Sunday, April 18, 2010

അല്ലേ...ഇപ്പോ നമ്മടെ സസി ഇപ്പോ ആരായി?

കക്കാനറിഞ്ഞാ പോരാ നില്‍ക്കാനും അറിയണം എന്ന് ആ ഡെല്‍ഹി നായരിനി എപ്പോള്‍ പഠിക്കാനാ ?? വീണിടം വിദ്യയാക്കാന്‍ ഏറെ പണിപ്പെട്ട സസി ശരിക്കും ഇപ്പോ ആരായി? ഒരു മൂന്നാം വേളി തരാക്കാന്‍ സസി ഇമ്മിണി പാട് പെട്ടു ട്ട്വൊ! വേളിടെ പേരില്‍ കുറച്ച് കോടിയങ്ങട് ബിനാമിച്ചതാ. ദോഷം പറയരുതല്ലോ ആ മോദി നായര്‍ ഇത്ര കൊടും പാതകം ചെയ്യുമെന്ന് മ്മടെ സസി ആ പുഷ്കറെ പുഷ് ചെയ്യുമ്പോള്‍ പോലും കരുതിക്കാണില്ല.

ഒളിച്ച് കളിച്ചാ വിളിച്ച് പറയുമെന്ന് പണ്ടേതോ നായര്‍ പറഞ്ഞത് എത്ര ശരി. എല്ലാം പോയില്ലേ? ട്വിറ്ററിലൂടെ മുള്ളാന്‍ പോണ വിവരം വരെ ട്വീറ്റിയിരുന്ന സസി ഇപ്പോ ട്വിറ്ററോടെ സമാധിയായി എന്നാണറിഞ്ഞത്.മോദി നായരുടെ സമയം! അല്ലാണ്ടെന്ത് പറയാന്‍. ഈ ഗാപ്പിലൂടെ ആ മോദി നായരുടെ ട്വിറ്റര്‍ ലോക പ്രശസ്തമായില്ലേ? മോദി നായര്‍ക്കറിയാം ഏതൊക്കെ ഗ്യാപ്പിലൂടെ ഏതൊക്കെ ഐപി എല്‍ കളിക്കണമെന്ന്.പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ മോദിയെ ഇനി കൊച്ചിക്കാര് പഠിപ്പിക്കേണ്ടി വരില്ല എന്ന് ഇപ്പോ മനസ്സിലായില്ലേ?

സത്യത്തില്‍ മ്മടെ സസി ഒരു പഞ്ച പാവമായിരുന്നു.കേരളത്തില്‍ അരിയ്ക്ക് പകരമായിട്ടല്ലെങ്കിലും വികസനത്തിന്റെ ജെറ്റ് എയറായി കൊണ്ട് വന്ന ഈ ഐ പി എല്‍ ഇനി കൊച്ചി ഐ പി എല്‍ ആകുമോ അതോ അഹമദാബാദ് ഐ പി എല്‍ ആകുമോ എന്നൊക്കെ കണ്ടറിയണം. പണ്ടൊക്കെ സ്വന്തം ഫണ്ടിലേക്ക് വരുമാനം എത്ര കിട്ടും എന്ന് നോക്കാതെയാണ് (അപൂര്‍വമായി) രാഷ്ട്രീയക്കാര്‍ വികസന പ്രവര്‍ത്തനം നടത്തിയിരുന്നത്. ഇന്നത്തെ കാലത്ത് അതൊക്കെ പറ്റുമോ? സ്വന്തം കാര്യം കഴിഞ്ഞ് മതി വികസനം എന്നല്ലേ പറയുന്നത്. എന്തിനേറെ കട്ടന്‍ ചായയും പരിപ്പു വടയും കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ വരെ പറ്റാത്ത കാലമാണെന്നല്ലെ സഖാവു ജയരാജന്‍ വരെ പറയുന്നത്.ഇപ്പോള്‍ സി ബി ഐ പറയുന്നത് കളങ്കമില്ലാത്ത സത്യമാ കേട്ടോ.ചുമ്മാ ആ പാവം സി ബി ഐ യെ തെറി വിളിച്ചത് മിച്ചം.പോടാ പുല്ലേ സി ബി ഐ എന്നൊക്കെ പറഞ്ഞത് ഇപ്പോ വാടാ മോനെ സി ബി ഐ എന്നാക്കിയെന്നാ അറിയുന്നത്.എന്തായാലും രാഷ്ട്രീയക്കാര്‍ക്ക് ഉയര്‍ച്ചയും താഴ്ചയും ഉണ്ടെന്ന് പറയുന്നത് എത്ര നേരാ! അങ്ങ് മഞ്ചേരിയില്‍ വെച്ച് ആ ഞുണ്ണിത്താന്‍ എത്ര ഉയര്‍ച്ച താഴ്ചകള്‍ അനുഭവിച്ചതാ! ഉയര്‍ച്ച താഴ്ച, അതല്ലേ എല്ലാം!

