Tuesday, April 6, 2010

നക്സലുകള്‍ ഭീകരരാണോ ചിദംബരം???

നക്സലുകള്‍ നമ്മുടെ രാജ്യത്ത് കിടന്ന് പൂണ്ട് വിളയാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറേയായെങ്കിലും,അവരുടെ ആക്രമണം രൂക്ഷമാകുന്നത് ഈ അടുത്ത കാലത്താണ്.അതില്‍ അവസാനമായി നമ്മുടെ രാജ്യത്തെ നടുക്കിയ സി ആര്‍ പി എഫ് ജവാന്മാരുടേ കൂട്ടക്കൊല.ഇതിനെ ഭീകരതയായി കണുന്നുണ്ടോ ആഭ്യന്തര മന്ത്രീ എന്നാണ് നായര്‍ക്ക് ചോദിക്കാനുള്ളത്!

തെറ്റ് പറ്റി എന്ന് വിലപിച്ചത് കൊണ്ടോ പരാജയം സമ്മതിച്ചത് കൊണ്ടോ ഇവിടെ ഒരു പരിഹാരമാകുന്നില്ല.നക്സലുകള്‍ ഏറെ ആക്രമണങ്ങള്‍ നടത്തുന്ന പശ്ചിമ ബംഗാളില്‍ പോലും ഫലപ്രദമായി കേന്ദ്ര സഹായമെത്തിച്ച് സേനകളുടെ സഹായത്താല്‍ നക്സലുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കാതെ, രാഷ്ട്രീയ വൈരാഗ്യത്തോടെ മമത ബാനര്‍ജിയുടെ ഉപദേശം സ്വീകരിച്ച് കൊണ്ട് ക്യത്യ വിലോമം കാണിക്കുന്ന ചിദംബരം ഈ ശവങ്ങളെ സാക്ഷി നിര്‍ത്തിയെങ്കിലും നക്സലുകള്‍ക്കെത്തിരെ ശക്തമായ നടപടിയെടുക്കാന്‍ തയ്യാറാകുമോ? ഏറ്റവും ചുരുങ്ങിയ പക്ഷം നക്സല്‍ ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെയെങ്കിലും വിശ്വാസത്തിലെടുത്ത് അവരെക്കൂടി ഉള്‍പ്പെടുത്തി ഒരു കൂട്ടായ യത്നത്തിലൂടെ ഈ നായിന്റെ മക്കളെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാറിനാവുന്നില്ലെങ്കില്‍ ദയവായി ചിതംബരം രാമേശ്വരത്ത് പോയി ക്ഷൌരപ്പണി ചെയ്യുന്നതാണ് നല്ലത്.ആ ചെരപ്പിന് ആഭ്യന്തര മന്ത്രിക്ക് എന്തെങ്കിലും പുണ്യമെങ്കിലും കിട്ടും.അല്ലെങ്കില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങളുടെ തീരാ ശാപവും.

