അവാര്‍ഡ് പ്രഖ്യാപിക്കുമ്പോഴേക്കും അത് തിരസ്കരിച്ച 'കാപ്പിലാന്' എന്ന ബ്ലോഗറെ നായര്‍ ബഹുമാനിക്കുന്നു. ഏറ്റവും ചുരുങ്ങിയ പക്ഷം അവര്‍ഡ് തനിക്ക് കിട്ടും എന്ന ഒരു തിരിച്ചറിവ് ആ മാന്യ ദേഹത്തിന് ഉണ്ടായല്ലോ. സന്തോഷം ! ബൂലോകത്തെ മികച്ചൊരു സംഘാടകന്‍ എന്ന നിലയില്‍ കാപ്പിലാനെ നായര്‍ ബഹുമാനിക്കുന്നു. എന്നാല്‍ ആളാവാന്‍ വേണ്ടി എന്ത് ചെറ്റത്തരവും ഒരു ഉളുപ്പുമില്ലാതെ ചെയ്യാന്‍ കാപ്പിലാനെ കഴിഞ്ഞെ ഈ ബൂലോകത്ത് മറ്റൊരാള്‍ക്ക് അവസരം കിട്ടൂ. നാണം കെട്ടും മാനം വിറ്റും ശ്രദ്ധ നേടാന്‍ കാട്ടിക്കൂട്ടുന്ന സാഹസങ്ങള്‍ ഇനിയും നിര്‍ത്തരുതോ? കുറേ ബ്ലോഗര്‍മാര്‍ വളരെ ആവേശത്തോടെ കാണുന്ന ഈ ബ്ലോഗ് അവാര്‍ഡ് വെറുമൊരു നാടകമാണെന്ന തിരിച്ചറിവ് അവരില്‍ അങ്ങേയറ്റം അവജ്ഞയും വേറുപ്പുമാണ് ഉണ്ടാക്കുന്നത് എന്ന കാര്യം എന്നാണ് കാപ്പിലാന് തിരിച്ചറിയുന്നത്? എല്ലാവരേയും എല്ലാ കാലത്തും പറ്റിക്കാന്‍ പറ്റില്ല എന്ന് കാപ്പിലാനും ബൂലോകം ഓണ്‍ലൈനും ചിന്തിച്ചാല്‍ നല്ലത് !
ഇനി അവാര്‍ഡിന്റെ ഏറ്റവും പുതിയ നിലവാരമൊന്ന് നോക്കാം ! 'നര്‍മ്മ ബ്ലോഗര്‍ക്കുള്ള' ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ഒരു 'കുമാരന്' ! പാവം കുമാരന് അയാളേ അപമാനിക്കുകയാണെന്ന് ആ പാവം തിരിച്ചറിയുന്നുണ്ടോ എന്തോ? കാരണം ആ ലിസ്റ്റില്‍ നിന്നും ബെര്‍ളി തോമസിനേനേയും, അരുണ്‍ കായംകുളത്തിനേയും , വാഴക്കോടനേയും പിന്നിലാക്കി കുമാരന് ഒന്നാമതെത്താന്‍ കുമാരന്റെ സംഭവങ്ങള്‍ അത്രയ്ക്കും കേമമാണോ?ഇക്കാലമത്രയും ഈ പറഞ്ഞ കുമാരന്റെ ഒരു പോസ്റ്റ് പോലും നായര്‍ കണ്ടിട്ടില്ല.നായര്‍ കാണാത്തത് കൊണ്ട് അയാള്‍ അവാര്‍ഡിനു അര്‍ഹനല്ല എന്ന ചിന്ത നായര്‍ക്കില്ല! ദോഷം പറയരുതല്ലോ കുമാരന്റെ കമന്റ് കിട്ടാത്ത ഒരു ബ്ലോഗ് പോസ്റ്റ് വളരെ വിരളമായിരിക്കും, എവിടെ പൂച്ച പെറ്റാലും അറ്റ്ലസ് രാമചന്ദ്രന് സ്പോണ്സര് ചെയ്യുന്നപോലെ ! ! ഇനി കാനഡയിലുള്ള ഒരു പ്രശസ്ത ബ്ലോഗിണി "കുമാരനും" "സെനുവിനും" വോട്ട് ചെയ്യണേ എന്ന്, കരഞ്ഞ് വിളിച്ച് അയച്ച മെയില്‍ കണ്ടിട്ട് കരഞ്ഞ് കണ്ണു കലങ്ങി എല്ലാ ബ്ലോഗര്‍മാരും വോട്ട് ചെയ്തതാകുമോ?എന്തായാലും കുമാരന് ജയിക്കട്ടെ ! നായര്ടെ ആശംസകള്‍ !
ഇനി പുതു മുഖ ബ്ലോഗറുടെ കാര്യം ! ഹ ഹ തമാശ എന്ന് പറഞ്ഞാല്‍ ഇതാണ്. ആകെ ചെയ്ത വോട്ടിന്റെ 60% വോട്ട് നേടി 'ജിക്കൂസ്" എന്ന ബ്ലോഗര്‍ മുന്നിലെത്തിയിരിക്കുന്നു. കിടിലന്‍ ! അവനാ ആങ്കുട്ടി! അവനും ആശംസകള്‍! ഓര്‍ക്കൂട്ടിലും മറ്റുമൊക്കെ വോട്ട് ചോദിക്കുന്നതിന്നും , ബ്ലോത്രത്തില്‍ ലിസ്റ്റ് ചെയ്യുന്ന ബ്ലോഗര്‍ മാരോട് അപേക്ഷിച്ച് കൊണ്ടും ഇത്രേം ഒപ്പിച്ചല്ലോ. മുടുക്കന് !
ഇനി ബ്ലോഗ് നിരൂവകന്മാരുടെ നോമിമികള് ആരെന്നറിയേണ്ടെ? ആചാര്യന് ! പിന്ന വേറേ നോമിനി കാപ്പിലാന് ! ഭാഗ്യം കാപ്പിലാന് വേറെ നിരൂവണ അനോണി ഇല്ലാഞ്ഞത്. ആചാര്യന് ഒരു 50 വോട്ട് പിടിക്കുകയും കാപ്പിലാന് ഒരു 50 വോട്ട് പിടിക്കുകയും ചെയ്താല്‍ മൊത്തം 100 വോട്ട് കാപ്പിലാനു കിട്ടിയതായി കണക്കാക്കി അവാര്‍ഡ് കാപ്പിലാനു കൊടുക്കുമോ ബൂലോകമേ ? രണ്ടും ഒന്നു തന്നേയല്ലെ? അതുതാനല്ലയോ ഇത് എന്ന് വര്‍ണ്ണ്യത്തില്‍ ശങ്ക ഒട്ടും ഇല്ലേ....
ഈ വോട്ടെടുപ്പ് പ്രമാണീച്ച് ഏറ്റവും നല്ല നര്‍മ്മ ബ്ലോഗായി നായര്‍ "ബൂലോകം ഓണ്‍ലൈനിനെ" പ്രഖ്യാപിക്കുന്നു! ഇപ്പോള്‍ ഏറ്റവും നല്ല നര്‍മ്മം ബൂലോകത്ത് വേറെ ഏതെങ്കിലും ബ്ലോഗില്‍ സംഭവിക്കുന്നോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു ! സംശയമില്ല ഇതു തന്നെ ഏറ്റവും വലിയ നര്‍മ്മം ! പ്രിയമുള്ള ബ്ലോഗര്‍ മാരെ, ഇതൊരു കാപ്പിലാന് തട്ടിപ്പാണ്.ഇതില്‍ വശംവദരാകാതെ ഈ വോട്ടിങ്ങില്‍ നിന്നും അഭിമാനത്തോടെ പിന്മാറുക. അതിനുള്ള തന്റേടം ഉണ്ടെങ്കില്‍ നിങ്ങള്‍ മുന്നോട്ട് വരിക. അനോണി ബ്ലോഗറെ ഒഴിവാക്കിയതിനാല്‍ ഈ അവാര്‍ഡ് നായര്‍ നിഷേധിക്കേണ്ടി വന്നില്ല ! മുജ്ജന്മ സുക്യതം ! ബ്ലോഗ് ചെയ്യാന്‍ ഒരു അവാര്‍ഡും ആവശ്യമില്ല. ഇനി അവാര്‍ഡ് കിട്ടിയാലേ ബ്ലോഗൂ എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് നായര്‍ അവാര്‍ഡ് നല്‍കുന്നതാണ്. ഇതും കാപ്പിലാന് പണ്ട് തോന്യാശ്രമത്തില്‍ നടത്തിയ ഒരു ഇലക്ഷന് പോലെ തന്നെ ! ഒരു അവാര്‍ഡ്! ഹല്ല പിന്നെ!
ഒരു അവാര്‍ഡും പുകിലും ! എന്നാ നായരങ്ങട് ....
48 comments:
അല്ലെങ്കിലും ഈ നായര്‍ ക്ക് അസൂയയാ! കിട്ടാത്ത അവാര്‍ഡ് പുളിക്കും ! അല്ല പിന്നെ !
അവാര്‍ഡ് വേണ്ട എന്ന് പറയാന്‍ ധൈര്യമുള്ള,ചങ്കൂറ്റമുള്ള ആളുകളെ നായരൊന്നു കാണട്ടെ ! എന്താ റെഡിയാണോ?
sthiramallaatha ip adress ulla connection ( palathum angine aanu, wire less connectiona ellaam angine thanne) upayogichu oru manikkor minakkettal oraalkku 100 alla 1000 vote thanne undaakkaam.... enthaayaalum eeyullavan nomini allaathathil abhimaanikkunnu. naayarkku oru "kodu kai"
അയ്യേ, സ്ഥാനാര്ത്തികള് കുത്തിയിരുന്ന് വോട്ടു ചെയ്യുന്നു. ഓരോ വിഭാഗത്തിലെയും മൊത്തം വോട്ടിലെ പൊരുത്തക്കേടുകള്‍ നോക്കൂ. നര്‍മ്മം എന്ന വിഭാഗത്തില്‍ ഇരുന്നൂറിനടുത്തു വോട്ടുകള്‍ ഉണ്ടെങ്കിലും മറ്റു വിഭാഗങ്ങളില്‍ ആവറേജ് നൂറു വോട്ടുകള്‍ മാത്രം. പക്ഷെ ബ്ലോത്രത്തിനും ചിക്കൂസിനും അന്‍പതിലധികം വോട്ടുകളുടെ മുന്‍തൂക്കം. വോട്ട് കുത്തുന്നവന് മാക്സിമം നോമിനെഷനിലും കുത്തും. കുറച്ചു പേരെ വിട്ടേക്കൂ. എന്കില്ക്കൂടിയും ആവറേജ് നൂറു പേര് മാത്രമേ അവിടെ വോട്ടു ചെയ്തിട്ടുള്ളൂ. നൂറ്റന്പതു വോട്ടു രണ്ടിലും ഒരുമിച്ചു വരുമ്പോള്‍ അന്‍പതിലധികം വോട്ടുകളുടെ മുന്‍തൂക്കം കുത്തിയിരുന്നു കുത്തിയത് കൊണ്ടാ. ഇത്ര പബ്ലിക്കായി വോട്ടു കുത്തല്ലേ മോനെ ചിക്കൂസേ. പണ്ട് കൂട്ടവും കണിക്കൊന്നയും ഓണ്‍ ലൈന്‍ വോട്ടു കൊണ്ട് വന്നു പാളിയത് കണ്ടോ. കുമാരനും ഇങ്ങിനെ തന്നെയാ ചെയ്യുന്നേ..... അപ്പൊ വോട്ടിങ്ങിന്റെ വിശ്വാസ്യത പോയില്ലേ..... ഐ പി ക്ക് സ്ഥിരത ഇല്ലാത്ത നെറ്റ് കണക്ഷനുകള്‍ ആണധികവും. പിന്നെ ഐ പി കലക്കി സോഫ്റ്റ് വെയറുകളും ഉള്ളപ്പോള്‍ ഈ അവാര്‍ഡു വെറുമൊരു പ്രഹസനം മാത്രം. 'ബൂലോക ബ്ലണ്ടര്‍' ...ഹ..ഹ..ഹ...
