷ്യങ്ങള്‍ മാത്രം!"
കൊട് നായരേ കൈ! വളരേ പ്രസക്തമായ പോസ്റ്റ്. ഇവിടെ ആരൊക്കെ കൂട്ടിക്കൊടുപ്പ് നടത്തുന്നത് എന്നറിയാതെ ചുമ്മ ചെലക്കുന്നവര്‍ ചെലക്കട്ടെ നായരേ. ഹിന്ദുക്കള്‍ തീവ്രാദം ചെയ്താല്‍ സ്വാഭാവിക പ്രതികരണവും മുസ്ലീങ്ങള്‍ ചെയ്താല്‍ തീവ്ര വാദവുമാകുന്ന തെറ്റുകളെ ആവര്ത്തികപ്പെടാതിരിക്കാന് എല്ലാവിധ തീവ്ര വാദങ്ങളും അടിച്ചമര്‍ത്തുക തന്നെ ചെയ്യണം!
നായര്‍ക്ക് അഭിനന്ദനങ്ങള്‍! നല്ല പോസ്റ്റ് !!
ആയുധ ഇടപാട് നടത്തിയ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്റെ വാര്‍ത്ത എന്തായി? പുരുലിയയില്‍ മാവോയിസ്റ്റുകള്‍ക്ക് ആയുധം ഒരു മഴ പോലെ വര്‍ഷിച്ച കേസ് എന്തായി? ഹജ്ജ് ക്വോട്ട വിറ്റ്പണംസ്വന്തം പോക്കറ്റിലിട്ട അഹമ്മദിന്റെ വാര്‍ത്ത എന്തായി? ഒന്നും ആവില്ല! എല്ലാം ആവിയായി! അതെല്ലാം ഈ നെറികെട്ട വര്‍ഗ്ഗം തൊണ്ട തൊടാതെ വിഴുങ്ങി!
കലക്കി! വളരെ പ്രസക്തമായ നിരീക്ഷണം !
നല്ല പോസ്റ്റ്!! നായര്‍ക്ക് അഭിനന്ദനങ്ങള്‍!
ഭീകര വാദത്തെ വേറിട്ടൊരു കാഴ്ച്ചപ്പാടിൽ കണ്ടതു അഭിനന്ദനമർഹിക്കുന്നു. അതെ! ആരു ആ പണി ചെയ്താലും എതൃക്കപ്പെടണം,ഒരു ദാക്ഷണ്യവുമില്ലാതെ......പരമ ശത്രുവിന്റെ കുടുംബാംഗമായ സ്ത്രീ ആയാലും അപമാനിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നതു ഭാരതീയ സംസ്കാരത്തിനു ചേർന്നതല്ല.ഭീകര വാദം തുലയട്ടെ! അതോടോപ്പം എല്ലവരുടെയും അഭിമാനവും സംരക്ഷിക്കപ്പെടട്ടെ!
ഇത് നായരല്ല സാറന്മാരേ നുമ്മടെ തടിയന്റവിട അവന്റെ അകന്ന ബന്ധത്തിലൊരു ഒരു ....അവന്റെ ഉമ്മാട ഒരു മറക്കുടയും ത്ഫൂ ... ഇവന്മാരാ വര്‍ഗ്ഗീയവിഷം തുപ്പുന്നവര്‍...കുറെ ജിഹാദികള്‍ ഇറങ്ങിയിരിക്കുന്നു, മതേതരത്വത്തിന്റെ ആനുകൂല്യങ്ങളും പറ്റി കൂട്ടിക്കൊടുപ്പ് നടത്തുന്ന പിണ്ഡങ്ങള്...
വളരെ പ്രസക്തവും പക്വവുമായ നിരീക്ഷണം നായരേ!
കാട്ടിപ്പരുത്തി പറഞതുപോലെ പീടിത്തമുണ്ടോ?!!
അഭിനന്ദനങള്‍!
@ചെലക്കാണ്ട് പോടാ
നായര്‍ക്ക് നസീര്‍ ബന്തം പ്രവചിച്ച ആ ത്യകാല ജ്ഞാനത്തിനു ഒരു നല്ല നമസ്കാരം !
ഇവിടെ ജനാധിപത്യത്തിന്റെ ആനുകൂല്യം പറ്റിയ പ്രഗ്യാസിങ്ങിനേയും മറ്റും താങ്കള്‍ മനഃപ്പൂര്‍വ്വം മറക്കുന്നതോ അതോ മറന്നെന്ന് നടിക്കുന്നതോ? വിഷലിപ്തമായ ചിന്തകള്‍ വെടിഞ്ഞ് ജിഹാദായാലും തീവ്രവാദമായാലും ഒരേ പോലെ എതിര്‍ക്കാനുള്ള മനസ്സും പക്വതയും കാണിക്കുക. തീവ്രവാദിയ്ക്ക് മതമില്ല. അവര്‍ വലിയ അളവില്‍ പ്രതിഫലം പറ്റുന്ന ചെറ്റകളാനെന്നു തന്നെയാണ്,നായരുടെ അഭിപ്രായവും,അല്ലാതെ താങ്കളെപ്പോലെ ഒരു മതത്തിന്റെ ആളുകള്‍ മാത്രം തീവ്രവാദികള്‍ മറ്റുള്ളവര്‍ കേമന്മാര് എന്ന ചിന്ത നായര്‍ക്കില്ല കാരണം നായരൊരു മത വിശ്വാസിയല്ല,പക്ഷേ ദൈവ വിശ്വാസിയാണു താനും !അപ്പോ ന്നാ നായരങ്ങട്...
മുംബൈ ആക്രമണം പോലും അമേരിക്കന്‍ ചാരനില്‍ ചെന്ന് നില്ക്കുമ്പോള്, മാദ്ധ്യമങ്ങള്‍ അല്‍പ്പം കൂടി പക്വത കാണിക്കണം എന്ന് തന്നെയാണ്, എന്റെ അഭിപ്രായവും .
തീവ്രവാദികള്‍ അന്താരഷ്ട്ര കൊട്ടേഷന്‍ സംഘങ്ങളാനെന്നുള്ള നിരീക്ഷണം സത്യം തന്നെ നായരേ!
നായര്‍ക്ക് അഭിനന്ദനങ്ങള്‍! നല്ല പോസ്റ്റ് !
