Monday, October 5, 2009

നായരച്ഛന്റെ വഹ ബ്ലോഗര്‍ സമ്മന്തം !

നല്ല അസ്സല് തനി തങ്കം പോലത്തെ ഒരു നായരാണ് ഞാന്‍. കൃത്യമായി പറഞ്ഞാല്‍ 22 ct നായരച്ഛന്‍‍!
ബൂലോകത്തില് പല പല പുലികള്‍ക്കിടയില്‍ ഒരു വയസ്സന്‍ നായര്‍ അതാണ്‌ "നായരച്ഛന്‍‍"
ഇവിടെ പല പുലികളും ഹിറ്റിനും കമന്റിനും കിടന്ന് പരസ്പരം തെറികളും പാരകളുമായി ബൂലോകത്തില്‍ കിടന്ന് ചവറുകള്‍ പരസ്പരം വാരി എറിയുമ്പോള്‍ അതിലൊക്കെ വല്ല ഏനക്കേടും ഉണ്ടെങ്കില്‍ തീര്‍ക്കുക എന്നതാണ് "നായരച്ഛന്റെ" പ്രധാന പണി. പിന്നെ നായര്ക്കിട്ട് ആരും പണി തരല്ലേ.കാരണം നായര്‍ അസ്സലു പശും പാലിലാ തിരിച്ച് പണി തരുക.

പതിവു പോലെ ഒരു മീറ്റ് സംഘടിപ്പിച്ചു ഇവിടെ ഒരു കാല്‍ വെപ്പ് നടത്തി, ഐശ്വര്യമായി തുടങ്ങാനാണ് നായരച്ഛന്‍ ഉദ്ദേശിക്കുന്നത്. അതിനൊരു തടസ്സം ഉണ്ടാവില്ല എന്ന് കരുതുന്നു.

ഉ എ ഇ പുലികള്‍ മീറ്റെന്നും പറഞ്ഞു ഇപ്പോഴേ അടി തൊടങ്ങി. മഹാ കഷ്ടം എന്നല്ലാതെ നായര്‍ക്കു ഒന്നും പറയാനില്ല.

നായരച്ഛന്‍ സംഘടിപ്പിക്കാന്‍ പോകുന്ന മീറ്റില്‍ തല്ല്, ഭീഷണിപ്പെടുത്തല്‍, പരസ്പരം പുറം ചൊറിയല്‍, വനിതാ ബ്ലോഗര്‍മാരുടെ ബ്ലോഗിന്റെ മുഴുപ്പ്‌ നോക്കല്‍ തുടങ്ങി ഒരു പരിപാടിയും ഒണ്ടാകത്തില്ല. നായര്‍ക്ക് കമന്റ് കിട്ടാന്‍ വേണ്ടി എല്ലാ ചവറു പോസ്റ്റിലും പോയി നായരച്ഛന്‍ കമന്റടിക്കൂല്ല. അങ്ങിനെ ചെയ്‌താല്‍ അമ്മേടെ നായരുടെ പോസ്റ്റില്‍ നൂറില്‍ കൂടുതല്‍ കമന്റുകള്‍ വരും. അതൊന്നും താങ്ങാനുള്ള ആന്‍ബിയര്‍ ഈ വയസ്സാന്‍ കാലത്ത്‌ നായര്‍ക്കില്ല എന്ന് സ്നേഹപൂര്‍വ്വം അറിയിക്കട്ടെ.
എന്നാലിനി കാര്യങ്ങളിലേക്ക് കടക്കാം.

നായരച്ഛന്‍ നടത്തുന്ന ഈ മീറ്റിനു ഗൃഹാതുരത്വം തുളുമ്പുന്ന ഒരു പേരു വേണം എന്നാണു നായരച്ഛന്റെ ഒരു ആഗ്രഹം! ആയതിനാല്‍ മീറ്റിന്റെ പേര് " ബ്ലോഗര്‍ സമ്മന്തം" എന്നാണു.

