Thursday, April 8, 2010

17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിക്കുമ്പോള്‍....

ഷാര്‍ജയിലെ കീഴ് കോടതി 17 ഇന്ത്യക്കാര്‍ക്ക് വധ ശിക്ഷ വിധിച്ച വാര്‍ത്ത വളരെ പ്രാമുഖ്യത്തോട് കൂടി നമ്മുടെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഏതൊരു ഇന്ത്യക്കാരനേയും പോലെ നായരും ഇവരുടെ ശിക്ഷ നടപ്പാകരുത് എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.പക്ഷേ കുറ്റം മുഴുവന്‍ വധ ശിക്ഷ വിധിച്ചതാണ് എന്ന് വരുകില്‍ അത് തികച്ചും അപലപിക്കപ്പെടണം എന്ന് തന്നെയാണ് നായരുടേയും അഭിപ്രായം.

ഓരോ രാജ്യത്തും അവരവരുടേതായ ഭരണ കൂടങ്ങളും അവരുടെ രാജ്യത്ത് അവര്‍ നടപ്പാക്കുന്ന നിയമ വ്യവസ്തിതിയും ഉണ്ട്.അത്തരം രാജ്യങ്ങളിലേക്ക് ജോലിക്കായോ മറ്റ് കാര്യങ്ങള്‍ക്കായോ കുടിയേറിപ്പാര്‍ക്കുമ്പോള്‍ ആ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കുടിയേറ്റക്കാര്‍ ബാധ്യസ്തരാണ്. എന്നാല്‍ അത്തരം നിയമങ്ങളെ മറി കടന്ന് തെറ്റുകള്‍ ചെയ്യുമ്പോള്‍ ആ തെറ്റിന് ശിക്ഷ വിധിക്കുന്നത് ആ രാജ്യത്തെ നിയമപ്രകാരമാണ്. അതില്‍ നമുക്ക് തെറ്റ് പറയാനോ ആ രാജ്യത്തെ കുറ്റപ്പെടുത്താനോ കഴിയില്ല എന്നത് വസ്തുതയാണ്. എങ്കിലും വിധിക്കെതിരെ അപ്പീല്‍ പോകാമെന്നത്,ഇവിടേയും ഇന്ത്യക്കാര്‍ക്ക് അനുകൂലമായി വരും എന്ന് തന്നെയാണ് നായരും പ്രതീക്ഷിക്കുന്നത്.

ഗള്‍ഫ് നാടുകളില്‍ ജോലിക്കായി കുടിയേറിയവര്‍ തന്നെയാണ് പണ സമ്പാദ്യത്തിനായി പല കുറുക്കു വഴികളില്‍ ചെന്ന് ചാടുകയും, ഒടുവില്‍ പിടിക്കപ്പെട്ട് ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ഇവിടേയും ഒരു നിരോധിച്ച പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുക്കയും,അതിന്റെ പേരില്‍ തര്‍ക്കങ്ങളും പിന്നീടത് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തത്.നായരുടെ അറിവു വെച്ച് ഷാര്‍ജ എന്ന സ്ഥലത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനമുള്ള സ്ഥലമാണെന്നാണ്. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ കിട്ടുന്നതിനേക്കാള്‍ മദ്യ ലഭ്യത ഷാര്‍ജയില്‍ ഉണ്ട് എന്ന് വരുന്നത് ഇത്തരം അനധിക്യത വില്‍പ്പനക്കാരാണ്.ഇവര്‍ ആവശ്യാനുസരണം റൂമുകളില്‍ എത്തിച്ച് കൊടുക്കുകയും,അത് പോലെ രഹസ്യ സ്വഭാവത്തോടെ വളരെയധികം മദ്യം സൂക്ഷിക്കുകയും ചെയ്യുന്നു.ഇതെല്ലാം ചെയ്യുന്നത് ഇന്ത്യക്കാരും അതിലേറെയും മലയാളികളുമാണെന്ന സത്യം വളരെ പ്രസക്തമാണ്.മദ്യ നിരോധനമുള്ള നാട്ടില്‍ സുലഭമായി മദ്യം വിതരണം ചെയ്യുന്ന ഇത്തരം സംഘങ്ങളുടെ കുടിപ്പകയുടെ പര്യവസാനമായിരിക്കാം ഈ കൊലപാതകവും അതിനെത്തുടര്‍ന്നുള്ള ശിക്ഷാ വിധിയും.