തീവ്രവാദം അത് ഏത് മോന്റെ മോന് ചെയ്താലും ശിക്ഷിക്കപ്പെടണം.തീവ്രവാദത്തിന് മതമില്ല ജാതിയില്ല വെറും സാമ്പത്തിക ലക്ഷ്യങ്ങള്‍ മാത്രം!
----------------------------------
ഒരു അടിവര, പിന്നൊരു കൈയ്യൊപ്പും.
നല്ല പോസ്റ്റ്!
നായരേ.. ഇത്തരം പോസ്റ്റുകളിടുമ്പോൾ ഒരു മറക്കുട നല്ലതാട്ടോ.. ചില വിഷത്തുപ്പലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിച്ചു നിർത്താം. ഇത്തരം കാര്യങ്ങൾ ഇപ്പോ നായർക്കും നമ്പൂരിക്കും ജോസഫിനുമൊക്കെ പറയാം. ഞമ്മക്ക് മാത്രം പറയാൻ പാടില്ല. അതുകൊണ്ട് ഞമ്മളൊന്നും പറയുന്നില്ല. നായരായി. നായരുടെ പാടായി...
നല്ല പോസ്റ്റ്...
തീവ്രവാദത്തിന് മതമില്ല ജാതിയില്ല വെറും സാമ്പത്തിക ലക്ഷ്യങ്ങള്‍ മാത്രം!
ഭാഗ്യം ..അപ്പൊ ബാബറി മസ്ജിദ് പൊളിച്ചത് കൊണ്ടൊക്കെ ആരൊക്കെയോ തീവ്രവാദികള്‍ ആയെന്നായിരുന്നു ഇതുവരെ പറഞ്ഞത് .നന്നായി.. സാമ്പത്തിക ലക്ഷ്യമുള്ള ക്രിമിനലുകള്‍ക്ക് എന്തോന്ന് മതം എന്തോന്ന് പള്ളി .. അല്ലെനായരെ
ഇസ്ലാമിക ഇന്റലിജന്‍സിന്റെ പി.ആര്.ഒ.വര്‍ക്ക്
നായരച്ഛനിലൂടെയും,നംബൂരിച്ഛനിലൂടെയും,ദളിതനച്ഛനിലൂടെയുമൊക്കെ സമൂഹത്തിലേക്ക് കുത്തിവക്കാന്‍ ഒരു ഈ മെയില്‍ ഐഡിയുടെ രജിസ്ട്രേഷനിലൂടെ അഞ്ചു മിനിട്ടുകൊണ്ട് സാധിക്കാവുന്നതേയുള്ളല്ലോ.
അതുകൊണ്ടുതന്നെ,ബ്ലോഗ് രാജ്യദ്രോഹ പ്രവര്‍ത്തകരെ വെള്ളപൂശാനുള്ള നല്ല മാധ്യമമാണെന്നു തോന്നാം.
ഇസ്ലാമിക മാധ്യമങ്ങളുടെ പൈഡ് പ്രചരണപ്രവര്ത്തനത്തിലെ നായര്‍,നംബൂതിരി,ഈഴവ,ദളിത,സി.പി.എം ബൂലോകരൂപങ്ങള് എഴുത്തിലൂടെതന്നെ പുറത്തുവരുമെന്ന് നായരച്ഛന്റെ ബ്ലോഗ് വെളിപ്പെടുത്തുന്നു.
ഹഹഹഹഹഹ.............. :)
നീ നായരോ എന്ത് മാംസപിണ്ഡമോ ആയാലും എന്താ മ്വാനേ... നിന്നെ പോലെയുള്ള വിഷ കൃമികീടങ്ങള്‍ പടച്ചോന്റെ സൃഷ്ടിപ്പില്‍ ദുനിയാവിലു ഇച്ചിരെയുള്ളൂ സാരമില്ല... എന്നാ പിന്ന നീയങ്ങട്....
"തീവ്രവാദത്തിന് മതമില്ല ജാതിയില്ല വെറും സാമ്പത്തിക ലക്ഷ്യങ്ങള്‍ മാത്രം!"
ഹഹഹ! ബിന്‍ ലാദന് പോലും തികഞ്ഞ ഒരു മതേതര വാദിയാണത്രെ! താജ് ഹോട്ടലിലും പാര്‍ലിമെന്റ് മന്ദിരത്തിലുമൊക്കെ ഭീകര താന്ധവമാടിയ നായിന്റെ മക്കള്‍ക്കും ജാതിയും മതവും ഒന്നുമില്ലായിരുന്നു. വെറും സാമ്പത്തിക ലക്ഷ്യങ്ങള്‍ മാത്രം. ബു ഹി ഹി ഹി! ചിരിപ്പിച്ചതിനു നന്ദി!
FREE Kerala Breaking News in your mobile inbox.From your mobile just type ON KERALAVARTHAKAL & sms to 9870807070
This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!
Please tell your friends to join & forward it your close friends.
സൂഫിയയെ / മദനിയുടെ കുടുന്ബത്തെ ഇങ്ങനെ വെള്ളപൂഷ്ണോ? നായരേ!
എന്തെ നായരേ നസീര്‍ നിങ്ങളുടെ / എന്റെ ഫോണില്‍ വിളിച്ചില്ല! അതിന്റെ അര്‍ഥം ഒന്‍പതു വര്‍ഷം ജയിലില്‍ കിടന്നിട്ടും മദനിയും ഭാര്യയും പാഠം പഠിച്ചില്ല എന്നല്ലേ? അങ്ങിനെയുള്ള ഒരാളെ നായര്‍ക്ക് രക്ഷിക്കാനാവുമോ? തീവ്ര വാദികളെ തീവ്രവാദികളായി കണ്ടാല്‍ പോരെ? അതില്‍ പെണ്ണും ആണും വേണോ? മതങ്ങള്‍ വേണോ?
സൂഫിയയെ ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന ആരെങ്കിലും ഫോണില്‍ വിളിചിട്ടുന്ടെങ്കില്‍ അത് അന്വേഷിക്കണ്ടേ? ഈ പോസ്റ്റ് തന്നെ കള്ളനു കഞ്ഞിവേക്കുന്നതിനു സമമല്ലേ ?
നന്ദനയുടേറ്റും ചിത്രകാരന്റേയും കമെന്റുകള്‍ക്ക് മറുപടി പറയൂ നായരെ
പാവം നായര്‍ക്ക് മതം മാത്രമേ അലര്‍ജി ഉള്ളൂ ജാതി വേണം ....
