Monday, March 8, 2010

വനിതാ ബില്ലും പവനാഴിയും ശവമായോ??

എന്തൊക്കെ ബഹളമായിരുന്നു,മലപ്പുറം കത്തി കൊണ്ടോട്ടി മൂസ,എന്നിട്ടെന്തായി? പവനാഴി ശവമായി എന്ന് പറഞ്ഞ പോലായി കാര്യങ്ങള്‍? സോണിയാ ഗാന്ധീടെ പ്രത്യേക താല്പര്യ പ്രകാരം ലോക വനിതാ ദിനത്തില്‍ ഭാരതത്തിലെ വനിതകള്‍ക്കുള്ള സമ്മാനം,പ്രക്യതിയുടെ മിശ്രണം റ്റാറ്റയുടെ പാകിങ്ങ്! ഹോ എന്റമ്മോ അങ്ങിനെ വീണ്ടും വനിതാ ബില്ല് ഒരു ഗോസ്റ്റായി!

സത്യത്തില്‍ ഈ വനിതാ ബില്ലിന്റെ ഗുണങ്ങള്‍ നമ്മുടെ രാജ്യത്തെ താഴേക്കിടയിലുള്ള വനിതകള്‍ക്ക് ലഭ്യമാകുമോ? ദളിതരും താഴ്ന്ന ജാതിയില്‍ (ഇന്നും ജാതി വേര്‍ തിരിവു തുടരുന്നു! കഷ്ടം) പെട്ട വനിതകള്‍ക്കും ജീവിതത്തില്‍ എന്തെങ്കിലും ഗുണം ലഭിക്കുമോ? തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ജയിച്ച് നിയമസഭയിലോ ലോകസഭയിലോ എത്തിയാല്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ തീരുമോ? അങ്ങിനെയെങ്കില്‍ ഇതിന് മുന്‍പ് അധികാരം കയ്യാളിയ സ്ത്രീ രത്നങ്ങള്‍ തികഞ്ഞ പരാജയമാണോ? സോണിയാ ഗാന്ധിയും,രാഷ്ട്രപതി പ്രതിഭാ പട്ടേലും,മമതാ ബാനര്‍ജിയുമൊക്കെ എന്തെങ്കിലും സംവരണം കൊണ്ട് ഉയര്‍ന്ന് വന്നവരാണോ? അപ്പോള്‍ ഉയര്‍ന്ന് വരണമെങ്കില്‍ ഒരു സംവരണം ആവശ്യമില്ല എന്നത് സത്യമാണ്.

സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് ദാരിദ്ര്യത്തില്‍ നിന്നാണ്. പട്ടിണിയുടേയും പരിവട്ടത്തിന്റേയും ജീവിത ചുറ്റുപാടില്‍ നിന്നും അവളുടെ ദുരന്ത കഥ ആരംഭിക്കുകയായി. വീട്ടിലെ പണികള്‍ സ്ത്രീകള്‍ക്ക് മാത്രം ചെയ്യേണ്ട ഒന്നാണ് എന്ന ഒരു നാട്ടുനടപ്പ് പ്രകാരം പഠനം വളരെ നേരത്തെ ഉപേക്ഷിക്കേണ്ടി വരുന്നു. വിദ്യയില്ലാത്ത അവള്‍ പിന്നെ ഒരു കുടുമ്പത്തിന് വിളക്കാവാന്‍ തന്റെ വിദ്യകൊണ്ട് കഴിയാതെ വരുന്നിടത്താണ് അവളുടെ ജീവിതത്തില്‍ ഇരുട്ട് പരക്കുന്നത്. ഈ ഇരുട്ടില്‍ നിന്നും കണ്ണടച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അവര്‍ ഓട്ടത്തിനിടയില്‍ ചെന്ന് വീഴുന്നത് പല ചതിക്കുഴികളില്‍. ചിലര്‍ വേശ്യാവ്യത്തികളില്‍ ഏര്‍പ്പെട്ട് പട്ടിണി മാറ്റുന്നു,ശരീരം കൊണ്ട് പണം സമ്പാദിക്കാന്‍ കഴിയുമെന്ന തിരിച്ചറിവില്‍ ബന്ധങ്ങളും സംസ്കാരവും പിച്ചിച്ചീന്തി എറിയപ്പെടുന്നു.ചിലര്‍ മെച്ചപ്പെട്ട ജീവിത ചുറ്റുപാട് കാംക്ഷിച്ച് പ്രലോഭനങ്ങളിലും ജോലി വാഗ്ദാനങ്ങളിലും ചെന്ന് പെട്ട് നശിപ്പിക്കപ്പെടുന്നു. ഇതാണ് ഒരു സാധാരണ ദരിദ്ര കുടുമ്പത്തിലെ ഒരു സ്ത്രീയ്ക്ക് സംഭവിക്കുന്ന ഒരു ശരാശരി ജീവിത ക്രമം.ഈ ഒരു ജീവിത ചുറ്റുപാടിന് മാറ്റം വരും എന്നുണ്ടെങ്കില്‍ ഈ ബില്ലിനെ നായര്‍ അനുകൂലിക്കുന്നു!