ഈ ഒരു വിധികൊണ്ടൊന്നും ആരും പഠിക്കാന്‍ പോകുന്നില്ല. ഇപ്പോഴും മദ്യവില്‍പ്പനയും പെണ്‍ വാണിഭവും ചൂതാട്ടവുമെല്ലാം നിര്‍ലോഭം നടക്കുന്നു.ഫാമിലിയെന്ന വ്യാജേന താമസിച്ച് പെണ്‍ വാണിഭം നടത്തുന്ന എത്രയോ മലയാളികളെ നായര്‍ ഗള്‍ഫിലുണ്ടായിരുന്ന കാലത്ത് കണ്ട് മുട്ടിയിട്ടുണ്ട്. എല്ലാം പിടിക്കപ്പെട്ടാല്‍ കൊടിയ ശിക്ഷ ലഭിക്കും എന്ന് അറിഞ്ഞ് കൊണ്ടാണീ നിയമ ലംഘനം. സമാന്തര ടാക്സികള്‍ ഓടിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അറിഞ്ഞാലും വളരെയേറെ മലയാളികള്‍ ഈ മേഘലയില്‍ പണം സമ്പാദിക്കുന്നു.റൂമില്‍ കള്ള വാറ്റ് നടത്തുന്നു.ഫാമുകളില്‍ രഹസ്യമായി കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നു.ഏതൊക്കെ വഴിയിലൂടെ നിയമം ലംഘിച്ചായാലും പണം ഉണ്ടാക്കാന്‍ പറ്റുമോ ആ വഴിയിലൂടെയെല്ലാം സഞ്ചരിച്ച് മലയാളികളടക്കമുള്ളവര്‍ പണം സമ്പാദിക്കുന്നു.എല്ലാം നിയമ ലംഘനത്തിലൂടെ നേടുന്നതാണെന്ന് അറിഞ്ഞിട്ടാണെങ്കിലും. ഒടുവില്‍ പിടിക്കപ്പെടുമ്പോള്‍ മാത്രം വീണ്ട് വിചാരം ഉണ്ടാകുന്നു.ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുക തന്നെ വേണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്.

ഇപ്പോള്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലുണ്ട്. അവരുടെ ക്യത്യമായ കണക്കുകള്‍ പോലും നമ്മുടെ സര്‍ക്കരിനോ എംബസികള്‍ക്കോ ലഭ്യമല്ല. അവര്‍ക്ക് നിസാരമായ പിഴയോ അല്ലെങ്കില്‍ ഒരു വിമാന ടിക്കറ്റോ ഉണ്ടെങ്കില്‍ നാട്ടിലേക്ക് പോകാമെന്നിരിക്കെ ഒരു പ്രവാസ മന്ത്രിയോ,എംബസി ഉദ്യോഗസ്ഥരോ ഇവരെ തിരിഞ്ഞ് നോക്കാറില്ല. തന്‍മൂലം ശിക്ഷാ കാലാവധി കഴിഞ്ഞും ഒരു ടിക്കറ്റിനു പണമില്ലാതെ ജയിലുകളില്‍ കഴിയുന്ന എത്രയോ മലയാളികളടങ്ങുന്ന ഇന്ത്യക്കാരുണ്ട് എന്നറിയുമ്പോള്‍ നമ്മള്‍ അതിശയിച്ച് പോകും.കുറ്റക്യത്യങ്ങള്‍ ചെയ്ത് പിടിക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ മാത്രമേ സ്വന്തം രാജ്യം നിയമ സഹായം നല്‍കൂ എന്ന് പറയുന്നത് അങ്ങേയറ്റം ലജ്ജാകരമാണ്.ഏറ്റവും ചുരുങ്ങിയ പക്ഷം ഗള്‍ഫ് നാടുകളിലെ ജയിലുകള്‍ സന്ദര്‍ശിക്കാനുള്ള മനസ്സെങ്കിലും നമ്മുടെ പ്രവാസ കാര്യ മന്ത്രിയോ പ്രധാന മന്ത്രിയോ മറ്റ് അധികാരികളൊ തയ്യാറാകണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്. ഇതില്‍ ഏറ്റവും ദുഃഖകരമായ കാര്യം,ജയിലില്‍ കിടക്കുന്നവരില്‍ അധികവും ഇക്കാമയില്ലാത്തവരോ അല്ലെങ്കില്‍ നിരപരാധികളോ ആണ് എന്നതാണ്. ഇവര്‍ക്കൊക്കെ ഒരു ചെറിയ അളവില്‍ നിയമ സഹായം ലഭിക്കുമെങ്കില്‍ എത്രയോ കുടുംബങ്ങള്‍ക്ക് അത്താണിയാവാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ നാട്ടിലെത്തി തങ്ങളുടെ കുടുംബമെങ്കിലും പട്ടിണിയില്ലാതെ പണിയെടുത്ത് പോറ്റാന്‍ കഴിഞ്ഞേനെയെന്ന് നായര്‍ വിശ്വസിക്കുന്നു.ഇക്കാര്യത്തില്‍ നമ്മുടെ നേതാക്കള്‍ ശ്രദ്ധ തിരിക്കാത്തത് വോട്ടവകാശമില്ലാത്ത പ്രവാസികളെ ഉദ്ധരിക്കാന്‍ അവര്‍ക്ക് താല്പര്യമില്ല എന്നത് കൊണ്ട് തന്നെ.അത് കൊണ്ടാണല്ലോ കാല്‍ കാശിന് ഗുണം കിട്ടില്ല എന്നറിയാവുന്നത് കൊണ്ട് ഒരു നേതാവും ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനത്തിന് പോകാത്തത്.ലേബര്‍ ക്യാമ്പുകളിലെ കാഴ്ചകള്‍ ഒട്ടും രസിപ്പിക്കാത്തതാണെന്ന് മാത്രമല്ല തങ്ങളുടെ യാത്രകളിലെ അപശകുനങ്ങളായാണ് നമ്മുടെ ആദരണീയ നേതാക്കള്‍ ലേബര്‍ ക്യാമ്പുകളെ കാണുന്നത് എന്നതാണ് സത്യം.