ഹഹഹഹഹ.....
പിന്നെ ഇതൊക്കെ മാധ്യമ സിന്‍ഡിക്കേറ്റാണ്, കേട്ടോ നായരെ
നാട്ടിലെ ചെക്കന്മാരെല്ലാവരും, ഹരിപ്പാട് രമണിയുടെ പേർ പറഞ്ഞാൽ രമണിയുടെ പണി പിന്നെന്താ? അതാ കാക്കര മദനിയോടും പറയുന്നത്, ബോംബ് പൊട്ടിച്ച് കളിക്കുന്ന ശിഷ്യൻമാർ ഐ.എസ്.എസ്, പി.ഡി.പി, പിന്നെ അങ്ങയുടെ വീട്ടിലും സൂഫിയയുടെ പർദ്ദ ഷോപ്പിലോ എന്നു വേണ്ട ഒന്നിലതികം ലിങ്കുകൽ താങ്ങളിലേകു നീളുന്നു. ഞാനും വിശ്വസിക്കാം എല്ലാം കെട്ടുകഥകൾ, മാധ്യമ സിൻഡികേറ്റ്, പോലിസ് കഥകൾ പക്ഷെ എന്റെ മനസാക്ഷി കോടതിയിൽ അങ്ങയെ വിചാരണ ചെയ്യാൻ കേരള സമൂഹത്തിൽ ഉണ്ടാക്കിയ വർഗ്ഗീയ ചിന്തകൾ തന്നെ ധാരാളം.
നയരുടെ പല അഭിപ്രായങ്ങളും അപക്വമാണ്.
എത്രയായാലും ഒരു സ്ത്രീയല്ലേ സൂഫിയാ മദനിയും
ഈ ചിന്ത പ്രഗ്യാ സിംഗ് ടാക്കൂറിന്റെ കാര്യത്തിലും നായര്‍ക്കുണ്ടോ എന്നറിഞ്ഞാല്‍ കൊള്ളാം.
മദനിയുടെ കുടുംബം വേട്ടയാടപ്പെടുന്നു എന്നൊക്കെ സാമാന്യവത്കരിക്കുന്നത് ശരിയാണോ? അറസ്റ്റിലായ തീവ്രവാദികളും ഭീകരും പറയുന്നു അവര്‍ക്ക് മദനിയുമായി ബന്ധമുണ്ടെന്ന്. അതിന്റെ നിജസ്ഥിതി മനസിലാക്കേണ്ടത് ആവശ്യമല്ലേ? അതെങ്ങനെ വേട്ടയാടലാകും?
ആര് എസ് എസ് എന്ന തീവ്രവാദ സംഘടനക്കു മറുപടി എന നിലയില്‍ ഐ എസ് എസ് എന്ന അതിലും തീവ്രവാദമുള്ള സംഘടനയുണ്ടാക്കി, തീ തുപ്പുന്ന പ്രസംഗങ്ങളുമായി കേരളം മുഴുവന്‍ പാഞ്ഞു നടന്നയാളല്ലേ മദനി? അദ്ദേഹത്തിന്റെ ഭാര്യക്ക് അതില്‍ ഒരു പങ്കുമില്ലേ?
ലഷ്കര്‍ ഇ തൊയിബയ്ക്ക് കേരളം പോലുള്ള സംസ്ഥാനത്ത് എങ്ങിനെ വേരോട്ടമുണ്ടായിഎന്ന് അന്വേഷിക്കണം.
അന്വേഷിച്ചല്‍ നസീറും മറ്റും ചെയ്ത പാതകങ്ങള്‍ക്ക് പരിഹാരമകുമോ? ഇസ്ലാമിക തീവ്രവാദം കേരളത്തില്‍ വെരോടിയത് മദനിയുടേ രംഗപ്രവേശത്തോടെ ആണ്. എത്ര ഒളിച്ചു വക്കാന്‍ ശ്രമിച്ചാലും അത് അസത്യമാകില്ല.
ഐ എസ് ഐ എന്ന ചാര സംഘടനയേക്കുറിച്ചന്വേഷിക്കാന് തല്ക്കാലം ഇന്‍ഡ്യക്കു പറ്റില്ല. അതു കൊണ്ട് ഐ എസ് ഐ വഴി ഇന്‍ഡ്യയില്‍ നടത്തപ്പെടുന്ന ഒരു കുറ്റവും അന്വേഷിക്കേണ്ട എന്നാണോ നായര്‍ പറയുന്നത്?
ഐ എസ് ഐ ആണ് ലഷ്കര്‍ എ തായിബക്കു ക്വട്ടേഷന്‍ നല്‍കുന്നതെന്ന് നായര്‍ എങ്ങനെ മനസിലാക്കി? നസീര്‍ ലഷ്കറിന്റെ നേതാവാണെന്നും നായര്‍ എങ്ങനെ അറിഞ്ഞു. ഐ എസ് ഐയും ലഷ്കറും നായരോട് നേരിട്ടു പറഞ്ഞോ?
അന്താരാഷ്ട്ര ഭീകരന്റെ കേസ് കേരളത്തിന്റെ ഇട്ടാ വട്ടത്തില്‍ ഇട്ട് പെരുക്കുന്നത്.
ഇയാള്‍ അന്താരാഷ്ട്ര ഭീകരനാനെന്ന് നായര്‍ എങ്ങനെ അറിഞ്ഞു? ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നായരും സന്നിഹിതനായിരുന്നോ?
ഇതിന്റെ കാരണം ഈ ഭീകരന് മലയാളിയായതു കൊണ്ടാണ്. അയാള്‍ ഉത്തര്പ്രദേശുകാരനാണെങ്കില് ഇവിടെയാരും പെരുക്കില്ല.
മദനിയുടെ അറസ്റ്റിനു പിന്നില്‍ ഇവിടത്തെ ഹിന്ദു വര്‍ഗ്ഗീയ സംഘടനകളുടെ ഒത്താശയുണ്ടായിരുന്നു എന്ന് കാലം തെളിയിച്ചതാണ്
എന്നൊക്കെ തമാശ പറയാതെ. കോയംബത്തൂര്‍ സ്ഫോടന കേസില്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നയാള്‍ മദനിയുമായി ബന്ധമുണ്ടെന്നു മൊഴി നല്കിയതുകൊണ്ടാണദേഹത്തെ അറസ്റ്റ് ചെയ്തത്. അറ്സ്റ്റ് ചെയ്തത് കോടതി ഉത്തരവനുസരിച്ചും, അത് ചെയ്തത് നായനാര്‍ എന്ന സി പി എം മന്ത്രിയുമായിരുന്നു.