കാര്യം കേരളത്തിന് ഒരു ഐ പി എല്‍ ടീം നേടിക്കൊടുത്തത് മ്മടെ സസി ചക്കാത്തിനൊന്നുമല്ല! പണിയെടുത്തതിനൊരു കൂലി! അങ്ങ് അമേരിക്കയിലും അതല്യോ നിയമം.അമേരിക്കയുടെ വിനീത വിധേയനായി നൂലില്‍ കെട്ടിയിറക്കിയ നേതാവ് അമേരിക്കയെപ്പോലെ ഇന്ത്യാ പാക് പ്രശ്നത്തില്‍ ഒരു മൂന്നാംകഷിയെ ചേര്‍ക്കണമെന്ന് പറഞ്ഞത് ചുമ്മാതാണോ? അന്നും മ്മടെ സസി കഷ്ടിച്ച് രക്ഷപ്പെട്ടതാ. ഇത് പെണ്ണ് കേസും കൂടിയായപ്പോള്‍ തിവാരി മുതലുള്ള കാംഗ്രസ്സുകാരെല്ലാം ഈ വകുപ്പിന്റെ ആളുകളാണെന്ന് വെറുതെ തെറ്റിദ്ധരിക്കപ്പെടുമല്ലോ എന്നാണ് നായരുടെ വിഷമം.അല്ലാതെ അഴിമതിയൊക്കെ കാംഗ്രസ്സിനു പുത്തരിയാണോ? അങ്ങിനെയെങ്കില്‍ എത്ര കാംഗ്രസ്സുകാരാ രാജിവെച്ച് കുടുമ്പത്ത് ഇരിക്കേണ്ടത്. ഇതൊക്കെ കാംഗ്രസ്സിലേ നടക്കൂ.അല്ല പിന്നെ.

കാര്യം മ്മടെ സസി ചെയ്തത് ചെറ്റത്തരമാണെങ്കിലും സസീനെ വെള്ള പൂസാന്‍ കേരളത്തിലെ ചില മാധ്യമങ്ങള്‍ നടത്തിയ നാണം കെട്ട ചില കാഴ്ചകള്‍ നായരെ ലജ്ജിപ്പിച്ചു എന്ന് തന്നെ പറയേണ്ടി വരും. ഒരു കള്ളനെ കയ്യോടെ പിടിച്ചിട്ടും ആ കള്ളനെ ഒരു “കായംകുളം കൊച്ചുണ്ണിയുടെ“ (കൊച്ചുണ്ണി പൊറുക്കണേ) ഒരു പരിവേഷം നല്‍കാന്‍ ശ്രമിക്കുന്ന ചാനല്‍ പുങ്കവന്മാരേ... നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ ലാവലിന്‍ പ്രശ്നത്തില്‍ പിണറായി വിജയനെ കൈകാര്യം ചെയ്തതെന്ന്! വലതുപക്ഷത്തേക്ക് മാത്രമുള്ള രാഷ്ട്രീയ ചായ്‌വുകള്‍ മുഖ്യധാരാ ചാനലുകള്‍ക്ക് ഭൂഷണമല്ല! അല്ലെങ്കിലും ചാനലുകളുടെ പക്ഷമൊക്കെ എപ്പോഴേ വ്യക്തമായതാണ്.ഇനി മ്മടെ സസീനെ കുറച്ച് നാളേയ്ക്ക് ചാനലുകാര്‍ തിരിച്ചും മറിച്ചും ഗുണിക്കുകയും ഇനി സസി തരൂരിന്റെ പിക്കപ്പിന്റെ ആമ്പിയര്‍ വരെ വെച്ച് വിളമ്പിത്തരാനും കുറച്ച് ദിവസത്തേയ്ക്ക് ഈ ചാനലുകാര്‍ ഒരു ഉളുപ്പും കാണിക്കില്ല.ഇനി അടുത്ത ഒരു ഇരയെ കിട്ടുന്നത് വരെ മ്മടെ സസി തന്നെ താരം! അപ്പോ നമ്മടെ സസി ഇപ്പൊ ആരായി??