ഇനി കാര്യ പരിപാടികള്‍/നിബന്ധനകള്‍

സമ്മന്തത്തില്‍ വരുന്നവര്‍ ആധുനികത്തിന്റെ പ്രതീകമായ വിത്തൌട്ട് അണ്ടര്‍വെയര്‍ ആയി വരാതെ കോണകം അല്ലെങ്കില്‍ താറ് ഉടുത്ത്‌ വരുക. പട്ടുകോണകം ഉടുത്ത്‌ വരുന്നവര്‍ക്ക്‌ മുന്‍നിരയില്‍ ഇരിക്കാവുന്നതാണ്.
സ്ത്രീകള്‍ മാറ് പാതി മറക്കുന്നതാണ് ഇപ്പോഴത്തെ ഫേഷന്‍ എങ്കിലും പഴയ ഗൃഹാതുര സ്മരണയില്‍ മുഴുവന്‍ മറക്കാതെ എത്തിയാല്‍ നായരച്ഛന് ആ ഗൃഹാതുര ചിന്തകള്‍ അയവിറക്കാം.

സമ്മന്തത്തിനു എത്തുന്നവര്‍ വേദിയിലേക്ക് കയറുന്നതിന് മുന്‍പ് കിണ്ടിയില്‍ കരുതിയിരിക്കുന്ന വെള്ളം കൊണ്ടു കാല്‍ കഴുകി അകത്തേക്ക് കയറുക.
അതിന് ശേഷം കുല പ്പേര് , തറവാട്ടുപേര്, സമ്മന്തങ്ങള്‍ എത്ര, നിലവില്‍ സമ്മന്തങ്ങള്‍ എത്ര, അനോണിയെത്ര തുടങ്ങി കാര്യങ്ങള്‍ ഒരടുക്ക് വെറ്റിലയില്‍ ഒരു ആയിരത്തൊന്നു രൂപയുമടക്കം കൊടുത്ത്‌ രെജിസ്ടര്‍ ചെയ്യുക.
ദാഹിക്കുന്നവര്ക്ക് അത് മാറ്റാന്‍ സൌകര്യം ഉണ്ടാകും വിധം സംഭാരം കൌണ്ടറിനു അടുത്ത്‌ തന്നെ ഉണ്ടായിരിക്കും.
ഓലക്കുട/മറക്കുട, കിണ്ടി, കോളാമ്പി,വെറ്റില ചെല്ലം, വിവിധയിനം വിശറികള്‍ എന്നിവ ന്യായമായ വിലയ്ക്ക് വില്‍പ്പനയ്ക്ക് ഉണ്ടാകും എന്നും അറിയിച്ച് കൊള്ളുന്നു.

സമ്മന്തത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ !

ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് എങ്ങിനെ വീണ്ടും ആ പഴയ “സമ്മന്ത” സമ്പ്രദായത്തിലേക്ക് മാറാം? അതു കൊണ്ടുള്ള ഗുണങ്ങള്‍, ദോഷങ്ങള്‍ എന്തെല്ലാം?

എങ്ങിനെ റ്റ്വിറ്ററിലൂടെ സമ്മന്തം ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ അറിയിപ്പുകള്‍ നല്‍കും?

ഫേസ് ബുക്കില്‍ സമ്മതത്തിന്റെ ഏതൊക്കെ രീതിയിലുള്ള പ്രൊഫൈല്‍ ഉണ്ടാക്കാം? ഏതൊക്കെ പോസിലുള്ള ചിത്രങ്ങള്‍കൊടുക്കാം.