സ്ത്രീ ഇന്ന് വിപണിയിലെ പൊന്മുട്ടയിടുന്ന താറാവണ്.ആണുങ്ങള്‍ ഇടുന്ന അടിവസ്ത്രത്തിന്റെ പരസ്യ ചിത്രമായാലും അതില്‍ സ്ത്രീ സാമീപ്യം ഒഴിച്ച് കൂടാനാവാത്തതാണ്.ഇവ്വിധം സ്ത്രീകള്‍ വിപണന തന്ത്രങ്ങളിലെ ഒഴിച്ച് കൂടാനാകാത്ത ഘടകമായി മാറിയിരിക്കുന്നു.തീര്‍ച്ചയായും ഉയര്‍ന്ന നിലയിലുള്ള ഒരു ജീവിത നിലവാരമുള്ളവരാണ് ഇത്തരത്തില്‍ മോഡലുകളായും സിനിമാ നടികളായും പരിണമിക്കുന്നത്.പലരും ആ നിലയില്‍ എത്തിപ്പെടാന്‍ പല വിധ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്.സിനിമാ നടികളോ അതി പ്രശസ്തരോ ആയിക്കഴിഞ്ഞാല്‍ പിന്നെ ആ ജീവിത നിലവാരം തുടര്‍ന്ന് കൊണ്ടുപോകാനുള്ള ഭഗീരഥ പ്രയത്നത്തിലായിരിക്കും പിന്നീട് അത്തരം തരുണീ മണികള്‍. ഇന്ത്യാ ഗവര്‍മേന്റിന്റെ കമ്മട്ടത്തിലടിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പണം അച്ചടിച്ചെടുക്കാന്‍ കഴിയുന്ന മെഷിനായി താന്‍ മാറിയെന്ന തിരിച്ചറിവ് ഇത്തരം ചില സ്ത്രീകളെ നക്ഷത്ര വേശ്യകളക്കുന്നു. ഇവിടേയും സ്ത്രീകള്‍ വേശ്യാവ്യത്തിയിലേക്ക് കടക്കുന്നത് സംസ്കാരം അറിയാഞ്ഞിട്ടോ വിദ്യഭ്യാസമില്ലാഞ്ഞിട്ടോ അല്ല എന്നത് പ്രസക്തമാണ്.പല റെയിഡുകളിലും മറ്റും പിടിക്കപ്പെടുന്ന പ്രശസ്ത സിനിമാ നടികള്‍ അഭിനയിച്ച് ഫലിപ്പിച്ച വേഷങ്ങള്‍ അവരുടെ പ്രവര്‍ത്തികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് റെയിഡുകളില്‍ നിന്നും പിടിച്ച് മുഖം മറച്ച് പടിയിറങ്ങി വരുമ്പോള്‍ മാത്രമാണ് നമ്മള്‍ മനസ്സിലാക്കുന്നത്. ഇത്തരം സ്ത്രീകളുടെ ഈ ദുര്‍ന്നടപ്പിന് ഒരു പരിഹാരം ഉണ്ടാവുമെങ്കില്‍ നായര്‍ ഈ വനിതാ ബില്ലിനെ അനുകൂലിക്കുന്നു!