മുംബൈ ആക്രമണം കഴിഞ്ഞ് നാളിത് വരെയായി എന്ത് നിലപാടാണ് രാജ്യം കൈക്കൊണ്ടത്? കോറ്റിക്കണക്കിനു രൂപാ ചിലവഴിച്ച് ഒരു നായിന്റെ മോനെ ഭംഗിയായി സംരക്ഷിച്ചു. ആക്രമണം ആസൂത്രണം ചെയ്ത ഡേവിഡ് ഹെഡ്ലിയെ ചോദ്യം ചെയ്യാന്‍ വിട്ടു കിട്ടാന്‍ അമേരിക്കന്‍ അണ്ടര്‍ സിക്രട്ടറിയുടെ അണ്ടര്‍ വെയര്‍ വരെ കഴുകിക്കൊടുക്കാമെന്നേറ്റിട്ടും അമേരിക്കയുടെ സമ്മതം നേടാന്‍ പോലും ആയില്ല എന്നത് ലജ്ജാകരം തന്നെ!എന്തിനും ഏതിനും അമേരിക്കയെ നമ്പി നടന്നതിന്റെ പ്രതിഫലം. അണ്ടിയോടടുത്തപ്പോള്‍ അമേരിക്കയുടെ പുളിയറിഞ്ഞു.കഷ്ടം! ഇപ്പോഴിതാ ഒരു ഭാഗത്ത് നക്സലുകള്‍ ആഞ്ഞടിക്കുന്നു.അവരുടെ രാജ്യം സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു.എന്നിട്ടും അവരെ ഭീകര വാദികളായി കാണാന്‍ നമ്മുടെ സര്‍ക്കറിനാവുന്നില്ല.വളരെ വിചിത്രം തന്നെ!അതല്ലാ നക്സലുകള്‍ക്ക് നേത്യത്വം നല്‍കുന്നത് വല്ല ഇന്ത്യന്‍ മുജാഹിദീനോ, ജമാ അത്ത് ഇസ്ലാമിയോ സിമിയോ ഒന്നുമല്ലല്ലോ.അവരാണെങ്കില്‍ ആണവാ‍യുധം തന്നെ ഉപയോഗിച്ചേനെ!ഹല്ല പിന്നെ!ശത്രുവിനെ ശത്രുവായി കാണാന്‍ പോലും കഴിയാത്ത വിധം നാടിന്റെ സാമൂഹിക വ്യവസ്തിതി മാറിയിരിക്കുന്നു. ഇക്കണ്ട ആക്രമണങ്ങള്‍ നക്സലുകള്‍ അഴിച്ച് വിട്ടിട്ടും നക്സലുകളെ ഭീകരവാദികളായി ആരും ചിത്രീകരിക്കുന്നില്ല.അപ്പോള്‍ ഭീകരവാദത്തിന്റെ നിര്‍വചനം എങ്ങിനെയാണ് കണക്കാക്കപ്പെടുന്നത്? അല്‍ ഖായിദയും താലിബാനും ആക്രമണം അഴിച്ച് വിട്ടാല്‍ മാത്രമേ അത് ഭീകര വാദത്തിന്റെ നിര്‍വചനത്തില്‍ പെടുക്കയുള്ളോ? ഏത് നായിന്റെ മോന്‍ രാജ്യത്തെ ആക്രമിച്ചാലും അത് ഭീകരാക്രമണമായി കാണാനും അക്രമികളെ ഭീകരരായി കാണാനും എന്തിനാണ് നമ്മള്‍ മടി കാണിക്കുന്നത്? നക്സലുകളില്‍ ഭൂരിപക്ഷം ഹിന്ദു മതക്കാരായത് കൊണ്ടാണോ? ഇവിടത്തെ മാധ്യമങ്ങള്‍ നക്സലുകളെ സ്വാതന്ത്ര്യ പോരാളികളായാണോ കാണുന്നത്? എന്റെ രാജ്യത്തെ വെല്ലുവിളിക്കുന്ന ഏതൊരു വ്യക്തിയും സംഘടനയും നായരുടെ കണ്ണില്‍ ഭീകരനും ഭീകര സംഘടനയുമാണ്.ചില സമുദായങ്ങളെ നോക്കിക്കൊണ്ട് മാത്രം ഭീകരരെ നിര്‍വചിക്കുന്ന ഉളുപ്പില്ലായ്മ നായര്‍ക്കില്ല എന്ന് അഭിമാനത്തോടെ അറിയിക്കട്ടെ!