നല്ല ഒരവധിക്കാലവും കുറേ സുഹൃത്തുക്കളെ നേരില്‍ കണ്ട സന്തോഷവും മനസ്സില്‍ ഉണ്ടായിരിക്കെ ഇങ്ങനെ ഒന്ന് എഴുതാന്‍ ഇടവന്നതില്‍ സങ്കടമുണ്ട്.
ഒരു ചെറിയ ഇടവേളക്ക് ശേഷം ഞാന്‍ എത്തുകയാണ്.
ഞാന്‍ ബ്ലോഗ് എഴുതുന്നത് ഒരു തരം ഒറ്റക്ക് സംസാരം മാത്രമാണ്.ചിലപ്പോള്‍ അതു കുറിപ്പുകളൊ /കഥകളോ ഒക്കെ ആയി മാറുന്നു.ബ്ലോഗ് തുടങ്ങിയപ്പോള്‍ എഴുതുന്നത് എല്ലാവരും വായിക്കണം അഭിപ്രായം പറയണം എന്നു ഒക്കെ ചിന്തിച്ചു.
ഇന്ന് അതിലൊക്കെ കാര്യമില്ല എന്നു തോന്നുന്നു. എന്നാലും ആരോ പറഞ്ഞപോലെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഞാന്‍ തന്നെ എന്നു തോന്നുന്ന ചില സമയങ്ങളില്‍ ഞാന്‍ എന്റെ ‘ആ സുഹൃത്തിനായി എഴുതുന്ന ’ഈ സ്വകാര്യ കുറിപ്പുകള്‍ ആരും തന്നെ എന്റെ അറിവോ സമ്മതമോ കൂടാതെ അവാര്‍ഡിനു നോമിനേറ്റ് ചെയ്യരുത്.അവറ്ഡ് എനിക്ക് ആവശ്യമില്ല.
പോസ്റ്റില്‍ കൂടേ കൂടി കമന്റ് പറയും പോലല്ല എന്നോട് പറയാതെ ബ്ലോഗ് നോമിനേറ്റ് ചെയ്യുന്നത്.എന്റെ ബ്ലൊഗ് അവറ്ഡിന് ഇടുന്നത് ..
ആരുമായി തട്ടിച്ചു നോക്കാന്‍ വേണ്ട സ്റ്റാന്ഡേറ്ഡ് എന്റെ പോസ്റ്റുകള്‍ക്കില്ല. ബൂലോകം ഓണ്‍ലൈന്‍ എന്റെ ബ്ലോഗിന്റെ പേര് പിന് വലിക്കണം ..
ഞാന്‍ അറിയാത്ത കാര്യങ്ങള്‍ പോലും എനിക്ക് എതിരെ ആരോപണം ആവുന്നതു കൊണ്ട് കൂടി ആണീ അപേക്ഷ.
സ്നേഹപൂര്‍വ്വം മാണിക്യം
ബൂലോകം ഓണ്‍ ലൈനില്‍ ഞാന്‍ ഈ കമന്റ് ഇട്ടിട്ടുണ്ട്.
എന്ത് ചെയ്യാന്‍....കഷ്ട്ടം... സ്റ്റാര്‍ സിംഗരിലേതുപോലെ ചില ബ്ലോഗര്‍മാര്‍ പരക്കം പാഞ്ഞു വോട്ടു ചോദിക്കുകയാണ്...ഈയുള്ളവനും കിട്ടി അഞ്ചാറു ദിവസമായി പത്തിരുപതു സങ്കട ഹരജി. കഷ്ട്ടം.. ഇതെന്താ നോബല്‍ സമ്മാനമാണോ?? ഈ അവാര്‍ഡ് രീതി കുറ്റമറ്റതാണെന്ന് പറയാന്‍ ഇതിന്റെ നടത്തിപ്പുകാര്‍ക്ക് കഴിയുമോ?? ഒരു തയ്യാരെടുപ്പുമില്ലാതെ നടത്തുന്ന ഈ വോട്ടിംഗ് ബൂലോകത്ത് സ്പര്‍ധ വളര്‍ത്താന്‍ മ്മത്രമേ ഉപകരിക്കൂ എന്ന് പറയാതെ വയ്യ.. ആ വോട്ടിംഗ് രീതി ശരിയല്ല എന്ന് നൂറുശതമാനം ഉറപ്പിച്ചു പറയാന്‍ എനിക്ക് കഴിയും.. ഐ പി അഡ്രെസ്സ് മാറുന്നതിനനുസരിച്ച് ഒരാള്‍ക്ക്, ഇഷ്ട്ടപ്പെട്ട ബ്ലോഗര്‍ക്ക് എത്ര വോട്ടു വേണമെങ്കിലും ചെയ്യാം...ഐ പി കലക്കാനുള്ള സോഫ്റ്റ്വെയര് തന്നെ വേണമെന്നില്ല... നമ്മളുപയോഗിക്കുന്ന ഇന്റെര്‍നെറ്റിന്റെ പ്രോവിടെര്മാര് ഇടയ്ക്കിടെ സെര്‍വര്‍ മാറുന്ന സമയത്തും ഐ പി മാറും എന്ന് കൂടി അറിഞ്ഞിരിക്കുക..പിന്നെ ഈ വോട്ടെടുപ്പ് കൊണ്ട് എന്ത്കാര്യം... അതുകൊണ്ട് ഒരു ഗുണമുണ്ട്...ബൂലോകം ഓണ്‍ ലൈനില്‍ ഹിറ്റ് കൂടും എന്നത് മാത്രം. പിന്നെ നായരച്ചന് പറഞ്ഞ പോലെ കാനഡയില്‍ ഉള്ള ബ്ലോഗിണി ഈ കഥയൊന്നും അറിഞ്ഞിരിക്കില്ല.. ആ പാവത്തിനും പല മല്‍സരാര്‍ഥികളുടെയും കണ്ണുനീരില്‍ കലര്‍ന്ന മെയില്‍ കിട്ടിയിരിക്കും. പരിചയത്തിന്റെ പേരില്‍ അതവര് മറ്റുള്ളവരോട് പറഞ്ഞിരിക്കും എന്നേ കരുതേണ്ടതുള്ളൂ. കാര്യമറിയാതെ പലരും ഇത്തരത്തില്‍ ഇടപെടുന്നത് ബൂലോകത്ത് സ്പര്‍ധ വളര്‍ത്താനേ ഉപകരിക്കൂ. പിന്നെ ആദ്യമേ ഒരു മാന്യ ദേഹം അവാര്‍ഡ് അങ്ങ് നിരസിച്ചു പുന്ന്യാലനായി.. നേരത്തെ തീരുമാനിചിരുന്നോ ആവോ അവാര്‍ഡ് ഇയാള്‍ക്ക് തന്നെ ആണെന്ന്... എന്നിട്ടുപോലും ഈ മല്സരാര്ഥി കല്ക്കൊന്നും മനസ്സിലുന്നില്ല ഈ വോട്ടിങ്ങിന്റെ പൊള്ളത്തരം എന്നതാണ് സങ്കടം... കഷ്ട്ടമെന്നല്ലാതെ എന്ത് പറയാന്‍..
വെറുതെയിരിക്കുമ്പോള്‍ ഓരോരുത്തര്‍ക്ക് ഓരോന്ന് ഓരൊന്ന് തോന്നും. എന്നാലും ഈ വക ന്രികെട്ട തോന്നല്‍ ഇത്തിരി കടന്ന കയ്യ് തന്നെ!നായര്‍ പറഞ്ഞ പോലെ വെറും ചേരി തിരിവു ഉണ്ടാക്കാനേ ഈ വക അവാര്‍ഡും ഉപകരിക്കൂ. അതിനെങ്ങനെ ഇപ്പോള്‍ ചാനലുകള്‍ വരെ എസ് എം എസ്സിലൂടെയല്ലെ അവാര്‍ഡ് നിശ്ചയിക്കുന്നത്! കഷ്ടം !
ഇത്തരം പൊതുവായ കാര്യങ്ങള്‍ ഒരു ബ്ലോഗര്‍ നടത്തുമ്പോള്‍ അതില്‍ നോമിനേഷന് ചെയ്യപ്പെട്ടവരെ ആ മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ അവര്‍ക്ക് എതിര്‍പ്പുണ്ടോ എന്നെങ്കിലും ഒരു മെയില്‍ അയച്ച് ചോദിക്കാനുള്ള മര്യാദ ഇതീന്റെ സംഘാടകര്‍ കാണിച്ചിട്ടില്ല എന്ന് കരുതുന്നു.നല്ല രീതിയില്‍ ഒരു അവാര്‍ഡാകും എന്ന് കരുതിയ പലരേയും ഈ വോട്ടിങ്ങ് രീതി നിരാശപ്പെടുത്തുന്നുണ്ട്. ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാന്‍ ഇത്തരം അവാര്‍ഡുകള്‍ നല്ലത് തന്നെ, പക്ഷെ സുദാര്യതയില്ലെങ്കില് പറഞ്ഞിട്ടെന്ത് ഫലം!
നായര്‍ പറഞ്ഞത് ശരിയാണെങ്കില്‍ ഇതു നിര്ത്തിവെക്ക്കുന്നതാണ് ഉത്തമം! എന്നാ ഞാനങ്ങട്.... :)
ഇനി ഈ അവാര്‍ഡ് എന്ന് പറഞ്ഞാല്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഒരു നോമിന്നേഷനും അവാര്‍ഡും നല്കി ആക്ഷേപിക്കലാണോ?
കാലം പോയ പ്പോക്കെ ... പ്രതികാരം ഇങ്ങ്ങ്നേയും തീര്ക്കാമ്മൊ?:):)
അവ്വാര്ഡ് ചീഞ്ഞ് നാറുന്നല്ലോ ബൂലോകമേ...അയ്യേ.....:):):)
“സ്ട്രീക്കിങ്“ എന്ന കലപരിപാടിയും ഇതും ഒക്കെ സമാന കാര്യങ്ങളല്ലേ? പൊതുജനശ്രദ്ധ നേടാന്‍ ഇങ്ങ്നെ ചില പൊടിക്കൈകള്‍ ചെയ്യുന്നതൊക്കെ ഇത്ര വലിയ കാര്യമാണോ?