നാട്ടില്‍ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം നാള്‍ക്ക് നാള്‍ കൂടി വരുന്നു.ബ്ലൂ ടൂത്തിലും,ഇന്റര്‍ നെറ്റിലും സ്ത്രീകള്‍ പ്രധാന ശബ്ദത്തിലും വേഷത്തിലും അഭിനയിച്ച നീല ചിത്രങ്ങള്‍ പ്രചരിക്കുന്നു.വളര്‍ന്ന് വരുന്ന സ്ത്രീകള്‍ ആത്മഹത്യയിലേക്ക് നിര്‍ഭയമായി നടന്ന് കയറുന്നു.കുറ്റ ക്യത്യങ്ങളില്‍ സ്ത്രീകളുടെ പങ്ക് മുമ്പത്തേക്കാളേറെ വര്‍ദ്ധിച്ചിരിക്കുന്നു.സ്ത്രീകളിലെ അക്രമ വാസന ഭയാനകമാകും വിധം ഉയര്‍ന്നിരിക്കുന്നു.വിദ്യഭ്യാസ മേഖലയില്‍ വളരെയേറെ മുന്നിലായിരുന്ന സ്ത്രീകള്‍ ഇന്ന് ഏറെ പിന്നിലാണ് എന്ന് തന്നെ പറയാം.ഈ അവസ്ഥകള്‍ക്കൊക്കെ മാറ്റം വരുമെങ്കില്‍ നായര്‍ ഈ വനിതാ ബില്ലിനെ അനുകൂലിക്കുന്നു.

സ്ത്രീ സമത്വം എന്നൊരു ഉട്ടോപ്പിയന്‍ വാദമാണ് ഇന്നത്തെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം.സമസ്ത മേഖലകളിലും സ്ത്രീ തന്റെ കഴിവ് തെളിയിച്ചിട്ടും അവള്‍ അര്‍ഹിക്കുന്ന പ്രാധാന്യം അവള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് ഒരു പ്രധാന രോദനം.ഈ സമത്വം കൊണ്ട് ഒരു പുരുഷന്റെ തലയില്‍ കേറി ഇരിക്കണം എന്നാണോ സ്ത്രീ ഉദ്ദേശിക്കുന്നത്? അല്ലെങ്കില്‍ സമത്വത്തിന്റെ പേരില്‍ എന്ത് അവഗണനയാണ് അവര്‍ നേരിടുന്നത്? അല്ലെങ്കില്‍ സ്ത്രീകള്‍ വഴിപിഴയ്ക്കുന്നതിന്റെയൊക്കെ കാരണം പുരുഷന്മാര്‍ മാത്രമാണോ? വേശ്യ വ്യത്തി പിടിക്കപ്പെടുമ്പോള്‍ പീഡനമാകുന്നത് ഇന്ന് സര്‍വ്വ സാധാരണമാണ്. സകല പീഡനങ്ങള്‍ക്കും വാണിഭങ്ങള്‍ക്കും പിന്നില്‍ സ്ത്രീകള്‍ തന്നെയാണ് കൂട്ടിക്കൊടുപ്പ്കാരെന്ന് നാം കണ്ടതാണ്. എന്നിട്ടും സമത്വം കോപ്പ് മണ്ണാ‍ങ്കട്ട!

