കനത്ത സുരക്ഷയില്‍ രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനം കൂടി ആഘോഷിച്ചു.അറുപത് വര്‍ഷത്തെ റിപ്പബ്ലിക്ക് ഇന്ത്യ ഇന്നെവിടെ എത്തി എന്ന് ഒരു തിരനോട്ടം നടത്തുമ്പോള്‍ നമ്മുടെ ഭരണ കര്‍ത്താക്കള്‍ നമ്മുടെ രാജ്യത്തെ എവിടെ കൊണ്ട് ചെന്നെത്തിച്ചു എന്നത് നമുക്ക് വ്യക്തമായി കാണാം. കനത്ത സുരക്ഷാ കവചങ്ങളില്ലാതെ ഒരു ആഘോഷവും നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനത്ത് നടത്താന്‍ കഴിയുന്നില്ല എന്ന് വരുമ്പോള്‍, ആഘോഷങ്ങള്‍ കേവലം ചടങ്ങുകളായി മാത്രം ആചരിക്കാനായി എന്തിനാണ് നാം വ്യഥാ സമയം പാഴാക്കുന്നത്?എന്തിനാണ് ഈ ദുര്‍വ്യയം തുടരുന്നത്?
ആരാണ് നമ്മുടെ രാജ്യത്തിന്റെ ശത്രുക്കള്‍? എങ്ങിനെയാണ് നമ്മുടെ രാജ്യത്തിനെതിരെ അവര്‍ നാള്‍ക്കുനാള്‍ ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്നത്? ഇന്ത്യ എന്ന മഹാ രാജ്യത്തിന് അതിന്റെ ശത്രുക്കളെ നേരിടാനുള്ള ചങ്കൂറ്റം ഇല്ല എന്നാണോ റിപ്പബ്ലിക്കിന്റെ അറുപത്തൊന്നാം വര്‍ഷത്തിലും നാം ലോകത്തോട് പ്രഖ്യാപിക്കുന്നത്? ഇന്നും ശത്രുക്കളെ ഭയന്ന് ആക്രമണങ്ങള്‍ ഭയന്ന് ഭീരുക്കളെപ്പോലെ കഴിയാന്‍ ഒരു ഉളുപ്പുമില്ലാതെ നമ്മുടെ നേതാക്കള്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നു. കടലില്‍ കൂടിയും വായുവില്‍ കൂടിയും പിന്നെ കാലിന്നിടയില്‍ കൂടിയും ആക്രമണമുണ്ടാകുമത്രെ! അത് കൊണ്ട് രാജ്യത്തെ പൌരന്മാര് ജാഗ്രത പാലിക്കണം! രാജ്യ തന്ത്രജ്ഞന്മാരുടെ പിടിപ്പുകേടെന്നല്ലാതെ ഇതിനെ എന്തു വിളിക്കണം? ശത്രുക്കളോട് ക്ഷമിച്ച് ക്ഷമിച്ച് അച്ചിവീട്ടിലേക്ക് വിരുന്നു പാര്‍ക്കാന്‍ വരുന്ന പോലെ മുംബയിലേക്ക് വിരുന്ന് വന്ന് ആഘോഷം നടത്തിയിട്ടും സുരക്ഷാ പാളിച്ചകള്‍ ഇന്നും അതേ അവസ്ഥയില്‍ തന്നെയാണെന്നാണ് നാം മനസ്സിലാക്കേണ്ടത്.