ഇത്രേം ചര്‍ച്ച കഴിയുമ്പോള്‍ തന്നെ എല്ലാവരും ഒരു വഴിക്കായിട്ടുണ്ടാകും., കാരണം ചര്‍ച്ചകള്‍ക്ക് നേത്രുത്വം നല്‍കുന്നത് ഏറനാട്ടിലുള്ള ഒരു കൈപ്പ കര്‍ഷക ശിരോമണിയാണ്. ഹാര്‍ട്ട് ഉള്ളവരും, അതിനു അറ്റാക്ക് വരാന്‍ സാധ്യത ഉള്ളവരും, ഗര്‍ഭിണികളും ഈ ചര്‍ച്ചയില്‍ പങ്കെടുക്കരുത് എന്ന് നായരച്ഛന്‍ പ്രത്യേകം അറിയിക്കട്ടെ!

ഈ വയസാന്‍ കാലത്ത് അതിന്റെ പിന്നാലെ ഓടിപ്പായാന്‍ നായരച്ഛന് സമയമില്ലാത്തോണ്ട് മാത്രമല്ല വയാഗ്രക്കൊക്കെ ഇപ്പോ എന്താ വില! ഫോര്‍ട്ടി പ്ലസ് മടുത്തു. അതോണ്ടാ!
കൂടുതല്‍ വിവരങ്ങള്‍ നായരച്ഛന്‍ വഴിയെ അറിയിക്കുന്നതായിരിക്കും.

എല്ലാവരും ഗമന്റിലൂടെ വന്ന് റജിസ്റ്റര്‍ ചെയ്യുമല്ലോ. പിന്നെ ചാവേര്‍ ആക്രമണം ഇല്ലാതിരിക്കാന്‍ “സമ്മന്തം” നടക്കുന്ന തറവാടിന്റെ കൂടുതല്‍ വിവരങ്ങള്‍ വഴിയെ അറിയിക്കുന്നതായിരിക്കും.
ഞാനൊരു വിദേശി നായരായതു കൊണ്ടും, അമ്മേടെ ഒരേയൊരു നായരായത് കൊണ്ടും പറഞ്ഞ വാക്ക് പാലിക്കും. കിണ്ടിയാണെ സത്യം!

ലപ്പേ നായരച്ഛന്‍ കളി തുടങ്ങുകയായി, ചില കളികള്‍ കളിക്കാനും, ചില കളികള്‍ കളിപ്പിക്കാനും!
അധികം വൈകാതെ പ്രതീക്ഷിക്കുക “നായരച്ഛന്റെ ലീലാ വിലാസങ്ങള്‍” ഹൊറര്‍ മാന്ത്രിക സാമൂഹിക ഡിക്റ്ററ്റീവ് നോവല്‍!

സ്നേഹം മാത്രം കൈമുതലായുള്ള,
നിങ്ങളുടെ സ്വന്തം,
നായരച്ഛന്‍

31 comments:

പള്ളിക്കുളം.. said...

നായരച്ചാ.. ഞമ്മള് ബന്നു..
ങ്ങള് തൊടങ്ങിക്കോളീൻ..
ങ്ങള് നസീബുള്ളോനാ...

സർവത്ര ആശംസകളും..

സച്ചിന്‍ // SachiN said...

ഹായീ, നമ്മളും വന്നൂ ട്ട്വൊ!
എന്താ ഈ കാണണേ, ആളൊരു രസ്യന്‍ തന്നേ!
നോമും സമ്മന്തത്തിന് വരണുണ്ട് ട്ട്വോ!

നീര്‍വിളാകന്‍ said...

അതെന്താ മാഷെ തെറിവിളിക്കരുതെന്ന് ഒരപെക്ഷ!!

തെറി പേടിയാണോ.... എന്തായാലും നോക്കട്ടെ നിങ്ങടെ സമ്മന്ധം എന്നനെയുണ്ടെന്ന്!!

മാണിക്യം said...

സ്വാഗതം

നരസിംഹം said...