കക്കാനും നിക്കാനും അറിയുന്ന കോംഗ്രസ്സിന്റെ ഉന്നത നേതാക്കളില്‍നിന്നും മ്മടെ സസി ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.ഇംഗ്ലീഷ് അറിഞ്ഞത് കൊണ്ടായില്ല, ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഇംഗ്ലീസും സസി പഠിക്കണം. ഇല്ലെങ്കില്‍ പണി പാളും..ഇത് പോലെ!
എന്നാ നായരങ്ങട്......

12 comments:

അമ്മേടെ നായര് said...

വാര്‍ത്താ ചാനല്‍ തുറന്നാലിനി സസി തരൂര്,സുനന്ദാ പുഷെര്‍,ഐ പി എല്‍! അല്ലെങ്കിലും ഈ ചാനലുകാര്‍ക്ക് വേറെ എന്താ പണി? ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും....

എന്നാ നായരങ്ങട്...

സലാഹ് said...

രാഷ്ട്രീയത്തില് ശിശുവാണാ നായര്.അറ്റ്ലീസ്റ്റ് കേരളത്തില് കെ.എസ്.യുവില് നാലു തമ്മില്ത്തല്ലിന്റെയെങ്കിലും എക്സ്പീരിയന്സില്ലാതെ അങ്ങേരിതുവരെ പിടിച്ചുനിന്നതുതന്നെ അദ്ഭുതം. കക്കാനറിഞ്ഞാല് പോരാ, നിക്കാനും വീക്കാനുമറിയണം.
പിന്നെ, കേരളത്തിലെ മാ-ധ്യമങ്ങള്- അവര് എന്നും വലതുപക്ഷം പിടിച്ചിട്ടല്ലേയുള്ളൂ. കാരണം വാങ്ങുന്നതൊക്കെ വലംകൈകൊണ്ടുതന്നെയല്ലേ. ഇവിടെ ശൈഖിന്റെ ദുഫായില് മാത്രമല്ലേ എല്ലാം ഇടത്തോട്ടൂള്ളൂ.

shahir chennamangallur said...

ശശി ഒരിക്കലും ഒരു മന്ത്രി ആയിരുന്നു എന്ന് എനിക്കു തോന്നിയിട്ടില്ല. ഒരു വലതു പക്ഷ ഉദ്യോഗസ്ഥ പ്രതിനിധി. അത്ര മാത്രം. ഇന്ത്യയിലെ(കേരളത്തിലെ) പട്ടിണിപ്പാവങ്ങള്‍ക്ക് ഐ പി എല്‍ വിളംബാന്‍ ഒരുമ്പെട്ടു പുറത്ത് പോയി എന്നെ ഈ പ്രശനത്തില്‍ എനിക്കു തോന്നിയിട്ടുള്ളൂ.
തിരുവനന്തപുരം നഗരത്തെ ലണ്ടന്‍ നഗരത്തെ പോലെ ആക്കാം എന്ന വാഗ്ദാനം മാത്രം മതി തരൂരിന്‌ മണ്ണും മനുഷ്യനും എന്താണെന്ന് അറിയില്ലെന്നതിന്‌ തെളിവ്.

പള്ളിക്കുളം.. said...

ശശി ഒരിക്കലും ഒരു മന്ത്രി ആയിരുന്നു എന്ന് എനിക്കു തോന്നിയിട്ടില്ല. ഒരു വലതു പക്ഷ ഉദ്യോഗസ്ഥ പ്രതിനിധി. അത്ര മാത്രം!!

അദ്ദന്നെ!!

Anonymous said...