മുംബൈ ആക്രമണത്തില്‍ നിന്നും ഒരു പാട് സംശയങ്ങള്‍ ദൂരികരിക്കപ്പെടാതെ കിടക്കുന്നു. ഹേമന്ത് കാര്‍ക്കറെ എന്ന മനുഷ്യ സ്നേഹിയെ വധിക്കാനായി ആസൂത്രണങ്ങള്‍ ഈ ആക്രമണത്തിനിടയിലുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുകള്‍ വളരെ നിസ്സംഗതയോടെ മാത്രമേ നമുക്കു കാണാന്‍ കഴിയൂ. ഒരു രാജ്യത്തിലേക്ക് സര്‍വ്വ ആയുധങ്ങളുമായി ഗ്രീന്‍ ചാനലില്‍ കൂടി നടന്ന് കയറി ആക്രമണം നടത്താന്‍ ശത്രുക്കള്‍ക്ക് വളരെ എളുപ്പം കഴിഞ്ഞെങ്കില്‍, വര്‍ഷാ വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ ബജറ്റില്‍ വകയിരുത്തുന്ന തുക കേവലം തോക്കും മിസ്സൈലും മാത്രം വാങ്ങാന്‍ വേണ്ടി മാത്രമാണോ ചിലവാക്കപ്പെടുന്നത്? ഈ അറുപത്തൊന്നാമത്തെ റിപ്പബ്ലിക് വര്‍ഷത്തിലും നമ്മുടെ നേതാക്കള്‍ രാജ്യ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടുന്നെങ്കില്‍ നായരുടെ ആശങ്ക ഇക്കാലമത്രയും രാജ്യ സുരക്ഷയ്ക്കായി നീക്കിവെച്ച ഭീമമായ തുകയെപ്പറ്റിയാണ്!
സ്വാതന്ത്ര്യാനന്തര ഭാരതം രാജ്യ രക്ഷയ്ക്കായ് ചിലവഴിച്ച തുകയുണ്ടെങ്കില്‍ നമ്മുടെ രാജ്യത്തിനു ചുറ്റും ചൈനാ വന്‍ മതില് പോലെ ഒരു വന്‍ സുരക്ഷാ മതില് തന്നെ നിര്‍മ്മിക്കായിരുന്നു എന്ന് നായര്‍ക്ക് തോന്നുന്നു. എന്നാല്‍ പോലും ഇത്രയധികം ജവാന്മാര് നമ്മുടെ അതിര്‍ത്തികളില്‍ മരിച്ച് വീഴില്ലായിരുന്നു. നമ്മുടെ രാജ്യത്തേക്ക് വിരുന്നു വരുന്ന പോലെ നടന്നു കേറാന്‍ പറ്റില്ലായിരുന്നു, ഇത്രയും അരക്ഷിതാവസ്ഥ ഉണ്ടാകില്ലായിരുന്നു. ഇവിടെയൊക്കെ നമ്മള് മറന്ന് പോകുന്ന ഒരു കാര്യം രാവും പകലുമില്ലാതെ അതിര്‍ത്തികളില്‍ നമ്മുടെ നാടിനെ സംരക്ഷിച്ച് പരിപാലിക്കുന്ന ധീര ജവാന്മാര്ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം പോലും നല്‍കുന്നില്ല എന്നതാണ്. വീര മ്യത്യു വരിച്ച ജവാന്റെ ശരീരം അഴുകാതെ തന്റെ ജന്മ നാട്ടില്‍ എത്തിക്കാനുതകുന്ന ശവപ്പെട്ടികളില്‍ വരെ അഴിമതി നടത്തുന്ന നമ്മുടെ രാഷ്ട്രീയ നേത്യത്വത്തെ ഏതളവു വരെ വിശ്വസിക്കും എന്ന കാര്യവും നായരെ വിഷമ വ്യത്തത്തിലാക്കുന്നു.
സ്വാതന്ത്ര്യ ലബ്ധിയോടെത്തന്നെ നമ്മുടെ ശത്രുക്കളെ ബ്രിട്ടീഷുകാര്‍ കനിഞ്ഞ് നല്കി. എന്നാല്‍ റിപ്പബ്ലിക്കിന്റെ അറുപത്തൊന്നാം വര്‍ഷത്തിലും നമ്മുടെ പ്രമുഖ ശത്രുക്കളില്‍ അവര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്.ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു അനുരഞ്ജനത്തിലെത്താനോ അല്ലെങ്കില്‍ ശത്രുവിനെ ശത്രുവായി കാണാനോ നമ്മുടെ ഭരണ കര്‍ത്താക്കള്‍ ശ്രമിക്കുന്നില്ല എന്നതില്‍നായര്‍ക്കെന്തോ പന്തികേട് മണക്കുന്നു. നമ്മുടെ രാജ്യം ആക്രമിക്കാന്‍ വന്ന ഒരു നായിന്റെ മോനെ കോടികള്‍ ചിലവാക്കി അവന് കൊന്നു തള്ളിയ ജനങ്ങളുടെ ആശ്രിതര്‍ നല്കുന്ന നികുതിപ്പണത്തില്‍ മ്യഷ്ടാനം ഉണ്ടുറങ്ങി സംരക്ഷണയില്‍ കഴിയുന്നു. അവന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന കൂട്ടത്തില്‍ അവന് കൂട്ടിക്കൊടുക്കാനും തയ്യാറായി നില്ക്കുന്ന എന്റെ രാജ്യത്തിലെ നിയമപരിപാലകരോട് നായര്‍ക്ക് പരമ പുച്ഛമാണെന്ന് അറിയിക്കട്ടെ.
