Wednesday, January 20, 2010

‘ബൂലോക കാരുണ്യത്തോട്‘ ഒരു വാക്ക്!

മനസ്സില്‍ കരുണയുണ്ടാകുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരു പുണ്യമാണ്. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്കും ഇപ്പോള്‍ അവനവിലേക്കും ചുരുങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍ക്കിടയിലേക്ക് തീര്‍ത്തും മനുഷ്യത്വ പരമായ ഒരു ചിന്ത ഉണര്‍ത്തിയ ബൂലോക കാരുണ്യത്തിന്റെ ഭാരവാഹികളെ നായര്‍ അഭിനന്ദിക്കട്ടെ. ഈ ഒരു സംരംഭം വിജയിക്കട്ടെയെന്നും നായര്‍ പ്രാര്‍ത്ഥിക്കുന്നു.

നമ്മുടെ സമൂഹത്തില്‍ കരുണയും സഹായവും അര്‍ഹിക്കുന്ന ഒട്ടനവധി ആളുകളുണ്ട്. സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നാലേ അവരുടെ കണ്ണീര്‍ കാണുവാന്‍ കഴിയുകയുള്ളൂ. നമ്മുടെ നാട്ടില്‍ പാവപ്പെട്ട ജനങ്ങളെ ഉദ്ധരിക്കാനായി പല പദ്ധതികളും സര്‍ക്കാര്‍ തലത്തിലും സര്‍ക്കാരിതര തലത്തിലും ഉണ്ട്. എന്നിട്ടും സഹായം അര്‍ഹിക്കുന്നവരിലെ വളരെ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ പേരിനു പോലും അതൊക്കെ ലഭിക്കുന്നുള്ളൂ. കുറേയൊക്കെ അറിവില്ലായ്മ കൊണ്ട് അര്‍ഹിക്കുന്ന സഹായം നേടിയെടുക്കാതെ പോകുമ്പോള്‍ മറ്റു സന്ദര്‍ഭങ്ങളില്‍ അത് ഇടനിലക്കാരും മറ്റും തട്ടിയെടുക്കുന്നു. നിര്‍ദ്ധനരായ ജനങ്ങള്‍ക്ക് വേണ്ടി പൊതു ഖജനാവില്‍ നിന്നും ചിലവഴിച്ച പണത്തിന്റെ കണക്കുകള്‍ കേട്ടാല്‍ നമ്മള്‍ അതിശയിച്ച് പോകും. എന്നിട്ടും എന്താണ് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്?

നിയമത്തിന്റെ കണ്ണില്‍ അല്ലെങ്കില്‍ നമ്മുടെ സര്‍ക്കരിന്റെ കണ്ണില്‍ പാവപ്പെട്ട ജനങ്ങളുടെ നിര്‍വ്വചനം എന്താണെന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ദാരിദ്ര്യ രേഖയ്ക്ക് മുകളിലായി എന്ന് പറയുന്നത് കേവലം സാങ്കേതികമായ ഒന്നാണെന്നാണ് നായരുടെ അഭിപ്രായം. വീടും, വൈദ്യുതിയും കിണറുമൊക്കെയുള്ള ഒരു വീട് തീര്‍ച്ചയായും ദാരിദ്ര്യ രേഖയ്ക്ക് മുകളിലാണ്. ഈ വീട്ടിലെ നാഥന്‍ പെട്ടെന്നൊരു വീഴ്ച്ച സംഭവിച്ച് അല്ലെങ്കില്‍ ഒരു അപകടം സംഭവിച്ച് കിടപ്പിലായാല്‍ ആ കുടുംബത്തിന്റെ വരുമാനം നിലച്ച് പോകുന്നു.പിന്നീട് ആ കുടുംബം പട്ടിണിയിലേക്ക് നീങ്ങുന്നു. ഇവര്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങളനുസരിച്ച് ഒരു സഹായത്തിനും അര്‍ഹരല്ല എന്നുള്ളതാണ് നമ്മെ ചിന്തിപ്പിക്കുന്ന വിഷയം! അത് പോലെ തന്നെ രോഗം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍!പലരും മാനാഭിമാനം ഭയന്ന് പട്ടിണിയും ദാരിദ്ര്യവും പുറത്ത് പറയാറില്ല. വേറെ ചിലര്‍ അത് ഒരു ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. കേരളത്തിലെ 90 ശതമാനം ആത്മഹത്യകളും സാമ്പത്തിക പ്രശ്നം മൂലാമാണെന്ന് നമ്മള്‍ നിത്യേനയെന്നോണം കാണുന്നു. ചില കുടുംബങ്ങളില്‍ കുടുംബത്തിന്റെ നാഥന്‍ മാത്രം ആത്മഹത്യ ചെയ്യുമ്പോള്‍ നീരാലംബരാകുന്ന മറ്റു കുടുംബാങ്ങളുടെ കാര്യവും പട്ടിണിയും ദാരിദ്ര്യവും തന്നെ.അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളും പ്രാരാബ്ധങ്ങളുമൊക്കെയുള്ള സമൂഹത്തിലേക്കാണ് ബൂലോക കാരുണ്യം ഇറങ്ങിച്ചെല്ലുന്നത്.