പുരോഗമനവാദികളായ കുറേ സ്ത്രീകളുണ്ട്, അവരെക്കുറിച്ച് നായര്‍ക്ക് സഹതാപം മാത്രമേയുള്ളൂ. കഴിഞ്ഞ ദിവസം ഒരു ടിവി ന്യൂസില്‍ ഒരു സ്ത്രീയെ പരിചയപ്പെടുത്തി, പേര് സുനില്‍!സുനില്‍ എന്ന പേരു സ്വീകരിച്ച ആ ഭയങ്കരി ഡോക്ട്രേറ്റ് ഉള്ളവരും ഒരു കോളെജിലെ വകുപ്പ്മേധാവിയുമാണ്! ഇത് കണ്ടപ്പോള്‍ നായര്‍ക്ക് ആ പഴയ പഴഞ്ചൊല്ലാണ് ഓര്‍മ്മ വന്നത്, “അമ്മായി മീശ വെച്ചാല്‍ അമ്മാവനാവില്ല” എന്ന് തന്നെ! നായര്‍ക്ക് ഈ മഹതി ഡോ.സുനില്‍ എന്ന സ്ത്രീയോട് ഒന്നേ പറയാനുള്ളൂ,പേരു മാത്രം പുരുഷന്റേതായത് കൊണ്ട് ഇവിടെ ഒരു വിപ്ലവവും ഉണ്ടാകുന്നില്ല,അത്രയ്ക്ക് സമത്വം വേണമെങ്കില്‍ പുരുഷന്റെ ഒരു “കിടുതാപ്പി” ഫിറ്റ് ചെയ്ത് ഒരു പുരുഷ വനിതയായി സമത്വം തെളിയിക്കാന്‍ ശ്രമിക്കൂ. ഇത്തരം അബദ്ധജടിലമായ കാട്ടിക്കൂട്ടലുകളണ് സ്ത്രീകളുടെ വില കുറച്ച് കാണിക്കാന്‍ ഇടവരുത്തുന്നത്. സ്ത്രീയ്ക്ക് ശാരീരികമായും മാനസികമായും പുരുഷന്മാരില്‍ നിന്നും വ്യക്തമായ അന്തരം ദൈവം തമ്പുരാന്‍ സ്യഷ്ടിപ്പില്‍ തന്നെ വരുത്തിയിട്ടുണ്ട്. ആ ഒരു വ്യത്യാസം മനസ്സിലാക്കി അവള്‍ ഇരിക്കേണ്ടിടത്ത് അവള്‍ ഇരുന്നാല്‍ അവിടെ വേറെ ആരും കയറി നിരങ്ങില്ല. ഇല്ലെങ്കില്‍ കുഞ്ഞാലി മുസ്ലിയാര്‍ വാ വട്ടം കുറഞ്ഞ കുടത്തിലേക്ക് ഒരു തുള്ളി പോലും തുളുമ്പാതെ മൂത്രമൊഴിക്കാന്‍ പറഞ്ഞപ്പോള്‍ നാണം കെട്ട് തോറ്റ് പോയ കഥ ഇവിടെ വീണ്ടും കേള്‍ക്കേണ്ടി വരും. ഒരു പക്ഷേ ഇപ്പോള്‍ ഒരു തുള്ളി പോലും തുളുമ്പാതെ മൂത്രമൊഴിക്കാനുള്ള സൂത്രം വിപണിയില്‍ ഉണ്ടെന്ന് സമര്‍ത്ഥിച്ചാലും സ്ത്രീകള്‍ ഇപ്പോഴും ആ കഥയുടെ പ്രേതാലയത്തില്‍ തന്നെയാണെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്.കേവലം ഭാര്യ ഭര്‍ത്താവു എന്ന സാമൂഹിക ബന്ധത്തില്‍ മാത്രമാണ് സ്ത്രീ ഈ സമത്വമില്ലായ്മ പ്രസംഗിച്ച് നടക്കുന്നത്. അതിനുത്തരവാദി സമൂഹമോ ചുറ്റ്പാടോ അല്ല, കേവലം രണ്ട് മനസ്സുകളുടെ “ഈഗോ”ഒന്ന് കൊണ്ട് മാത്രമാണ്. നായര്‍ പറഞ്ഞ് വന്നത്, വനിതാ സംവരണ ബില്ല് വരുന്ന പക്ഷം സ്ത്രീകള്‍ വീണ്ടും ഈ ഈഗോയ്ക്ക് അടിമപ്പെടുകയും കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശിഥിലമാക്കപ്പെടുകയും ചെയ്യുമെന്ന് നായര്‍ ഭയപ്പെടുന്നു. സ്ത്രീകള്‍ ജോലി ചെയ്ത് കുടുംബം നടത്താന്‍ തുടങ്ങിയപ്പോള്‍ കുടുംബങ്ങളില്‍ വിവാഹ മോചനങ്ങളുടേയും പുരുഷ പീഡനങ്ങളുടേയും കണക്കുകള്‍ വര്‍ദ്ധിച്ച പോലെ ഈ ഒരു സംവരണം കൊണ്ടും അത്തരം വിപരീത ഫലങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. അല്ലാതെ ഈ ബില്ലുകൊണ്ടെന്നല്ല വേറെ ഏതൊക്കെ തരം ബില്ല് വന്നാലും സ്ത്രീകളുടെ സ്വഭാവമോ മനോഭാവമോ മാറാന്‍ പോകുന്നില്ല! മറിച്ച് അധികാരത്തിന്റേയും അഹങ്കാരത്തിന്റേയും മൂര്‍ത്തീ ഭാവമായി മാറി കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന ഒരു കാഴ്ച അതി വിദൂരമല്ല എന്ന് തന്നെയാണ് നായരുടെ പക്ഷം.ഇനിയും എന്തൊക്കെ ബില്ല് കാണാന്‍ കിടക്കുന്നു!