മാത്യരാജ്യത്തെ ആക്രമിക്കുന്ന ഏത് ശക്തിയേയും ശത്രുവായി കണ്ട് അമര്‍ച്ച ചെയ്യുക തന്നെ വേണം.അല്ലതെ എന്റെ പിഴ എന്റെ പിഴ എന്ന് വിലപിക്കുന്നതിനു പകരം നട്ടെല്ലിന്റെ സ്ഥാനത്ത് റബ്ബര്‍ റോഡല്ലെങ്കില്‍ നക്സലുകളെ എന്നല്ല രാജ്യത്ത് കുഴപ്പം ഉണ്ടാക്കുന്ന ഏത് ശക്തിയേയും സംഘടനയേയും അടിച്ചമര്‍ത്തുക തന്നെ വേണം. അതിനു കഴിയുന്നില്ലെങ്കില്‍ കുറഞ്ഞ പക്ഷം സാധാരണക്കാരായ ജനങ്ങളേയും ജവാന്മാരേയും സംരക്ഷിക്കാനുള്ള ബാധ്യതയെങ്കിലും ആഭ്യന്തര മന്ത്രി നിറവേറ്റണം എന്നാണ് നായരുടെ അഭിപ്രായം. അല്ലാതെ തെറ്റ് പറ്റി എന്ന് വിലപിച്ച് കൊണ്ടിരുന്നാല്‍ കൂടുതല്‍ ജീവനുകള്‍ ഇവിടെ പിടഞ്ഞ് വീഴും.

നക്സലുകള്‍ ഭീരുക്കളും, ഒളിച്ചിരുന്ന് ആക്രമിക്കുന്നവരുമാണെന്ന് പ്രസ്താവന നടത്തി ഇരുപത്തിനാലു മണിക്കൂര്‍ തികയുന്നതിനു മുന്‍പ് നക്സലുകള്‍ പ്രവചനാതീതമായ ആക്രമണം നടത്തിയെങ്കില്‍ സര്‍ക്കറിനോ മന്ത്രിക്കോ നക്സലുകളെ കുറിച്ച് ഒരു ചുക്കും അറിയില്ല. അവരുടെ ശക്തിയെക്കുറിച്ച് ഒരു ധാരണയോ അവരുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് ആധികാരികമായ അറിവുകളോ ഇല്ല എന്നത് വസ്തുതയാണ്.നമ്മുടെ രാജ്യത്തുള്ള രഹസന്യേഷണ വിഭാഗങ്ങള്‍ക്ക് നക്സലുകളെക്കുറിച്ച് ഒന്നും അന്വേഷിച്ച് കണ്ടെത്താനായില്ലെങ്കില്‍ പിന്നെ നാട്ടിലെ അവിഹിത ഗര്‍ഭങ്ങളെക്കുറിച്ചുള്ള കണക്കെടുക്കാന്‍ വിടുന്നതാണ് നല്ലത് എന്നാണ് നായര്‍ കരുതുന്നത്. രാജ്യ സുരക്ഷയ്ക്കു വേണ്ടി ചിലവാക്കുന്നത് രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ നല്‍കിയ നികുതിയില്‍ നിന്നാണെന്ന് എപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ്.ആഭ്യന്തര ഭീഷണികളെ നേരിടാന്‍ പോലും കെല്‍പ്പില്ലാത്ത ഒരു കോന്തന്‍ ആഭ്യന്തര മന്ത്രി എങ്ങിനെയാണ് രാജ്യത്തിനു പുറത്തുള്ള ആക്രമണങ്ങളെ നേരിടുന്നത്? എല്ലാം കഴിഞ്ഞ് വീഴ്ച പറ്റി എന്ന് പറഞ്ഞ് അപ്പോഴും അപലപിക്കും.അത്ര തന്നെ. നഷ്ടപ്പെടുന്നത് സാധാരണക്കാരന്റെ ജീവനും.