എന്താണ് നമ്മുടെ സമൂഹത്തില്‍ ബൂലോക കാരുണ്യം പോലുള്ള ഒരു കൂട്ടായ്മയുടെ പ്രസക്തി എന്ന് നാം ചിന്തിക്കേണ്ട വിഷയമാണ്. കേവലമായ ഒരു സാമ്പത്തിക സഹായം എന്നതില്‍ കവിഞ്ഞ് ബൂലോക കാരുണ്യത്തിന് പലതും ചെയ്യാന്‍ കഴിയുമെന്ന് ഈ വയസ്സന്‍ നായര്‍ വിശ്വസിക്കുന്നു. ഒരു രോഗിക്ക് ചികിത്സയ്ക്ക് ആവശ്യമായി വരുന്നത് രണ്ട് ലക്ഷം രൂപയാണെങ്കില്‍ അതിലേക്ക് ഒരു ഇരുപതിനായിരം രൂപ ബൂലോക കാരുണ്യം നല്‍കിയാല്‍ അവിടം കൊണ്ട് ഒരു ചുമതല തീര്‍ന്നു എന്ന് കരുതിയാല്‍ അത് തികച്ചും അപക്വമാണ് എന്നാണ് നായരുടെ പക്ഷം. കാരണം ആ പണം ചികിത്സയ്ക്ക് ഉപകരിക്കില്ല എന്ന് മാത്രമല്ല മറ്റു ആവശ്യങ്ങള്‍ക്കായി ചിലവായിപ്പോകും എന്നാണ് കരുതേണ്ടത്. പലപ്പോഴും പണം ആവശ്യമുള്ളവര്‍ അത് പുറത്ത് പറഞ്ഞ് ഒരു പിരിവെടുക്കാന്‍ സന്നദ്ധരാകണമെന്നില്ല. ഏറ്റവും അര്‍ഹരായവരെ കണ്ടെത്തുക എന്നതാണ് ബൂലോക കാരുണ്യത്തിന്റെ ആദ്യ ചുവട്. ആ വ്യക്തിയ്ക്ക് അല്ലെങ്കില്‍ ആ കുടുമ്പത്തിന് സര്‍ക്കാരില്‍നിന്നോ, എം പി, എം എല്ലേ എന്നിവരുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വല്ല സഹായവും ലഭിക്കാന്‍ അര്‍ഹതയുണ്ടൊ എന്ന് അന്വേഷിക്കണം. മറ്റൊരു സഹായങ്ങളും ലഭിക്കാന്‍ സാധ്യത കുറവാണെങ്കില്‍ മാത്രം ബൂലോക കാരുണ്യം ആ വിഷയം ഏറ്റെടുത്ത് അത് സഹായ തല്‍പ്പരരില്‍ എത്തിച്ച് അവര്‍ക്ക് ആവശ്യമായത് എന്താണോ അത് സ്വരൂപിക്കാന്‍ തയ്യാറാകണം. എന്നാലേ ആ കുടുംബത്തിനും ബൂലോക കാരുണ്യത്തിനും പ്രസക്തിയുള്ളൂ എന്നാണ് നായര്‍ക്ക് തോന്നുന്നത്. അല്ലാതെ എന്തെങ്കിലും ഒരു സഹായം നല്‍കി പിന്തിരിയുക എന്നതിനോട് നായര്‍ക്ക് പൊരുത്തക്കേടുണ്ട് എന്നറിയിക്കട്ടെ.

പിന്നെ നിയമ വശങ്ങള്‍ പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അന്‍പതിനായിരത്തിനു മുകളിലുള്ള എല്ലാ ഇടപാടുകളും സര്‍ക്കാറിന്റേയും അന്വേഷണ ഏജന്‍സിയുടേയും നിരീക്ഷണത്തിലാണെന്നിരിക്കെ ഈ വിഷയത്തിലും സുതാര്യത വേണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്. കൈകാര്യം ചെയ്യുന്നത് പണമായതിനാല്‍ പലരും കാടടച്ച് വെടി വെക്കാനുണ്ടാകും. അത് ഒരു പക്ഷേ നിങ്ങളുടെ ഉദ്ധേശ ശുദ്ധിയെ വരെ ചോദ്യം ചെയ്തേക്കാം. അതിനവസരം ഒരിക്കലും നിങ്ങളായി കൊടുക്കരുത്, അതല്ല അടിസ്ഥാന രഹിതമായി ആരോപണം ഉന്നയിക്കുന്നവരോട് ‘പോടാ പുല്ലേ‘ എന്ന് പറയാനുള്ള തന്റേടവും ഇതിന്റെ നേത്യത്വത്തിന് ഉണ്ടാവണം. അത് പോലെ പലസംഘടനകളും നിര്‍ദ്ധനരായ കുട്ടികള്‍ക്ക് വിദ്യഭ്യാസ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്.പലപ്പോഴും അതൊന്നും അതിന്റെ യഥാര്‍ത്ത അവകാശികളില്‍ എത്തുന്നില്ല എന്നത് സങ്കടകരമാണ്. അത്തരം പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം എന്ന് നിര്‍ദ്ദേശിക്കുന്നു. അത് പോലെ സര്‍ക്കാരില്‍ നിന്നും പല പല സഹായങ്ങളും അതിന്റെ ആവശ്യക്കാരില്‍ അജ്ഞത മൂലം എത്തുന്നില്ല എന്നത് വാസ്ഥവമാണ്, അതിനും ഒരു കൈ സഹായം ഇതിന്റെ സംഘാടകര്‍ക്ക് ചെയ്യാവുന്നതാണ്. അത് പോലെ എന്തേങ്കിലും നിയമപരമായ ഉപദേശ സഹായങ്ങളും നല്‍കാന്‍ വിദ്യാ സമ്പന്നരും പല മേഘലകളില്‍ ഇടപെടുന്നവരും ഈ കൂട്ടായ്മയിലുള്ളത് കൊണ്ട് അത്തരം സഹായങ്ങളും നല്‍കാവുന്നതാണെന്ന് നായര്‍ പ്രതീക്ഷിക്കുന്നു.

ആരംഭ ശൂരതയില്‍ ഒതുങ്ങിപ്പോകുക എന്നത് ബൂലോക കാരുണ്യത്തിനും സംഭവിച്ചു എന്ന് ഈ തിരിച്ച് വരവിലൂടെ നായര്‍ മനസ്സിലാക്കുന്നു. ഈ ഒരു പിന്നോട്ടടി ഇനി ഉണ്ടാവരുത് എന്ന് നായര്‍ ഉപദേശിക്കുന്നു. കാരണം നിങ്ങള്‍ക്ക് ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഒരു പാട് കണ്ണീരൊപ്പാന്‍ കഴിയും അതിലുപരി ഒരു കുടുംബത്തിന്റെ അത്താണിയാകാന്‍ കഴിയും. അത് കൊണ്ട് ഇതിലെ അംഗങ്ങള്‍ പോരാളികളാണ്, അവര്‍ തളരാന്‍ പാടില്ല.നിങ്ങല്‍ തളര്‍ന്നാല്‍ നിങ്ങളേക്കാള്‍ തളര്‍ന്നവരുടെയടുത്ത് നിങ്ങള്‍ക്കെത്താനാവില്ല. അത് കൊണ്ട് ഈ ഊര്‍ജ്ജസ്വലത കൈമോശം വരാതെ ഈ സഹായ ഹസ്തത്തിന്റെ കൈത്തിരി കേടാതെ സൂക്ഷിക്കുക. എല്ലാവിധ ആശംസകളും നേരുന്നു. സധൈര്യം മുന്നോട്ട് പോകുക, നിങ്ങള്‍ക്കതിനു കഴിയും.

ഇതൊക്കെ പറയാന്‍ ഒരു അനോണിയായ നായര്‍ക്കെന്ത് കാര്യം എന്ന് ചിന്തിക്കുന്നവരുമുണ്ടാകും, നാളെ ഞാനും ഒരു സനോണിയാവില്ലെന്നാരു കണ്ടു? നല്ല കാര്യങ്ങളെ കാണാതെ പോയാല്‍ നായര് പിന്നെ ആരായി?

എന്നാ നായരങ്ങട്....

31 comments:

അമ്മേടെ നായര് said...

ഇതൊക്കെ പറയാന്‍ ഒരു അനോണിയായ നായര്‍ക്കെന്ത് കാര്യം എന്ന് ചിന്തിക്കുന്നവരുമുണ്ടാകും, നാളെ ഞാനും ഒരു സനോണിയാവില്ലെന്നാരു കണ്ടു? നല്ല കാര്യങ്ങളെ കാണാതെ പോയാല്‍ നായര് പിന്നെ ആരായി?