തെറിവിളികള്‍ ഒഴിച്ച് എന്തും ആവാം!
എന്നു പറഞ്ഞാല്‍ പറയുന്ന എല്ലറ്റിന്റെയും കൂടെ തെറിവിളികള്‍ ചേര്‍ക്കണം എന്നാണോ? അല്ല ചോറില്‍ 'പരിപ്പ് ഒഴിച്ച് ,സാമ്പാര്‍ ഒഴിച്ച് , രസം ഒഴിച്ച്, പിന്നെ തൈര് മൈര് അങ്ങനെ അതാണൊ? നായരേ പറയുമ്പോള്‍ നല്ല വ്യക്തത വേണം... ഞാന്‍ ഒരു ശുദ്ധാത്മാവാ നേരെ വാ തിരിച്ചു പോ എന്ന റ്റൈപ്പ്
എന്നാല്‍ പിന്നെ ഇലയിട്ടോളൂ തുടങ്ങാം എല്ലാം അതിന്റെ മട്ടത്തിന് യേത്?
:)
ദേ ഇതു ചങ്ങാത്തത്തിന്റെ സ്മൈലി

നിരക്ഷരൻ said...

ബൂലോകത്തേക്ക് സ്വാഗതം

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം

അപ്പൂട്ടൻ said...

വിരുതാ... എന്താ തന്റെ പേര്‌ ന്ന് ചോയ്ക്ക്ണ്‌ല്ല്യ... ഒരു സംശം മാത്രം...

നമ്പൂരാർക്ക്‌ പ്രവേശനണ്ടാവ്വോ? സമ്മന്തത്തിന്‌ പറ്റീത്‌ നൊമ്മ്ടെ വഹക്കാരന്യാണേയ്‌... അപ്പൊ നമുക്കും നൊമ്മ്ടെ കൂട്ടത്തില്‌ള്ള ചെല വിദ്വാന്മാർക്കും കൂടി ആ കടലാസ്‌ (ഹൈ.... എന്താദ്ന്‌ പേര്‌..... പാസോ പോസോ... എന്താച്ചാ അദന്നെ) തരാക്ക്വാ. ഇല്ലത്ത്‌ അഷ്ടിക്ക്ള്ള വഹ ത്തിരി കഷ്ടാ... അപ്പൊ പണായിട്ടൊന്നും വേണംന്ന് പറേര്‌ത്‌... (അതിനൂണ്ടലൊ നേർത്തെ പറഞ്ഞപോലെ ഒരു പേര്‌.... പീസോ ചീസോ അങ്ങനെന്തോ ഒരെണ്ണം.... ഹൗ, ഈ ഭാഷ ത്തിരി കടുപ്പന്ന്യാണേയ്‌.... സംശല്ല്യ)

പണ്ടത്തെ പോലൊന്ന്വല്ലലൊ... സമ്മന്തത്തിനൊന്നും ആരും വരാണ്ടായേക്ക്ണു. ഇപ്പൊ ശ്ശി ബുദ്ധിമുട്ടില്ല്യാണ്ടെ സമ്മന്തം തരാവുംച്ചാ ഒട്ടും മുഷീല്ല്യാന്നർത്ഥം. ഇല്ലത്തെ കാര്യം എങ്ങനേങ്കിലും നടന്നോളും, സമ്മന്തം നടക്കില്ല്യലോ....

അപ്പൊ ങ്ങെന്യാ... നൊമ്മ്ടെ പേരും ചേർക്ക്വല്ലേ... ബാക്കീള്ളോര്‌ടെ പേര്‌ പിന്നെ പറയാം.
പേര്‌ - ................. നമ്പൂതിരിപ്പാട്‌.
അകത്ത്ള്ളാളെ കൊണ്ടര്‌ൺല്യ. കുട്ട്യോളെ ഒട്ടും കൊണ്ടര്‌ൺല്യ.

PS: സദ്യയ്ക്ക്‌ പഴപ്രഥോനാണോ അതോ പഞ്ചാരപായസാണോ?

വാഴക്കോടന്‍ ‍// vazhakodan said...

ബൂലോകത്തേയ്ക്ക് സ്വാഗതം!

സ്വതന്ത്രന്‍ said...

നമ്മള് നായരല്ല സംബന്ദത്തിനു വരാമോ ...........?

