അബ്കാരി മുതലാളി വെള്ളാപ്പള്ളി നടേശനുമായി ഐക്യമുണ്ടാക്കാന്‍ പോയതിനേക്കാള്‍ വലിയ അപരാധമൊന്നുമല്ല ജി.സുകുമാരന്‍ നായരെ ഈ നായരച്ഛനടക്കമുള്ളവര് സഹിക്കുന്നത്. പണ്ടൊക്കെ പെരുന്നയില്‍ നിന്നും ഒരറിയിപ്പുണ്ടായാല്‍ ലേശം പോലും വ്യത്യാസമില്ലാതെ അനുസരിക്കുമായിരുന്നു
അഖിലലോക നായന്മാര്. ഇപ്പോള്‍ അതാണോ സ്ഥിതി? ആന മെലിഞ്ഞെന്ന് കരുതി തൊഴുത്തില്‍ കെട്ടാന്‍ പറ്റുമോ? ഇലക്ഷന് വരുമ്പേഴേക്കും പെരുന്നയില്‍ വന്ന് പൊരുന്ന് കിടന്നിരുന്ന പലരും ഇപ്പോള്‍ പാലം കടന്നപ്പോള്‍ കൂരായണപ്പണിക്കരേ എന്ന് വിളിച്ചാല്‍ ഉളുപ്പുള്ള ഏതെങ്കിലും നായര്‍ക്ക് സഹിക്കുമോ? ഇല്ലേയില്ല!
സ്വന്തം ഉടുമുണ്ട് സൂക്ഷിക്കാന്‍ കഴിവില്ലാത്ത ഞുണ്ണിത്താന് നട്ടാല്‍ കിളിര്‍ക്കാത്ത നുണ വിളമ്പി, ഉറങ്ങിക്കിടന്ന സുകുമാരന്‍ നായരേ നിങ്ങള്‍ക്ക് ഊണ് വേണ്ടല്ലോ? ഉറങ്ങിക്കോളൂ എന്ന് പറഞ്ഞ പോലെയുള്ള ചെയ്ത്തല്ലേ ചെയ്തത് ?
ഉടുമുണ്ട് ഉരിയപ്പെട്ടവന്റെ ഉള്ളിലിരിപ്പ് എന്തായാലും ആ കളിക്ക് നായരച്ഛനെ കിട്ടില്ല! ഞങ്ങള്‍ സമദൂരത്തില്‍ അല്‍പ്പം വെള്ളം ചേര്‍ത്തു എന്നു കരുതി, ഇനി ആ വെള്ളം കണ്ടാണ് നിങ്ങള്‍ക്ക് ദാഹിച്ചതെങ്കില് നിങ്ങളോര്‍ക്കുക ആരാണീ തിരഞ്ഞെടുപ്പിന് ഉത്തരവാദി? ഇടത്തോറം ചരിയാനും ഞങ്ങള്‍ക്ക് ഒരു പ്രയാസവുമില്ലെന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.സ്വന്തമായി ഒരു പാര്‍ട്ടി വരെ ഉണ്ടാക്കിയവരാണ് ഞങ്ങള്‍ നായന്മാര്. പിന്നെ ആദരിണീയനായ മന്നത്ത് പദ്മനാഭന് നായര്‍, എല്ലാ രാഷ്ടീയ പാര്‍ട്ടിയിലും നായന്മാര് ഉള്ളതിനാല്‍ സമുദായത്തിനു ഒരു പ്രത്യേക പാര്‍ട്ടി വേണ്ട എന്ന് പറഞ്ഞത് കൊണ്ട് പിരിച്ചു വിട്ടു എന്ന് മാത്രം. അല്ലെങ്കില്‍ കാണാമായിരുന്നു.
നടേശന് മുതലാളി ആരെയെങ്കിലും തോല്‍പ്പിക്കാന്‍ പറഞ്ഞാല്‍ കട്ടായം അയാള്‍ ജയിച്ചിരിക്കും.ആ സത്യം മനസ്സിലാക്കിയല്ലെ ഇത്തവണ നടേശന് മുതലാളി സമുദായങ്ങള്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന കാര്യത്തില്‍ ഇടപെടരുതെന്ന് അരുളി ചെയ്തത്. അല്ലാതെ പീതാംബരന്മാര് കുറവായിട്ടാണോ? നടേശന് മുതലാളി എന്നു
വെച്ചാല്‍ ആരാ? ഗോകുലം ഗോപാലന്റെ മുറ്റത്ത് സമരമിരിക്കും എന്ന് പറഞ്ഞത് അത്ര ഗതികെട്ടിട്ടാണോ? അല്ലേയല്ല. പിന്നെ ഒരു തമാശയ്ക്ക് പറഞ്ഞെന്ന് മാത്രം. എന്തായാലും ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ കാങ്ഗ്രസ്സിന് നായന്മാരെ തീരെ കണ്ണില്‍ പിടിക്കുന്നില്ല. ഇത്രേം അഹങ്കാരം കാങ്ഗ്രസ്സുകാര്ക്ക്
ഉണ്ടായ കാര്യം സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വരെ അറിഞ്ഞു. എന്നിട്ടും ഇറ്റലിക്കാരി മദാമ്മ മനസ്സിലാക്കിയില്ലെങ്കില്‍, ഞങ്ങള്‍ നായന്മാര് വിജാരിച്ചാലും ചിലതൊക്കെ നടക്കും എന്ന് ഞങ്ങള്‍ കാണിച്ച് കൊടുക്കാന്‍ മടിക്കില്ല എന്ന് ഉണര്ത്തട്ടെ.
