Sunday, January 10, 2010

ഗാനഗന്ധര്‍വ്വന്‍ സപ്തതിയില്‍ എത്തുമ്പോള്‍

യേശുദാസെന്ന ഗാന ഗന്ധര്‍വന് ഇന്ന് സപ്തതി തികയുന്നു.പതിവ് പോലെ കൊല്ലൂര്‍ മൂകാമ്പികാ ക്ഷേത്രത്തില്‍ ദര്‍ശനപുണ്യം തേടി ഗന്ധര്‍വന്‍ പോയി. രണ്ട് മൂന്ന് തലമുറകളെ തന്റെ മാസ്മരിക ശബ്ദ പ്രഭാവം കൊണ്ട് ആകര്‍ഷിച്ച ആ വ്യക്തിയെ നായരും ഒന്ന് അഭിനന്ദിക്കുന്നു. എന്നാല്‍ നായര്‍ക്ക് പറയാനുള്ളത് അല്‍പ്പം പിന്നാമ്പുറ കഥകളാണ്. യേശുദാസിന്റെ അധികം ആരും കാണാത്ത ഒരു മുഖം നായര്‍ വിവരിക്കാം. അദ്ധേഹത്തിന്റെ കഴിവുകളെ അംഗീകരിക്കുന്നതോടൊപ്പം അദ്ധേഹത്തിന്റെ കഴിവു കേടുകളും അറിഞ്ഞിരിക്കാന്‍ വേണ്ടി പറയുന്നെന്ന് മാത്രം.

ഒരു സിനിമാ പിന്നണി ഗായകാനാകന്‍ വേണ്ടി യേശുദാസ് തന്റെ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളും,അവഗണനകളും,പട്ടിണിയുമെല്ലാം അദ്ധേഹം പല അഭിമുഖങ്ങളിലും പറഞ്ഞതാണ്. ഏതൊരാളും തുടക്കത്തില്‍ വളരെയധികം കഷ്ടപ്പെട്ട് തന്നെയാണ് മുന്‍നിരയിലേക്ക് വളര്‍ന്ന് വരുന്നത്. സ്വാഭാവികമായും കഴിവുള്ളവര്‍ മുന്‍പന്തിയില്‍ എത്തും അല്ലെങ്കില്‍ എത്തണം എന്നുള്ളത് പ്രക്യതി നിയമമാണ്. യേശുദാസിന്റെ കാര്യത്തിലും അത്രയേ സംഭവിച്ചിട്ടുള്ളൂ എന്ന് തന്നെയാണ് നായരും നിരീക്കണത്. എതിരാളികളില്ലാതെ മലയാള പിന്നണി ഗാന രംഗത്ത് നില നില്‍ക്കാന്‍ അദ്ധേഹം കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ഒരു പക്ഷേ അദ്ധേഹത്തോടുള്ള ആദരവു മൂലം ആരും പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം!