Sudeep said...

കൊള്ളാം നായരെ, നല്ല പോസ്റ്റ്

saju john said...

ഇതാണ് വിമര്‍ശനം.....

ആരോഗ്യപരമായ വിമര്‍ശനം, നന്മയ്ക്കായിട്ടുള്ള വിമര്‍ശനം

saju john said...

ഇത്,

കൃഷ്ണ തൃഷ്ണയാണോ?

വാഴക്കോടന്‍ ‍// vazhakodan said...

നായരേ,
വളരെ പക്വമായ ഉപദേശം. തീര്‍ച്ചയായും ഇത് ബൂലോക കാരുണ്യത്തിന്റെ ഭാരവാഹികള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണക്കിലെടുക്കും എന്ന് കരുതുന്നു.
നായരുടെ മനസിന്റെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍!!!

സച്ചിന്‍ // SachiN said...

ഇതിലെ അംഗങ്ങള്‍ പോരാളികളാണ്, അവര്‍ തളരാന്‍ പാടില്ല.നിങ്ങല്‍ തളര്‍ന്നാല്‍ നിങ്ങളേക്കാള്‍ തളര്‍ന്നവരുടെയടുത്ത് നിങ്ങള്‍ക്കെത്താനാവില്ല.

ഇതിന്റെ അടിയില്‍ ഒരു കയ്യൊപ്പ്!
നല്ല പോസ്റ്റ് നായരേ.....അഭിനന്ദനങ്ങള്‍!!!

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം നായരെ.
ഇതു പറയാന്‍ എന്തിന് അനോണി പ്രൊഫൈല്‍?
ഒറിജിനലില്‍ തന്നെ പറയാമല്ലോ.

Renjith Kumar CR said...

നായരെ,
വളരെ സ്വാഗതാര്‍ഹമാണ്‌ ഈ പോസ്റ്റ്‌....

ശ്രദ്ധേയന്‍ | shradheyan said...

അനില്‍ജി: നായര് പറഞ്ഞു, ചിലപ്പോള്‍ സനോണി ആവും എന്ന്. ല്ലേ നായരേ..? പോസ്റ്റ്‌ പ്രസക്തം തന്നെ.

വേണു venu said...

മൊത്തത്തില്‍ നായരു് പറഞ്ഞത് ശരിയാണു്.
പക്ഷേ ഇങ്ങനെ പറഞ്ഞതിനോടു യോജിക്കുന്നില്ല.
ഒരു രോഗിക്ക് ചികിത്സയ്ക്ക് ആവശ്യമായി വരുന്നത് രണ്ട് ലക്ഷം രൂപയാണെങ്കില്‍ അതിലേക്ക് ഒരു ഇരുപതിനായിരം രൂപ ബൂലോക കാരുണ്യം നല്‍കിയാല്‍ അവിടം കൊണ്ട് ഒരു ചുമതല തീര്‍ന്നു എന്ന് കരുതിയാല്‍ അത് തികച്ചും അപക്വമാണ് എന്നാണ് നായരുടെ പക്ഷം. കാരണം ആ പണം ചികിത്സയ്ക്ക് ഉപകരിക്കില്ല എന്ന് മാത്രമല്ല മറ്റു ആവശ്യങ്ങള്‍ക്കായി ചിലവായിപ്പോകും എന്നാണ് കരുതേണ്ടത്.
അത്രയും എങ്കിലും ഒരു കാരുണ്യമായെത്തിയാല്‍ അതൊരു നന്മയല്ലേ.

kichu / കിച്ചു said...

വേണുവിന്റെ അഭിപ്രായത്തിനു താഴെ എന്റെ ഒരൊപ്പും.

അപ്പോള്‍ നായരുടെ പേരും ചേര്‍ക്കാലോ അല്ലെ.
അഡ്രസ്സ് പ്ലീസ് :)

Ashly said...

very ഗുഡ്, ഉപദേശം. നട്ടപിരാന്തന്‍ പറഞത് പോലെ. നന്മയ്ക്കായിട്ടുള്ള വിമര്‍ശനം.

അത് പോലെ കിച്ചു പരജ്ത് ഒരു വളരെ നല്ല കാരിയം. ഇങ്ങനെ ക്രിയാത്മക വിമര്‍ശനം. നടത്താന്‍ കഴിവുള്ള ആള്‍ ഒരുക്കലും പുറത്തു നില്കരുത്. കൂട്ടത്തില്‍ കൂടി, നയിക്കണം.

public ആയി വന്നിലെങ്ങിലും, ബൂലോക കാരുണ്യത്തിന്റെ ഭാരവാഹികളെ മാത്രം identity അറിയിച്ചു കൂട്ടത്തില്‍ കൂടികൂടെ ?

അമ്മേടെ നായര് said...

@വേണു.
ഒരു അന്ധന് ഒരു റോഡ് മുറിച്ച് അപ്പുറത്തേക്ക് കടക്കണം എന്ന് വെയ്ക്കുക.അയാളുടെ കൈപിടിച്ച് റോഡിന്റെ നടുക്ക് വരെ എത്തിച്ചിട്ട് പിന്‍ മാറി അത്രയെങ്കിലും നന്മ ചെയ്തല്ലോ എന്ന് സമാധാനിച്ചാല്‍ മതിയോ? അയാളെ റോഡിന്റെ അപ്പുറത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കണം എന്ന അര്‍ത്ഥത്തിലാണ് നായര്‍ പറഞ്ഞത്. അല്ലാതെ ആ നന്മയെ നായര്‍ നിഷേധിച്ചിട്ടില്ല ഉവ്വോ?

നട്ടപ്പിരാന്താ അനിലേ... പറയാറായിട്ടില്ല. തല്‍ക്കാലം ദന്നെ അനോണി.

കിച്ചുവിന് നിരാശപ്പെടേണ്ടി വരും.തല്‍ക്കാലം അഡ്രസ് തരാന്‍ നിര്‍വ്വാഹമില്ല.ഞാനൊരു പഴയ ബ്ലോഗര്‍ തന്നെയാണ്.കുറച്ച് കാലം വിട്ട് നിന്ന്‍ തിരിച്ച് വന്നപ്പോള്‍ ബ്ലോഗില്‍ അനാരോഗ്യകരമായ പലപ്രവണതകളും കണ്ടു. അതിനെതിരെ പ്രതികരിക്കാനായിട്ടാണ് ഈ അവതാരം.

ഇവിടെ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ യുവ ബ്ലോഗര്‍മാര്‍ക്കും നന്ദി അറിയിക്കട്ടെ!
എന്നാ നായരങ്ങട്....

അമ്മേടെ നായര് said...