കാരണവന്മാര് പണ്ട് പറഞ്ഞത് കേട്ടിട്ടില്ലേ....”നാണംകെട്ടും പണം തേടിക്കൊള്‍ക...ആ നാണക്കേടും പണം പോക്കിക്കൊള്ളും “
നല്ല ബ്ലോഗ്, നല്ല ബ്ലോഗർ .... നല്ല തമാശതന്നെ !!
മലയാളത്തിൽ എന്നല്ല ഒരു ഭാഷയിലും ഉണ്ടാവുന്ന ബ്ലോഗുകൾ മുഴുവൻ എത്രയുണ്ടെന്നോ അതെല്ലാം എത്രപേർ വായിക്കുന്നുവെന്നോ യാതൊരു കണക്കും ലഭ്യമല്ലാത്ത സ്ഥിതിക്ക് ഇങ്ങനെയൊരു അവാർഡ് നിർണ്ണയ രീതിതന്നെ അർത്ഥമില്ലാത്തതാണെന്ന് സാമാന്യബുദ്ധിയിൽ ആലോചിക്കാവുന്നതല്ലേയുള്ളൂ ? ഉദാഹരണത്തിനു നല്ല ബ്ലോഗർ എന്ന വിഭാഗം നോക്കുക, ഒരു ബ്ലോഗർ എഴുതുന്ന എല്ലാ പോസ്റ്റുകളും ഒന്നുപോലെ നല്ലതെന്ന് ആർക്കെങ്കിലും പറയാനാവുമോ? നിലവാരമില്ലാത്തതെന്നു നമ്മൾ കരുതുന്ന ഒരു ബ്ലോഗിൽ നിന്ന് നല്ലൊരു പോസ്റ്റ് ഒരിക്കലും പ്രതീക്ഷിച്ചു കൂടാ എന്നും ഉണ്ടോ? ഒരിക്കലുമില്ല.
എല്ലാവർക്കും അവരവർ എഴുതുന്ന കാര്യങ്ങൾ നല്ലതായേ തോന്നൂ. കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് എന്നു പറഞ്ഞതുപോലെ. വ്യക്തമായ മാനദണ്ഡങ്ങളോടെ ഒരു മത്സരം നടത്തി സമ്മാനം നൽകുന്നതുപോലെ ഒരു വർഷം ഇറങ്ങീയ ബ്ലോഗ് പോസ്റ്റുകളിൽ നിന്ന് “നല്ലത്” നിർണ്ണയിക്കാൻ പോയാൽ അതൊരു അർത്ഥമില്ലാത്ത പരിപാടിമാത്രമായിപ്പോകും എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ചും ഓൺലൈൻ വോട്ടിംഗ് എന്ന സംവിധാനത്തിൽ പഴുതുകൾ ഏറെയുള്ളപ്പോൾ.
ഞാന്‍ തന്നെ അതില്‍ ഒരാള്‍ക്ക് നാല്പതിലേറെ തവണ വോട്ട് ചെയ്ത് കഴിഞ്ഞു.ചുമ്മാ ഒരു പരീക്ഷണം. ഒരു IPയില്‍ നിന്ന് ഒരു വോട്ട് എന്നാണല്ലോ പറഞ്ഞത്. ചുമ്മാ ഒന്ന് നോക്കിയതാ :)
നായരേയ്..എന്ത് അവാര്‍ഡ് എന്ത് വോട്ട്?!!
ശേഷിയുള്ളവന് അവനൊത്തൊരു സാധനം കിട്ടുംബോള്
എഴുതും..
അവാര്‍ഡ് വേണ്ട!!!!
ബ്ലോഗന എന്ന മാതൃഭൂമിപ്പരിപാടൊയോട് പോലും വിയോജിപ്പുള്ള ആളാണ് ഞാന്‍. എന്തിനു ചിക്കിച്ചികയല്?
നല്ലതും ചീത്തയും ഒക്കെ ആപേക്ഷികമാണ്.പോപ്പുലാരിറ്റി എന്നത് ബ്ലോഗിന്റെ ഗുണനിലവാരത്തേക്കാള്‍ ബ്ലോഗറുടെ മറ്റ് ബന്ധങ്ങള്‍ ആശ്രയിച്ചാണിരിക്കുന്നത്.
അതിനാല്‍ തന്നെ ഇത്തരം പരിപാടികള്‍ ബ്ലോഗില്‍ ആവശ്യമില്ലെന്നതാണ് യാധാര്ത്ഥ്യം.
ഇനി ആവണമെങ്കില്‍ തന്നെ ബ്ലോഗര്മാരൊട് തങ്ങളുടെ ബ്ലോഗ് പരിഗണനക്ക് അയക്കാന്‍ ആവശ്യപ്പെടുക. അപ്പോള്‍ പിന്നെ ആര്‍ക്കും പരാതിയില്ലല്ലോ.
എന്തെങ്കിലും പറഞ്ഞാല്‍ തെറി വിളി കിട്ടുമെന്ന് കരുതി മിണ്ടാതിരുന്നതാണ്, ഇപ്പ തെറി ഷെയര്‍ ചെയ്യാന്‍ ആളെ കിട്ടിയ സ്ഥിതിക്ക് കമന്റാം എന്ന് കരുതി.
:)
മല എലിയെ പ്രസവിച്ചു എന്നു പറഞ്ഞപോലായല്ലോ ഈ അവാര്‍ഡ്!
എന്തായാലും, കുറ്റമറ്റ രീതിയില്‍ ആവണമായിരുന്നു..
"ഒന്നാമതെത്താന്‍ കുമാരന്റെ സംഭവങ്ങള്‍ അത്രയ്ക്കും കേമമാണോ?ഇക്കാലമത്രയും ഈ പറഞ്ഞ കുമാരന്റെ ഒരു പോസ്റ്റ് പോലും നായര്‍ കണ്ടിട്ടില്ല.നായര്‍ കാണാത്തത് കൊണ്ട് അയാള്‍ അവാര്‍ഡിനു അര്‍ഹനല്ല എന്ന ചിന്ത നായര്‍ക്കില്ല!"
പിന്നെന്തിനു അമ്മേടെ നായരെ ഈ പാഴ് പോസ്റ്റ്?.വല്ലപ്പോഴും മറ്റ് ബ്ലൊഗുകല്‍ വായ്ക്ക് അമ്മേടെനായരെ, ഗഡികള്ടെ ബ്ലോഗ് മാത്രം നോക്കിയാല്‍ പോര
"ഒരു തയ്യാരെടുപ്പുമില്ലാതെ നടത്തുന്ന ഈ വോട്ടിംഗ് ബൂലോകത്ത് സ്പര്‍ധ വളര്‍ത്താന്‍ മ്മത്രമേ ഉപകരിക്കൂ എന്ന് പറയാതെ വയ്യ.. "
"ആ പാവത്തിനും പല മല്‍സരാര്‍ഥികളുടെയും കണ്ണുനീരില്‍ കലര്‍ന്ന മെയില്‍ കിട്ടിയിരിക്കും. പരിചയത്തിന്റെ പേരില്‍ അതവര് മറ്റുള്ളവരോട് പറഞ്ഞിരിക്കും എന്നേ കരുതേണ്ടതുള്ളൂ. കാര്യമറിയാതെ പലരും ഇത്തരത്തില്‍ ഇടപെടുന്നത് ബൂലോകത്ത് സ്പര്‍ധ വളര്‍ത്താനേ ഉപകരിക്കൂ"-മള്ളൂക്കാരന്
-എന്ത് സ്പ്ര്ധയാണ് മള്ളൂക്കാരാ ഈ അവാര്‍ഡ് കൊണ്ട് താങ്കള്‍ ഭയക്കുന്നത്? അവാര്‍ഡ് കിട്ടിയവര്‍ കിട്ടാത്തവരെ തട്ടിക്കളയുമെന്നോ മറ്റോ ആണോ? അതോ കിട്ടാത്തവര്‍ കിട്ടിയവരെയോ? പരിചയക്കാരോട് പറഞ്ഞാല്‍ ഉടന്‍ ഉണ്ടാകുന്നത് എന്ത് സ്പര്‍ധയാണ്? അരോടാണ് ആര് തമ്മിലാണ് ഈ സ്പര്‍ധ?
"നായര്‍ പറഞ്ഞ പോലെ വെറും ചേരി തിരിവു ഉണ്ടാക്കാനേ ഈ വക അവാര്‍ഡും ഉപകരിക്കൂ"-ഗ്ലാമര്‍ ഉണ്ണി
ഗ്ലാമര്‍ ഉണ്ണീ, ഇപ്പോള്‍ ചേരിതിരിവ് ഉണ്ടോ? ഇവിടെ അമ്മേടെ നായരും മള്ളൂക്കാരനും കാപ്പിലാനെ എതിര്‍ത്ത് എഴുതിയത് ചേരി തിരിവ് ആണോ?
നിരക്ഷരനും നമ്മുടെ ബൂലോകവും ധാരാളം വോട്ട് നേടിയല്ലോ? ആര്‍ക്കും പരാതിയില്ലേ? ഈ രണ്ട് ബ്ലോഗുകളിലെ എല്ലാ പോസ്റ്റുകളും മികച്ചതാണോ അപ്പൂ? അതോ ആദ്യാക്ഷരി ഇല്ലാത്തതിലുള്ള ദു:ഖം ആണോ?
എന്ത് സ്പ്ര്ധയാണ് മള്ളൂക്കാരാ ഈ അവാര്‍ഡ് കൊണ്ട് താങ്കള്‍ ഭയക്കുന്നത്? അവാര്‍ഡ് കിട്ടിയവര്‍ കിട്ടാത്തവരെ തട്ടിക്കളയുമെന്നോ മറ്റോ ആണോ? അതോ കിട്ടാത്തവര്‍ കിട്ടിയവരെയോ? പരിചയക്കാരോട് പറഞ്ഞാല്‍ ഉടന്‍ ഉണ്ടാകുന്നത് എന്ത് സ്പര്‍ധയാണ്? അരോടാണ് ആര് തമ്മിലാണ് ഈ സ്പര്‍ധ?
അക്ഷരവൈരി, താങ്കള്‍ കാര്യം മനസ്സിലാക്കാതെ പ്രതികരിക്കരുത്... ഒറ്റ ഉദാഹരണം ഞാന്‍ പറയാം... വരെ പല ഉദാഹരണങ്ങളും ഉണ്ട്.... പക്ഷെ തൊട്ടു മുന്നില്‍ തന്നെ ഉള്ള മാണിക്യതിന്റെ കമന്റ് നോക്കൂ...നായര്‍ പറഞ്ഞ കാനഡയിലെ ബ്ലോഗിനി മാണിക്യം തന്നെ ആണ് എന്നാണു ഞാന്കരുതുന്നത്...
എവിടെ പൂച്ച പെറ്റാലും അറ്റ്ലസ് രാമചന്ദ്രന് സ്പോണ്സര് ചെയ്യുന്നപോലെ ! ! ഇനി
കാനഡയിലുള്ള ഒരു പ്രശസ്ത ബ്ലോഗിണി "കുമാരനും" "സെനുവിനും" വോട്ട് ചെയ്യണേ
എന്ന്, കരഞ്ഞ് വിളിച്ച് അയച്ച മെയില്‍ കണ്ടിട്ട് കരഞ്ഞ് കണ്ണു കലങ്ങി
എല്ലാ ബ്ലോഗര്‍മാരും വോട്ട് ചെയ്തതാകുമോ?എന്തായാലും കുമാരന് ജയിക്കട്ടെ !