മലയാള പിന്നണി ഗാന ശാഖയില്‍ മറ്റൊരു ഗായകനും തലപൊക്കാതിരിക്കാന്‍ പല വ്യത്തികെട്ട കളികളും ഗാനഗന്ധര്‍വന്‍ കളിച്ചിട്ടുണ്ട് എന്നത് മലയാളത്തില്‍ മറ്റു ഗായകര്‍ വളര്‍ന്ന് വരാത്തതില്‍ നിന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് വേണുഗോപാല്‍ എന്ന ഗായകന്‍ പേര് പരാമര്‍ശിക്കാതെ അക്കാര്യം പറയുകയുണ്ടായി. വേണുഗോപാല്‍ പാടാന്‍ വെച്ച പാട്ടുകള്‍ അങ്ങിനെ മറ്റ് ശബ്ദത്തില്‍ നാം കേട്ടു. ഇത് തന്നെയാണ് ജയചന്ദ്രനും, ഉണ്ണിമേനോനും വരെ സംഭവിച്ചത്. യേശുദാസ് ഉള്‍പ്പെടുന്ന ഒരു സിനിമാ സംഗീത മാഫിയയായിരുന്നു ആരൊക്കെ പാടണം ആരൊക്കെ സംഗീത സംവിധാനം നിര്‍വ്വഹിക്കണം എന്നൊക്കെ തീരുമാനിച്ച് പോന്നത്. ഈ മാഫിയയില്‍ പെടാതെ പ്രിയദര്‍ശന്റേയും മോഹന്‍ ലാലിന്റേയും അടിയുറച്ച ഒരു പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് എം ജി ശ്രീകുമാര്‍ എന്ന പാട്ട്രിയാത്ത ഗായകന്‍(അന്ന്) ഈ ഫീല്‍ഡില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത്. സാന്ദര്‍ഭികമായി പറയട്ടെ എം.ജി. ശ്രീകുമാറൊക്കെ ആദ്യകാലങ്ങളില്‍ പാടിയ പാട്ട് കേട്ടാല്‍ മൂക്കത്തും പിന്നെ മറ്റുപലയിടത്തും വിരല്‍ വെച്ച് പോകും. അയാള്‍ പിന്നീട് പാടിത്തെളിഞ്ഞു. എം.ജി ശ്രീകുമാറിനെ പ്രമോട്ട് ചെയ്തത് ഒട്ടും സഹിക്കാതിരുന്ന ഗന്ധര്‍വന്‍ പ്രിയദര്‍ശന്റെ സിനിമകളില്‍ പാടില്ല എന്ന് തീരുമാനമെടുക്കുകയും എം.ജി ശ്രീകുമാര്‍ പാടിത്തെളിയുകയും ചെയ്തപ്പോള്‍ നിവ്യത്തിയില്ലാതെ പ്രിയദര്‍ശന്റെ “മേഘം” എന്ന ചിത്രത്തില്‍ വളരേയധികം വര്‍ഷങ്ങള്‍ക്ക് ശേഷം പാടി. എങ്കിലും ചില പ്രൊഡൂസര്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മുന്‍പ് ഒരു സിനിമയിലും യേസുദാസ് പാടി. അതാണ് ഗന്ധര്‍വന്‍!ഒരാളെ ഒതുക്കാന്‍ തീരുമാനിച്ചാല്‍ അത് നടത്തിയിരിക്കും.

ഗന്ധര്‍വ ശാപം ഏറ്റവരില്‍ ഏറ്റവുംകൂടുതല്‍ നഷ്ടം സംഭവിച്ചത് ശ്രോദ്ധാക്കള്‍ക്ക് തന്നെയാണ്. വേണുഗോപാലിന്റേയും ഉണ്ണിമേനോന്റേയും കുറേ നല്ല പാട്ടുകള്‍ നമുക്ക് നഷ്ടമായി. അവര്‍ വല്ലപ്പോഴും വിരുന്ന് വരുന്ന ഗായകരായി ഒരു മൂലയില്‍ ഒതുക്കപ്പെട്ടു. ഉണ്ണിമേനോന്റെ ശബ്ദ സൌകുമാര്യം തിരിച്ചറിഞ്ഞ ഏ.ആര്‍ റഹ്മാനാണ് പിന്നീട് ഉണ്ണിമേനോനെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഗായകനാക്കിയത്. അപ്പോഴും പാടുന്ന പാട്ടുകളൊക്കെ ഹിറ്റാക്കി വേണുഗോപാല്‍ എന്ന കഴിവുള്ള ഗായകന്‍ ഈ മാഫിയയിലൊന്നും ഉള്‍പ്പെട്ടില്ല എന്ന കാരണത്താല്‍ ഒതുക്കപ്പെടുകയാണുണ്ടായത്.