@Captain ,
ബൂലോകത്തെ സൌഹ്യദം ചിലപ്പോഴൊക്കെ ഒരു കമന്റിന്റെ അകലം മാത്രമാണ്.ഒരാളുടെ പോസ്റ്റ് സത്യസന്ധമായി വിലയിരുത്തിയാല്‍ ബ്ലോഗ് പൂട്ടിപ്പോകുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. അത് പോലെ നന്ദി പ്രകാശിപ്പിക്കുന്ന കമന്റ്.ഒന്ന് ഇങ്ങോട്ടിട്ടാലൊന്ന് അങ്ങോട്ട്! അതാണ് ഇപ്പോഴത്തെ രീതി.ക്രിയാത്മക വിമര്‍ശനത്തിന് വേണ്ടി ഒരു അനോണി അവതാരം!പലരും നായരുടെ കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്,എങ്കിലും നായരുടെ അഭിപ്രായം വായിച്ച ശേഷമല്ലേ ഡെലീറ്റ് ചെയ്യുന്നത് എന്നാണ് ആശ്വാസം.അത്രയേ ഉള്ളൂ.അല്ലാതെ ഈ ബൂലോകം നന്നാക്കാനൊക്കെ ഒരു നായര് വിചാരിച്ചാല്‍...ഹി ഹി ഹി
എന്നാ നായരങ്ങട്...

noordheen said...

ഒരു അന്ധന് ഒരു റോഡ് മുറിച്ച് അപ്പുറത്തേക്ക് കടക്കണം എന്ന് വെയ്ക്കുക.അയാളുടെ കൈപിടിച്ച് റോഡിന്റെ നടുക്ക് വരെ എത്തിച്ചിട്ട് പിന്‍ മാറി അത്രയെങ്കിലും നന്മ ചെയ്തല്ലോ എന്ന് സമാധാനിച്ചാല്‍ മതിയോ? അയാളെ റോഡിന്റെ അപ്പുറത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കണം എന്ന അര്‍ത്ഥത്തിലാണ് നായര്‍ പറഞ്ഞത്. അല്ലാതെ ആ നന്മയെ നായര്‍ നിഷേധിച്ചിട്ടില്ല ഉവ്വോ?

ഹ ഹ ഹ നായരേ അതിന്റെ അടിയില്‍ രണ്ട് ഒപ്പ്!കലക്കന്‍ പോസ്റ്റ്!

Unknown said...

നായരേ ,
ചില സാഹചര്യങ്ങളില്‍ നമുക്ക് അന്ധനെയും കൊണ്ട് റോഡിന്‍റെ പകുതിവരെയേ പോക്കാന്‍ സാധിക്കു. ബാക്കി പകുതിക്ക് കൈപിടിക്കാന്‍ തയാറുള്ള ഒരാള്‍ കാണും എവിടെയെങ്കിലും. അങ്ങനെ യുള്ള ഒരാളെ കൂടി കണ്ടുപിടിച്ചാല്‍ അന്ധനെ നമുക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കാം. " അയ്യോ നിക്കു പകുതി വരയെ വരാന്‍ പറ്റു എന്ന് പറഞ്ഞു മാറി നില്‍ക്കരുത് "
2 ലക്ഷം രൂപ വേണ്ടിയിടത് 2000 / 20,000 ഒന്നുമാകില്ലായിരിക്കും. പക്ഷെ ഇത് പോലെ കൊടുക്കാന്‍ തയ്യാറുള്ള ഒരുപാട് പേരുണ്ടാവും ഇവിടെ അവരെ ഒക്കെ ഒന്ന് ഒന്നിപ്പിക്കുക .അതാണ്‌ ചെയ്യേണ്ടത് , നായരായാലും ,ഭൂലോകം ആയാലും .

നായര് പറഞ്ഞ കാര്യം ഞാന്‍ മനസിലാക്കുന്നു .അര്‍ഹതപ്പെട്ട ഒരാളെ കണ്ടു കുറച്ചു പൈസ കൊടുത്തുകഴിഞ്ഞാല്‍ 'ഞങ്ങളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്തു' ഏന്നു പറഞ്ഞു മാറി നില്‍ക്കുന്നത് ശരിയല്ല എന്ന നായരുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നുണ്ടേ. അവരുമായി ഒരു നല്ല "ആരോഗ്യകരമായ " ബന്ധം ഉണ്ടാക്കണം. അത് അവര്‍ക്ക് മാനസികമായ താങ്ങും സഹായവും കൂടെ ആണ് . സഹായത്തിനു ഒരാള്‍ ഉണ്ടെന്നു അറിയുന്നത് തന്നെ ഒരാശ്വാസം അല്ലെ ?

പിന്നെ ഞാനും ഒരു അനോണി തന്നെ ആണ് ....നായരേ അനോണി ആണെങ്കിലും ഒരു അനോണി വിലാസം കാണുമല്ലോ ?
അതുഒന്നു പറയോ ? അഭിപ്രായങ്ങള്‍ പൊതുവായി പറയുന്നത് നല്ലതാണ്. പക്ഷെ ചിലപ്പോള്‍ നേരിട്ട് അഭിപ്രായങ്ങള്‍ പറയുന്നതാവും ഉചിതം. കുറെ അഭിപ്രായങ്ങള്‍ കേട്ടിട്ടും ,ചര്‍ച്ചകള്‍ നടത്തിയിട്ടും കാര്യമില്ലല്ലോ.

ബൂലോകതിനും നായര്‍ക്കും ആശംസകള്‍ ...

പിന്നെ നായരെ നായര് അനോണി ആയിരിക്കുന്നത് പോലെ അനോണിയായി പ്രതികരണം അറിയിക്കാനും ഒരു അവസരം തരണേ !!!

അഗ്രജന്‍ said...

നായരെ നട്ട്സ് പറഞ്ഞത് പോലെ നന്മയ്ക്കായുള്ള വിമര്‍ശനം... നന്നായി പറഞ്ഞിരിക്കുന്നു...



Sam said...
നായരേ ,
ചില സാഹചര്യങ്ങളില്‍ നമുക്ക് അന്ധനെയും കൊണ്ട് റോഡിന്‍റെ പകുതിവരെയേ പോക്കാന്‍ സാധിക്കു. ബാക്കി പകുതിക്ക് കൈപിടിക്കാന്‍ തയാറുള്ള ഒരാള്‍ കാണും എവിടെയെങ്കിലും. അങ്ങനെ യുള്ള ഒരാളെ കൂടി കണ്ടുപിടിച്ചാല്‍ അന്ധനെ നമുക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കാം.

"അയ്യോ നിക്കു പകുതി വരയെ വരാന്‍ പറ്റു എന്ന് പറഞ്ഞു മാറി നില്‍ക്കരുത്"

ഇതിനടിയില്‍ ഒരൊപ്പ് വിത്ത് ഡബിള്‍ അണ്ടര്‍ലൈന്‍സ് :)

kichu / കിച്ചു said...