നായരുടെ ഈ വാക്കുകള്‍ക്കു പകരമായിട്ടാണ് അവര്‍ ആ കമന്റ് ഇട്ടത്... സത്യം പറഞ്ഞാല്‍ അവര്‍ ഈ അവാര്‍ഡിന്റെ കാര്യമൊന്നും അറിഞ്ഞിരുന്നില്ല.. അല്ല... അവരെ ഉള്‍പ്പെടുത്തുന്നു എന്നാ കാര്യം അവരോടു സൂജിപ്പിചതുപൊലുമില്ല എന്നാണു ഞാന്‍ അവരുടെ കമന്റില്‍ നിന്നും മനസ്സിലാക്കിയത്...
നായര്‍ അവരെ കുറിച്ച് സൂചിപ്പിച്ചത് പോലെ ഈ അവാര്‍ഡ് വിഷയവുമായി ബന്ധപ്പെട്ടു പലര്‍ക്കും പലരോടും ഇത്തരത്തില്‍ തോന്നിയിരിക്കാം...( എന്നല്ല തോന്നുന്നുണ്ട് ). ഇനിയുമുണ്ട്...വേറെ ഉദാഹരണം.. താങ്കള്‍ക്കു വേണമെങ്കില്‍ ഞാന്‍ ഇനിയും പറഞ്ഞു തരാം...
പിന്നെ താങ്കള്‍ക്കു പറയാമോ ഈ വോട്ടിംഗ് കുറ്റമറ്റതാണെന്ന്... ??
ഇതാ, മെലോഡിയസ് പറഞ്ഞ കാര്യം കൂടി നോക്കൂ മാഷെ...
"ഞാന്‍ തന്നെ അതില്‍ ഒരാള്‍ക്ക് നാല്പതിലേറെ തവണ വോട്ട് ചെയ്ത് കഴിഞ്ഞു.ചുമ്മാ ഒരു പരീക്ഷണം. ഒരു IPയില്‍ നിന്ന് ഒരു വോട്ട് എന്നാണല്ലോ പറഞ്ഞത്. ചുമ്മാ ഒന്ന് നോക്കിയതാ :)"
ഇത് തന്നെയാണ് സത്യം... താങ്കളും ഒന്ന് പരീക്ഷിച്ചു നോക്കൂ... ഇനി ഈ ഒരാള്‍ക്ക് എത്ര വോട്ടും ചെയ്യാം എന്ന ഈ രീതി തന്നെ ആണോ താങ്കള്‍ വോട്ടിംഗ് എന്നതുകൊണ്ട് ഉദേശിക്കുന്നത്... പ്ലീസ് കാര്യങ്ങളുടെ അവസ്ഥ മനസ്സിലാക്കാതെ ആവേശത്തിന് കേറി കമന്റ് പറയല്ലേ....മാഷെ..
പിന്നെ ബൂലോകത്തുള്ള ചേരിതിരിവ് ഉണ്ടാക്കുന്നവര്‍ ആരാണെന്നും എന്തൊക്കെ പ്രശ്നങ്ങള്‍ ഈ മാന്യദേഹങ്ങള്‍ ഉണ്ടാക്കി എന്നും താങ്കള്‍ ബ്ലോഗര്‍മാരെ പഠിപ്പിക്കാന്‍ നില്‍ക്കരുത്.... അതൊക്കെ മിക്ക ബ്ലോഗര്‍മാര്‍ക്കും അറിയാം.. താങ്ക്കല്ക്കറിയില്ല എന്ന് കരുതുന്നുമില്ല കേട്ടോ...
അവാര്‍ഡിലൂടെ കുറെ പുതിയ ബ്ലോഗര്‍മാര്‍ ശ്രദ്ധിക്കപ്പെടുക, കഴിവുള്ള ബ്ലോഗറെ അംഗീകരിക്കുക അതിലുപരി ഒരു നല്ല കൂട്ടായ്മ ഇതിലൂടെ ഉരുത്തിരിയും എന്നൊക്കെയാണ്, ഈ അവാര്‍ഡ് പരിപാടിയിലൂടെ ഞാനും കരുതിയിരുന്നത്. എന്നാല്‍ ഏതൊരു പരിപാടിയും പൊളിക്കാന്‍ താല്പര്യമുള്ളവര് വോട്ടിങ്ങില്‍ ക്യത്രിമം കാണിച്ച് വോട്ടുകള്‍ നേടുന്നത് ഇതിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നു എന്ന് വേണം കരുതാന്‍ !
ഇവിടെ അനില്‍ @ ബ്ലോഗ് പറഞ്ഞ അഭിപ്രായം ഞാനും പങ്ക് വെക്കുന്നു. അവാര്‍ഡിന്, പരിഗണിക്കേണ്ട സ്യഷ്ടി അതാത് ബ്ലോഗര്‍മാര്‍ തന്നെ അയച്ച് തരട്ടെ.അപ്പോള്‍ ആ പരാതികള്‍ ഒഴിവാക്കാമല്ലോ. അത് പോലെ ആരാണ്, വോട്ട് ചെയ്യേണ്ടത് എന്നതിനു ഒരു മാനദണ്ടം കണക്കാക്കുക. ഉദാഹരണം തോന്യാശ്രമത്തില്‍ മിനിമം 3 പോസ്റ്റെങ്കിലും എഴുതിയ ബ്ലോഗറാണു വോട്ടിങ്ങില്‍ പങ്കെടുത്തവര്‍. അത് പോലെ അവര്‍ ആര്‍ക്കൊക്കെ വോട്ട് ചെയ്തു എന്ന വിവരവും പബ്ലിഷ് ചെയ്തിരുന്നു. ഇത്തരത്തില്‍ ചില മാറ്റങ്ങള്‍ ഈ അവാര്‍ഡില്‍ പരിഗണിക്കാവുന്നതാണു.
ഒരു വിവാദത്തിലൂടെ വല്ലതും നേടിയാല്‍ അതിനു തിളക്കം ഉണ്ടാവുമെന്ന് കരുതാന്‍ വിഷമം ! ശൈശവ ദിശയിലുള്ള മലയാളം ബ്ലോഗിനെ വീണ്ടും ഗര്‍ഭാവസ്ഥയിലേക്ക് തള്ളി വിടരുത് എന്നാണു എന്റെ എളിയ അപേക്ഷ.
പിന്നെ ഒരു അനോണിയായി നിന്ന് ഈ ബൂലോകത്തിലെ സംഭവവികാസങ്ങളില്‍ ഇത്ര ആശങ്ക അമ്മേടെ നായര്‍ക്ക് വേണ്ടാ എന്നും ഉണര്ത്തട്ടെ!
ബെര്‍ളിയും , അരുണ്‍ കായംകുളവും , വാഴക്കോടനുമൊക്കെ ആദ്യം പോയി ഹാസ്യം എന്താന്ന് പഠിക്ക്, എന്നിട്ട് ഹാസ്യ ബ്ലോഗെന്നും പറഞ്ഞ് വോട്ട് തെണ്ടി വാ, അപ്പോള്‍ ഞാന്‍ ഒന്നോ രണ്ടോ വോട്ട് തരാം . തല്ക്കാലം ആ കുമാരനു ഞാന്‍ 15 വോട്ടും ജിക്കൂസിനു ഒരു 15 വോട്ടും ഇന്നലെ ചെയ്തതാ. പിന്നെ ബ്ലോത്രത്തിന്, ഒരു 30 വോട്ടും ചെയ്തു. അല്ല പിന്നെ! :)
അക്ഷര വൈരീ....മോനേ...
ഇവിടെ ചേരി തിരിവു ഇല്ലെന്ന് ആരെങ്കിലും നിന്നോട് പറഞ്ഞോ? ആ ചെറായി മീറ്റ് പൊളിക്കാന്‍ എത്ര പേര് ഉറക്കമൊഴിച്ചതാ, അതില്‍ മുമ്പനായിരുന്നല്ലോ ഈ കോപ്പിലാന്‍ ! അന്നൊക്കെ ഈ വൈരിമോന് എവിടാരുന്നു. ഈ അവാര്‍ഡൊന്ന് പ്രഖ്യാപിച്ചോട്ടെ അപ്പോള്‍ അറിയാം അടുത്ത പുകില്.
ഇപ്പോ തന്നെ എന്നോട് ചോദിക്കാതെ അരാ എന്റെ പേര് ഇട്ടെന്നും ചോദിച്ച് ഓരോരുത്തര് വരുന്നത് കണ്ടില്ലെ? ബാക്കി ഈ അവാര്‍ഡ് കഴിഞ്ഞിട്ട് പറയാം ! എന്തായാലും ഇതൊരു ഓസ്കാര്‍ അവാര്ഡൊന്നുമല്ലല്ലോ! അവാര്‍ഡ് കിട്ടുന്നവര്‍ ഭാഗ്യവാന്മാര് കാരണം അവര്‍ അദ്ധ്വാനിച്ചാണ് അത് നേടുന്നത് ! ഹി ഹി ഹി ഹി :):):)
ഒരു ഐ.പി. ക്ക് ഒരു വോട്ട് എന്നതാണ് നിയമം. ലാപ്ടോപ്പില്‍ വയര്‍ലെസ്സ് നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക്(സാദാരണ കമ്പ്യൂട്ടറിലും ) ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും വേറെ വേറെ ഐ.പി. ആയിരിക്കും. രണ്ടു മണിക്കൂര്‍ പ്രയത്നിച്ചാല്‍ നൂറല്ല ആയിരം വോട്ടുണ്ടാക്കാം. സ്റ്റാറ്റിക് ഐ.പി. ഉള്ളവര്‍ മാത്രം ഒരു വോട്ടുമായി മിനുങ്ങസ്യ എന്നും പറഞ്ഞു ബൂലോക വിഡ്ഢികള്‍ക്കുള്ള അവാര്‍ഡിനായി കാത്തിരിക്കാം.
ഒരാള്‍ക്ക് ഒന്നിലേറെ നോമിനശന് ഉണ്ടെങ്കില്‍ ഓരോന്നിലും ചെയ്യുന്ന വോട്ടു മൊത്തത്തില്‍ വരും. മൂന്നു വ്യത്യസ്ത നോമിനേഷനുകളില്‍ ഓരോ തവണ ഒരാള്‍ക്ക് വോട്ടു ചെയ്താല്‍ പുള്ളിയുടെ മൂന്നിടതെയും നിഅല മൂന്നു വോട്ട് എന്നാകും. ആ ഈ വോട്ട് നടത്തുന്നവര്‍ അതിനു അത്രയൊക്കെയല്ലേ കരുതുന്നുള്ളൂ.... പത്രത്തിന് ചുമ്മാ കുറച്ചു ഹിറ്റ് കൂട്ടാന്‍ എന്തെങ്കിലും പോടിയിടനം.