ഗള്‍ഫിനെ സംബധിച്ചിടത്തോളം നല്ല രീതിയില്‍ പണിയെടുത്ത് ജീവിക്കാന്‍ ആ രാജ്യം വളരെ സഹായകമാണ് എന്നതാണ്. മാത്രമല്ല ഏറ്റവും സുരക്ഷിതമായ സ്ഥലം കൂടിയാണ്.ആ രാജ്യത്തെ നിയമം അനുസരിച്ച് ജീവിക്കുക എന്നതാണ് ഓരോ പ്രവാസികളുടേയും കടമ.പലരും നാട്ടില്‍ ഒരു അടിപിടിയോ കൊലപാതകമോ ചെയ്ത ശേഷം രക്ഷപ്പെടാനുള്ള ഒരു ഇടമായി കാണുന്നു. നാട്ടിലെ വര്‍ഗ്ഗീയ സംഘടനകള്‍ക്ക് നിര്‍ലോഭം ഫണ്ട് പിരിച്ചെടുത്ത് അയക്കുന്ന ചിലര്‍,ചിലരാകട്ടെ ചില സാമൂഹിക പ്രതി ബദ്ധതയോടെ സഹായങ്ങള്‍ക്കായി പണം പിരിച്ച് നാട്ടിലേക്ക് അയക്കുന്നു.ഈ വക കാര്യങ്ങളൊക്കെ ചെയ്യാമെന്നിരിക്കെ നിയമ ലംഘനം നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതം കൂടി ഓര്‍ത്താല്‍ ഇത്തരം വധശിക്ഷകളില്‍ നിന്നും ഒഴിവാകാവുന്നതേയുള്ളൂ.രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ രോഗം വരാതെ നോക്കുന്നത്. ഇത് പോലെ മയക്ക് മരുന്ന് അറിഞ്ഞ് കൊണ്ട് കടത്തിയവരും അറിയാതെ കടത്തിയവരുമൊക്കെ പല ജയിലുകളിലും വധ ശിക്ഷയും കാത്ത് കഴിയുന്നുണ്ടാകാം.തെറ്റുകള്‍ ചെയ്ത ശേഷം ആ രാജ്യത്തെ ശിക്ഷാ രീതിയെ കുറ്റം പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്?

ഏത് രാജ്യത്തായാലും തെറ്റ് തെറ്റ് തന്നെയാണ്. നിയമ ലംഘകരാകാതെ ജീവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളും അനുസരിച്ച് ജീവിക്കാന്‍ ഓരോരുത്തരും തയ്യാറാവണം.പണം ഉണ്ടാക്കി ഒടുവില്‍ അത് അനുഭവിക്കാനുള്ള യോഗം ജയിലിലാവുന്ന അവസ്ത മറ്റു രാജ്യത്ത് ജീവിക്കുന്ന ഓരോ വ്യക്തിയും ഓര്‍ക്കേണ്ടതാണ്.

സൂക്ഷിച്ചാല്‍ ദുഃക്കിക്കേണ്ട! എന്നാ നായരങ്ങട്.......