നായരേ..
പ്രതികരണത്തിനു നന്ദി. നിരാശ ഒന്നുമില്ലട്ടോ. സ്വയം വെളിപ്പെടണം എന്നു തോന്നുമ്പോള്‍ മാത്രം അവതരിച്ചാല്‍ മതി.:) പിന്നെ അന്ധനെ റോഡിന് നടുക്ക് വിടുന്ന ഒരുദാഹരണവുമായി ബൂലോഗ കാരുണ്യത്തിന്റെ പ്രവര്‍ത്തനത്തെ താരതമ്യം ചെയ്തത് ശെരിയായി എന്നു അഭിപ്രായമില്ല. അങ്ങനത്തെ ഒരു മനസ്സുള്ളവരാണ് എങ്കില്‍ ഇതിന് ഇറങ്ങി പുറപ്പെടേണ്ടല്ലോ.
രണ്ടൊപ്പ് വെക്കുന്നതിന്റെ മുന്‍പ് നൂര്‍ദീനും അതൊന്നു ചിന്തിക്കാമായിരുന്നു. സാം പറഞ്ഞപോലെ ആവാലോ.ഇതിവിടെ പറഞ്ഞത് ഒരു ആര്‍ഗ്യുമെന്റിനല്ല.. സദുദ്ദേശങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടുപോകരുത് എന്ന ഒരു ചിന്ത കൊണ്ടു മാത്രം.

അമ്മേടെ നായര് said...

വരികള്‍ക്കിടയില്‍ വായിക്കുക എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. സാമും സാമിന്റെ അടിയില്‍ ഡബിള്‍ ഒപ്പിട്ട അഗ്രജനും ചെയ്തത് അതാണ്.
"നിനക്ക് എപ്പോള്‍ വേണമെങ്കിലും എനിക്ക് വിളിക്കാം " എന്ന് പറഞ്ഞാല്‍ ഇതില്‍ ഒരര്‍ത്ഥമേയുള്ളൂ എന്ന് വാശി പിടിക്കുകയാണ്‍ നിങ്ങള്‍ . ഒരന്ധനെ റോഡ് മുറിച്ച് കടത്താന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അത് പൂര്ത്തീകരിക്കുക തന്നെ വേണം .അതല്ല പകുതിക്ക് കൊണ്ട് പോയി നിര്‍ത്തീട്ട് തിരിച്ച് പോരരുത് എന്ന് പറഞ്ഞാല്‍ അതിനു കഴിവുള്ള മറ്റൊരാളെ ഏര്‍പ്പാടാക്കണം എന്നതാണ്‍ സാമാന്യ ബുദ്ധിയുടെ തിട്ടം!എനിക്ക് പകുതിയേ പൊകേണ്ടൂ എന്നു പറയുന്ന അന്ധനെ കൂടുതല്‍ ശ്രദ്ധിക്കണം കാരണം അയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതാകാം !അയാളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കി സഹായങ്ങള്‍ ചെയ്യണം .ചെയ്യുന്ന പ്രവര്‍ത്തി അത് ലഭിക്കുന്ന ആള്‍ക്ക് ഗുണപ്രദമാകുന്ന രീതിയില്‍ ചെയ്യുക. ചെയ്യുന്ന പ്രവര്ത്തി നന്മയാകണം എന്നേ നായരും ഉദ്ദേശിച്ചുള്ളൂ.
എന്നാ പിന്നെ കാര്യങ്ങളൊക്കെ ഭംഗിയായി നടക്കട്ടെ. അന്ധന്റെ വാലിന്മേല്‍ തൂങ്ങി സമയം കളയണ്ട. എന്നാ നായരങ്ങട്........

അഗ്രജന്‍ said...

നായരുടെ ഉദ്ദേശ ശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്തിട്ടില്ല. നായര്‍ പറഞ്ഞ ആ ഒരു ഭാഗത്തിനെ നൂറുദ്ദീന്‍ എടുത്തെഴുതിയത് പോലെ പലരും കാണുന്നുണ്ടായിരിക്കാം. അങ്ങിനെ ചിന്തിക്കുന്നവര്‍ക്ക് സാം ചൂണ്ടിക്കാണിച്ച മറുഭാഗത്തിനെ സപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

ബൂലോഗ കാരുണ്യത്തിന്റെ പ്രസ്തുത പോസ്റ്റില്‍ പറഞ്ഞ മിനിമം "ഇരുപതിനായിരം" എന്ന തുക പോലും കൊടുക്കാനാവാത്ത പോസ്റ്റുകളും ബൂലോഗ കാരുണ്യ പോസ്റ്റില്‍ കിടക്കുന്നുണ്ട്...

പകല്‍കിനാവന്‍ | daYdreaMer said...

എന്താ നായരേ ഇത്... ചൂടാകാതെ.. അണ്ണാറക്കണ്ണനും തന്നാലായത് എന്നല്ലേ പ്രണാമം...! ഒത്തു പിടിച്ചാൽ..:) നായരും കൂടിക്കോ..

അമ്മേടെ നായര് said...

വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുതെന്നും ഒരു പ്രമാണവുമുണ്ട്!
വ്യക്തികള്‍ സഹായങ്ങള്‍ ചെയ്യുമ്പോള്‍ അത് അയാളുടെ ആവശ്യത്തിനു ഉപകരിക്കുമോ ഇല്ലയോ എന്ന് നോക്കേണ്ട കാര്യമില്ല.ഒരു കൂട്ടായ്മയില്‍ നിന്നും ചെയ്യുമ്പോള്‍ അങ്ങിനെ എന്തെങ്കിലും സഹായം ചെയ്താല്‍ മതി എന്നല്ല വ്യക്തികള്‍ ഒറ്റയ്ക്ക് ചെയ്യുന്നതിനേക്കാള്‍ ഫലപ്രദമാവുകയെങ്കിലും വേണം. ഇത് ഒരു വാശിയല്ല ആഗ്രഹമാണു.

ബൂലോക കാരുണ്യം എന്ന കൂട്ടായ്മ കേവലം പബ്ലിസിറ്റിക്കായി എന്തെങ്കിലും ചെയ്യാന്‍ വേണ്ടി ഇറങ്ങിത്തിരിക്കരുത് എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം കൊണ്ട് പറയുകയാണ്. കാരണം നായര്‍ക്ക് ബൂലൊക്കത്തെകുറിച്ച് നല്ല ധാരണയുണ്ട് വിശ്വാസമുണ്ട്.നിങ്ങല്‍ക്കതിനു കഴിയും. ആത്മാര്‍ത്ഥമായി ശ്രമിക്കൂ എല്ലാ നല്ല മനസ്സുകളും നിങ്ങളുടെ കൂടെയുണ്ടാകും.നന്മകള്‍ നേര്‍ന്ന് കൊണ്ട്....
എന്നാ നായരങ്ങട്......