ബൂലോകം ഓണ്‍ലൈന്‍ ആദ്യമേ അവാര്‍ഡ് വേണ്ടെന്നു പറഞ്ഞിരിക്കുന്നു. അവര്‍ക്ക് അവര്ടല്ലല്ലോ ഹിറ്റുകള്‍ അല്ലെ ലക്ഷ്യം. അത് വേണ്ടതില്‍ അധികം കിട്ടും ഇപ്പരിപാടി കഴിയുമ്പോള്‍. അല്ലെങ്കില്‍ ഇതു കൂതരകള് വായിക്കുന്നു ഈ ബൂലോകം ഓണ്‍ ലയിന്‍.
ചില വിഭാഗങ്ങളില്‍ മാത്രം ( നമ്മുടെ പ്രമാണിമാരുടെ വിഭാഗങ്ങള്‍) ഇരുന്നൂറില്‍ അധികം വോട്ടു. ഭാക്കി മിക്കതിലും നൂരിനടുത്തും. കള്ളാ വോട്ടു എവിടെ എന്നറിയാന്‍ ഇനി പ്രത്യകം വല്ലതും വേണോ? ആ നടക്കട്ടെ നടക്കട്ടെ. ഇന്ത്യാ മഹാ രാജ്യത്തെ തെരഞ്ഞെടുപ്പു തന്നെ ആളുകളെ കൊഞ്ഞനം കുത്തുന്ന പോലെ അല്ലെ. നിയോജക മണ്ഡലങ്ങള്‍ പുനര്‍ നിര്നയിച്ച്ചും, സാമുടായിഅക സ്ഥാനാര്‍ത്തികളെ വച്ചും. ബൂലോകം ഇത്രയല്ലേ കാണിക്കുന്നുള്ളൂ എന്നാശ്വസിക്കാം.
കാപ്പുവിനും കൂട്ടര്‍ക്കും വിരോധമുള്ള ചിലര്‍ക്ക് തീരെ വായനക്കാരില്ലെന്നും ആരാധകര്‍ ഇല്ലെന്നും വരുത്തി തീര്‍ത്ത് തങ്ങളാണ് വമ്പന്മാര് എന്ന് പറയുന്ന രാന്‍ മൂളികളെ പൊക്കാനുള്ള ഒരു പ്രഹസനം. പാവം ബ്ലോഗര്‍മാര്‍. അവരറിയുന്നില്ല അവരെക്കൊണ്ടു എന്ത് കുരങ്ങുകളി ആണ് ആടിക്ക്കുന്നതെന്ന്
ബൂലാകത്തെ എല്ലാ വിഡ്ഢികള്‍ക്കും ഈ പക്ഷിയുടെ നവ വത്സരാശംസകള്‍. വിഡ്ഢികള്‍ക്കു മാത്രമല്ല, വിട്ടികലാക്കാന് പുറപ്പെട്ട കപ്പിത്താന്മാര്ക്കും. വോറെന്നാല് കഴിയുമ്പോള്‍ ആണ് എങ്ങനെ ചിലരും ബ്ലോഗ് എഴുതുന്നുണ്ട് എന്ന് പലരും അറിയുക. ആ... അങ്ങനെയെങ്കിലും പുത്യ കുറച്ചു മുഘങ്ങള്‍ കാണട്ടെ. ബൂലോകം വളര്‍ന്നു വലുതാകട്ടെ.
ഞാന്‍ ഒരു പോസ്റ്റിട്ടേ... നായരേ നിങ്ങളെന്നെ ഒരു ബ്ലോഗറാക്കി. ഈ അവാര് ഡ് കൊണ്ടുള്ള ഗുണങ്ങള്‍ കണ്ടോ നായരേ.....ഇതാ ലിങ്ക് ഇവിടെ...
ഗ്ലാമര്‍ ഉണ്ണി എന്ന ഞാന്‍ .....
ഹ ഹ ഹ നായരേക്കൊണ്ട് ഇങ്ങനേയും ചില ഉപകാരങ്ങള്‍ ഉണ്ടല്ലേ? ഹ ഹ തുടങ്ങിക്കോളൂ ട്ടോ, നോം ഇവിടൊക്കെത്തന്നെ കാണും...
എല്ലാ ആശംസകളും!
എന്റെ ബ്ലോഗ് 'മികച്ച ബ്ലോഗ്' നോമിനെഷനില് കണ്ടപ്പോള്‍ തന്നെ ഞാന്‍ അതിനുള്ള അനര്‍ഹത അവരെ അറിയിച്ചിരുന്നു. പകരം വാഴ പറഞ്ഞ പോലെ എന്റെ ഒരു പോസ്റ്റ് ഞാന്‍ അങ്ങോട്ട് നിര്‍ദ്ദേശിച്ചു. എന്റെ കമന്റിനു 'താങ്കളെ പറ്റി മറ്റുള്ളവര്‍ക്ക് താങ്കളുടെ അഭിപ്രായം ആയിരിക്കണമെന്നില്ല' എന്ന മറുപടി ലഭിച്ചപ്പോഴും ഞാന്‍ കരുതിയത് അവാര്‍ഡ് നിര്‍ണ്ണയിക്കുക വല്ല ജൂറിയും ആയിരിക്കും എന്നായിരുന്നു. എന്നാല്‍ വോട്ടെടുപ്പ് എന്ന് കേട്ടപ്പോള്‍ തന്നെ എല്ലാ അഭിപ്രായവും മാറി.
മികച്ച കവിക്കുള്ള അവാര്‍ഡ് കവി ജ്യോനവന്റെ പേരില്‍ നല്‍കണം എന്ന നിര്‍ദ്ദേശം ഞാന്‍ വെച്ചതും വളരെ സോദ്ദേശപരമായിരുന്നു. അത് അംഗീകരിച്ചപ്പോള്‍ സന്തോഷം തോന്നി. എന്നാല്‍ മികച്ച കവി എന്ന ലേബലില്‍ പോയി നോക്കിയാല്‍ അറിയാം അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ നിലവാരം. അറിയപ്പെടുന്ന കവി 'നസീര്‍ കടിക്കാടി'നു ലഭിച്ചത് ഈ ഉള്ളവന്റെ വോട്ടു മാത്രം! മറ്റു മികച്ച കവികളുടെ അവസ്ഥയും പരിതാപകരം. ജ്യോനവന്റെ പേരില്‍ അവാര്‍ഡ് നല്‍കണം എന്ന് നിര്‍ദ്ദേശിച്ച ഞാന്‍ തന്നെ അഭ്യര്‍ത്ഥിക്കുന്നു: ദയവു ചെയ്തു മണ്മറഞ്ഞ ആ കവിയുടെ പേരില്‍ അവാര്‍ഡ് നല്കി അദ്ദേഹത്തെ അപമാനിക്കരുത്.
ഇവിടെ വളരെ കുറച്ച് പേര് മാത്രം ഈ അവാര്‍ഡിനെ എതിര്‍ക്കുമ്പോള്‍ കൂടുതലും അനുകൂലിക്കുകയാണ് എന്നാണ് മനസ്സിലാകുന്നത്. ഈ അവാര്‍ഡ് അവര്‍ കൊടുക്കുകയോ വാങ്ങുകയോ ചെയ്യട്ടെ, അതിലൊക്കെ ഇത്ര വിവാദമാക്കാന്‍ എന്തിരിക്കുന്നു? ഇന്ന ആള്‍ക്കേ കൊടുക്കാവൂ എന്നൊന്നും ഇല്ലല്ലോ. കിട്ടുന്നവര്നല്ല ബ്ലോഗര്‍മാരും അല്ലാത്തവര്‍ മോശം ബ്ലോഗര്‍ മാരും ആവുന്നില്ല. പിന്നെ ഉളുപ്പില്ലാത്ത ബ്ലോഗര്‍മാര്‍ അവര്‍ക്ക് തന്നെ ഇരുന്ന് എല്ലാ വോട്ടും ചെയ്യുന്നത് പ്രൊത്സാഹിപ്പിച്ച് ഇങ്ങനെ ഒരു പ്രഹസനം നടത്തുന്നതിലെ പൊരുത്തക്കേട് ഈ അവാര്‍ഡ് ദാദാക്കള്‍ കണ്ടില്ലെന്ന് നടിക്കുന്നത് അവര്‍ ഈ ചെറ്റത്തരം കാണാഞ്ഞിട്ടൊന്നുമല്ല! വേറുതെ ഒരു അവാര്‍ഡും ഒരു വിവാദവും.
ഈ അവാര്‍ഡിലെ പൊള്ളത്തരം തിരിച്ചറിഞ്ഞിട്ടും മറ്റു ബ്ലോഗര്‍മാര്‍ മൌനം പാലിക്കുന്നത് എന്ത് കൊണ്ടാണെന്ന് നായര്‍ക്ക് മനസ്സിലാകുന്നില്ല! ഒരു അവാര്‍ഡ് കിട്ടുമെന്ന് അവരൊക്കെ ഇനിയും പ്രതീക്ഷിക്കുന്നുണ്ടോ? ഈ അവാര്‍ഡിനെതിരെ പ്രതികരിക്കാന്‍ എല്ലാ ബ്ലോഗര്‍മാരും തയ്യാറാവണം, കാരണം ഇത് തെറ്റായ ഒരു കീഴ് വഴക്കം ഈ ബൂലോകത്ത് സ്യഷ്ടിക്കും! ഇത് ഒരു ബ്ലോഗറും അനുവദിച്ച് കൂടാ. ഇവിടെ നല്ല സ്യഷ്ടികള്‍ക്ക് ഒരു അവാര്‍ഡിന്റേയും പിന്‍ബലം വേണ്ട! ഈ അവാര്‍ഡിനെതിരെ എല്ലാ ബ്ലോഗര്‍മാരും പ്രതിഷേധിക്കുകയും ബഹിഷ്കരിക്കുകയും ചെയ്യുക!നിങ്ങളുടെ കുറ്റകരമായ മൌനം വെടിയുക!
ഈ അവാര്‍ഡ് പ്രഹസനം ബഹിഷ്കരിക്കുക!!!
എന്റെ പേരില്‍ ചെറ്റത്തരങ്ങള്‍ എഴുതിയിട്ട് , ആഹ്വാനം ചെയ്യുന്നോ നായരെ :) . നീ ആരുടെ അമ്മേടെ നായരുടെ വാലില്‍ പിടിച്ചാലും നല്ലതെന്നെ ഞാന്‍ പറയൂ .എന്നെ തോണ്ടാന്‍ വരല്ലേ പൊന്നുമോനെ .അവാര്‍ഡ് വാങ്ങുന്നതിലോ കൊടുക്കുന്നതിലോ കാണിക്കുന്ന എതിരുപ്പുകള് അവിടെ കാണിക്കണം . ഞാനും ആചാര്യനും ,ബൂലോകം ഓണ്‍ ലൈനും ഒന്നാണ് എന്ന് പറയുന്ന നിന്നോട് ഇതില്‍ കൂടുതല്‍ എന്ത് പറയുവാന്‍ . കാരണങ്ങളും കാര്യങ്ങളും അവിടെ ബോധിപ്പിക്കാം .