തനിക്ക് ശേഷം തന്റെ മകനെ വളര്‍ത്താനും ഗന്ധര്‍വന്‍ ശ്രമിക്കാതിരുന്നില്ല. തന്റെ മകനു ഒരു പാട്ട് കൊടുത്താല്‍ പ്രതിഫലം നോക്കാതെ പാടാനും ഗന്ധര്‍വന്‍ തയ്യാറായി. പക്ഷേ ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. ഇപ്പോള്‍ പഴയ ആ മാഫിയാ പരിപ്പ് വേവാത്തത് കൊണ്ട് കഴിവുണ്ടെങ്കില്‍ പാടട്ടെ എന്ന നിലയായി ഗന്ധര്‍വന്. അല്ലെങ്കിലും ഈ റിയാലിറ്റി ഷോ വന്നപ്പോഴല്ലേ നാട്ടില്‍ കൊള്ളാവുന്ന പാട്ടുകാരും ഉണ്ടെന്ന് ജനം അറിഞ്ഞത്. അല്ലെങ്കില്‍ എന്താകുമായിരുന്നു? ശ്രീനിവാസന്റെ മകന്‍ പോലും ഒരു വ്യത്തികെട്ട ശബ്ദത്ത് ഉടമയായിട്ടും “വ്യത്യസ്ഥമായ ശബ്ദം” എന്ന ലേബലില്‍ മാര്‍കറ്റ് ചെയ്യപ്പെടുകയായിരുന്നു. പൊക്കി വിടാന്‍ ആളുണ്ടെങ്കില്‍ ഏത് പട്ടിക്കും ചന്ദ്രനില്‍ പോകാമെന്ന് സാരം. ഇത് പോലെതന്നെ ഇപ്പോള്‍ കേന്ദ്ര ഗവര്‍മണ്ട് റോയല്‍റ്റി നിയമം കൊണ്ട് വരാന്‍ ആലോചിക്കുന്നതിനു മുന്‍പ് തന്നെ ഗാനഗന്ധര്‍വന്റെ മകന്‍ നല്ലൊരു ഗായകനായ മധു ബാലക്യഷ്ണനെ വിളിച്ച് അച്ഛന്റെ പാട്ട് പാടിയാല്‍ തട്ടിക്കളയുമെന്നും, പണം കൊടുക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട കഥ ആരും മറന്നിട്ടുണ്ടാവാന്‍ സാധ്യതയില്ല. ഒരളവു വരെ ഇവരുടെയൊക്കെ കൊള്ളരുതായ്കകള്‍നമ്മള്‍ സഹിക്കുകയാണ്. കലാകാരനല്ലേ ദൈവത്തിന്റെ അടുത്ത ആളല്ലെ എന്നൊക്കെ ഭക്തിപൂര്‍വ്വം പരിഗണിക്കുമ്പോള്‍ അവര്‍ തലയിലിരുന്ന് കാഷ്ടിക്കുകയാണ്.

കേരളമെന്ന കൊച്ചു സംസ്ഥാനത്ത് കേരളം തന്നെ വിറ്റ് തിന്നാനുതകുന്ന രീതിയിലുള്ള മാഫിയകള്‍ അരങ്ങ് വാഴുമ്പോള്‍ സിനിമാ സംഗീത ലോകത്ത് മാത്രം സ്ഥിതി വ്യത്യസ്ഥമാവുന്നതില്‍ അര്‍ത്ഥമില്ലല്ലോ. കാര്യം രണ്ട് മൂന്ന് പതിറ്റാണ്ട് ഒരേ ശബ്ദത്തില്‍ മാത്രം പാട്ട് കേട്ടാസ്വദിക്കാന്‍ വിധിക്കപ്പെട്ട മലയാളി വ്യത്യസ്ഥമായ ഒരു ശബ്ദം കേട്ടപ്പോള്‍ എത്രമാത്രം അതിനെ സ്വീകരിച്ചു എന്നുള്ളത് “ലജ്ജാവതിയേ..നിന്റെ കള്ളക്കടക്കണ്ണില്‍” എന്ന ഒരു ഗാനത്തോടെ നാം മനസ്സിലാക്കിയതാണ്.എന്തായാലും ഗന്ധര്‍വനെന്നും ആസ്ഥാനഗായകനെന്നും അതിലുപരി മതേതരത്വത്തിന്റെ പ്രതി രൂപമെന്നൊക്കെ ആശയോടെയും ആവേശത്തോടെയും വിളിക്കുന്ന ആ ഗന്ധര്‍വന്റെ ഉള്ളില്‍ സംഗീതം കൂടാതെ അല്‍പ്പം കള്ളത്തരവും ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ നായര്‍ക്കും ഒരു ചെറിയ വിഷമം. കഴിവുള്ള എല്ലാവര്‍ക്കും അവസരം കിട്ടുമായിരുന്നെങ്കില്‍ കൂടുതല്‍ നല്ല ഗാനങ്ങളും,നല്ല ഗായകരും മലയാളത്തില്‍ ഉണ്ടായേനെ. ഇനിയിപ്പോ പറഞ്ഞിട്ടെന്ത് കാര്യം! ആ മഹാനു ഭാവുലുവിനു സപ്തതി ആഘോഷ വേളയില്‍ നായരും ആശംസയര്‍പ്പിക്കുന്നു.അല്ലെങ്കിലും മലയാളികള്‍ക്കൊന്നും ചില നല്ല കാര്യങ്ങള്‍ അനുഭവിക്കാനുള്ള യോഗമില്ല!അത്ര തന്നെ!
എന്നാ നായരങ്ങട്.....