തീവ്രവാദത്തിന് മതമില്ല ജാതിയില്ല വെറും സാമ്പത്തിക ലക്ഷ്യങ്ങള്‍ മാത്രം
അതി വിചിത്രമായിരിക്കുന്നല്ലോ നായരേ ഈ പ്രസ്താവന!
ബാബ്രി മസ്ജിദ് തകര്‍ത്തത് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വര്‍ദ്ധിപ്പിക്കാന്‍!!
വേള്‍ഡ് ട്രെയിഡ് സെന്റര്‍ തകര്‍ത്തതു ബിന്‍ ലാദന്റെ പട്ടിണി മാറ്റാന്‍
താജ് ഹോട്ടല്‍ ആക്രമിച്ചത് കസബിനു വിശന്നിട്ട്.
നമുക്ക് പല പല നിര്‍വചനങ്ങളും ചമക്കാം.
എല്ലാ തീവ്രവാദങ്ങളും മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലല്ല. പക്ഷെ പല തീവ്രവാദ പ്രവര്‍ത്തനങ്ങളും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ തന്നെയാണ്. നായരേപ്പോലുള്ളവരുടെ ഈ നിലപാടാണ് മത തീവ്രവാദികള്‍ക്ക് വളം വച്ചു കൊടുക്കുന്നത്.
ഇതു 'വായിക്കൂ' നായരെ
എല്ലാം കാലം തെളിയിക്കട്ടെ.
യാഥാര്ത്യങ്ങള് അപനിര്‍മ്മിക്കപ്പെടുന്ന ഏതൊരു അക്രമാസക്തമായ അവസ്ഥയിലും പീഡിപ്പിക്കപ്പെടുന്നവന് ഇരയാക്കപ്പെടുന്നുവെന്നു സ്വയം നിലവിളിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പോലും അട്ടിമറിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന സവര്‍ണ്ണഭാഷ്യത്തിണ്റ്റെ പ്രേതബാധയേറ്റുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ സവര്‍ണ്ണ മിത്തുകളുടെ ഗീബത്സിയതക്ക് മനം തീറെഴുതിയ അവര്‍ണ്ണ 'ബുജി'കളുമെല്ലാം ഒരുമിച്ച്, ഇസ്ളാമെന്ന ദര്‍ശനത്തെ, മുസ്ളിമിണ്റ്റെ സമ്പത്തിണ്റ്റെ (സകാത്തിണ്റ്റെ) ഒരു വിഹിതം അയല്‍വാസിയായ അമുസ്ളിമിനു നല്‍കണമെന്ന് നിര്‍ബന്ധമാക്കിയ ഒരു മാനവിക സരണിയെ , ഇസ്ളാമിണ്റ്റെ ജൈവ വൈവിധ്യത്തെ ഭീകരതയെന്ന ലേബലിലേക്ക് ചുരുക്കുന്ന വെറുപ്പിണ്റ്റെ ഉന്‍മാദാവസ്തയെ, അതു ഇതരമതത്തിണ്റ്റെയോ, പ്രത്യശാസ്ത്രത്തിണ്റ്റെയോ ഏതു ദിശയില്‍ നിന്നായാലും 'ഭീകരം' എന്നല്ലാതെ എന്തു വിളിക്കും... ?
..................................
മാന്യവായനക്കാര്‍ ഇതുകൂടി വായിക്കന്‍ ക്ഷണിക്കുന്നു... ഇര തന്നെയാണു കുറ്റവാളി.. !!
ബക്കര്‍,
താങ്കളെഴുതിയ ഒരു വാചകം വായിക്കാന്‍ ഞാന്‍ 5 മിനിറ്റെടുത്തു. എന്നിട്ടും കാര്യമായി ഒന്നും മനസിലായുമില്ല..
സവര്‍ണ്ണ ഭാഷ്യത്തിന്റെ പ്രേതം ബക്കറിനെ ബാധിച്ചു എന്നു മാത്രം മനസിലായി. സവര്‍ണ്ണ ഭാഷയുടെ വയറിളക്കം ആരിലും ഓക്കാനമുണ്ടാക്കും.
ഇസ്ലാമിന്റെ ജൈവ വൈവിധ്യം എന്നൊക്കെ ആദ്യമായി കേള്‍ക്കുകയാണ്. ബിന്‍ ലാദനും സവാഹിരിയും നസീറും മദനിയും സൂഫിയയും ഒക്കെ ഈ ജൈവ വൈവിധ്യത്തിന്റെ ഭാഗമല്ലേ? അവരുടെ നിലപാടുകളും പ്രവര്‍ത്തികളും ഏത് ജൈവവൈവിധ്യത്തിന്റെ ഭാഗമായാലും സാധാരണ ജനങ്ങള്ക്കുള്ളാന് ആകില്ല. അത് നിങ്ങളൊക്കെ തിരിച്ചറിയുന്നില്ല എന്നതാണ്, നിങ്ങള്‍ പിന്തുടരുന്ന സരണിയുടെ പരാജയം.
ബസ് പിടിച്ചെടുത്ത് കത്തിക്കുന്നവരെ എന്ത് ചെയ്യണം എന്നാണ്, ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്? ബോംബ് സ്ഫോടനം നടത്തി ആളുകളെ കൊല്ലുന്നവരെ എന്ത് ചെയ്യണമെന്നാണിസ്ലാം പറയുന്നത്?
തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം എന്ന് ഇസ്ലാമിലെ ജൈവ വ്യവസ്ഥയില്‍ എന്തെങ്കിലും വ്യവസ്ഥയുണ്ടോ? ഉണ്ടെങ്കില്‍ അതാണിന്ഡ്യയിലെയും നീതി ന്യായ വ്യവസ്ഥ ഇപ്പോള്‍ പിന്തുടരുന്നത്. കുറ്റവാളിയെ ഇര എന്ന മുദ്ര ചാര്‍ത്തി നിങ്ങളൊക്കെ ഏത് ജൈവ വ്യവസ്ഥയെപ്പറ്റി പ്രസംഗിച്ചാലും സുബോധമുള്ള ആരും അത് അംഗീകരിക്കില്ല.