ചുമ്മാതാണോ നായരുടെ ബ്ലോഗ് തന്നെ കോപ്പിയടിക്കുന്നത്! കിണ്ണം കട്ട കള്ളന്‍ തരൂരാണേന്ന് ആരെങ്കിലും പറയുമോ? :)

jayarajmurukkumpuzha said...

sharikkum nannaayi ketto.......

പ്രതികരണൻ said...

സഗാവേ,
വായിച്ചു; സസിയെക്കുറിച്ചല്ല, താങ്കളുടെ വ്യാജനെപ്പറ്റി.
പറഞ്ഞോട്ടേ ? താങ്കൾക്ക് അയാളെ കുറ്റപ്പെടുത്താൻ കാര്യമായ അവകാശമുണ്ടോ? താങ്കളും അയാളും അനോണികൾ. സൌകര്യമുള്ള പേരു സ്വീകരിച്ചിരിക്കുന്നു ഇരുവരും. പ്രതിഭകളുടെ ചിന്തകളിൽ സമാനത കണ്ടാൽ കുറ്റപ്പെടുത്തരുതെന്നല്ലേ പണ്ഡിതമതം?
ഇനി, ‘അമ്മേടെ നായർ’ എന്ന പേര് ഒന്നൂടെ നോക്കട്ടെ. ‘അച്ഛൻ’ എന്ന അർത്ഥം അതിനുണ്ടോ? ഇല്ല, ഇല്ല. ഏതു സാമൂഹ്യവ്യവസ്ഥിതിയുടെ സൃഷ്ടിയാണാ പദം? മരുമക്കത്തായ സംബന്ധവ്യവസ്ഥിതിയിൽ, നായർ സ്ത്രീയ്ക്ക് പല സംബന്ധങ്ങളുണ്ടാവും. രാത്രി വന്നു രാവിലെ മടങ്ങുന്ന സീസണൽ ബന്ധങ്ങൾ. ഓരോന്നിലും പിള്ളാരും കാണും. അമ്മയുടെ പുതിയ സംബന്ധക്കാരൻ, പഴയ സംബന്ധത്തിലെ കുട്ടികൾക്ക് ‘അമ്മേടെ നായർ’ ആണ്.അത് ജാരനോ ചാരനോ എന്തോ ആയാലെന്താ?
താങ്കൾ എന്തിനു ഈ പേരിട്ടു. ഇന്നത്തെത്തലമുറയ്ക്ക് ഒട്ടും അഭിലഷണീയമല്ലാത്ത ഒരവസ്ഥയെ സൂചിപ്പിക്കുന്ന ഈ പേര്? അതെന്തോ ആയിക്കൊള്ളട്ടെ! പക്ഷേ, ‘അമ്മേടെ നായർ’ എന്നു വിശേഷിപ്പിക്കുന്ന കുട്ടിക്ക് ഒരു ‘പിതൃശൂന്യാവസ്ഥ’യുണ്ട്. തനിമലയാളത്തിൽ പറഞ്ഞാൽ, ‘തന്തയില്ലായ്മ’. കാരണം, നോ ഒഫീഷ്യൽ തന്ത! ഒറിജിനൽ കക്ഷി നിലവിലില്ല; ഉള്ളവർ പെർമെനന്റും അല്ല. അതൊരു നിസ്സഹായത ആയിരിക്കും. ഉള്ളിൽ ആത്മനിന്ദയുടെയും പ്രതിഷേധത്തിന്റെയും കതിനകൾ പൊട്ടുന്ന അവസ്ഥ.
വ്യാജപ്പേരിൽ പ്രൊഫൈലുണ്ടാക്കിയ ആൾക്ക് താങ്കൾ ചാർത്തിക്കൊടുക്കുന്ന ശകാരങ്ങൾ താങ്കൾക്കും ബാധകമാണു സുഹൃത്തേ. താങ്കളുടെ ബ്ലോഗു വായിക്കുന്ന 14893-)മത്തെയാളാണു ഞാൻ. ഏപ്രിൽ 10 ലെ പോസ്റ്റു മാത്രമേ ഞാൻ വായിച്ചിട്ടുള്ളെങ്കിലും. ‘നായരെ’ന്നു വിശേഷിപ്പിക്കാവുന്ന ഒരാളല്ല താങ്കൾ. വരുത്തിക്കൂട്ടുന്ന ഒരു ‘നായരത്വം’ എഴുത്തിലുണ്ട്. ഉള്ളിൽ നുരയ്ക്കുന്നവയുടെ വേഷപ്രച്ഛന്ന പ്രതിഫലനങ്ങൾ.
രൂപപ്പെടുംകാലത്തിലെ അവഗണനകളുടെയും അവമതികളുടെയും അപമാനനങ്ങളുടെയും ചതവുകേടുകൾ ആത്മാവിൽ നിന്നു നീക്കം ചെയ്യുക ക്ഷിപ്രസാധ്യമല്ല. സാഹചര്യങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോൾ പ്രത്യേകിച്ചും.

