Thursday, January 14, 2010

വാര്‍ത്തകള്‍ എക്സ്ക്ലൂസീവാകുമ്പോള്‍...

പറയേണ്ട എന്ന് ഒരുപാട് കരുതീട്ടും പറയാതിരിക്കാൻ പറ്റണില്ല. ആസനത്തിലെ ചൊറിച്ചിലു മാറട്ടെ. അപ്പ പറഞ്ഞു വന്നത് ഒന്നാം സമ്മാനത്തിനായ് ഒരുപാട് കോപ്പി അച്ചടിച്ച് സ്വന്തം പറമ്പിൽ കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യണ പത്രത്തെപറ്റി തന്നെയാ.
മനോരമ പത്രത്തിനും ചാനലിനും എന്നും എക്സ്ക്ലൂസീവുകളുടെ കാലമാണ്. ഒരു എക്സ്ക്ലൂസീവ് കഥ കിട്ടിയില്ലെങ്കില്‍ അവര്‍ ഉണ്ടാക്കും. അതാണ് മാത്തുകുട്ടിച്ചായന്റെ ഒരു ലൈന്‍. ഈ അടുത്ത ദിവസവും ഒരു എക്സ്ക്ലൂസീവ് വാര്‍ത്ത കണ്ടു. അമ്പതാമത് സ്കൂള്‍ കലോത്സവത്തില്‍ ഗ്രേഡ് കിട്ടാന്‍ വലിയ തുകകള്‍ കോഴ ആവശ്യപ്പെട്ടു എന്നും. തുക കൊടുത്താല്‍ ഗ്രേഡ് കിട്ടുമെന്നൊമൊക്കെയുള്ള ചൂടന്‍ വാര്‍ത്തകള്‍.


നാട്ടില്‍ ഒരു സംഭവം നടക്കുമ്പോള്‍ വ്യത്യസ്തമായ വാര്‍ത്ത കണ്ട് പിടിക്കണം എന്ന മാത്തുകുട്ടിഅച്ചായന്റെ ഉപദേശം പിന്നീട് കര്‍ശനമായപ്പോള്‍ പലരും വാര്‍ത്തകള്‍ സ്യഷ്ടിക്കാന്‍ തുടങ്ങി. ഇതും അക്കൂട്ടത്തില്‍ പെടുന്ന ഒന്ന് തന്നെ. ഒരു വാര്‍ത്ത പടച്ച് വിടാന്‍ ഇപ്പോള്‍ പ്രത്യേകിച്ച് തെളിവുകളൊന്നും വേണ്ട. രണ്ട് ഫോണിന്റെ പടം കൊടുത്ത് പിന്നില്‍ രണ്ട് അഭിനേതാക്കളുടെ ശബ്ദം മാത്രം മതി വാര്‍ത്ത റെഡി. ഇത്തരം സംവിധാനം കയ്യിലുണ്ടെങ്കില്‍ എന്ത് വാര്‍ത്തയും ഇവന്മാര്‍ക്ക് പടച്ച് വിടാം.ആരേയും തെറ്റിദ്ധരിപ്പിക്കാം. വാര്‍ത്താ ശ്രദ്ധ നേടാം. എന്നാല്‍ വളരെ നാളത്തെ കഠിന ശ്രമങ്ങളും പ്രാക്ടീസും കൊണ്ട് ഒരു കലാമത്സരത്തില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളെ നോക്കി കൊഞ്ഞനം കുത്തുന്ന ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുമ്പോള്‍ ഒരു നിമിഷമെങ്കിലും നിങ്ങള്‍ മെനയുന്ന ആ കഥയ്ക്ക് ഉണ്ടാക്കാവുന്ന പ്രത്യാഘാതത്തെപറ്റി ചിന്തിക്കുന്നത് നല്ലതാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നത്? എന്തെങ്കിലും ആധികാരികമായ തെളിവു നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെങ്കില്‍ നായര്‍ ഇന്ന് മുതല്‍ നിങ്ങളുടെ ചാനലിന്റെ പ്രചാരകനാകാം!