നക്സലുകളെ വില കുറച്ച് കണ്ടതാണ് നമ്മുടെ ആഭ്യന്തര മന്തിക്ക് പറ്റിയ തെറ്റ്.നക്സലുകളെ കുറിച്ചും അവരുടെ സംഘടനാ പാടവങ്ങളെ കുറിച്ചും ആയുധ ബലങ്ങളെക്കുറിച്ചും രാജ്യം ഇനിയും ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.കേവലം ഊഹാപോഹങ്ങള്‍ നിരത്തി അവര്‍ സര്‍ക്കാര്‍ ഊഹിക്കുന്നത് പോലുള്ള രീതിയിലേ ആക്രമിക്കൂ എന്നൊക്കെ കരുതിയിരിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ഇന്നത്തെ ആക്രമണന്ത്തോടെയെങ്കിലും ബോധ്യമായിക്കണും എന്ന് നായര്‍ പ്രതീക്ഷിക്കുന്നു.നക്സലുകള്‍ക്ക് ഇത്രയും ശക്തിയും ആയുധവും സ്വരൂപിക്കാന്‍ നമ്മുടെ രാജ്യത്തെ തന്നെ രാഷ്ട്രീയ ശക്തികള്‍ സഹായം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കണം.ഉണ്ടെങ്കില്‍ അത് പുറത്ത് കൊണ്ട് വരണം.മുംബയില്‍ നിന്നും നക്സലുകള്‍ക്ക് ചില ഹിന്ദു സംഘടനകളുടെ സഹായം കിട്ടിയിരുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ത്യണമൂല്‍ കോണ്‍ഗ്രസ്സും നക്സലുകള്‍ക്ക് സഹായം നല്‍കുന്നു എന്ന വാര്‍ത്തയും നാം കേട്ടതാണ്.രാഷ്ട്രീയാ ലാഭത്തിനായി ഇത്തരം കൂട്ടിക്കൊടുപ്പുകള്‍ ആരു ചെയ്താലും അതെല്ലാം എതിര്‍ക്കപ്പെടേണ്ടത് തന്നേയാണ്.ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടായാലും റെഡ് ഹണ്ടായാലും, വേണ്ടത്ര തയ്യാറെടുപ്പില്ലാതെ നക്സലുകളെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ഇനിയെങ്കിലും ആഭ്യന്തര മന്ത്രിയും കൂട്ടരും മനസ്സിലാക്കുന്നത് നല്ലതാണ്.

പാകിസ്താനേയും അല്‍ ഖായിദേയും പോലുള്ള സംഘടനകളെ മുന്‍ നിര്‍ത്തി മാത്രം നമ്മുടെ ശത്രുസംഹാരം ചുരുങ്ങിപ്പോയാല്‍, രാജ്യത്ത് നിന്നുമുള്ള ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനാവാതെ നാം മുട്ട് മടക്കേണ്ടി വരും. ശത്രുക്കള്‍ ആരാണെന്ന് തിരിച്ചറിഞ്ഞ് അതിനെ പ്രത്രോധിക്കുകയാണ് വേണ്ടത്,അല്ലാതെ ശത്രുവിനെ നമ്മള്‍ ഊഹിച്ച് കണ്ടെത്തി ആക്രമണവും പ്രതിരോധവും തീര്‍ക്കുന്നത് ശുദ്ധ അസ്സംബന്ധമാണ്. രാജ്യത്ത് നടന്ന രണ്ടായിരത്തി അഞ്ഞൂറില്‍ പരം ഏറ്റുമുട്ടലുകളില്‍ പകുതിയിലധികവും വ്യാജ ഏറ്റുമുട്ടലുകളായിരുന്നു എന്ന് മനുഷ്യാവകാശ കമ്മീഷന്‍ തന്നെ കണ്ടെത്തുമ്പോള്‍ ഭീകരതയുടെ പേരില്‍ നമ്മള്‍ ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി വക വരുത്തുകയായിരുന്നു എന്ന് മനസ്സിലാകും. അതെല്ലാം കേവലമായ അധികാര ദുര്‍വിനിയോഗവും അല്ലെങ്കില്‍ അധികാരം കിട്ടാനുള്ള ഒരെളുപ്പ മാര്‍ഗ്ഗമായും ഉപയോഗപ്പെടുത്തിയപ്പോള്‍ യഥാര്‍ത്ഥ ശത്രുക്കള്‍ രാജ്യത്തെ നോക്കി പരിഹസിക്കുകയായിരുന്നു എന്ന് നമ്മള്‍ ഇനിയെങ്കിലും മനസ്സിലാക്കണം.