12 comments:

അമ്മേടെ നായര് said...

ഗള്‍ഫു രാജ്യങ്ങളിലെ ജയിലുകളില്‍ അനേകം ഇന്ത്യാക്കാരുണ്ട്. അവര്‍ക്ക് കൂടി വധ ശിക്ഷ വിധിച്ചാലേ നമ്മുടെ രാജ്യത്ത് നിന്നും നിയമ സഹായം കിട്ടൂ എന്ന് വരുന്നത് ലജ്ജാകരമാണ്. ഒരു ടിക്കറ്റിന്റെ പണമുണ്ടെങ്കില്‍ നാട്ടിലെത്താവുന്ന എത്രയോ പേര്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിലുകളിലുണ്ട്. നമ്മുടെ അധികാരികള്‍ ഒന്ന് കണ്ണ് തുറന്നെങ്കില്‍....

പട്ടിയ്ക്ക് മക്കളുണ്ടായ പോലെ കുറേ പട്ടികള്‍ അതാണോ പ്രവാസി ഭാരതീയര്‍?

എന്നാ നായരങ്ങട്......

ajex said...

പോസ്റ്റ് നന്നായി നായരേ.

അപ്പോ നായരെവിടുന്നാന്നാ പറഞ്ഞേ ? ഇപ്പോഴും ഗൾഫിലാണോ ? :)

ആസാമി said...

ഒരേതൂവല്‍ പക്ഷികളുടെ കൂട്ടായ്മയുടെ വിജയം ???സര്‍ദാര്ജികളെ രക്ഷിക്കാനുള്ള സര്‍ദാര്‍ജി മുഖ്യമന്ത്രിയുടെ ആവശ്യം സര്‍ദാര്‍ജിപ്രധാനമന്ത്രി നിരസിക്കുമോ ?ഇതുവല്ലതും മലയാളിക്ക് കഴിയുമോ?വയലാര്‍ജിവലിയ കോയിതമ്പുരാന്‍ കീ ജയ്‌ !ന്നാല്‍ നയരങ്ങട്ട്ചെല്ലാ....

വാഴക്കോടന്‍ ‍// vazhakodan said...

ഇപ്പോള്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലുണ്ട്. അവരുടെ ക്യത്യമായ കണക്കുകള്‍ പോലും നമ്മുടെ സര്‍ക്കരിനോ എംബസികള്‍ക്കോ ലഭ്യമല്ല.

ഇത് വളരെ ഭീകരമായ അവസ്ഥ തന്നെ!വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് നിര്‍ഭാഗ്യകരം തന്നെ.ജയിലില്‍ കഴിയുന്ന നിരപരാധികളായ ഇന്ത്യക്കരുടെ മോചനത്തിനും നമ്മുടെ ഗവര്‍മെന്റ് ഇടപെടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

നല്ല പോസ്റ്റ് നായരേ

Anonymous said...

നാട്ടിലെ വര്‍ഗ്ഗീയ സംഘടനകള്‍ക്ക് നിര്‍ലോഭം ഫണ്ട് പിരിച്ചെടുത്ത് അയക്കുന്ന ചിലര്‍!

ഇത് വളരെ കറക്റ്റ് നായരേ..ആര്‍ എസ് എസുകാരുടെ ശാഖ വരെ നടത്തുന്നുണ്ട് ഷാര്‍ജയില്‍.കാവി മുണ്ടും കുറിയുമായി രോഡിലിറങ്ങുന്നത് കണ്ട് ഇപ്പോ ഷാര്‍ജയില്‍ ലുങ്കി നിരോധിച്ചു എന്നാണറിവ്.ഏറ്റവും കൂടുതല്‍ ആര്‍ എസ് എസിനുള്ള ഫണ്ട് പോകുന്നത് ഗള്‍ഫില്‍ നിന്നാണ്. എന്നാലും ഒരു ഉളുപ്പുമില്ലാതെ ഗള്‍ഫിനെ കുറ്റം പറയും നന്ദി കെട്ട വര്‍ഗ്ഗം!

Anonymous said...

അനോണിയുടെ കണ്ട് പിടുത്തം കൊള്ളാം.പല ഭീകര പ്രവര്‍ത്തനത്തിനും കാക്കാമാര്‍ പണം അയക്കുന്നത് മറന്നോ? തടിയന്റെവിടന്റെ കൂട്ടുകാര്‍ ഗള്‍ഫില്‍ ഒളിച്ചിരിക്കുന്നതും അനോണിക്ക് അറിയാഞ്ഞിട്ടല്ല.ഷാര്‍ജയിലല്ല ലോകത്ത് എവിടെ വേണേലും ഞങ്ങള്‍ ശാഖ നടത്തും വേണമെങ്കില്‍ അനോണിയുടെ നെഞ്ചത്തും! സംശയം വേണ്ടാ !