ഒരിക്കല്‍ ഇതുപോലെ പി എസ് സി പരീക്ഷയ്ക്ക് ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുന്ന മാഫിയ ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതിന്റെ സത്യം സത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനു പകരം പി എസ് സിയില്‍ അഴിമതി നടക്കുന്നു, പണമുണ്ടെങ്കില്‍ എന്തും നടക്കും എന്ന രീതിയില്‍ വാര്‍ത്ത പരത്താനാണ് ഇവിടത്തെ മാദ്ധ്യമങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ ഉദ്ദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വസൂലാക്കുകയും ജയിച്ചാല്‍ അത് തങ്ങള്‍ ജയിപ്പിച്ചതാണെന്ന് പറഞ്ഞ് പണം തട്ടുകയും തോറ്റാല്‍ പണം തിരിച്ച് കൊടുക്കുകയും ചെയ്യുന്ന ഒരേര്‍പ്പാടാണെന്ന് പിന്നീട് പുറത്ത് വന്നു. ഇവിടേയും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണെന്ന് പറയുന്നതിനു പകരം അതില്‍ വാര്‍ത്തയ്ക്കുള്ള കഥ കണ്ടെത്തി മത്സരാര്‍ത്ഥികളുടെ മനോവീര്യം തകര്‍ക്കുന്ന നിലയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഒരിക്കല്‍ ഐ എസ് ആര്‍ ഓ ചാരക്കേസെന്നും പറഞ്ഞ്, കരുണാകരനെ കരി തേയ്ക്കാനായി പടച്ച് വിട്ട കഥകളൊന്നും ആരും മറന്ന് കാണാന്‍ വഴിയില്ല. മറിയം റഷീദയുടേയും ഫൌസിയായുടേയുമൊക്കെ അടിപ്പാവാടയില്‍ നമ്മള്‍ ആദരിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ ബീജങ്ങള്‍ എത്ര തുള്ളി പറ്റി എന്നൊക്കെ എണ്ണി കഥ മെനഞ്ഞ പത്രം, പിന്നീട് ന്യൂസ് മേക്കറെന്നും കോപ്പെന്നുമൊക്കെ പറഞ്ഞ് അവാര്‍ഡുകള്‍ നല്‍കി ആ ശാസ്ത്രജ്ഞന്മാരെ ആദരിക്കുന്നതും നാം കണ്ടതാണ്. അതും മാത്തുക്കുട്ടിച്ചായന്റെ ഒരു തമാശ. ആ തമാശയില്‍ ആരോപണ വിധേയരാകുന്ന മനുഷ്യരുടെ കുടുംബത്തെ പറ്റിയോ മാനസിക സംഘര്‍ഷത്തെ പറ്റിയോ ഒരു വിലയും കല്‍പ്പിക്കാത്ത പത്ര-ചാനല്‍ കൂട്ടിക്കൊടുപ്പുകാര്‍ ഇന്നും നിര്‍ഭയം ആ പ്രവര്‍ത്തി തുടരുന്നു. ഇപ്പോഴും ഒന്നാം സ്ഥാനത്ത് അവരാണെന്ന് വീമ്പ് പറയുന്നു. നമ്മള്‍ ഇന്നും അത് കേട്ട് കൊണ്ടിരിക്കുന്നു. നമ്മളാരാ കഴുവേറീ മക്കൾ!


കഴിഞ്ഞ തേക്കടി ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ മ്യതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൈക്കൂലി ചോദിച്ചു എന്ന് പറഞ്ഞ് ഈ മനോരമ ഒരു എക്സ്ക്ലൂസീവ് ഇട്ടിരുന്നു. ഇവര്‍ ഉണ്ടാക്കുന്ന കഥകള്‍ അത് ആരെക്കുറിച്ചായാലും ഒരു ഉളുപ്പുമില്ലാതെ വിളമ്പാന്‍ കാണിക്കുന്ന ഒരു ഉളുപ്പില്ലായ്മയ്ക്ക് എന്ത് പേര്‍ നല്‍കുമെന്ന് നായര്‍ക്കും നല്ല നിശ്ചയില്ല. അത് വെറും കെട്ടുകഥയായിരുന്നു എന്ന് തെളിഞ്ഞിട്ടും ആ വാര്‍ത്ത തെറ്റായിരുന്നു എന്ന് പറയാനോ ഖേദം പ്രകടിപ്പിക്കാനോ ആ ചാനല്‍ തയ്യാറായില്ല എന്നതും വസ്തുതയാണ്. അല്ലെങ്കിലും ഖേദം പ്രകടിപ്പിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്കതിനേ സമയം കാണൂ. ഹല്ല പിന്നെ!