ഇന്‍ഡ്യയിലിപ്പോള്‍ കൂടുതല്‍ വിധ്വംസക പ്രവര്‍ത്തനം നടത്തുന്നത് മുസ്ലിങ്ങളാണ്. അതു കൊണ്ട് അത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. മദനിയുടെയും സൂഫിയ മദനിയുടെയും വിഷയം കുറച്ചു കൂടെ സങ്കീര്‍ണ്ണമാണ്. അതില്‍ ഭീകരത, രാജ്യദ്രോഹം, രാഷ്ട്രീയം ഒക്കെയുണ്ട്. അതു കൊണ്ട് അത് കൂടുതല്‍ ചര്‍ച്ചയാവുക സ്വാഭാവികം.
മുസ്ലിമായതു കൊണ്ട് ഇരയാക്കപ്പെടുന്നു എന്ന സ്ഥിരം പല്ലവിയൊക്കെ മാറ്റി ഈ വിഷയത്തെ നിഷ്പക്ഷമായി സമീപിച്ചു കൂടെ ബക്കര്‍?
സ്വന്തം മാത്യ രാജ്യത്തിനെ നശിപ്പിക്കുന്ന തരത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന,നടത്തിയിട്ടുള്ള ആരായാലും ശിക്ഷിക്കപ്പെടണം.
ഇവിടെ മോചനം അനിശ്ചിതത്ത്വത്തിലായ സ്വന്തം ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ ഇങ്ങനെ ഒരു മാര്‍ഗ്ഗമുണ്ടെന്ന് ആരെങ്കിലും ഒരു പെണ്‍ബുദ്ധിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായിട്ടാണ് സൂഫിയ ബസ്കത്തിക്കല്‍ സംഭവത്തിന്റെ ഗൂഡാലോചനയില്‍ പെട്ടു പോയതെങ്കില്‍,
ഈ തെറ്റില്‍ ഒരു സ്ത്രീയുടെ ഭര്‍ത്യസ്നേഹത്തിന്റെ തീവ്രതയില്‍ ഉണ്ടായ അന്ധതയോട് സഹതാപംകല്‍പ്പിച്ച് മാപ്പ് കൊടുക്കാന്‍ തോന്നിപോകുന്നു.
പലരും കാര്യങ്ങളെ വിഭാഗീയമായി കാണുന്നു ...
തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം ... പ്രഗ്യാ സിംഗ് ടാക്കൂരായാലും ..സൂഫിയ ആയാലും ...
അതിന്റെ അഭാവം കാര്യങ്ങളെ വഷളാക്കും ...ബാബറി മസ്ജിദ് ധ്വംസനത്തില്‍ പ്രതികളായി കണ്ടെത്തിയവരും ഗുജറാത്തില്‍ കൂട്ടക്കശാപ്പു നടത്തിയവരും, അത് ആസൂത്രണം ചെയ്തവരും എല്ലാം നിയമത്തിന്റെ മുന്നില്‍ വരണം ...
ഇവിടെ മോചനം അനിശ്ചിതത്ത്വത്തിലായ സ്വന്തം ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ ഇങ്ങനെ ഒരു മാര്‍ഗ്ഗമുണ്ടെന്ന് ആരെങ്കിലും ഒരു പെണ്‍ബുദ്ധിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായിട്ടാണ് സൂഫിയ ബസ്കത്തിക്കല്‍ സംഭവത്തിന്റെ ഗൂഡാലോചനയില്‍ പെട്ടു പോയതെങ്കില്‍,
അതൊക്കെ അവര്‍ അതില്‍ പെട്ടു എന്നു സമ്മതിച്ച ശേഷമുള്ള കാര്യമല്ലേ? പക്ഷെ അവര്‍ക്ക് അതില്‍ ഒരു പങ്കുമില്ല എന്നല്ലേ ഇപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്നത്? അവര്‍ പറയുന്നത് നസീറിനു മദനിയോടുള്ള വിരോധത്തിന്റെ പേരിലാണ് അവരെ പ്രതിയാക്കിയതെന്നല്ലേ?
ഇതൊക്കെ പറഞ്ഞതിനു ശേഷവും അവര്‍ അതില്‍ ഉള്‍പ്പെട്ടു എന്നതിന്റെ തെളിവു കിട്ടിയാല്‍ അവരെ വെറുതെ വിടണോ?
ഈ തെറ്റില്‍ ഒരു സ്ത്രീയുടെ ഭര്‍ത്യസ്നേഹത്തിന്റെ തീവ്രതയില്‍ ഉണ്ടായ അന്ധതയോട് സഹതാപംകല്‍പ്പിച്ച് മാപ്പ് കൊടുക്കാന്‍ തോന്നിപോകുന്നു.
സൂഫിയ എന്ന പര്‍ദ്ദയിട്ട സ്ത്രീയായപ്പോഴേക്കും പലതും കല്പ്പിച്ചു മാപ്പു നല്കാന് എത്ര പേരാണിറങ്ങിയിരിക്കുന്നത്?
ഭര്‍ത്താവുള്ള പര്‍ദ്ദയിട്ട മുസ്ലിം സ്ത്രീയായ സൂഫിയക്ക് നമുക്ക് മാപ്പു നല്‍കാം. ഭര്‍ത്താവില്ലാത്ത സിസ്റ്റര്‍ സെഫിയെ നമുക്ക് തൂക്കിലേറ്റാം. സിസ്റ്റര്‍ സെഫി ഒരു ഭാരത സ്ത്രീ തന്നെയല്ലേ? അതോ സോമാലിയന്‍ സ്ത്രീയാണോ? അവരെ കേരളാ പോലീസിനേക്കാളും മുന്തിയ ഇനം പോലീസ്സായ സി ബൈ ഐ കുറ്റക്കരിയെന്നും പറഞ്ഞ് എല്ലാവരുടെയും മുമ്പിലൂടെ ആനയിച്ചു നടന്നപ്പോള്‍ ഒരു അമ്മേടെ നായരും അച്ഛന്റെ അച്ചിയും സഹതപിച്ച് ഒരു പോസ്റ്റു പോലും എഴുതിയതായി ആരും അറിഞ്ഞിട്ടില്ല. പര്‍ദ്ദയുടെ തണലില്‍ മുഖം പോലും ആരും കാണാതെ നടന്നു പോയ സൂഫിയക്ക് വേണ്ടി എത്ര നായരച്ചന്മാര് കണ്ണീര് പൊഴിക്കുന്നു. മറ്റുള്ളവരൊക്കെ കൈ കൊണ്ട് മുഖം മറച്ചാണു പോലീസിനൊപ്പം നടന്നു പോയത്. പര്‍ദ്ദയില്ലാത്ത സെഫിയൊക്കെ എല്ലാ നായന്മരുടെയും കഴുകന് കണ്ണുകളുടെ തലോടലേറ്റും. പര്‍ദ്ദക്ക് അങ്ങനെയൊരു ഗുണമുണ്ട്.