പ്രിയ said...

വളരെ പോസിറ്റീവ് ആറ്റിറ്റ്യൂഡ് ഉള്ള പോസ്റ്റ്. തീര്‍ച്ചയായും വിലമതിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ആണ് നായര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ എറ്റവും പ്രധാനപ്പെട്ടതായി എനിക്കു തോന്നിയത് സര്‍ക്കാര്‍തലത്തില്‍ നിന്നുള്ള സഹായങ്ങളെ ആവശ്യക്കാര്‍ക്കായി നേടിയെടുക്കാന്‍ ബ്ലോഗര്‍മാര്‍ എന്ന നിലക്ക് നമുക്കെന്ത് ചെയ്യാനാകും എന്നാണ്. തികച്ചും ഗൗരവത്തോടെ കണക്കിലെടുക്കേണ്ട നിര്‍ദ്ദേശം ആണിത്.

അതിനായി കുറേയേറെ ദൂരം മുന്നോട്ട് പോകേണ്ടതായി വരുമെന്ന് നമുക്കറിയാം . ഒന്നാമത്തെ കാര്യം ഇതു തികച്ചും ഒരു വിര്‍ച്ച്വല്‍ ലോകത്തെ കൂട്ടായ്മയാണ്. നേരിട്ട് ഫോണ്‍ വഴി പോലും സംസാരിച്ചിട്ടില്ലാത്തവര്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗം. ജീവിതത്തിന്റെ ഭാഗമായല്ല, മറിച്ച് ജീവിതത്തിന്റെ ഒരു ചെറിയ കാലത്തിന്റെ ഒഴിവുസമയത്തിന്റെ ഭാഗമായി മാത്രമാണ് പലരും ഇവിടെ. അതിനാല്‍ മറ്റ് കൂട്ടായ്മകളെപ്പോലെ ഒത്തിരി അധികം ചുമതലകള്‍ ഏറ്റെടുക്കുവാന്‍ തയാറുള്ളവര്‍ അധികം ഉണ്ടാകില്ല. അതിനാല്‍ തന്നെ കാലാകാലങ്ങളില്‍ പലരും പിരിഞ്ഞുപോകുന്നു. അതും പോകുന്നുവെന്ന് കൂടെയുള്ളവരോട് പറയാതെ തന്നെ.മറ്റാരെയെങ്കിലും ചുമതല ഏല്പിച്ചുള്ള പിന്മാറല്‍ അല്ല അത്. ബൂലോകകാരുണ്യത്തില്‍ ഇപ്പോള്‍ കാണുന്നതും അതാണ്. അന്നു ഇതിനായി പ്രവര്‍ത്തിച്ചവര്‍ പൂര്‍ണ്ണമനസ്സോടെ തന്നെയായിരുന്നു. പക്ഷെ അവരുടെ വ്യക്തിപരമായ തിരക്കില്‍ അവര്‍ പിന്നീടവര്‍ക്ക് ഇതില്‍ അതേ സ്പിരിറ്റില്‍ ഉള്‍പ്പെടാന്‍ കഴിയാതെ വന്നു.ഇതാ ഇപ്പോള്‍ കുറച്ച് നാളുകള്‍ക്ക് ശേഷം മറ്റു ചിലര്‍ അതിനായി പിന്നെയും മുന്നിട്ടിറങ്ങി. നാളെ അവരും ഇതു പോലെ മാറിയേക്കാം. കുറ്റപ്പെടുത്താനാവില്ല.

അതിനുള്ള പ്രതിവിധിയും പലരും പറഞ്ഞു. ചാരിറ്റിയായി രെജിസ്റ്റര്‍ ചെയ്യുക. അങ്ങനെയെങ്കില്‍ സഹായം കൂടുതല്‍ നേടാനാകും എന്നതിനപ്പുറം എന്തെങ്കിലും അസൗകര്യമുള്ളവര്‍ക്ക് അതില്‍ നിന്നു പിന്മാറുമ്പോള്‍ താന്‍ വഹിച്ചിരുന്ന ചുമതലകള്‍ മറ്റൊരാള്‍ക്കായി ഏല്പ്പിക്കാന്‍ കഴിയും. നല്ലത്. കൂടാതെ നല്‍കുന്ന സഹായത്തിന്റെ ബാധ്യതകളെ നിയമപരിരക്ഷ നേടുകയും ചെയ്യാം. ഇതു പറയാന്‍ കാരണം ഒരു സഹായം ചെയ്യുന്ന സമയം അതുല്യേച്ചി സൂചിപ്പിച്ച ഒരു കാര്യം ആണ്. സുഖമില്ലാത്ത ഒരു അമ്മയെ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റാനായി തയാറാകുമ്പോള്‍ ഉണ്ടാകുന്ന റിസ്ക്കുകളെ അതില്‍ പറഞ്ഞിരുന്നു.