ഈ വനിതാ സംവരണ ബില്ലു കൊണ്ട് സ്ത്രീകള്‍ അഹങ്കാരികളും സര്‍വ്വോപരി നിഷേധികളും ആവാന്‍ മാത്രമേ ഉപകരിക്കൂ എന്നുണ്ടെങ്കില്‍, നായര്‍ ഈ കടിക്കുന്ന പട്ടിയെ പേടിക്കുന്നു.ഈ ബില്ലിനെ എതിര്‍ക്കുന്നു!ഇത് ഈ ബില്ലിന്റെ ഒരു സാമൂഹിക വശം മാത്രമാണെന്ന് വിശ്വസിക്കുന്നുവെങ്കിലും! ഈ ബില്ലുകൊണ്ട് ഇവിടെ ഒരു മാറ്റവും നടക്കാന്‍ പോകുന്നില്ല.പട്ടിണിയും അടിസ്ഥാനപരമായ വിദ്യഭ്യാസവും ഇല്ലാത്തതാണ് നമ്മുടെ രാജ്യത്തിലെ സ്ത്രീകളുടെ ശാപം.സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ഇടവരുന്ന എല്ലാ അവസ്ഥയിലും മേഖലകളിലും അത് ഒരു തടസവുമില്ലാതെ തുടരുന്നു.തടയേണ്ടവര്‍ തന്നെ അത്തരം ചൂഷണത്തിന്റെ ഭാഗഭാക്കാവുന്നു! വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ. നമ്മുടെ രാജ്യത്തെ നൂറ് കോടി ജനങ്ങള്‍ക്ക് ഒരു കോടി രൂപാ വീതം നല്‍കിയാലും ബജറ്റില്‍ മറ്റു വകുപ്പുകള്‍ക്കും കോടിക്കണക്കിന് സമ്പാദിച്ച് കൂട്ടുന്ന സമ്പന്ന വര്‍ഗ്ഗത്തിനും പിന്നേയും അഴിമതി ചെയ്യാന്‍ പണം ബാക്കിയാണ്. രാജ്യത്തിന്റെ പ്രതിരോധത്തിനും ആയുധം വാങ്ങിക്കൂട്ടുന്നതിന്നും കോടാനു കോടി രൂപ ചിലവാക്കുമ്പോള്‍ ഒരു നേരത്തെ അന്നത്തിനു വേണ്ടി ക്യൂ നിന്ന് തിക്കിലും തിരക്കിലും പെട്ട് മരിക്കുന്ന പാവപ്പെട്ട പട്ടിണിപ്പാവങ്ങള്‍ക്ക് അതുണ്ടാക്കിക്കൊടുക്കാനുള്ള ബില്ലാണ് ഏറ്റവും ആദ്യം പാസാക്കേണ്ടത്.അതൊന്നും നടക്കാന്‍ പോകുന്നില്ല, കാരണം ജനങ്ങള്‍ക്ക് വിദ്യഭ്യാസവും അടിസ്ഥാന സൌകര്യങ്ങളും പണവും നല്‍കിയാല്‍ ഈ സാമാജികരെ തിരഞ്ഞെടുത്തയക്കാന്‍ ജനങ്ങള്‍ക്ക് ഒട്ടും താല്പര്യമുണ്ടാകില്ല എന്നത് കൊണ്ട് തന്നെ.