സ്ത്രീ, മുസ്ലിം സ്ത്രീ, പര്‍ദ്ദയിട്ട മുസ്ലിം സ്ത്രീ ഇതൊക്കെ ഏത് കുറ്റം ചെയ്താലും രക്ഷപ്പെടാനുള്ള ഛിഹ്നങ്ങളായി വ്യഖ്യനിക്കുമ്പോള്‍ ഏതു ഭീകരവാദവും ഈ വാക്കുകളുടെ മറവില്‍ മഹത്വവത്കാരിക്കപ്പെടുന്നു.
ഇനി മദനി പറഞ്ഞ ചില വാക്കുകള്‍.
പര്‍ദയിട്ട സ്ത്രീയെയാണ് പോലീസ് അറസ്റു ചെയ്തുകൊണ്ടുപോകുന്നതെന്ന് ഓര്‍ക്കണം.
സൂഫിയ വിശുദ്ധയാണ്.
സൂഫിയയയെ പോലീസ് കൊല്ലുകയോ തിന്നുകയോ കടിച്ചുപറിക്കുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ.
ഇവിടെ എഴുതുന്ന പലര്‍ക്കും മദനിയുടെ വാക്കുകളും ഉദ്ദേശങ്ങളുമാണ്.
സ്ത്രീ എന്ന വികാരം മുസ്ലിം സ്ത്രീ എന്ന വികാരം, പര്‍ദ്ദയിട്ട മുസ്ലിം സ്ത്രീ എന്ന വികാരം. ഇതൊക്കെ കുത്തിപ്പൊക്കുന്നത് ഏത് അജണ്ടയുടെ ഭാഗമാണ്?
കുറ്റവാളിയാക്കപ്പെടുന്ന മിക്ക മുല്സിങ്ങളും ചെയ്യുന്നത് ഇതു തന്നെയാണ്. മുസ്ലിം ആയതു കൊണ്ട് പീഠിപ്പിക്കപ്പെടുന്നു. ഇവിടെ ഒരു പടി കൂടി കടന്ന്, പര്‍ദ്ദയിട്ട മുസ്ലിം സ്ത്രീ ആയതു കൊണ്ട് അവരുടെ ചെയ്തികളെ ആരും വിമര്‍ശിക്കാന്‍ പാടില്ല. ഇതില്‍ അമ്മേടെ നായരും തങ്ങളുടെ ബീവിയുമെല്ലാം ഒറ്റക്കെട്ട്.
കാളിദാസന്
നിങള്‍ കുമ്പിടീദെ ആളാല്ലെ? നായരുടെ അമ്മായിടെ മോളൊന്നുമല്ല സൂഫിയാ മദനി. അവര്‍ കുറ്റം ചെയ്താല്‍ ശിക്ഷിക്കുക തന്നെ വേണം,വേണ്ട എന്ന് നായര്‍ എവിടേയും പറഞ്ഞിട്ടില്ല.സൂഫിയായെ ഒരു വഷളന്‍ ആക്ഷേപിച്ചതിലെ വൈരുധ്യം എടുത്ത് കാണിച്ചു എന്ന് മാത്രം ! സൂഫിയയെ എന്നല്ലെ ഒരു സ്ത്രീയേയുംതെളിവില്ലാതെ ആക്ഷേപിക്കരുത് എന്നു തന്നെയാണു നായര്‍ പറഞ്ഞത്. അല്ലാതെ സൂഫിയ പര്‍ദ്ദ ഇട്ടത് കൊണ്ടോ,സിസ്റ്റര്‍ സെഫി മുഖം മറക്കാത്തത് കൊണ്ടോ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ നല്‍കേണ്ട എന്ന അഭിപ്രായം നായര്‍ക്ക് ഇല്ല. പിന്നെ കാളിദാസനായാലും , നായരായാലും ജന്മം കൊണ്ട് ഒരു മതം സ്വീകരിച്ചു എന്നതില്‍ കവിഞ്ഞ് ഒരു മതത്തേയും ആരും പഠിക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണു സത്യം . മനുഷ്യന് സ്വന്തം മതത്തെ ഉയര് ത്തിക്കാണിക്കാന് വേണ്ടി നടത്തുന്ന പെടാ പാടുകള്‍ ഏത് മതത്തേയും ദുര്‍ബ്ബലപ്പെടുത്തുകയേ ഉള്ളൂ. ദൈവം വിചാരിച്ചാല്‍ ഇവിടെ ഒരു പാട് മതങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ചിന്തിച്ചാല്‍ ഇതെല്ലാം മനുഷ്യന്മാരുടെ ഉപജീവനത്തിനായി സ്യഷ്ടിക്കപ്പെട്ടതാണെന്ന് ബോധ്യമാവും. ഇത്തരം കാര്യങ്ങളേ വികാരഭരിതമായി നേരിടാതെ ബുദ്ധിക്കു നിരക്കുന്ന രീതിയില്‍ സംയമനത്തോടെ സമീപിക്കുക. ഏക പക്ഷീയമായി ചില കാര്യങ്ങള്‍ വിളിച്ച് പറയാതെ ഇവിടെ ഭീകരവാദം കൊണ്ട് വളര്‍ന്ന ഹിന്ദു തീവ്രവാദികളും മുസ്ലിം തീവ്രവാദികളും ഉണ്ടെന്ന് മനസ്സിലാക്കുക. തീവ്രവാദി അതേത് ജാതിയാണെങ്കിലും എതിര്‍ക്കപ്പെടണം, അവരെ ഒരു കാലത്തും നായര്‍ വെള്ള പൂശില്ല. സൂഫിയാമദനിയില്‍ തട്ടി ഈ അന്വേഷണങ്ങള്‍ ഒതുങ്ങിപ്പോകരുത് എന്നാണ് ഈ വിഷയത്തില്‍ നായരുടെ അഭിപ്രായം.പിന്നെ തീവ്രവാദം ഇപ്പോള്‍ ഒരു സ്പോണ്‍സേര്‍ഡ് പരിപാടിയാണു എന്ന അര്‍ത്ഥത്തിലാണ് സാമ്പത്തിക നേട്ടത്തിനായി ചെയ്യുന്നു എന്ന് പറയുന്നത്. അതിന്റെ അര്‍ത്ഥം വളച്ചൊടിച്ച് ഇങ്ങനേയുമാക്കാം :) ഭീകരവാദ പ്രവര് ത്തനങ്ങള്‍ക്ക് ഹവാല പണം ഒഴുകുന്നു എന്ന് പറയുമ്പോള്‍ ബോംബു വാങ്ങാന്‍ ഇത്രയൊക്കെ പണം വേണോ?