17 comments:

അമ്മേടെ നായര് said...

എന്തായാലും ഗന്ധര്‍വനെന്നും ആസ്ഥാനഗായകനെന്നും അതിലുപരി മതേതരത്വത്തിന്റെ പ്രതി രൂപമെന്നൊക്കെ ആശയോടെയും ആവേശത്തോടെയും വിളിക്കുന്ന ആ ഗന്ധര്‍വന്റെ ഉള്ളില്‍ സംഗീതം കൂടാതെ അല്‍പ്പം കള്ളത്തരവും ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ നായര്‍ക്കും ഒരു ചെറിയ വിഷമം!

യോഗല്യാന്ന് കൂട്ട്യാമതി! ന്നാ നായരങ്ങട്....

ajex said...

കൊട് കൈ !!

ശ്രദ്ധേയന്‍ | shradheyan said...

വേണുഗോപാല്‍ പറയാതെ പറഞ്ഞു; നായര്‍ പറഞ്ഞു. :) എന്നാലും ദാസേട്ടന്റെ ആ കറുത്തമുഖം മറക്കാനാ എനിക്കിഷ്ടം.

സച്ചിന്‍ // SachiN said...

അമ്മേ ഈ യേശുദാസൊരു വ്യത്തികെട്ട ആളായിരുന്നോ അമ്മേ? യേശുദാസ് നല്ലവരാ കെട്ടവരാ?

ഹ ഹ ഹ കലക്കി നായരേ, പണമുണ്ടെങ്കില്‍ പിന്നെ എന്ത് വ്യത്തികേടും ചെയ്യാമെന്നേ.ഒരു ഗന്ധര്‍വന്‍ !

Kaippally said...

ഏശുദാസും, ലതാ മൻകേഷകറും, മുകേഷുൻ, റഫിയും, ഇളയരാജയും, ജാനകിയും എല്ലാവരും ഈ കളി കളിച്ചിട്ടുള്ളവരാണു്.

തരം കിട്ടിയാൽ ഗ്രൂപ്പുകൾ ഉണ്ടാകും എന്നതു് സ്വാഭാവികം. ഏശുദാസ് ഒരു monopoly ആകാൻ എന്തിനു ജനം അനുവതിച്ചു. Its a matter of demand and supply.

noordheen said...

യേശുദാസ് ഈ അടുത്ത കാലത്താണു 'ഗംഗേ' എന്ന പാട്ട് പാടിയതിന്റെ ഗുട്ടന്‍സ് പുറത്ത് വിട്ടത്.അത് പോലെ എന്തൊക്കെ തരികിടകള്‍ ചെയ്തിട്ടുണ്ടാവാം !
എന്തോ ആവട്ടെ അയാള്‍ നല്ലൊരു ഗായകന്‍ തന്നെ!

അമ്മേടെ നായര് said...

അഭിപ്രായം അറിയിച്ചതില്‍ നന്ദി പറയുന്നു.