എങ്കിലും അതിനായി ആവശ്യമായ നിയമപരമായ കാര്യങ്ങളെക്കുറിച്ചും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആരൊക്കെ അതിനായി വ്യക്തിപരമായി (ഓണ്‍ലൈന്‍പരമായി അല്ല) മുന്നിട്ടിറങ്ങുമെന്നത് ബൂലോഗകാരുണ്യത്തില്‍ ഇപ്പോള്‍ സജീവമാകുന്നവര്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നതാണ്. അതിനു മുന്നോടി ആയി, കൂടെ ആരൊക്കെ നില്‍ക്കും എന്നറിയാന്‍ ആണ് ഈ ബൂലോഗകാരുണ്യം മെംബെര്‍ഷിപ്പ് എന്നവര്‍ ആ പോസ്റ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ബൂലോഗകാരുണ്യം ഇപ്പോള്‍ ചെറുതായ ഒരു തുക സഹായം നല്‍കാം എന്ന ഒരു തീരുമാനം എടുക്കാന്‍ കാരണമായ സാഹചര്യവും സൂചിപ്പിക്കേണ്ടി വരും. ഇരുപതിനായിരം എന്ന തുക പോലും നല്‍കാന്‍ കഴിയാതെ പോയ ചില പോസ്റ്റുകള്‍ അവിടെ നിങ്ങള്‍ക്ക് കാണാം. പഴയ പോസ്റ്റുകള്‍ അല്ല. ഏറ്റവും പുതിയ രണ്ട് പോസ്റ്റുകള്‍. കിഡ്നി സംബന്ധമായ ശസ്ത്രക്രിയ അടുത്തമാസം ഫെബ്രുവരിയില്‍ നടത്തേണ്ട ഷൈലജ, ചിക്കന്‍പോക്സ് വന്നു ശരീരം തളര്‍ന്നുപോയ മുരളിച്ചേട്ടന്‍. പലരും നേരിട്ട് സഹായിച്ചിട്ടുണ്ട്. പക്ഷെ അത് റോഡിനു നടുവില്‍ പോലും എത്താന്‍ പര്യാപ്തമായിരിക്കില്ല. അവിടെയാണ് ഈ ഇരുപതിനായിരം എന്ന തുകക്ക് പ്രസക്തി. ബൂലൊഗകാരുണ്യത്തിന്റെ ആ പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട് 'ആ തുക മിനിമം ആണ്.എതെങ്കിലും ഒരു പ്രത്യേകകാര്യത്തിനായി ബൂലോഗരും മറ്റ് സഹായമനസ്കരും തരുന്ന തുക പൂര്‍ണ്ണമായും അവര്‍ക്കായി നല്‍കും' എന്ന്. നൂറുരൂപ മാസം നല്‍കുന്നതിനു പുറമേ നമുക്ക് നല്‍കേണ്ട ഒരോ കാര്യത്തിനും ഒരു നൂറ് രൂപ കുറേ അംഗങ്ങള്‍ എങ്കിലും നല്‍കിയാല്‍ അതൊരു നല്ല കാര്യമല്ലേ? മാത്രമല്ല സ്ഥിരമായി നാം ഒരു കൂട്ടം അംഗങ്ങള്‍ ഇതിനു കൂടെയുണ്ടെങ്കില്‍ പുറമേ നിന്നുള്ളവരുടെ സഹായം നേടാന്‍ അതു വളരെ അധികം സഹായിക്കും. അതിനൊരു കാരണം പല ആളുകളിലൂടെ ആ ആവശ്യം പലരിലേക്ക് എത്തിച്ചേരുന്നു എന്നതാണ്. :) പിന്നെ വല്ല്യ ഒരു ഗ്രൂപ്പ് ആയിക്കഴിഞ്ഞാല്‍ നമ്മെയും സ്പോണ്‍സര്‍ ചെയ്യാന്‍ കോര്‍പ്പറേറ്റ്സ് വരില്ലെന്നാരറിഞ്ഞു. നൂറും ഇരുന്നൂറും സമാനമനസ്ക്കരുടെ ഗ്രൂപ്പിനെ ഒരു നല്ല മാര്‍ക്കറ്റ് ആയിക്കാണാതിരിക്കാനാകുമോ? അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ബാക്കി പാതി റോഡ് കടക്കാന്‍ അവര്‍ക്കു കഴിയില്ലേ. കഴിയുമെന്നാണ് ബൂലോഗകാരുണ്യപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നതെന്ന് ഞാന്‍ കരുതുന്നു.

അങ്ങ് പറഞ്ഞ നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് അതിനായി മുന്നേറാന്‍ ഇന്നു ബൂലോഗകാരുണ്യത്തിന്റെ കൂടെ ചേര്‍ന്നവര്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

തറവാടി said...

ഓ.ടിയാണ് വിഷയവുമായി ഒരു ബന്ധവുമില്ല!

അനോണിയായി ഒരു ബ്ലോഗര്‍ ഐഡി തുടങ്ങി ആളുകളെ തെറിപറയുക, പിന്നീട് ഒരു പോസ്റ്റിട്ട് നാലാള്‍ കമന്റുമ്പോള്‍

>>ക്രിയാത്മക വിമര്‍ശനത്തിന് വേണ്ടി ഒരു അനോണി അവതാരം!<<

പോലുള്ള വര്‍ത്താനം പൊഴിയുക , എല്ലാം സ്വാതന്ത്ര്യത്തിന്റെ ഭാഗമാണല്ലോ!

ഇതുപോലുള്ളതൊക്കെ പറയുമ്പോള്‍ ചരിത്രവും ഓര്‍ക്കുന്നത് നല്ലതാവും അപ്പോ തറവാടിയങ്ങട്ട് ...

തറവാടി said...

>>തെറിവിളികള്‍ ഒഴിച്ച് എന്തും ആവാം!<<

ഇത് മറ്റുള്ളവരെ വിളിക്കുമ്പോളൂം ഓര്‍ക്കുക!


Sorry guys for the non-subject oriented comments!

Unknown said...

എന്റെ നായരെ ,നിങ്ങളും വരികള്‍ക്കിടയിലൂടെ അല്ലെ വായിച്ചതു ? വിമര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ അല്ല ഞാന്‍ ഇത് വായിച്ചതു.വായിച്ചപ്പോള്‍ സാധാരണക്കാരനായ എനിക്ക് തോന്നിയ കാര്യമാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ആരെയും വിമര്‍ശിക്കാറില്ല. അതുകൊണ്ട് വരികള്‍ക്കിടയില്‍ കൂടെ വായിക്കാന്‍ ശ്രമിച്ചിട്ടുമില്ല. സംസാരത്തെക്കാള്‍ പ്രവര്‍ത്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു. വിമര്‍ശനം വേണ്ട എന്നല്ല ഞാന്‍ പറയുന്നത്.

അന്ധനെ പകുതിയില്‍ കൊണ്ട് നിര്‍ത്തുന്നതിനോട് എനിക്കും യോജിപ്പില്ല. ഞാന്‍ പറഞ്ഞത് മുഴുവന്‍ സഹായിക്കാന്‍ പറ്റില്ല ഏന്നു പറഞ്ഞു മാറിനില്‍ക്കരുത് എന്നാണ്.അന്ധന്റെ കയ്പിടിച്ചു ഒന്ന് നടന്നു നോക്ക്. അപ്പോളല്ലേ അറിയാന്‍ പറ്റു. ഇനി ,ബാക്കി പകുതിക്ക് കയ്പിടിക്കാന്‍ ആളില്ലെങ്കില്‍ തിരിച്ചു കൊണ്ടുവന്നു സുരക്ഷിതമായി ഒരിടത്ത് ഇരുതാമല്ലോ.

ഇനി ഒരു രോഗിയെ സംബന്ധിചിടത്തോളം മരുന്നിനു തന്നെ ആണ് പ്രാധാന്യം. പക്ഷെ അവന്‍റെ വീട്ടില്‍ ചിലപ്പോള്‍ ദിവസങ്ങളോളം പട്ടിണി ആയിരിക്കും. അങ്ങനെ ഉള്ളവരോട് നമ്മള്‍ കൊടുക്കുന്നത്, മരുന്നിനു മാത്രമേ ഉപയോഗിക്കാവു എന്ന് പറയാന്‍ പറ്റുമോ? വിശപ്പിനെ ക്കാള്‍ വലുതായി എന്താണുള്ളത് ?
നമ്മള്‍ കൊടുക്കുന്ന സഹായം ,അത് എങ്ങനെയാണ് നമ്മള്‍ സമാഹരിച്ചത് എന്ന് ,അത് സ്വീകരിക്കുന്നവനെ പറഞ്ഞു മനസിലാക്കിയാല്‍ ,അവന്‍ അത് മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