ഇവിടെ അഭിപ്രായങ്ങള്‍ പങ്ക് വെച്ച എല്ലാ മാന്യ വായനക്കാര്‍ക്കും നന്ദി.
മുസ്ലീം സ്ത്രീ, പര്‍ദ്ദ എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കാണിവിടെ വികാരം ഇളകുക കാളിദാസാ? മദനി അതൊക്കെ പറഞ്ഞിട്ടും ആര്‍ക്കും വികാരം ഇളകിയില്ലല്ലോ. അതില്‍ കൂടുതല്‍ വികാരമിളകി കേരളം മുഴുവന്‍ വ്യഭിചരിച്ച് നടന്ന കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗിന്റെ സെക്രട്ടറിയായിട്ട് അരിയിട്ട് വാഴിക്കുമ്പോള്‍ ഉള്ള വികാരം എന്താണെന്ന് മനസ്സിലാക്കിയാല്‍ ഇത്തരം അഭിപ്രായം ഉണ്ടാവില്ല. മദനിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിലും വലിയ ഭീകരവാദമാണോ ബസ് കത്തിക്കല്‍ എന്ന് ചിന്തിച്ചാല്‍ , കളമശ്ശേരി ബസ് ഇപ്പോഴും കത്തുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാകും . മുസ്ലിമെന്നും പര്‍ദ്ദയെന്നു മൊക്കെ കേള്‍ക്കുമ്പോള്‍ വിറളിപിടിക്കേണ്ട കാര്യമില്ല. പര്‍ദ്ദയല്ല തലേക്കെട്ടും താടിയും വെച്ചാലും തീവ്രവാദ പ്രവര്‍ത്തനം നടത്തിയാല്‍ ശിക്ഷിക്കുക തന്നെ വേണം.അതു തന്നെയാണുഎന്റെയും അഭിപ്രായം!
അമ്മേടെ നായരേ,
ഞാന്‍ ആരുടെ അളാണെന്നതിനെന്താണ് പ്രസക്തി?
നായരെ ഉദ്ദേശിച്ചു മാത്രമല്ല ഞാന്‍ ഇവിടെ എഴുതിയത്. സൂഫിയയെ വിമര്‍ശിച്ചപ്പോഴും ചീത്ത പറഞ്ഞപ്പോഴും രോഷം കൊണ്ട എല്ലാവരെയും ഉദ്ദേശിച്ചാണ്.
സെഫി എന്ന കന്യാസ്ത്രീയുടെ ലൈംഗികാവയവം പരിശോധിച്ചപ്പോഴും അവര്‍ കന്യാ ചര്‍മ്മം തുന്നിപിടിപ്പിച്ചതാണെന്നു സി ബി ഐ പറഞ്ഞപ്പോഴും നായരുടെയും കൂട്ടരുടെയും ധാര്‍മ്മിക രോഷം കാശിക്കു പോയിരുന്നോ? സൂഫിയക്ക് കാമുകന്മാരുണ്ടെന്നു പറഞ്ഞതിലും കേമമായിരുന്നോ സി ബി ഐ ചെയ്ത പണി? ആ സ്ത്രീക്കുമില്ലേ ചില അന്തസൊക്കെ? അതൊക്കെ നായരും മറ്റും മറന്നു എന്നാണു ഞാന്‍ സൂചിപ്പിച്ചത്.
ഇവിടെ സൂഫിയ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയാണ്. അത് ഒരു നിയമ വിഷയവുമാണ്. നിയമം അതിന്റെ വഴിക്ക് പോകട്ടേ. ഇതിനിടയില്‍ സൂഫിയയുടെ മതത്തെ പഠിക്കാന്‍ ശ്രമിക്കേണ്ട അവശ്യം എന്താണ്? മതവുമായി ഈ നിയമപ്രശ്നം കുട്ടിക്കുഴക്കുനതു തന്നെ എന്തിനാണ്?
മതത്തെ വികാരഭരിതമായി നേരിടാതെ ബുദ്ധിക്കു നിരക്കുന്ന രീതിയില്‍ സംയമനത്തോടെ സമീപിക്കുക എന്നുപദേശികേണ്ടത് സൂഫിയയേയും മദനിയേയും ഇവിടെ മതവും പര്‍ദ്ദയും പരാമര്‍ശിച്ച മറ്റുള്ളവരെയുമാണ്.
സൂഫിയാമദനിയില്‍ തട്ടി ഈ അന്വേഷണങ്ങള്‍ ഒതുങ്ങിപ്പോകരുത് എന്നാണ് ഈ വിഷയത്തില്‍ നായരുടെ അഭിപ്രായമെങ്കില്‍ അവരുടെ സ്ത്രീത്വമോ പര്‍ദ്ദയോ മതമോ പരാമര്‍ശിക്കരുത്. അവര്‍ നിയമത്തിന്റെ മുമ്പില്‍ അവരുടെ നിരപരാധിത്വം തെളിയിക്കട്ടേ. എന്തിനാണവര്‍ക്ക് പ്രത്യേക പരിഗണന. സ്ത്രീ എന്ന നിലയിലും മുസ്ലിം എന്ന നിലയിലും പര്‍ദ്ദ ധരിക്കുന്ന വ്യക്തി എന്ന നിലയിലും?