അമ്മേടെ നായര് said...

ഹായീ എന്താദ്? പോന്നോളൂ ട്ടോ
എല്ലാവര്‍ക്കും വരാം !

നായരച്ഛനെ കാണാന്‍ വന്നോര്‍ക്കൊക്കെ നന്നീണ്ട് ട്ടാ!

mini//മിനി said...

ഇപ്പോഴാണ് താന്‍ ശരിക്കും പുലിവാല് പിടിച്ചത്, ഇനി വിടാതെ പിടിച്ചൊ...

chithrakaran:ചിത്രകാരന്‍ said...

ആശംസകള്‍ :)

Ashly said...

:) welcome to blog, nice to meet you :)

Arun said...

welcome "naayarachan"
expecting good posts from u!

poor-me/പാവം-ഞാന്‍ said...

came saw commented

പകല്‍കിനാവന്‍ | daYdreaMer said...

ഇതോരോന്നൊന്നര വരവാണല്ലോ നായരെ.. സ്വാഗതം..!

Jenshia said...

ബൂലോകത്തേയ്ക്ക് സ്വാഗതം......

ആദര്‍ശ് | Adarsh said...

സ്വാഗതം...
ആശംസകള്‍....

കണ്ണനുണ്ണി said...

സ്വാഗതം

ഓട്ടകാലണ said...

നായരേ, നായരും ഒരു അനോണി, ഈ ഓട്ടകാലണയും ഒരു അനോണി,അതു കൊണ്ട് ഞാന്‍ എന്നാ പറയാനാ?
പിന്നെ ഉ എ ഇ ബ്ലോഗര്‍മാരെ കേറി വിമര്‍ശിക്കല്ലേ, അവരു മൊത്തം പുലികളാ,ഒതുക്കിക്കളയും!

അപ്പോ വ്യാവാരങ്ങളൊക്കെ നടക്കട്ടെ,ഞാന്‍ ഇവിടൊക്കെ കാണും!
സ്വാഗതം!

Cartoonist said...

ജായ് ഹോ :)

തിരൂര്‍ക്കാരന്‍ said...

നായരച്ചന്‍ ഒര് പുലിയെന്ന്യേ... ഒരു സംശ്യെല്ലേയ് ...കൈതപുലി....എന്താ കഥ... ഇടിച്ചു ഇറക്കികളഞ്ഞു അല്ലെ...വര്യാ....ഇങ്ങട്ട് കേറി ഇരിക്കായ്...നോം പോയി ഇഷ് മോരെടുകട്ടെ... എനിക്ക് കുടിക്കാനെ ....

ശ്രീവല്ലഭന്‍. said...

:-)

Areekkodan | അരീക്കോടന്‍ said...

സ്വാഗതം സ്വാഗതം

പാവത്താൻ said...

തെറി പറയാന്‍ പാടില്ല അല്ലേ? എന്നാപ്പിന്നെ ഞാനൊന്നും പറയുന്നില്ല.എനിക്കൊന്നും പറയാനുമില്ല.

ജസീം ഉമര്‍ said...

ങ്ങള് നായരാണോ അതോ നമ്പൂര്യാണോ...

പാവംചെക്കന്‍ said...

അപ്പൊ നായര്‍അച്ഛാ ഒരു സംബന്ധം നോമിന്‌ കൂടി തരാക്കിതരാ ട്ടോ ..

അമ്മേടെ നായര് said...

നായരച്ഛനോട് സ്നേഹം കാണിച്ച എല്ലാ നല്ല സഹ ജീവികള്‍ക്കും ഈ നായരച്ഛന്റെ നന്ദിയും സ്നേഹവും അറിയിക്കട്ടെ.
ഒഴിവു പോലെ നായരച്ഛനെ കാണാന്‍ ഇനിയും വരുമല്ലോ.

വിജിത... said...
This comment has been removed by the author.
വിജിത... said...

സ്വാഗതം നായര്‍സാബ്...