ശ്രദ്ദേയന് അറിയുവാന്‍ ,
ജ്യോനവന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തണം എന്ന് കരുതി , അതിന് വേണ്ടി കവിതകള്‍ ക്ഷണിച്ചു . പക്ഷേ ഇതുവരെയും ബൂലോകം ഓണ്‍ ലൈന്‍ നില് കവിതകള്‍ വന്നിട്ടില്ല എന്നാണ് അറിവ്. ഈ വോട്ടിംഗ് നടക്കുന്നത് ജ്യോനവന് അവാര്‍ഡിന് വേണ്ടിയല്ല എന്നത് അറിയിക്കട്ടെ . കവിതകള്‍ ( ബ്ലോഗില്‍ പ്രസിദ്ധികരിക്കാത്തത് ) അയച്ചു തന്നാല്‍ അത് പരിഗണിക്കും
ബ്ലോഗിലെ വായനക്കാര്‍ തന്ന പേരുകളാണ് അവിടെ വോട്ടിങ്ങിനു ഇട്ടത് . വായനക്കാര്‍ വോട്ട് ചെയ്യുന്നു . അതിനിടയില്‍ ഇതുപോലുള്ള നായന്മാരും നല്ലതാണ് . എന്നാലെ ആ സംഭവം കൂടുതല്‍ പെരറിയൂ.കള്ളത്തരങ്ങള്‍ എങ്ങനെ ചെയ്യാം എന്നതില്‍ ഗവേഷണം നടത്തുന്നവര്‍ കള്ളവോട്ടുകള്‍ എങ്ങനെ ചെയ്യാം എന്നതില്‍ ഗവേഷണം നടത്തുന്നു .അതിനെക്കുറിച്ചും കൂടുതല്‍ പറയുവാനില്ല . എന്നാല്‍ വോട്ടിംഗ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ല . അന്തിമ തീരുമാനം പിന്നിട് അറിയിക്കാം .അതുവരെ നായര്‍ ഇവിടിരുന്നു ചൊറിയ് .
എന്നാല്‍ ഞാനങ്ങോട്ടു ചെല്ലട്ടെ
പോയി വോട്ട് ചെയ്യ് പിള്ളാരെ :)
ജിക്കൂസ് ! says:
December 27, 2009 at 7:06 am
സത്യത്തില്‍ രാംദാസ് പറഞ്ഞത് ശരിയാണ് ..സ്ടാട്ടിക് ഐ പി അട്രെസ് ഉള്ളവര്‍ക്ക് മാത്രമേ ഒരു വോട്ട് എന്നാ പരിപാടി നടക്കൂ….നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന വോട്ടുകള്‍ ഭൂരിഭാഗവും കള്ളവോട്ടാണ് എന്ന് ഒരു മുന്നറിയിപ്പ് നല്കുന്നു..ഞാനുള്‍പ്പടെ ഒരു തവണയില്‍ കൂടുതല്‍ വോട്ട് ചെയ്തിട്ടുണ്ട് അത് തുറന്നു പറയുന്നതില്‍ എനിക്ക് ഒരു നാണക്കേടും ഇല്ല അതിനാല്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു എന്നെ ഒഴിവാക്കുക ..ഞാന്‍ ഒരിക്കലും അവാര്‍ഡിന് എതിരല്ല പക്ഷെ ഇതിനെ വിശ്വാസ്യതയെ ചോദ്യം ചെയ്യപെടുന്ന ഒരു അവസ്ഥ എത്തി പെടുകയാണ് …..ബൂലോകം ഓണ്‍ലൈന്‍ എന്റെ ഈ അഭിപ്രായം മുഖവിലക്ക് എടുക്കില്ല എന്ന് വിശ്വസിക്കുന്നു ……ഞാന്‍ ഓരോ തവണയും ലോഗിന്‍ ചെയ്യുമ്പോള്‍ വോട്ട് ചെയ്യാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നു ഇതില്‍…..അത് കൊണ്ട് തന്നെ അവാര്‍ഡിന്റെ വിശ്വാസ്യത പൊളിയും …എനിക്ക് അവാര്‍ഡ് വേണ്ട പക്ഷെ ബൂലോകം ഓണ്‍ലൈന്‍ പത്രത്തിനോട് എന്നും സ്നേഹം മാത്രം ..ഇപ്പോള്‍ തന്നെ എനിക്ക് വോട്ട് കൂടിയതിനെ ചൊല്ലി ഒരു കൂട്ടം തര്‍ക്കം തുടങ്ങിയിട്ടുണ്ട്….ദയവായി എന്നെ ഈ അവാര്‍ഡില്‍ നിന്നും ഒഴിവാക്കും എന്ന് കരുതുന്നു …എനിക്ക് ബൂലോകത്ത് ഒരു ചേരി തിരിവുണ്ടാക്കാന്‍ താല്പര്യം ഇല്ല എന്റെ പേര് കൊണ്ട് ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകാതിരിക്കാന്‍ എന്നെ ദയവായി അതില്‍ നിന്നും ഒഴിവാക്കും എന്ന് കരുതുന്നു ……..സ്നേഹപൂര്‍വ്വം
ജിക്കൂസ്!
അവാര്‍ഡ് ലഭിക്കാന്‍ പോകുന്ന എല്ലാ വീരന്മാര്ക്കും മുന്‍കൂര്‍ അഭിവാദനങ്ങള്‍. അപ്പോള്‍ കണ്ണൂരില്‍ സി പി എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ശാസ്ത്രീയ കള്ള വോട്ടു രീതികള്‍ ബൂലോകത്തിനും പരിചയപ്പെടുത്തിയ എല്ലാ സഖാക്കള്‍ക്കും നന്ദി.
അവാര്‍ഡിന്റെ സുതാര്യത പുറത്തു കൊണ്ട് വരുന്ന അഭിപ്രായം ഇതാ പുറത്തു വന്നിരിക്കുന്നു. ജേതാവ് തന്നെ കള്ളവോട്ടു ചെയ്ത വിവരം പരസ്യമാക്കിയിരിക്കുന്നു.
എന്റമ്മേ... ഈ കാപ്പിലാനെ കുറിചു നേരത്തെ കേട്ടിട്ടുണ്ട്... മുകളിലെ കമന്റ് കണ്ടപ്പോളാ അങ്ങേരുടെ ബ്ലോഗില്‍ കയറി അങ്ങേരുടെ പല "നല്ല ഭാഷയിലുള്ള " മറുപടികളും കണ്ടത്... ഇങ്ങേര്‍ക്ക് വട്ടാണോ?? കഷ്ട്ടം... മുകളില്‍ കമന്റിട്ട പലരും ഉള്ള കാര്യം നല്ല രീതിയിലാണ് അവതരിപ്പിച്ചത്...നായര്‍ പോലും... ശരിയല്ലാത്ത ഒരു രീതി പലരുടെയും പേരുവച്ച് അവരെ പോലും അറിയിക്കാതെ നടത്തി ബൂലോകത്ത് കുഴപ്പമുണ്ടാക്കാന്‍ ശ്രെമിക്കുന്നതിനെതിരെയാണ് എല്ലാരും പറഞ്ഞത്... പക്ഷെ ഈ കാപ്പിലാന്റെ ഭാഷ മാത്രമെന്താ പലപ്പോഴും ഇങ്ങിനെ ആയിപ്പോകുന്നത്... 'അമ്മേടെ...അച്ഛന്റെ ' - ഒക്കെയേ കാണാനുള്ളൂ ഇങ്ങേരുടെ മറുപടികളില്‍ പലയിടത്തും... കഷ്ട്ടം... പിന്നെ ഈ ബൂലോകം ഓണ്‍ ലൈനിന്റെ ആരാ കാപ്പിലാന്... അവിടെ അതിന്റെ ഓണര്‍ വേറെ ആളാണല്ലോ...ആ പത്രത്തിന് വേണ്ടി വക്കാലത്ത് പിടിക്കുന്നതെന്തിനാ ഇയാള്‍?? ബൂലോകം ഓണ്‍ ലൈനിന്റെ വക്കീലാണോ ആവോ ഇയാള്‍...
കണ്ണൂരില്‍ കള്ള വോട്ടു രീതികള്‍ പുറത്തു വന്നത് കൊണ്ട് ആ രീതിയിലുള്ള വോട്ടിംഗ് അവിടെ നടക്കാതിരിക്കും എന്നാ ഗുണമുണ്ട് രാമദാസ... ആ രീതി ശരിയല്ല എന്ന് അറിഞ്ഞു കൊണ്ട് അത് തുറന്നു പറയുന്നവര്‍ക്കെതിരെ ഈ കാപ്പിലാന് വാളെടുക്കുന്നതെന്തിനാ???ബ്രൈഘ്റ്റ് ഡോക്ടറെ... കാപ്പിലാന് ബൂലോകം ഓണ്‍ ലൈനിന്റെ ആരാണെന്ന് ഒന്ന് പറഞ്ഞു തരാമോ?? മറ്റാര്‍ക്കുമില്ലാത്ത ഈ വികാരം കാപ്പിലാന് ഉണ്ടാകേണ്ട കാര്യമെന്താണെന്നു വെളിവാക്കുന്നത് ഈ വോട്ടെടുപ്പിന്റെ നടത്തിപ്പിന് ഗുണം ചെയ്യും എന്ന് വിശ്വസിക്കുന്നു...
സത്യം പറയുന്നത് ഒരു തെറ്റാണെന്ന് വിശ്വസിക്കാതതിനാല് ആണ് ഞാന്‍ കള്ളാ വോട്ട് ചെയ്ത കാര്യം പറഞ്ഞത് ….പക്ഷെ പല പകല്‍ മാന്യന്മാരും കള്ളാ വോട്ട് അവരുടെ കുത്തകയായി വെച്ച കാഴ്ചയും കാണാന്‍ കഴിഞ്ഞു …….പിന്നെ അവാര്‍ഡ് ഇതു രീതിയില്‍ ബൂലോകത്തിന്റെ ഭാവിയെ ചോദ്യം ചെയ്യും എന്ന് കാണേണ്ടിയിരിക്കുന്നു .ചില വിഭാഗങ്ങളില്‍ അതീവ നിലവാരം പുലര്‍ത്തുന്ന നോമിനേഷനുകള്‍ പിന്തള്ളപെട്ടു പോയതായി കാണാം. ബൂലോകം ഓണ്‍ലൈന്‍ പറയുന്നു അവര്‍ക്ക് ഇതില്‍ ഉത്തരവാദിത്വം ഇല്ല എന്ന്, ബൂലോകര് പറയുന്നു പത്രത്തിന്റെ കുഴപ്പമാണ് എന്ന്….ആരും കുറ്റക്കാരല്ല ….ആരാണ് കുറ്റക്കാര്‍?ആദ്യമായി ഒരു അവാര്‍ഡ് കിട്ടണമെന്ന് വ്യാമോഹിച്ചു കള്ള വോട്ട് ചെയ്തു അത് ഏറ്റുപറഞ്ഞു ജിക്കൂസ്! എന്ന ട്രേഡ് നെയിം ഫേമസ് ആക്കിയ ഞാനാരിക്കും അല്ലെ?എന്തായാലും ഞാനില്ലേ ഇനി ബൂലോക വിവാദത്തിലേക്ക് ……മടുത്തു മാഷെ……നശിച്ച ബ്ലോഗ് ………എന്റെ ഗൂഗിള്‍ അമ്മച്ചി ഇതിനാണോ നീ ഈ ബ്ലോഗ് പരിപാടി തുടങ്ങിയത്….?ഇനി കള്ളാ വോട്ട് ചെയ്തതിനുള്ള ശിക്ഷ വിധിച്ചാലും …..ഇനി ബ്ലോഗ് നിര്‍ത്തി പോകാനാണ് വിധി എങ്കില്‍ അതിനും തയ്യാര്‍ ..എങ്കിലും ഞാന്‍ ആഗ്രഹിക്കുന്നു എന്നെങ്കിലും ഈ ബൂലോകം ഒന്ന് നന്നായിരുന്നെങ്കില്‍ ..സത്യം ഞാന്‍ ഹൃദയത്തില്‍ തട്ടി പറയുകയാണ് ബൂലോകം എന്ന് നന്നാവും ?ഗ്രൂപ്പിസം എന്ന് തീരും അന്ന് മടങ്ങി വന്നു ഞാന്‍ അവാര്‍ഡ് മേടിക്കാം ആരെങ്കിലും തന്നാല്‍…ആ കാലത്ത് ലോകം ബാക്കി ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ…കള്ളത്തരം കാണിച്ചിട്ട് മട്ടുളവരെ കുറ്റം പറയുകയാണ് എന്ന് വിചാരിക്കരുത് ….ബൂലോകം എന്നെങ്കിലും നന്നായി കാണാന്‍ ഉള്ള അതിയായ ആഗ്രഹം മൂലമാണ്……ശിക്ഷക്ക് വേണ്ടി കാത്തിരിക്കുന്നു …
ഒരിറ്റു കണ്ണീരോടെ
ജിക്കൂസ്!