കാലാ കാലം രാജ്യത്ത് പട്ടിണിപ്പാവങ്ങള്‍ നില നില്‍ക്കേണ്ടത് നമ്മുടെ ഭരണ കര്‍ത്താക്കളുടെ ആവശ്യമാണ്. അധികാരം കിട്ടാനായി ചവിട്ടിക്കയറാനുള്ള കേവലം ചവിട്ട് പടികള്‍മാത്രമാണ് രാജ്യത്തെ ജനങ്ങള്‍ എന്ന് വിളിക്കുന്ന വോട്ടു ചെയ്യുന്ന കഴുതകള്‍. ഈ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെ കഴിഞ്ഞെങ്കിലും കണ്ണീര്‍ ഇപ്പോഴും ബാക്കി.എന്നാലും പാവങ്ങള്‍ക്കും അശരണരായ സ്ത്രീകള്‍ക്കും വേണ്ടി അധികാര വര്‍ഗ്ഗം ബില്ലുകളും മറ്റും പാസാക്കാന്‍ ശ്രമിച്ച് കൊണ്ടേയിരിക്കും. ഇതൊക്കെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണെന്ന് ഈ കഴുതകള്‍ എന്നാണ് മനസ്സിലാക്കുക! അതിന്റെ ഭാഗമായി സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ വേണ്ടിയാണ് വനിതാ ബില്‍ പാസാക്കാന്‍ ആ പാവപ്പെട്ട ഭരണ കര്‍ത്താക്കള്‍ ഈ പെടാ പാടൊക്കെ പെടുന്നത്, അല്ലാതെ കേവലമൊരു വനിതാ ബില്ലിനോട് പോലും പ്രതിബദ്ധത ഇല്ലാഞ്ഞിട്ടല്ല അത് പാസാവാത്തത് എന്നൊന്നും ചിന്തിക്കുന്നത് പോലും പാപമാണ്!രാജ്യ ദ്രോഹമാണ്!ഹല്ല പിന്നെ.

എന്നാ നായരങ്ങട്....

8 comments:

അമ്മേടെ നായര് said...

മണിക്കൂറില്‍ ആയിരങ്ങള്‍ അടിക്കുന്ന സര്‍ക്കാര്‍ കമ്മട്ടത്തേക്കാള്‍ മണിക്കൂറില്‍ ലക്ഷങ്ങള്‍ അടിച്ചെടുക്കുന്ന നക്ഷത്ര വേശ്യകളും സ്ത്രീകളില്‍ ഉന്നതരത്രേ!വനിതാ ബില്ലില്‍ ഈ മേഖലയിലേക്ക് കടന്ന് വരാന്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന് നായര്‍ ഭയപ്പെടുന്നു! കലികാലം! ശിവ ശിവാ...