നമ്മള്‍ ഒരു കാര്യം എഴുതുമ്പോള്‍, ചിലപ്പോള്‍ നാം ഉദ്ദേശിക്കുന്ന , അര്‍ത്ഥത്തില്‍ ആയിരിക്കില്ല വായിക്കുന്നവര്‍ മനസിലാക്കുന്നത്‌. അത് ആരുടേയും കുഴപ്പമല്ല. ഇന്നതുപോലെ മാത്രമേ മനസിലാക്കാവൂ എന്ന് നമുക്ക് നിര്‍ബന്ധം പിടിക്കുന്നത്‌ ശരിയാണോ ? ഏതഭിപ്രായവും ഓരോ വീക്ഷണകോണില്‍നിന്നുള്ള കാഴ്ചമാത്രമാണ്. ഓരോരുത്തര്‍ക്കും ഓരോ കഴ്ചപാടുകളാണ്.അതിനെ വരികള്‍ക്കിടയില്‍കൂടെയുള്ള വായനയായി കാണണ്ട . ഒരു "പ്രത്യേക" വീക്ഷണകോണ്‍ പാടില്ല എന്ന് നിര്‍ബന്ധം പിടികുന്നത് ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്.

ഓരോരുത്തരും അവരവരുടെ സൌകര്യതിനായാണ്‌ കാര്യങ്ങളെ മനസിലാക്കുന്നത്‌. " അന്ധന്റെ വാലിന്മേല്‍ തൂങ്ങി സമയം കളയണ്ട.എന്നാ നായരങ്ങട്........ " ഇതില്‍ തന്നെ ഉണ്ടല്ലോ നായരുടെ കാഴ്ചപാട്. ...............

പണ്ട് ഒരു "സിംഗപൂര്‍" പുലിയുടെ വാലില്‍ പിടിച്ച നായരുതന്നെ ആണോ ഈ നായര്. മറുപടി വേണമെന്നില്ല. വരികള്‍ക്കിടയില്‍ കൂടെ വായിച്ചതല്ല കേട്ടോ..

:: VM :: said...

നാലു മലയാളികള്‍ കൂടിച്ചേര്‍ന്നാല്‍, അഞ്ചു സംഘടനകളും, ആറു കലാ-സാംസ്കാരിക ഇവന്റുകളും, ഏഴു ഗ്രൂപ്പുകളും, എട്ടു പാരകളും ഓട്ടോമാറ്റിക്കായി ജനിക്കുന്ന നമുക്കിടയില്‍, ബൂലോഗകാരുണ്യം എന്നൊരു സംരംഭം-

എല്ലാ ആശംസകളും-

പക്ഷേ എനിക്ക് ഈയിടെ ഒരു ഈമെയില്‍ വന്നു- ഫെബ്രവരി 10 നു മുന്‍പ് ബൂലോഗകാരുണ്യത്തില്‍ കമന്റിട്ടില്ലെങ്കില്‍ അംഗത്വം റദ്ദു ചെയ്യുമന്നു. അതുകൊണ്ടു തന്നെ ഫെബ്-10 വരെ ഒരു ബ്ലോഗിലും കമന്റില്ലെന്നു കരുതിയതാ. അപ്പൊഴാ ഈ ബ്ലോഗു കണ്ടത്. അമ്മേടെ നായരു പഴേ ആളാണെന്നൊക്കെ കണ്ടു- എന്തോ ആവട്ട്. ഞാന്‍ അവിടെ കമന്റുന്നില്ല- റദ്ദിനു കാത്തിരിക്കുന്നു.

എങ്കിലും ആ ബ്ലോഗില്‍ ഞാന്‍ ഇടക്കൊക്കെ പോയി നോക്കും. എന്റെ ഇഷ്ടമനുസരിച്ച് , സ്ഥിതിക്കനിസരിച്ച്,ദൈവാനുഗ്രഹമുണ്ടെങ്കില്‍, കാരുണ്യത്തിലൂടെ അല്ലാതെയും സഹായിക്കണമെന്നു തോന്നിയാല് , അതിനു അവസ്ഥയുണ്ടെങ്കില്‍ നേരിട്ടു ചെയ്തോളാം. ഇതൊരു റിബല്‍ കമന്റായി ബൂലോഗകാരുണ്യം കാരു കാണണ്ട- നന്ദി

noordheen said...

തറവാടി എന്ന് പേരിട്ടത് കൊണ്ട് തറവാടിയാകില്ല ‘തറ‘വാടി!ഏത് ബ്ലോഗില്‍ ചെന്നാലും ഈ കാലു പൊക്കി മൂത്രമൊഴിക്കുന്ന സ്വഭാവം ഉണ്ടല്ലേ കഷ്ടം! എന്നിട്ടവന്റെ അമ്മേടെ ഒരു സോറിയും ഓഫ് ടോപ്പിക്കും!
നായരേ അയാളെ കണ്ടിടത്ത് വെച്ചൊക്കെ ഇനിയും തെറിവിളിക്ക്! ഒരു സദാചാര ഫക്കര്‍!അപ്പോ തറവാടിയങ്ങട്ട് ....ലേക്ക് ചെല്ല്!ഹല്ല പിന്നെ!

തന്നോടിതൊക്കെ എത്ര തവണ പറയണം!

asdfasdf asfdasdf said...

--- : പലപ്പോഴും അതൊന്നും അതിന്റെ യഥാര്‍ത്ത അവകാശികളില്‍ എത്തുന്നില്ല എന്നത് സങ്കടകരമാണ്. :---

ബൂലോഗകാരുണ്യത്തെക്കുറിച്ച് ഇതു മാത്രം പറയരുത്..

ബൂലോഗകാരുണ്യം വഴി അയച്ച ഓരോ പൈസയും അതര്‍ഹതപ്പെട്ടവര്‍ക്കുമാത്രമാണ് കിട്ടിയത് എന്ന് എനിക്ക് നിശ്ചയമുണ്ട്. ഉറപ്പുണ്ട്. സംശയമുള്ളവര്‍ക്ക് എന്നെ വിളിക്കാം. 99959011122 എന്ന എന്റെ നമ്പറില്‍ ..

Vinodkumar Thallasseri said...

ഞാനും ഒപ്പുന്നു, ആദ്യമായാണ്‌ ഈ ബ്ളോഗിലെങ്കിലും.

പട്ടേപ്പാടം റാംജി said...

പല ബ്ലോഗുകളിലും കാണാത്ത കാര്യമാത്ര പ്രസക്തമായ ഒരു വിമര്‍ശനം ഞാനിതില്‍ കാണുന്നു.
പരിമിതികളാണ് പലരെയും പലപ്പോഴും പാലതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.
എങ്കിലും സത്യങ്ങള്‍ കാണാതിരിക്കുന്നത് ശരിയല്ലെന്ന് തന്നെയാണ് എന്റെയും അഭിപ്രായം.