എന്താണ് നമ്മുടെ ശത്രുക്കള്‍ക്ക് വേണ്ടത്? അവരെ എന്തുകൊണ്ടാണ് നിയന്ത്രിക്കാന്‍ കഴിയാത്തത്? അതോ ഒരു ശത്രു വര്‍ഗ്ഗത്തെ കയ്യാലപ്പുറത്ത് നിര്‍ത്തി രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ നമ്മുടെ ഭരണ കര്‍ത്താക്കള്‍ ശ്രമിക്കുന്നുണ്ടോ? ആലോചിക്കേണ്ട വിഷയമാണ്. ഇപ്പോള്‍ വിഘടനവാദവും ആഭ്യന്തര കലാപങ്ങളും കൊണ്ട് രാജ്യം പൊറുതിമുട്ടിക്കൊണ്ടിരിക്കുന്നു.നാള്‍ക്ക് നാള് ആഭ്യന്തര ഭീഷണികള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. ഒന്നും പരിഹാരമില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. എന്നാണ് നമ്മുടെ രാജ്യത്ത് സമാധാനം പുലരുക? ശത്രുക്കളുടെ ഭീഷണിയുടെ മുള്‍മുനയില്‍ നിന്നും എന്നാണ് ഈ രാജ്യത്തിനൊരു രക്ഷയുണ്ടാവുക. നമ്മള് രാജ്യ രക്ഷ്യ്ക്കായി മാറ്റി വെക്കുന്ന തുകയുടെയത്ര മാത്രം ഒരു രാജ്യത്തെ മൊത്തം ബജറ്റ് വരുന്ന രാജ്യങ്ങളില്‍ പോലും സുരക്ഷയും സമാധാനവും നിലകൊള്ളുന്നു. ഇനി നോട്ടു കെട്ടുകള്‍ ചുരുട്ടി പീരങ്കിയിലെ ഉണ്ടയാക്കിയാണോ നമ്മുടെ പട്ടാളക്കാര്‍ ശത്രുക്കളെ നേരിടുന്നത് എന്ന് നായര്‍ക്ക് സംശയമില്ലാതില്ല. ഇത്രയധികം തുക നമ്മുടെ രാജ്യ രക്ഷയ്ക്കായി ചിലവഴിച്ചിട്ടും രാജ്യ രക്ഷയുടെ കാര്യത്തില്‍ ഒരു നല്ല ചുവടുവെപ്പ് നടത്താന്‍ നമ്മുടെ രാജ്യത്തിനു കഴിയുന്നില്ലല്ലോ എന്ന സങ്കടം നിങ്ങളുമായി പങ്ക് വെക്കുന്നു.
നമുക്ക് പ്രതിരോധാവശ്യങ്ങള്‍ക്കായി ഇഷ്ടം പോലെപണമുണ്ട്, സൈനിക ബലമുണ്ട്, ചങ്കുറപ്പുള്ള പട്ടാളക്കാരുണ്ട്. എന്നിട്ടും നമ്മള് ഈ റിപ്പബ്ലിക് ഇന്ത്യയുടെ അറുപത്തൊന്നാം വര്‍ഷത്തിലും ഭയ ചകിതരായി കടുത്ത സുരക്ഷയില്‍ ഒരു രാജ്യത്തിന്റെ സന്തോഷം കൊണ്ടാടുന്നു എന്നു വരുകില്‍ നമ്മുടെ നയങ്ങളിലോ നമ്മുടെ നേത്യത്വത്തിലോ എന്തോ പിഴവുകള്‍ സംഭവിച്ചിരിക്കുന്നു, ഒരിക്കലല്ല കഴിഞ്ഞ അറുപത് വര്‍ഷങ്ങളായി. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരണം.സാമ്പത്തിക ശക്തിയായി വളരുന്ന രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ പല ശക്തികളും ശ്രമിക്കും. അതിനെ ശക്തിയുക്തം നേരിട്ടില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ഈ അഴകൊഴമ്പന്‍ സമീപനം മാറ്റി ക്രിസ്റ്റല്‍ ക്ലിയറായി ഒരു തീരുമാനം എടുക്കുക. ജനങ്ങള്‍ ഒറ്റക്കെട്ടായി രാജ്യത്തിനൊപ്പമുണ്ടാവും, ശത്രു സ്വന്തം രാജ്യത്ത് നിന്നാണെങ്കില്‍ പോലും.