എന്നാ നായരങ്ങട്...

Anonymous said...

കേവലമൊരു വനിതാ ബില്ലിനോട് പോലും പ്രതിബദ്ധത ഇല്ലാഞ്ഞിട്ടല്ല അത് പാസാവാത്തത് എന്നൊന്നും ചിന്തിക്കുന്നത് പോലും പാപമാണ്!രാജ്യ ദ്രോഹമാണ്!ഹല്ല പിന്നെ.

kalakki naayare kalakki

noordheen said...

പേര് സുനില്‍!സുനില്‍ എന്ന പേരു സ്വീകരിച്ച ആ ഭയങ്കരി ഡോക്ട്രേറ്റ് ഉള്ളവരും ഒരു കോളെജിലെ വകുപ്പ്മേധാവിയുമാണ്! ഇത് കണ്ടപ്പോള്‍ നായര്‍ക്ക് ആ പഴയ പഴഞ്ചൊല്ലാണ് ഓര്‍മ്മ വന്നത്, “അമ്മായി മീശ വെച്ചാല്‍ അമ്മാവനാവില്ല” എന്ന് തന്നെ!

woh thanne thanne!;)

സച്ചിന്‍ // SachiN said...

ബ്ലൂ ടൂത്തിലും,ഇന്റര്‍ നെറ്റിലും സ്ത്രീകള്‍ പ്രധാന ശബ്ദത്തിലും വേഷത്തിലും അഭിനയിച്ച നീല ചിത്രങ്ങള്‍ പ്രചരിക്കുന്നു .... :):)

ഹ ഹ ഹ അത് കലക്കി നായരേ....പിന്നെ നായരു പറഞ്ഞ പോലെ ബില്ലിന്റെ സാമൂഹിക വശം ഇങ്ങെനെയൊക്കെതന്നെയാകും ! എത്രയായാലും പെണ്ണല്ലേ വര്‍ഗ്ഗം ! ഞാന്‍ ഓടി രക്ഷപ്പെട്ടേ... :)

Anonymous said...

നായരേ ബില്ലൊക്കെ പാസായി. ഇനി കാണാം പൂ ഛേ പൂരം! :)

Sabu Kottotty said...

:)

idikkula said...

സ്ത്രീയുടെ ശത്രു പുരുഷനല്ല.. അവള്‍ മത്സരിച്ചു ജയിക്കേണ്ടത് അവളോട്‌ തന്നെയാണ്..ആണിനെ അനുകരിക്കുന്ന സ്ത്രീ സ്വയം മതിപ്പില്ലായ്മ പ്രകടിപ്പിക്കുകയാണ്.. ഈ പെണ് കുട്ടികളെല്ലാം എന്താ ഇങ്ങനെ..ഛെ..
എന്തായാലും ..നായര് കലക്കി....

Anonymous said...

ഇന്ത്യാ ഗവര്‍മേന്റിന്റെ കമ്മട്ടത്തിലടിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പണം അച്ചടിച്ചെടുക്കാന്‍ കഴിയുന്ന മെഷിനായി താന്‍ മാറിയെന്ന തിരിച്ചറിവ് ഇത്തരം ചില സ്ത്രീകളെ നക്ഷത്ര വേശ്യകളക്കുന്നു. ഇവിടേയും സ്ത്രീകള്‍ വേശ്യാവ്യത്തിയിലേക്ക് കടക്കുന്നത് സംസ്കാരം അറിയാഞ്ഞിട്ടോ വിദ്യഭ്യാസമില്ലാഞ്ഞിട്ടോ അല്ല എന്നത് പ്രസക്തമാണ്.

You said it! Hats off nair!