Anonymous said...

നായരെ തൂക്കാന്‍ സാധ്യതയുണ്ടോ?

simhavalan said...

"കാവി മുണ്ടും കുറിയുമായി രോഡിലിറങ്ങുന്നത് കണ്ട് ഇപ്പോ ഷാര്‍ജയില്‍ ലുങ്കി നിരോധിച്ചു എന്നാണറിവ്."

കാവിമുണ്ടും കുറിയും അർ എസ് എസ്ഉകാർക്ക് സ്വന്തമാക്കി ചാർത്തീകൊടുക്കല്ലേ.,..അനോണീ.
അർ എസുഎസു കാരല്ലാത്ത നിരവധി പേരിവിടെ കാവി മുണ്ടുടുക്കുന്നുണ്ട്‌.
ആരെസെസ്സിനെ അങനെ വളർത്തല്ലേ...

നായന്‍റെ മോന്‍ said...

നല്ലൊരു കാര്യം പറഞ്ഞുവന്നത് കണ്ട മൈ* മക്കളെല്ലാം കൂടി പറഞ്ഞ് വര്‍ഗീയമാക്കി. ഇവിടുന്നു പോകുന്നവന്മാരാണ് അവിടെ RSS നും NDF നും ഒക്കെ ശാഖകള്‍ തുടങ്ങുന്നതും ഫണ്ട്‌ പിരിക്കുന്നതും.

Anonymous said...

"കാവി മുണ്ടും കുറിയുമായി രോഡിലിറങ്ങുന്നത് കണ്ട് ഇപ്പോ ഷാര്‍ജയില്‍ ലുങ്കി നിരോധിച്ചു എന്നാണറിവ്."

എത്ര നല്ല രാജ്യം... ഈ മൈക്ക്ണന്മാര്‍ ഇന്ത്യ ഭരിക്കുന്ന അവസ്ഥ ഒന്നോര്‍ത്തു നോക്കിക്കേ...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പ്രസക്തമായ പ്രതികരണം
അന്യദേശത്ത് ജീവിതം കളഞ്ഞ് പണിയെടുത്ത് കുടുംബം പുലർത്താൻ പാടുപെടുന്ന ബഹുഭൂരിഭാഗം വരുന്ന സാധാരണക്കാരായ പ്രവാസികൾക്കിടയിൽ കൊലയും കൊള്ളയും പിടിച്ചുപറിയും പെൺ വാണിഭവും കള്ളവാറ്റും തൊഴിലാക്കി കുറെ പേർ. അവർക്ക് വേണ്ടി നികുതിപണം ചിലവഴിക്കാൻ നിന്നാൽ അതിനൊരു അറ്റമുണ്ടാവില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഒരു ഇന്ത്യക്കാരനു ഇങ്ങിനെ ശിക്ഷ വിധിക്കപ്പെടുമ്പോൾ സ്വഭാവികമായും നാം ദു:ഖിക്കും പക്ഷെ ,ഈ പ്രവണത വളം വെച്ച് കൊടുക്കാൻ പാടില്ലാത്തത് തന്നെ. ഷാർജയിലും മറ്റു പ്രധാന സ്ഥലങ്ങളിലും ഇന്ന് നടക്കുന്ന പല അക്രമങ്ങളിലും ഇന്ത്യക്കാരും പാകികളും ഉൾപ്പെടുന്നു. അടുത്തയിടെ രണ്ട് വാറ്റ് സംഘങ്ങൾ ഒരാളെ പിടിച്ച് കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച് ജീവനോടെ കുഴിച്ചിട്ടതായി www.7days.ae റിപ്പോർട്ട് വന്നിരുന്നു. അതിൽ ഒരു ഇന്ത്യക്കാരനെയാണു കൊന്നതെന്നാണ് ഒർക്കുന്നത്. ആ പത്രം നിർഭാഗ്യവശാൽ കാണുന്നില്ല.

സലാഹ് said...

നാടുനശിപ്പിക്കാന് പണമയക്കുന്ന ഒരുവനെയും ഇനി നമ്മുടെ സ്വൈരജീവിതം തടസ്സപ്പെടുത്താന് അനുവദിച്ചുകൂടാ, അത് ഏതവനായാലും.