സച്ചിന്,
മുസ്ലീം സ്ത്രീ, പര്‍ദ്ദ എന്നൊക്കെ പറഞ്ഞാല്‍ ആരുടെയും വികാരം ഇളകുകയില്ലെങ്കില് പിന്നെ എന്തിനാണതൊക്കെ പറയുന്നത്? അതിനൊരു പ്രസക്തിയുമില്ലെങ്കില് സൂഫിയയെ മറ്റേതൊരു പ്രതിയേയും പോലെ കണ്ടാല്‍ പോരെ?
അവരും അവരുടെ ഭര്ത്താവുമാണാ വിഷയങ്ങള്‍ പത്രക്കാരോടു പറഞ്ഞതും ജാമ്യ ഹര്ജിയിലുള്പ്പെടുത്തിയതും. ഈ പോസ്റ്റില്‍ അമ്മേടെ നായരു മുതല്‍ മറ്റു പലരും അതേ അഭിപ്രായമാണ് പങ്കു വച്ചതും. അതൊക്കെ വച്ച് മുസ്ലിം വികാരമുണര്‍ത്താനും കോടതിയുടെ സഹതാപം പിടിച്ചു പറ്റാനുമാണവര് ശ്രമിച്ചത്. അതു കേട്ട് മുസ്ലിങ്ങള്‍ ഇളകാത്തത് അവരുടെ പക്വത.
വ്യഭിചരിച്ചു നടന്ന കുഞ്ഞാലിക്കുട്ടി എന്നു സച്ചിന് പറയുന്നത് കുഞ്ഞാലിക്കുട്ടിയുടെ കൂടെ ഉണ്ടായിരുന്നതു കൊണ്ടാണോ? സച്ചിന്റെ വാക്കുകള്‍ കടമെടുത്താല്‍ ഭീകരയായ സൂഫിയ എന്നു പറയുന്നതില്‍ യാതൊരു തെറ്റുമില്ല. കുഞ്ഞാലിക്കുട്ടി മുസ്ലിം മത വികാരം ഇളക്കാന്‍ നോക്കി പക്ഷെ വിജയിച്ചില്ല. മുസ്ലിങ്ങളുടെ കോട്ട തന്നെ അദ്ദേഹത്തെ പരജയപ്പെടുത്തി.
പി ഡി പിക്ക് എത്ര വോട്ടിപ്പോള് ഉണ്ടെന്ന് ആലപ്പുഴയൊക്കെ തെളിയിച്ചു. അതു കൊണ്ട് പി ഡി പി വികാരം ഇളക്കാന്‍ നോക്കിയാലും വലിയ പ്രയോജനമില്ല. പിന്നെ പരീക്ഷിക്കാവുന്നത് മുസ്ലിം വികാരം ഇളക്കാനാണ്. അതിന്റെ ഭാഗമാണ്, സൂഫിയ വിശദ്ധയായ മുസ്ലിം സ്ത്രീയാണ്, പര്‍ദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീയാണ്, അഞ്ചുനേരം നിസ്കരിക്കുന്ന മുസ്ലിം സ്ത്രീയാണ് എന്നൊക്കെ പത്രക്കാരോടു പറഞ്ഞതും.
സച്ചിന്,
മദനിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭീകരവാദമാണ് ബസ് കത്തിക്കല്‍ എന്ന ഭീകരവാദത്തേക്കാള്‍ വലിയതെന്നതില് സംശയമില്ല. എന്നു കരുതി ബസ് കത്തിക്കല്‍ എന്നത് ഭീകരവാദം അല്ലാതാകില്ല. അതിന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. അതിനാണ് സൂഫിയയെ അറസ്റ്റ് ചെയ്തതും. അതിനെ പ്രതിരോധിക്കാന്‍ മതവും വേഷവുമൊക്കെ വലിച്ചിഴച്ചു കൊണ്ടു വരുന്നത് നല്ല കാര്യമല്ല.
മുസ്ലിം എന്നും നിസ്കാരം എന്നും പര്‍ദ്ദ എന്നും പറഞ്ഞ് മത വികാരം കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നവരെ കേരളത്തിലെ ഭൂരിഭാഗം മുസ്ലിങ്ങളും തിരിച്ചറിയുന്നുണ്ട്. അത് കേട്ട് അവരാരും വികാരം കൊള്ളുന്നുമില്ല. അതാണ് തീവ്രവാദികളല്ലാത്ത മുസ്ലിങ്ങളുടെ പ്രതികരണം കാണിക്കുന്നത്.
പര്‍ദ്ദയും തലേക്കെട്ടും താടിയും തീവ്രവാദ പ്രവര്‍ത്തനം നടത്തനുള്ള ഉപാധികളായി കരുതുന്ന മനോഭാവവും എല്ലാവരും തിരിച്ചറിയണം.പര്‍ദ്ദയിട്ട സ്ത്രീ ഭീകര പ്രവര്‍ത്തനം നടത്തിയിട്ട് അവരും അവരുടെ ഭര്‍ത്താവും അതേ പര്‍ദ്ദയുടെ പേരില്‍ മത വികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതും നീതി പീഠത്തിന്റെ സഹതാപം പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നതും കൂടി തിരിച്ചറിയണം.
കാളിദാസന്
താങ്കള്‍ കുമ്പിടീടെ ആളാണെന്നൊക്കെ ചുമ്മാ ഒരു ഇന്നച്ചന് ശൈലിയില്‍ പറഞ്ഞു എന്നേയുള്ളൂ. ഈ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ പലരും വികാരഭരിതരാകുകയും നല്ലൊരു ചര്‍ച്ച നടക്കാതെ പോകുകയും ചെയ്യാറുണ്ട്.ആരോഗ്യപരമായ ചര്‍ച്ചകള്‍ ഇവിടെ നടക്കണം എന്നാണു നായര്‍ ഉദ്ദേശിക്കുന്നത്. ഇനിയും നല്ല ചര്‍ച്ചകള്‍ക്ക് വഴി വെക്കാവുന്ന പോസ്റ്റുകളുമായി വീണ്ടും കാണാം
നന്ദി കാളിദാസന്
നായരേ,
ആരോഗ്യപരമായ ചര്‍ച്ചകള്‍ ഇവിടെ നടക്കണം എന്നാണു നായര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനിടക്ക് കുമ്പിടീടെ ആളാണെന്ന തറ വളിപ്പൊക്കെ ആവശ്യമുണ്ടോ?
Post a Comment