കതിരിനു വളം വെക്കുന്ന ഏര്‍പ്പാടില്‍ നിന്നും രാജ്യം ഇനിയും പിന്മാറിയില്ലെങ്കില്‍ ആഭ്യന്തര ശത്രുക്കള്‍ കൂടുതല്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.നക്സലായാലും സിമിയായാലും മുജാഹിദായാലും രാജ്യത്തിനു ദോഷമാണെങ്കില്‍ അടിച്ചമര്‍ത്തപ്പെടുക തന്നെ വേണം.രാജ്യ രക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ ഉണ്ടാവാതിരുന്നാല്‍ ഒരു പരിധി വരെ നമ്മുടെ ആഭ്യന്തര ശത്രുക്കളെ നമുക്ക് നേരിടാന്‍ കഴിയും എന്ന് തന്നെയാണ് നായരുടേ വിശ്വാസം.അല്ലാതെ ഊഹാപോഹങ്ങളില്‍ വിശ്വസിച്ച് ഒരു രാജ്യ രക്ഷയ്ക്കായി മുന്നിട്ടിറങ്ങി പരാജയങ്ങള്‍ ഏറ്റ് വാങ്ങി പിഴവു പറ്റിയതില്‍ ഖേദിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്ന ഒരു ആഭ്യന്തര മന്ത്രിയെയല്ല നമുക്കാവശ്യം.

പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് ചാഞ്ഞാല്‍ വെട്ടി മാറ്റുക തന്നെ വേണം! എന്നാ നായരങ്ങട്.......

13 comments:

അമ്മേടെ നായര് said...

നക്സലായാലും സിമിയായാലും ഇന്ത്യന്‍ മുജാഹിദ്ധീനായാലും, രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെങ്കില്‍ അടിച്ചമര്‍ത്തുക തന്നെ വേണം.അതിനു കഴിവില്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ക്ഷൌരത്തിനു പോകുന്നതാണ് നല്ലത്.

ആക്രമണങ്ങളില്‍ മരണപ്പെട്ട സി ആര്‍ പി ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊള്ളട്ടെ,

എന്നാ നായരങ്ങട്....

Anonymous said...

ഹിന്ദുവായാലും മുസ്ലിമായാലും ക്യസ്ത്യാനിയായാലും സ്വന്തം രാജ്യത്തിന്റെ സുരക്ഷ നശിപ്പിക്കുന്നത് ആരായാലും അമര്‍ച്ച ചെയ്യുക തന്നെ വേണം.

നന്നായി പറഞ്ഞു നായരേ, കൊട് കൈ!

ശ്രദ്ധേയന്‍ | shradheyan said...

വേണം! വെട്ടി മാറ്റുക തന്നെ വേണം നായരെ!!

പുതിയ പോസ്റ്റിനായുള്ള എന്‍റെ സമയം ലാഭിച്ചു തന്നതിന് പ്രത്യേക സെല്യുട്ട്. :)

Anonymous said...

മുംബയില്‍ നിന്നും നക്സലുകള്‍ക്ക് ചില ഹിന്ദു സംഘടനകളുടെ സഹായം കിട്ടിയിരുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എവിടുന്ന് കിട്ടി നായരേ ഈ വക വാര്‍ത്തകള്‍? മുസ്ലിംകള്‍ നടത്തുന്ന ഭീകരാക്രമണമൊന്നും എന്തായാലും നക്സലുകള്‍ ചെയ്യുന്നില്ല.

noordheen said...