കൈപ്പള്ളീ, ജനങ്ങള്‍ ഒരു ഗായകനെ വളര്ത്തുന്നതില്‍ വളരെ ചെറിയ പങ്ക് മാത്രമേ വഹിക്കുന്നുള്ളൂ. ജനം അവര്ക്ക് ലഭിക്കുന്നത് സ്വീകരിക്കുന്നു. എന്താണ്,ജനങ്ങള്‍ക്ക് കൊടുക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ഈ പറഞ്ഞ യേശുദാസ് അടക്കമുള്ള ഗ്രൂപ്പാണ്. ഒരു പടം അനൌണ്‍സ് ചെയ്യുമ്പോള്‍ തന്നെ അതിന്റെ ഗാന ശാഖ തീരുമാനിച്ചിട്ടുണ്ടാകും .പിന്നീട് ആ ഗാനം കേള്ക്കാനേ ജനങ്ങള്‍ക്ക് അവസരമുണ്ടാകൂ. വേണുഗോപാലിനു തുടര്‍ച്ചയായി ഹിറ്റ് ഗാനങ്ങള്‍ ഉണ്ടായത് അത് ജനങ്ങള്‍ സ്വീകരിച്ചത് കൊണ്ടാണ്.പക്ഷേ വേണുഗോപാല്‍ തന്നെ മതി എന്നു തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമായിരുന്നോ? ഇല്ല എന്നാണ്, നായരുടെ വിശ്വാസം ! എന്നാ നായരങ്ങട്....

ബിജു ചന്ദ്രന്‍ said...

യേശു ദാസ്‌ നല്ല ഒരു ഗായകന്‍ ആയിരുന്നു, എന്നേ പറയാന്‍ പറ്റൂ. ഇപ്പോഴത്തെ മ്യൂസിക്‌ ലൈവ് ഷോ കളിലൊക്കെ പാടി എത്രയോ തവണ കുളമാക്കുന്നത് കണ്ടിരിക്കുന്നു. പ്രായാധിക്യം ആ ഗായകന്റെ ശബ്ദത്തെ ഭീകരമായി ബാധിച്ചിരിക്കുന്നു. യേശുദാസിനോടുള്ള ഭക്തി കാരണം ആരും ഒന്നും മിണ്ടുന്നില്ല എന്ന് മാത്രം. ഈ യേശുദാസ് തന്നെയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് "പാട്ട് നിര്‍ത്തുക വാനമ്പാടീ " എന്ന് ലതാ മങ്കേഷ്കര്‍ക്ക് ഫ്രീ ആയി മാധ്യമങ്ങളിലൂടെ ഉപദേശം കൊടുത്തത്.
യേശുദാസ് കൊല്ലൂരിലൊക്കെ ദര്‍ശനം നടത്തുന്നത് മാധ്യമങ്ങള്‍ ഇങ്ങനെ വാര്‍ത്തയാക്കുന്നത് എന്തിനാണ്? എന്തുകൊണ്ടാണ് യേശുദാസിന്റെ ആത്മീയത മാധ്യമങ്ങള്‍ആഘോഷിക്കുന്നത്?

Unknown said...

Pavam M.G. Sreekumar and Unni Menon! K.J. Yesudas was a tyrant musician; because of this mafia don many super singers lost their chances and awards.
B. Vasantha didn’t shine because of P. Susheela’s dirty tricks. I heard that Md. Rafi used to threaten new singers. Shailendra singh and Bhupinder were his victims!!

ചാണക്യന്‍ said...

“ എം.ജി. ശ്രീകുമാറൊക്കെ ആദ്യകാലങ്ങളില്‍ പാടിയ പാട്ട് കേട്ടാല്‍ മൂക്കത്തും പിന്നെ മറ്റുപലയിടത്തും വിരല്‍ വെച്ച് പോകും. അയാള്‍ പിന്നീട് പാടിത്തെളിഞ്ഞു.....”-
ഒന്ന് പോ നായരെ എം ജി പാടിത്തെളിഞ്ഞെന്ന് നായരങ്ങ് തീരുമാനിച്ചോ....ഉഡായിപ്പുകളും കൊണ്ട് ഇറങ്ങിക്കൊള്ളും....:)

അമ്മേടെ നായര് said...