കാപ്പിലാന് സഘത്തെ തുരത്താന്‍ കവിത ബുജികള്‍ അവരടെ വോള്‍ ബുജിണിക്ക് കവിതാ ബ്ലോഗ്ന് സഘം ചേര്‍ന്ന് വോട്ടിട്ടതല്ലെ! അതിനയച്ച ഇ മയിലുകള്‍ കണ്ടട്ട് തന്നാ പറഞ്ഞെ! ചുക്കുമോന്യേ നിനക്കൊന്നും ബുദ്ദിയില്ല. സ്ഘം ചേരണം മോനേ. പൂതു കവിത പൂലോക കവിത അങന അങന് താനാരോ
എഴുതുന്നത് കാപ്പിലാനെക്കുറിച്ചാണെങ്കില് ഒരിക്കലും അതൊരു ചെറ്റത്തരമാകില്ല എന്ന് എല്ലാ ബൂലോകര്‍ക്കും അറിവുള്ളതാണ്.
അത് പോട്ടെ, പിന്നെ ഈ അവാര്‍ഡ് നല്കുന്ന രീതിയില്‍ ഒരുപാട് തെറ്റായ പ്രവണതകള്‍ ഉണ്ടെന്നിരിക്കെ എന്തിനാണു സാഹസപ്പെട്ട് മറ്റുള്ളവരെ വിഡ്ഡികളാക്കാന്‍ ഒരു അവാര്‍ഡ് പ്രഹസനം? നായരും അതേ പറഞ്ഞുള്ളൂ. ബൂലോകത്തെ നല്ല ബ്ലോഗര്‍മാരെ നോമിനേറ്റ് ചെയ്യിച്ച് ഈ വിധം അപമാനിക്കുന്ന ഒരു രീതിയ്ക്ക് ഒരു നല്ല മനുഷ്യന് പാത്രീഭവിക്കുന്നത് കാണുന്നതിലുള്ള ദണ്ണം കൊണ്ട് പറഞ്ഞതാ.കള്ള വോട്ട് ചെയ്തവര്‍ എല്ലാവരും വന്ന് ജിക്കൂസിനെപ്പോലെ സത്യം പറഞ്ഞ് കൊള്ളണമെന്നില്ല. അപ്പോള്‍ ഇനിയും ഈ നാടകം തുടരണോ എന്നേ നായരും ചോദിച്ചുള്ളൂ, പിന്നെ ആചാര്യനും അങ്ങിനെ മറ്റു പല അനോണികളും കാപ്പിലാനാണോ അല്ലയോ എന്നതല്ല ഇവിടത്തെ വിഷയം എന്നത് കൊണ്ട് തല്ക്കാലം നായരങ്ങട്....
കാപ്പൂ: കള്ളവോട്ടും കോഴ്സും ഒന്നുമല്ല ഇവിടെ പ്രശ്നം. എന്നെ പോലുള്ള കുറെ ബ്ലോഗര്‍മാര്‍ ഈ അവാര്‍ഡ് നിര്‍ണ്ണയം ഇങ്ങനെ ആയിരുന്നില്ല പ്രതീക്ഷിച്ചത്. അതിനു തെരഞ്ഞെടുക്കപ്പെടുന്ന ബ്ലോഗുകള്‍ യോഗ്യരായ പാനല്‍ വിലയിരുത്തിയാവും വിധി പറയുക എന്ന് ധരിക്കുകയും ആഗ്രഹിച്ചവുടെയും കൂട്ടത്തിലാണ് ഞാനും. വോട്ടെടുപ്പ് എന്നത് പ്രഹസനമാകും എന്നത് കാപ്പുവിനും ബോധ്യമുള്ള കാര്യമല്ലേ? ഐ പി വിഷയം കാപ്പുവിനു അറിയാത്തതാണോ? ഇവിടെ കുറെ പേര് വഞ്ചിക്കപ്പെടുന്നു എന്ന് പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ പറ്റുമോ?
അവാര്‍ഡ് ജ്യോനവന്റെ പേരിലല്ല എന്നറിഞ്ഞതില്‍ സന്തോഷം. :)
ee blogukal nokkuka.
james brettinte naanam ketta chettatharatthinethire prathishedikkuka.
http://lonlybird.blogspot.com/2009/12/blog-post_537.html
http://lonlybird.blogspot.com/2009/12/blog-post_6419.html
ബ്രൈറ്റിനോടൊരു ചോദ്യം
Your comment is awaiting moderation.
ഈ വാതില്‍പ്പടിയില്‍ തന്നെ നില്ക്കാം വെറുതെ ഒന്നും പറയണ്ട എന്ന് കരുതിയാല്‍ സമ്മതിക്കൂല്ല. എന്നാല്‍ പിന്നെ നരസിംഹം ഇടപെടാം …
ബൂലോകം ഓണ്‍ലൈന്‍ ആരുടേ?
ജയിംസ് ബ്രൈറ്റിന്റെ എന്ന് അദ്ദേഹം
1.അതേ സമയം കാപ്പിലാന് “വിശദമായ ഒരു പോസ്ടല്ല ഇത് . അതിനുള്ള ഷമ ആദ്യമേ ചോദിക്കുന്നു ,വിശദമായ പോസ്റ്റ് പിന്നീടാകാം .ഇനിയും ഏകദേശം അഞ്ചു ദിവസം ബാക്കിയുണ്ടല്ലോ .ബൂലോകം ഓണ്‍ലൈന്‍ 2009 ബ്ലോഗ് അവാര്‍ഡ് കൊടുക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ പല സ്ഥലങ്ങളില്‍ നിന്നും ചൊറിച്ചില്‍ തുടങ്ങിയതാണ് .എന്നാല്‍ ആ ചൊറിച്ചില്കള് തൃണവല്ഗണിച്ചു കൊണ്ടാണ് ബൂലോകം ഓണ്‍ലൈന്‍ മുന്നോട്ടു പോയത് . ബൂലോകം ഓണ്‍ലൈന്‍ ചില തെറ്റുകള്‍ ചെയ്യ്തിട്ടുണ്ട് .അതായാത് യാതൊരു അര്‍ഹതയും ഇല്ലാത്ത ,ഒരു പരാമര്‍ശവും ഒരിക്കലും വരാത്ത ബ്ലോഗുകളും അറിവില്ലായ്മ കൊണ്ട് ഉള്‍പ്പെടുത്തി എന്നത് സമ്മതിക്കുന്നു .”
അപ്പോള്‍ കാപ്പിലാന് ആരായി :)
2.Dec 14 ബ്ലോവാര്ഡ് – 2009By കാപ്പിലാന് … അല്ല ഡോക്ടറെ ഇതെന്തുവാ?
പോസ്റ്റ് ചെയ്തത് കാപ്പിലാന് ല്‍ 5:05 PM
3.Thursday, December 24, 2009
കേരള ടൈംസ് ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് അവാര്‍ഡ് 2009
പോസ്റ്റ് ചെയ്തത് കാപ്പിലാന് ലേബലുകള്‍: കേരള ടൈംസ് ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് അവാര്‍ഡ്
4.http://kappilan-entesamrajyam.blogspot.com/2009/12/2009.html
ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന് വേണ്ടി
നിങ്ങളുടെ സ്വന്തം കാപ്പിലാന്
ജയഹോ
പോസ്റ്റ് ചെയ്തത് കാപ്പിലാന് ല്‍ 9:34 AM
ഇതെല്ലാം എന്താ ഡോക്ടറെ ? ബൂലോകം ഓണ്‍ലൈന്‍ കാപ്പിലാന് അല്ലങ്കില്‍ പിന്നെ ഈ കോപ്രായത്തിന്റെ പേരെന്താ?
എന്ന് കപ്പിലാന് വീതം പറ്റാന്‍ വന്നോ അന്ന് തുടങ്ങി “ബൂലോകം ഓണ്‍ ലൈന്‍” നിലവാരം വിട്ടു. മാന്യമായി എവിടെയും സംവേദിക്കാന്‍ അറിയാതെ വൃത്തി കെട്ട ഭാഷയും നയവും ആയി വരുന്ന കാപ്പിലാന് നിങ്ങള്‍ക്ക് എന്നും നാണക്കേട് തന്നെ വിളമ്പും. വ്യക്തമായി പറയൂ ഡോക്ടര്‍ ‘ബൂലോകം ഓണ്‍ ലൈന്‍ കാപ്പിലാന് അല്ല താങ്ങി നിര്‍ത്തുന്നത്‘ എന്ന്, അതു പറയാന്‍ താങ്കള്‍ക്ക് കഴിയുമോ?
ഇതെന്റെ കമന്റ് അവിടെ [http://www.boolokamonline.com]
വന്നില്ലങ്കില്‍ ഇതു വഴി എങ്കിലും വരട്ടെ ..നരസിംഹം
http://namboorichan.blogspot.com/2009/12/blog-post_27.html
മാന്യ മഹാജനങ്ങളെ ഇതിലെ കമെന്റുകള്‍ വളരെ ശ്രദ്ധയോടെ വായിച്ചു. ഇതിലെ പോളിനെ വളരെ അസഹിഷ്ണുതയോടെ കാണുന്നവരുടെ കമന്റുകള്‍ വായിച്ചപ്പോള്‍ ഒന്ന് മനസിലായി അതിനെക്കാള്‍ ഒക്കെ എന്ത് സുതാര്യവും മാന്യവുമാണ് ഈ പോളിംഗ് എന്ന്. ഹ..ഹ..തോല്‍ക്കുന്നവര്‍ എപ്പോഴും പരാതിക്കാരാകും അത് സ്വാഭാവികം. ഏതൊരു അവാര്‍ഡിനും ഇതൊക്കെ പതിവാണ് ചങ്ങാതിമാരേ. പിന്നെ ഇവിടെ ബൂലോകത്തെ ആരും താങ്ങി നിര്‍ത്തുന്നില്ല ചങ്ങാതിമാരേ...സ്വന്തമായി കാലുകള്‍ ഉണ്ട്...അത് തല്ലിയൊടിയ്ക്കണം എന്ന് നിര്‍ബന്ധം ഉള്ളവര്‍ക്ക് ആകാം . ഓരോരുത്തര് കള്ളവോട്ടുകള്‍ ചെയ്തു കൂട്ടിയിട്ട് ആട്ടിന്തോലിട്ടു മാന്യനകുന്നു ......അതല്ലേ ഇവിടത്തെ ഏറ്റവും നല്ല കോമഡി .