കഷ്ടം തന്നെ അനോണീ. മുസ്ലിം വിരോധം കൊണ്ട് നക്സലുകളെ പിന്താങ്ങുന്നത് കഷ്ടം തന്നെ. നക്സലുകളേ വളര്‍ത്തിഅയത് രാജ്യത്തെ ഹിന്ദു തീവ്രവാദികളാണേന്ന് പകല്‍ പോലെ വ്യക്തമാണ്. അധികാരം കിട്ടാന്‍ വേണ്ടി ഹിന്ദു വര്‍ഗ്ഗീയ വാദവും മുസ്ലിം വര്‍ഗ്ഗീയ വാദവും ജനങ്ങള്‍ക്കിടയില്‍ വിറ്റഴിക്കാന്‍ തുടങ്ങിയപ്പോഴാണ് നമ്മുടെ രാജ്യത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടായത്.ഇന്നും വര്‍ഗ്ഗീയ വാദത്തിന്റെ പേരില്‍ രാജ്യം ആക്രമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു.സാധാരണക്കാര്‍ മരിച്ച് കൊണ്ടിരിക്കുന്നു.എന്നിട്ടും നക്സലുകളെ വെള്ള പൂശാന്‍ ഇറങ്ങിയിരിക്കുന്നു നാണം കെട്ട വര്‍ഗ്ഗം. ഫൂ

Anonymous said...

"നക്സലുകളേ വളര്‍ത്തിഅയത് രാജ്യത്തെ ഹിന്ദു തീവ്രവാദികളാണേന്ന് പകല്‍ പോലെ വ്യക്തമാണ്."

എവിടത്തെ പകലാ അണ്ണാ... പാക്കിസ്ഥാനിലെയോ. ക്രിസ്ത്യാനിയെ തൊട്ടാല്‍ തൊട്ടവനെ തട്ടും എന്നു പറഞ്ഞു ഒറീസയില്‍ 5 ഹിന്ദു സന്യാസിമാരെ നക്സലുകള്‍ കൊന്നു കൊല വിളിച്ചതൊന്നും അണ്‍നന്‍ അറിഞ്ഞില്ല അല്ലേ...

നക്‌സലുകളും ഭീകരരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ നായരുടെ കുട ചൂടിയ തലയൊന്നും ആവശ്യമില്ല.

noordheen said...

അനോണീ, ഒറീസയില്‍ കലാപം ഉണ്ടാക്കാന്‍ വേണ്ടി കരുതിക്കൂട്ടി ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു എന്ന് ആര്‍ക്കാണ് അറിയാത്തത്? അതിന് ശേഷം ഒറീസയില്‍ നടന്ന കലാപം നടക്കുമ്പോള്‍ അനോണി ശാഖയിലായിരിന്നിരിക്കും ! കഷ്ടം. എടോ അനോണീ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ കലാപം നടത്തിയാലും മുസ്ലീങ്ങള്‍ കലാപം നടത്തിയാലും ക്യസ്ത്യാനി നടത്തിയാലും അത് എതിര്‍ക്കപ്പെടണം, അപലപിക്കപ്പെടണം.ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ രാജ്യത്ത് കാട്ടിക്കൂട്ടിയ കലാപങ്ങളുടേയും കൊലപാതകങ്ങളുടേയും ചുരുള്‍ വൈകിയാണെങ്കിലും ഓരോന്നോരോന്നായി ഗുജറത്തില്‍ നിന്നും പകല്‍ പോലെ തെളിഞ്ഞ് വരുന്നു.എത്ര മൂടി വെച്ചാലും സത്യം ഒരു നാള്‍ പുറത്ത് വരും അനോണി. ഒരു കാര്‍ക്കറെയെ കൊന്നാലും ഇവിടെ ഇനിയും കാര്‍ക്കറേമാരായ രാജ്യ സ്നേഹികള്‍ ഉണ്ടെന്ന് അനോണി മറക്കരുത്!ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ എന്ന അടിസ്ഥാനത്തില്‍ നടത്തിയ സ്ഫോടനങ്ങളൊക്കെ പുറത്ത് വരട്ടെ, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ!

Anonymous said...

What is this ?????


http://bloggercompetition.blogspot.com/2010/04/blog-post.html?showComment=1270287910651#c1098110794017186282

Don said...