നന്ദി!

ശ്രീകുട്ടി said...

ആദ്യമായാണ് ഞാന്‍ താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുന്നത്.....പറയുന്ന വാക്കുകളില്‍ അല്‍പ്പം കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.മുന്നില്‍ പറയാനുള്ളത് എന്താണെന്ന് എഴുതുകരണ്ടേ മനസ്സില്‍ ആദ്യം തന്നെ ഒരു വ്യക്തമായ രൂപം ഉണ്ടാവണം.....കേട്ട് മടുത്ത കുറച്ചു പത്രവാര്‍ത്തകളില്‍ ഒരു അല്‍പ്പം അവജ്ഞ കലര്‍ത്തി എഴുതിയിരിക്കുന്നു എന്നത് ഒഴിച്ചാല്‍ ഒരു ബ്ലോഗ്ഗെര്ടെതായ വ്യക്തിത്വം സൂചിപ്പിക്കുന്ന യാതൊന്നും താങ്കളുടെ ബ്ലോഗില്‍ ഇല്ല....പിന്നെ മറ്റൊരാള്‍ താങ്കളുടെ പേരില്‍ ഒരു വ്യാജ ബ്ലോഗ്‌ രൂപപ്പെടുതിയെന്കില്‍ അത് അയാളുടെ വിവരമില്ലയ്മയോ....സ്വന്തമായ്‌ ഒരു വ്യക്തിത്വം ഇല്ലതതിണ്ടേ പോരയ്മയോ ഒക്കെ ആവും.....പക്ഷെ അതിന്ടെ പേരില്‍ താങ്കള്‍ ഇത്രമാത്രം അമര്‍ഷം കൊല്ലേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല....താങ്കളുടെ വ്യക്തിത്വം അറിയുന്ന ഒരാള്‍ക്ക്‌ താങ്കളെയും വ്യജനെയും തിരിച്ചറിയാന്‍ സാധിക്കും....പിന്നെ പ്രശസ്തരയവരെ അല്പ്പസ്വല്പ്പോം തരംതാഴ്ത്തി സംസാരിക്കുന്നവര്‍ അവനനെകുറിച്ചു മറ്റൊരാള്‍ അസംബന്ധമായ് എന്ടെന്കിലും പറഞ്ഞാല്‍ തന്നെ ഇത്രേ ക്ശോഭിക്കാന്‍ പാടില്ല..... ഭാവുകങ്ങള്‍ നേരുന്നു .....നന്ദി

Blogimon said...

എന്‍റെ ബ്ലോഗും ഒന്നു സന്ദര്‍ശിക്കണേ!!!!!!!!ചേട്ടാ!!!!!!

ആളവന്‍താന്‍ said...

:-))

സലീം ഇ.പി. said...

Good humor...why don't make any new posting..??

sugathan said...

അമ്മേടെ നായര് അറിയാന്‍,
ഈ ഈരടികള്‍ക്ക് എന്റെ സുഹൃത്ത് കെ.കെ.മുഹമ്മ് റഷീദ് മാസ്റ്റര്‍(മഞ്ചേരി) ഒരു 'കൊതുകുപക്ഷ രചന' നടത്തിയിട്ടുണ്ട്. പൈക്കുട്ടിക്ക് കുടിക്കാനുള്ള പാല് അതിനെ കെട്ടിയിട്ട് കവര്‍ന്നെടുക്കുന്ന മനുഷ്യന്റെ ക്രൂരതയെക്കുറിച്ചുള്ളത്.
''ചോരയുള്ളോരകിടിന്‍ ചുവട്ടിനും
ക്ഷീരം തന്നെ മര്‍ത്ത്യനു കൗതുകം''