എന്നാ നായരങ്ങട്...
Tuesday, January 26, 2010
Subscribe to:
Post Comments (Atom)
18 comments:
നമ്മള് രാജ്യ രക്ഷ്യ്ക്കായി മാറ്റി വെക്കുന്ന തുകയുടെയത്ര മാത്രം ഒരു രാജ്യത്തെ മൊത്തം ബജറ്റ് വരുന്ന രാജ്യങ്ങളില്‍ പോലും സുരക്ഷയും സമാധാനവും നിലകൊള്ളുന്നു. ഇനി നോട്ടു കെട്ടുകള്‍ ചുരുട്ടി പീരങ്കിയിലെ ഉണ്ടയാക്കിയാണോ നമ്മുടെ പട്ടാളക്കാര്‍ ശത്രുക്കളെ നേരിടുന്നത് എന്ന് നായര്‍ക്ക് സംശയമില്ലാതില്ല!
എന്നാ നായരങ്ങട്..
രാജ്യത്തിനു രക്ഷിക്കാന്‍ കഴിയാഞ്ഞിട്ടാവും 'ചിലര്‍' രാജ്യ രക്ഷ ഹോള്‍ സെയില്സായി ഏറ്റെടുത്തിരിക്കുന്നത് ! അല്ലെ നായരേ??
കാര്‍ഗില്‍ യുദ്ധം പോലും ഒരു നാടകമായിരുന്നു എന്നു പിന്നീട് തെളിഞ്ഞു. ആയുധങ്ങള്‍ വാങ്ങിക്കൂട്ടുമ്പോള്‍ ലഭിക്കുന്ന കമ്മീഷനിലാണ് എല്ലാവരുടേയും കണ്ണ്. അത് ബാ ജ പാ ആയാലും കാംഗ്രസ് ആയാലും . മുവ്വായിരം കോടിയുടെ മിസ്സൈല്‍ അഴിമതിക്കഥ ഏതിലേ പോയി ആവൊ? എല്ലാവര്ക്കും പണം കിട്ടണം രാജ്യത്തെ ഒറ്റിക്കൊടുത്തായാലും ശരി. നാറികള് ! എന്തേങ്കിലും പറഞ്ഞാല്‍ അപ്പോള്‍ വര്‍ഗ്ഗീയ വാദിയാക്കി മെക്കിട്ടു കേറും നായരേ!
എന്നാ ഞാനങ്ങട്...
അല്ല നായരേ അനോണി ഓപ്ഷന് തുറന്നോ?? അപ്പോള്‍ അനോണികളുടെ തെറി കേള്‍ക്കാന്‍ തീരുമാനിച്ചു അല്ലെ? ഇവിടെ നല്ല ചര് ച്ചകള്ക്കൊന്നും ആര്‍ക്കും സമയമില്ല. വേണേള്‍ നാലു തെറി വിളിക്കാന്‍ ആളെക്കിട്ടും. എന്നാ ഈ അനോണിയങ്ങട്....
വീര മ്യത്യു വരിച്ച ജവാന്റെ ശരീരം അഴുകാതെ തന്റെ ജന്മ നാട്ടില്‍ എത്തിക്കാനുതകുന്ന ശവപ്പെട്ടികളില്‍ വരെ അഴിമതി നടത്തുന്ന നമ്മുടെ രാഷ്ട്രീയ നേത്യത്വത്തെ ഏതളവു വരെ വിശ്വസിക്കും എന്ന കാര്യവും നായരെ വിഷമ വ്യത്തത്തിലാക്കുന്നു.