ചാണക്യരേ, ഈ എം.ജി ശ്രീകുമാര്‍ ഇപ്പോ ആരാ?
സംഗീതത്തിന്റെ 25 ആം ആഘോഷായിട്ട് ഇറങ്ങിയിരിക്യല്ലയോ. നാഷ്ണല്‍ അവാര്‍ഡൊക്കെ സംഘടിപ്പിച്ച ഗായകനല്യോ. അതിന്റെ ഒരു ലിത് കിടക്കട്ടെ എന്ന് വെച്ച് പറഞ്ഞതാ ! മാപ്പാക്കണം!:)

അഭിപ്രായം പറയാന്‍ എതിയോര്‍ക്ക് നന്ദി അറിയിക്കണൂ.. എന്നാ നായരങ്ങട്....

ഹരീഷ് തൊടുപുഴ said...

യേശുദാസ് ഇത്തരത്തിലുള്ള വിഷം മനസ്സില്‍ കൊണ്ടു നടന്നിരുന്ന ആളാണെന്നു ഉള്‍കൊള്ളാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല..
പക്ഷേ ഈ സത്യം അംഗീകരിച്ചല്ലേ മതിയാകൂ..
ഏതായാലും..
വേണുഗോപാല്‍ ആരോപണ വിധേയനാക്കിയ വ്യക്തി ഇദ്ദേഹമായിരുന്നുവല്ലേ..
ശ്രീകുമാറാണെന്നായിരുന്നു ഞാന്‍ തെറ്റിദ്ധരിച്ചു വെച്ചിരുന്നത്..

jyo.mds said...

കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍

നന്ദന said...

നായരേ ഇങനേയുള്ള വിഷയങൾ എടുത്ത് കാച്ച്

അമ്മേടെ നായര് said...

അഭിപ്രായം അറിയിച്ചതിന്,നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു ! ഇതു പോലെ ഇനിയും ഇടയ്ക്ക് വരാം ! എന്നാ നായരങ്ങട്....

കാലം said...

ഇന്നലെ ജോണ്‍ ബ്രിട്ടാസുമായുള്ള കൈരളിയിലെ ഇന്റര്‍വ്യൂ കണ്ടിരുന്നു. എന്തൊരു ലാളിത്യം!! എന്തൊരു എളിമ!! ഒന്നും എന്റെ കഴിവല്ല...എല്ലാം ഉടയ തമ്പുരാന്റെ ..... ഞാന്‍ വെറും ഒരു നിമിത്തം മാത്രം... ആരുടെയും അവസരം നഷ്ടപെടുത്തുന്നത് എനിക്കിഷ്ടമേ അല്ല എന്ന് ഒന്ന് രണ്ട് ഉദാഹരണ സഹിതം കാച്ചി വിടുന്നത് കണ്ടു.....


പിന്നണിയില്‍ ഇങ്ങനെയുമൊക്കെ ചില കളികളും ഉണ്ടായിരുന്നു... അല്ലേ നായരെ...

കുരാക്കാരന്‍ ..! said...

നായരെ, വേണുഗോപാല്‍ പറയാതെ പറഞ്ഞത് എം.ജി ശ്രീകുമാറിനെ പറ്റിയല്ലേ? ഏഷ്യാനെറ്റിലെ 'അപ്രിയ ഗാനങ്ങള്‍' പരിപാടിയില്‍ രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും കൊട്ട് കൊടുക്കുന്നത് കണ്ടിരുന്നു. ആദ്യം ശ്രീകുമാറും, പിന്നെ വേണുഗോപാലും. അതിന്റെ തൊട്ടടുത്ത ആഴ്ച സൂര്യ ടിവിയില്‍ വര്‍ത്തമാനത്തിലൂടെ എം ജി അണ്ണാച്ചി വേണുഗോപാല്‍ അണ്ണാച്ചിയെ ശെരിക്കും കടിച്ചു കുടഞ്ഞ പ്രകടനവുംആയിരുന്നു.