ഇത്രയും പറഞ്ഞ സ്ഥിതിക്ക് നായർക്കും കിട്ടി ഒരു എക്സ്ക്ലൂസീവ്! കഴിഞ്ഞ ദിവസം നായര് വേറെ ഒരു പണീം ഇല്ലാത്ത സമയത്ത് ഇത്തവണത്തെ ന്യൂസ് മേക്കർ അവാർഡ് കിട്ടിയ റസൂൽ പൂക്കുട്ടിക്ക് ഒരു മിസ്സ് കാൾ കൊടുത്തു. ദേ പൂക്കുട്ടി അടുത്ത വെടിക്കുള്ള തിരി കൊളുത്തി തന്നു. അവാർഡ് കിട്ടുന്നതിന് തൊട്ടു മുമ്പ് മനോരമക്കാര് വിളിച്ചെന്നും ഈ അവാർഡ് പൂക്കുട്ടിക്ക് തന്നെ കൊടുക്കാമെന്നും പകരം ഈ അടുത്ത് നടക്കാൻ പോകുന്ന ഒരു സ്റ്റേജ് പ്രൊഗ്രാമിന് പരമകാരുണികനും കരുണാനിഥിയും സംഗീതചക്രവർത്തിയുമായ എ ആർ റഹ്മാനെ ‘ഫ്രീ ആയി‘ എത്തിച്ചു കൊടുക്കണമെന്നും! പൂക്കുട്ടിനായര് ആരാ മോൻ! അതു ഞാനേറ്റൂന്ന് മറുപടി കൊടുത്തു. അടുത്ത നിമിഷം മുതൽ ചാനലിൽ സ്ക്രോൾ ബാർ ഓടി തുടങ്ങി. “ ന്യൂസ് മേക്കർ 2009 - റസൂൽ പൂക്കുറ്റി “ . നായിന്റെ മക്കൾ എന്നു നായരങ്ങ് വിളിച്ചിട്ടും കലിപ്പ് തീരുന്നില്ലല്ലൊ മക്കളേ.


ടി വി യുടെ റിമോട്ടില്‍ വേറെയും ബട്ടനുകള്‍ ഉള്ളത് കൊണ്ട് വേറെ ചാനലിലേക്ക് മാറാമെന്ന് വെച്ചാല്‍ അവിടേയും ആടിനെ പട്ടിയാക്കുന്ന ഏര്‍പ്പാടാണ്. സത്യസന്ധമായ വാര്‍ത്തകള്‍ കേട്ട കാലം മറന്നു. ഒരു വാര്‍ത്ത പല രീതികളിലാണ് ഇന്ന് പ്രെക്ഷകരുടെ മുന്നില്‍ എത്തുന്നത്. വാര്‍ത്തയ്ക്കും ജാതിയും മതവും പക്ഷവുമൊക്കെ ആയിരിക്കുന്നു. വാര്‍ത്തകള്‍ ഇവിടെ വളരുകയല്ല, വളയ്ക്കുകയാണ്. പത്ര ധര്‍മ്മവും സമൂഹത്തോടുള്ള പ്രതിബദ്ധതയുമൊക്കെ ഇന്ന് വെറും കെട്ടുകഥകള്‍ മാത്രം. വാര്‍ത്തകള്‍ വില്‍പ്പനച്ചരക്കാണ്. വാര്‍ത്തകള്‍ വാങ്ങുന്നു വില്‍ക്കുന്നു. കൂടുതല്‍ ലാഭത്തിനു വില്‍ക്കുന്നു.കൂട്ടിച്ചേര്‍ക്കലുകളും പക്ഷം പിടിക്കലുകളും സാമ്പത്തിക ലാഭത്തിന്റെ തോതിനനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കുന്നു. സത്യങ്ങള്‍ മാത്രം എവിടേയും കുഴിച്ച് മൂടിക്കൊണ്ടിരിക്കുന്നു. എത്ര നാള്‍? ഇതിനൊരു കടിഞ്ഞാണിടാന്‍ ആര്‍ക്കാവും ? ഇനിയും അധികം വൈകിക്കൂടാ. അല്ലെങ്കില്‍ ഇനിയും വാര്‍ത്താ വിസര്‍ജ്ജനങ്ങള്‍ നമ്മുക്ക് മുകളില്‍ മഴയായി വര്‍ഷിച്ച് കൊണ്ടേയിരിക്കും!

എന്നാ നായരങ്ങട്...

4 comments:

അമ്മേടെ നായര് said...

പറയേണ്ട എന്ന് ഒരുപാട് കരുതീട്ടും പറയാതിരിക്കാൻ പറ്റണില്ല. ആസനത്തിലെ ചൊറിച്ചിലു മാറട്ടെ. എന്നാ നായരങ്ങട്...

വിനോദ് പനച്ചിക്കല്‍ said...

നായരേ..