എല്ലാ മതങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും ഗുണ്ടകളെ വളര്‍ത്തി എടുക്കുന്നുണ്ട്.
അതിനൊക്കെ അവരുടെതായ തത്വശാസ്ത്ര മുട്ടായുക്തികളും ഉണ്ട്. അവന്മാരെ എല്ലാം വെട്ടിമാട്ടണം.

Captain Haddock said...

"..നക്സലുകളില്‍ ഭൂരിപക്ഷം ഹിന്ദു മതക്കാരായത് കൊണ്ടാണോ? " - അല്ല എന്ന് തോന്നുന്നു. പൊതുവേ അവരോടു ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ജനഗള്‍ക്കും മീഡിയ്ക്കും ഉണ്ട് എന്ന് തോന്നുന്നു. അടുത്ത ഇടയ്ക ഇറങ്ങിയ ഔട്ട്ലുക്ക് കണ്ടിരുന്നോ ?

ആരായാലം, രാജ്യത്തിന്റെ സുരക്ഷ നശിപ്പിക്കുന്നത് തടഞ്ഞേ പറ്റൂ. നമ്മുടെ രാജിയത്തിനു വേണ്ട്ടി ജീവിയ്ക്കുന്ന ജവാന്മാരുടെ ജീവിതം - അത് മഹത്തരം ആണ്. ആക്രമണങ്ങളില്‍ മരണപ്പെട്ട സി ആര്‍ പി ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍

സച്ചിന്‍ // SachiN said...

നക്സലുകള്‍ സായുധരായി വളരാനുള്ള കാരണങ്ങള്‍ കണ്ടെത്തണം.അടിച്ചമര്‍ത്തപ്പെട്ട വര്‍ഗ്ഗമായി അവരെ മാറ്റി നിര്‍ത്തിയാല്‍ വീണ്ടും അവര്‍ സംഘടിക്കും.സാമ്പത്തികമായും മറ്റും പിന്നോക്കം നില്‍ക്കുന്ന ദളിതരാണ് നക്സലുകളില്‍ അധികവും. അവരെ മുന്‍ നിരയിലേക്ക് കൊണ്ട് വരാന്‍ സര്‍ക്കരുകള്‍ ശ്രമിക്കാത്തിടത്തോലം കാലം നക്സല്‍ ആക്രമണങ്ങള്‍ തുടരുക തന്നെ ചെയ്യും.
നായര്‍ ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ ഇഷ്ടമായി!

jayanEvoor said...

“നക്സലായാലും സിമിയായാലും മുജാഹിദായാലും രാജ്യത്തിനു ദോഷമാണെങ്കില്‍ അടിച്ചമര്‍ത്തപ്പെടുക തന്നെ വേണം”

ഹിന്ദുവായാലും കൃസ്ത്യനായാലും...അങ്ങനെ തന്നെ.

നായരോട് യോജിക്കുന്നു.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പൂർണ്ണമായും യോജിക്കുന്നു ഈ നിരീ‍ക്ഷണങ്ങളോട്

രാജ്യ സുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും ഇപ്പോഴും രാജ്യം കാക്കുന്ന സൈനികർക്ക് അന്തകരായും മാറിയ മാവോയിസ്റ്റ് എന്ന ലേബലിൽ കൊലപാതകങ്ങൾ ചെയ്യുന്നവരെ അടിച്ചമർത്തുക തന്നെ വേണം. നായർ സൂചിപ്പിച്ച പോലെ മാധ്യമങ്ങൾ ഈ വിഷയത്തിൽ ഗൌരവം കൊടുക്കുന്നില്ല.

അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് ഇപ്പോഴും ആശാരി ഉറക്കത്തിൽ തന്നെ.. കഷ്ടം.

ചർച്ചകൾ നടത്തുകയാണ് ചില മാധ്യമങ്ങൾ .ഇതിനെയൊക്കെ വെള്ളപൂശാൻ ..ഇവരുടെയൊക്കെ ലക്ഷ്യമെന്താണെന്ന് മനസ്സിലാവുന്നില്ല. !!