അത് നന്നായി മോനെ രാജേഷ് ശിവാ ..... അപ്പോള്‍ കള്ളത്തരം കാട്ടാന്‍ അവസരം ഒണ്ടാക്കിയവാന് മിടുക്കന്... പാവം കള്ളന്മാര് പാതകികള്‍.... തുണിയുരിഞ്ഞു നിന്നിട്ട് അവന് ദാ എന്നെ നോക്കി എന്ന് വിളിക്കുന്ന ചാരിത്ര വാതികളായ ചിലരുടെ പോലെയായിപ്പോയി ബൂലോകം ഓണ്‍ ലയിനും അതിനു ഓശാന പാടുന്നവരും. അവനനവന്റെ മുതല്‍ സോക്ഷിക്കാന് പറ്റാത്തതിനു കള്ളന്മാരെ പഴിക്കുന്നവര്‍ ഒന്നോര്‍ക്കുക... കള്ളന്മാര് എവിടെയും ഉണ്ട്. അതിനെ പ്രതിരോധിക്കാനാവില്ല എങ്കില്‍ മിണ്ടാതിരിക്കുക. അല്ലാതെ എല്ലാ കള്ളന്മാരും വന്നു സല്ലം ഏറ്റു പറയണം, ഇല്ലെങ്കില്‍ അവര്‍ അനുഭവിക്കും എന്നൊക്കെ ഗിരി പ്രഭാഷണം നടത്തുന്നവരുടെ മുഖം മൂടി പൊളിഞ്ഞു വീഴും. ഇന്നല്ലെങ്കില്‍ നാളെ... അപ്പൊ കാണാം.... കള്ളന്മാരെയും... കള്ളന്മാര്ക്ക് കഞ്ഞി വക്കാന്‍ പാത്രവും അരിയും മറ്റു പലതും കൊടുത്ത ബൂലോകം ഓണ്‍ ലയിനും കപ്പുവും സംഘവും...
പണികള്‍ തുടങ്ങിക്കഴിഞ്ഞു. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്നാ. അതാണു ഇപ്പോള്‍ അവാര് ഡിന്റെ കാര്യത്തില്‍ സം ഭവിച്ചത്. ശുദ്ധനായ ജയിംസ് ബ്രൈറ്റ് കാപ്പിലാനെ വിശ്വസിച്ചതിന്റെ കണ്ണീരില്‍ കുതിര് ന്ന കഥ. :)
ആദ്യത്തെ ഒരു ദിവസം വോട്ടിംഗ് കഴിഞ്ഞപ്പോള്‍ ഒരു പത്രം നേടിയത് 50 വോട്ട്, മൂന്നാഴ്ച പോലും പ്രായമാകാത്ത ഒരു ഗ്രൂപ്പ് ബ്ലോഗ് നേടിയത് 50-ല്‍ അധികം വോട്ട്, യാത്രാവിവരണം എഴുതുന്ന ഒരു ബ്ലോഗര്‍ക്ക് കിട്ടിയതും അമ്പതില്‍ അധികം വോട്ട്, കൂടാതെ ആണ്ടിലും ചംക്രാന്തിക്കും ബ്ലോഗ് വിമര്‍ശനം നടത്തുന്ന ബ്ലോഗിന് 65 വോട്ട്.... ഈ പറയുന്ന ബ്ലോഗുകള്‍ ഒന്നും ഒരു ദിവസം കൊണ്ട് ഇത്രയധികം വോട്ട് പിടിക്കാന്‍ തക്ക കഴമ്പുള്ളതൊന്നുമല്ല...(അവാര്‍ഡ് വോട്ടെടുപ്പിനെതിരുള്ള "മെലോഡിയസ്" അമ്മേടെ നായരുടെ പോസ്റ്റില്‍ കമന്റ് പറയുന്നു, അയാള്‍ തന്നെ 40 വോട്ട് ചെയ്തെന്ന്. കമന്റ് പറഞ്ഞ സമയം നോക്കുക)...
ഇത് അവാര്‍ഡിലെ വോട്ട് ശരിയല്ലാന്ന് പറയുന്ന മാന്യന്മാരും തേര്‍ഡ് റേറ്റ് ലാംഗ്വേജില്‍ ഉറയുന്ന രാംദാസ് ബ്ലൊഗറും കണ്ടു കാണില്ല. അല്ലെങ്കില്‍ കണ്ണടച്ച് കാണൂം. പറയൂ ആരാണ് രാംദാസ് സാറേ കള്ള വോട്ട് തുടങ്ങിയത്? എന്തിനാണ് കള്ള വോട്ട് ചെയ്ത് അവാര്‍ഡ് പൊളീക്കാന്‍ നോക്കിയത്? മേല്പറഞ്ഞ വോട്ടെടുപ്പില്‍ മുന്നിട്ട ബ്ലോഗുകള്‍ നോക്കിയാല്‍ മതി കള്ളവോട്ട് ഇഷ്ടമ്പോലെ ഇട്ടിട്ട് അമ്മേടെ നായരുടെ പോസ്റ്റില്‍ വന്ന് വോട്ടിനെതിരെ ആദര്‍ശം പ്രസംഗിച്ച് കമന്റിട്ട മഹാന്മാരെ മനസിലാക്കാന്‍.
രാംദാസ് ചേട്ടാ, ചേട്ടന്റെ വിവരം ഈ പോസ്റ്റില്‍ നിന്ന് മനസിലായി. തെറി തിരിച്ചു വിളീക്കാന്‍ അറിയാത്തവാണ് ബാക്കിയുള്ളവരെന്ന് വിചാരിച്ച് നീ ഞെളീയരുത് കേട്ടോടാ ചെക്കാ...
രാമദാസ് ഭയങ്കര വൃത്തികേടാണ് കാണിക്കുന്നത് ഞാന്‍ തെറി വിളിച്ചെന്ന് പറഞ്ഞു അയാള്‍ കമെന്റ് ബ്ലോക്ക് ചെയ്യുന്നു അത് ഭീരുത്വം ആണ് രാമാ ...നമ്പൂരി പറഞ്ഞ പോലെ തെറി വിളി ബാക്കിയുള്ളവര്‍ക്കും അറിയാം കയറി അങ്ങ് വിലയല്ലേ..ഞാന്‍ ഒന്നും ഇത് വരെ പരിധി വിട്ടു പറഞ്ഞിട്ടില്ല ...തെളിവായി രാമന് എന്തെങ്കിലും കാണിക്കാമോ? ഞാന്‍ അടങ്ങി ഇറക്കാം എന്ന് വെച്ചാല്‍ സമ്മതിക്കില്ല അല്ലെ?
എന്നെ കള്ളനെന്നോ എന്ത് വേണമെങ്കിലും വിളിച്ചോ പക്ഷെ ബ്ലോത്രം പത്രത്തെ ഇതിലേക്ക് വലിച്ചു കൂണ്ടു വരരുത്...പിന്നെ എന്റെ അഭിപ്രായങ്ങള്‍ ഒന്നും രാമന്റെ ബ്ലോഗില്‍ ബ്ലോക്ക് ചെയ്യുകയാണ് ...എടാ രാമാ ആണുങ്ങള് ഇങ്ങനെയല്ലെട പെരുമാറുന്നത്....സ്വയം കര്‍ട്ടനു പിന്നില്‍ ഒളിച്ചിരിക്കുന്നത് ഭീരുത്വം ആണെടാ .....ആണാണ് പോലും ...
ഒന്നും മറക്കില്ല രാമാ
നായരെ നമ്മുക്കിനി അറിയാനുള്ളത് ഈ വിവാദങ്ങള്‍ മനപൂരവം ബൂലോകം ഓണ്‍ലൈന്‍ ഉണ്ടാക്കുന്നതാണോ എന്ന് ചെറിയ ഒരു സംശയം ഇല്ലാതില്ല നിങ്ങള്‍ എന്ത് പറയുന്നു ഇത് വരെ ബ്ലോഗ് ചര്‍ച്ചയില്‍ പങ്കെടുക്കാത്ത പല അപരന്മാരും രംഗത്ത് വന്നിട്ടുണ്ടല്ലോ...ഇത് മന്പൂരവം വിവാദമുണ്ടാക്കി വിപണനം നടത്താനുള്ള ശ്രമം ആണെന്ന് തോന്നുന്നു എന്ത് പറയുന്നു?
രാമന് കുറെ കഷ്ട്ടപെടുന്നുണ്ട് ....രാവിലെ മുതല്‍ പാവം കമ്പ്യൂറെറിന്റെ മുന്പില് ഇരുന്നു ഞാന്‍ ഇടുന്ന കമെന്റ് മുഴുവന്‍ കോപ്പി ചെയ്തു പോസ്റ്റ് ഫീല്‍ഡില്‍ പേസ്റ്റ് ചെയ്തു പോസ്റ്റ് ഓരോ മിനിട്ടിലും ഇട്ടു വിഷമിക്കുകയാണ് ...അദ്ധേഹത്തെ ആരെങ്കിലും സഹായിക്കാന്‍ തയ്യാറാണോ?കണ്ടിട്ട് സഹിക്കുന്നില്ല പാവത്തിന്റെ ക്രിയ വിക്രിയകള്‍ കണ്ടിട്ട് .....മോനെ മടുതെങ്കില് പാലും പഴോം മേടിച്ചു തരാടാ.............
@ ജിക്കൂസ്,
നായര്‍ക്ക് തോന്നിയ അഭിപ്രായം മാന്യമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയേ നായര്‍ ചെയ്തിട്ടൊള്ളൂ.അത് സത്യമാണ് എന്ന് ഇതിലെ പ്രതികരണങ്ങളില്‍ നിന്നും താങ്കളുടെ മറുപടിയില്‍ നിന്നും വ്യക്തമാണ്. ഒരു അവാര്‍ഡ് നല്കുമ്പോള് അതിനൊരു സുതാര്യത വേണം എന്നേ നായരും ആഗ്രഹിച്ചുള്ളൂ.ഒരു വിവാദമുണ്ടാക്കി ഒരു അവാര്‍ഡ് നല്കുന്നതില് നായരുമായി ആരും ഗൂഡാലോചന നടത്തിയിട്ടില്ല.നായര്‍ ചെറ്റത്തരം കാണിക്കില്ല...എന്നാ നായരങ്ങട്...
Post a Comment