ഇവര്‍ ഉണ്ടാക്കുന്ന കഥകള്‍ അത് ആരെക്കുറിച്ചായാലും ഒരു ഉളുപ്പുമില്ലാതെ വിളമ്പാന്‍ കാണിക്കുന്ന ഒരു ഉളുപ്പില്ലായ്മയ്ക്ക് എന്ത് പേര്‍ നല്‍കുമെന്ന് നായര്‍ക്കും നല്ല നിശ്ചയില്ല. അത് വെറും കെട്ടുകഥയായിരുന്നു എന്ന് തെളിഞ്ഞിട്ടും ആ വാര്‍ത്ത തെറ്റായിരുന്നു എന്ന് പറയാനോ ഖേദം പ്രകടിപ്പിക്കാനോ ആ ചാനല്‍ തയ്യാറായില്ല എന്നതും വസ്തുതയാണ്.


അവർക്കവിടെ മാത്രം വല്യ ഒരു അക്കിടി പറ്റി..
ഭരണപക്ഷ, പ്രതിപക്ഷ നേതാക്കൾ പാർട്ടിഭേദമന്യേ നേരിട്ടിറങ്ങി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുമ്പോഴാണു മാത്തുകുട്ടിച്ചായന്റെ ചാന്നെലിന്റെ തമാശക്കളികൾ നടന്നതു..
അപ്പോ..എന്തായീ..
രണ്ടു പാർട്ടികൾക്കും ഈ തെണ്ടിത്തരം സഹിക്കുമോ..
മ പത്രത്തിനു സൂപ്പെറു കളിയല്ലേ കിട്ടീതു..
പെട്ടന്നു തന്നെ വാർത്തലേഖകനു തെറ്റു പറ്റിപ്പോയേന്നും; ക്ഷമ തരൂ ക്ഷമ തരൂ എന്നും പറഞ്ഞു ഭയങ്കര നെരോളിയല്ലായിരുന്നോ വാർത്താവായനക്കാരൻ..
ഒരു ഉളുപ്പുമില്ലാതെ കള്ളവാർത്തയുണ്ടാക്കി ധാന്യം കൊയ്യാനിറങ്ങുന്ന ഇവന്റെയൊക്കെ അമ്മപെങ്ങന്മ്മാരു ഉടുതുണിയില്ലാതെ റോട്ടിൽ നിന്നാൽ അതു വെച്ചു ധാന്യമുണ്ടാക്കാൻ വാർത്തയുണ്ടാക്കുന്ന പന്നൻ മാരാണി മറ്റേടത്തെ ‘കേരളത്തിലെ മുന്തിയ പത്രമെന്നു’ ദിനം തോറും ആക്രോശിക്കുന്ന ഈ...!@#$#$%^ മക്കൾ..

noordheen said...

ഇതിനൊരു കടിഞ്ഞാണിടാന്‍ ആര്‍ക്കാവും ? ഇനിയും അധികം വൈകിക്കൂടാ. അല്ലെങ്കില്‍ ഇനിയും വാര്‍ത്താ വിസര്‍ജ്ജനങ്ങള്‍ നമ്മുക്ക് മുകളില്‍ മഴയായി വര്‍ഷിച്ച് കൊണ്ടേയിരിക്കും!

ഇതൊന്നും തടുക്കാനോ നിയന്ത്രിക്കാനോ ആരും ഇല്ല എന്ന ഒരു ധാര്ഷ്ട്യമാണു ഈ പന്നന്‍ മാര്ക്ക്. പിന്നെ മലയാളികള്‍ ആവശ്യമില്ലാത്തിടത്ത് പ്രതികരിക്കുകയും ആവശ്യമുള്ളിടത്ത് വിദ്വാനാവുകയും ചെയ്യും .ഇവിടെ ചാനലുകള്‍ ഉള്ളിടത്തോളം അവര്‍ തന്നെ എക്സ്ക്ലൂസ്സിവും ഒക്കെ ഒണ്ടാക്കും ! പന്ന -------മക്കള്‍ ! :)

പള്ളിക്കുളം.. said...

പണ്ടാരോ പറയണകേട്ടു സി.ഐ.എ യുടെ ഹവാല ബുക്കിൽ ഇവിടുത്തെ ചില പത്രങ്ങളുടെയും പേരുണ്ടെന്ന്.
ഇത്തരം വാർത്തകൾ ഉണ്ടാക്കുവാൻ മനോരമക്ക് ആരെങ്കിലും കോഴ കൊടുക്കുന്നുണ്ടാവുമോ?