കലക്കി!
കലക്കി നായരെ,
തീപ്പൊരി ആണല്ലൊ
ഒരു ശത്രു വര്‍ഗ്ഗത്തെ കയ്യാലപ്പുറത്ത് നിര്‍ത്തി രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ നമ്മുടെ ഭരണ കര്‍ത്താക്കള്‍ ശ്രമിക്കുന്നുണ്ടോ? ആലോചിക്കേണ്ട വിഷയമാണ്.
വളരെ പ്രസക്തമായ നിരീക്ഷണം നായരേ. കലക്കി!
കാര്‍ഗില്‍ യുദ്ധം പോലും ഒരു നാടകമായിരുന്നു എന്നു പിന്നീട് തെളിഞ്ഞു
ഓഹോ അത് അറിഞ്ഞില്ലല്ലോ നൂറ്ദ്ദീനെ.. എന്താണാവോ തെളിഞ്ഞത് ....
Yes this is absolutely right! There is truth in this. Keep it up Mr. Nair
by
Girish
പറഞ്ഞത് നായരാനെന്കിലും പറഞ്ഞതില്‍ കാര്യം ഇല്ലാതില്ല.
അതെന്താ അനോണീ നായര്‍ക്ക് കാര്യം പറഞ്ഞൂടെ? നായര്‍ ഈയിടെയായി കാര്യങ്ങളാ പറയുന്നേ...ഈ നായരുടെ ഒരു കാര്യം !
##ഈ അഴകൊഴമ്പന്‍ സമീപനം മാറ്റി ക്രിസ്റ്റല്‍ ക്ലിയറായി ഒരു തീരുമാനം എടുക്കുക. ജനങ്ങള്‍ ഒറ്റക്കെട്ടായി രാജ്യത്തിനൊപ്പമുണ്ടാവും, ശത്രു സ്വന്തം രാജ്യത്ത് നിന്നാണെങ്കില്‍ പോലും.##
ഒരടിവര ഒരൊപ്പ് പിന്നൊരു സീലും.
(എല്ലാം ഒര്‍ജിനല്‍)
ഈ ‘അരക്ഷിതാവസ്ഥയുടെ കാരണങ്ങൾ’ എന്നെങ്കിലും കണ്ടുപിടിക്കുമോ ആവോ? അതിനു വേണ്ടിയാണ് നായരേ എല്ലാവരും കാത്തിരിക്കുന്നത്. ഒരിക്കലും കണ്ടുപിടിക്കരുതേ എന്ന് പ്രാർഥിക്കുന്നവരും ഉണ്ട്.
മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാന്‍ കാത്തുനിന്ന ചെന്നായയുടെ കഥ നമുക്ക് ഓര്‍മ്മിക്കാം . പക്ഷെ ചെന്നായയുടെ കഥ എളുപ്പം തീരില്ല ഈ മല്‍സരത്തില്‍ . നമുക്ക് കാത്തിരിക്കാം
നായരേ, ഇത് അലക്ക്!!
മനസാക്ഷിക്ക് നിരക്കാത്തതാ എല്ലം, പക്ഷേ എങ്ങനാ ഒന്ന് പ്രതികരിക്കുക?
:)
ഒരു കൈ കൊട്
മണ്ടന്‍ നായരേ...,
രാജ്യത്തെ നന്നാക്കാനാണെങ്കി കോടികള്‍ മുടക്കി മന്ത്രിയാവാനും നാടുഭരിയ്ക്കാനും നിക്കണോ? ഒള്ളസമയംകൊണ്ട് പത്തു കാശുണ്ടാക്കാനല്ലേ ശ്രമിയ്ക്കൂ. ആകെ രണ്ടോ മൂന്നോ മാക്സിമം അഞ്ചോ കൊല്ലമല്ലേ കിട്ടൂ, മൊതലാക്കണ്ടേ...
മിണ്ടാതെ നടന്നോള്ളുക, കോപ്പില് നായരേ...
കലക്കി നായരെ,
തീപ്പൊരി! തീപ്പൊരി!
You said it!
സ്വന്തം കോഴികളെ സംരക്ഷിക്കാന്‍ കുറുക്കന്മാരോട് കൂടിയാലോചന നടത്തുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടത്.
Post a Comment