കത്തോലിക്കക്കാര്‍ക്ക് പിന്നെ എന്തും ആവാം.അവര്‍ വരച്ച വരയില്‍ ചാണ്ടിത്തല നില്‍ക്കുന്നത് മാണി സാറ് പിണങ്ങിപ്പോകാതിരിക്കാനല്ലേ? ഇപ്പോള്‍ പി.സി.ജോര്‍ജ്ജ് കൂടി ആ കൂടാരത്തിലേക്ക് വന്നപ്പോള്‍ മാണി സാര്‍ ആരായി? അഭയ കേസ് ഒതുക്കാന്‍ വേണ്ടി കളിച്ച കളിയൊക്കെ ഇപ്പോള്‍ നാട്ടില്‍ പാട്ടാ. എന്നാലും കാങ്രസ്സിനു കൂറ് അവിടെയാ.ഇതിനിടയിലിട്ട് നായന്മാരെ ഇട്ട് ചവിട്ടി അരക്കാനാണ് കാങ്രസ്സ് ഉദ്ദേശിക്കുന്നതെങ്കില്‍ അതല്പ്പം കടന്ന കയ്യാണെന്ന് മാത്രം പറയട്ടെ.ഇനിയും വസന്തം വരും, മാവുകള്‍ പൂക്കും,അന്നേരം കണ്ണ് പറ്റാണ്ടിരിക്കാനായി വെക്കുന്ന നോക്ക്കുത്തിയായി പോലും ആ വഴിയൊന്നും ഒരു കാങ്രസ്സുകാരെം കണ്ടേക്കരുത്.പറഞ്ഞേക്കം!
മൂന്ന് സീറ്റില്‍ ഒരെന്നത്തില് പോലും നായര്‍ സമുദായത്തിലെ ഒരാള്‍ക്ക് സീറ്റ് കൊടുക്കാഞ്ഞത് കൊള്ളാവുന്ന ഒരു തറവാടി നായര്‍, സമുദയത്തില്‍ ഇല്ലാഞ്ഞിട്ടാണെന്ന് നാട്ടുകാര്‍ തെറ്റിദ്ധരിക്കില്ലെ? ഈ തിരഞ്ഞെടുപ്പോട് കൂടി സമുദായം സങ്കീര്‍ണ്ണമാം വിധം അവഗണിക്കപ്പെടുകയല്ലേ? അതൊരു ചില്ലറ കാര്യമാണോ?
എന്നാല്‍ ഒരു നായരെ സമുദായത്തിന്റെ ലേബലില്‍ ഇലക്ഷനു നിര്‍ത്തി വിജയിപ്പിച്ചെടുക്കാമെന്ന് വെച്ചാല്‍ ചില്ലറ കാര്യമാണോ? അപ്പോള്‍ നല്ലത് ഈ സമ്മര്‍ദ്ദ തന്ത്രം തന്നെ. ഇവിടെ അല്ലേലും കരയുന്ന കുട്ടികള്‍ക്കല്ലേ മില്‍ക് ഉള്ളൂ.അത് കൊണ്ട് ഏത് ഇലക്ഷന് വന്നാലും സ്ഥാനാര്‍ത്ഥി വന്നാലും നായര്‍ക്ക് തന്ത്രം സമ്മര്‍ദ്ദം തന്നെ! അല്ല പിന്നെ!
3 comments:
ഇവിടെ അല്ലേലും കരയുന്ന കുട്ടികള്‍ക്കല്ലേ മില്‍ക് ഉള്ളൂ.അത് കൊണ്ട് ഏത് ഇലക്ഷന് വന്നാലും സ്ഥാനാര്‍ത്ഥി വന്നാലും നായര്‍ക്ക് തന്ത്രം സമ്മര്‍ദ്ദം തന്നെ! അല്ല പിന്നെ!
അല്ല ...പിന്നെ ....
ഇവിടെ അല്ലേലും കരയുന്ന കുട്ടികള്‍ക്കല്ലേ മില്‍ക് ഉള്ളൂ.അത് കൊണ്ട് ഏത് ഇലക്ഷന് വന്നാലും സ്ഥാനാര്‍ത്ഥി വന്നാലും നായര്‍ക്ക് തന്ത്രം സമ്മര്‍ദ്ദം തന്നെ! അല്ല പിന്നെ!
സ്വന്തം ഉടുമുണ്ട് സൂക്ഷിക്കാന്‍ കഴിവില്ലാത്ത ഞുണ്ണിത്താന് നട്ടാല്‍ കിളിര്‍ക്കാത്ത നുണ വിളമ്പി, ഉറങ്ങിക്കിടന്ന സുകുമാരന്‍ നായരേ നിങ്ങള്‍ക്ക് ഊണ് വേണ്ടല്ലോ? ഉറങ്ങിക്കോളൂ എന്ന് പറഞ്ഞ പോലെയുള്ള ചെയ്ത്തല്ലേ ചെയ്തത് ?
hi hi sathyam!
Post a Comment